November 11, 2008

കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ

കേരളത്തിൽ മതതീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെട്ടതിന്റെ പിന്നിൽ ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയ്ക്കുള്ള അനിഷേധ്യമായ പങ്ക് ഉദാഹരണങ്ങളും തെളിവുകളുമടക്കം വ്യക്തമാക്കാനുള്ള ശ്രമമാണ് ഇവിടെ. രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക്‌ അധികാരമോഹം മൂലമുണ്ടാകുന്ന അപചയവും അത് നാടിനുണ്ടാക്കുന്ന ദോഷവും എത്രത്തോളമാണ് എന്നൊരു നേർക്കാഴ്ചകൂടി നൽകിയേക്കും ഇത്.

(Click here for the PDF version of this article)

ഭാഗം – ഒന്ന്.

1. ഈ പോസ്റ്റ് എഴുതുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള സാഹചര്യത്തേപ്പറ്റി

ഇത്രയും കാലം, 'കശ്മീരിൽ വെടിവയ്പ് ' എന്നൊക്കെക്കേട്ടാൽ മലയാളിയ്ക്ക് ഏതാണ്ടു 'കർക്കിടകത്തിൽ മഴ' എന്നൊക്കെപ്പറയുന്നതുപോലെ മാത്രമായിരുന്നു. പ്രത്യേകിച്ച് അതിശയത്തിനൊന്നും വകയില്ല.

പക്ഷേ കർക്കിടകത്തിലാണെങ്കിൽക്കൂടി, പെയ്യുന്നതു കല്ലുമഴയാണെങ്കിൽ അതു വാർത്തയാകും. ഇത്തവണ വെടിയേറ്റു മരിച്ചതു സാദാ ഭീകരന്മാരല്ലായിരുന്നു. പിന്നെയോ - മലയാളി ഭീകരന്മാർ!

മാദ്ധ്യമങ്ങൾ ഇളകാതെ വയ്യ.

എന്നാൽ, നമുക്കു ചുറ്റും നടന്നു കൊണ്ടിരുന്ന സംഭവങ്ങളെ അവഗണിക്കാതെയും യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കാതെയും ഇതുവരെ ജീവിച്ചു വന്നവർക്ക് ഇപ്പോൾ ഈ കേൾക്കുന്ന വാർത്തകളൊന്നും ഒട്ടും അപ്രതീക്ഷിതമോ അത്ഭുതകരമോ ആയിരിക്കില്ല എന്നതാണു വാസ്തവം.

എത്രയോ നാളുകളായി നമുക്കു സൂചനകൾ ലഭിച്ചുകൊണ്ടിരുന്നതാണ്.

ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന പല സംഘടനകളുടെയും തീവ്രവാദസ്വഭാവം ഇതിനകം തന്നെ എത്രയോ തവണ വെളിച്ചത്തു വന്നതാണ്.

വിവിധ ഏജൻസികളും മറ്റും എത്രയോ തവണ മുന്നറിയിപ്പു തന്നതാണ്.

സംഘപരിവാർ സംഘടനകളും മറ്റും എത്രയോ നാളുകളായി ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടിരുന്നതാണ്.

കേട്ടില്ലെന്നു നടിക്കാനായിരുന്നു പലർക്കുമിഷ്ടം.

ചിലരാകട്ടെ ഒരു പടികൂടി കടന്ന്, ആ മുന്നറിയിപ്പുകളെയെല്ലാം സമുദായവിരുദ്ധ(!)മായി ദുർവ്യാഖ്യാനം ചെയ്ത് തീവ്രവാദികൾക്കു കൂടുതൽ പ്രോത്സാഹനം നൽകാൻ മാത്രമാണു ശ്രമിച്ചത്.

എന്നിട്ടിപ്പോൾ, 'അയ്യോ പറ്റിപ്പോയി' എന്നു പതം പറയുന്നെങ്കിൽ, അതിനെ 'സ്വയംകൃതാനർത്ഥ'മെന്നല്ലാതെ എന്താണു വിളിക്കേണ്ടത്?

2. എന്തുകൊണ്ടു തീവ്രവാദം പ്രതിരോധിക്കപ്പെട്ടില്ല?

സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള രാഷ്ട്രീയസാഹചര്യമാണ് തീവ്രവാദം ഇത്രവളർന്നതിന്റെ മുഖ്യകാരണമെന്നതിൽ ആർക്കും തർക്കമുണ്ടാവുമെന്നു തോന്നുന്നില്ല.

ഇരുമുന്നണികളിലായി ഒരു ധൃവീകരണത്തിന്റെ കെണിയിൽപ്പെട്ടുപോകുകയും നിസാരവോട്ടുകൾ അവിടവിടെയായി മറിഞ്ഞാൽപ്പോലും അന്തിമഫലത്തിൽ അതു നിർണ്ണായകമാകുമെന്നൊരു അവസ്ഥ നിലനിൽക്കുകയും ചെയ്യുമ്പോൾ, വോട്ടുബാങ്കുകൾ നൽകുന്ന പ്രലോഭനത്തെ അതിജീവിക്കണമെങ്കിൽ രാഷ്ട്രീയക്കാർക്ക് അപാരമായ ആർജ്ജവം വേണം.

പക്ഷേ, ഭരണം പിടിക്കാൻ ശ്രമിക്കുന്ന ആരെ സംബന്ധിച്ചിടത്തോളവും, അത്തരമൊരു ആർജ്ജവപ്രദർശനം തീർച്ചയായും ആത്മഹത്യാപരമായിരിക്കും എന്നിടത്താണ് ഈ സംസ്ഥാനത്തിന്റെ ദുരവസ്ഥ കിടക്കുന്നിടത്.

ഇപ്പോൾ പരസ്പരം പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്ന ഇടതുവലതുമുന്നണികൾ സത്യത്തിൽ സ്വന്തം മുഖത്തുതന്നെയാണു ചെളി വാരി എറിയുന്നത്. ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്ന വിവിധ മുസ്ലിം സംഘടനകളെ പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും ആശ്രയിക്കുകയും തങ്ങൾക്കനുകൂലമായി ഉപയോഗിക്കുകയും ചെയ്തവരാണ് രണ്ടു മുന്നണികളും.

3. ഈ പോസ്റ്റ് പ്രധാനമായും എന്തിനേപ്പറ്റി?

മതതീവ്രവാദസംഘടനകൾക്കു പ്രോത്സാഹനം നൽകുന്നുവെന്നതിനേക്കാളേറെ പ്രതിഷേധാർഹമായത് മുന്നണികളുടെ മാലാഖ ചമയലാണ്. തങ്ങളല്ല മറ്റുള്ളവരാണു തീവ്രവാദികളെ വളർത്തിയതെന്നാണു രണ്ടു കൂട്ടരുടെയും വാദം.

യാഥാർത്ഥ്യങ്ങൾ മറച്ചുപിടിച്ചുകൊണ്ട് കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിൽ അദ്വിതീയരായ മാർക്സിസ്റ്റുകൾ തന്നെയാണ് ഇപ്പോളും “പ്രതിരോധ“ത്തിന്റെ കാര്യത്തിൽ മുമ്പിൽ നിൽക്കുന്നതെന്നു തോന്നുന്നു.

മാർക്സിസ്റ്റുകൾ തീവ്രവാദത്തെ "പക്ഷം നോക്കാതെ" എതിർക്കുന്നവരാണെന്നും, അതിനുള്ള ആർജ്ജവം അവർക്കു മാത്രമേയുള്ളൂവെന്നുമൊക്കെയുള്ള ചില വീരവാദങ്ങൾ പണ്ടു മുതലേ പറയാറുള്ളതാണ്. അതൊക്കെ ഇപ്പോളും ആവർത്തിച്ചു കേൾക്കുന്നു.

സത്യത്തിൽ, തികച്ചും അയഥാർത്ഥവും ലജ്ജാകരവുമായ വാദമാണത്.

മാർക്സിസ്റ്റുകളുടെ തട്ടകമായ കണ്ണൂരിൽ നിന്നു തന്നെയാണ് തീവ്രവാദബന്ധമുള്ളവർ ഏറെയും കുടുങ്ങിയിരിക്കുന്നത് എന്ന വസ്തുത മുന്നോട്ടു വയ്ക്കുന്ന പ്രകടമായ സൂചനകൾ പരിഗണിക്കാതെ തന്നെ പറയുകയാണ്. മലയാളി മുസ്ലീം യുവാക്കളിൽ തീവ്രവാദ പ്രവണതകളുണ്ടാകുന്നതു തടയാൻ മാർക്സിസ്റ്റുകളുടെ സാന്നിദ്ധ്യം തരിമ്പും സഹായിച്ചിട്ടില്ല. എന്നു മാത്രമല്ല - നേരേ മറിച്ചാണു യാഥാർത്ഥ്യവും. അറിഞ്ഞോ അറിയാതെയോ - മാർക്സിസ്റ്റുകളുടെ നയങ്ങളും പ്രവൃത്തികളും മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്കു വളരെയധികം പ്രോത്സാഹനമാകുകയാണുണ്ടായത്. വളരെ വളരെയധികം.

അതൊക്കെ മനപ്പൂർവ്വമായിരുന്നോ അല്ലയോ എന്നതിൽ മാത്രമേ ഒരു തർക്കത്തിനുപോലും വക കാണുന്നുള്ളൂ.

ഇതു വെറുതേ ഒരു ആരോപണമുന്നയിക്കാനായി മാത്രം പറയുന്നതല്ല. അങ്ങനെ ചിന്തിപ്പിക്കുന്ന പല ഘടകങ്ങളും ഇവിടെ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണു പയുന്നത്. പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഏതൊരു മാർക്സിസ്റ്റുകാരനും അറിഞ്ഞിരിക്കേണ്ട - അനിഷേധ്യമായ - ചില ഘടകങ്ങൾ.

ആ ഘടകങ്ങളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത - ചിന്തിക്കാൻ തയ്യാറാകാത്ത - നേതാക്കന്മാർ അവതരിപ്പിക്കുന്ന അവകാശവാദങ്ങൾ ശരിയാണെന്നു വിശ്വസിക്കുവാൻ മാത്രം എപ്പോഴും മുതിരുന്ന - ശുദ്ധഗതിക്കാരും സാധാരണക്കാരുമായ - ഏതെങ്കിലും മാർക്സിസ്റ്റുസുഹൃത്തുക്കൾ ഇതു വായിക്കുന്നെങ്കിൽ, അവരോടു ചില കാര്യങ്ങൾ ചോദിക്കാനും പറയാനുമാണ് ഈ പോസ്റ്റ്.

4. ഒരു കെട്ടിപ്പിടുത്തം

മാർക്സിസ്റ്റ് സുഹൃത്തുക്കളേ - നിങ്ങളീ മുദ്രാവാക്യത്തേപ്പറ്റി കേട്ടിട്ടുണ്ടോ?

"പത്തണയ്ക്കു
കത്തിവാങ്ങി
കുത്തിനേടും
പാക്കിസ്ഥാൻ
"

കേട്ടിട്ടു മലയാളം പോലെ തോന്നുന്നുവെങ്കിൽ - സംശയിക്കേണ്ട - അതു കേരളത്തിൽ മുഴങ്ങിയ മുദ്രാവാക്യം തന്നെ.

അല്ലെങ്കിൽ വേണ്ട - ആറു പതിറ്റാണ്ടുകൾ പിറകിലേക്കൊന്നും പോകണ്ട. കേവലം ഒരു പതിറ്റാണ്ടു മാത്രമെങ്കിലും പിറകിലേയ്ക്കു പോയി നോക്കാം.

ഇങ്ങുതെക്ക് കേരളത്തിൽ പട്ടിണിയുണ്ടോ എന്നും ആളുകൾക്കു വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നുമൊക്കെയല്ല - മറിച്ച് - അങ്ങു വടക്ക് കശ്മീർ ഇന്ത്യയുടെ ഭാഗമായി ഇരിക്കാൻ പാടുണ്ടോ എന്നാലോചിച്ചു ടെൻഷനടിച്ചിരുന്ന മലയാളി മുസ്ലീങ്ങൾ പണ്ടു മുതലേ ഇവിടെയുണ്ടായിരുന്നു.

ഒരു പതിറ്റാണ്ടു മുമ്പ്, നായനാർ ഗവണ്മെന്റിന്റെ കാലത്ത്, കേരളത്തിലെ കടകളിൽ സുലഭമായിരുന്ന ഒരു മാസികയുണ്ട്. 'മുസ്ലിം റിവ്യൂ' എന്നായിരുന്നു പേര്. തികഞ്ഞ തീവ്രവാദചിന്തകളല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്.





ആ പ്രസിദ്ധീകരണം സ്ഥിരമായി കാണുന്ന ഒരു മുസ്ലീം യുവാവിന്റെ മനസ്സിൽ തീവ്രവാദചിന്തകൾ കയറിക്കൂടുന്നില്ലയെങ്കിൽ, അവൻ അക്ഷരാഭ്യാസമില്ലാത്തവനാണെന്നു വേണം വിചാരിക്കാൻ. ആ മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്.

ഓരോ ലക്കത്തിലും ആവേശം മൂത്തുമൂത്തുവന്ന് ഒടുവിൽ 1998 പകുതിയോടെ (അതോ അതിനടുത്ത കൊല്ലമോ എന്നു മറന്നു) ആ പുസ്തകം കശ്മീരില്ലാത്ത ഇന്ത്യയുടെ മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ചു.

മലയാളത്തിലുള്ള ഒരു മാസികയാണ്!
എന്ത് അത്യാവശ്യമായിരുന്നുവെന്നോർക്കണം!

എന്തായാലും അതുവരെ കാഴ്ചകണ്ടുകൊണ്ടിരുന്ന പോലീസും ഇന്റലിജൻസ് ഏജൻസികളുമൊക്കെ അത്രയുമായപ്പോളെങ്കിലും ഉണർന്നു പ്രവർത്തിച്ചു. മുസ്ലീം റിവ്യൂവിന്റെ അച്ചുകൂടം അടച്ചുപൂട്ടി. വിഷക്കുപ്പി കണ്ടുകെട്ടി. കശ്മീരിനെ പാകിസ്ഥാനോടു ചേർക്കാനായി കരളുരുകി നടന്നിരുന്നവർ പലരും കൽത്തുറുങ്കിലായി.

ഉടൻ തന്നെ പ്രതിഷേധങ്ങളുമുണ്ടായി. "അങ്ങനെയൊരു മുഖചിത്രം പ്രസിദ്ധീകരിച്ചെന്നു വച്ച് എന്താ തെറ്റ് - ഞങ്ങൾക്കതൊരു സി.ഡി.യിൽ നിന്നു കിട്ടിയതാണ് - മറ്റു പലരും ഇതേ ഭൂപടം പ്രസിദ്ധീകരിച്ചിട്ടുണ്ട്" എന്നൊക്കെ വാദങ്ങളുയർന്നു.

വേറെ ആരു പ്രസിദ്ധീകരിച്ചാലും ശരി - കൃത്യം അതേ ഭൂപടം തന്നെ മുഖചിത്രമായി വച്ചതു യാദൃച്ഛികമാണ് എന്ന വാദം അങ്ങേയറ്റം പരിഹാസ്യമായിരുന്നു. കാരണം, കശ്മീരിലെ വിഘടനവാദികളെയും മറ്റും പരസ്യമായി പിന്തുണയ്ക്കുന്ന നയം തന്നെയായിരുന്നു മാസിക അതുവരെ പിന്തുടർന്നിരുന്നത്. ആരും ചോദിക്കാനും പറയാനുമൊന്നുമില്ലെന്നു തോന്നിയപ്പോൾ ആവേശം അതിരുകടന്നതായിരുന്നു കശ്മീർരഹിത ഭൂപടത്തിലൂടെ പുറത്തുവന്നത്.

എന്തിന് കശ്മീർ മാത്രമാക്കുന്നു - അന്തർദ്ദേശീയതലത്തിലുള്ള പലതും - മലയാളി മുസ്ലീങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില തിളയ്ക്കുന്ന പ്രശ്നങ്ങൾ കൂടി - ആ മാസിക കൈകാര്യം ചെയ്തിരുന്നു.

ഒരു ചെറിയ ഉദാഹരണം മാത്രമെടുക്കാം. "അൽജീരിയയിലും തുർക്കിയിലുമൊക്കെ രക്തപ്രളയങ്ങൾ അനിവാര്യമാണെ"ന്നായിരുന്നു ആ മാസിക ഒരിക്കൽ പറഞ്ഞുവച്ചത്.

മര്യാദക്കാരനായ ഒരു മുസ്ലീം യുവാവ് അങ്ങനെയൊരു തലക്കെട്ടു കാണുമ്പോൾ - "അയ്യോ ആണോ - അതെന്താണങ്ങനെ" എന്നൊരു സംശയത്തോടെ വായിച്ചു നോക്കിയാൽ ആദ്യത്തെ ഖണ്ഡികയിൽ നിന്നു മനസ്സിലാകുന്നത് ഇങ്ങനെ ചിലത്.

അൾജീരിയയിൽ ഇപ്പോൾ "സെക്യുലർ കിരാതവാഴ്ച"യാണ്.

അവിടെ "മുസ്ലീം വേട്ട" നടക്കുകയാണ്.

ലോകത്തെ ചില ഭരണകൂടങ്ങൾ - ക്രൈസ്തവ
(അമേരിക്ക?) - ജൂത (ഇസ്രായേൽ?) – ഹൈന്ദവ (!!!?? നേപ്പാൾ? ഇന്ത്യ?...) ഭരണകൂടങ്ങൾ - ചേർന്ന് ആ മുസ്ലീം വേട്ടയ്ക്ക് സർവ്വവിധരഹസ്യസഹായവും കോരിച്ചൊരിയുകയാണ്!




എന്തൊക്കെയാണു സലീം അനിയാ നീയീ പറഞ്ഞുകൊണ്ടു വരുന്നത് എന്നു ചിന്തിച്ചുപോകുന്ന വായനക്കാരന് അത് വ്യക്തമായി പറഞ്ഞുകൊടുത്തുകൊണ്ടുതന്നെയാണ് ലേഖനത്തിന്റെ ആദ്യപാദം അവസാനിക്കുന്നത്. അൾജീരിയാ വിശേഷങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണു കൊടുത്തിരിക്കുന്നത്:-

അൾജീരിയിലെ ജിഹാദ് ന്യായമാണ്. ഇസ്ലാമികമാണ്.

അതിനെതിരെയുള്ള നിലപാടും മൌനവും കുഫ്ർ ആണ്.


അതു ശരി - സമ്മതിച്ചു - എന്നാലിനി തുർക്കിയിലെന്താണു പ്രശ്നം എന്നു കരുതുന്ന വായനക്കാരന് കുറേക്കൂടി ശക്തമായ ചില സന്ദേശങ്ങൾ നൽകിക്കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ആ സന്ദേശങ്ങൾ ഇങ്ങനെയൊക്കെ:-

തുർക്കിയിലും ഒരു രക്തപ്രളയം അനിവാര്യമാണ്, മുസ്ലീങ്ങൾക്കവിടെ മതസ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, അവസാനത്തെ സെക്യുലറിസ്റ്റും മരിക്കണമെന്നായിരിക്കുന്നു.

തുർക്കിയിലെന്നല്ല ലോകത്തെവിടെയും സ്ഥിതി ഇതാണ്. സെക്യുലറിസം നിലനിൽക്കുന്നിടത്ത് ഇസ്ലാം സുരക്ഷിതമല്ല.

സെക്യുലറിസത്തോട് മുസ്ലീങ്ങൾക്കു യുദ്ധം പ്രഖ്യാപിക്കാതെ കഴിയില്ല. വ്യക്തിപരമായും സമൂഹപരമായും മുസ്ലീങ്ങൾ ഒറ്റയ്ക്കും കൂട്ടായും നിരായുധരായും ആയുധമെടുത്തും സെക്യുലറിസ്റ്റുകളോടു പോരാടേണ്ട സ്ഥിതിയാണുള്ളത്.
(ഭാഗ്യത്തിന് ഇന്ത്യയിൽ അവസ്ഥ മറ്റൊന്നാണെന്നും ഇന്ത്യ മതേതരരാജ്യമല്ല - മറിച്ച് സർവമതസഹവർത്തിത്വരാജ്യമാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.)

“അവസാനവാക്ക്” എന്ന നിലയിൽ അല്പം കടുപ്പിച്ചു തന്നെ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:-

മുസ്ലിംകളിൽ നിന്നു സെക്യുലറിസ്റ്റായവർ മുർതദ്ദുകൾക്കു തുല്യമാണ്. അവർ സത്യദീനിനുള്ള മുൻഗണന നിഷേധിച്ചവരാകയാൽ നിഷേധികളാണ്. മുർതദ്ദിന്റെ വിധി തന്നെയാണ് അവരുടെയും വിധി.

സത്യദീനിനുള്ള മുൻഗണന അവഗണിക്കുന്നവരോട് ജിഹാദ് ചെയ്യാൻ ഓരോ മുസ്ലീമും ബാദ്ധ്യസ്ഥനാണ്.


ഇത്രയും വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയ ഒരു മുസ്ലീം ചെറുപ്പക്കാരന്റെ മനസ്സിൽ, "ആൺകുട്ടികളായാൽ ഇങ്ങനെ വേണം" എന്നു കൂടി തോന്നിപ്പിക്കാനെന്നോണം, ആയുധധാരിയായ ഒരു ജിഹാദിയുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട് അടിയിൽ!
വിശ്വാസം വരുന്നില്ലെങ്കിൽ, താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

(ഇങ്ങനെയും ചിലതൊക്കെ നമ്മുടെ നാട്ടിൽ പണ്ടേ നടന്നിരുന്നുവെന്നും, അതൊക്കെ കണ്ടിട്ടും മിണ്ടാതിരുന്നതിനു പകരം അന്നു തന്നെ അതിശക്തമായി ചെറുത്തിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നുവെന്നും, ഇനിയെങ്കിലും ജാഗ്രത പാലിച്ചാൽ കൊള്ളാം എന്നും സൂചിപ്പിക്കുക എന്ന സദുദ്ദേശത്തോടെ മാത്രമാണ് ഇതിവിടെ കൊടുക്കുന്നത്. ദയവായി എന്റെ നേരെ മെക്കിട്ട്കയറരുതെന്ന് അപേക്ഷിച്ചു കൊള്ളട്ടെ.)



മുർതദ്ദുകൾക്കുള്ള വിധി നടപ്പിലാക്കാൻ നിൽക്കുന്ന ആ തോക്കുധാരിയുടെ ചിത്രം അത്ര സുഖകരമായ കാഴചയല്ല നൽകുന്നത്.

ആരാണ് ഈ ‘മുർതദ്ദ്‘ എന്നും എന്താണയാളുടെ വിധി എന്നും‌കൂടി അറിഞ്ഞുവയ്ക്കണം.

ഇസ്ലാം മതം കൈവെടിഞ്ഞവനെയാണു “മുർതദ്ദ് “ എന്നു വിളിക്കുന്നത്. അയാൾക്കുള്ള വിധി അല്പം കടുത്തതു തന്നെയാണെന്നാണു പലരും പറയുന്നതും.

ജമാ‍‌അത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യൻ രൂപമായ ‘ഇഖ്‌‌വാനുൽ മുസ്ലിമുൻ’ എന്ന സംഘടനയുടെ പ്രവർത്തകനായിരുന്ന ‘യൂസുഫുൽ ഖറദാവി’യുടെ ഒരു കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട്, ‘ഖറദാവിയുടെ ഫത്വകൾ’ എന്ന പേരിൽ കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഇവിടെ ലഭ്യമാണ്. ജമാ‌അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണശാലയായ “ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ്” പുറത്തിറക്കിയ ആ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പേജ് 384-ൽ പറയുന്നത് ഇങ്ങനെ. “ഇസ്ലാമിന്റെ ദൃഷ്ടിയിൽ അയാൾ (മുർതദ്ദ്) മരിച്ച പോലെയാണ്. അയാൾ വധശിക്ഷയ്ക്കർഹനാണ്

വല്ല വികൃതവ്യാഖ്യാനമോ മറ്റോ ആണോ എന്നറിയില്ല. എന്തായാലും സലീം എന്ന ലേഖകൻ ഉദ്ദേശിച്ച വ്യാഖ്യാനം ഇതു തന്നെയാണെന്നുറപ്പാണ്.

മുർതദ്ദിന്റെ വിധി വധശിക്ഷയാണെന്നു തന്നെയാണു വിക്കിപീഡിയയും പറയുന്നത്.

പണ്ട്, മതം മാറിക്കൊണ്ട് രാമസിംഹൻ എന്ന പേരു സ്വീകരിച്ചതിന്റെ പേരിൽ ഒരു യുവാവിനെ ആരൊക്കെയോ ചേർന്നു വെട്ടിക്കൊന്ന സംഭവം ഇവിടെ - ഈ കേരളത്തിൽത്തന്നെ – നടന്നതുമാണ്.

അപ്പോൾ, സലീം എന്ന എഴുത്തുകാരൻ ആ മാസികയിലൂടെ നൽകുന്ന സന്ദേശത്തിന് നൂറുശതമാനം ചോരയുടെ മണം തന്നെയാണെന്നു വ്യക്തം.

സലീം എന്നയാൾ മാത്രമല്ല - 'സർദാരി' എന്ന വേറൊരു കക്ഷിയും ഏതാണ്ട് ഇതേമട്ടിലൊക്കെ അഭിപ്രായപ്പെടുന്നതായിക്കാണാം - മറ്റൊരു ലേഖനത്തിൽ. ഇസ്ലാമും സെക്യുലറിസവും ഒന്നിക്കില്ല എന്ന് അസന്നിഗ്ദ്ധമായിത്തന്നെ പഞ്ഞിട്ടുണ്ട് അദ്ദേഹം.

കുറച്ചുകൂടി ശക്തമായ ഭാഷയാണ് അദ്ദേഹത്തിന്റേത്. സലീമിനേക്കാൾ സീനിയറാവണം.

'ആഗോളക്രൈസ്തവഭീകരശക്തികൾ'ക്കു വഴങ്ങിക്കൊണ്ട് അൾജീരിയയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഭരണാധികാരികൾ നിസ്ക്കരിക്കുകയും നോമ്പു നോൽക്കുകയും ചെയ്തുവെന്നു വച്ച് എങ്ങനെ മുസ്ലീങ്ങളാകും എന്നാണദ്ദേഹം ചോദിക്കുന്നത്. അത്തരക്കാർക്കെതിരെ ഹൃദയത്തിലെങ്കിലും വെറുപ്പില്ലാത്തവൻ, ജിഹാദിന് മനസ്സുകൊണ്ടെങ്കിലും നിയ്യത്തു വയ്ക്കാത്തവൻ മുസ്ലീമോ അതോ മുശ്‌‌രിക്കോ എന്നതാണ് അടുത്ത ചോദ്യം.

എന്തൊക്കെയാണ് ഇവരെല്ലാവരും കൂടി പറഞ്ഞുകൊണ്ടു വരുന്നതിന്റെ ആകെമൊത്തം റ്റോട്ടൽ എന്നു മനസ്സിലാകുന്നില്ല. ആകെ മനസ്സിലാകുന്നത് ഇത്രയുമാണ്:- യഥാർത്ഥ മുസ്ലീം എന്നു വച്ചാൽ, അൽജീരിയായിലെയും തുർക്കിയിലെയും ഭരണാധികാരികൾക്കെതിരെ ജിഹാദു നടത്തുന്നവനാണ് – അവരെ കൊല്ലുന്നവനാണ് - അതിനെ പിന്തുണയ്ക്കുന്നവനാണ് – അല്ലാത്തവന്മാരൊക്കെ കാണിക്കുന്നത് ശുദ്ധ “കുഫ്ർ” ആണ്. ഈ വായിച്ചതൊക്കെയും കൃത്യമായി പറഞ്ഞുവയ്ക്കുന്ന പാഠം അതു തന്നെയാണ്.

അതൊക്കെ എന്തെങ്കിലുമാകട്ടെ - അങ്ങുദൂരെയുള്ള രാജ്യങ്ങളിലൊക്കയല്ലേ - അതിന്റെ പേരിൽ മലയാളികൾ ഈ കൊച്ചുകേരളത്തിൽ പോർവിളി നടത്തിയാലും സാരമില്ല – കണ്ടില്ല-കേട്ടില്ല-എന്നൊക്കെ നടിച്ചേക്കാം - എന്നൊക്കെ മലയാളിയുടെ സ്വതസിദ്ധ(വും ആത്മഹത്യാപരവു)മായ നിസംഗതയോടെ വിചാരിച്ച് ആശ്വസിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ആ ലേഖനത്തിലെ മറ്റു ചില വരികൾ ഇങ്ങനെയൊക്കെ.

മുസ്ലീങ്ങളെ ഭരിക്കേണ്ടത് അവരുടെ തന്നെ ഭരണകൂടമാണ്.....

അവനിഷ്ടപ്പെടാത്ത ഭരണം, ഭരണകൂടം, നിയമം അവന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല......

തീയും വെള്ളവും ഒരുമിച്ചു നിൽക്കില്ല. സെക്യുലറിസത്തിന്റെ തണലിൽ ഇസ്ലാമിനു രക്ഷയില്ല....

ഇന്ത്യയിലെ മുസ്ലീങ്ങളെ അരനൂറ്റാണ്ടിലേറിയായി ഈ വറചട്ടിയിലിട്ടു പൊരിക്കുന്നതും ഈ സെക്യുലറിസ്റ്റുകൾ തന്നെയല്ലേ?


അതു ശരി!

അപ്പോൾ ഇനി എന്നു മുതലാണാവോ ഇന്ത്യയിലെ ജിഹാദ്?
ദൈവാധീനം - അതിന് തീയതിയൊന്നും കുറിച്ചുവച്ചതായി ലേഖനത്തിൽ കാണുന്നില്ല.

എന്തായാലും, അൽപമെങ്കിലും വിവേചനശേഷിയുള്ള ഏതൊരു വായനക്കാരനും ഇത്രയുമൊക്കെ വായിച്ചെത്തുമ്പോളെങ്കിലും അറിയാതെയൊന്നു നിർത്തിപ്പോകും.

മതത്തിന് എതിരു നിൽക്കുന്നവരെ കൊല്ലുകതന്നെയാണു വേണ്ടതെന്നു പ്രഖ്യാപിച്ചുകൊണ്ടും മലയാളിമുസ്ലീം യുവാക്കളുടെ മനസ്സിൽ "ജിഹാ"ദിനു ന്യായീകരണം അടിച്ചേൽപ്പിച്ചുകൊണ്ടും ഇങ്ങനെയൊക്കെ പരസ്യമായി അച്ചടിച്ചു വിതരണം ചെയ്യാൻ മടിക്കാത്ത ഈ മാസികയുടെ പിന്നിൽ ആരൊക്കെയാണ് - ആരാണതിന്റെ എഡിറ്റർ - എന്നൊക്കെയൊന്നു ചിന്തിച്ചു പോകും.

അതറിയാൻ ഒന്നാം പേജു നോക്കണം.




"അബ്ദുന്നാസിർ മഅ്ദനി" എന്നൊരാളാണത്രേ അതിന്റെ ‘ഓണററി ചീഫ് എഡിറ്റർ‘.

അദ്ദേഹത്തിന്റെ ചിത്രമൊന്നും മാസികയിൽ കൊടുത്തിട്ടില്ല. ആ മുഖം പക്ഷേ കേരളത്തിനു സുപരിചിതമാണ്. രണ്ടു വർഷം മുമ്പ് കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിലൊരു ചിത്രം താഴെ.



അതെ. സംശയിക്കേണ്ട. ഏതോ ഒരു "ഈസ്റ്റ്" മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ ബോർഡു തന്നെയാണത്. 'സ.വി. ശിവൻകുട്ടി' എന്നതിലെ ആദ്യത്തെ "സ" യുടെ പൂർണ്ണരൂപം 'സഖാവ്' എന്നു തന്നെ.


സഖാക്കൾ എന്തിനാണു മദനിയുടെ ചിത്രം വച്ചു വോട്ടിനായി ഇരക്കുന്നത് എന്നു ചിന്തിക്കുന്നവരുണ്ടെങ്കിൽ അവർക്കു രാഷ്ട്രീയതന്ത്രങ്ങളേക്കുറിച്ച് "ഒരു ചുക്കും" അറിയില്ല. അവർ തെരഞ്ഞെടുപ്പു ഫലം പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയാണു വേണ്ടത്.

അവിടെ, 'ഈസ്റ്റ് ‘ എന്നു വച്ചാൽ സാക്ഷാൽ തിരുവനന്തപുരം ഈസ്റ്റ് എന്നാണർത്ഥം. കഴിഞ്ഞ ലോക്‌‌സഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥി ഒന്നാമതെത്തിയ അസംബ്ലി മണ്ഡലം. അതിനു മുമ്പത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ഒന്നാമതെത്തിയിട്ടുള്ള മണ്ഡലം. ഇക്കുറി അവർ രണ്ടുകൂട്ടരേയും പിന്നിലാക്കി ഇടതുമുന്നണി ജയിച്ചു. പലഘടകങ്ങളും പ്രവർത്തിച്ചിട്ടുണ്ടാകാം. എന്തായാലും ആ ഫോട്ടോയും ഒരു ഘടകമാണ്.

ഒരു കളിയവസാനിക്കുമ്പോൾ, എത്ര ഗോളടിച്ചു - ആരു ജയിച്ചു എന്നതിനൊക്കെയേ പ്രാധാന്യമുള്ളൂ - എങ്ങനെ കളിച്ചു എന്നത് ആരും ഓർത്തുവയ്ക്കാറില്ല.

ഒരു മണ്ഡലത്തിൽ മാത്രമല്ല - പലയിടത്തും ഇത് ആവർത്തിച്ചു. തെക്കു മാത്രമല്ല വടക്കും ഇതു പോലെ തന്നെ ഫോട്ടോകൾ നിരന്നിരുന്നു.

