April 10, 2009

UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ’യില്ലാതെ
ഗോധ്രാനന്തരകലാപവും മാർക്സിസ്റ്റുകളും

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ

സത്യത്തിൽ, ഇടതുമുന്നണി പി.ഡി.പി.യുടേയും ഐ.എൻ.എല്ലിന്റേയും ജമാ അത്തെ ഇസ്ലാമിയുടെയുമെല്ലാം കൂടാരമായി മാറിയത് ഈ തെരഞ്ഞെടുപ്പിലെ പുതുമയൊന്നുമല്ല. ആ ബാന്ധവങ്ങൾ മുമ്പേയുള്ളവ തന്നെയാണ്. അവരെ കൂട്ടുപിടിക്കാൻ ശ്രമിച്ചിട്ടു സാധിക്കാതിരുന്ന വലതുമുന്നണി ഇപ്പോൾ “കൊതിക്കെറുവു” പറയുന്നതുകൊണ്ടും, പൊന്നാനിത്തർക്കം ഉടലെടുത്തതുകൊണ്ടും ഇതെല്ലാം ഇപ്പോൾ പരക്കെ ചർച്ചചെയ്യപ്പെടുന്നുവെന്നേയുള്ളൂ. എന്തായാലും, അതിന്റെ പേരിൽ എതിർക്കപ്പെടുമ്പോൾ, പിടിച്ചുനിൽക്കാനായി ഇടതർ തിരിച്ചുപറയുന്ന ആരോപണം ‘എൻ.ഡി.എഫ്. വലതുമുന്നണിയുടെ കൂടാരത്തിലാണല്ലോ’ എന്നതാണ്. സംഗതി സത്യമാണ്. പക്ഷേ, “തീവ്രനിലപാടുകാരായ സംഘടനകളെ ഇടതുവലതുമുന്നണികൾ വീതം വച്ചെടുത്തു” എന്ന പ്രയോഗം ശരിയാണെന്നു വ്യക്തമാകുന്നതല്ലാതെ എന്താണു പ്രയോജനം?

എൻ.ഡി.എഫ്‌ ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ മാർക്സിസ്റ്റുകൾക്ക് എന്തവകാശം?

രണ്ടുമണ്ഡലങ്ങളിലെ പിന്തുണവേണ്ടെന്നു പറയുമോ?

ആശയപരമായി എൻ.ഡി.എഫിനെ ചെറുക്കാൻ സി.പി.എം. എന്താണു ചെയ്യുന്നത്‌?

തങ്ങൾക്കറിയാവുന്ന മുഖ്യപ്രതികരണശൈലിയായ ‘വെട്ടുകൾ’ നടത്തുന്നതിലൂടെ കായികമായ പ്രതിരോധം ചിലയിടങ്ങളിൽ പരീക്ഷിക്കുന്നുണ്ടെന്നല്ലാതെ (സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണമെന്ന ശൈലിയിൽ), ബൌദ്ധികതലത്തിലുള്ള ഒരു പ്രതിരോധം നടക്കുന്നതായിക്കാണുന്നില്ല. ശ്രമം ഉണ്ടാകാത്തതു മനപ്പൂർവ്വമാവാം. ഇനി അഥവാ ആഗ്രഹമുണ്ടെങ്കിൽത്തന്നെ അവരേക്കൊണ്ടതിനു സാ‍ധിക്കില്ല എന്നതാണവസ്ഥ. പ്രത്യയശാസ്ത്രനിലപാടുകൾ അവരെ അങ്ങനെയൊരു കുരുക്കിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

തീവ്രവാദം വളർത്തുന്ന - അപകടകരമായ - പ്രചാരണങ്ങൾ എൻ.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ ആശയപരമായി അതിനെ പ്രതിരോധിക്കാൻ സാധിക്കാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ട നിലയിലാണ് സി.പി.എം. പലപ്പോഴും.

ഒറീസ – പോസ്റ്റർ പ്രചാരണം

കഴിഞ്ഞയിടെ, കേരളത്തിൽ പലയിടത്തും എൻ.ഡി.എഫ് പതിച്ചിരുന്ന ഒരു പോസ്റ്ററുണ്ട്. "ഇപ്പോളവർ ക്രിസ്ത്യാനികളെ തേടിയെത്തി. ഫാസിസത്തിനു മൗനം മറുമരുന്നല്ല" എന്നാണതിന്റെ ഉള്ളടക്കം.

ഒറീസയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം. ഈ നാട്ടിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന ചിന്തയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കേണ്ട ഒരു പ്രചാരണമാണത്. ഹിന്ദുക്കളോട് അൽപമെങ്കിലും അനുഭാവമുള്ള ഏതൊരു സംഘടനയേയുമെന്നതുപോലെ സംഘപരിവാർ സംഘടനകളും ആസൂത്രിതമതപരിവർത്തന ശ്രമങ്ങളെ ചെറുത്തു നിൽക്കുന്നവരാണ്. മതപരിവർത്തനശ്രമങ്ങൾക്കു നിരന്തരം തടസ്സം നിന്നിരുന്നില്ല എങ്കിൽ, ഒറീസയിലെ സന്യാസിമാർ കൊല്ലപ്പെടുമായിരുന്നില്ല. ഇതെല്ലാം യാഥാർത്ഥ്യമാണ്. പക്ഷേ, കന്ധമാലിൽ നടന്നത് “ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ ആസൂത്രിതമായി” നടത്തിയ ആക്രമണമാണെന്നൊക്കെയുള്ള പ്രചാരണം നൂറുശതമാനവും തെറ്റാണ്. ശുദ്ധ അസംബന്ധമാണത്. എന്തെങ്കിലും ഗൂഢാലോചനയുടെയൊന്നും ഫലമായല്ല – മറിച്ച് വ്യക്തമായ ഒട്ടനവധി കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ കലാപമുണ്ടായത്. അതിന്റെ ഇരകളായവർ ഏതെങ്കിലുമൊരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമല്ല താനും. കലാപത്തിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ക്രൈസ്തവരും സംഘപരിവാറുകാരുമൊക്കെയുണ്ടാകാമെങ്കിലും, മേൽപ്പറഞ്ഞപടിയുള്ള ഒരു വർഗ്ഗീകരണവും പ്രേരണാനിർണ്ണയവും തീർച്ചയായും ശരിയല്ല. കേരളത്തിലെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ, തികച്ചും ഏകപക്ഷീയവും അയഥാർത്ഥവുമായ രീതിയിൽ കൊണ്ടുപിടിച്ചു പ്രചാരണമുണ്ടാകുമെന്നതു സത്യമാണെങ്കിലും, യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ അവശേഷിക്കും. ചില വിശദാംശങ്ങൾ ഇവിടെയുണ്ട് :- ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും .

എൻ.ഡി.എഫിന്റെ മേൽ‌പ്പറഞ്ഞ പോസ്റ്ററുകൾ പതിവുപോലെ തന്നെ ഹിന്ദുസംഘടനാപ്രവർത്തകർക്കെതിരെ ആളുകളിൽ - പ്രത്യേകിച്ചു മുസ്ലീം യുവാക്കളിൽ - വിദ്വേഷം കുത്തിവയ്ക്കാനുദ്ദേശിച്ചുള്ളവ മാത്രമായിരുന്നു. യാഥാർത്ഥ്യങ്ങൾ മറച്ചു പിടിച്ചുകൊണ്ടുള്ള വിഷം ചീറ്റലല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. തെറ്റായ പ്രചാരണങ്ങൾ സംഘടിപ്പിച്ച് ഹിന്ദുസംഘടനാ പ്രവർത്തകർക്കെതിരെ വിദ്വേഷം വളർത്തുക എന്നതു തന്നെയാണ് ആ ‘മനുഷ്യാവകാശ‘ സംഘടനയുടെ മുഖ്യലക്ഷ്യമെന്നു തെളിയിക്കുന്ന പ്രചാരണം.

ഇത്തരം പ്രചാരണങ്ങളുണ്ടാകുമ്പോൾ, തെറ്റാണെന്നു ബോദ്ധ്യമുണ്ടെങ്കിൽത്തന്നെയും, ഒരു ചർച്ചയ്ക്കിടയിലോ മറ്റോ അതിനെ പ്രതിരോധിക്കാൻ ഇനി സി.പി.എമ്മിനാവുമോ? ഒരിക്കലുമില്ല. സി.പി.എം. തന്നെയാണ് ആദ്യകാലങ്ങളിൽ ഇത്തരം അസംബന്ധപ്രചാരണങ്ങൾ ഉയർത്തിക്കൊണ്ടു വന്നത് എന്നതു തന്നെ കാരണം. ഹിന്ദു സംഘടനകളെ തളർത്താനുദ്ദേശിച്ച് മാർക്സിസ്റ്റുകൾ ഉയർത്തിക്കൊണ്ടു വന്ന പല വാദങ്ങളും ഇപ്പോൾ തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ കയ്യിൽ നിന്നു തട്ടിയെടുത്ത് പ്രയോഗിക്കുന്ന കാഴ്ചയാണു കണ്ടുവരുന്നത്. അത് മാർക്സിസ്റ്റുകൾക്കു തന്നെ ഭീഷണിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാർക്സിസ്റ്റുകൾക്ക് ഇനി നോക്കി നിൽക്കാൻ മാത്രമേ സാധിക്കൂ.

പിന്നീട്, ‘ഫാസിസത്തിനു തീവ്രവാദമല്ല പ്രതിവിധി‘യെന്നൊക്കെ വിലപിച്ചുകൊണ്ട് സി.പി.എമ്മിന്റെ ചില ക്യാമ്പൈനും മറ്റും കണ്ടു. ഇനി പറഞ്ഞിട്ടെന്തു കാര്യം – വിതച്ചതിന്റെ ഫലം കൊയ്തല്ലേ പറ്റൂ? “ഫാസിസം” എന്നൊക്കെപ്പറഞ്ഞ് ഉമ്മാക്കി കാട്ടുകയും നിഴൽ‌യുദ്ധം നടത്തുകയും ചെയ്തപ്പോൾ ഓർക്കേണ്ടതായിരുന്നു – ഒരുനാൾ ആയുധം കൈവിട്ടുപോയേക്കാമെന്നും കാര്യമറിയാതെ പലരും എടുത്തുപയോഗിച്ചേക്കാമെന്നും.

അതിസം, ഇതിസം ആൻഡ് ഫാസിസം

‘ഫാസിസത്തിനു മൌനം മറുമരുന്നല്ല‘ എന്ന പ്രയോഗത്തെ തൊടാൻ പോലും സി.പി.എമ്മിനാവില്ല. സംഘപ്രസ്ഥാനങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുള്ള സാധൂകരണം തന്നെയാണ് ആ വാചകത്തിന്റെ ലക്ഷ്യം. അത് സി.പി.എമ്മിനും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നാട്ടിൽ സംഘർഷഭരിതമായ സാഹചര്യമുണ്ടായാലും വേണ്ടില്ല – ഹിന്ദുസംഘടനകൾ ആക്രമിക്കപ്പെട്ടാൽ അവർക്കു സന്തോഷമാണ്. തങ്ങളും ഫാസിസ്റ്റുവിരുദ്ധരാണെന്ന നിലപാടാവർത്തിച്ച് ആക്രമണങ്ങൾക്കു സഹായിക്കുകയേയുള്ളൂ അവർ. ‘തീവ്രവാദവിരുദ്ധത’യ്ക്ക് സി.പി.എമ്മിന്റെ കളരിയിൽ മാർക്കറ്റില്ല. അവിടെ ‘ഫാസിസ്റ്റുവിരുദ്ധത’യാണു ചെലവാകുക. കാര്യമറിയാതെ കൂടെക്കൂടാൻ ചില ശുദ്ധഹൃദയന്മാരായ ‘ഹിന്ദുസഖാ’ക്കന്മാരും.

‘ഫാസിസ്റ്റു വിരുദ്ധത’ എന്ന പ്രയോഗം തന്നെ സി.പി.എമ്മിന്റെ സൃഷ്ടിയാണ്. ഇപ്പോളാണത് തീവ്രവാദസംഘടനകളും മറ്റും ഏറ്റെടുത്തു തുടങ്ങിയത്. തികച്ചും വർഗ്ഗീയത കലർന്ന ചില പദങ്ങൾ മാർക്സിസ്റ്റുകൾ സൃഷ്ടിച്ചു വച്ചിട്ടുള്ളതു പലതും തീവ്ര ഇസ്ലാമിസ്റ്റുകൾക്കു വലരെ പ്രിയപ്പെട്ടവയാണ്. അത്തരം പ്രയോഗങ്ങൾക്ക് ഉദാഹരണങ്ങൾ അനവധിയാണ്.

ഇമ്പീരിയലിസ്റ്റു വിരുദ്ധം (ക്രൈസ്തവവിരുദ്ധം – അമേരിക്കാ വിരുദ്ധം)
സയണിസ്റ്റു വിരുദ്ധം (ജൂതവിരുദ്ധം – ഇസ്രായേൽ വിരുദ്ധം)
ഫാസിസ്റ്റുവിരുദ്ധം (ഹിന്ദു വിരുദ്ധം – ഇന്ത്യാവിരുദ്ധം)

ഈപ്പറഞ്ഞ സകല "വിരുദ്ധ"വും ഒന്നൊഴിയാതെ തീവ്രനിലപാടുകാരായ ഇസ്ലാമിസ്റ്റുകൾക്കു പ്രിയങ്കരമായവയാണ്. അവർ ഇച്ഛിച്ചതും മാർക്സിസ്റ്റുകൾ കൽപിച്ചതും പാൽ എന്ന അവസ്ഥ. ഇതൊക്കെ മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല.

കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!