ഏറ്റവും വടക്കേയറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇടതുമുന്നണിക്കാർ പരമ്പരാഗതമായി കോൺഗ്രസിനു വോട്ടു ചെയ്തുകൊണ്ടിരുന്ന മണ്ഡലം. അവിടെയുള്ള മാർക്സിസുകളെല്ലാവരും അരിവാൾ ചിഹ്നത്തിൽത്തന്നെ വോട്ടു ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ നാലഞ്ചു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ബി.ജെ.പി. ജയിക്കുമായിരുന്ന മണ്ഡലം. അവിടെ നിന്നാണ് മദനിയുടെ ഭാര്യ സൂഫിയ മദനി ഇക്കുറി ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം ആരംഭിച്ചത്. മറ്റു പല ഘടകങ്ങളും കൂടി പ്രവർത്തിച്ചു. ജയസാദ്ധ്യത വന്നതോടെ മറിച്ചുകുത്തൽ ഇത്തവണ വേണ്ടെന്നു വച്ചു. ഫലമോ - മാർക്സിസ്റ്റുകളുടെ വോട്ടു വാങ്ങി സ്ഥിരമായി ജയിച്ചു കൊണ്ടിരുന്ന ചേർക്കളം അബ്ദുള്ള - യു.ഡി.എഫ്. - മൂന്നാമതായിപ്പോയി. ബി.ജെ.പി. പതിവുപോലെ കുറഞ്ഞവോട്ടുകൾക്കു രണ്ടാമതായി. അവർ രണ്ടാളെയും പിന്തള്ളിക്കൊണ്ട്- സ്ഥിരം മൂന്നാം സ്ഥാനക്കാരായ ഇടതർക്ക് ചരിത്ര വിജയം!

മദനിയുടെ വലിയ ചിത്രത്തിനു താഴെ അരിവാൾ ചുറ്റികയും എളിയ സ്ഥാനാർത്ഥിയുടെ കുഞ്ഞു ചിത്രവുമായി പോസ്റ്ററുകൾ ഇറങ്ങിയതൊന്നും വെറുതയായില്ല.

ഇടതുപക്ഷം ഇന്നു ഭരിക്കുകയാണ്.

അവർ നന്ദിയില്ലാത്തവരൊന്നുമല്ല താനും.

പിന്നീട്, മദനിയുടെ ജയിൽമോചനത്തിന് മാർക്സിസ്റ്റുകളോളം ആത്മാർത്ഥമായി പി.ഡി.പി.ക്കാർ പോലും പ്രവർത്തിച്ചിട്ടുണ്ടാവില്ല. ഒടുവിൽ അദ്ദേഹം ജയിൽ മോചിതനായി എത്തിയപ്പോൾ, അദ്ദേഹത്തിനു സ്വീകരണമൊരുക്കാൻ മത്സരിച്ചതും മാർക്സിസ്റ്റുകൾ തന്നെയായിരുന്നുവെന്നു വേണം പറയാൻ.

സ്വീകരണ സമ്മേളനത്തിൽ - കൊടിയേരിയോ അതോ എം.എ.ബേബിയോ - ഏതു മന്ത്രിയാണെന്നു മറന്നു - "മദനി സാഹിബിനെ ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്തു സ്വീകരിക്കുന്നു" എന്നു പഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ആനയിച്ചത്. പിന്നീട് സ്റ്റാർ സൗകര്യങ്ങളുള്ള മുന്തിയ ആശുപത്രിയിൽ സുഖചികിത്സ തരമാക്കിക്കൊടുക്കുകയും ചെയ്തു. വിദേശയാത്രയ്ക്കു തടസ്സമായി നിന്നിരുന്ന അനവധി കേസുകൾ കൊടിയേരിയുടെ ആഭ്യന്തരവകുപ്പ് നിമിഷങ്ങൾക്കകം ആവിയാക്കിക്കൊടുത്തു. ആർക്കും പരാതികളില്ലാതെ പാസ്‌‌പോർട്ടു ശരിയാക്കിക്കൊടുത്തു. തീർത്ഥയാത്രയ്ക്കു ശേഷം അനവധി നാൾ വിദേശത്തു തങ്ങിയതെന്തിനായിരുന്നുവെന്നൊന്നും ആരും അന്വേഷിച്ചു കണ്ടില്ല. അതിന്റെ പിന്നിലും പാർട്ടിയ്ക്ക് അസുഖകരമായ ഒന്നുമുണ്ടാവാനും വഴിയില്ല.

ഇത്രയ്ക്കൊക്കെ വേണമായിരുന്നോ എന്നു ചിലരെങ്കിലും ചോദിക്കായ്കയല്ല. 'മദനിയ്ക്കു മാനസാന്തരമുണ്ടായി' എന്ന മറുപടിയാണ് അവർക്കു ലഭിച്ചത്.

(പാ‍ർട്ടിവിട്ടവർക്കുപോലും മാനസാന്തരമുണ്ടായാൽ തിരിച്ചുവരാൻ അവസരമില്ല. അവർക്കു പിന്നീട് ‘കുലംകുത്തി’കളായി കഴിയാനേ അവസരമുള്ളൂ. പക്ഷേ വോട്ടുബാങ്കുള്ളവരുടെ സ്ഥിതി അതല്ല.)

മദനിയ്ക്കു മാനസാന്തരമുണ്ടായെങ്കിൽ വളരെ നല്ലത്. അദ്ദേഹത്തിനും എല്ലാവർക്കും നല്ലത്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.

കോയമ്പത്തൂർ കൂട്ടക്കൊലക്കേസിൽ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി ശിക്ഷവിധിച്ച
മറ്റു പ്രതികളേക്കൂടി രക്ഷിക്കാൻ താൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചത്
ഈ മാനസാന്തരം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം തന്നെയാണ്. അതു മറക്കാം.

മുഖ്യപ്രതിയായ ബാഷയുമായി മദനിക്കു ബന്ധമുണ്ടായിരുന്നത് - തങ്ങളുടെ "ബാഷാബായി"യെ അറസ്റ്റുചെയ്യുന്നതിൽ പ്രതിഷേധിച്ചുകൊണ്ടും, ഹിന്ദുന്യായാധിപന്മാർ കോയമ്പത്തൂർ കേസ് അന്വേഷിച്ചാൽ എങ്ങനെയാണു ശരിയാകുക എന്ന മട്ടിലൊക്കെ വർഗ്ഗീയപരാമർശങ്ങൾ നടത്തിക്കൊണ്ടും മുസ്ലീം റിവ്യൂവിന്റെ ലേഖനമിറങ്ങിയിരുന്നുവെന്നത് - ഇതു രണ്ടും മറക്കാം.

ദലിത് വിമോചനം - സമഗ്രനീതി - മുതലായ പുതിയ മുദ്രാവാക്യങ്ങളൊക്കെ തൽക്കാലം മാറ്റിവച്ച് - ദലിതർ എന്ന വിശേഷണം അർഹിക്കുന്നവർ തന്നെയായ അരയമുക്കുവന്മാരോടു യാതൊരു ആഭിമുഖ്യവും കാണിക്കാതെ - ഇക്കഴിഞ്ഞയിടെ - മാറാടു കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ജാമ്യത്തിനായി മദനി വാദിച്ചതു മറക്കാം. ഇടതുസർക്കാർ അയഞ്ഞ നിലപാടെടുത്ത് ജാമ്യം അനുവദിക്കാൻ കളമൊരുക്കിയതു മറക്കാം. ഇപ്പോളിതാ ജാമ്യവ്യവസ്ഥ ലംഘിച്ചവരുടെ പിന്നാലെ നടക്കേണ്ട ഗതികേടു വന്നതു മറക്കാം. വ്യവസ്ഥകൾ ലംഘിച്ച ചിലരുടെ ജാമ്യം ഇക്കഴിഞ്ഞ ദിവസം റദ്ദാക്കിയതു മറക്കാം. മാറാട്ടെ പ്രതികളുടെ തീവ്രവാദബന്ധം സംബന്ധിച്ച വാർത്തകൾ മറക്കാം. ഇപ്പോളത്തെ സാഹചര്യത്തിൽ, ജാമ്യം ലഭിച്ചവർ നാടുവിടാതിരിക്കാൻ പോലീസിനു ജാഗ്രതപാലിക്കേണ്ടിവന്നതു മറക്കാം.

എല്ലാം മറക്കാം.

സമ്പൂർണ്ണ മാനസാന്തരം വന്ന് - വർഗീയ താൽപര്യങ്ങൾ ഉപേക്ഷിച്ച് - അദ്ദേഹം തികച്ചും പുതിയൊരു മനുഷ്യനായി എന്നു തന്നെ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാം.

നല്ല കാര്യം. അത് അങ്ങനെ തന്നെയായിരിക്കട്ടെ.

പക്ഷേ…..

ഒരേയൊരു ചോദ്യമേയുള്ളൂ..

മദനി എന്ന ഒറ്റ മനുഷ്യനെ മാത്രം ഓർത്തല്ലല്ലോ യഥാർത്ഥത്തിൽ മാർക്സിസ്റ്റുകൾ ഇത്ര അദ്ധ്വാനിച്ചത്. ആ ഒരു വോട്ടുമാത്രമല്ലല്ലോ പ്രശ്നം. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന അനവധി മുസ്ലീം ചെറുപ്പക്കാരെയോർത്തല്ലേ ഈ നിലപാടുകൾ എടുത്തത്? അവരുടെ വോട്ടുകൾ തന്നെയല്ലേ യഥാർത്ഥത്തിൽ നയരൂപീകരണത്തിൽ നിർണ്ണായകഘടകമായത്?

അപ്പോൾ...

ആ ചെറുപ്പക്കാരിൽ ആർക്കൊക്കെ - എത്ര പേർക്കൊക്കെ – ഇന്നു മാനസാന്തരം വന്നുവെന്നതാണു ചോദ്യം.

മദനിക്കു മാത്രമല്ല - ഒന്നൊഴിയാതെ അദ്ദേഹത്തിന്റെ ഓരോ അനുയായിക്കും മാനസാന്തരം വന്നുവോ?

തങ്ങൾ പ്രചരിപ്പിച്ചു നടന്ന കാര്യങ്ങളെ അവരോരോരുത്തരും ഇന്നു തള്ളിപ്പറയുന്നുവോ?

ഇന്ത്യയിൽ ഹിന്ദുക്കൾ മുസ്ലീങ്ങളെ "പുറത്താക്കാ"നോ മറ്റോ ശ്രമിക്കുകയാണെന്നൊക്കെയുള്ള പച്ചനുണയും പമ്പരവിഡ്ഢിത്തങ്ങളും പ്രസംഗിച്ചു നടന്നിരുന്ന മദനി എന്ന ഒരു വോട്ടർക്കു തിരിച്ചറിവും മാനസാന്തരവുമുണ്ടായേക്കാം. പക്ഷേ, "നിങ്ങൾ ഞങ്ങളെ പുത്താക്കിയാൽ ഞങ്ങളെ സ്വീകരിക്കാൻ നാൽപ്പത്തഞ്ചോളം മുസ്ലിം രാജ്യങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ പുറത്താക്കിയാൽ നിങ്ങളെ സ്വീകരിക്കാൻ ആരുണ്ട്? " എന്നൊക്കെയുള്ള ചോദ്യം കേട്ട് ആവേശപൂർവ്വം കയ്യടിച്ചിരുന്ന അനുയായികൾക്ക് ഓരോരുത്തർക്കും കൂടി തിരിച്ചറിവുണ്ടായോ എന്നതാണു ചോദ്യം.

ലിംഗാഗ്രത്തിലെ ചോരകണ്ടാണ് ഓരോ മുസ്ലീം ബാലനും വളരുന്നത് എന്നു പ്രസംഗിച്ചുകൊണ്ട് യുവമനസ്സുകൾക്കു തീ പിടിപ്പിച്ച മദനിയ്ക്ക് ഇപ്പോൾ തിരിച്ചറിവുണ്ടായെങ്കിൽ അദ്ദേഹത്തിനും സമുദായത്തിനും അതു വളരെ നല്ലത്. പക്ഷേ, അന്നൊക്കെ അതു കേട്ടു നിന്നു വികാരം കൊണ്ടിരുന്ന എല്ലാവർക്കും ഇന്നു മാനസാന്തരമുണ്ടായിക്കഴിഞ്ഞോ എന്നാണു ചോദ്യം.

പി.ഡി.പി.ക്കാർക്കു തീവ്രവാദബന്ധമുണ്ടെന്നു തെളിയിച്ചാൽ പാർട്ടി പിരിച്ചുവിടാമെന്നു പറയുന്ന പൂന്തുറ സിറാജിൽ നിന്നോ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രവർത്തകരിൽ നിന്നോ അല്ല – മറിച്ച്, അവരുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന മാർക്സിസ്റ്റുകാരിൽ നിന്നാണു മറുപടി പ്രതീക്ഷിക്കുന്നത്.

ജിഹാദിനൊരുങ്ങാത്തവൻ മുസ്ലീമാണോ എന്നു ചോദിച്ച സർദാരിയും – മുസ്ലീങ്ങളിൽ നിന്നു സെക്യുലറിസ്റ്റായവരെ കൊല്ലുക തന്നെ വേണമെന്നു പരസ്യമായി പ്രഖ്യാപിച്ച സലീമും - കശ്മീർ ഇന്ത്യക്കൊപ്പമായിക്കൂടാ എന്നു ശഠിച്ച പത്രാധിപസമിതിയംഗങ്ങളും - അതൊക്കെ വായിച്ചു വികാരം കൊണ്ടിരുന്നവരും - ഇവർ സകലരുടെയും വോട്ടുകൾ അരിവാൾ ചുറ്റികയ്ക്കു തന്നെ ലഭിക്കുമായിരിക്കും. ലഭിക്കട്ടെ. ജയിക്കട്ടെ. പക്ഷേ അതൊരു തിരിച്ചറിവിനു ശേഷം തന്നെയാണോ എന്നു മാത്രമാണു ചോദ്യം.

അല്ല എന്നാണെങ്കിൽ, അവരിൽ കുറച്ചുപേരെങ്കിലും ഇപ്പോളും ഇന്ത്യയിലെ സെക്യുലറിസ്റ്റുകളാൽ വറചട്ടിയിൽ പൊരിക്കപ്പെടുന്ന മുസ്ലീങ്ങളെയോർത്തു വികാരം കൊള്ളുന്നവരും ജിഹാദ് അതിനൊരു പരിഹാരമാർഗമാണെന്നും രക്തപ്രളയം അനിവാര്യമാണെന്നുമൊക്കെ കരുതുന്നവരുമായി അവശേഷിക്കുകയാണെങ്കിൽ - മാർക്സിസ്റ്റുകാരേ പറയണം - നിങ്ങളുടെ ഈ പരസ്യമായ പി.ഡി.പി. ബാന്ധവം സമൂഹത്തിലവശേഷിപ്പിക്കുന്ന സന്ദേശമെന്താണ്?

വരുന്ന ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി.ഡി.പി.യെ ഇടതുമുന്നണി പിന്തുണയ്ക്കുമോ എന്നു പോലും സംസാരം കേട്ടു തുടങ്ങിയിരിക്കുന്നു! അങ്ങനെ വന്നാൽ അതിന്റെ അണിയറപ്രവർത്തനങ്ങളിൽ സജീവമാകാൻ ചുമതല ലഭിക്കുമെന്നു തീർച്ചയായും സംശയിക്കാവുന്ന പാലോളി മുഹമ്മദുകുട്ടിയായിരുന്നു ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ ‘ആഭ്യന്തരമന്ത്രി ഇൻ ചാർജ്‘ എന്നതു കൂടി ചേർത്തു വായിക്കണം!

ഇതൊക്കെക്കാണുമ്പോൾ, തിവ്രവാദചിന്തകൾ മനസ്സിൽ പേറുന്ന ഒരു മുസ്ലിം യുവാവിനു മനസ്സിലാകുന്ന കാര്യമെന്താണ്? സംഘടിതമായ കുറച്ചുവോട്ടുകൾ കയ്യിലുണ്ടെങ്കിൽ, മാർക്സിസ്റ്റുപാർട്ടിയെ തങ്ങളോടു ചേർത്തു നിർത്താൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു തന്നെയല്ലേ? അവരിൽ നിന്ന് സഹായങ്ങൾ നേടിയെടുക്കാൻ എളുപ്പമാണ് എന്നു തന്നെയല്ലേ?

ഇടയ്ക്കാണെങ്കിൽകൂടി ഭരണം കിട്ടാൻ സാദ്ധ്യതയുള്ള മുന്നണിയെ അവർക്കൊപ്പം നിർത്താനും അവർക്കനുകൂലമായ നിലപാടുകളെടുപ്പിക്കാനും കഴിയുമെങ്കിൽ, പിന്നെയവർ എന്തിനു വേണ്ടി തീവ്രവാദ നിലപാടുകൾ ഉപേക്ഷിക്കും എന്നാണു നാം പ്രതീക്ഷിക്കേണ്ടത്?

ഇത്തരത്തിലുള്ള തീവ്രവാദസംഘടനകൾക്ക്‌ തലവേദന സൃഷ്ടിക്കുന്ന കടമ്പ ഇവിടുത്തെ ദേശീയവാദി പ്രസ്ഥാനങ്ങൾ മാത്രമാണ്. കമ്മ്യൂണിസ്റ്റുകളെ താങ്ങി നിർത്തിയിരിക്കുന്ന ഹിന്ദുവിഭാഗങ്ങൾ ദേശീയവാദി പ്രസ്ഥാനങ്ങൾക്കൊപ്പം അണിനിരക്കുന്നതു ഭയന്ന് അവരെ എന്തുവിലകൊടുത്തും തകർക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ മാർക്സിസ്റ്റുകൾക്ക് അന്ധമായ ശാഠ്യം കൂടിയുള്ളപ്പോൾ പിന്നെ തീവ്രവാദികൾ എന്തിനെ ഭയക്കണമെന്നാണു പറയുന്നത്?

മാർക്സിസ്റ്റുകാരേ - നിങ്ങളുടെ തീവ്രവാദവിരുദ്ധനിലപാടുകളേക്കുറിച്ചുള്ള അവകാശവാദങ്ങളൊക്കെ നിങ്ങളല്ലാതെ മറ്റാരുമില്ലാത്ത പാർട്ടിവേദികളിൽ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞേ പറ്റൂ. ‘പൊതുജനം കഴുത’ എന്നതൊക്കെ പഴകിത്തേഞ്ഞ ഒരു പ്രയോഗം മാത്രമാണ്. ഒന്നൊഴിയാതെ എല്ലാവരേയും വിഡ്ഢിയാക്കാൻ ഇന്നത്തെക്കാലത്തു സാദ്ധ്യമല്ല തന്നെ.

5. ഇന്ത്യയുടെ ‘മോചനം’ മാർക്സിസത്തിലൂടെയോ അതോ മൌദൂദിസത്തിലൂടെയോ?

മാർക്സിസ്റ്റുകളുമായി പരസ്യമായ തെരഞ്ഞെടുപ്പുധാരണ ഇപ്പോളും നിലവിലുള്ള ഒരു പ്രസ്ഥാനമാണ് ജമാ-അത്തെ-ഇസ്ലാമി.

എന്തു നയത്തിന്റെ പേരിലാണോ എന്തോ മാർക്സിസ്റ്റുകൾ അവരുമായി പരസ്യബാന്ധവത്തിലേർപ്പെട്ടിരിക്കുന്നത്! അവരുടെ യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി ഇടയ്ക്കു ചില പരിസ്ഥിതിപ്രശ്നങ്ങളൊക്കെ പൊക്കിപ്പിടിക്കുന്ന അടവെടുക്കാറുണ്ട് എന്നതിനാലോ? അമർനാഥ് ക്ഷേത്രബോർഡിന് അൽപം സ്ഥലം പാട്ടത്തിനു നൽകിയാൽ തകർന്നടിയുന്ന പരിസ്ഥിതിയേപ്പറ്റി ഇരുകൂട്ടർക്കുമുള്ള അതേ ഉത്ക്കണ്ഠ തന്നെയാണോ ഇവിടെയും ഇരുവരും തമ്മിൽ ഒരു ആത്മബന്ധം സൃഷ്ടിക്കുന്നത്?

"ഇന്ത്യയുടെ മോചനം (ആരാണാവോ കെട്ടിയിട്ടിരിക്കുന്നത്?) ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം 'ജൈ ഹിൻദ്' അഥവാ 'ജമാ-അത്തെ-ഇസ്ലാമി-ഹിൻദ്' ഉപേക്ഷിച്ചുവോ? അതോ ഇപ്പോളും അതൊക്കെത്തന്നെയാണോ ലക്ഷ്യം? തെരഞ്ഞെടുപ്പു സഖ്യം നിരുപാധികമോ സോപാധികമോ? നിരുപാധികമാണെങ്കിൽ അത്തരത്തിലൊരു വോട്ടുദാനത്തിന്റെ പ്രേരണയെന്ത്? സോപാധികമെങ്കിൽ എന്തൊക്കെയാണ് ഉപാധികൾ? എന്തൊക്കെയാണ് പ്രതീക്ഷിക്കുന്ന സഹായങ്ങൾ? അണിയറയിൽ ഇതിനകം എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അവയെന്തെല്ലാം? ഇനി പ്രതീക്ഷിക്കുന്നതെന്തെല്ലാം?

‘അവർ ഇങ്ങോട്ടു വന്നു വോട്ടു തരാമെന്നു പറഞ്ഞാൽ ഞങ്ങളെന്തു ചെയ്യും’ എന്നു പറഞ്ഞ് മാർക്സിസ്റ്റുകൾക്ക് ഒഴിഞ്ഞുമാറാമെന്നു കരുതരുത്. ജമാ അത്തെ ഇസ്ലാമിയും സി.പി.എമ്മുമായുള്ള ഒരു ബന്ധം ഇവിടുത്തെ പൊതുജീവിതത്തിൽ വളരെ പ്രകടമാണ്. മതമൌലികസാഹിത്യമെന്നു തീർച്ചയായും വിളിക്കാവുന്ന ചില പുസ്തകങ്ങളുടെ പ്രചരണാർത്ഥം അവർ സംഘടിപ്പിക്കാറുള്ള പുസ്തകമേളകളിലും അതിനോടനുബന്ധിച്ചു നടക്കാറുള്ള “ചർച്ച”കളിലും മറ്റും പ്രസംഗിക്കാറുള്ളത് ആരൊക്കെയാണ്? മാർക്സിസവും മതവും തമ്മിലുള്ള “സംവാദാത്മക സൌഹൃദ”ത്തിലാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ഉയർത്തുന്നത് ആരാണ്? രാഷ്ട്രവും ഈ ലോകം തന്നെയും ഇസ്ലാമികമാക്കുവാൻ യത്നിക്കുന്നവർക്ക് “ഇസ്ലാമിലെ പുരോഗമനപക്ഷം” എന്ന സർട്ടിഫിക്കറ്റു കൊടുത്തു പ്രോത്സാഹിപ്പിക്കുന്നത് ആരാണ്?

വാക്കുകൾ കൊണ്ടു മായാജാലം കാണിച്ചാൽ സാധാരണക്കാരെ പറ്റിക്കാൻ എളുപ്പമാണ്. ഇടതുപക്ഷവുമായി കെട്ടിപ്പിടിക്കുന്നതിന് ജമാ‌അത്തെ‌ഇസ്ലാമി അവതരിപ്പിക്കുന്ന ന്യായം ഏതാണ്ട് ഇങ്ങനെ വരും. “സാർവ്വദേശീയതലത്തിൽ സാമ്രാജ്യത്വവും ദേശീയതലത്തിൽ ഫാ‘ഷി’സവും ‘ചീറിപ്പാഞ്ഞുവരുന്ന’ സാഹചര്യത്തിൽ, രണ്ടിനേയും എതിർക്കാൻ സന്നദ്ധതയുള്ളവരുടെ വീക്ഷണനിരപേക്ഷമായ ഐക്യത്തിനു പ്രസക്തിയുണ്ടെന്ന ഇടതുപക്ഷ സാംസ്കാരികപ്രവർത്തകരുടെ നിലപാടിനെ പിന്താങ്ങിക്കൊണ്ട്, തങ്ങൾ ഇടതുപക്ഷ-ഇസ്ലാമിക-പ്രശ്നാധിഷ്ഠിത യോജിപ്പിനു തയ്യാറാകുന്നു”!

നന്നായിരിക്കുന്നു!

അവരെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വം എന്നാൽ ക്രിസ്ത്യാനികൾ എന്നും ഫാ‘ഷി’സ്റ്റുകൾ എന്നാൽ ഹിന്ദുക്കൾ എന്നുമാണ് അർത്ഥമെന്ന ലളിതയാഥാർത്ഥ്യം മനസ്സിലാക്കാൻ എത്രയോ നിസാരമായ ചിന്താശേഷിയേ വേണ്ടൂ എന്നു മാർക്സിസ്റ്റുകൾ ഇനിയും മനസ്സിലാക്കാത്തതാണോ എന്തോ?

തീവ്രവാദ പശ്ചാത്തലമുള്ള ഏതെങ്കിലും മുസ്ലീങ്ങൾ രാജ്യത്തെവിടെയെങ്കിലും അറസ്റ്റിലാകുന്നെങ്കിൽ, അവരുടെ ചെയ്തികൾ പരമാവധി ന്യായീകരിച്ചുകൊണ്ടാണ് ജമാ-അത്തെ-ഇസ്ലാമിയുടെ മുഖപത്രമായ മാദ്ധ്യമം എഴുതിക്കാണാറ്. അറസ്റ്റുകളൊക്കെ മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചനയാണെന്നൊക്കെയാണ് അവർ അന്ധമായി വാദിക്കാറ്.

തീവ്രവാദപശ്ചാത്തലത്തിന്റെ പേരിൽ യാഹ്യാഖാൻ എന്നൊരു സോഫ്റ്റ്വെയർ എഞ്ചിനീയർ അസ്റ്റിലായപ്പോൾ മാധ്യമം ഉന്നയിച്ച വാദം അങ്ങേയറ്റം അപലപനീയമായിരുന്നു. അയാൾ നിരപരാധിയാണെന്നു മാധ്യമത്തിനു തോന്നുന്നെങ്കിൽ അതു പറയട്ടെ. പക്ഷേ, “രാജ്യത്തെ ഐ.ടി.വികസനത്തിന്റെ ഗുണഭോക്താക്കളാകുന്നതിൽ നിന്ന് മുസ്ലീം സമുദായത്തെ തടയാനുള്ള "ചില ശക്തികളുടെ" ശ്രമമാണു വെളിച്ചത്താകുന്നത് ”എന്നാണവർ വാദിച്ചു കളഞ്ഞത്!!! ഇത്രയ്ക്കു തരംതാണ നിലവാരത്തിലും വർഗ്ഗീയത പറയാൻ മടിക്കാത്തവരും ഈ ലോകത്തുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ് സത്യത്തിൽ അപ്പോൾ "വെളിച്ചത്താ"യത്.

ഒന്നോർത്താൽ, അതിലൊന്നും തരിമ്പും അത്ഭുതപ്പെടേണ്ടതില്ല. പത്തുവർഷം മുമ്പ്, “മുസ്ലീം കിഡ്നി ആവശ്യമുണ്ട്” എന്ന പരസ്യം പ്രസിദ്ധീകരിച്ച് സാംസ്കാരികകേരളത്തെ ഞെട്ടിച്ചവരിൽ നിന്ന് ഇതിൽക്കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്?

കശ്മീരിലെ വിഘടനവാദി പ്രസ്ഥാനങ്ങളുടെ നായകന്മാരെ - ചിലരുടെ ഭാഷയിൽപ്പഞ്ഞാൽ 'കശ്മീരിലെ പോരാളി'കളുടെ നേതാക്കളെ ഇങ്ങു കേരളത്തിൽ തലസ്ഥാനനഗരിയിൽ കൊണ്ടു വന്നു പ്രസംഗിപ്പിച്ച ചരിത്രമുള്ളവരാണു ജമാ അത്തെ ഇസ്ലാമിക്കാർ. മാർക്സിസ്റ്റുകൾ അറിഞ്ഞഭാവം നടിച്ചില്ല. ഒരു പക്ഷേ വേദിയിൽ എന്തെങ്കിലും അസൗകര്യമുണ്ടായിരുന്നെങ്കിൽ മാത്രമായിരുന്നു അവർ അറിഞ്ഞ ഭാവം നടിക്കുകയും ഓടിയെത്തി ശ്രമദാനം നടത്തുകയും ചെയ്തേക്കുമായിരുന്നത്.

പണ്ട് മൌലാനാ മൌദൂദി പറഞ്ഞത് “ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണു കമ്മ്യൂണിസം” എന്നാണ്. മുമ്പ്, മാർക്സിസ്റ്റു പാർട്ടിയുടെ സംസ്ഥാനസെക്രട്ടറി, ജമാ‌അത്തെ ഇസ്ലാമി ഒരു കടുത്ത മതമൌലികവാദസംഘടന തന്നെയാണെന്നും അവർ ആട്ടിൻ‌തോലണിയാൻ ശ്രമിക്കാറുണ്ടെന്നുമൊക്കെ പ്രസ്താവിച്ചിട്ടുള്ളതുമാണ്. പക്ഷേ, കാലക്രമേണ കാര്യങ്ങൾ തകിടം മറിഞ്ഞു. അല്ലെങ്കിൽ ആരൊക്കെയോ ചേർന്നു തകിടം മറിച്ചു. അധികാരരാഷ്ട്രീയം എന്ന മതത്തിൽ വോട്ടാണു ദൈവം. ആ ദൈവത്തിന് - വോട്ടിന് - അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും.

കെട്ടിപ്പിടുത്തത്തിനു ശേഷവും ചില്ലറ പരിഭവപ്രകാശനങ്ങൾ ഉണ്ടാകാതെയല്ല. നന്ദിഗ്രാമിൽ മാർക്സിസ്റ്റുകൾ കയറി മേഞ്ഞത് കൂടുതലും മുസ്ലീങ്ങളുടെ പുറത്തായിരുന്നതിനാൽ ‘മാധ്യമ’ത്തിനെ അതു ചൊടിപ്പിക്കാതെയൊന്നുമല്ല. അതിനും മുമ്പ്, 'സാംസ്കാരിക കാൽപനികതയുടെ കാൽപ്പന്തുകളി' എന്ന ലേഖനത്തിലൂടെ സി.ജാവേദ് മറ്റൊരു തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയിരുന്നതുമാണ്. പക്ഷേ അതെല്ലാം, അനിവാര്യമായ ചില അഭിപ്രായവ്യത്യാസങ്ങളുടെ പ്രതിഫലനങ്ങൾ പോലെ മാത്രമേ അനുഭവപ്പെടുന്നുള്ളൂ. കെട്ടിപ്പിടിച്ച കൈകൾ ഇപ്പോളും പിണഞ്ഞുതന്നെ കിടക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പിലും ഈ പരസ്പരസഹായസഹകരണസംഘം പ്രവർത്തിക്കാൻ തന്നെയാണു സാദ്ധ്യത.

മതസംബന്ധിയായ എന്തിനോടുമെതിരെ മാർക്സിസ്റ്റുകൾ കാണിക്കുന്ന ശൌര്യം ഹൈന്ദവമായവയ്ക്കാണു ബാധകമായിക്കാണാറുള്ളത് എന്ന വർത്തമാനകാലസാഹചര്യം ഈയവസരത്തിൽ പരാമർശയോഗ്യമാണെങ്കിലും, അതു മനപ്പൂർവ്വം ഒഴിവാക്കുകയാണ്. മുകളിൽ ചൂണ്ടിക്കാണിച്ച നിലപാടുകളൊക്കെ തീവ്രവാദചിന്തകൾ മനസ്സിലുണ്ടായി വരുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനു കൂടുതൽ പ്രോത്സാഹനമാണോ നൽകുക അതോ അയാൾ പിന്തിരിക്കപ്പെടുകയാണോ ചെയ്യുക എന്നു ചിന്തിക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട. അതിനാവശ്യമായ മിനിമം ബുദ്ധിയെങ്കിലും ചെങ്കൊടിച്ചുവട്ടിൽ പണയപ്പെടുത്താതെ നീക്കിവച്ചിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ ഇതേപ്പറ്റിയെല്ലാം ഒന്നു ചിന്തിച്ചു നോക്കട്ടെ.

6. യൂണിയൻ ലീഗും നാഷണൽ ലീഗും

ഐ.എൻ.എല്ലിനേപ്പോലെയുള്ള ഒരു കക്ഷിയുമായി കൂട്ടുചേർന്ന് അവർക്ക് ഒരു എം.എൽ.എ.യെ വരെ നേടിക്കൊടുക്കാൻ മടിക്കാത്തവരാണു മാർക്സിസ്റ്റുകൾ എന്നാരെങ്കിലും പറയുന്നതു കേട്ടാൽ ഉടൻ ചാടിവീണു പ്രതിരോധിക്കുന്ന ചില ബ്ലോഗർമാരെ കണ്ടിട്ടുണ്ട്. നാഷണൽ ലീഗിൽ ഞങ്ങൾ തീവ്രവാദമൊന്നും കാണുന്നില്ല എന്നൊക്കെയാണു വാദം.

ശരി - തീവ്രവാദമില്ലെങ്കിൽ വേണ്ട - പക്ഷേ, പകരം എന്തുകണ്ടിട്ടാണു പിന്നെ ചാടിവീണു കെട്ടിപ്പിടിച്ചത് എന്നതിനു കൂടി മറുപടി വേണം.

അയോദ്ധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടതിനു ശേഷമുള്ള കുറച്ചുകാലം, അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതിൽ പ്രമുഖമായൊരു പങ്കുതന്നെ വഹിച്ചിട്ടുള്ള ഇടതുകക്ഷികൾക്കും തീവ്രനിലപാടുകാരായ മുസ്ലീങ്ങൾക്കുമൊക്കെ വിളവെടുപ്പു കാലം തന്നെയായിരുന്നു. അക്കാലയളവിൽ, മുസ്ലീം ലീഗിന്റെ കോൺഗ്രസ്ബന്ധത്തിൽ എതിർപ്പു പ്രകടിപ്പിച്ചു പുറത്തുപോയവർ ചേർന്ന് 1994 ഏപ്രിലിൽ രൂപം കൊടുത്ത അതേ ഇന്ത്യൻ നാഷനൽ ലീഗിന്റെ കാര്യം തന്നെയല്ലേ നാം പറയുന്നത്? മുസ്ലിംലീഗിനു ‘മുസ്ലിമികത’യും മതാഭിമുഖ്യവും ആവശ്യത്തിനില്ല എന്നതു തന്നെയായിരുന്നില്ലേ പരാതികളിലൊന്ന്?

എന്റെ മാർക്സിസ്റ്റുകളേ - ഈപ്പറയുന്ന ഐ.എൻ.എല്ലിന്റെ തലപ്പത്തു തന്നെയുള്ള പലരുടെയും തീവ്രവാദ-ഭീകരവാദ ബന്ധങ്ങൾ ആദ്യം മുതലേ സംശയിക്കപ്പെട്ടിരുന്നതാണല്ലോ. അത് ആദ്യകാലങ്ങളിൽത്തന്നെ അഭിപ്രായഭിന്നതകളിലേക്കും പ്രതിസന്ധികളിലേക്കുമൊക്കെ എത്തിച്ചതും നാം കണ്ടതാണല്ലോ.