മുകളിൽ സൂചിപ്പിച്ച പോസ്റ്ററിൽ, 'ജമ്മുവിൽ നാം നോക്കി നിന്നു' എന്നൊക്കെയും പറയുന്നുണ്ട് – ഒരു അപരാധമെന്ന മട്ടിൽ! അമർനാഥ് പ്രശ്നമാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തം. നോക്കി നിൽക്കാതെ പ്രതികരിക്കാൻ തക്ക വണ്ണം എന്തു "ഫാസിസ"മാണു പോലും ജമ്മുവിൽ കണ്ടത്? അവിടുത്തെ തദ്ദേശീയരായ മുസ്ലീങ്ങളുടെ കാര്യമെടുത്താൽ, അവർ നോക്കി നിൽക്കുന്നതിനു പകരം ന്യായമായ ആവശ്യത്തിനായി സമരം ചെയ്ത ഹിന്ദുക്കൾക്കൊപ്പം അണി നിരക്കുകയാണുണ്ടായത്. ഇങ്ങുദൂരെ കേരളത്തിലുള്ള തീവ്രനിലപാടുകാർക്കു മാത്രമേ അതൊക്കെക്കണ്ട് അസഹിഷ്ണുതയുണ്ടായിട്ടുള്ളൂ.

ഈ കാര്യത്തിലുമതെ - ആശയപരമായി സി.പി.എമ്മിന് എൻ.ഡി.എഫുമായി ചേർന്നു നിൽക്കുകയല്ലാതെ മറ്റു നിർവാഹമൊന്നുമില്ല.

തികച്ചും അനാവശ്യവും അനുചിതവുമായ പക്ഷം പിടിക്കലാണ് അമർനാഥ് പ്രശ്നത്തിൽ സി.പി.എം. നടത്തിയത്. ക്ഷേത്രബോർഡിന് കുറച്ചു സ്ഥലം പാട്ടത്തിനു നൽകാനുള്ള തീരുമാനത്തെ തീവ്രവാദ-വിഘടനവാദരൂപമുള്ള സംഘടനകൾ മാത്രമാണ് എതിർത്തിരുന്നത്. അതിന് അവർ മുന്നോട്ടു വച്ച ന്യായീകരണങ്ങളാവട്ടെ തികച്ചും വർഗ്ഗീയവും നിരുത്സാഹപ്പെടുത്തേണ്ടവയുമായിരുന്നു. പക്ഷേ കണ്ണുമടച്ച് അവരുടെ അതേ നിലപാടെടുക്കുകയാണ് സി.പി.എം. ചെയ്തത്.

പിന്നീട്, ജമ്മുവിൽ വലിയ ബഹുജനമുന്നേറ്റമുണ്ടായപ്പോൾ അതെന്തോ വലിയ പാതകമാണെന്നും അതെല്ലാം സംഘപരിവാർ സൃഷ്ടിയാണെന്നുമൊക്കെ വാദിക്കുകയും അവിടുത്തെ സമരങ്ങളിലൊക്കെ എന്തൊക്കെയോ ഭീകരമായ സംഗതികൾ നടക്കുന്നെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയുമൊക്കെയാണു സി.പി.എം. ചെയ്തത്. അതേ സമയം തന്നെ, ജമ്മുവിലെ സമരങ്ങളുമായി ഒരു തരത്തിലും തുലനം ചെയ്യാൻ പറ്റാത്ത വിധം അക്രമങ്ങൾ നിറഞ്ഞതായിരുന്ന കശ്മീരിലെ സമരങ്ങളെ പരമാവധി നിസാരവൽക്കരിക്കുകയും ചെയ്തു. അവിടെയാണ് ആദ്യം തന്നെ അക്രമങ്ങളുണ്ടായത് എന്നതു പോയിട്ട് അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായെന്നു പോലും പറയാൻ മാർക്സിസ്റ്റുകൾ വല്ലാതെ മടിക്കുന്നതു വളരെ പ്രകടമായിരുന്നു.

എന്തു പ്രശ്നമുണ്ടായാലും ശരി - അതിന്റെ ന്യായാന്യായങ്ങൾ പരിഗണിക്കാതെ മുസ്ലീങ്ങളുടെ പക്ഷം പിടിക്കുക എന്നതല്ലാതെ മറ്റൊരു നയത്തിന്റെയും പേരിലല്ല സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തത് എന്നു ചൂണ്ടിക്കാണിച്ച ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ, എന്തിനായിരുന്നു സി.പി.എം. അത്തരം നിലപാടെടുത്തത് എന്നു സമർത്ഥിക്കാനുള്ള ശ്രമത്തിനിടെ (ഇതുവരെ ആരും അതു കണ്ടെത്തിയിട്ടില്ല) ഇടതുപക്ഷാനുഭാവിയായ ഒരു ബ്ലോഗർക്ക് എൻ.ഡി.എഫ്. മുഖപത്രത്തിൽ നിന്നുള്ള വരികൾ കോപ്പി ചെയ്യേണ്ടി വരുന്ന ദുരവസ്ഥയും ഉണ്ടാകുന്നതായിക്കണ്ടു.

16 comments:

  1. പി.ഡി.പി.മുതലായ കക്ഷികളുമായുള്ള ബാന്ധവത്തിന്റെ പേരിൽ എതിർക്കപ്പെടുമ്പോൾ പിടിച്ചുനിൽക്കാനായി ഇടതർ തിരിച്ചുപറയുന്ന ആരോപണം ‘എൻ.ഡി.എഫ്. വലതുമുന്നണിയുടെ കൂടാരത്തിലാണല്ലോ’ എന്നതാണ്. സംഗതി സത്യമാണ്. പക്ഷേ, “തീവ്രനിലപാടുകാരായ സംഘടനകളെ ഇടതുവലതുമുന്നണികൾ വീതം വച്ചെടുത്തു” എന്ന പ്രയോഗം ശരിയാണെന്നു വ്യക്തമാകുന്നതല്ലാതെ എന്താണു പ്രയോജനം?

    എൻ.ഡി.എഫ്‌ ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ മാർക്സിസ്റ്റുകൾക്ക് എന്തവകാശം?

    രണ്ടുമണ്ഡലങ്ങളിലെ പിന്തുണവേണ്ടെന്നു പറയുമോ?

    ആശയപരമായി എൻ.ഡി.എഫിനെ ചെറുക്കാൻ സി.പി.എം. എന്താണു ചെയ്യുന്നത്‌?

    ReplyDelete
  2. ഇപ്പൊള്‍ സഖാക്കള്‍ ഇസ്രായെല്‍ അഴിമതി,ഇസ്രായെല്‍ അടിമത്തം എന്നിവയെല്ലാം ഉപേക്ഷിച്ച മട്ടാണു.... ജ്യോതിബസുവിനും, നായനാര്ക്കും ആകാമെങ്കില്‍ എന്തെ അച്ചുതാനന്തനു ആയിക്കൂടാ എന്നണു ഇപ്പൊ പിണറായി ചോദിക്കുന്നതു !! അതും വ്യവസായം , അതീപ്പൊ ആയുധം ആയാലും കുഴപ്പം ഇല്ലാ എന്നാണു പറയുന്നതു.
    ഇലക്ഷനു ശേഷം പാലൊളി ഇസ്രായെല് സന്തര്‍ശിക്കുമെന്നും പിണറായി പറയുന്നു !!

    ReplyDelete
  3. സി പി യെമ്മിന്റെ ഇലകഷന്‍ സൈറ്റില്‍ http://vote.cpim.org/node/892 കണ്ട ഒരു ചോദ്യവും ഉത്തരവും.
    ചോദ്യം:
    In every issue of People's Democracy, there are reports of political killings in West Bengal, in which we are the major sufferers. I am confused about the killings. Bcoz if there are so much of killings happening in West Bengal, should it not reflect the apathy of Police force or in the nature of deteriorating law & order situation?

    ഉത്തരത്തില്‍നിന്ന്:
    The anti-CPI(M) campaign consists of an utterly false and vicious campaign launched by powerful sections of the mainstream media as well as a campaign of terror and violence by the opportunist rainbow opposition alliance ranging from the Trinamul Congress, Congress, BJP, Jamait-i-Islami on the one hand and the Maoists, SUCI, .......

    ആ ജമാഅത്തെ-ഇസ്ലാമി തന്നെയല്ലേ കേരളത്തില്‍ സിപിയെമ്മിനു പിന്തുണ നള്‍കുന്നത്?

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇത്തരം ചര്‍ച്ചകള്‍ക്കു്‌ താല്പര്യം കുറഞ്ഞുവരുന്നില്ലേ എന്നൊരു സംശയം. ആര്‍ക്കും ആരേയും വിമര്‍ശിക്കാന്‍ ആവാത്തസ്ഥിതിയിലേക്കു ജനാധിപത്യ വ്യവസ്ഥ മാറ്റപ്പെടുന്നു. രാഷ്ട്രീയധാര്‍മികതയുള്ള, രാജ്യപുരോഗതിക്ക്‌ നിലപാടുകളുള്ള പ്രസ്ഥാനങ്ങള്‍ വിരളമാകുന്നു എന്നതാണ്‌ അതിനു മുഖ്യ കാരണം. പല നേതാക്കളുടേയും വിലകുറഞ്ഞ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വാര്‍ത്തയാക്കുവാനാണ്‌ മാധ്യമങ്ങള്‍ക്കു താല്പര്യം. രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുക എന്നതിനേക്കാള്‍ ജനാധിപത്യ വ്യവസ്ഥയെതന്നെ വിമര്‍ശിക്കാന്‍ കഴിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയത്തോട് പുറംതിരിഞ്ഞിരിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തുക എന്ന ദുരന്തമാണ്‌ ഇത്തരം ചര്‍ച്ചകളുടെ ഫലം.