പണ്ട് - ജാഫർ അത്തോളി എന്നൊരാളായിരുന്നു പാർട്ടി സെക്രട്ടറി. അദ്ദേഹം പത്രാധിപരായി കോഴിക്കോടു നിന്നും 'ഹരിതകം' എന്നൊരു വാരികയും പുത്തിറങ്ങിയിരുന്നു. തീവ്രവാദബന്ധുക്കളെ പാർട്ടി നേതൃത്വത്തിൽ നിന്നു പുറത്താക്കണമെന്ന് വാരിക ആവശ്യപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ.എൻ. എൽ. നേതൃത്വത്തിൽ കയറി വന്ന ചിലർ എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗങ്ങളാണെന്നും അവർ പാർട്ടിയിൽ രഹസ്യമായ മറ്റൊരു അജണ്ടയുടെ പ്രചാരകരാണെന്നും മറ്റും ജാഫറും അദ്ദേഹത്തെ പിന്തുണച്ചിരുന്നവരും തുറന്നടിച്ചു.

ഒരിക്കൽ, "തീവ്രവാദത്തിന്റെ പേരിൽ ന്യൂനപക്ഷസമുദായത്തിലെ യുവാക്കളെ രംഗത്തിക്കി നാട്ടിൽ തെങ്ങും പുരയിടവും വാങ്ങിക്കൂടുന്ന ഭീകരവാദികളെ ഒറ്റപ്പെടുത്തണ"മെന്ന് ഹരിതകം അതിന്റെ വിവാദമുഖലേഖനത്തിൽ പാർട്ടി അണികളോടു പരസ്യമായി ആഹ്വാനം ചെയ്തു. അധികം താമസമൊന്നും വേണ്ടിവന്നില്ല - ജാഫർ അത്തോളി പാർട്ടിയിൽ നിന്നു പുറത്തായി! അദ്ദേഹവും അനുയായികളും പിന്നീടു ലീഗിലേക്കു തന്നെ മടങ്ങുകയും ചെയ്തു. അവശിഷ്ട ഐ.എൻ.എല്ലിൽ തീവ്രവാദമില്ലെങ്കിൽ, പിന്നെ എന്തു നയങ്ങളാണ് അവരെ ഇടതുമുന്നണിയിൽ അംഗമാകാൻ അർഹരാക്കുന്നത് എന്നു കൂടി ആരെങ്കിലും പറയേണ്ടിയിരുന്നു.

ഐ.എൻ.എല്ലിന്റെ കൊടിയും ഭരണഘടനയും പോലും സുലൈമാൻ സേട്ട് തീരുമാനിച്ചത് തന്നോടുകൂടി ആലോചിച്ചിട്ടാണെന്ന് പണ്ട് ഹർകിഷൻ സിംഗ് സുർജിത് പഞ്ഞിരുന്നതായിക്കൂടി ചേർത്തുവായിക്കുന്നതു നന്നായിരിക്കും. സേട്ടുവും സുർജിതും സെക്യുലർ ബദലുമൊന്നും ഇപ്പോൾ നമുക്കിടയിലില്ല. ഇപ്പോൾ അവശേഷിക്കുന്നതു പിന്നെയെന്താണെന്നു ചോദിച്ചാൽ മാർക്സിസ്റ്റുകാർക്കു മറുപടിയുണ്ടാകുമോ എന്നറിയില്ല. എന്തായാലും, ലീഗിന്റെ കോട്ടകൾ പൊളിക്കാനും പരമാവധി മുസ്ലീം വോട്ടുകൾ എങ്ങനെയും നേടാനുമായി ഏതറ്റം വരെ പോകാനും മടിക്കാത്ത സി.പി.എം. വർഗീയ-തീവ്രവാദപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ യാതൊരു മടിയും കാണിച്ചിട്ടില്ലെന്നു പകൽ പോലെ വ്യക്തമാണ്. ഉദാഹരണങ്ങളുടെ കൂടെ ഐ.എൻ.എൽ. ബാന്ധവം പരാമർശിക്കപ്പെടാതെയുമിരിക്കില്ല.

7. (ജനകീയ) ‘പ്രതിരോധം അപരാധ‘മല്ലേ?

'ജനാധിപത്യമുറയിൽ പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശപ്രസ്ഥാന'മാണ് തങ്ങളുടേതെന്ന എൻ. ഡി. എഫ്. നേതാക്കളുടെ അവകാശവാദം എന്തുകൊണ്ടു ജനങ്ങൾ തള്ളിക്കളയുന്നു എന്നതിനേക്കുറിച്ചുള്ള ഒരു വിശദീകരണം ഇവിടുത്തെ വിഷയത്തിനു പുറത്താണ്. അല്ലെങ്കിൽത്തന്നെ, ‘മനുഷ്യാവകാശം‘ എന്ന പേരു പോലും ഭീതിജനകമായി മാറ്റിക്കളഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു ചർച്ചയ്ക്കു പ്രസക്തിയുമില്ല.

മാർക്സിസ്റ്റുകളേയും എൻ. ഡി. എഫുകാരേയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ വരുന്നില്ലേ എന്നതിനേപ്പറ്റി മാത്രം ചിലതു സൂചിപ്പിക്കാനാണുദ്ദേശം.

എൻ. ഡി. എഫ്. കേവലമൊരു വർഗീയ സംഘടനയെന്ന നിലയിലും കൂടുതൽ വളർന്നിരിക്കുന്നു”വെന്ന് സി.പി.എം. സെക്രട്ടറിയുടെ അഭിപ്രായം കേട്ടു. ‘കേവല’മൊരു വർഗ്ഗീയ സംഘടന മാത്രമാണെന്നുണ്ടെങ്കിൽത്തന്നെ ഇതുവരെ പാലൂട്ടി വളർത്തിയതു നീതീകരിക്കാമോ എന്നൊരു മറുചോദ്യത്തിനു തീർച്ചയായും അവസരമുണ്ട്.

എൻ. ഡി. എഫും സി.പി.എമ്മുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നൊക്കെ ആവർത്തിക്കുന്ന മാർക്സിസ്റ്റുകളുണ്ട്. സുഹൃത്തുക്കളേ അതു നിങ്ങളിൽ ചിലരുടെ ഒരു ആഗ്രഹമായിരിക്കാം. പക്ഷേ മറ്റുള്ളവർക്ക് അങ്ങനെയല്ല തോന്നുന്നത് എന്നെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞേ തീരൂ.

പകൽ സി.പി.എമ്മും രാത്രി എൻ. ഡി. എഫുമായി നടക്കുന്ന ആളുകളുണ്ട് എന്ന ആരോപണങ്ങൾ വന്നിട്ട് എത്ര വർഷങ്ങളായി എന്നു വല്ല ഓർമ്മയുമുണ്ടോ? അതിനെയൊക്കെ എങ്ങനെ പ്രതിരോധിച്ചുവെന്നാണു നിങ്ങൾ പറയുന്നത്? ആത്മാർത്ഥമായി ചിന്തിച്ചു നോക്കുക.

സി.പി.എമ്മിൽ എൻ. ഡി. എഫ്. പ്രവർത്തകർ നുഴഞ്ഞുകയാതെ നോക്കാൻ പ്രവർത്തകർക്കറിയാം - അവർ ജാഗ്രത പാലിക്കുന്നുണ്ട് ”- എന്നൊക്കെ പാലോളിയുടെ അവകാശവാദവും കേട്ടു. ഈ "ജാഗ്രത" പാലിക്കുന്നവർ തന്നെ എൻ. ഡി. എഫ്.കാരാകാതെ നോക്കിയാൽ കൊള്ളാം എന്നു മാത്രമേ അദ്ദേഹത്തോട് ഉപദേശിക്കാനുള്ളൂ.

എൻ.ഡി.എഫല്ലെങ്കിൽപ്പിന്നെ മറ്റാരൊക്കെയോ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നു തീർച്ചയാണ്. ഇനി അതും ഇല്ല എന്നാണെങ്കിൽ, സ്ഥിതി കൂടുതൽ ഗുരുതരമാണ്. കാരണം, അങ്ങനെ വന്നാൽ, “ഒറിജിനൽ മാർക്സിസ്റ്റുകൾ” തന്നെ പരിധിവിടുന്നു എന്നാണല്ലോ അർത്ഥം. എന്തായാലും, പാർട്ടിയ്ക്കു പൊതുവേ ഗുണകരമല്ലാത്ത പലതും ചെയ്യുന്ന അണികളെയാണ് കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ഒറിജിനലാണോ ഡൂപ്ലിക്കേറ്റാണോ എന്നു പാർട്ടിതന്നെ പറയട്ടെ.

രാഷ്ട്രീയപ്പാർട്ടികളിലും യുവജനസംഘടനകളിലും തീവ്രവാദിസാന്നിദ്ധ്യമുള്ളതിനേപ്പറ്റി ഇന്റലിജൻസ് റിപ്പോർട്ടു വന്നതായി മനോരമ ഒരിക്കൽ പറഞ്ഞിരുന്നു.

അതിൽ പറഞ്ഞിരിക്കുന്നതു മിക്കവാറും വിശ്വസനീയമാണ്. എത്രയോ ഉദാഹരണങ്ങൾ എടുക്കാൻ പറ്റും.

ഒന്നുമില്ലെങ്കിലും, കൊടുങ്ങല്ലൂരിനേക്കുറിച്ചു പറഞ്ഞിരിക്കുന്നതെങ്കിലും പ്രസ്ഥാനസ്നേഹികൾ ശ്രദ്ധിക്കാതെ വിടരുത്. കൊടുങ്ങല്ലൂർ സംഘപ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. അവിടെ അവരെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരെയും ആശ്രയിക്കും എന്ന സി.പി.എം. നയം തിരിച്ചടിയായില്ലേ എന്നൊന്നു ചിന്തിച്ചു നോക്കുന്നതു നന്നായിരിക്കും. നുഴഞ്ഞുകയറ്റക്കാരെന്നു സംശയിക്കാവുന്നവർ മുന്നിട്ടു നിന്നു നടത്തിയ ഒരു താണ്ഡവത്തിനിടെയാണ് ഒരു സി.പി.എം. പ്രവർത്തകന്റെ തന്നെ ജീവൻ നഷ്ടമായത്. എന്നിട്ട് അതിനെതിരെയുള്ള പ്രതിഷേധമാണെന്നും പറഞ്ഞു നടത്തിയ 'പ്രകടന'ത്തിൽ കൊടുങ്ങല്ലൂരിലെ എത്രയെത്ര കടകളാണു നശിപ്പിക്കപ്പെട്ടത്? പാർട്ടിയ്ക്ക് ഇനിയൊരിക്കലും തിരുത്താനാവാത്തത്ര പിഴവുകളാണ് അതിലൂടെ പറ്റിയത്.

ആലോചിച്ചു നോക്കണം! ഗുരുമന്ദിരങ്ങളും മറ്റുമാണ് അക്കൂടെ തച്ചുതകർക്കപ്പെട്ടത്!!!

കൊടുങ്ങല്ലൂരിൽ ഈഴവസമുദായം മാത്രമല്ല - സകലജാതിവിഭാഗങ്ങളിലും പെട്ട ഹിന്ദുക്കൾ - ഇതരമതവിഭാഗക്കാർ - പ്രത്യേകിച്ചു മുസ്ലീങ്ങൾ - അങ്ങനെ പലരും വിവിധ സംഘപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. സംഘത്തിനെതിരെയുള്ള വികാരം തന്നെയാണോ കഴിഞ്ഞയിടെ ഗുരുമന്ദിരങ്ങൾക്കെതിരെ പ്രകടിപ്പിച്ചു കണ്ടത് എന്നു സി.പി.എം. ഒന്നു ചിന്തിക്കേണ്ടതാണ്. പാർട്ടിയുടെ ‘ബഹുജനാടിത്തറ’യേക്കുറിച്ചൊക്കെ എത്രയൊക്കെ വാദിച്ചാലും ശരി - ഈഴവസമുദായത്തിലെ നല്ലൊരു ശതമാനത്തിന്റെ പിന്തുണ ഇപ്പോളും നഷ്ടമാകാതെ സൂക്ഷിക്കാൻ കഴിയുന്ന സാഹചര്യം എന്നവസാനിക്കുന്നോ അന്നുമുതൽ ഇവിടെ ഇടതുപക്ഷമില്ല. അന്നും ഇന്നും സ്ഥിതി അതു തന്നെയാണ്. സി.പി.എമ്മിന്റെ കൊടി പിടിച്ചുകൊണ്ട് ആരാണു ഗുരുമന്ദിരങ്ങൾ തല്ലിത്തകർത്തതെന്നു പാർട്ടി സ്വയം കണ്ടുപിടിക്കട്ടെ.

ജില്ലാ ഘടകം ഇതേക്കുറിച്ചൊക്കെ ബോധവാന്മാരാണെന്നും മേൽഘടകത്തിനു റിപ്പോർട്ടു പോയിട്ടുണ്ടെന്നും പറയുന്നു. അതുകൊണ്ടൊക്കെ എന്തു പ്രയോജനം? പാർട്ടിസെക്രട്ടറി നേരിട്ടു ചെന്ന് അവിടെ നടത്തിയ പ്രസംഗത്തിൽ ഒരു തിരിച്ചറിവിന്റെ സ്വരമൊന്നുമല്ല കേട്ടത്. അല്ലെങ്കിലും അദ്ദേഹത്തിനു നുഴഞ്ഞുകയറ്റം ഒരു വലിയ പ്രശ്നമായിട്ടൊന്നും അനുഭവപ്പെടുന്നില്ലായിരിക്കാം.

അതേക്കുറിച്ചൊക്കെ പറയാനാണെങ്കിൽ ഏറെ നീളും. അതു പോട്ടെ.

ഞങ്ങൾ എൻ.ഡി.എഫുമായി ചിലയിടങ്ങളിൽ കായികമായിത്തന്നെ ഏറ്റുമുട്ടുന്നു പോലുമുണ്ടല്ലോ” എന്നൊക്കെ വാദിക്കുന്ന പാവം മാർക്സിസ്റ്റുകളുണ്ട്. സുഹൃത്തുക്കളേ അതുകൊണ്ടെന്താണ്? സി.പി.എമ്മിനു പുറത്തുള്ള ആരെയും നിങ്ങൾ വെട്ടില്ലേ? അതിന്റെ പേരിൽ ശതൃതയും സൗഹൃദവും അളക്കാനാവുമോ? കമ്മ്യൂണിസ്റ്റു സഹോദരപ്രസ്ഥാനമായ സി.പി.ഐ.യുടെ പ്രവർത്തകരെ നിങ്ങൾ വെട്ടുന്നില്ലേ - എന്തിനേറെപ്പറയുന്നു - നിങ്ങൾ തങ്ങളിൽത്തങ്ങളിൽപ്പോലും വെട്ടു നടത്തുന്നതിന്റെ എത്രയോ വാർത്തകൾ വരുന്നു. വെട്ട് ഒരു മാനദണ്ഡമേയല്ല.

അല്ലെങ്കിൽത്തന്നെ, എന്നു മുതലാണു നിങ്ങൾ എൻ.ഡി.എഫുകാരെ വെട്ടിത്തുടങ്ങിയത്? തെക്ക്, യൂണിവേർസിറ്റി കോളേജിൽ ക്യാമ്പസ്ഫ്രണ്ടിനെ വെട്ടേണ്ടി വന്നു. വടക്ക് ഒന്നുരണ്ടിടത്ത് ഈയിടെ വെട്ടേണ്ടി വന്നു. സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരേ ചാഞ്ഞാൽ മുറിക്കണം എന്ന മട്ടിലുള്ള ഒരു വെട്ടുമാത്രമായിരുന്നു അതെല്ലാം. ശരിയല്ലേ എന്നു ചിന്തിക്കുക. വൈകിപ്പോയോ എന്നും സ്വയംകൃതാനർത്ഥമല്ലേ എന്നും ഇനിയെങ്കിലും ആലോചിച്ചു നോക്കുക.

കണ്ണൂരിൽ ശിവപുരത്തും മറ്റും കഴിഞ്ഞയിടെ എൻ.ഡി.എഫുകാർ നടത്തിയ ചില പ്രകടനങ്ങൾക്കു നിങ്ങൾ പകരം വീട്ടിയത് ഹിന്ദുസംഘടനകൾക്കു നേരേ വാൾ വീശിക്കൊണ്ടാണ്! ആരാണു ചെയ്തതെന്ന് അറിയാമായിരുന്നിട്ടുപോലും! എൻ.ഡി.എഫിനു നേരെയാണെങ്കിൽ വാളുപിടിച്ച കയ്യുകൾ ഉയരാൻ മടിക്കുന്നെങ്കിൽ അതെന്തുകൊണ്ടാണെന്നു കണ്ടെത്തുക. ആ കയ്യുകളിൽ ചിലതാണോ വാളുകൾക്കു പകരം തോക്കുമേന്തി കാശ്മീരിലേക്കു കടക്കുന്നതെന്നും കണ്ടെത്തുക.

മാർക്സിസ്റ്റു സുഹൃത്തുക്കളേ - ചോദിക്കാനാണെങ്കിൽ ഒട്ടേറെയുണ്ട്. വിസ്താരഭയത്താൽ പലതും ഒഴിവാക്കുകയാണ്. ഇപ്പോളത്തെ ബന്ധം ഉറപ്പിക്കുന്നവയും, ഒരു വച്ചുമാറ്റം എളുപ്പം സാദ്ധ്യമാക്കുന്ന തരത്തിൽ ആശയപരമായ സാമ്യം സൂചിപ്പിക്കുന്നവയുമായ ചില കേട്ടുകേൾവികളാണ് ഇനിപ്പറയുന്നത്. ഇവയിൽ ഏതെങ്കിലുമൊക്കെ ശരിയാണോ?

മലപ്പുറം ജില്ലയിൽ സി.പി.എമ്മിന്റെ ഒരു മുൻപഞ്ചായത്തു പ്രസിഡന്റ് എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗമാണ് എന്നു കേട്ടിട്ടുണ്ട്. ശരിയാണോ?

ഇപ്പോൾ കശ്മീരിലേക്കു തീവ്രവാദികളെ സംഭാവന ചെയ്ത പ്രദേശമായ കണ്ണുരിൽ സംഘപ്രസ്ഥാനങ്ങൾക്കെതിരെയെന്ന പേരിൽ പലയിടത്തും സി.പി.എം.-എൻ.ഡി.എഫ്. ബന്ധമുള്ളതായി മുമ്പേ തന്നെ ആരോപണമുണ്ട്. ശരിയാണോ?

ഇ.പി.ജയരാജൻ, എം.വി.ജയരാജൻ തുടങ്ങിയ സി.പി.എം. എം.എൽ.എ.മാർക്കുവേണ്ടി എൻ.ഡി.ഫുകാർ പരസ്യമായി വോട്ടു പിടിച്ചതായിക്കേട്ടിട്ടുണ്ട്. ശരിയാണോ?

എൻ.ഡി.എഫ്. മുഖപത്രമായ തേജസ്സിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ എൻ.പി. ചേക്കുട്ടി നേരത്തെ ദേശാഭിമാനിയിലും കൈരളിയിലുമൊക്കെ ഉന്നതസ്ഥാനം വഹിച്ച വ്യക്തിയല്ലേ? അദ്ദേഹം എസ്.എഫ്.ഐ.യുടെ തലപ്പത്തുണ്ടായിരുന്നയാളല്ലേ?

എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗം ഷൊർണ്ണൂർ ഉസ്മാൻ പണ്ടൊക്കെ ശാസ്ത്രസാഹിത്യപരിഷത്തിലെ പുരോഗമനവാദികളിലൊരാളായിരുന്നുവെന്നും കേൾക്കുന്നു.

കഴിഞ്ഞ ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൻ.ഡി.എഫ് ഇടതുമുന്നണിക്കുവേണ്ടി വോട്ടു ചെയ്യുക മാത്രമല്ല - പ്രവർത്തിക്കുക കൂടി ചെയ്തു. അവിടെ ബി.ജെ.പി. സ്ഥാനാർത്ഥി ജയിക്കാനുള്ള സാദ്ധ്യത ഉരുത്തിരിഞ്ഞുവന്നതായിരുന്നു കാരണം. പി.കെ.വി.യുടെ ജയത്തിൽ പങ്ക് അവകാശപ്പെട്ടുകൊണ്ട് എൻ.ഡി.എഫ്. പരസ്യമായി രംഗത്തുവന്നിട്ടുള്ളതുമാണ്.

പിന്നീട് അവിടെ ഉപതെരഞ്ഞെടുപ്പിലും മുകുന്ദൻ സി.മേനോൻ വഴി ഇടതു നേതാക്കൾ എൻ.ഡി.എഫിനെ സമീപിച്ചിരുന്നതായി പയപ്പെടുന്നുണ്ട്.

മഞ്ചേരി തെരഞ്ഞെടുപ്പിലും സഖ്യശ്രമങ്ങൾ സംബന്ധിച്ച വാർത്തകേട്ടിരുന്നു.

എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനു വേണ്ടിയും എൻ.ഡി.എഫ് സ്ക്വാഡ്‌‌വർക്കു നടത്തിയെന്നു വാർത്തയുണ്ടായിരുന്നു.

ഉപകാരസ്മരണയാണോ എന്നറിയില്ല - എന്തായാലും തേജസ്സ് ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് വന്നപ്പോൾ അവർക്കുവേണ്ടി അഭിഭാഷകനായി എത്തിയത് ഇപ്പോൾ സി.പി.എമ്മിന്റെ തന്നെ ഔദ്യോഗിക എം.പി.യായ (സ്വതന്ത്രനല്ല) സെബാസ്റ്റ്യൻ പോളായിരുന്നു. അതു കേവലം കേട്ടുകേൾവിയല്ല – എല്ലാവരും കണ്ടതാണ്.

മുകുന്ദൻ സി.മേനോൻ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹം എൻ.ഡി.എഫിനും പുരോഗമനസാഹിത്യകാരന്മാർക്കുമിടയിലുള്ള ഒരു പാലം പോലെ അനുഭവപ്പെട്ടിരുന്നു.

പുരോഗമനസാഹിത്യകാരനും സി.പി.എം. സൈദ്ധാന്തികനുമായ കെ.ഇ.എൻ. ചിലയവസരങ്ങളിൽ എൻ.ഡി.എഫിനെ ന്യായീകരിച്ചു സംസാരിക്കുന്നതായും അവരുടെ മുഖപത്രത്തിൽ എഴുതിയിട്ടുള്ളതായും പറയപ്പെടുന്നുണ്ട്. ഒരു എൻ.ഡി.എഫ്. ഏജന്റാണോ എന്ന സംശയത്തോടെ അദ്ദേഹത്തെ സമീപിക്കുന്ന ചിലരെങ്കിലും പാർട്ടിയിലുണ്ട്.

എൻ.ഡി.എഫ്. കാർ ഇവിടെ ഹുറിയത്ത് നേതാക്കളെ കൊണ്ടുവന്നു ചർച്ച നടത്തിയിരുന്നുവെന്നും, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിനിടെ അതിനെ ന്യായീകരിച്ചുവെന്നും കേട്ടിരുന്നു.

‘മനുഷ്യാവകാശ’ത്തിന്റെ പേരും പറഞ്ഞ് എൻ.ഡി.എഫ്. സംഘടിപ്പിക്കാറുള്ള പരിപാടികളിലൊക്കെ പ്രസംഗിച്ചു കാണുന്നത് പി.ഗോവിന്ദപ്പിള്ളയേപ്പോലുള്ള (മുൻ?)കമ്മ്യൂണിസ്റ്റാചാര്യന്മാരൊക്കെയാണ്.

ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നുമുള്ള ആരോപണങ്ങൾ പല സംഘടനകളും ഉന്നയിച്ചിരുന്നു.

അങ്ങനെ പലതും.

ഇതിൽ ചിലതെങ്കിലും ആരോപണങ്ങൾ മാത്രമാണെന്നു വാദിച്ചു നിൽക്കാം. പക്ഷേ അവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിയ്ക്കപ്പെടുന്നുണ്ട് എന്നതെങ്കിലും നിങ്ങൾ അവഗണിക്കാതിരിക്കുക - മാർക്സിസ്റ്റുകളേ.

പറയാനാണെങ്കിൽ ഒത്തിരിയൊത്തിരിയാണ്. ഇപ്പോൾത്തന്നെ ആവശ്യത്തിലധികമായതായിത്തോന്നുന്നതിനാൽ നിർത്തുകയാണ്.

പ്രിയപ്പെട്ട സി.പി.എമ്മുകാരേ - ചുരുക്കിപ്പറഞ്ഞാൽ - തീവ്രവാദചിന്തകൾ മനസ്സിൽപ്പേറുന്ന മുസ്ലീം ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സംഘടന ഒരു തടസ്സമേയല്ല. നിങ്ങളവർക്ക് ഒരു ഭീഷണിയേയല്ല. നിങ്ങളുടെ വാതിലുകൾ മുട്ടാതെ തന്നെ തുറന്നു കിടക്കുന്നതായാണ് അവർക്കനുഭവപ്പെടുക. നുഴഞ്ഞൊന്നും കയണ്ട. നട്ടെല്ലു നിവർത്തി - നെഞ്ചു വിരിച്ചു തന്നെ നടന്നു കയറാം.

പിന്നെ, ആരെങ്കിലും ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നെങ്കിൽ അവരുടെ നേരെ കയർക്കുകയല്ല വേണ്ടതെന്നു കൂടി സ്നേഹപൂർവ്വം ഓർമ്മിപ്പിക്കട്ടെ. പറയുന്നതിൽ കാര്യമുണ്ടോ എന്ന് ആലോചിക്കുകയും, ആത്മപരിശോധനയിലൂടെ തെറ്റുകളുണ്ടെങ്കിൽ കണ്ടെത്തി തിരുത്താൻ ശ്രമിക്കുകയും, അവ ചൂണ്ടിക്കാണിച്ചു തരുന്നവരോടു മനസ്സിൽ നന്ദി സൂക്ഷിക്കുകയുമാണു വേണ്ടത്.


വാൽക്കഷണം:-

തീവ്രനിലപാടുകാരായി അറിയപ്പെടുന്ന സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. അടുത്ത ചില ഭാഗങ്ങളിൽ, നയപരമായ പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന.

കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യ
ഇറാന്റെ ബോംബ്

സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?

അത്‌ അടുത്ത പോസ്റ്റിൽ.

---------
ഇതുകൂടി:-

ഇവിടെ മാർക്സിസ്റ്റുകൾ വിമർശിക്കപ്പെടുന്നുവെന്നതു കണ്ടു സന്തോഷിച്ചേക്കാവുന്ന യു.ഡി.എഫുകാരുണ്ടെങ്കിൽ അവരോടു ചിലത്:-

കേരളത്തിലെ ചില മുസ്ലീം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദപ്രവണതകൾ വളർത്തിയതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്നു സ്ഥാപിക്കാനാണ് ഈപ്പറഞ്ഞതെല്ലാം എന്നു നിങ്ങൾ കരുതിയെങ്കിൽ തെറ്റി. യു.ഡി.എഫിന്റെ സംഭാവനകളേപ്പറ്റി വിമർശിച്ചാലും നല്ല നീളം തന്നെ വരും അതിനും. ഒട്ടേറെയുണ്ടു പറയാൻ. മാറാട്ട് ഒരു കെട്ടിടം തുറന്ന് തറയിൽ ആയുധം സൂക്ഷിച്ചതിന്റെ ചോരപ്പാടുകൾ കഴുകിക്കളയാൻ സഹായിച്ചത് ഇടതുപക്ഷത്തുള്ള ജനപ്രതിനിധിയല്ല. പറയാനാനെങ്കിൽ ഒട്ടേറെയുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലം കണക്കിലെടുത്തു പറഞ്ഞാൽത്തന്നെ ഒട്ടേറെയുണ്ട്‌. വിടുകയാണ്. സമയം കിട്ടിയാൽ പിന്നാലെ അതുമാവാം.

കേരളത്തിലെ കുറച്ചു മുസ്ലീം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദ പ്രവണതകൾ വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ വളർത്തച്ഛനും വളർത്തമ്മയുമാണ് ഇടതുവലതു മുന്നണികൾ എന്ന പ്രയോഗം ശരിയാണ്. അക്ഷരം പ്രതി ശരി.

168 comments:

  1. കേരളത്തിൽ മതതീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെട്ടതിന്റെ പിന്നിൽ ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയ്ക്കുള്ള അനിഷേധ്യമായ പങ്ക് ഉദാഹരണങ്ങളും തെളിവുകളുമടക്കം വ്യക്തമാക്കാനുള്ള ശ്രമമാണ് ഇവിടെ.

    ReplyDelete
  2. ബോബ് നിര്‍മ്മാണത്തിനിടെ ഇന്നലെ രണ്ട് RSS-കാര്‍ മരിച്ചു എന്നു വായിച്ചതും ഇതിന്റെ കൂടെ വാല്‍ക്കഷണം ആയി ചേര്‍ക്കൂ നകുലന്‍‌ജി..

    ReplyDelete
  3. സംഘപരിവാർ സംഘടനകളും മറ്റും എത്രയോ നാളുകളായി ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടിരുന്നതാണ്.

    ഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹ ഹഹ ഹ ഹ ഹ
    ഞാന്‍ ജോക്കറായതില്‍ പിന്നെ ഇങ്ങനെ ചിരിച്ചിട്ടില്ല. ഈ പോസ്റ്റ് ഞാന്‍ കുറച്ചു കൂടി മുമ്പെ തന്നെ പ്രതീക്ഷിച്ചു. എന്തേ ഇത്ര വൈകിയത്. സംയ ക്കുറവ് മൂലം ആയിരിക്കും എന്ന് കരുതുന്നു. കാരണം മലേഗാവ് സ്പോടനവും പ്രസ്തുത ആളുകള്‍ക്ക് മറ്റ് സ്പോടനങ്ങളൊക്കെയുമായിട്ടുള്ള ബന്ധത്തിന്റെയെല്ലാം വാര്‍ത്തകള്‍ ഒന്നടങ്ങട്ടെ അല്ലെ , അതിന് വേണ്ടി കാത്തിരുന്ന്താവണം. മുസ്ലിം തീവ്രവാദം കൊഴുപ്പിച്ച് വന്ന് അവസാനം കൊണ്ടു പോയി “ദാ പിന്നെയും കലമുടച്ചു...തലശ്ശേരിക്കടുത്തുള്ള RSS അരിപ്പിറാവുകളുടെ മരണം.അണ്ണാ‍ അണ്ണന്റെ ഈ പരിതാപകരമായ അവസ്ഥയില്‍ ഞാന്‍ അനുതാപം പ്രകടിപ്പിക്കുഞ്ഞു.

    ശ്രീ.നകുലന്‍

    ഇനി താങ്കള്‍ മലേഗാവ് സ്പോടനവും, ഇന്ത്യന്‍ സൈനികരെ ഊപയോഗിച്ചുള്ള ബോംബ് നിര്‍മാണവും, തലശ്ശേരിയില്‍ ക്കഴിഞ്ഞ ദിവസമുണ്ടായ സ്പോടനത്തെ തുടര്‍ന്ന് രണ്ട് 916 പരിശുദ്ധിയുള്ള RSS കുഞ്ഞാടുകള്‍ സ്വര്‍ഗ്ഗം പൂകിയതും കൂടി ഉള്‍പ്പെടുത്തി ഒരു 50 പേജുള്ള ഒരു പൊസ്റ്റ്കൂടി ഇടണം.

    മലേഗാവ് സ്പോടനം നടന്നതിന് ശേഷമുള്ള താങ്കളുടെ പഴയ പോസ്റ്റ് ഞാന്‍ ഒന്ന് വായിച്ചു. :).

    പിന്‍ കുറി.

    ശ്രീ.നകുലന്‍. താങ്കളുടെ അധ്വാനവും സമയവും വര്‍ഗ്ഗീയ പരിഷകള്‍ക്കും ഫാഷിസ്റ്റ് ഏമ്പോക്കികള്‍ക്കും പണയം വെക്കാതെ മനുഷ്യനാകൂ. അല്ലെങ്കില്‍ ഈ എഴുതുന്നതൊക്കെയും വെറും “ വേശ്യയുടെ ചാരിത്യ പ്രസംഗം പോലെ” ആവുകയും ആളുകള്‍ ചിരിക്കുകയും ചെയ്യും.

    താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍

    ReplyDelete
  4. പ്രിയ നകുലന്‍, പതിവ് പോലെ ദീര്‍ഘമായ പോസ്റ്റ്. ഒറ്റയടിക്ക് വായിച്ച് തീര്‍ക്കാനുള്ള വ്യക്തിപരമായ അസൌകര്യം ആവര്‍ത്തിക്കട്ടെ. രണ്ട് കാര്യം സൂചിപ്പിക്കാനാണ് ഞാന്‍ ഇപ്പോള്‍ കമന്റ് എഴുതുന്നത്. അല്ലെങ്കില്‍ മുഴുവനും വായിച്ചിട്ട് എഴുതാമായിരുന്നു. ഒന്നാമത്, ഹിന്ദുക്കള്‍ ആണ് ഭീകരവാദികള്‍, അതിന്റെ തെളിവുകളാണ് മലേഗാവ് സ്പോടനം എന്ന് വരുത്തിത്തീര്‍ത്ത് ഇസ്ലാം തീവ്രവാദത്തെ വെള്ള പൂശാന്‍ ഇപ്പോള്‍ മതേതരവാദികള്‍ ആഞ്ഞ് ശ്രമിക്കുന്നുണ്ട്. അത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് സമമാണെന്ന് അവര്‍ക്ക് വഴിയെ മനസ്സിലാകും. എല്ലാവരെയും എല്ലാ കാലവും പറ്റിക്കാന്‍ കഴിയില്ലല്ലൊ. രണ്ടാമത്തേത് , അന്ന് കോയമ്പത്തുര്‍ സ്പോടനക്കേസില്‍ പ്രതിയായി അബ്ദുള്‍ നാസ്സര്‍ മദനി തമിഴ് നാട്ടിലെ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ന് കേരളം ഇക്കാണുന്ന അവസ്ഥയില്‍ ഉണ്ടാകുമായിരുന്നോ എന്ന് ഈ മതേതരവാദികള്‍ ആലോചിട്ടുണ്ടോ? സത്യത്തില്‍ അന്ന് ഒരു തലനാരിഴയ്ക്ക് കേരളം രക്ഷപ്പെടുകയായിരുന്നു. സംഭവിച്ചതെല്ലാം നല്ലതിന് എന്നേ ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ പറയാന്‍ കഴിയൂ. ഇങ്ങനെ പറയുന്നത് കൊണ്ട് ഒരു വര്‍ഗ്ഗീയവാദി എന്ന മുദ്ര ആരെങ്കിലും എനിക്ക് ചാര്‍ത്തിത്തരുമെങ്കില്‍ ഞാന്‍ സന്തോഷിക്കുകയേയുള്ളൂ. ഇപ്പോള്‍ മുസ്ലീം മതത്തിനകത്ത് നിന്ന് തന്നെ തീവ്രവാദത്തെ തള്ളിപ്പറയാനുള്ള ഒരു ശ്രമം ആരംഭിച്ചതായി കാണുന്നു. അത് ശുഭോദര്‍ക്കമായിരുന്നു. എന്നാല്‍ അവര്‍ തയ്യാറായാലും നമ്മുടെ മതേതരവാദികള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. മലേഗാവ് സംഭവത്തെ പറ്റി നകുലന്റെ പോസ്റ്റ് പ്രതീക്ഷിക്കുന്നു. നകുലന്റെ ഈ ക്ഷമയും കഠിനാധ്വാനവും വ്യര്‍ത്ഥമാവുകയില്ല എന്ന് ആശംസിക്കുന്നു. വിമര്‍ശിക്കുന്നവര്‍ അത് ആത്മാര്‍ത്ഥമായല്ല അങ്ങനെ ചെയ്യുന്നത്.അവര്‍ മതേതരവാദികളുടെ ബ്രാന്‍ഡ് സ്വയം അണിഞ്ഞുപോയില്ലെ.അത് നില നിര്‍ത്താന്‍ ഇടക്കിടെ സംഘപരിവാര്‍,ഹിന്ദുതീവ്രവാദം എന്നൊക്കെ ഉരുവിടണം എന്ന് തോന്നുന്നത് കൊണ്ട് ചെയ്യുന്നതാണ്.

    ReplyDelete
  5. ജോക്കറുടെ ഇന്ത്യന്‍ സൈനികരെ ഉപയോഗിച്ചുള്ള ബോംബ് നിര്‍മാണവും എന്ന പ്രയോഗം കടന്ന കൈ ആയിപ്പോയി.കഷ്ടം!

    ReplyDelete
  6. ഇടതുപക്ഷത്തിന്റെ തൊലി പൊളിച്ചടുക്കലാണോ ഇത്. അതോ അവര്ക്ക് തീവ്രവാദികളെ സഹായിക്കുന്ന സമീപനത്തിനെതിരോ.

    ReplyDelete
  7. അഭിനവ ഭാരതനാണോ നകുലാ താങ്കള്‍, തീവ്രവാദം ആരുടെയും കുത്തകയല്ലേന്ന് നമ്മള്‍ തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ.

    മൃദുലാ,അവര്‍ വെളുപ്പിന് അമ്പലത്തിലേക്ക് ഗര്‍ഭം കലക്കി നിറയ്ക്കുകയല്ലായിരുന്നോ,ബോംബുണ്ടാക്കുകയോ,ആര്‍ഷഭാരതികളോ,ഞങ്ങള്‍ വല്ല വാളോ ഗദയോ എടുക്കുമെന്നല്ലാതെ ബോംബെന്താണെന്ന് പോലുമറിയില്ലാ,ശാന്തം പാപം.

    സുകുമാരേട്ടാ,കമ്മ്യൂണിസ്റ്റ് വിരോധം ആയിക്കൊള്ളൂ,അതിന് താങ്കള്‍ക്ക് എല്ലാ അവകാശവുമുണ്ട്.അതിനായി ഇത്രയൂം ഒരു പതനം വേണ്ടിയിരുന്നില്ല.ഇങ്ങനെയൊക്കെ പലരുടെയും കാക്കി ട്രൌസര്‍ അനാവൃതാമാകുന്നത്, അല്ലേ

    ReplyDelete
  8. ജോക്കറുടെ ഇന്ത്യന്‍ സൈനികരെ ഉപയോഗിച്ചുള്ള ബോംബ് നിര്‍മാണവും എന്ന പ്രയോഗം കടന്ന കൈ ആയിപ്പോയി.കഷ്ടം!

    (താങ്കള്‍ വിവരങ്ങള്‍ ഒക്കെയറിയുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ.കൂടുതല്‍ ഒന്നു വിശദീകരിക്കുന്നില്ല) ബാറ്റ്മിന്റണ്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കമന്റുകളില്‍ ഒരു അര്‍ഥം കാണുന്നില്ല അത് കൊണ്ടാണ്.


    സുകുമാരേട്ടാ നമിച്ചു, ഒരുപാട് ഒരുപാട്...താങ്കള്‍ ഇങ്ങനെയൊക്കെ എഴുതി തള്ളി വിടുമ്പോള്‍ താങ്കള്‍ ഒരു വര്‍ഗ്ഗീയവാദിയായി എണ്ണപ്പെടുന്നില്ല. ആ പറഞ്ഞതിനും ചില നിര്‍വചനങ്ങള്‍ ഒക്കെയുണ്ടല്ലോ . അത് കൊണ്ട് താങ്കളെ പോലുള്ള (നിലപാടുകളില്‍) നപുത്സകത്വം പ്രകടിപ്പിക്കുന്ന ആളുകളുമായി എനിക്ക് സംവദിക്കാനേ താലപര്യമില്ല.
    (കുരിക്ഷേത്ര യുദ്ധത്തില്‍ ഭീഷ്മരുടെ ഒരു സ്റ്റാന്റ് എടുക്ക്കേണ്ടി വന്നതില്‍ ദുംഖമുണ്ട്) ആ പ്രായത്തെ ബഹുമാനിച്ച് കൊണ്ട് മാത്രം.

    അഭിവാദ്യങ്ങള്‍

    ReplyDelete
  9. നകുലനെ ഞാന്‍ ബഹുമാനിക്കും കാരണം , അദ്ദേഹത്തിന് സംഘപരിവാറിന്റേതായാലും ഒരു നിലപാടുണ്ടല്ലോ.

    ശ്രീ.കെപീസിണ്ടേത്. മലബാറിലെ ചൊല്ല് പോലെ. “മകന്‍ മരിച്ചിട്ടെങ്കിലും മരുമകള്‍ ഒന്ന് കഷ്ടപ്പെട്ട് കണ്ടാല്‍ മതി എന്ന അമ്മായിയമ്മയുടെ വിലാപം പോലെയാണത് “ ഇടത് പക്ഷ വിരോധം തലക്ക് പിടിച്ച് മാനസിക രോഗം ബാധിച്ചത് പോലെയാണ് ഇപ്പോള്‍ ചില കമന്റുകള്‍ വരുന്നത്.

    ReplyDelete
  10. നകുലേട്ടാ ഒരു ഓ . ടോ .

    . പ്രിയപ്പെട്ട ജോക്കര്‍ .. മാലെങാവ് സ്ഫോടനം നടത്തിയത് സംഘ പരിവാര്‍ ആണെന്ന് പറയാന്‍ താങ്കളുടെ ഉത്സാഹം സ്വാഭാവികം ആണ് .. കാരണം ഈയിടെ ആയി സംഘ പരിവാരത്തിലെ അംഗങ്ങള്‍ കൂടുന്നു.. മങ്ങലാപുരത് ആക്രമണം നടത്തിയ ശ്രീരാമ സേന സംഘ പരിവാര്‍ ആണെന്ന് പറഞ്ഞു കേട്ടു.. പേര് കേട്ടപ്പോള്‍ ആദ്യമൊക്കെ ഞാനും അതങ്ങ് വിശ്വസിച്ചു .. പക്ഷെ ഇവര്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്കെതിരെ സ്വന്തം സ്ഥാനാര്ഥികളെ നിര്‍ത്തിയിരുന്നു എന്നാ വാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങി .. അപ്പൊ ബി ജെ പി യാണോ പരിവാരിലുള്ളത് അതോ ശ്രീരാമ സേനയോ ??

    പക്ഷെ ഒരു കാര്യം ഉണ്ട്ട് .. ഈ പറയുന്ന മാലെങാവ് സ്ഫോടന കേസിലെ പ്രതികളെ കേസരിയോ ജന്മഭൂമിയോ ന്യായീകരിക്കുന്നത് കണ്ടില്ല .. പക്ഷെ നമ്മുടെ വിപ്ലവ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഭീകര വാദികളെ ന്യായീകരിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ കൊടുക്കുന്ന തേജസ് ബ്ലോഗില്‍ "ബാലെ ഭേഷ് "പറഞ്ഞു പോസ്ടിട്ടതും താന്കള്‍ അല്ലെ ജോക്കരെ..??

    അതെന്താ ജോക്കരെ വെല്യ വെല്യ മതേതര പോസ്റ്റ് ഇടുന്ന താന്കള്‍ കേരളത്തിലെ തീവ്ര വാദത്തെ പറ്റി ഒരു പോസ്റ്റ് ഇടാഞ്ഞത് ?? മാലെങാവിലെ പോലീസിനെ വിശ്വസിക്കാമെങ്കില്‍ ഡല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും കേരളത്തിലെയും ഒക്കെ പോലീസിനെ വിശ്വസിച്ചു കൂടെ ജോക്കരെ .. അതോ മുസ്ലിം അല്ലാത്തവരെ അറസ്റ്റ് ചെയ്യുന്നവര്‍ മാത്രം സത്യ പോലീസ് എന്നുണ്ടോ ??

    പിന്നെ ആര്‍. എസ്.എസ് പകരം പൊട്ടിച്ചു തുടങ്ങാന്‍ തീരുമാനിച്ചാല്‍ പിന്നെ ഇവിടുത്തെ പല പ്രതിരോധവും മതിയാകില്ല എന്ന് കൂടി മനസ്സിലാക്കിയാല്‍ നല്ലത് ..

    ReplyDelete
  11. നകുലേട്ടാ നല്ല പോസ്റ്റ് .. നമ്മുടെ സഖാക്കള്‍ കാശ്മീരില്‍ ജെ കെ ഡി വൈ എഫ് എന്നാ പേരിലാണ് യുവ ജന സംഘടന വളര്‍ത്തുന്നത് .. കാരണം സ്വതന്ത്ര കാശ്മീര്‍ വേണം എന്ന് പറയുന്ന വിഘടന വാദികളുടെ ഇടയില്‍ ടെമോക്രടിക് യൂത്ത് ഫെടെരശന്‍ ഓഫ് [red] ഇന്ത്യ [/red] എന്ന് പറഞ്ഞാല്‍ ആളെ കിട്ടില്ല ..

    ReplyDelete
  12. അതെ അനോണി അണ്ണാ.. പാവം മദനി ഒരു കുറ്റവും ചെയ്തിട്ടില്ല ... ആരും കാശ്മീരില്‍ പോയി ചത്തിട്ടുമില്ല .. മുസ്ലിം തീവ്രവാദികള്‍ സ്ഫോടനം നടത്തുന്നതെയില്ല ... അഥവാ നടത്തിയാല്‍ അതിനു കാരണം ഉണ്ട് .. പാര്‍ശ്വ വലകരിക്കപ്പെട്ട ഒരു ജനത പ്രതിരോധിക്കില്ലേ ??

    എന്നാല്‍ പിന്നെ കാണുന്നിടത്തെല്ലാം ബോംബ് വെച്ചു പൊട്ടിക്കുമ്പോള്‍ അതിനെ മനുഷ്യാവകാശം പറഞ്ഞു ന്യായീകരിക്കുന്നവരും ഓര്‍ക്കുക .. തിരിച്ചും ഇതൊക്കെ തോന്നാവുന്നതാണ് എന്ന് .. നമുക്ക് അതിലെ മനുഷ്യാവകാശവും നോക്കാം .. അതെന്താ അവര്‍ അങ്ങനെ ആകുന്നത് എന്ന് ..

    ReplyDelete
  13. വസ്‌തുനിഷ്ടമായ ദീര്‍ഘിച്ച പോസ്‌റ്റ്‌. പലതും പൂര്‍ണ്ണമായും ശരി.
    പക്ഷെ, കമന്റുകളില്‍ നിന്നും മനസ്സിലാവുന്നു ഈ പറഞ്ഞയാള്‍ സംഘപരിവാറുകാരനാണെന്ന്‌.

    പറയുന്ന കാര്യങ്ങളുടെ ശരി പറഞ്ഞയാളുടെ താല്‍പര്യങ്ങളുടെ അടിയൊഴുക്കില്‍ അപ്രസക്തമായി പോവാറുണ്ട്‌. അതു പോലെ തന്നെ സംഭവിച്ചു പോവുന്നു ഇതും.

    ഇതെല്ലാം വിശദമായി പറയേണ്ടിയിരുന്നത്‌ ഒരു ജനാധിപത്യവാദിയായിരുന്നു.
    അതു സംഭവിക്കുന്നില്ലല്ലൊ എന്നതാണ്‌ വര്‍ത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതി വെളിവാക്കി തരുന്നത്‌.

    നീ ആര്‍.എസ്‌.എസ്‌. എങ്കില്‍ ഞാന്‍ എന്‍.ഡി.എഫ്‌., അല്ലെങ്കില്‍ നീ NDF എങ്കില്‍ ഞാന്‍ RSS എന്ന സമവാക്യത്തിലേക്ക്‌ പുരോഗമനവാദികളും ജനാധിപത്യവാദികളും മൂക്കു കുത്തി വീഴുന്ന കാഴ്‌ച ദയനീയം.

    നകുലന്‍ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തി അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ പലതും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.

    ഫാസിസത്തിനേയും ഭീകരവാദത്തേയും എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങേണ്ട കമ്മ്യൂണിസ്‌്‌റ്റുകള്‍ അതിനു വളമാവാറുണ്ട്‌ എന്നത്‌ ഒരു വസ്‌തുത മാത്രം. വോട്ടു മാത്രം ലക്ഷ്യമാക്കിയായിരുന്നു കക്ഷിരാഷ്ട്രീയക്കാരന്‍ പല കാര്യങ്ങളിലും നിലപാടുകള്‍ എടുത്തു കൊണ്ടിരുന്നത്‌. ഈ കാര്യത്തില്‍ രാഷ്ട്രീയക്കാരുടെ നിലപാടുകള്‍ക്ക്‌ ചരിത്രം മാപ്പു നല്‍കില്ല.

    കേരളത്തില്‍ വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടികൂടില്ലെന്ന ഉറച്ച നിലപാടെടുടത്ത ഇ.എം.എസ്സിന്റെ കാലത്തെ സി.പി.എം. പിന്നീട്‌ സഞ്ചരിച്ച ഒരു ദിശ നോക്കൂ.
    - മുസ്ലിംലീഗിനെ തറപറ്റിക്കാന്‍ അതിലെ തീവ്രവാദി പക്ഷത്ത്‌ പിന്തുണ നല്‍കി. (ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഐ.എന്‍.എല്ലുമായുള്ള സഖ്യം.)
    - മലപ്പുറത്തേക്കൊന്നു കണ്ണോടിച്ചു നോക്കു. ലീഗിനു വെളിയിലുള്ള ഏതു തീവ്രവാദ നിലപാടുകളുമുള്ള സംഘടനകളുമായി സി.പി.എം. ലജ്ജയില്ലാതെ കൂട്ടു കൂടുന്നു. ആദ്യം അരിവാള്‍ സുന്നി, പിന്നെ എന്‍.ഡി.എഫ്‌, ജമാഅത്തെ ഇസ്ലാമി അങ്ങിനെ നീളുന്ന നിരകള്‍. ഇതു പറയുമ്പോള്‍ അത്‌ കമ്മ്യൂണിസ്‌റ്റു വിരോധമാവുന്നതെങ്ങിനെ ? (കമ്മ്യൂണിസത്തെ പടിക്കു പുറത്താക്കിയവര്‍ക്കെന്തു കമ്മ്യൂണിസം ?) അത്തരം വികട ന്യായങ്ങളിലൂടെയാണ്‌ ഇവര്‍ രക്ഷ നേടുന്നത്‌. ഫാസിസത്തെ ചെറുക്കേണ്ട ഉത്തരവാദിത്വം മതവുമായി യാതൊരു ബന്ധവുമില്ലാത്ത, ന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞ്‌ മുതലെടുക്കുന്ന മതവിരുദ്ധ-ദേശവിരുദ്ധര്‍ക്കല്ല.

    പിന്‍കുറി : പാഠപുസ്‌തക വിവാദ സമയത്ത്‌ ന്യൂനപക്ഷ മത സംഘടനകളെല്ലാം സമരത്തിനിറിങ്ങിയപ്പോള്‍ എന്‍.ഡി.എഫ്‌. ന്യൂട്രല്‍ ആയതിന്റെ ചരിത്രം തേജസ്‌ പത്രത്തിനു ലഭിച്ച പി.ആര്‍.ഡി. പരസ്യങ്ങളുടെ പുതിക്കി റേറ്റ്‌ നോക്കിയാല്‍ മനസ്സിലാവും. പരസ്‌പരം ഉപയോഗപ്പെടുത്തുന്ന, ഒരു തരം അധികാരത്തിന്റെ കുരങ്ങു കളികള്‍. മതത്തിനൊന്നും ഇവിടെ സ്ഥാനമില്ല. പുസ്‌തകത്തിനെതിരെ സമരം ചെയ്‌തവരായാലും സ്ഥിതി ഇതു തന്നെ.

    ReplyDelete
  14. ഇന്നത്തെ വാര്‍ത്ത:
    തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കണ്ണൂരില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പൗണ്ട്‌ വളപ്പില്‍ റഹ്മാനിയ ഹൗസില്‍ നവാസ്‌(30)ആണ്‌ പിടിയിലായത്‌.

    ചാല കൊയ്യോട്‌ ബസ്‌ സ്‌റ്റോപ്പിനു സമീപത്തുനിന്ന്‌ രാവിലെ ആറുമണിക്ക്‌ എടക്കാട്‌ പോലീസാണ്‌ ഇയാളെ അറസ്‌റ്റുചെയ്‌തത്‌.

    'തൊരീക്ക'ത്തിന്റെ പ്രവര്‍ത്തകനാണിയാളെന്ന്‌ പോലീസ്‌ പറഞ്ഞു. തീവ്രവാദി ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അറസ്‌റ്റിലാവുന്ന അഞ്ചാമത്തെയാളാണ്‌ നവാസ്‌.

    പിടിയിലായ തീവ്രവാദി കേരളത്തില്‍ നിന്ന് 300 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത് വസ്തുതാവിരുദ്ധമെന്ന് പാലോളി പറഞ്ഞിരുന്നു. തീവ്രവാദികള്‍ പറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ശരിയായിരിക്കാം,റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ സംഖ്യ 299 ആവാം. തുടര്‍ അറസ്റ്റുകള്‍ സൂചിപ്പിക്കുന്നത് അതാണ്.

    ReplyDelete
  15. മുഴുവന്‍ വായിച്ചില്ല. കുറേ കാര്യങ്ങളോട് യോജിക്കുന്നു, കുറേ കാര്യങ്ങളോട് വിയോജിക്കുന്നു.

    1,2 പോയിന്റില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളോട് യോജിപ്പാണുള്ളത്.

    “ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്ന വിവിധ മുസ്ലിം സംഘടനകളെ പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും ആശ്രയിക്കുകയും തങ്ങൾക്കനുകൂലമായി ഉപയോഗിക്കുകയും ചെയ്തവരാണ് രണ്ടു മുന്നണികളും.” രാഷ്ട്രീയം അധികാരത്തിനുവേണ്ടിയാകുമ്പോള്‍ സംഭവിയ്ക്കുന്ന ഗുരുതരമായ അവസരവാദപരമായ സമീപനം. അധികാരത്തിലെത്തിയ്ക്കാന്‍ പര്യാപ്തമായിരുന്നെങ്കില്‍ ബി.ജെ.പിയും ഇവരുമായി ഒരു ബന്ധത്തിനുള്ള സാധ്യത ആരായുമായിരുന്നില്ലേ എന്ന സംശയം ബാക്കി.

    മദനിയ്ക്ക് തീവ്രവാദ സമീപനങ്ങള്‍ ഉണ്ടായിരുന്നു എന്നത് മദനിതന്നെ സമ്മതിയ്ക്കുന്ന കാര്യമാണ്. പക്ഷേ ഇപ്പോള്‍ അങ്ങനെയൊന്നില്ല എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ജയില്‍ മോചിതനായ മദനിയുമായുണ്ടായ ചില അഭിമുഖങ്ങള്‍ കണ്ടപ്പോഴും അങ്ങിനെതന്നെയാണ് തോന്നിയതും.

    ReplyDelete
  16. ശ്രീ.വന്ദേമാതരം

    താങ്കളുടെ കമന്റ് ഈ പോസ്റ്റിന് വളരെ അനുയോജ്യം തന്നെയാണ്. ഇന്ത്യയില്‍ എന്നല്ല ലോകത്ത് ആകമാനം നടക്കുന്ന എല്ലാ തരം ഭീകരവാദങ്ങളും എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കല്‍ പോലും മുസ്ലിം ഭീകരവാദത്തെ ന്യായീകരിച്ചിട്റ്റില്ല.

    എന്നാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരു ന്യായികരണവുമില്ലാത്ത തീവ്രവാദ വേട്ടയും മുസ്ലിം സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ എത്തിക്കുകയും അതു വഴി സാമുദയിക ധ്രുവീകരണത്തിന് തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന മുസ്ലിംഗളിലെ തന്നെ ആളുകള്‍ക്ക് അതിന് വഴിയൊരുക്കി കിട്ടുകയും ചെയ്താല്‍ പിന്നെ അതിന് കുറ്റക്കാര്‍ പോലീസും സംഘപരിവാറും ഒക്കെ ഉള്‍പ്പെടും. ഇന്നും കെരളത്തിലെ എന്നല്ല ഇന്ത്യയിലെ മൊത്തം സംഘപരിവാര്‍ ബിജെപി സഖ്യങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രചാരണം പോലും മുസ്ലിം തീവ്രവാദം പ്രസംഗിച്ചു കൊണ്ടാണ്. സനിക സ്കൂളുകളില്‍ വെച്ച് ബോംബ് നിര്‍മാണ പരിശീലനം നടത്തി ആളുകളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരവാദവും മുസ്ലിം തീവ്രവാദത്തിന് കാരണമാകുനുവെങ്കില്‍ സംഘപരിവാറിന്റെ ഈ ഭീകരവിര്‍ദ്ധത ആതമാര്‍ഥമാണെന്ന് എങ്ങനെ പറയും.

    നകുലന്റെയും മറ്റുള്ളവരുടെയ്മെഒക്കെ വാക്കുകള്‍ കേട്ടാല്‍ തോന്നും.ഇടതു പക്ഷം ഉള്ളത് കൊണ്ടാണ് കേരളത്തില്‍ മുസ്ലിം തീവ്രവാദം ഉണ്ടാകുന്നതെന്ന്. മറ്റ് സ്റ്റേറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി കേരളത്തില്‍ സാമുദായിക ലഹളകള്‍ ഉണ്ടാവുന്നില്ല,നിരപരാധികള്‍ വെടിവെച്ച് കൊല്ലപ്പെടുന്നില്ല, ആളുകളെ കൊല്ലങ്ങളോളം കുറ്റപത്രം പോലും കൊടുക്കാതെ ജയിലില്‍ ഇടുന്നില്ല. സ്പോടനങ്ങള്‍ നടക്കുന്നില്ല. ഇതെല്ലാം ഇവിടെയുള്‍ല ഇടതു പക്ഷത്തിന്റെ യുക്തി സഹമായ രാഷ്ട്രീയവും സാമുഹീകവുമായ നിലപാടുകളുടെ വിജയം തന്നെയാണ്.

    നിങ്ങള്‍ക്ക് ഇനിയെന്താണ് വേണ്ടത്. ആളുകളേ സംശയത്തിന്റ് പേരില്‍ ജയിലില്‍ ഇടണോ ? അതോ ഗുജറാത്തില്‍ ചെയ്യുന്നത് പോലെ ചോദ്യവും ഉത്തരവും ഇല്ലാതെ വെടിവെച്ച് കൊല്ലണോ . ഇതൊന്നും ഇവിടെ നടക്കുന്നില്ല എന്നതാണോ ഏറ്റവും വലിയ പ്രശ്നം.

    സംഘപരിവാറും കോണ്‍ഗ്രസ്സിന്റെ ഒത്താശയോടെ ഈ രാജ്യത്ത് കാട്റ്റിക്കൂട്ടിയ വര്‍ഗ്ഗീയ വോട്ട് രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ഇന്ന് കാണുന്ന തീവ്രവാദം. ബാബരിമസ്ജിദ് തകര്‍ക്കുകയും അത് വഴി മുസ്ലിം അരക്ഷിതാവസ്ഥക്ക് വഴിവെക്കുകയും പിന്നീട് വന്ന ഗുജറാത്ത് കലാപവുമെല്ലാം. മറ്റെല്ലാം വിട്ട് അപലപിച്ചതും അവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതും എല്ലാം ഇടതു പക്ഷം മാത്രമായിരുന്നു. ഇതിലെല്ലാം വെറും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. രാഹുവുവും കേതുവും നോക്കി സംഘപരിവാറുമായും മറ്റ് വര്‍ഗ്ഗീയ പാര്‍ട്ടികളുമായും കൈകോര്‍ത്ത് പേര്‍ത്തും പേര്‍ത്തും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴി തെളിയിച്ച കോണ്‍ഗ്രസ്സിന് ഇതില്‍ നിന്നൊന്നും ഒഴിഞ്ഞു മാറാനാവില്ല.

    രാമരാജ്യം ഉണ്ടാക്കാന്‍ ഇറങ്ങി പൂറപ്പെട്ട സംഘപരിവാരത്തിന് ബാബരിമസ്ജിദ് തകര്‍ത്തിട്ടും അവിടെ രാമ ക്ഷേത്രം ഉയര്‍ത്താന്‍ ഒട്ടും താല്പര്യമില്ല. കാരണം അത് വെറും ഒരു വൊട്ടിനുള്ള കാരണം മാത്രമായിരുന്നല്ലോ.

    ഇതാ ഇപ്പോള്‍ സ്പോടനങ്ങളും മുസ്ലിം തീവ്രവാദവും. എല്ലാ തരം സ്പോടനങ്ങാളും അപലപിക്കപ്പെടേണ്ടതാണ്. എന്നാല്‍ മലേഗാവ് സ്പോടനങ്ങാള്‍ക്കു പിന്നില്‍ സംഘ പരിവാരത്തിന്റെ പങ്ക് പുറത്തായപോള്‍ അതിനെ അപലപിക്കാന്‍ പോലും ആരും തയ്യാറല്ല എന്ന് മാത്രമല്ല,. എല്ലാ വിധ നിയമസഹായവും നല്‍കുമെന്ന് ഇവര്‍ വാഗ്ദാനവും ചെയ്തു. മുസ്ലിം തീവ്രവാദിയെന്ന് മുദ്രകുത്തനെന്ന് വേണ്ടി വാദിക്കാന്‍ പോലും തയ്യാറാവാത്ത രാജ്യത്തിന്റെ തലമൂത്ത രാഷ്ട്രീയ നേതാക്കന്മാരുടെ പ്രഖ്യാപനം കേട്ട് ലജ്ജിക്കേണ്ടി വരുന്നു.

    ചുരുക്കത്തില്‍ തീവ്രവാദം വെറുതെ ഉണ്ടാവുന്നതല്ല അത് ഹിംസാതമകമായി വരുമ്പോള്‍ മാത്രം പ്രതിരോധിക്കപ്പെടേണ്ടതുമല്ല. തീവ്രവാദത്തിനുള്ള കാരണങ്ങളും മനസ്സിലാക്കേണ്ടതും തിരുത്തേണ്ടതുമുണ്ട്.എന്നാല്‍ സംഘപരിവാറിന്റെ ഈ തീവ്രവാദ തോറ്റത്തിന്റെ ഉദ്ദേഷം ധ്രുവീക്യത വോട്ടുകളാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

    ഇടത് പക്ഷത്തിന്റെ പക്വമായ നിലപാടുകള്‍ ഹിന്ദു തീവ്രവാദമായാലും മുസ്ലിം തീവ്രവാദമായാലും പ്രതിരോധിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന് പറയുന്നതില്‍ സംശയിക്ക്കേണ്ടതില്ല. മുസ്ലിം തീവ്രവാദത്തിന്റെ ഉമ്മാക്കി കാണിച്ച് അതില്‍ കൂടി വോട്ട് നേടി കേരളത്തില്‍ അക്കൌഒണ്ട് തുറക്കാന്‍ പാട് പെടുന്ന. കാവി രാഷ്ട്രീയത്തിന് ചുട്റ്റ മറുപടി കൊടുക്കാന്‍ ജനാഷിപത്യ മതേതര കക്ഷികള്‍ മുന്നോട്ട് വരേണ്ടതുണ്ട്.

    എവിടെയെങ്കിലും ഒരു സ്പോടനം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക തീവ്രവാദത്തിന്റെ പിടലിയില്‍ വെച്ച് കെട്ടാന്‍ ഒരു തെളിവും ആവശ്യമില്ലാത്ത കേരളത്തിലെ ഹിന്ദു ഭീകരവാദികള്‍ക്ക് തലശ്ശേരി സ്പോടനത്തോടെ പ്രതിരോധത്തിലേക്ക് ഒതുങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.

    കേരള തീവ്രവാദത്തിന്റെ ഉത്തരവാദിത്തം ഇടതു പക്ഷത്തിന്റെ അക്കൌഒണ്ടില്‍ ചേര്‍ക്കുന്നതിന് മുന്നെ അതില്‍ സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കുള്ള പങ്ക് കൂടി വ്യക്തമാക്കിയാല്‍ നന്ന്.

    അനോണീ

    തിരിച്ചും ബോംബ് വെച്ച് ആളുകളെ കൊല്ലുന്നതിന് ഇങ്ങനെയൊക്കെ ന്യായീകരണം ഉണ്ട് എന്ന് പറഞ്ഞ് തന്നതില്‍ “റോമ്പ താങ്ക്സ്”

    ReplyDelete
  17. "തീവ്രവാദ വേട്ടയും മുസ്ലിം സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ എത്തിക്കുകയും അതു വഴി സാമുദയിക ധ്രുവീകരണത്തിന് തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന മുസ്ലിംഗളിലെ തന്നെ ആളുകള്‍ക്ക് അതിന് വഴിയൊരുക്കി കിട്ടുകയും ചെയ്താല്‍..."

    ജോക്കര്‍
    താങ്കളുടെ മനസ്സിലെ വിഷം താങ്കളിടുന്ന പോസ്റ്റുകളിലും കമന്റുകളിലും വ്യക്തമാണ്.
    ഒരു മുസ്ലീം ബോംബ് പൊട്ടിച്ചാല്‍ അത് ഹിന്ദുക്കളുടെ കുറ്റം..പാര്‍ശവല്‍ക്കരണത്തിന്റെ കുറ്റം, ജോര്‍ജ്ജ് ബുഷിന്റെ കുറ്റം, അവന്റമ്മേട നായരുടെ കുറ്റം...
    ഒരു മുസ്ലീമിനെ പോലീസ് അറസ്റ്റ് ചെയ്താല്‍ അത് പീഢനം, കോടതി വെറുതേ വിട്ടാല്‍ അവര്‍ മാലാഖമാര്‍..
    എന്നാല്‍ ഭൂരിപക്ഷത്തിന് അതൊന്നും ബാധകമല്ല താനും!
    ആര്‍ എസ്സ് എസ്സും, സംഘും, എന്തിന് രാജ് താക്കറേയുടെ എം എന്‍ എസ്സ് പോലും തീവ്രവാദ സംഘടനകളാണെന്നും, ഇന്ത്യയില്‍ നിന്ന് ആട്ടിപ്പായിക്കേണ്ട ചിന്തകള്‍ പ്രചരിപ്പിക്കുന്നവരാണെന്നും നൂറ് ശതമാനം സമ്മതിക്കുന്നു. എന്നാല്‍ മുസ്ലീങ്ങളീലും ഉണ്ടെടോ അതു പോലെ കുറേ നരഭോജികള്‍‍‍. അതിനെ എന്തുകൊണ്ട് താന്‍ മഹത്വവല്‍ക്കരിക്കുന്നു!
    മുസ്ലീങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റുമില്ല! തേജസ്സിന്റെ എഡിറ്റര്‍ ആയ താന്‍ അതെല്ലാം വിഴുങ്ങുന്നതോ അതോ ശരിക്കും, കേരളത്തിലെ കൊട്ടേഷന്‍ തീവ്രവാദികള്‍ അടക്കം സകല "മുസ്ലീ"ങ്ങളും പുണ്യവാന്മാര്‍ ആണെന്ന് കരുതുന്നത് കൊണ്ടോ?

    നിഷ്പക്ഷതക്ക് എന്താ തന്റെ ഡിക്ഷനറിയില്‍ അര്‍ത്ഥം?

    ഹൈദ്രാബാദില്‍ മുസ്ലീം മതനേതാക്കള്‍ തീവ്രവാദത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചത് തികച്ചും സ്വാഗതാര്‍ഹ്ഹമാണ്. I hope they will walk the talk. തിരിച്ച് ഹിന്ദു തീവ്രവാദത്തെ അനുക്കൂലിക്കുന്നവരെ തള്ളിപ്പറയാന്‍ ഹിന്ദുക്കളും തയ്യാറാകണം.