    ReplyDelete
  6. നകുലാ,

    ചോദ്യങ്ങളും ഉത്തരങ്ങളും പതിവുപോലെ താങ്കള്‍ തന്നെ നിരത്തുന്നതുകൊണ്ട്, പ്രത്യേകിച്ചൊരു കമന്റിന്റെ ആവശ്യമില്ലല്ലോ. എങ്കിലും, ആ ഒരു വാചകം ‘ക്ഷ’ പിടിച്ചു. “കലാപത്തിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ക്രൈസ്തവരും സംഘപരിവാറുകാരുമൊക്കെയുണ്ടാകാമെങ്കിലും“ എന്ന വാചകം. അപ്പോള്‍ ഒറീസ്സയിലെ കലാപത്തില്‍ സംഘപരിവാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന് സമ്മതിച്ചുകണ്ടതില്‍ സന്തോഷം. ക്രിസ്ത്യാനികള്‍ ആ കലാപത്തില്‍ ഇരകള്‍ എന്ന നിലക്ക് ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

    എന്തായാലും ഇസ്ലാമിക-ക്രിസ്ത്യന്‍ തീവ്രവാദത്തെ ‘വരുണ-ശിവസേനാ-ബജ്‌റംഗദള്‍-രാമസേനാ മിതവാദം‘ കൊണ്ട് ഇല്ലാതാക്കാനുള്ള താങ്കളുടെയും ഗാന്ധിയന്‍ സംഘപരിഷകളുടെയും ശ്രമങ്ങള്‍ മുറക്കു നടക്കുന്നുണ്ടായിരിക്കുമല്ലോ അല്ലേ?

    അഭിവാദ്യങ്ങളോടെ

    ReplyDelete
    Replies
    1. klaapam ebganeyundaayi ennu koodi ariyunnathu nannu mathetharavaadi

      Delete
  7. ഇതാര് ചുട്ടുതീറ്റക്കാരന്‍ വന്ന് തീറ്റവാദം പറഞ്ഞിട്ടു പോയല്ലോ. കൊല്ലപ്പെട്ട 5 സന്യാസിമാരും ഇരകളുടെ കൂട്ടത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും അല്ലേ ചേലനാട്ടു സഗാവേ?

    ReplyDelete
  8. രാജീവ് ചേലനാട്ട് ഒറീസ്സയെക്കുറിച്ചുള്ള പോസ്റ്റില്‍ ഒരു കമന്റിട്ട ശേഷം സമയക്കുറവുമൂലം ഒറ്റ മുങ്ങല്‍ മുങ്ങിയതാണ്. ദേ ഇവിടെ.

    പട്ടികവര്‍ഗ്ഗക്കാരായ കുയിവംശജരെ വിദ്യാഭ്യാസപരമായും വിവിധ മേഖലയിലെ സ്വാധീനവും ഉപയോഗിച്ച് പനവിഭാഗക്കാര്‍ ചൂഷണം നടത്തുകയും പട്ടികവര്‍ഗ്ഗക്കാര്ക്ക് മാത്രം അവകാശപ്പെട്ട സംവരണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ വിശദാംശങ്ങൾ സഹിതം എഴുതിയ ആ പോസ്റ്റില്‍ രാജീവ് ചേലനാട്ട് ചോദിച്ചത് "ഒറീസ്സയില്‍ കുയി-പാണ പ്രശ്നങ്ങളായിരുന്നുവെങ്കില്‍, കര്‍ണ്ണാടകയിലെന്തായിരുന്നു നകുലാ കാരണങ്ങള്‍?" എന്നായിരുന്നു. അതായത്, ഒറീസ്സയെക്കുറിച്ചുള്ള പോസ്റ്റില്‍ നകുലന്‍ പറഞ്ഞതെല്ലാം സമ്മതിച്ചു, അല്ലെങ്കില്‍ എതിര്ക്കാന്‍ വാദമുഖങ്ങളൊന്നുമില്ല.

    ഇവിടെ ഇടതുമുന്നണിയുടെ പിഡിപി ബന്ധത്തെക്കുറിച്ചുള്ള പോസ്റ്റില്‍‌‌ ഇവിടെ ഒറീസ്സയെക്കുറിച്ചെന്തെങ്കിലും വിളിച്ചു പറഞ്ഞു കൊണ്ട് പോയാല്‍ വിഷയം മാറുമെന്ന് കരുതി ആരും മിണ്ടില്ലല്ലോ.

    സംവരണം, ഭാഷ, ചൂഷണം എന്നിങ്ങനെ നിരവധി കാരണങ്ങ‌‌ള്‍ ഉ‌‌ള്‍പ്പെട്ട ഒരു സംഭവത്തെ അതിലു‌‌ള്‍പ്പെട്ടവരുടെ ജാതിയും മതവും തെരഞ്ഞു പിടിച്ച് അത് വച്ച് മാത്രം നോക്കിക്കാണുന്നത് കമ്മ്യൂണലിസ്റ്റ് പാര്‍ട്ടിയുടെ ശൈലിയാൺ.എന്ന് അത് കൈയീന്നു പോകുന്നോ അന്ന് മറ്റ് കമ്മ്യൂണലിസ്റ്റ് സഖാക്കന്മാര്‍ ചവിട്ടിപ്പുറത്താക്കും.

    (എന്തായാലും മതം മാറാത്ത ആദിവാസികളുടെ കഷ്ടകാലം. അവര്‍ മതം മാറിയാല്‍‌‌ അന്ന് സഖാക്കന്മാരുടെ ഇരകളുടെ നിർവചനവും മാറും.)

    ഒറീസ്സയെക്കുറിച്ച് ആ പോസ്റ്റില്‍ തന്നെ ചര്‍ച്ച ചെയ്യുന്നതല്ലേ ചേലനാട്ടേ ശരി.

    ആ പോസ്റ്റിലാണെങ്കില്‍ എനിക്കൊരു സംശയവുമുണ്ട്. താങ്ക‌‌ള്‍ പറഞ്ഞിരുന്നു.
    "‘മതപരിവര്‍ത്തനം’ എന്ന ഇല്ലാപ്പുലിക്കെതിരെയായിരുന്നു ലക്ഷ്മണാനന്ദ എന്ന ഈ സ്വാമിജിയുടെ പ്രധാന ‘സാമൂഹ്യ’പ്രവര്‍ത്തനം തന്നെ. മുപ്പതു വര്‍ഷത്തോളം ആ വിഷം ചീറ്റി നടന്ന ഒരു വന്ദ്യവയോധികനായിരുന്നു അദ്ദേഹം.".
    അതിനു ശേഷം താങ്ക‌‌ള്‍ പറഞ്ഞു. ഹിന്ദുമതത്തിലേക്ക് തിരിച്ചും പരിവര്‍ത്തനം ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം പങ്കാ‍ളിയായിരുന്നു.അദ്ദേഹത്തിന്റെ വധത്തെ ന്യായീകരിക്കുകയല്ല ഞാന്‍ ഇവിടെ."

    "അദ്ദേഹത്തിന്റെ വധത്തെ ന്യായീകരിക്കുകയല്ല ഞാന്‍ ഇവിടെ" എന്നു താഴെ താങ്ക‌‌ള്‍ എഴുതി വച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ തെറ്റിദ്ധരിച്ചു പോയേനെ. എന്റെ സംശയം‌‌ ഇതാൺ, ഈ മതപരിവര്‍ത്തനം ഇല്ലാപ്പുലിയാണെങ്കില്‍ സ്വാമി ലക്ഷ്മണാനന്ദ എങ്ങനെയാൺ തിരിച്ചു പരിവര്‍ത്തനം ചെയ്യിക്കുക.?

    ഇതു പറഞ്ഞപ്പോ‌‌ള്‍ ഒരു കാര്യം കൂടി ഓര്‍മ്മ വന്നു.
    പണ്ട് അമര്‍നാഥിലെ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങ‌‌ള്‍ ഒരുക്കുന്നതിനെതിരായി അല്പം ഭൂമി ഏറ്റെടുക്കന്നതിനെതിരേ കാശ്മീരിന്റെ ഒരിഞ്ച് ഭൂമി പോലും ഇന്ഡ്യക്ക് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് സമരം‌‌ ചെയ്തവരുടെ കൂട്ടത്തില്‍ സിപിഎമ്മും ചേര്‍ന്നതിനെ നകുലന്‍ വിമര്‍ശിച്ചിരുന്നു. കാശ്മീരിന്റെ ഡെമോഗ്രഫി അട്ടിമറിക്കാനുള്ള ശ്രമമാണെന്നോ വനം നശിപ്പിക്കുന്നെന്നോ മറ്റോ ആയിരുന്നു ന്യായം പറഞ്ഞിരുന്നത്. ഇവിടെ വായിക്കാം.

    അതെന്തോ ആകട്ടെ, ആ പോസ്റ്റിലെ രാജീവ് ചേലനാട്ടിന്റെ കമന്റില്‍ ഒരു വാചകമുണ്ടായിരുന്നു.
    "മസ്‌ജിദുകള്‍ തകര്‍ത്ത് ക്ഷേത്രങ്ങളെ തിരിച്ചുപിടിക്കുകയും, അതുവഴി, വൈവിദ്ധ്യപൂര്‍ണ്ണമായ ഒരു രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്ത് ഹിന്ദുത്വവത്ക്കരിക്കുകയും ചെയ്യുക എന്ന പഴയ അജണ്ടകളൊക്കെ സംഘപരിവാര്‍ തത്ക്കാലം മാറ്റിവെച്ചിരിക്കുകയാണ്."

    സംശയം ഇതാണ്, ഏതൊക്കെ മസ്ജിദുകളെ തകര്‍ത്ത് ക്ഷേത്രങ്ങളെ തിരിച്ചു പിടിക്കുകയാൺ സംഘപരിവാറിന്റെ അജണ്ട?