    ReplyDelete
  18. അത്തരം തീവ്രവാദ കക്ഷികളെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ വര്‍ഗ്ഗീയത വളര്‍ത്തിേെയാടുത്തി വോട്ടു നേടുന്നു എന്നതാണ്‌ വ്യത്യാസം. മറിച്ചായിരുന്നെങ്കില്‍ ആ ഭൂരിപക്ഷ വോട്ട്‌ മറ്റു പലരും തട്ടിയെടുത്തേനെ. (ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ തമ്മില്‍ അധികാരത്തിനായി ചില നാടകങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ടോ എന്നുപോലും സംശയിച്ചുപോവും. മാറാട്ടെ ഹിന്ദുമുന്നണി നേതാവ്‌ സുരേഷ്‌കുമാറിനേയും തേജസ്സിലെ ചില മാനേജര്‍മാരേയും വിലാസം തെരഞ്ഞു നടക്കുന്നത്‌ ഒരേ കുഴല്‍പ്പണക്കാരാണെന്ന്‌ പറഞ്ഞു കേള്‍ക്കുന്നു)

    ജോക്കര്‍, നിങ്ങളീ പറയുന്ന ആദര്‍ശശുദ്ധിയുള്ള ഒരു ഇടതുമനസ്സ്‌ കേരളത്തിലുണ്ടായിരുന്നു, അത്‌ ചിലര്‍ കടലുകടത്തികഴിഞ്ഞു. കേരളത്തിന്റെ സാമൂഹികസാഹചര്യത്തിന്റേയും വിദ്യാഭ്യാസ പശ്ചാത്തലത്തിന്റേയും ഗുണവാണ്‌ ഉത്തരേന്ത്യന്‍ രീതിയിലുള്ള ഒരു വര്‍്‌ഗ്ഗീയകലാപം കേരളത്തില്‍ നടക്കാതെ പോവുന്നത്‌. എന്നാല്‍ അത്‌ മറ്റൊരു ഭാവത്തോടെ വല്ലാതെ കേരളത്തില്‍ ഉണ്ടുതാനും. വെറുതെ ന്യായീകരണങ്ങള്‍ വാസ്‌തവങ്ങളെ ഇല്ലാതാക്കുന്നില്ല
    ജോക്കര്‍ ഉത്തരം പറയേണ്ട കാര്യങ്ങള്‍ :
    (1) പറയത്തക്ക നേതാവോ ദര്‍ശനങ്ങളോ യുവത്വത്തെ ആകര്‍ഷിക്കുന്ന സ്വപ്‌നങ്ങളോ ഇല്ലാതെ കേരളത്തില്‍ എങ്ങിനെ എന്‍.ഡി.എഫ്‌. ഇത്രയും ശക്തമായി ?
    (2) ഫാസിസ്റ്റുകള്‍ മൃഗീയത കാട്ടിയ ഗുജറാത്തിലോ, ഉത്തര്‍പ്രദേശിലോ എന്തുകൊണ്ട്‌ ഇങ്ങിനെയൊരു റിക്രൂട്ട്‌മെന്റെ്‌ ഏജന്‍സി ഉണ്ടായില്ല ?
    (3) എന്‍.ഡി.എഫിന്റേയോ അതു പോലുള്ള തീവ്രവാദ സംഘടനകളുടേയോ വോട്ട്‌ ഇടതുപക്ഷത്തിനു വേണ്ടെന്ന്‌ എന്തു കൊണ്ടു പറയുന്നില്ല ?
    (4) ജോക്കര്‍, കേരളത്തിലെ ക്യാമ്പസുകള്‍ ശ്രദ്ധിച്ചോ, ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ എസ്‌.എഫ്‌.ഐക്കാര്‍ ആരെയെങ്കിലും അനുവദിക്കാറുണ്ടോ. അതുകൊണ്ടുമാത്രം എ.ബി.വി.പി.ക്കാരും എന്‍.ഡി.എഫിന്റെ ക്യാമ്പസ്‌ ഫ്രണ്ടുകാരും ശ്‌ക്തമായില്ലേ ? ഇവരുടെ മുമ്പില്‍ മാത്രമല്ലെ എസ്‌.എഫ്‌.ഐ.ക്കാര്‍ മുട്ടു മടക്കാറുള്ളു ?

    ReplyDelete
  19. പ്രിയ ജോക്കര്‍ തലശ്ശേരി സ്ഫോടനം തീവ്രവാദവും ആയി ബന്ധപ്പെടുത്തേണ്ട കാര്യം ഇല്ല .. കണ്ണൂര്‍ രാഷ്ട്രീയം അറിയാത്തവര്‍ അല്ല ഇവിടുള്ളവര്‍ .. അവിടെ ആര്‍.എസ്.എസ് കാര്‍ മാത്രമല്ല ബോംബ് കൈകാര്യം ചെയ്യുന്നതും .. വേണമെന്കില്‍ സ്റെഷനിലും ബോംബ് വെയ്ക്കും എന്ന് കോടിയേരിയും പറഞ്ഞിട്ടുണ്ട് .. സി പി എമ്മിന്റെ കയ്യിലും ബോംബ് ഉണ്ടെന്നു അമ്മു അമ്മയുടെയും ശിഹാബിന്റെയും വധം തെളിയിച്ചതാണ് .. അതും കാശ്മീരില്‍ ഇന്ത്യ വിരുധതയ്ക്ക് പോയ സംഭവവും കൂട്ടിക്കെട്ടല്ലേ ..

    പിന്നെ താന്കള്‍ കപട മതെതരന്‍ എന്ന് വിളിക്കപ്പെട്ടെക്കാം എന്ന് പ്രൊഫൈലില്‍ കണ്ടു .. ശരിയാണ് ആദ്യം എനിക്കും അങ്ങനെ തോന്നിയിരുന്നു ..

    ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ തേജസ് ബ്ലോഗിന് ബാലെ ഭേഷ് പറയില്ല എന്നാണു എന്റെ വിശ്വാസം .. താന്കള്‍ അങ്ങനെ പറയുക മാത്രമല്ല തേജസ്സിലെ ലേഘനങ്ങള്‍ പോസ്റ്റ് ആയി ഇടുകയും ചെയ്തു ..

    എന്‍ ഡി എഫിന്റെ മുഖ പത്രം മതേതരവും വിശ്വസനീയവും ആണെന്കില്‍ മതേതരത്വം നിര്‍വചിക്കേണ്ടി വരും .. താന്കള്‍ നേരത്തെ പറഞ്ഞത് പോലെ നകുലന് സംഘ പരിവാര്‍ മുഖം ഉണ്ട് .. അത് അദ്ദേഹം അന്ഗീകരിച്ചിട്ടും ഉണ്ട് .. താങ്കളുടെ മുഖം എന്താണ് ..

    സുകുമാരേട്ടന് നപുംസകത്വം കൊടുക്കാന്‍ വിരല്‍ ചൂണ്ടിയപ്പോള്‍ പ്രിയ ജോക്കര്‍ ,താന്കള്‍ കണ്ടില്ലേ സ്വന്തം മുഖത്തിന്റെ നേര്‍ക്ക്‌ ചൂണ്ടിയിരിക്കുന്ന മറ്റു വിരലുകളെ ????

    ReplyDelete
  20. അനോണീ
    ,,,ഹൈദ്രാബാദില്‍ മുസ്ലീം മതനേതാക്കള്‍ തീവ്രവാദത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചത് തികച്ചും സ്വാഗതാര്‍ഹ്ഹമാണ്. I hope they will walk the talk. തിരിച്ച് ഹിന്ദു തീവ്രവാദത്തെ അനുക്കൂലിക്കുന്നവരെ തള്ളിപ്പറയാന്‍ ഹിന്ദുക്കളും തയ്യാറാകണം.,,,

    ഈ വാക്കുകള്‍ക്ക് 100 മാര്‍ക്ക്..എന്റെ മനസ്സില്‍ വിഷമാണെന്നും എന്റെ കമന്റില്‍ അത് പ്രതിഫലിക്കുന്നുവെന്നും താങ്കള്‍ പറഞ്ഞതില്‍ കഴമ്പില്ല എന്ന് പറഞ്ഞോട്ടെ. “തീയില്ലാതെ പുകയില്ല “ എന്നേ പറഞ്ഞുള്ളൂ. എന്നാല്‍ തീയും പുകയും വിമര്‍ശിക്കപ്പേടേണ്ടത് തന്നെ വിമര്‍ശിക്കുകയും ചെയ്യുന്നു. ധ്രുവീകരിക്കപ്പെട്ട ചില മുസ്ലിം മാനസിക രോഗികള്‍ കാട്റ്റിക്കൂട്ടുന്ന വിക്രിയകള്‍ മുസ്ലിം സമുദായം വിമര്‍ശിക്കാതിരുന്നത് ഞാന്‍ കണ്ടിട്ടില്ല. ഭൂരിപക്ഷം ഇതിനെയെല്ലാം എതിര്‍ക്കുന്നത് കൊണ്ട് തന്നെയാണ് കാര്യങ്ങള്‍ ഈയവസ്ഥ്യിലെങ്കിലും നില്‍കുന്നത്. രണ്ട് തരം ഭീകരവാദങ്ങളും ഒരേ പോലെ പ്രതിരോധിക്കണം എന്നേ എനിക്കുള്ളൂ. എന്നെ കൂടി മുസ്ലിം തീവ്രവാദിയാക്കിയാലേ താങ്കള്‍ക്ക് മനസമാധാനമുണ്ടാകൂ എങ്കില്‍ അങ്ങനെ തന്നെ.......(മുസ്ലിം തീവ്രവാദത്തിനെതിരെ ചാരിത്യ പ്രസംഗം നടത്ത്നുന്നത് സംഘ പരിവാറുകാരനാകുമ്പോള്‍ എനിക്ക് ചിരി വരുന്നത് സ്വഭാവികം മാത്രം)

    ശ്രീ.നീരജ്

    ഇന്ത്യാ വിഭജാനന്തരം തന്നെ മുസ്ലിംഗളില്‍ കടന്നു കൂടിയ അന്യതാ വല്‍ക്കരണവും കൂടാതെ ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ പ്രവര്‍ത്തനങ്ങളും മുസ്ലിംഗളേ ധ്രുവീകരണത്തിലേക്ക് നയിക്കുന്നതിന് കാരണമായിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലം മുതലേയുള്ള തന്ത്രപരമായ വിഭജിച്ച് ഭരിക്കല്‍ രീതികളില്‍ എളുപ്പം ഉപയോഗിക്കുന്നതായിരുനു മതം. ആര്‍ എസ് എസ് അടക്ക്മുള്ള ഫാഷിസ്റ്റ് സംഘടനകള്‍ സംഘടൈപ്പിച്ച ഒട്ടനവധി കലാപങ്ങളില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട സമുദായത്തിനെ ധ്ര്വീകരണ പാതയിളേക്ക് നയിക്കാന്‍ തീവ്രവാദികള്‍ എളുപ്പമായിരുന്നു. അവസാനം പിന്നീട് വന്ന ബാബരി മസ്ജിദ് തകര്‍ച്ചയും, ഗുജറാത്ത് കലാപവും കൂടിയായപ്പോള്‍ സംഘ പരിവാര്‍ ഉദ്ദേശിച്ച് രീതിയില്‍ ധ്രുവീകരണത്തിന്റെ ഉല്പന്നങ്ങള്‍ക്കും വോട്ടുകളും മറ്റുമായി ലഭ്യമായിതുടങ്ങി . ബി.ജെ.പിയ്യുടെ ഭരണവും, ഗുജറാത്തിലെ മോഡി ഭരണാവും എല്ലാം അതിന്റെ ഉല്പന്നങ്ങളാണ്. തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളേ വിശ്വസിക്കാന്‍ ന്യൂനപക്ഷങ്ങണെ കൂട്ടാക്കാത്ത സംഭവങ്ങളാണ് ബോംബെ കലാപത്തിലും, ഗുജറാത്ത് കലാപത്തിലും സംഭവിച്ചത്. മുസ്ലിം പക്ഷത്തുള്ളവരെ പിടിക്കുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു .എങ്കിലും മറുപക്ഷത്ത് നടന്നത് ഭരണ രംഗത്തുള്ളവരുടെ ചില പൊറാട്ട് നാടകമായിരുന്നു. ആയിരങ്ങളുടെ കൊലപാതങ്ങാള്‍ക്ക് കാരണകാരനായ മോഡി മന്ത്രി മുഖ്യനാകുന്നത് കാണേണ്ടി വന്നു ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക്. ന്യ്യുന പക്ഷ മനസ്സിലെ ഈ അരക്ഷിതാവസ്ഥയുടെ തീ കെടുത്തേണ്ട ബാധ്യത നമുക്കുണ്ടായിരുന്നു. എന്നാല്‍ വോട്ട് രാഷ്ട്രീയത്തിന്റെ കളിയില്‍ കാര്യങ്ങാള്‍ മാറി മറിഞ്ഞു. മറ്റൊന്നും പറയാനില്ലാ‍ാത്ത സംഘപരിവാറിന് മുസ്ലിം തീവ്രവാദം മാത്രമാണ് ശത്രുപക്ഷത്തുള്ളത്. നിരപരാധിയാണെന്ന് ബോധ്യമായി വിട്ടയക്കപ്പെട്ട മദനിയെ ഇപ്പോഴും ഭീകരവാദിയാക്കാനാണ് ഇപ്പോഴും സംഘപരിവാരത്തിന് താല്പര്യം. ഈ നിലപാട്‌ ഭീകരവാദം ഉണ്ടാക്കുവാനാണോ അതോ ഇല്ലാതാക്കാനാനോ സഹായിക്കുക.

    താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
    1.എന്‍ഡീഫിന്റെ സംബബ്ധിച്ചേടത്തോളം അവരുടെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ക്കേ ഒരു തരം രഹസ്യ സ്വഭാവം കാണാമായിരുന്നു. ഇതാകട്ടെ RSS ന്റെ സ്വഭാവത്തോട് സാമ്യതയുള്ളതുമാണ്. ഞാന്‍ മേല്പറഞ്ഞ അര്‍ക്ഷിതാവസ്ഥയുടെ പിന്‍ ബലത്തില്‍ ധ്ര്വീകറ്റിക്കപ്പെട്ട യുവ ജനം എന്‍.ഡി.എഫിന്റെ പിന്നില്‍ അണിനിരന്നു എന്നതാണ് സത്യം. RSS നു പിന്നില്‍ എങ്ങനെയാണ് ഒരു സമാധാനവാദിക്ക് അണിനിരക്കാന്‍ കഴിയും ഇതുപോലൊക്കെ തന്നയാണ്. ഹൈന്ദവ ഭീകരതക്കെതിരെ അണിനിരക്കുക എന്നതാണ് എന്‍ഡീഫിന്റെയും നയം. ഇവിടെ RSSനെ താലോലിക്കുകയും എന്‍,.ഡ്.എഫിനെ വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ അത് എരിതീയില്‍ എണ്ണയൊഴിക്കല്‍ ആകും എന്നതില്‍ താങ്കള്‍ക്കും തര്‍ക്കമുണ്ടാകില്ല എന്ന് കരുതുന്നു. ഇടത് പക്ഷം ഇവ രണ്ടിനോടും തുല്യം അകലം പാലിക്കുന്നുണ്ട്.
    2.റിക്രൂട്ട് മെന്റ് ഏജന്‍സി എന്ന ഉപയോഗം എനിക്ക് മനസ്സിലായിട്ടില്ല. കേരളത്തിലെ പോലെ സംഘടിതരും ആശയവിനിമയം സാധ്യമാകും വിധത്തിലുള്ള സംവിധാനം പ്രസ്തുത സ്ഥാലങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസില്ലാക്കുന്നത്.
    3.എന്‍ഡി.എഫിനോടുള്ള ഇടതു പക്ഷ നിലപാട് വ്യക്തമാണ്. അങ്ങനെയിരു വ്യക്തമായ നിലപാടുള്ളപ്പോള്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ വഴി എന്‍ഡീഫിനെ ഒരു വലിയ ശക്തിയായി അംഗൈഇകരിക്കുക എന്ന വിഡ്ഡിത്തമായിരിക്കും ഇടത് പക്ഷം ചെയ്യേണ്ടി വരിക. കേരളത്തിലെ മുസ്ലിംഗളില്‍ എത്രപേര്‍ എന്‍ഡീഫുകാരുണ്ടാകും ? .
    4. SFI യുടെ കിരാത വാഴ്ച കൊണ്ടാണ് ക്യാമ്പസ് ഫ്രണ്ടും എബിവിപിയും വളരുന്നതെന്ന താങ്കളുടെ കണ്ടെത്തല്‍ വിസ്മയം ഉണ്ടാക്കുന്നു. ചിലപ്പോള്‍ ചില ജനാധിപത്യ വിരുദ്ധ സ്വഭാവങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ജനാധിപത്യത്തില്‍ വലിയ മുമ്പന്മാരായി വരുമോ ക്യാമ്പസ് ഫ്രണ്ടും എബിവിപിയുമൊക്കെ ? . ക്യാമ്പസ് ഫ്രണ്ടിന്റെയും എബിവിപിയുടെയുമൊക്കെ വളര്‍ച്ച ധ്രുവീകരണ പ്രക്രിയയുടെ വിജയ സൂചകങ്ങളായി കണ്ടാല്‍ മതി .അല്ലാതെ ആ കുറ്റവും ഇടത് പക്ഷത്തിന്റെ തലയില്‍ വെച്ക് കെട്ടേണ്ടതില്ല.

    കേരളത്തില്‍ സാമുദായിക കലാപങ്ങള്‍ നടക്കാത്തത് കേരളത്തിലേ പ്രത്യ്യേക സാഹചര്യവും, വിദ്യഭ്യാസവും കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞു വെക്കുന്നു. പത്ത് വര്‍ഷം മുമ്പുള്‍ലതിനേക്കാള്‍ വിദ്യഭ്യസവും സമ്പത്തും കേരളത്തില്‍ വര്‍ദ്ദിച്ചിട്ടുണ്ട്. എന്നിട്ടും എന്തേ ഇങ്ങനെ ?

    ഇവിടെ ഞാന്‍ ഒന്നിനെയും അന്ധമായി ന്യായീകരിച്ചിട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരു യാഥാര്‍ത്യമാണ്.എന്നാല്‍ അതിനെ ഒരേ രീതിയില്‍ കൈകാര്യം ചെയ്യുമ്പോഴേ കാര്യങ്ങള്‍ ഫലം കാണൂ.അല്ലെങ്കില്‍ പദ്ധതി പാളും.എന്നതില്‍ സംശയമില്ല.

    സംഘപരിവാറുകാരന് മാത്രമല്ല തീവ്രവാദത്തില്‍ ദുഖമുള്ളത് മറ്റുള്ളവനും അതുണ്ട് എന്ന് മന്‍സ്സിലാക്കുന്നത് നന്ന്.

    ReplyDelete
  21. വന്ദേമാതരം,

    അഞ്ചരകണ്ടിയെ എല്ലാം മറന്ന് കൂടെ കൂട്ടേണ്ട അദ്ദേഹം എപ്പോഴാണ് നിലപാട് മാറ്റുക എന്ന് പറയാന്‍ പറ്റില്ല. വരുന്നത് കാര്യമാണ് തോന്നുതേങ്കില്‍ എത് പത്രമായാലും ഞാന്‍ എന്റെ ബ്ലോഗില്‍ കൊടുക്കും അത് ജന്മഭൂമിയോ സാംനയോ എന്ത് തന്നെയായാലും ശരി. പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത് സുഹ്യത്തെ ? 100 % നിക്ഷപഷത പുലര്‍ത്തുന്ന ഒരു പത്രവും ഇവിടെയില്ല പലര്‍ക്കും പല താല്പര്യങ്ങളുമുണ്ട്. തെജസ്സും അതില്‍ നിന്ന് ഒഴിവല്ല. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന എറ്റുമുട്ടലില്‍ ചില വ്യാജ ഏറ്റുമുട്റ്റല്‍ വാര്‍ത്തകള്‍ പല ദേശീയ മാധ്യമണ്‍ഗളില്‍ വന്ന് എങ്കിലും മലയാളത്തിലെ പല മുത്തശ്ശന്‍ മുത്തശ്സി പത്രങ്ങളില്‍ ഒന്നും അത് കണ്ടില്ല കണ്ടത് ചില ചുരുക്കം പത്രങ്ങളില്‍ മാത്രം. അത് കൊടുത്തു. ഇവിടെ എന്റെ ഇടതു പക്ഷ സറ്ട്ടിഫികറ്റ് അറ്റസ്റ്റ് ചെയ്യേണ്ട ഗതികേടില്ലെനിക്ക്. എന്റെ മുന്നിലുള്ള വിഷയങ്ങള്‍ക്കാണ് മുന്‍ തൂക്കം അതിന് തേജസ്സിന് ബലേ ബേഷ് പറയുക മാത്യഭൂമിക്ക് മുര്‍ദ്ദാബാദ് പറയുക എന്ന രീതിയൊന്നും എനിക്കില്ല. ആരെയെങ്കിലും തീവ്രവാദിയോ , ഉഗ്രവാദിയോ ആക്കാനല്ല ഞാന്‍ ഇതൊന്നും ചെയ്യുന്നത് , ആടിനെ പട്ടിയാക്കുന്നതും പട്ടിയെ ആടാക്കാനുന്നതും കണ്ടു നിലക്കാനാവില്ല. അതിനെതിരെ പ്രതികരിക്കും എന്ന് മാത്രം. എന്റെ മുഖം താങ്കള്‍ “ മുസ്ലിം തീവ്രവാദി എന്ന ഗണത്തില്‍” പെടുത്തി കഴിഞ്ഞല്ലോ അതങ്ങനെ തന്നെ നില്‍ക്കട്ടെ.

    ReplyDelete
  22. വന്ദേമാതരം

    RSS കാര്‍ സി.പി.എം കാരനെ ബോംബ് വെച്ച് കൊല്ലുന്നതിനെ എന്ത് തീവ്രവാദം എന്നാണ് വിളിക്കേണ്ഠത്. ബോംബുണ്ടാക്കി കൊല്ലുന്നത് സിപീഎം കാരനയാണെങ്കില്‍ അത് മ്യദു തീവ്രവാദം എന്ന് വിളിച്ചാല്‍ മതിയോ ? തീവ്രവാദത്തിന്റെ മുന്‍ ഗണനാ ക്രമങ്ങള്‍ വിശദീകരിച്ചാല്‍ വളരെ ഉപകാരം ആകുമായിരുന്നു.

    ReplyDelete
  23. "സനിക സ്കൂളുകളില്‍ വെച്ച് ബോംബ് നിര്‍മാണ പരിശീലനം നടത്തി ആളുകളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരവാദവും മുസ്ലിം തീവ്രവാദത്തിന് കാരണമാകുനുവെങ്കില്‍ സംഘപരിവാറിന്റെ ഈ ഭീകരവിര്‍ദ്ധത ആതമാര്‍ഥമാണെന്ന് എങ്ങനെ പറയും."

    ഇതു കേട്ടാൽ തോന്നും മലേഗാവ് സ്ഫോടനത്തിനു ശേഷമാണു ഇന്ത്യയിൽ മുസ്ലീം ഭീകരവാദം തുടങ്ങിയതെന്ന്. എത്രയോകാലമായി ഇന്ത്യയിൽ മുസ്ലീം ഭീകരർ ബോംബുവയ്ക്കുന്നതും നിരപരാധികൾ മരിക്കുന്നതും. ഇത്തരം സ്ഫോടനങ്ങൾ നടത്തുന്നവരെ യഥാർത്ഥത്തിൽ കണ്ടെത്തേണ്ട ഭരണാധികാരികൾ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമാക്കി അന്വേഷണത്തിൽ വെള്ളം ചേർക്കുന്നത് മറ്റ് മതക്കരെ പ്രത്യേകിച്ചും ഹിന്ദുക്കളെ പ്രകോപിപ്പിക്കാറുണ്ടെന്നത് സത്യം മാത്രമാണ്. അതിനാൽ മുസ്ലിം ഭീകരതയ്ക്കുള്ള പ്രതികാരമായിരിക്കാം മലേഗാവ് സ്ഫോടനം. ഇത്തരം പ്രതികാരനടപടികളെ എല്ലാഹിന്ദുക്കളും അംഗീകരിക്കുന്നില്ല. പ്രതികാരപരമായുള്ള ഇത്തരം സംഭവങ്ങൾക്കു പൂർണ്ണമായും ഉത്തരവാദികൾ ഭരണകൂടമാണ്. അതിനാൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഭീകരവാദങ്ങളുടെയും സ്രോതസ്സ് കണ്ടെത്തി ശരിയായ രീതിയിൽ അന്വേഷിക്കേണ്ടത് രാജ്യസുരക്ഷയ്ക്കു അത്യാവശ്യമാണ്. ഹിന്ദുവിഭാഗക്കാരെ അറസ്റ്റ് ചെയ്യുന്പോൾ മാത്രം അന്വേഷണം ശരിയായരീതിയിൽ നടക്കുന്നു മറ്റെല്ലാം വ്യാജമാണ് എന്ന വാദം ശരിയല്ല. നകുലേട്ടന്റെ പോസ്റ്റ് മുൻപുള്ള പോലെ അതി ഗംഭീരം തന്നെ. മേൽ അഭിപ്രായം പറഞ്ഞ ആർക്കും അദ്ദേഹത്തിന്റെ പോയിന്റുകൾ ഒന്നും ഖണ്ഢിക്കുവാൻ കഴിഞ്ഞിട്ടില്ല. വിമർശിക്കുന്നവർ ദയവായി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. അനോണിമസ് പോലെ ഐഡന്റിറ്റി ഇല്ലാത്തവർ കെ പി എസിനെ പോലെയുള്ളവരെ തെറിപറയുന്നതും ബൂലോകത്തിന്റെ അന്തസ്സ് കുറയ്ക്കുന്നു.

    സസ്നേഹം
    മിനീഷ്

    ReplyDelete
  24. ശ്രീ.മിനീഷേ
    അന്വേഷണം വെള്ളം ചേര്‍ത്താതെ തന്നെ മുന്നോട്ട് പോകട്ടെ.അത് തന്നെയാണ് എന്റെ അഭിപ്രായം. വെള്ളം ചേര്‍ക്കാതെ അന്വെഷിക്കേണ്ടത് കൂടെ മറ്റ് പലതും കാണും.അതില്‍ ഗുജറാത്തും, ഒറീസ്സയും, കറ്ണാടകയും, ബോംബെയും , മലേഗാവും, അങ്ങനെ പലതും കാണും.

    മലേഗാവ് ഉണ്ടെന്ന് വെച്ച് മുസ്ലിം ഭീകരവാദത്തിന് യാതൊരു ന്യായീകരണം ഇല്ല എന്നും പറയട്ടെ. മുസ്ലിം ഭീകരവാദം പറയുമ്പോള്‍ ഗാന്ദിവധത്തിനിങ്ങോട്ടുള്‍ല എല്ലാം അക്കമിട്ട് പറയണം മിനീഷേ. ആരുടെയും കൈ അത്ര ശൂദ്ധമല്ല. എന്ന് മാത്രം. സംഘപരിവാറിണ്ടേതടക്കം.

    ReplyDelete
  25. പ്രിയ ജോക്കര്‍ .. സി പി എമ്മുകാരനെതിരെ ബോംബെറിയുന്നത് നല്ലതെന്നോ കൊല്ലുന്നത് നല്ലതെന്നോ എനിക്ക് അഭിപ്രായം ഇല്ല .. കണ്ണൂരില്‍ ബോംബ് പൊട്ടുന്നത് ആദ്യമായി അല്ല.. രണ്ടു കൂട്ടരും അതില്‍ മോശവുമല്ല ..അപ്പോള്‍ സി പി എമ്മുകാരും തീവ്ര വാദികള്‍ എന്ന് പറയേണ്ടി വരും ..

    സുകുമാരേട്ടനെ കൂടെ കൂട്ടിയതോന്നുമല്ല .. താന്കള്‍ കൊടുത്ത മറുപടി കണ്ടു പറഞ്ഞതാണ് ..

    ReplyDelete
  26. ഇവിടെ തീവ്രവാദം ശക്തിപ്പെട്ടു വരുന്നതായി സംഘപരിവാർ സംഘടനകൾ എത്രയോ കാലമായി സൂചിപ്പിച്ചുകൊണ്ടിരുന്നതാണ് എന്ന നഗ്നയാഥാർത്ഥ്യം പറയുന്നതു കേൾക്കുമ്പോൾ ജോക്കറിനേപ്പോലുള്ളവർക്ക്‌ അസ്വസ്ഥതയുണ്ടാകുന്നതു മനസ്സിലാക്കാം. പക്ഷേ, രാധേയനിൽ നിന്നൊന്നും ഇതല്ല പ്രതീക്ഷിച്ചത്‌. അദ്ദേഹമൊക്കെ ഇവിടെ വന്നിട്ട്‌ ഗൌരവമുള്ള ഒരു കമന്റിടുന്നതിനു പകരം വെറുതെ അസഹിഷ്ണുത മാത്രം പ്രകടിപ്പിച്ചു മടങ്ങിയതു വളരെ മോശമായിപ്പോയി.

    തങ്ങൾ മതേതരവാദികളാണെന്നും തീവ്രവാദവിരുദ്ധരാണെന്നുമൊക്കെ നടിക്കുന്ന മാർക്സിസ്റ്റുകാർ പരസ്യമായ തീവ്രവാദപ്രോത്സാഹനം നടത്തിയിരിക്കുന്നതിനേപ്പറ്റിയാണ് ഈ പോസ്റ്റിൽ എണ്ണിയെണ്ണിപ്പറഞ്ഞിരിക്കുന്നത്‌. ഏതെങ്കിലുമൊരു പാർട്ടിയെ മാത്രം ബാധിക്കുന്ന കാര്യമല്ല അത്‌. ഈ സംസ്ഥാനത്തെ - രാജ്യത്തെത്തന്നെയും - ബാധിക്കുന്ന വളരെ ഗൌരവമുള്ള കാര്യങ്ങളാണവ. അതേക്കുറിച്ചൊന്നും ആർക്കും ഒന്നും പറയാനില്ല എന്നതുതന്നെയാണ് ഈ നാടിന്റെ ദുരവസ്ഥ എത്രത്തോളം കഠിനമാണെന്നതിന്റെ മറ്റൊരു സൂചകം. ഒരാൾ വളരെ ഗൌരവമുള്ള ചില കാര്യങ്ങൾ പറയുന്നുവെന്നു കണ്ടാൽ ഉടൻ എന്താണു പറഞ്ഞിരിക്കുന്നതെന്നല്ല - ആരാണു പറഞ്ഞിരിക്കുന്നതെന്നു നോക്കിയിട്ട്‌ - അയാൾ സംഘപരിവാർ അനുഭാവിയാണെങ്കിൽ അയാളെ ഭർത്സിക്കാൻ മാത്രം മത്സരിക്കുന്ന ഒരു സമൂഹം! ഇവർക്കൊക്കെയിടയിൽ തീവ്രവാദം തഴച്ചു വളർന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

    ഇവിടെ കമന്റുകളിൽ ചിലർ കൂത്തുപറമ്പ്‌ സ്ഫോടനവും മെലഗാവുമൊക്കെ പരാമർശിക്കുന്നതു കാണുമ്പോൾ സഹതാപം തോന്നിപ്പോകുകയാണ്. എന്താണു സുഹ്രൃത്തുക്കളേ നിങ്ങൾ ആ പരാമർശങ്ങൾ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

    രണ്ടു സാദ്ധ്യതകളാണുള്ളത്‌. ഒന്ന്‌ - ഈ പോസ്റ്റു വായിച്ചുകഴിയുമ്പോൾ മനസ്സിലുണ്ടായേക്കാവുന്ന രോഷവും അമർഷവും പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ. ഞാനൊരു ബി.ജെ.പി. അനുഭാവിയായ നിലയ്ക്ക് അങ്ങനെയെന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എനിക്കെതിരെ എന്തോ പറഞ്ഞമട്ടാവുമെന്ന തെറ്റിദ്ധാരണ മൂലം പറഞ്ഞുപോകുന്നത്‌. ഒരു “കൂവൽ” പോലെ എന്തെങ്കിലുമൊന്നു സൃഷ്ടിച്ച്‌ അസ്വസ്ഥത പ്രകടിപ്പിക്കാനുള്ള ശ്രമം. അതാണെങ്കിൽ, അത്‌ ഇവിടുത്തെ ജനത്തിന്റെ ഉത്തരവാദിത്തബോധമില്ലായ്മയുടെ സൂചകം കൂടിയായതു കൊണ്ട്‌ എന്റെ നിലപാടുകൾക്കു സാധൂകരണം തന്നെയാണു സംഭവിക്കുന്നത്‌.

    രണ്ട്‌ - ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു ശരിക്കും മറുപടി എന്ന നിലയിൽത്തന്നെ. അങ്ങനെയാണെങ്കിൽ, മാർക്സിസ്റ്റുകാർ തീവ്രവാദപ്രോത്സാഹനം നടത്തിയത്‌ മെലഗാവിലും കൂത്തുപറമ്പിലുമൊക്കെ സ്ഫോടനം നടക്കുമെന്ന്‌ മുൻകൂട്ടി അറിഞ്ഞിട്ടാണെന്നോ മറ്റോ തോന്നിപ്പോകും. അങ്ങനെ, ഒരു സാധൂകരണം സൃഷ്ടിക്കുന്ന മട്ട്‌. അങ്ങനെയാണെങ്കിൽ, മാർക്സിസ്റ്റുകാരെന്താണ് - കവടി നിരത്തി കാര്യങ്ങൾ പറയുന്ന കണിയാന്മാരുടെ പാർട്ടിയാണോ എന്നു ചോദിക്കേണ്ടിവരും.

    മെലഗാവും കൂത്തുപറമ്പുമൊന്നും കണ്ടിട്ടല്ല - സംഘപരിവാറിനെ ചെറുക്കുന്നതിന്റെ ഭാഗമായുമല്ല - ശുദ്ധമായ പാർലമെന്ററി മോഹങ്ങൾ മൂലമാണ് മാർക്സിസ്റ്റു പാർട്ടി ഇന്നത്തെ നിലയിലേക്ക്‌ അധ:പതിച്ചത്‌. വ്യക്തമായ തീവ്രവാദപശ്ചാത്തലമുള്ള സംഘടനകളുമായി കെട്ടിപ്പിടിച്ചു നിൽക്കേണ്ട ഗതികേടിലെത്തിയത്‌. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളിൽ പാർട്ടി വളരെ മാറിപ്പോയിട്ടുണ്ട്‌. ഒരു പരിവർത്തിതസമൂഹമൊന്നുമല്ല - അധികാരം - അതുമാത്രമാണ് ഇന്നു പാർട്ടി ലക്ഷ്യമിടുന്നത്‌. അപ്പോൾ സ്വാഭാവികമായും ഇത്തരം അപകടകരമായ വിട്ടുവീഴ്ചകൾ വേണ്ടിവരുന്നതാണ്. ഇവിടുത്തെ രാഷ്ട്രീയസാഹചര്യങ്ങളേപ്പറ്റി ഗൌരവമായി ചിന്തിക്കാൻ തയ്യാറുള്ള ആർക്കും ഇതൊക്കെ എളുപ്പം മനസ്സിലാക്കാവുന്നതേയ്യുള്ളൂ. സംഘപരിവാർ അനുഭാവിയായ ഒരാളാണു പറയുന്നതെന്നു വച്ച്‌ സത്യമെങ്ങനെ സത്യമല്ലാതാവും എന്നാണ് അസഹിഷ്ണുക്കൾ ആലോചിക്കേണ്ടത്‌.