    ReplyDelete
  9. “മസ്ജിദുകളെ തകര്‍ത്ത് ക്ഷേത്രങ്ങളെ തിരിച്ചു പിടിക്കുകയാൺ സംഘപരിവാറിന്റെ അജണ്ട“

    “ഹിന്ദുമതത്തിലേക്ക് തിരിച്ചും പരിവര്‍ത്തനം ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം പങ്കാ‍ളിയായിരുന്നു.“


    എന്നൊക്കെ പറയുമ്പോള്‍ അവിടെ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്നും മതം മാറ്റം നടക്കുന്നുണ്ട് എന്ന സത്യവും നിക്ഷേധിക്കാന്‍ സഖാവ് രാജീവിനു പോലും കഴിയില്ല.

    പിന്നെ ആ (കപട)മതേതരത്വ ഇടതു പുരോഗമനക്കാരനാണെന്നു കാണിക്കാന്‍ ചില വളഞ്ഞ മുട്ടായുക്തി നിലപാടുകള്‍ പറയുന്നു എന്നു മാത്രം.

    ReplyDelete
  10. കാപട്യങ്ങള്‍ക്കു നേരെ ഇരുകണ്ണുകളുമടച്ച്‌‌ ഒരുപാടു നാള്‍ ജീവിച്ചു. ഒടുവില്‍, ഇനിയും ഒന്നും കണ്ടില്ലെന്നു നടിക്കുന്നത്‌ പാപമാകുമെന്നുമെന്ന അവസ്ഥ വന്നപ്പോള്‍, അതുവരെ ഉള്ളിലിരുന്നു മാത്രം തപിച്ചിരുന്ന മനസ്സാക്ഷി ഒരു മൂന്നാം കണ്ണായി പുറത്തുവന്നു. ആ കണ്ണിലൂടെ കണ്ട ചില ആപത്ക്കാഴ്ചകള്‍.

    ReplyDelete
  11. ഇടതു പക്ഷത്തിനെ വിമര്‍ശിച്ചതിന്‍ ഹാലിളകി മാരീചര്‍ വിലപിച്ച് പോസ്റ്റില്‍ നളന്‍ താങ്കളുടെ അഡ്ഡ്രസ്സ് പോയതായി എഴുതിയിരിക്കുന്നതു കണ്ടു. അതാ ഇവിടെ വന്നു നോക്കിയത്. താങ്കളുടെ അഡ്ഡ്രസ് ഇപ്പൊളും കുഴപ്പമില്ലാതെ ഇരിക്കുന്നതില്‍ സന്തോഷം.

    ReplyDelete
  12. ഈ ശാഖ ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം. കാര്യവാഹക് പ്രമുഖ് മാരും എല്ലാവരും ഊണ്ടല്ലോ. മാറുന്ന മലയാളി എന്ന ‘ചാലകിനെ’ മാത്രം കണ്ടില്ല. കാവി രാഷ്ട്രീയത്തിന്റെ അടപ്പ് തെറിച്ചപ്പോല്‍ ഉശിരൊക്കെ ഇത്തിരി കുറഞ്ഞോ നകുലാ...

    ReplyDelete
  13. അനോണിമസ്‌,
    എന്താണുദ്ദേശിച്ചത്‌? പുതിയ പോസ്റ്റുകൾ ഉണ്ടാവാത്തതുകൊണ്ടാണോ ഈ കമന്റ്‌? അധികം വൈകാതെ ചിലതൊക്കെ ഇടണമെന്നുണ്ട്‌. അനവധി തിരക്കുകൾ വന്നുപെട്ടതിന്റെ ഫലമാണ് താമസം വന്നത്‌. പിന്നെ, ഉശിരിനേപ്പറ്റിയുള്ള കമന്റ്‌ അഭിനന്ദനമായിക്കരുതുന്നു. നന്ദി. പിന്നെ, കാവിരാഷ്ട്രീയത്തിന്റ്റ്റെ അടപ്പുതെറിച്ചിട്ടുണ്ടാവും എന്ന പ്രതീക്ഷ കൊള്ളാം. താങ്കളുടെ വിശ്വാസം താങ്കളെരക്ഷിക്കട്ടെ. കാര്യവാഹ്‌പ്രമുഖ്‌ എന്നൊരു സംഗതി ആദ്യം കേൾക്കുകയാണ്. അങ്ങനെയ്യൊരു സ്ഥാനം സംഘത്തിലുണ്ടോ? ഏതെങ്കിലും സംഘപ്രവർത്തകനെ കാണുമ്പോൾ ചോദിച്ചു മനസ്സിലാക്കിക്കൊള്ളാം.

    കാത്തിരിക്കാൻ ആളുകളുണ്ടെന്നറിയുന്നതിലുള്ള സന്തോഷം കൂടി അറിയിക്കട്ടെ.

    ReplyDelete
  14. man,,,BJP NOmore..its a dead party..
    thottu thunnam paadiyille...

    ReplyDelete
    Replies
    1. cpim vijayichu kondeyirikkunnu !!!!!!!!!!!1

      Delete