    മെലഗാവിലെ സ്ഫോടനക്കാര്യവും മറ്റും പറഞ്ഞ്‌ ഇവിടെ പിടിച്ചുനിൽക്കാമെന്നു കരുതുന്നത്‌ എത്ര വിഡ്ഢിത്തമാണ്! സൈനികന്റെ ക്ഷമയ്ക്കുപകരം എടുത്തുചാട്ടം കാണിച്ച പുരോഹിതിന്റെ പ്രവൃത്തി തികഞ്ഞ പോക്രിത്തരമായിരുന്നു എന്നതിൽ ഇക്കൂട്ടർക്കെന്താ ആത്മവിശ്വാസമില്ലേ പോലും? ആളുകൾ പുരോഹിതിനു കയ്യടിക്കുമെന്നു കരുതിയാവണം പാവങ്ങൾ ചില പ്രയോഗങ്ങൾ എറിഞ്ഞുനോക്കുന്നത്‌. മണ്ടത്തരമല്ലാതെ യാതൊന്നുമല്ല അത്‌.

    കണ്ണിൽക്കണ്ടവർക്കെല്ലാം കയറി വന്നു ബോം‌ബിട്ടിട്ടുപോകാൻ കഴിയുന്ന മട്ടിൽ ജിഹാദിഫ്രണ്ട്‌ലി ഭരണം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ജനങ്ങൾക്കു മടുപ്പുണ്ടാകുമെന്നതു സ്വാഭാവികം. പക്ഷേ അതിന് ജനാധിപത്യപരമായ പരിഹാരത്തിനാണു ശ്രമിക്കേണ്ടത്‌. അല്ലാതെ, പാവപ്പെട്ടവന്റെ മേൽത്തന്നെ പിന്നെയും കുതിരകയറിക്കൊണ്ടുള്ള പരിഹാരശ്രമം ആത്മഹത്യാപരമാണെന്നു തിരിച്ചറിയാത്തവർ ഈ രാജ്യത്തിനു തന്നെ പിന്നെയും പരിക്കുകൾ തന്നെയാണേൽ‌പ്പിച്ചുകൊണ്ടിരിക്കുന്നത്‌. സൈനികപശ്ച്ചാത്തലമൊക്കെയുള്ള ഒരാൾക്കൊക്കെ ഒരു പക്ഷേ അടിയ്ക്ക്‌ തിരിച്ചടി എന്നായിരിക്കും പ്രമാണം. പക്ഷേ അതു യുദ്ധമുഖത്താവാം. അടിയ്ക്കുന്നവനു തന്നെയാവും തിർച്ചടി കിട്ടുന്നത്‌. പക്ഷേ ആ നിയമം നാട്ടിലിറക്കാൻ നോക്കിയാൽ പാവപ്പെട്ടവന്റെ നെഞ്ചത്തു തന്നെയാണു പിന്നെയും അടികിട്ടുന്നത്‌. ഇതൊക്കെ സാമാന്യബോധമുള്ള ആർക്കുമറിയാവുന്നതു തന്നെയാണ്.

    യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടുകൂടി ഇറാക്കു കഴിഞ്ഞാൽ ഏറ്റവുമധികം സ്ഫോടനങ്ങൾ നടക്കുന്ന രാജ്യമായി മാറിയ ഇന്ത്യയ്ക്കു കൂടുതൽ പരിക്കുണ്ടാക്കുക മാത്രമാണ് മെലഗാവ്‌ സൃഷ്ടിച്ച ഫലമെന്ന്‌ ഭരതന്മാർ ഇനിയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ നന്ന്‌. അവർക്ക്‌ മാതൃകാപരമായ ശിക്ഷലഭിക്കുകയും വേണം. അതുവരെയും അതിനുശേഷവും നടന്ന അനവധിയനവധി തീവ്രവാദിയാക്രമണങ്ങൾ - ആയിരക്കണക്കിനു ജനങ്ങളെ ബാധിക്കുകയും അനേകരുടെ ജീവൻ അപഹരിക്കുകയും ചെയ്തുകൊണ്ട്‌ നടന്നവ - ഒന്നടങ്കം നിസാരവൽക്കരിച്ചുകൊണ്ട്‌ കുറേപ്പേർ ഇപ്പോൾ മെലഗാവ്‌ എന്നു മാത്രം പറഞ്ഞുനടക്കാനിടയാക്കി എന്നതും ഭരതസംഭാവന തന്നെയാണ്. അതു തന്നെ ശിക്ഷാർഹമായ സ്ഥിതിയ്ക്ക്‌ മറ്റു കുറ്റങ്ങളുടെ കാര്യം എടുത്തുപറയേണ്ടതില്ല. മാതൃകാപരമായിത്തന്നെ ശിക്ഷിക്കപ്പെടണം. അങ്ങനെ, സ്ഫോടനങ്ങളിൽ ചിലതെങ്കിലും തെളിയിക്കപ്പെടുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്തുകാണുന്നത്‌ ആശ്വാസകരം തന്നെയാണ്. “ഓരോ സ്ഫോടനത്തിനു ശേഷവും നാം കാര്യങ്ങൾ വിശദമായി അവലോകനം ചെയ്യണം” (അവ എപ്പോളും പ്രതീക്ഷിക്കുന്നുവെന്ന മട്ടിൽ)എന്നു പറഞ്ഞ ശീവരാജ്‌ പട്ടീലിന്റെ ഭരണത്തിൻ കീഴിൽ ഒരു സ്ഫോടനമെങ്കിലും തെളിഞ്ഞുകണ്ടാൽ അത്രയും നന്ന്‌.

    എന്തെങ്കിലുമൊരു കലാപമോ മറ്റോ ഉണ്ടാകുമ്പോൾ ഹിന്ദുക്കളെയെല്ലാം ‘സംഘപരിവാറു’കാരായും മറ്റുള്ളവരെയെല്ലാം ‘ജനക്കൂട്ട’മായും ചിത്രീകരിച്ചു പരിഹാസ്യരാകുന്ന ചിലരുണ്ട്‌. യാഥാർത്ഥ്യബോധം തൊട്ടുതീണ്ടാതിരിക്കുകയോ - അല്ലെങ്കിൽ അറിയാവുന്ന കാര്യങ്ങൾ പോലും അറിയില്ലെന്നു നടിക്കുന്നതു ശീലമാക്കുകയോ ചെയ്യുന്ന - അക്കൂട്ടർ തന്നെയാണ് ഇപ്പോൾ മെലഗാവും ആഘോഷിച്ചുകാണുന്നത്‌. അവരെ സംബന്ധിച്ചിടത്തോളം അഭിനവഭാരതുമാത്രമല്ല - ശ്രീരാമസേനയേയും എന്തിന് താക്കറേയുടെ നവനിർമ്മാൺ സേനപോലും സംഘപരിവാർ സംഘടനകളാണ്! അപ്പോൽ - ആക്രോശിച്ചേ പറ്റൂ. അവരെ കൂട്ടിക്കെട്ടി ആഘോഷിക്കാനുള്ള ശ്രമങ്ങൾ അതിരുകടക്കുമ്പോൾ സ്വാഭാവികമായും സംഘപരിവാർ സംഘടനകളും പ്രതിരോധിക്കാതിരിക്കില്ല. അപ്പോൾ, പതിവുമട്ടിൽ, ആഘോഷത്തിനു ന്യായീകരണവും ചമയ്ക്കാം! കലുഷിതമായ അന്തരീക്ഷത്തിലെ മാനസികസംഘർഷം ഒഴിവാക്കാൻ ഇത്തരം ചില തമാശകളും ഇടയ്ക്കു നല്ലതാണ് എന്നാണ് ഇത്തരം ആഘോഷക്കാരെ കാണുമ്പോൾ തോന്നാറ്‌. സംഘപരിവാർ എന്ന വാക്കിന്റെ അർത്ഥം പോലുമറിയാത്തവർ പറയുന്ന മണ്ടത്തരങ്ങൾക്കെല്ലാം പറുപടി പറയുന്നതു പ്രായോഗികമല്ല. സംഘപരിവാർ സംഘടനകൾ ഏതൊക്കെയാണെന്നു പോയിട്ട്‌ - അവർ തമ്മിലുള്ള പരസ്പരബന്ധത്തേക്കുറിച്ചുപോലും പലർക്കും കാര്യമായ പിടിപാടൊന്നുമില്ല. ബി.എം.എസ്‌. എന്നാൽ ബി.ജെ.പി.യുടെ തൊഴിലാളി സംഘടനയല്ല എന്നു പലതവണ പറഞ്ഞുകൊടുത്തിട്ടും മനസ്സിലാക്കാതെ അതേ കാര്യം തന്നെ വീണ്ടും പറഞ്ഞുകൊണ്ടും എനിക്കു കാര്യം പറഞ്ഞാൽ മനസ്സിലാവില്ലെന്നു വാദിച്ചുകൊണ്ടും ഒരു മാർക്സിസ്റ്റ്‌ ബ്ലോഗർ പണ്ടെഴുതിയ കമന്റിന് ഇതുവരെ മറുപടി കൊടുക്കാൻ സമയം കിട്ടിയിട്ടില്ല. അതൊക്കെ അങ്ങനെ കിടക്കും. പല തരം തമാശകൾ കൂടിച്ചേർന്നതാണു ജീവിതം.

    കൂത്തുപറമ്പിൽ സ്ഫോടനമുണ്ടായതാണ് ഇപ്പോൾ പൊക്കിപ്പിടിച്ചിരിക്കുന്ന മറ്റൊരു കാര്യം. മാർക്സിസ്റ്റുകാരെ അനുകൂലിക്കുന്നവർ തന്നെ അതു പൊക്കിപ്പിടിക്കണം! ചെറുവാഞ്ചേരി പൂവത്തൂരില്‍ ഞായറാഴ്‌ച ഉത്സവം കഴിഞ്ഞ അത്യാറക്കാവ്‌ പരിസരത്തെ പറമ്പിലാണ്‌ സ്‌ഫോടനം നടന്നത്‌. ബോമ്പുണ്ടാക്കുകയായിരുന്നെന്ന്‌ ഒരു കൂട്ടർ ആരോപിക്കുന്നു. ഉത്സവത്തിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന കരിമരുന്ന്‌ ഉപയോഗിക്കാതെ കിടന്നത്‌ പറമ്പിലേക്ക്‌ മാറ്റുമ്പോള്‍ സ്‌ഫോടനം സംഭവിച്ചതാണെന്ന്‌ മറുപക്ഷവും പറയുന്നു. ഇതു രണ്ടിൽ ഏതു ശരിയാണെങ്കിലും ശരി - അതിന് ഇവിടെ യാതൊരു പ്രസക്തിയുമില്ലെന്നതു വേറേ കാര്യം. ബോംബു നിർമ്മാണം തന്നെയായിരുന്നെങ്കിൽത്തന്നെ അത്‌ അപലപനീയമേ ആകേണ്ടതുള്ളൂ. അത്ഭുതകരമാകേണ്ടതില്ല. കണ്ണൂരിൽ മാർക്സിസ്റ്റുകാരുടെ ആക്രമണങ്ങളെ ചെറുക്കുന്നവർ ഓരോരുത്തരും കുനിഞ്ഞു നിന്നു കഴുത്തും പുറവും കാണിക്കുക മാത്രമാണു ചെയ്യുന്നതെന്ന്‌ ആരും പറയുമെന്നു തോന്നുന്നില്ല. അവിടെ മാർക്സിസ്റ്റുകാരുടെ ബോംബേറിനെ സംഘപ്രവർത്തകർ ചെറുക്കുന്നതുമതെ - മുളവടി കൊണ്ടു മാത്രമാണെന്നൊന്നും ഇവിടെയാരും ധരിച്ചുവശായിട്ടില്ല. കുറച്ചുകാലം മുമ്പ്‌ അമ്മുവമ്മ എന്നൊരു വൃദ്ധ, മാർക്സിസ്റ്റുകാർ തന്നെ കൊന്ന മറ്റൊരു സംഘപ്രവ്രത്തകന്റെ സംസ്കാരം കഴിഞ്ഞു മടങ്ങുന്ന വഴി മാർക്സിസ്റ്റുകാരുടെ ബോംബേറിനെ നേരിട്ടിരുന്നു. തന്റെ വയറുകൊണ്ടാണ് അവർ നേരിട്ടത്‌. ചിതറിത്തെറിച്ചുപോയി അവർ. കണ്ണൂരിൽ മാർക്സിസ്റ്റുകൾ നടത്തിയ അവസാനത്തെ കൊലപാതകവുമതെ - ബോംബ്‌ ഉപയോഗിച്ചായിരുന്നു. ബോംബ്‌ നിർമ്മാണത്തിനിടെ പരിക്കേറ്റിട്ടുള്ള മാർക്സിസ്റ്റുകാരെ സംബന്ധിച്ച വാർത്തകൾ എത്രയോ കേട്ടിരിക്കുന്നു. ഇതെല്ലാം യാഥാർത്ഥ്യമാണെന്നിരിക്കെ, ഇന്നലത്തെ ഒരു സ്ഫോടനം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഈ പോസ്റ്റിനെ ചെറുക്കാമെന്നു കരുതുന്നതു തികഞ്ഞ മൌഢ്യമാണ്. സത്യത്തിൽ, ഇവിടെ പാർട്ടിയോടു യുദ്ധം പ്രഖ്യാപിച്ചുകൊണ്ടൊന്നുമല്ല പല വാചകങ്ങളും കടന്നു വന്നിരിക്കുന്നത്‌ എന്നു പോലും കാണാം. ഇതു വായിക്കുന്ന പാർട്ടി അനുഭാവികൾ അനാവശ്യമായി വികാരം കൊണ്ട്‌ വെറുതെ എന്റെ നേരേ ചീറുകയല്ല - പറഞ്ഞിരിക്കുന്നതു കാര്യമല്ലേ എന്നു ചിന്തിക്കുകയും ന്യായീകരണങ്ങളുണ്ടെങ്കിൽ അവതരിപ്പിക്കുകയുമാണു വേണ്ടത്‌. അസഹിഷ്ണുതാപ്രദർശനങ്ങൾ വിപരീതഫലമേ ഉണ്ടാക്കൂ.

    ReplyDelete
  27. മുസ്ലിം ഭീകരവാദം പറയുമ്പോള്‍ ഗാന്ദിവധത്തിനിങ്ങോട്ടുള്‍ല എല്ലാം അക്കമിട്ട് പറയണം മിനീഷേ.


    ഹ ഹ അവിടം തൊട്ടു മതിയോ ജോക്കര്‍ .. കുറഞ്ഞ പക്ഷം കേരളത്തിലെന്കിലും മലബാര്‍ ലഹള തൊട്ടു തുടങ്ങിക്കൂടെ .. അന്ന് ഈ പറയുന്ന സംഘ പരിവാര്‍ ഉണ്ടാകാന്‍ തീരുമാനിച്ചിട്ട് പോലുമില്ല ..

    നമ്മുടെ സ്വാതന്ത്ര്യ സമര കാര്‍ഷിക കലാപം ... 1921

    ReplyDelete
  28. -ജോക്കര്‍, സ്വാതന്ത്ര്യാനന്തരം ഒരു മഹാന്റെ രക്തസാക്ഷിത്വത്തിനു ശേഷം RSS കാര്‍ക്ക്‌ വളരെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ലെ. സമീപകാല ചരിത്രമല്ലെ അത്‌്‌, വ്യക്തമല്ലെ അധികാരത്തിനായുള്ള കളികളാണിതൊക്കെ എന്നത്‌. കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനും അക്കാര്യത്തില്‍ ചെറിയൊരു പങ്കു വഹിച്ചില്ലെ.
    - അന്യവല്‍ക്കരണവും അരക്ഷി്‌താവസ്ഥയും ഒരു യാഥാര്‌ത്ഥ്യം തന്നെ. അതു നിര്‍മ്മിക്കുന്നത്‌ ആരാണ്‌ എന്നതാണ്‌ ചോദ്യം. RSS കാരന്‍ മാത്രമല്ല. അധികാരത്തിനായി കൊതിയുള്ളവര്‍ എല്ലാവരും അതില്‍ പെടും. RSS കാരനെ ചൂണ്ടിക്കാണിച്ചും ചിലരത്‌ എളുപ്പവഴിയിലൂടെ സാധിപ്പിച്ചെടുക്കുന്നു. വോട്ടു പിടിത്തത്തിനായി വര്‍ഗ്ഗീയതയും, ഭയപ്പാടിനേയം, അരക്ഷിതാവസ്ഥയേയം ബോധപൂര്‍വ്വം പെരുപ്പിച്ചു കാട്ടുകാട്ടുകയും ചെയ്യുന്നുണ്ട്‌. അതില്‍ ഇടതുപക്ഷവും പെടും. ഈ കാര്യത്തില്‍ ഞാന്‍ സാക്ഷി പറയാം. ലജ്ജ തോന്നും ചില മുഖംമൂടി വര്‍ത്തമാനങ്ങള്‍ കേട്ടാല്‍.
    -ഒന്നാം ഉത്തരത്തിലെ RSS, NDF സമവാക്യങ്ങളെ നിഷേധിക്കുന്നതാണ്‌ നിങ്ങളുടെ 2-ാം ഉത്തരം.
    -3. NDF നോടുള്ള നിലപാട്‌ എന്നത്‌ വാചകമടിയാവരുത്‌. അങ്ങിനെയാണെന്ന്‌ വര്‍ത്തമാനകാലം പറയുന്നു. (ഇപ്പോള്‍ പാര്‍ട്ടിയില്‍ ഹൈന്ദവ പക്ഷപാത വിഭാഗവും എന്‍.ഡി.എഫ്‌ താല്‍പര്യ വിഭാഗവും ശക്തമായി, വ്യത്യസ്ഥ കമ്പാര്‍ട്ടുമെന്റുകളായി തിരിഞ്ഞു വരുന്നു എന്നതും വാസ്‌തവം)
    -4. ജനാധിപത്യദ്രോഹം തീവ്രവാദത്തിലേക്ക്‌ നയിക്കും എന്നത്‌ ഒരു യാഥാര്‍ത്ഥ്യം. ദ്രൂവീകരണം ബോധപൂര്‍വ്വം, വളരെ ചുരുക്കം ചിലര്‍ നിര്‍മമിച്ചെടുക്കുന്നതാണ്‌. അതില്‍ നിങ്ങളും പെടും എന്ന്‌ പറയുന്നതില്‍ ദു:ഖമുണ്ട്‌. ( ഈ സംവാദമെന്നല്ല ഏതൊരു സംവാദവും മത തീവ്രവാദത്തിനു പക്ഷം ചേരുന്ന രീതിയിലേക്ക്‌ മാറ്റപ്പെടരുത്‌. ജോക്കര്‍ അറിയാതെ അങ്ങിനെയായി പോവുന്നു.)

    ഗാന്ധിജിയെ പോലെ അധികാരം ത്യജിക്കാന്‍, പരസ്‌പരം സഹവര്‍ത്തിത്വം എന്ന ആശയത്തിലൂന്നാന്‍, മതപരമായ മൂല്യബോധത്തിന്റെ പ്രാധാന്യം വിളിച്ചു പറയാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റുകള്‍ തയ്യാറാവുമോ. അങ്ങിനെ ഒന്നുണ്ടായാല്‍ ഇത്തരം ദുഷിപ്പുകള്‍ ഇന്നു തന്നെ ഇല്ലാതാവും. ഇടതുപക്ഷത്തിന്റെ വലതുവല്‍ക്കരണത്തില്‍ നിന്നും അങ്ങിനെയാണ്‌ പുറത്തു കടക്കേണ്ടത്‌. (ഇടതുപക്ഷത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെയാണ്‌ വിമര്‍ശിക്കുന്നതും ഇങ്ങിനെയൊക്കെ പറയേണ്ടിവരുന്നതും)

    ReplyDelete
  29. ജോക്കർ പറയുന്നു --- മറ്റൊന്നും പറയാനില്ലാ‍ത്ത സംഘപരിവാറിന് മുസ്ലിം തീവ്രവാദം മാത്രമാണ് ശത്രുപക്ഷത്തുള്ളത് എന്ന്!!!ഈയൊരു കാഴ്ചപ്പാടു മാറാതെ ജോക്കറിന് സംഘപരിവാറിനേ‌ക്കുറിച്ച്‌ യാതൊന്നും മനസ്സിലാകാൻ പോകുന്നില്ല. മുസ്ലീങ്ങളെ കണ്ടുകൊണ്ടല്ല സംഘം ആരംഭിച്ചതും പ്രവർത്തിക്കുന്നതും. ജോക്കറിന് സംഘപരിവാറിനെ സംബന്ധിച്ച അറിവ്‌ വട്ടപ്പൂജ്യം!

    ReplyDelete
  30. നിങ്ങള്‍ ഇടതുപക്ഷത്തിനെ എന്തിന് നന്നാക്കുവാന്‍ പുറപെടണം ജീറ്ണിച്ച അവരെ വിട്ട് ഒരു ബദലായി സംഘപരിവാര്‍ വരട്ടെ.നമുക്ക് കാത്തിരിക്കാം. സ്വാതന്ത്രത്തിന്റെ പൊന്‍ പുലറ്രിക്കാരി നമുക്ക് കാത്തിരിക്കാം.

    ടതുപക്ഷത്തിനെ സ്വാംക്ഷീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ട അഭിനവ സഖാക്കളെ നിങ്ങള്‍ക്ക് ലാല്‍ സലാം. ഈ ജനാധിപത്യ രാജ്യത്തിന്റെകാവി വല്‍ക്കരണം പൂര്‍ത്തിയാവുന്നിടത്തേ നിങ്ങളുടെ ഈ ഇടതു പക്ഷ പ്രേമം പൂര്‍ത്തിയാവൂ. ഇന്ത്യയില്‍ മുസ്ലിം തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ക്ക് ഇന്ത്യന്‍ ഹിറ്റ്ലര്‍ സംഘ പരിവാറ് കാരന്റെ “നരേന്ദ്ര ഭായീ” വന്നാലേ രഷയുള്ളൂ.

    ഞാന്‍ സംഘപരിവാറിനെ അറിയാത്ത്വനും തികഞ്ഞ മുസ്ലിം ഭീകരവാദിയും ആയതിനാല്‍ . നിരുപാധികം പിന്വാങ്ങുന്നു.
    നീരജ് താങ്കള്‍ക്ക് നന്ദി.താങ്കള്‍ യാഥാര്‍ത്യത്തെ അടിസ്ഥാനമാക്ക്കി പക്വമായി പ്രതികരിച്ചിരിക്കുന്നു.

    നന്ദി ശ്രീ.നകുലന്‍

    ReplyDelete
  31. >> [neeraj] “വസ്‌തുനിഷ്ടമായ പോസ്‌റ്റ്. പലതും പലതും പൂര്‍ണ്ണമായും ശരി.
    പക്ഷെ, കമന്റുകളിൽ നിന്നും മനസ്സിലാവുന്നു ഈ പറഞ്ഞയാൾ സംഘപരിവാറുകാരനാണെന്ന്. പറയുന്ന കാര്യങ്ങളുടെ ശരി പറഞ്ഞയാളുടെ താല്‍പര്യങ്ങളുടെ അടിയൊഴുക്കിൽ അപ്രസക്തമായി പോവാറുണ്ട്. അതു പോലെ തന്നെ സംഭവിച്ചു പോവുന്നു ഇതും. ഇതെല്ലാം വിശദമായി പറയേണ്ടിയിരുന്നത് ഒരു ജനാധിപത്യവാദിയായിരുന്നു.
    അതു സംഭവിക്കുന്നില്ലല്ലോ എന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതി വെളിവാക്കി തരുന്നത്. നകുലൻ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തി അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ പലതും ആര്‍ക്കും നിഷേധിക്കാൻ കഴിയില്ല.


    [നകുലൻ] ക്ഷമിക്കണം - മനസ്സിലായില്ല! എന്തായാലും, തുറന്ന അഭിപ്രായപ്രകടനത്തിനു നന്ദി നീരജ്.

    എന്റെ നോട്ടത്തിൽ, താങ്കളുടെ വാചകങ്ങളിൽ അറിയാതെ കടന്നു വന്ന ആ “പക്ഷേ” ആണ് വർത്തമാനകാലരാഷ്ട്രീയപരിതസ്ഥിതി വെളിവാക്കിത്തരുന്നത്. ഇന്ന് എനിക്ക് ഏറ്റവും അനുഭാവമുള്ള രാ‍ഷ്ട്രീയപ്പാർട്ടി ഭാരതീയജനതാപാർട്ടിയാണ്. അതുകൊണ്ടെന്താണ്? അതിനെനിക്ക് എന്റേതായ കാരണങ്ങളുമുണ്ട്. “സംഘപരിവാറുകാരൻ” എന്ന നിർവചനത്തിൽ പെടാൻ അതു മാത്രം മതിയോ എന്നറിയില്ല. എന്തായാലും, എന്റെ അനുഭാവം എന്തുതന്നെയായാലും ശരി – ഞാൻ പറയുന്നതിനെ വിലയിരുത്തുവാൻ അതൊരു അളവുകോലാക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നെനിക്കു മനസ്സിലാകുന്നില്ല.

    ഞാൻ ഒരു തികഞ്ഞ ജനാധിപത്യവാദി തന്നെയാണെന്നാണ് ഇപ്പോളും വിശ്വസിക്കുന്നത്. ഇവിടെ പറഞ്ഞിട്ടുള്ളത് അനിഷേധ്യയാഥാർത്ഥ്യങ്ങളാണ് എന്നു സമ്മതിച്ചു തരാൻ “നകുലൻ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തി“ ആലോചിക്കേണ്ടി വരുന്നെങ്കിൽ, ആ തോന്നലിൽ ശരിയല്ലാത്ത എന്തോ ഒരു ഘടകമുണ്ടെന്നു തീർച്ചയാണ്. സംഘപരിവാറിനോട് (മാത്രം) കല്പിക്കുന്ന അയിത്തം അവർ പറയുന്ന സത്യങ്ങളോടും കല്പിക്കുന്നതെന്തിനാണ് എന്ന പ്രതിഷേധത്തിൽ നിന്നൊക്കെയാണ് എനിക്ക് സംഘപരിവാർ അനുഭാവം വളർന്നു തുടങ്ങിയത്. പിന്നീട്, സംഘാനുഭാവം പേറുന്നവർക്ക് അവരുടേതായ കാരണങ്ങളും ആദർശങ്ങളുമുണ്ടെന്ന തിരിച്ചറിവ് അതു വളർത്തുകയും ചെയ്തു. എന്തായാലും, ഇവിടെ പലരും സംഘപരിവാർ എന്നതുകൊണ്ടു വിവക്ഷിക്കുന്നതൊന്നുമല്ല അവിടെച്ചെന്നാൽ കാണാൻ കഴിയുക എന്നു തിരിച്ചറിയാൻ മാത്രമുള്ള ജ്ഞാനം അവരേക്കുറിച്ച് ഉള്ളയാൾ എന്ന നിലയിൽ, എനിക്കും അസ്പൃശ്യത കല്പിക്കപ്പെട്ടാൽ എനിക്കതിൽ അഭിമാനമേയുള്ളൂ.

    പിന്നെ, സംഘം അധികാരലബ്ധിക്കായി ശ്രമിക്കുന്നുവെന്നു താങ്കൾ കരുതുന്നതായി തോന്നിപ്പിക്കുന്ന ചില പരാമർശങ്ങൾ കണ്ടു. നൂറുശതമാനം തെറ്റാണത്. രാഷ്ട്രീയസ്വയംസേവകസംഘം എന്ന പേരിന്റെ തുടക്കം സൂചിപ്പിക്കുന്നത് അധികാരരാഷ്ട്രീയമല്ല. അധികാരവും സംഘവുമായുള്ള ഏകബന്ധം ഒരു സംഘപരിവാർ സംഘടനതന്നെയായ ഭാരതീയജനതാപാർട്ടിയിലൂടെ മാത്രമാണ്. ആളുകൾ എന്തുകൊണ്ടൊക്കെയാണ് അവരുടെ ആദർശങ്ങളിൽ ആകൃഷ്ടരാകുന്നത് എന്നറിയണമെങ്കിൽ അദ്വാനി/അടൽ ബിഹാരി ദ്വയത്തിൽ‌പ്പോലും തുടങ്ങിയാൽ‌പ്പോര. ശ്യാമപ്രസാദ് മുഖർജിയിലും ദീനദയാൽ ഉപാദ്ധ്യായയിലുമൊക്കെത്തന്നെ തുടങ്ങണം. ആ പേരുകളൊന്നും ഒരുപക്ഷേ കേട്ടിട്ടുപോലുമുണ്ടാവില്ലാത്ത ചിലർ (താങ്കളല്ല), ബി.ജെ.പി.യോടുള്ള രാഷ്ട്രീയശതൃതമൂലം എന്തിനും ഏതിനും “സംഘപരിവാർ” എന്നൊക്കെ ആക്രോശിച്ചു കാണാറുണ്ട് . അപ്രിയസത്യങ്ങൾ വിളിച്ചുപറയണമെന്നുള്ളവർക്ക് അത്തരം പ്രതികരണങ്ങളൊന്നും ഒരു തടസ്സമേയല്ല എന്നാണനുഭവം. വായനയ്ക്കും, യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം വ്യക്തമാക്കുന്ന കമന്റുകൾക്കും നന്ദി.

    ReplyDelete

  32. 1) ഈ പോസ്റ്റ് എഴുതുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള സാഹചര്യത്തേപ്പറ്റി

    നിരപരാധികളായ ഒരു പാട് ചെറുപ്പക്കാരെ സംസ്ഥാത്ത് (ഏകദേശം നാല്‍പതോളം വരുന്ന ചെറുപ്പക്കാരെ) പിടിച്ചു പോലീസ് തിരിച്ചും മറിച്ചും കുടഞ്ഞും ഒക്കെ ചോദിച്ചു. എന്നിട്ടും അവരില്‍ 38 പേരെയും കുടുക്കാന്‍ മാത്രമുള്ള തെളിവുകള്‍ കിട്ടിയല്ലത്രെ!!!. പോലീസും പത്രങ്ങളും സംഘ്പരിവാര്‍ ഭീകരന്മാരും ആഘോഷത്തിലാണ്. കണ്ടില്ലേ ഞങ്ങള്‍ പറഞ്ഞത് ശരിയായില്ലേ..ഞങ്ങളപ്പോഴെ പറഞ്ഞതല്ലേ കേരളം അതി ഫീകരന്മാരുടെ പറുദീസയാണെന്ന്. എന്തിന് കാശ്മീരില്‍ പോകുന്നു പ്രിയ നകുലന്‍ നമ്മുടെ കണ്ണൂരില്‍ തന്നെ രണ്ട് കൊടും ഭീകരന്മാര്‍ ബോംബുനിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടില്ലേ? നമ്മുടെ ഇന്റ്ലിജന്‍സിന് ഇത്തരം വിവരം ഒന്ന് കിട്ടുന്നില്ലല്ലോ? എങ്ങിനെ കിട്ടാന്‍ വേലികള്‍ തന്നെയല്ലേ വിളകള്‍ തിന്നുന്നത്!!!

    2) എന്തുകൊണ്ടു തീവ്രവാദം പ്രതിരോധിക്കപ്പെട്ടില്ല?

    എന്ത് തീവ്രവാദത്തെ കുറിച്ചാണാവോ ഈ പറയുന്നത് ? ഓറീസയിലെയും ഗുജറാത്തിലും ആയിരക്കണക്കിന് പച്ച മനുഷ്യരെ ചുട്ട് കൊന്ന നരഭോജികളെ കുറിച്ചാണോ ആവോ ? ഇതിനെയൊന്നും പ്രതിരോധിച്ചില്ല എന്നു മാത്രമല്ല; സര്‍വ്വ സഹായങ്ങളും ചെയ്തതിനെ കുറിച്ചാണോ ഈ പറഞ്ഞത് പ്രിയ നകുലനെ ?

    മലയാള മുസ്ലീങ്ങളില്‍ ആരെങ്കിലും തീവ്രവാദികളാകുന്നുണ്ടെങ്കില്‍ (ഞാന്‍ ഒരു നിലക്കും ഇത്തരക്കാരെ അനുകൂലിക്കുന്നില്ല), അതിനുള്ള ഏക കാരണം, രാഷ്ട്രപിതാവിനെ വരെ അതിക്രൂരമായി കൊലെപ്പെടുത്തുകയും ഗോള്‍വാള്‍ക്കറിന്റെയും ഹെഡ്ഗേവാറിന്റെ വിചാരധാരകള്‍ പിന്തുടരുകയും ചെയ്യുന്ന സംഘപരിവാര്‍ ഭീകരന്മാരെണന്നതില്‍ സംശയമേ വേണ്ട തന്നെ.

    ReplyDelete
  33. മലയാള മുസ്ലീങ്ങളില്‍ ആരെങ്കിലും തീവ്രവാദികളാകുന്നുണ്ടെങ്കില്‍ (ഞാന്‍ ഒരു നിലക്കും ഇത്തരക്കാരെ അനുകൂലിക്കുന്നില്ല), അതിനുള്ള ഏക കാരണം, രാഷ്ട്രപിതാവിനെ വരെ അതിക്രൂരമായി കൊലെപ്പെടുത്തുകയും ഗോള്‍വാള്‍ക്കറിന്റെയും ഹെഡ്ഗേവാറിന്റെ വിചാരധാരകള്‍ പിന്തുടരുകയും ചെയ്യുന്ന സംഘപരിവാര്‍ ഭീകരന്മാരെണന്നതില്‍ സംശയമേ വേണ്ട തന്നെ.ഡാ ചെറ്റചിന്തകാ
    നിന്റെ മനസമാധാനത്തിന് സംഘപരിവാര്‍ കാരണമാണ് മുസ്ലീങ്ങള്‍ ബോംബ് പൊട്ടിക്കുന്നതെന്ന് വെച്ചാല്‍ തന്നെ, അതിനു പകരമായി പാവങ്ങളെയാണോടാ കൊന്നു തള്ളേണ്ടത്?
    സംഘപരിവാറുകാരെ പോയി കൊല്ലെടാ നരഭോജി, അല്ലാതെ ചന്തയിലും ആശുപത്രിയിലും നിരപരാധികളെ ബോംബ് വെച്ചു കൊള്ളാനാണോടാ ഖുറാനില്‍ എഴുതി വെച്ചിരിക്കുന്നത്?
    കള്ളപരിഷകള്‍!

    ReplyDelete
  34. പ്രിയ അനോണി
    താങ്കള്‍ താങ്കളുടെ നിറവും സ്വഭാവവും നല്ല പോലെ വ്യക്തമാക്കുന്നു :) സാരമില്ല. എങ്കിലും ഡല്‍ഹിയിലും അഹമദാബാദിലും ബാഗ്ലൂരിലും നിരപാധികളെ കൊന്നതിനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഇനിയൊരിക്കലും ന്യായീകരിക്കാന്‍ പോകുന്നുമില്ല. എന്നാല്‍ അതിന്റെ യെല്ലാം പിന്നില്‍ പ്രവര്‍ത്തി ശുദ്രശക്തികളെ തീര്‍ച്ചയായും പുറത്തു കൊണ്ട് വരുകയും കടുത്ത ശിക്ഷത്ന്നെ അവര്‍ക്ക് നല്‍കണമെന്ന് ആത്മാത്ഥമായും, രാജ്യത്തെ സ്നേഹിക്കുന്ന ഒരിന്ത്യന്‍ പൌരന്‍ എന്ന നിലക്ക് ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

    മാലേഗാ‍വ് ഹൈദരാബാദ് സ്ഫോടങ്ങളിള്‍ പിടിക്കപ്പെട്ട ആളുകള്‍ കുറ്റം ഏറ്റുപറയിച്ച നമ്മുടെ പോലീസ് ഇന്നവരെ വെറുതെ വിട്ടയക്കുന്നതാണ് നാം കാണുന്നത്. മുകളില്‍ പറഞ്ഞ എല്ലാ സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടേ ലക്ഷ്യം അടുത്ത തിരെഞ്ഞെടുപ്പാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇവിടെ നടന്ന ഒറ്റ സ്പ്ഫോടങ്ങളുടെയും യഥാര്‍ത്ഥ കുറ്റവാളികളെ കോടതികളില്‍ ഹാജരാക്കാനോ അവരുടെ പേരിലുള്ള കുറ്റം തെളിയിക്കാനോ നമ്മുടെ പോലീസിനായിട്ടില്ല. കുറേയധികം നിരപരാധികള്‍ ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടു എന്നല്ലാതെ.

    ഹൈക്കോടതിയില്‍ നീന്ന് തെളിവില്ല എന്ന് പറഞ്ഞ് നിരോധനം നീക്കിയത് റദ്ധാക്കിയതിന് വീണ്ടും നിരോധനം നീക്കാന്‍ വേണ്ടി കേസ് സുപ്രീം കോടതിയില്‍ വാദിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് ഈ സ്ഫോടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നത് സാ‍മാന്യ യുക്തിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. എന്ത് ലക്ഷ്യത്തിനാണ് ഇവരിതൊക്കെ ചെയ്തത് എന്ന് വ്യകത്മാക്കേണ്ട ബാധ്യത് നമ്മുടെ പോലീസിനുണ്ട്.

    എന്റെ ഒരു നിരീക്ഷണത്തില്‍ സ്വന്തം ബൈക്കില്‍ മുസ് ലീം അടയാളവാക്ക്യങ്ങള്‍ എഴിതിയൊട്ടിച്ച് സ്ഫോടനം നടത്തിയവര്‍ തന്നെയാണ് രാജ്യത്ത് നടന്ന സര്‍വ്വ സ്ഫോടനങ്ങളുടെയും പിന്നില്‍ എന്നു തന്നെയാണ്. അവരുടെ ലക്ഷ്യം അടുത്ത തിരെഞ്ഞടുപ്പിലേക്ക് മുസ്ലീം ഭീകരന്മാരെ ചൂണ്ടികാണിച്ച് ഗുജറാത്ത് മോഡല്‍ ഇന്ത്യ സ്ഥാപിക്കുകയാണ്.

    ReplyDelete
  35. ആ പോസ്റ്റര്‍‌‌ എനിക്കിഷ്ടപ്പെട്ടു.

    മദനിയുടെ ചിത്രം ആറടി പൊക്കത്തില്‍‌‌. ഏറ്റവും മുകളില്‍‌‌ എഴുതിയിരിക്കുന്നു "തടവറയില്‍‌‌ തകരുന്ന മനുഷ്യാവകാശം". തൊട്ടു താഴെ എഴുതിയിരിക്കുന്നു "മദനിക്ക് ജാമ്യം നിഷേധിച്ചു". ഏറ്റവും താഴെ ചെറുതായി സ്ഥാനാര്ത്ഥിയുടെ ഫോട്ടോ. അതോടൊപ്പം എഴുതിയിരിക്കുന്നു സ. ----നെ വിജയിപ്പിക്കുക(ഏറ്റവും ചെറിയ അക്ഷരത്തില്‍).

    എന്തായാലും ഇലക്ഷന്‍‌‌ ജയിച്ചു കഴിഞ്ഞപ്പോ‌‌ള്‍ നന്ദി കാണിച്ചു. എല്ലാവരെയും ഊരിക്കൊടുത്തു. മന്ത്രിമാരുടെ കെട്ടിപ്പിടിക്കലും. ആലുവയില്‍‌‌‍ ബസ് കത്തിച്ച കേസെന്കിലും നേരെ ചൊവ്വേ അന്വേഷിച്ചിരുന്നെന്കില്‍‌‌‍ ആ പിള്ളേര്‍ ജയിലിലെന്കിലും ജീവനോടെ കിടന്നേനെ. പുറത്തിടങ്ങിയ ഉടനെ അവര്‍‌‌ കാശ്മീരിലേക്ക് വച്ചു പിടിച്ചു. 'ഇന്ഡ്യന്‍ ' സൈനികരെ കൊല്ലാന് പാക്കിസ്ഥാന്‍ 'പോരാളി' കളോടൊപ്പം സോറി കാശ്മീര്‍‌‌ 'പോരാളി' കളോടൊപ്പം ചേരാന്‍ വേണ്ടി. ബാക്കിയൊക്കെ പത്രത്തില്‍ വന്നല്ലോ.

    ReplyDelete
  36. മലേഗാവ് സ്ഫോടനങ്ങള്‍ക്ക്പിന്നില്‍ രാഷ്ട്രീയ ജാഗരണ മഞ്ച് എന്ന ഒരു സംഘടനയാണെന്നാണ് പത്രങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. ആ സംഘടന “സഘ്പരിവാറില്‍’ അംഗമാണോ..?

    എല്ലാ ഹൈന്ദവ സംഘടനകളും ചെയ്യുന്ന നീചപ്രവര്‍ത്തനങ്ങള്‍ സംഘത്തിന്റെ അക്കൌണ്ടില്‍ എഴുതേണ്ടതില്ല. ഒരു ബ്ലോഗ്ഗര്‍ സൂചിപ്പിച്ച പോലെ ഹൈന്ദവ സംഘടനകള്‍ക്കിടയിലും ശക്തമായ വിരോധവും ചേരിതിരിവുകളും ഉണ്ട്. അതിന്റെ പരിണതിയാണ് ശ്രീരാമസേന മംഗലാപുരത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ശ്രീരാമസേനക്കാര്‍ സംഘ്പരിവാറിനേക്ക്കാള്‍ കാര്‍ക്കശ്യക്കാരാണെന്നാണ് കേട്ടിട്ടുള്ളത്.

    ശിവസേനയും ഉമാഭാരതിയുടെ പുതിയ പാര്‍ട്ടിയും സംഘപരിവാറില്‍ പെടുന്നില്ല. ഉമാഭാരതിയാണെങ്കി ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെനിറൂത്താന്‍ പോകുന്നു, മായാവതിയുടെ അനുഗ്രഹത്തോടെ തന്നെ.

    മലേഗാവ് സംഭവത്തോട് അനുബന്ധിച്ച് വന്ന ഇത് വരെ വായിക്കാന്‍ പറ്റിയ പത്രവാര്‍ത്തകളില്‍ “സംഘപരിവാര്‍ സംഘടനകളോട് ബന്ധമുള്‍ല സംഘടനകള്‍“ എന്നാണ് പരാമര്‍ശിച്ച് കണ്ടിരിയ്ക്കുന്നത്. അവര്‍ ഇനിയും പിന്നോക്കം പോകുമോ എന്ന് കാണട്ടെ. മുഴുവന്‍ വിവരങ്ങളും പുറത്ത് വരട്ടെ.
    സാധ്വി മുന്‍ എ‌ബി‌വിപി നേതാവാണെന്ന് എന്നത് ഒരു സംഘ് ബധംത്തിന് തെളിവല്ല. പല പൂര്‍വ്വ കമ്മ്യുണിസ്റ്റ്/കോണ്‍ഗ്രസ്സുകാരുടേയും ഇപ്പോഴത്തെ പ്രവൃത്തികളെ ന്യായീകരിക്കേണ്ട ആവശ്യം ആ സംഘടനകള്‍ക്കില്ലാത്ത പോലെ.

    1. ആറെസ്സെസ്സ്
    2. ബിജെപി
    3. വിശ്വഹിന്ദുപരിഷത്ത്
    4. ബി‌എം‌എസ്
    5. എ‌ബി‌വി‌പി
    5. ബജ്രംഗ്ദള്‍
    6. സേവാഭാരതി
    7. വനവാസി കല്യാണ്‍കേന്ദ്ര
    8. സ്വദേശിജാഗരണ്‍ മഞ്ച്

    ഇവയൊക്കെയാണ് എന്റെ അറിവിലുള്‍ല സംഘ് സംഘടനകള്‍.
    പ്രജ്ഞസിംഗ് ന്റെ രാഷ്ട്രീയ ജാഗരണ്‍ മഞ്ചിന് ഹിന്ദുജാഗരണ്‍ മഞ്ചുമായി ബന്ധമുണ്ടെന്നാണ് പത്രങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. അങ്ങിനെ ഒരു സംഘ്പരിവാര്‍ സംഘടനയുണ്ടോ..?

    “കേരളം കാശ്മീര് പോലെയാക്കുമെന്ന്” പറഞ്ഞ് നടന്ന ആളാണ് മദനി. ഇപ്പോ ‘അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ച്‘ കാശ്മീരാക്കാന്‍ ഇറങ്ങൊപ്പുറപ്പെട്ട യുവാക്കളെ മദനി തന്നെ തള്ളിപ്പറയുന്നു...!!!

    പതിവ് പോലെ നല്ല പോസ്റ്റ് നകുലന്‍ ‌ജി.
    ആശംസകള്‍

    ReplyDelete
  37. പ്രിയ നകുലാ...

    100000 വട്ടം ഏത്തം ഇട്ട് പറയാം..ഞാന്‍ തീവ്രവാദിയല്ല...
    (നകുലന്‍ ചാടിക്കയറി തീവ്രവാദി എന്നു വിലിക്കുന്നതിനു മുമ്പ്)

    ഇനി ഓരോ കൊച്ചു ചോദ്യം ചോദിച്ചോട്ടെ..?
    നല്ലവരായ ഹിന്ദു സഹോദരന്മാരോടും ദാര്‍ശനിക സാഗരമായ ഹിന്ദു ദര്‍ശനത്തോടുമല്ല...
    മുസ്ലിം വിരോധം രക്തത്തിലലിഞ്ഞവരോട്...
    നകുലന്‍ അതിലൊരാളാണെങ്കില്‍ നകുലനോട്...

    ചോദ്യം. 1. കേരളത്തിലെ, ഇന്ത്യയിലെ മുസ്ലിം തീവ്രവാദത്തെ നഖശിഖാന്തം എതിര്‍ത്ത് പ്രസ്താവനയിറക്കുകയും കാമ്പയിന്‍ വരെ നടത്തുകയും ചെയ്യുന്ന ഒരു പാട് മുസ്ലിം സംഘടനകളുണ്ട്. ഒരു പാട് മുസ്ലിം നേതാക്കളുണ്ട്. ഒരമ്പതെണ്ണം ഞാന്‍ ലിസ്റ്റ് ചെയ്യാം . തെളിവോടെ.

    രാഷ്ട്രീയ സ്വയം സ്ഫോടക സംഘത്തിന്റെ തീവ്രവാദത്തെയും ഭീകരവാദത്തെയും എതിര്‍ക്കുന്ന ഹിന്ദു സംഘടനകളെയും ഹിന്ദു മത നേതാക്കളെയും ഒന്ന് ലിസ്റ്റ് ചെയ്യുമോ? ഒരു പ്രസ്താവന? ഒരു ചെറു വിരലനക്കം? ഒരു വാ തുറക്കലെങ്കിലും?

    അറിയാഞ്ഞിട്ടാണു നകുലാ...

    ReplyDelete
  38. നകുലനോടും ടീമിനോടും ...

    ചോദ്യം രണ്‍ട് : ഇന്ത്യയിലെ ഒരു സംസ്ഥാനമാണു ഗുജറാത്ത്. .

    അവിടെ ഏത് എന്‍.ഡി.എഫ്, ഏത് ജമാ അത്തെ ഇസ്ലാമി, ഏത് പി.ഡി.പി, ഏത് ലീഗു തീവ്രവാദി സംഘടന മൂലമാണു വംശഹത്യ നടത്തിയത് പരിവാരം?

    അപ്പോള്‍ പറയുമായിരിക്കും ഗോധ്ര എന്ന്...

    ഗോധ്രയുടെ നിജസ്ഥിതി കണ്ണു തുറന്നുപിടിച്ചവര്‍ക്കൊക്കെ അറിയാം.

    ഇന്ന് ഇന്ത്യയിലെ മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളെല്ലാം ചെയ്യുന്നത് തെറ്റു തന്നെയെങ്കിലും-

    അവര്‍ക്കാര്‍ക്കും ഹിന്ദുമതത്തോട്/ഹിന്ദു മത വിശ്വാസികളോട് ഒന്നടങ്കം വിദ്വേഷമില്ല.

    പരിവാരത്തോടാണവരുടെ വിദ്വേഷം. (അവരെ ന്യായീകരിക്കുകയല്ല.)

    എന്നാല്‍ പരിവാരത്തിന്റെ സ്ഥിതി അതല്ല.

    എല്ലാ മുസ്ലിമിനെയും തക്കം കിട്ടിയാല്‍ കുത്തിമലര്‍ത്തണമെന്ന ചിന്താഗതിയുടെ പേരാണു ആര്‍.എസ്.എസ്.

    ഇതിനു പതിനായിരം തെളിവു വേണമെങ്കില്‍ തരാം.

    പ്രതിപ്രവര്‍ത്തനം എന്ന തിയറി പരിവാരം ഉപയോഗിക്കുമ്പോള്‍ അതിനു തലകുലുക്കുകയാണു നിങ്ങളെങ്കില്‍ ഓര്‍ക്കുക..

    ഏതു തീവ്രവാദിയും ഭീകരവാദിയും ഈ പ്രതിപ്രവര്‍ത്തനം എന്ന വാക്കുപയോഗിച്ച് അവരുടെ ഭീകരവാദത്തെ ന്യായീകരിക്കും.

    ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ അതിനു പ്രതിപ്രവര്‍ത്തനമായി ബോംബ് വെക്കുന്നു എന്ന് പറഞ്ഞ് അവര്‍ ന്യായീകരിച്ചാല്‍ എങ്ങിനെയിരിക്കും?

    അത് കൊണ്ട് എല്ലാ ഭീകരവാദവും തെറ്റാണെന്ന് പറയുക.

    ഇന്ത്യയിലെ മുസ്ലിം ഭീകരവാദം പരിവാരത്തിന്റെ കൊടും ക്രൂരതകളുടെ പരിണിത ഫലമായി കുറച്ച് അവിവേകികള്‍ കാട്ടിക്കൂട്ടൂന്ന പേക്കൂത്തുകളാണെന്നും തിരിച്ചറിയുക.

    പരിവാരം അവസാനിപ്പിക്കാതെ തീവ്രവാദവും അവസാനിക്കുമെന്ന് തോന്നുന്നില്ല.

    ഗുജറാത്തില്‍ ഒരു വംശത്തെ ഒന്നടങ്കം നശിപ്പിച്ചപ്പോള്‍ നകുലന്‍ ഏതു മാളത്തിലായിരുന്നു?

    ഭീകരന്‍ മോഡിയുടെ തീവ്രവാദം അവിടെ അരങ്ങു തകര്‍ത്തപ്പോള്‍ എവിടെയായിരുന്നു താങ്കള്‍?

    ആര്‍.എസ്.എസിന്റെ രഹസ്യബാന്ധവം യു.ഡി.എഫുമായി അരങ്ങേറിയത് താങ്കളുടെ പോസ്റ്റില്‍ കണ്ടില്ലല്ലോ..

    എല്ലാ മുസ്ലിം സംഘടനകളും അങ്ങേക്ക് തീവ്രവാദി സംഘടനകളാണല്ലോ.. ലീഗും ജമാ അത്തെ ഇസ്ലാമിയും എല്ലാമെല്ലാം..

    ഇതിനാണു മഞ്ഞക്കണ്ണ് എന്നു പറയുക..
    ഇതിലും നല്ലത് ഇങ്ങിനെ വളച്ചു കെട്ടാതെ പരിവാരക്കാരന്‍ പറയുമ്പോലെ നേരെ ചൊവ്വേ അങ്ങു പറഞ്ഞു കൂടെ?

    എല്ലാ മുസ്ലിങ്ങളും ഭീകരവാദികളാണു. അത് കൊണ്ട് എല്ലാവരെയും കൊല്ലുക..

    അതിനൊരു സത്യസന്ധതയെങ്കിലും ഉണ്ടാകും.

    ReplyDelete
  39. -നകുലന്‍, ബി.ജെ.പി.ക്കാരനോ, സംഘപരിവാറുകാരനോ സംസാരിക്കാനുള്ള ജനാധിപത്യാവകാശങ്ങളെ ആരും നിഷേധിക്കുന്നില്ല. എന്നാല്‍ ഈ ഗോവണി കയറി, എല്ലാവര്‍ക്കും സാദ്ധ്യമായ അത്തരം അവകാശങ്ങളെ ഇല്ലായ്‌മചെയ്യാന്‍, ഒരു തരം ഏകശിലാബോധം വെച്ചു പുലര്‍ത്തുന്ന നിങ്ങളെപോലുള്ളവര്‍ ശ്രമിക്കും എന്നതാണ്‌ അതിന്റെ ഒരു വൈരുദ്ധ്യം. അതു കൊണ്ടാണ്‌ പലരും നിങ്ങളോട്‌ അയിത്തം കല്‍പിക്കുന്നത്‌ എന്ന്‌ എനിക്കു തോന്നുന്നു. ഒന്ന്‌ ആലോചിച്ചു നോക്കു. സ്വാതന്ത്ര്യാനന്തരം നിങ്ങളീ പറയുന്ന ജനസംഘ നേതൃത്വത്തിലേക്കാണ്‌ ഇന്ത്യയില്‍ അധികാരം കൈമാറ്റം ചെയ്യപ്പെട്ടത്‌ എങ്കില്‍ എന്തായിരുന്നു ഇവിടെ സംഭവിക്കുക ? ഏതു തരം ജനാധിപത്യമായിരുന്നു ഇവിടെ ഉണ്ടാവുക ? ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയെ ദു:ശ്ശകുനം പോലെയാണ്‌ സംഘപരിവാര്‍ സംഘടനകള്‍ വീക്ഷിക്കാറുള്ളത്‌. (ഈയൊരു ചോദ്യം സ്റ്റാലിനിസ്‌്‌റ്റുകള്‍ക്കു മുമ്പിലും, താലിബാന്‍ബോധം വെച്ചു പുലര്‍ത്തുന്നവര്‍ക്കുമുമ്പിലും പ്രസക്തമാണ്‌)

    -സോഷ്യലിസമാണോ ഭാരതീയ ജനതാപാര്‍ട്ടിയുടെ ലക്ഷ്യം ? (ഹിറ്റ്‌ലറിന്റേയും സോഷ്യലിസ്‌റ്റു പാര്‍ട്ടി ആയിരുന്നു) മനുഷ്യരെ വികാരപരമായി എളുപ്പത്തില്‍ സ്വാധീനിക്കുന്ന മതം, ദേശം എന്നീ ഘടകങ്ങളെ പിടിച്ചും പ്രകോപിപ്പിച്ചും ആണല്ലൊ നിങ്ങളുടെ പ്രവര്‍ത്തനം. (അതിന്റെ ഭയപ്പാടില്‍ നിന്നും സ്വാഭാവികമായും ഉടലെടുക്കുന്ന ന്യൂനപക്ഷ ഭീകരവാദത്തെ എങ്ങിനെയാണ്‌ നിങ്ങള്‍ക്ക്‌ തള്ളിപ്പറയാന്‍ കഴിയുക ? അതുകൊണ്ടാണ്‌ നകുലന്‍ അപ്രസക്തനാണെന്ന്‌ ഈയുള്ളവന്‍ പറഞ്ഞത്‌ ), അല്ലെങ്കിലും എന്തുതരം ദേശസ്‌നേഹമാണ്‌ നിങ്ങള്‍ക്കുള്ളത്‌ ? ഭരണത്തിലിരിക്കുമ്പോള്‍ പൊതു ഉടമയിലുള്ള സകല സ്ഥാപനങ്ങളും വിദേശികള്‍ക്ക്‌ വിറ്റു തുലച്ച, സ്വന്തം അമ്മയെ വില്‍പന ചരക്കാക്കിയ നിങ്ങളാണോ `ഭാരതാംബ" എന്നൊക്കെ ഉരുവിടുന്നത്‌.

    -മറ്റൊന്ന്‌ മത കാര്യം. മതത്തിന്റെ ധാര്‍മ്മികതയും അടിസ്ഥാന മൂല്യവ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്ന ആരാണ്‌ നിങ്ങളിലുള്ളത്‌ ? മറിച്ചായതുകൊണ്ടാണ്‌ ഗാന്ധി ഇന്നും നിങ്ങളുടെ ശത്രുപക്ഷത്തായത്‌്‌. മതചിഹ്നങ്ങളെ ആയുധമാക്കി, സാധാരണ മതവിശ്വാസികളെ അന്ധരാക്കി അധികാരം കയ്യാളാനുള്ള തന്ത്രങ്ങളല്ലെ നിങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത്‌. (അതുകൊണ്ടാണ്‌ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ച മുഹമ്മദലി ജിന്നയുടെ ഖബറിടത്തില്‍ കുമ്പിടാന്‍ നിങ്ങളുടെ നേതാവിന്‌ മടിയില്ലാതെ പോയത്‌.)

    - ഹൈന്ദവദര്‍ശനങ്ങളോ, ഉപാദ്ധ്യായാ ദര്‍ശനങ്ങളോ ഒന്നുമല്ലല്ലൊ ഇങ്ങിനെ പ്രയോഗത്തില്‍ കാണുന്നത്‌. അധികാരത്തിനായി ആരാധനാലയം പോലും നശിപ്പിക്കുന്ന, അതു വെച്ച്‌ വില പേശുന്ന പരസ്‌പരം ഭിന്നിപ്പിച്ച്‌ രക്തമൂറ്റിക്കുടിച്ച്‌ അധികാരകസേരയില്‍ എല്ലാ കാലത്തും പിടിച്ചു തൂങ്ങാന്‍ വ്യാമോഹിക്കുന്ന ബിജെപി രാഷ്ട്രീയ നേതൃത്വവും ബോംബു പൊട്ടിക്കുന്ന സന്യാസിവേഷധാരികളുമാണല്ലൊ വര്‍ത്തമാന കാലത്തെ ഇന്ത്യന്‍ ജനതക്കുമുമ്പിലുള്ളത്‌.

    -മതപരമായി സംസാരിക്കുന്നത്‌ തെറ്റാണെന്ന്‌ അറിയാം, അത്‌ ഇന്നൊരു യാഥാര്‍ത്ഥ്യമായതുകൊണ്ട്‌ ഒളിച്ചു വെക്കാതെ ചോദിക്കട്ടെ, നകുലാ, മുസ്സിംകളില്‍ കാണുന്ന വേറിട്ടു നില്‍പും വര്‍ഗ്ഗീയതയുടേയം അടിസ്ഥാനം അതിനുള്ളില്‍ തന്നെയുള്ള പരസ്‌പര സ്‌നേഹമല്ലെ ? ഹിന്ദുവിന്റേതോ ? സ്‌നേഹത്തിനു പകരം വിദ്വേഷത്തില്‍ നിന്നല്ലെ അതിന്റെ ഉടലെടുപ്പ്‌ ? അടി തൊട്ട്‌ മുടിയോളം അതങ്ങിനെയല്ലെ ? ഈ വിദ്വേഷമല്ലെ ഹിന്ദുവിന്റെ വര്‍ഗ്ഗീയതയുടെ അടിസ്ഥാനം ? അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയില്‍ നിന്നല്ലെ ഇന്ത്യയില്‍ ഇസ്സാമിക ഭീകരവാദം ഉടലെടുക്കുന്നത്‌ ? വിദ്വേഷത്തിനുപകരം സ്‌നഹത്തിന്‌ പ്രാധാന്യം വന്നാല്‍ (ഹിന്ദുവിന്റെ ഉള്ളില്‍ തന്നെയെങ്കിലും) ഇത്തരം ദുരിതങ്ങളെല്ലാം ഇന്നുതന്നെ ഇല്ലാതാവില്ലെ ? അങ്ങിനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ലെ നിങ്ങളെപോലുള്ളവര്‍ ശ്രമിക്കേണ്ടത്‌ ?

    ReplyDelete
  40. നകുലാ...

    മദനിയെക്കാണും...താക്കറെയെ കാണില്ല..
    കാശ്മീര്‍ കാണും... ഗുജറാത്ത് കാണില്ല.
    മുസ്ലിം റിവ്യൂ കാണും.. സാംന കാണില്ല..
    തേജസ് കാണും..ജന്മഭൂമി കാണില്ല..
    സ്ഫോടനം കാണും.. ശൂലം കൊണ്ട് കുത്തിക്കൊന്നാല്‍ അറിയുക പോലുമില്ല..

    ലീഗിനെ കാണും.. ബി.ജെ.പി.യെ കാണില്ല..

    ജമാഅത്തെ ഇസ്ലാമിയെ കാണും.. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പി.യെയും കാണില്ല.

    സ്വാധിയെയും പ്രജ്ഞയെയും ഉമാഭാരതിയെയും സിംഗാളിനെയും തൊഗാഡിയയെയും വിഷം തുപ്പുന്ന അവരുടെ നാവുകളെയും ഒന്നും കാണില്ല.

    ഈ മനോരോഗത്തിന്റെ പേരാണോ കാണാപ്പുറം നകുലന്‍?

    കൂട്ടത്തില്‍ പറയട്ടെ... താക്കറെയുടെ പേരു പറഞ്ഞ് ഹിന്ദുമതം മോശമാണെന്ന് ആരും പറയാറില്ല.

    കാരണം വിവരമുള്ളവര്‍ക്കറിയാം താക്കറെയും ഹിന്ദുമതവും തമ്മില്‍..

    ഈ നകുലനും ഹിന്ദുമതവും തമ്മില്പോലും ഒരു ബന്ധവുമില്ലെന്ന്..

    അന്ന് പള്ളി പൊളിച്ചപ്പോള്‍ ആര്‍ത്തുവിളിച്ചില്ലേ..കാഷായമിട്ട സന്യാസിപ്രമുഖര്‍?

    ആയിരക്കണക്കിനു സന്യാസിമാര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചാണു പള്ളി പൊളിച്ചത്.

    ചോദിച്ചോട്ടെ. നകുലന്‍ പറഞ്ഞതൊക്കെ അണ്ണാക്കുതൊടാതെ അംഗീകരിച്ചാല്‍ തന്നെ (ഇല്ലെങ്കില്‍ നകുലന്‍ എന്നെയും ഭീകരവാദിയെന്നു വിളിച്ചു കളഞ്ഞാലോ?

    1)മദനി...

    2)ദല്‍ഹി ഇമാം..

    3) ................പിന്നെ ആരൊക്കെയാണു നകുലാ..ഒരമ്പലം പൊളിക്കാന്‍ ഒത്തു ചേരുക?

    പോട്ടെ നകുലാ.. ശിഹാബ് തങ്ങളെപ്പോലെ (അദ്ദേഹത്തെ ഭീകരവാദിയാക്കിയില്ലെന്ന് സമാധാനിക്കുന്നു) ഒരു ഹിന്ദു മതനേതാവിന്റെ പേരൊന്നു പറയുമോ? ഹിന്ദു ഭീകരവാദം തെറ്റാണെന്ന് പറയുന്ന ഒരു മതനേതാവിന്റെ പേര്‍?

    പ്ലീസ് .. അറിയാഞ്ഞിട്ടാണു നകുലാ...

    മദനിയുടെ പേരില്‍, മുസ്ലിം റിവ്യൂവിന്റെ പേരില്‍ , മുസ്ലിങ്ങളെ ബോംബിനോടു ചേര്‍ത്ത് കെട്ടിക്കൊണ്ടിരിക്കുന്ന എല്ലാ നകുലന്മാരോടും ,

    ഒരു കണ്ണു മാത്രം തുറന്നു പിടിക്കുന്ന എല്ലാ പക്ഷപാതികളോടൂം

    സത്യം മനസ്സിലാക്കുന്ന ആയിരക്കണക്കിനു ഹിന്ദുസഹോദരന്മാരുടെ തോളോട് തോള്‍ ചേര്‍ന്ന് ചോദിക്കുന്നു..

    എന്തു കൊണ്ട് മിക്ക ഹിന്ദുമതസംഘടന്‍കളും പരിവാരത്തിന്റെ മനസു പങ്കിടുന്നു?

    ഹിന്ദുമതം ഭീകരതയുടെ മതമാണോ?

    ReplyDelete
  41. 1. ആറെസ്സെസ്സ്
    2. ബിജെപി
    3. വിശ്വഹിന്ദുപരിഷത്ത്
    4. ബി‌എം‌എസ്
    5. എ‌ബി‌വി‌പി
    5. ബജ്രംഗ്ദള്‍
    6. സേവാഭാരതി
    7. വനവാസി കല്യാണ്‍കേന്ദ്ര
    8. സ്വദേശിജാഗരണ്‍ മഞ്ച്

    ഇതിലേതാണു വെജിറ്റേറിയന്‍?
    എല്ലാം നോണ്‍-വെജ് നരഭോജികളല്ലേ?
    ജിഹാദികളല്ലേ?

    ഹിസ്ബുല്‍ മുജാഹിദുകളല്ലേ?
    തീവ്രവാദികളല്ലേ?
    ഭീകരവാദികളല്ലേ?
    തെളിവിതാ പിടിച്ചോ...

    1. ഒറീസ്സ
    2.ഗുജറാത്ത്
    3. ഭീവണ്ടി

    4. കോയമ്പത്തൂര്‍

    5.ബോംബെ

    6. തലശ്ശേരി.

    7.......... അല്ലെങ്കില്‍ ഭാരതം എന്ന് മൊത്തത്തില്‍ പറഞ്ഞാല്‍ പോരെ?

    ഏതു ഗ്രാമത്തിലാണു ഈ ക്രൂരസംഘടനകളുടെ തേര്‍ വാഴ്ചകള്‍ നടക്കാത്തത് നകുലാ?

    വടിവാളും ട്രൗസറും കളരിയും കരാട്ടെയും മാര്‍ച്ചും പ്രാന്തപ്രമുഖും ..........

    ReplyDelete
  42. "അവര്‍ക്കാര്‍ക്കും ഹിന്ദുമതത്തോട്/ഹിന്ദു മത വിശ്വാസികളോട് ഒന്നടങ്കം വിദ്വേഷമില്ല.

    പരിവാരത്തോടാണവരുടെ വിദ്വേഷം. (അവരെ ന്യായീകരിക്കുകയല്ല.)

    എന്നാല്‍ പരിവാരത്തിന്റെ സ്ഥിതി അതല്ല.

    എല്ലാ മുസ്ലിമിനെയും തക്കം കിട്ടിയാല്‍ കുത്തിമലര്‍ത്തണമെന്ന ചിന്താഗതിയുടെ പേരാണു ആര്‍.എസ്.എസ്.

    ഇതിനു പതിനായിരം തെളിവു വേണമെങ്കില്‍ തരാം. "

    ഡിയര്‍ ഡോണ്‍റ്റേ

    പരിവാരം എന്നാല്‍ ഹിന്ദുക്കള്‍ എന്നായതെങ്ങനെയാ?
    പരിവാരത്തിന് മുസ്ലീങ്ങളോട് ദേഷ്യമുണ്ടെങ്കില്‍ അതവരുടെ കാര്യം! എല്ലാ ഹിന്ദുക്കളും പരിവാരമാണോ?
    ഒരു മുസ്ലീം ബോംബ് പൊട്ടിച്ചാല്‍ അതിനെ വിമര്‍ശിക്കുന്നവര്‍ പരിവാരമായോ?
    ഈ നാട്ടില്‍ ഞങ്ങളൊക്കെയുണ്ടേ...മുസ്ലീങ്ങളോട് വിരോധമില്ലാത്ത എന്നാല്‍ മുസ്ലീം തീവ്രവാദത്തിനെ വെറുക്കുന്നവര്‍.
    ഹിന്ദുക്കളോട് സ്നേഹമുള്ളവര്‍, എന്നാല്‍ പരിവാരത്തിനെ എതിര്‍ക്കുന്നവര്‍. (മത സ്പിരിട്ട് ഉള്ളവര്‍, എന്നാല്‍ മതതീവ്രവാദം ഇല്ലാത്തവര്‍..എന്താ മുസ്ലീം അഞ്ച് നേരം നിസ്കരിച്ച് താലിബാന്‍ വേഷത്തില്‍ നടന്നാല്‍ തീവ്രവാദിയാകുമോ? ഇല്ലല്ലോ..പിന്നെ ഹിന്ദുക്കള്‍ മത ചിഹ്നം പ്രദര്‍ശിപ്പികുകയും മറ്റും ചെയ്താല്‍ പരിവാരവുമാകില്ല)

    സുഹൃത്തേ മുസ്ലീങ്ങളില്‍ വലിയൊരു ഭാഗവും വിദ്യാഭ്യാസക്കുറവോ മറ്റോ ആകാം രാജ്യത്തിനോട് ഒരു സ്പിരിറ്റും ഇല്ലാത്തവരാണ്. മതമാണ് അവര്‍ക്കെല്ലാം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് റ്റീമിനെ മലപ്പുറത്ത് സപ്പോര്‍ട്ട് ചെയ്യുന്നതും, ഇന്ത്യന്‍ റ്റീമില്‍ മുസ്ലീം കളിക്കാരെ മാത്രം ആരാധിക്കുന്നതും (ഇതൊക്കെ ഉള്ളതാണ് കേട്ടോ) ഇതിന്റെ ചെറിയ മാനിഫെസ്റ്റേഷന്‍സ് ആണ്. കളീയില്‍ ഇല്ലാത്ത രാജ്യസ്നേഹം പിന്നെ കാര്യത്തില്‍ കാണുമോ?
    ഇതൊക്കെ കൊണ്ട് ഹിന്ദുക്കള്‍ പലര്‍ക്കും മുസ്ലീങ്ങളോട് ഈര്‍ഷ്യയുണ്ടെന്നതും നേരാണ്. എന്നാലും ചോര ചിന്തുന്ന തരത്തില്‍ ആയിട്ടില്ലെന്ന് മാത്രം-ഇപ്പോള്‍ ആയി..ഇതിങ്ങനെ അടിഞ്നു കൂടി അടിഞ്ഞു കൂടി. മുതലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ രണ്ട് വശത്തും!

    ജീവിക്കുന്ന മണ്ണിനോട് കൂറില്ലാത്തവരും, മണ്ണിനോട് കൂറുണ്ടായിട്ടും അതില്‍ ജീവിക്കുന്ന മറ്റുള്ളവരോട് സഹിഷ്ണുയില്ലാത്തവരും തമ്മിലുള്ള ഒരേറ്റുമുട്ടല്‍ ആണിത്.

    അതിന്റെ കാര്യം കാരണം ഒക്കെ നിങ്ങള് കണ്ട് പിടി. എന്നിരുന്നാലും മത തീവ്രവാദത്തിന് ഇപ്പോളെങ്ങനെ ഇത്രയും പ്രാധാന്യം വന്നു എന്നും ചിന്തിക്കണം..ബി ജെ പി , ശിവസേന എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത് എന്നു മുതലാ!

    എന്നാലും ഒരിക്കല്‍ കൂടി പറയുന്നു..ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദത്തിനെതിരെ മുന്നിട്ടിറങ്ങേണ്ടത് മുസ്ലീം സഹോദരന്മാരാണ്. അവര്‍ നയിച്ചാല്‍ ഹിന്ദുക്കള്‍ വമ്പിച്ച പിന്തുണയോടെ ഒറ്റക്കെട്ടായി ഈ സംഘിനേയും സേനയേയും അടിച്ചമര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
    ബാരക്ക് ഹുസൈന്‍ ഒബാമയെപ്പോലെ വിശ്വസിച്ച് രാജ്യത്തിന്റെ ഭരണം കാക്കാന്‍ ഒരു ഇസ്ലാം സഹോദരനെ അനുവദിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്.
    വലിയൊരു വിശ്വാസപ്രകടനമായിരിക്കുമത്. തകര്‍ന്ന പല ബന്ധങ്ങളും വിളക്കിചേര്‍ക്കാന്‍ അത് സഹായിച്ചേക്കാം.
    പക്ഷേ ആര്? ഒരൊറ്റ പേരു പോലും മനസ്സില്‍ വരുന്നില്ല താനും.

    ReplyDelete
  43. നകുലാ.. മദനിയെ തീവ്രവാദത്തിന്റെ പേരില്‍ എതിര്ക്കാത്ത ഒരു മുഖ്യധാര മുസ്ലിം സംഘടനയുമില്ല.

    തെഗാഡിയയെ..

    താക്കറെയെ..

    റിതാംബരയെ..

    പ്രജ്ഞയെ..

    ശശികല ടീച്ചറെ..

    എതിര്‍ക്കുന്ന എത്ര ഹിന്ദുമതസംഘടനകളുണ്ടിവിടെ പ്രിയ നകുലാ...?



    അപ്പോള്‍ നകുലന്‍ മനസ്സിലാക്കുക.

    മുസ്ലിം റിവ്യൂ ഇസ്ലാമിന്റെ മാസികയൊന്നുമല്ല.

    ഏതോ കുറച്ച് അവിവേകികള്‍ ഇറക്കിയത്..

    അത് മദനിയാണെങ്കില്‍ മദനിയും അവിവേകി തന്നെ.

    പക്ഷേ ഇവിടെ ജന്മഭൂമിയിലും കേസരിയിലും വരുന്ന തോന്നിവാസങ്ങളെയും സ്കാന്‍ ചെയ്തു

    കൊടുക്കണം എന്ന് മാത്രമേയുള്ളൂ..

    കണ്ണു പൊട്ടനാകരുതെ നകുലാ.

    എല്ലാം കാണണം.. ഒന്നു മാത്രമിങ്ങിനെ പൊക്കിപ്പിടിച്ചാല്‍ പോര..

    സ്കാന്‍ ചെയ്തു കാണിക്കണം. കേസരി എത്ര ലക്കം വേണമെങ്കിലും തരാം..

    പിന്നെ പരിവാരത്തിന്റെ വിഷം തുപ്പുന്ന ലഘുലേഖകളും തരാം.....

    ഗുജ്റാത്തിലെ ഫോട്ടോകള്‍ വേണമെങ്കില്‍ അതും തരാം..

    ചുട്ടൂകൊന്നവരുടെ... ബലാല്‍സംഗം ചെയ്തവരുടെ.

    കൊച്ചുന്നാളിലേ ശാഖകളില്‍ നുരയുന്ന മുസ്ലിം വിരോധം കൊഴുത്തു തടിച്ച്

    അവസാനം ഒരു ഗുജറാത്ത് സംഭവിക്കുന്നു.

    സ്ത്രീകളാണവിടെ കൊള്ളയടിച്ചത്. കുട്ടികളാണു ബലാല്‍സംഗത്തിനു നേത്ര്യത്വം നല്‍കിയത്..

    ദേശീയമുസ്ലിമായിരുന്നു ഹസന്‍ ജിഫ്രി..പൊട്ടു കുത്താന്‍ വരെ തയ്യാറുള്ള മുസ്ലിം.

    പക്ഷേ അയാളെയും പതിനെട്ടു പേരെയും ചുട്ടു കൊന്നു.

    പരിവാരത്തിനു കൊല്ലാന്‍ ഒന്നും വേണ്ട. മുസ്ലിം പേര്‍. അത് മതി..

    ചിലരെയൊക്കെ കൊന്നത് മുണ്ടു പൊക്കി നോക്കിയാണു..

    ആ ക്രൂരന്മാരില്‍ വനവാസി കല്യാണ്‍ വരെയുണ്ട്..

    എല്ലാ വെജിറ്റേറിയന്‍സുമൂണ്ട്.

    റിവ്യൂവില്‍ എഴുതിയത് ഏതോ ഒരു വിവരദോഷിയാണു..

    പക്ഷേ സാംനയില്‍ 'മുസ്ലിങ്ങളെ ചവിട്ടിപ്പുറത്താക്കണം' എന്നെഴുതുന്ന താക്കറെ അങ്ങിനെ ഒരു അപ്രധാനിയല്ല.

    എം.പിമാരും ബലവുമുള്ള ഒരാള്‍.

    ഇന്ന് ഒരു എം. പി. വെല്ലുവിളിച്ചീല്ലേ...

    ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യ് എന്ന്..

    പ്രതിപ്രവര്‍ത്തനത്തിന്റെ ധൈര്യമാണത്. .

    ജനാധിപത്യത്തിന്റ്റെ മുഖത്തു തുപ്പുന്ന ആഡ്യത്വം.. വംശീയ വിദ്വേഷത്തിന്റെ ആന്ധ്യം..

    മുസ്ലിം എന്ന് കേള്‍ക്കണ്ട.. മു എന്ന് കേട്ടാല്‍ മതി ഈ പരിവാരത്തിനു കലി വരാന്‍...

    നകുലാ... ഭീകരതയുടെ ഉറവിടം അത് തന്നെ.. പരിവാരം.

    ഈ സത്യം അംഗീകരിക്കാന്‍ മടി നകുലനു മാത്രമല്ല..ഇവീടെ പലര്‍ക്കുമുണ്ട്.

    അതല്ലേ ചാനല്‍ ചര്‍ച്ചകളിലൊക്കെ പരിവാരക്കാരന്‍ മുസ്ലിം ഭീകരതയെക്കുറിച്ച് നെടുനീളന്‍ പ്രസംഗം നടത്തുന്നത്?

    നിരോധിക്കണം.. ഈ പരിവാരസംഘടനകളെ..

    ഇന്ത്യയിലെ മൊത്തം മുസ്ലിം സംഘടനകളെയും പകരമായി പിരിച്ചു വിട്ടാലും പ്രശ്നമില്ല.

    ഭാരതീയര്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിയട്ടെ..

    ബോംബും പ്രതി ബോംബുമില്ലാതെ...

    പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവുമില്ലാതെ...



    ഗുജറാത്തും ഒറീസയും ഗോധ്രയുമില്ലാതെ...

    ReplyDelete
  44. "പക്ഷേ ഇവിടെ ജന്മഭൂമിയിലും കേസരിയിലും വരുന്ന തോന്നിവാസങ്ങളെയും സ്കാന്‍ ചെയ്തു

    കൊടുക്കണം എന്ന് മാത്രമേയുള്ളൂ..

    കണ്ണു പൊട്ടനാകരുതെ നകുലാ.

    എല്ലാം കാണണം.. ഒന്നു മാത്രമിങ്ങിനെ പൊക്കിപ്പിടിച്ചാല്‍ പോര..

    സ്കാന്‍ ചെയ്തു കാണിക്കണം. കേസരി എത്ര ലക്കം വേണമെങ്കിലും തരാം..

    പിന്നെ പരിവാരത്തിന്റെ വിഷം തുപ്പുന്ന ലഘുലേഖകളും തരാം....."


    പ്രിയ ഡോണ്‍റ്റ്
    അല്ലെങ്കില്‍ മറ്റേതെങ്കിലും വായനക്കാര്‍

    മദനിയുടെ മാസികയിലെപ്പോലെ വെറു‌പ്പും ചോരക്കൊതിയും ജിഹാദും തോക്കും ബോംബും ഉള്ള മുകളില്‍ പറഞ്ഞ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങള്‍ ഒന്ന് സ്കാന്‍ ചെയ്തിടാമോ?
    സത്യമായിട്ടും ഒന്നു കാണാനാ. അല്ലാതെ അവിടെയതുണ്ട്, ഇവിടെയിതുണ്ട് എന്നൊക്കെ പറഞ്ഞാല്‍..ദുബായ് കണ്ടിട്ടാണോ ദുബായ് ഉണ്ടെന്ന് വിശ്വസിക്കുന്നത് എന്ന തത്വത്തില്‍ വിശ്വസിക്കാമെന്നല്ലാതെ..
    നകുലന്‍ മാഷിനെ ബുദ്ധിമുട്ടിക്കാതെ, വിമര്‍ശ‌ന ബുദ്ധിയോടെ ഹിന്ദുക്കളെ കാണുന്ന തേജസ് പത്രാധിപര്‍ ശ്രീ ജോക്കറോ, ഡോണ്ടോ തന്നെയോ ഇത് പ്രസിദ്ധീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

    പിന്നെ ഗുജറാത്തില്‍ ഗോധ്രയിലല്ലാതെ തന്നെ ഹിന്ദുക്കളും മരിച്ചിട്ടില്ലേ? മുസ്ലീങ്ങളും പല ഹിന്ദുക്കളേയും കൊന്നൊടിക്കിയിരുന്നു..മുണ്ട് പൊക്കിയിട്ട് തന്നെ..ദയാവധമൊന്നുമല്ല..വെട്ടിയും ചുട്ടും തന്നെയാണ്..സ്കോര്‍ വ്യക്തമായി ഓര്‍ക്കുന്നില്ല..മോശമല്ലാതെ തന്നെ തിരിച്ചടിച്ചിട്ടുണ്ട്, സാഹചര്യം വെച്ചു നോക്കുകയാണെങ്കില്‍.

    പിന്നെ മദനി അനുകൂലികള്‍ ചൊടിക്കില്ലെങ്കില്‍ ഒരു വാക്ക്:
    തെരുവ് ഗുണ്ടയെപ്പോലെ ഇടത്തും വലത്തും ഹെല്‍മെറ്റിട്ട, കറൂത്ത കുപ്പായമിട്ട വാളേന്തിയ ബോഡി ഗാര്‍ഡുകളുമായി , തനി ആന്റി-നാഷണല്‍ പ്രസംഗം നടത്തിയ ഒരു കാലമുണ്ടായിരുന്നു. മദനിയുടെ വീരസാഹസികതകളും ആഹ്വാനങ്ങളും ജനങ്ങളില്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ അറിയാന്‍ മദനിയുടെ പ്രസംഗം കേട്ട ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് സംസാരിച്ചതോര്‍ക്കുന്നു. ഞെട്ടിപ്പിക്കുന്ന വിഷമാണ് ആ സാധു തുപ്പിയത്..പറയുന്നതെന്തെന്നറിവില്ലാതെ.
    പിന്നെ മദനിക്ക് പറ്റിയതെന്താച്ചാ....തമിഴന്മാരോട് മുട്ടാന്‍ പോയി.
    സംഗതി ജാതിയും മതവും ഒക്കെയുണ്ടെങ്കിലും അവര്‍ക്ക് ഒടുക്കത്തെ തമിഴ് സ്പിരിറ്റാ.കോയമ്പത്തൂരില്‍ ബോംബ് പൊട്ടിച്ചവനെ അവര് വെറുതേ വിട്വോ? തെളിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മദനിയെ ബോംബ് എന്ന് കേട്ടാല്‍ ഞെട്ടുന്ന പരുവത്തിലാക്കി പിഴിഞ്ഞെടുത്തില്ലേ? പി ഡി പി ഇപ്പോള്‍ തനി ഗാന്ധിയന്‍ പാര്‍ട്ടിയായില്ലേ? ഇനി ഒരു മലയാളിയും തമിഴന്റെ മെക്കിട്ട് കേറരുത് എന്ന് ക്ലീനായി പഠിപ്പിച്ചു.
    ഇപ്പോള്‍ മദനിയും പുണ്യാളന്‍!
    പറയുമ്പോള്‍ മോഡിയും ഈ മദനി റ്റൈപ്പാ..എന്താ തെളിവ്? കോടതി വെറുതേ വിട്ടു..ഇനി എന്നാണാവോ പുണ്യാള സ്ഥാനാരോഹണം!

    രാജ്യത്തിനെതിരെ, നിരപരാധികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതാരായാലും ഹിന്ദുവായാലും മുസ്ലീമായാലും (കൃസ്ത്യാനികള്‍ അങ്ങനെ ചെയ്യില്ല..അവര്‍ക്കേ ജീവിതമുണ്ട്..തലക്കകത്ത് വിവരമുണ്ട്)മനസ്സിന്റേയും ശരീരത്തിനേയും വരിയുടച്ച് വിടണം.

    ReplyDelete
  45. ചിന്തകാ,

    താങ്കൾ ഇതിന്റെ രണ്ടാം ഭാഗവും തീർച്ചയായും വായിക്കണമെന്നഭ്യർത്ഥിക്കുന്നു. മറ്റു ചിലതുകൂടി പറയാനുള്ളത് പിന്നീടെങ്ങാൻ ഒരു കമന്റായി എഴുതാം. ഇപ്പോൾ തിരക്കിലാണ്.

    ReplyDelete
  46. ‘മദനിയെ തീവ്രവാദത്തിന്റെ പേരിൽ എതിർക്കാത്ത മുഖ്യധാരാമുസ്ലീം സംഘടനയില്ല‘ എന്നു പറയുന്ന ഡോണ്ട് സുഹൃത്തേ – താങ്കളപ്പോൾ ഈ പോസ്റ്റിനെ അനുകൂലിക്കുക തന്നെയല്ലേ വേണ്ടത്? അതിനു പകരം വികാരം കൊണ്ടു കാണുന്നുവല്ലോ?

    വിശദമായ മറുപടികൾ ഞായറാഴ്ചയോ മറ്റോ എഴുതാം. എന്നാലും അഡ്‌‌വാൻസായി ഇതു പറയാതെ വയ്യ. ദയവായി ആക്ഷേപകരമായി എടുക്കരുത്. ‘ചക്കിനു വച്ചത് കൊക്കിനു കൊണ്ടു‘ എന്ന പ്രയോഗം ഓർമ്മിപ്പിക്കുന്ന മട്ടിലാണു താങ്കളുടെ പല അഭിപ്രായങ്ങളും. ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടി എന്ന നിലയ്ക്കല്ല താങ്കളും – മറ്റു പലരും – ഇവിടെ സംസാരിക്കുന്നത്.

    എനിക്കു ബി.ജെ.പി. അനുഭാവമുണ്ട് എന്നതിന്റെ പേരിൽ ആരെങ്കിലും എന്റെ നേരെ കയർത്താൽ എനിക്കതിൽ പരാതിയൊന്നുമില്ല. മറ്റു പല സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞു വന്ന നിലപാടുകളായിരിക്കും ഓരോരുത്തർക്കും. അവരവരുടെ ഇഷ്ടമനുസരിച്ച് അഭിപ്രായം പ്രകടിപ്പിക്കുക. മറ്റു പലരും പറഞ്ഞതിനും ചെയ്തതിനുമൊക്കെ നേരേയുള്ള വികാരപ്രകടനങ്ങൾ ഇവിടെ നടത്തിയാൽ ഞാൻ വെറുതെ കേട്ടു നിൽക്കുകയേയുള്ളൂ. ഈ പോസ്റിലോ കമന്റിലോ ഞാൻ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിലാണു കയർക്കുന്നതെങ്കിൽ, അപ്പോൾ ബാക്കി പറയും.

    എന്തായാലും ഒരു കാര്യം തീർത്തു പറയാം. മാർക്സിസ്റ്റുപാർട്ടിയുടെ ഇന്നത്തെ പോക്ക് ആത്മഹത്യാപരമാണ്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ സത്യവുമാണ്. മറിച്ചൊരഭിപ്രായമുള്ള ആരെങ്കിലുമുണ്ടെങ്കിൽ, അവർ മുന്നോട്ടു വരട്ടെ.

    ReplyDelete
  47. സംഘപരിവാർ എന്നാൽ ഭൂരിപക്ഷം വരുന്ന നല്ലവരായ ഹിന്ദു സഹോദരന്മാരെ പ്രതിനീധീകരിക്കുന്നു എന്ന് ഞാനേതായാലും വിശ്വസിക്കുന്നില്ല.

    പ്രിയ കാണാപുറം നകുലൻ
    മാർകിസ്റ്റു പാർട്ടിയുടെ പോക്കിനേക്കാൾ എത്രയോ പതിൻ മടങ്ങ് ഗുരുതരമാണ്
    ഗുജറാത്തുകളും ഒറീസകളെയും സൃഷ്ടിച്ച് കൊണ്ട് സംഘ്പരിവാർ ഭീകരർ ഉയർത്തുന്ന വെല്ലുവിളി. ഇത് പറയുന്നത് താങ്കൾ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറം കാവിയായത് കൊണ്ടല്ല. അനുഭവങ്ങൾ സാക്ഷി..വർത്തവമാന കാലം സാക്ഷി.. ഗുജറാത്തിലേയും ഒറീസയിലേയും കരയുന്ന മുഖങ്ങൾ സാക്ഷി..സ്വന്തം വയറിൽ നിന്ന് ത്രിശൂലം കൊണ്ട് കുഞ്ഞിനെ കുത്തിയെടുക്കുന്നത് കണ്ട അമ്മയും ത്രിശൂലവും സാക്ഷി ...
    പുരോഹിതൻ മുന്നിൽ പിച്ചി ചീന്തപ്പെട്ട കന്യാസ്ത്രീയുടെ ജീവച്ഛവം സാക്ഷി.........

    ReplyDelete
  48. ജനഭൂമിയെയും കേസരിയെയും പറ്റി ഒരു ബ്ലോഗര്‍ പറഞ്ഞു കേട്ടു.. രണ്ടിലും തേജസ്സില്‍ വന്നതുപോലെ പരമ്പരകള്‍ ഒന്നും വന്നില്ല .. ഡല്‍ഹിയില്‍ പോലീസുജ്കാരന് വെടി കൊണ്ടത് സഹപ്രവര്‍ത്തകരുടെ തോക്കില്‍ നിന്നാണ് എന്നും കേരളത്തില്‍ തീവ്ര വാദികളെ പിടിച്ചത് സര്‍ക്കാരിന്റെ ഗൂഡ നീക്കം ആണെന്നും തേജസ്സിലാണ് കണ്ടത് .. കേരളത്തിലെ പോലീസും ഡല്‍ഹി പോലീസും ഒന്നും പ്രതികളെ പിടിച്ചാല്‍ വിശ്വാസമില്ല .. പക്ഷെ നമ്മുടെ മഹാരാഷ്ട്രയിലെ എട്ടീഎസ് പിടിച്ചതില്‍ ഒരാള്‍ക്കും സംശയമില്ല .. അതെന്തു വാദഗതി .. തീവ്ര വാദികള്‍ ആരായാലും മതത്തിനുപരി നിയമത്തിനു മുന്നില്‍ കൊണ്ടു വരട്ടെ .. അല്ലാതെ മുസ്ലിമിനെ പിടിച്ചാല്‍ മുസ്ലിം വേട്ടയും ഹിന്ദു വിനെ പിടിച്ചാല്‍ സത്യാ സന്ധമായ അന്വേഷണവും എന്നാണോ .. അല്ല ഇനി ഇപ്പൊ ആരുടെ ഭരണം വേണം മുസ്ലിം വേട്ട ഇല്ലാതാകാന്‍ .. ശരീ അത് തന്നെ വേണമായിരിക്കും അല്ലെ ..

    ReplyDelete
  49. നമ്മുടെ കാതലായ പ്രശ്നം ഇതാണ്. നമുക്ക് പ്രശ്നങ്ങളെ നമ്മള്‍ വെച്ചിരിക്കുന്ന രാഷ്ട്രീയ കണ്ണടകളിലൂടെ മാത്രമേ കണാനാകൂ. RSSനും, CPI(M)നും NDFനും BJP ക്കും Congress നും അവരുടെതായ ന്യായങ്ങളുണ്ട്. വിമര്‍ശിക്കുന്നവനെ വകവരുത്താനും തെറി പറഞ്ഞിരുത്താനുമല്ലാതെ വിമര്‍ശനം ഉള്‍ക്കൊണ്ട് തെറ്റ് തിരുത്താന്‍ ആര്‍ക്കും താത്പര്യമില്ല. RSS കാരനുണ്ടാക്കുന്ന ബോംബ് പൊട്ടി RSS കാരന്‍ മരിക്കുമ്പോള്‍ CPI(M) കാരന്‍ ബോംബ് ഉണ്ടാക്കുന്നിടത്തു നിന്നെഴുന്നേറ്റ് വിളിച്ചു പറയും അയ്യോ അവര്‍ ഞങ്ങളെ കൊല്ലാനാണിതെന്ന്. അതുപോലെ തന്നെ തിരിച്ചും. എല്ലാ വിഭാഗത്തിലും തീവ്രവാദികളുണ്ട്. മതങ്ങളിലും, രാഷ്ട്രീയത്തിലും. അവരെ വളര്‍ത്തുന്നതില്‍ ഇവിടത്തെ എല്ലാ രഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കും ഉണ്ട്. ഇരു മന്ത് കാലും മണലില്‍ പൂഴ്ത്തി ഒരുകാലില്‍ മന്തുമായ് പോകുന്നവനെ എനിക്കു മന്തില്ല, അവനു മന്തുണ്ടേ എന്ന് വിളിച്ചു കൂവുന്ന സംസ്കാരം എന്നില്ലാതാവുന്നോ അന്നേ നമ്മള്‍ നന്നാവൂ.

    ReplyDelete
  50. പ്രിയ നകുലാ...,
    പ്രസക്തമായ പോസ്റ്റ്. വളരെ വസ്തുനിഷ്ടമായി പറഞ്ഞിരിക്കുന്നു. ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ തെറ്റു തിരുത്തേണ്ടിയിരിക്കുന്നു.
    അവരുടെ താത്വികാചാര്യന്‍ തുടങ്ങിവച്ച വര്‍ഗ്ഗീയ കൂട്ടുകെട്ടിന്റെ ഫലമാണ് ഇന്നത്തെ തീവ്രവാദികളുടെ പെരുപ്പം പോലും.ഇപ്പോഴും തുടരുന്ന മാര്‍ഗ്ഗവും.
    കമന്റുകള്‍ വായിച്ചില്ല.

    ReplyDelete
  51. ചിത്രകാരന്‍ മുകളില്‍ പറഞ്ഞതിനു കീഴില്‍ ഒരൊപ്പ് എന്റേയും..

    ReplyDelete
  52. ഡി വൈ എഫ് ഐ യുടെ ദേശീയത - എവിടെ വിഘടന വാദം ഉണ്ടൊ അവിടെ ഞങ്ങള്‍ വേറിട്ടു നില്‍ക്കും.

    The DYFI affiliate in Jammu and Kashmir is called Democratic Youth Federation of Kashmir. In Tripura there is a separate body, affiliated to DYFI, called Tribal Youth Federation.

    നാഗാലാന്‍ഡിലും അരുണാചലിലും ഒക്കെ എങ്ങനെയാണാ‍വോ?

    ReplyDelete
  53. പ്രിയ നകുലന്‍,

    താങ്കള്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്ന് സമ്മതിക്കാം വാദത്തിനായി. ഒരു ചോദ്യം, താങ്കളുടെ പാര്‍ട്ടി ആറു വര്‍ഷം ഭരണത്തിലുണ്ടായിട്ട് തീവ്രവാദത്തിനെതിരെ എന്താണ് ചെയ്തത് സുഹൃത്തെ?

    സൈന്യത്തിലടക്കം സംഘപരിവാര്‍ ക്രിമിനലുകളെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചു. വിമാനറഞ്ചികളോട് ഈ ലോകത്ത് മറ്റൊരു ഗവ്. ചെയ്യാത്ത രീതിയില്‍ ഒത്തുതീര്‍പ്പു ചെയ്തു.(2000 കാണ്ഡഹാര്‍).

    മുസ്ലീം തീവ്രവാദികള്‍ക്ക് ചില മിനിമം മര്യാദകളെങ്കിലുമുണ്ട്. ബോബ് സ്ഫോടനം നടത്തിയിട്ട് അവര്‍ സ്വസ്തിക് ചിഹ്നം വരച്ചുവെക്കാറില്ല. ഫയാസിന്റ ഉമ്മ എടുത്ത നിലപാട് തീവ്രവാദചിന്തയിലേക്ക് മാറിപ്പോകുന്ന ഏത് മുസ്ലീം ചെറുപ്പക്കാരനെയും രണ്ടാമതൊരു ചിന്തക്ക് പ്രേരിപ്പിക്കും. അത്തരം കാര്യങ്ങള്‍ മുസ്ലീം സമുദായത്തില്‍ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കി അതിന് എന്തെങ്കിലും പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ചെയ്യുക.

    നകുലനടക്കമുള്ള സംഘപരിവാര്‍ അനുഭാവികളെല്ലാം വര്‍ഗ്ഗീയവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല. തല്‍ക്കാല്ം തെറ്റിദ്ധരിക്കപ്പെട്ട് അങ്ങനെയായി എന്നെ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ.

    ReplyDelete
  54. അനോണികളോട് ഒരു അഭ്യർത്ഥന.

    സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുന്നതിൽ നിന്ന് ആരേയും വിലക്കിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് കമന്റ് ഓപ്ഷൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. അനോണിയായി നിന്നു പറയണമെന്നുള്ളവർ അങ്ങനെയും പറയട്ടെ എന്നു കരുതി. പക്ഷേ ഒരിക്കലും ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. പരമാവധി സഭ്യതയും സംയമനവും പാലിക്കണമെന്ന് അപേക്ഷ. ചില കമന്റുകൾ ഡീലീറ്റു ചെയ്യുന്നു. ചിലയവസരങ്ങളിൽ മോഡറേഷനു നിർബന്ധിക്കപ്പെട്ടു പോകുന്നതിനു ക്ഷമാപണം.

    qw_er_ty

    ReplyDelete
  55. അല്ല ഒരു കാര്യം ചോദിച്ചോട്ടെ. പണ്ട് ജിന്നയ്ക്ക് ഭരിക്കാന്‍ വേണ്ടിയല്ലെ പാക്കിസ്ഥാന്‍ ഉണ്ടായെ. മുസ്ലീംസ് ആണ് നല്ലതെങ്കില്‍ എല്ലാര്‍ക്കും കൂടി അങ്ങോട്ട് പോകാമായിരുന്നില്ലെ? ആരെങ്കിലും നിര്‍ബന്ധിച്ചോ ഇവിടെ നില്‍ക്കാന്‍? ഇവിടെ നില്‍ക്കുന്നവന്‍ ഇന്ത്യക്കാരനായിരിക്കണം. നില്‍ക്കുന്നിടം കുഴിക്കാന്‍ നോക്കരുത്.
    പിന്നെ ആരോ പറഞ്ഞു ഞങ്ങള്‍ അമ്പലം പൊളിച്ചിട്ടില്ലല്ലൊ എന്ന്. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് തകര്‍ന്ന അമ്പലങ്ങളുടെ കണക്ക് ഹിന്ദുക്കള്‍ മനസ്സില്‍ വയ്ക്കാത്തത് കൊണ്ടാണ് മുസ്ലീം പള്ളികള്‍ ഇവിടെ നിന്നു പോകുന്നത്.

    മുസ്ലീം ന്യൂനപക്ഷമായ ഇന്ത്യയില്‍ നിങ്ങള്‍ക്ക് തരുന്ന ആനുകൂല്യങ്ങള്‍ മറക്കരുത് സുഹൃത്തുക്കളെ. ഹജ്ജിനു പോകാന്‍ നിങ്ങള്‍ക്ക് റിഡക്ഷന്‍ ഉണ്ട്. പക്ഷെ ശബരിമലക്കു പോകുന്ന പാവങ്ങളോട് ഇരട്ടിക്കാശാണ് ഈടാക്കുന്നത്. അമ്പലങ്ങളില്‍ നിന്നെടുക്കുന്ന കാശ് കൊണ്ടാണ് പലപ്പോഴും പല ഗവണ്മെന്റ് കാര്യങ്ങളും നടന്നു പോകുന്നത്.

    ഒന്നും മറക്കരുത് സഹോദരരെ. വിരുന്നു പാര്‍ക്കാന്‍ വന്നവരെ വീട്ടുകാരെ തല്ലിപ്പുറത്താക്കരുത്

    ReplyDelete
  56. ജിവി/JiVi said...
    പ്രിയ നകുലന്‍,
    താങ്കള്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്ന് സമ്മതിക്കാം വാദത്തിനായി.
    ---- എന്തൊരൌതാര്യം. സത്യം താങ്ങള്‍ അംഗീകരിച്ചാലെ സത്യമാകൂ എന്നുണ്ടോ.

    സൈന്യത്തിലടക്കം സംഘപരിവാര്‍ ക്രിമിനലുകളെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചു.---- മുഷറാഫ് ഇന്ത്യയില്‍ അണുബോംബ് പ്രയോഗിക്കാന്‍ ആലോചിച്ചതായി പറഞ്ഞപ്പോള്‍ ഒറ്റ് ബോംബ് കൊണ്ട് പാക്കിസ്ഥാനെ ഭൂപടത്തില്‍ നിന്നു തുടച്ചു മാറ്റും എന്നു പറഞ്ഞ സേനാ മേധാവിയെയായിക്കും ഉദ്ദെശിച്ചത്.

    വിമാനറഞ്ചികളോട് ഈ ലോകത്ത് മറ്റൊരു ഗവ്. ചെയ്യാത്ത രീതിയില്‍ ഒത്തുതീര്‍പ്പു ചെയ്തു.(2000 കാണ്ഡഹാര്‍)--- തന്നെ..തന്നെ.. കണ്ടഹാറ് ചിലരുടെ പുണ്യഭൂമിയായിരുന്നല്ലോ. ചെന്നു തോക്കുമായി ചെന്നവര്‍ക്ക് എ കെ 47 നള്‍കി സൈനിക നടപടി അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചവര്‍, അവരെ ഇപ്പോല്‍ അമേരിക്ക എടുത്തിട്ട് പെരുമാറുന്നത് പോലെ അന്നു ഇന്ത്യ ചെയ്യണമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്. എങ്കില്‍ ഇന്ത്യന്‍ സൈന്യം മൊത്തത്തില്‍ സംഘപരിവാറായെന്നു താങ്കളെപ്പൊലുള്ളവര്‍ കൂവി നടന്നേനെ.

    മുസ്ലീം തീവ്രവാദികള്‍ക്ക് ചില മിനിമം മര്യാദകളെങ്കിലുമുണ്ട്. ബോബ് സ്ഫോടനം നടത്തിയിട്ട് അവര്‍ സ്വസ്തിക് ചിഹ്നം വരച്ചുവെക്കാറില്ല.--- അപ്പോ താങ്കള്‍ എന്‍ഡീഫും സീപിയെമ്മും കേരളത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും അറിയാറില്ല അല്ലെ?(ഉദാ: ഫൈസല്‍ വധം)

    നകുലനടക്കമുള്ള സംഘപരിവാര്‍ അനുഭാവികളെല്ലാം വര്‍ഗ്ഗീയവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല. തല്‍ക്കാല്ം തെറ്റിദ്ധരിക്കപ്പെട്ട് അങ്ങനെയായി എന്നെ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ.--- സാര്‍ അവിടുത്തെ മഹാമനസ്കത്യ്ക്കു മുന്നില്‍ ഞാന്‍ നമിക്കുന്നു. സാര്‍ അവിടുന്ന് ഒറീസ്സയിലെ മാവോയിസ്റ്റുകളെപ്പോലെയാണ്. എവിടെ സിപിയെമ്മിനെ തുറന്നു കാണിച്ചാലും താങ്കള്‍ ഒരു ഒറീസ്സാ മാവ്വൊയിസ്റ്റിനേക്കാള്‍ തീവ്രതയോടെ അവരെ നേരിടും.
    ഈ പോസ്റ്റില്‍ പറഞ്ഞതു വളരെ ശരിയാണെന്നു തോന്നുന്നു. ഭൂലോകത്തിലെ സീപിയെമ്മുകാരും എന്‍ഡീഎഫുകാരും തിരിച്ചറിയാന്‍ പറ്റാത്ത വിധം കൂടിക്കുഴഞ്ഞിരിക്കുന്നു.

    ReplyDelete
  57. പണ്ടൊരു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകളെ തട്ടിക്കോണ്ടുപോകല്‍ നാടകം നടത്തി ചില ഭീകരരെ വിട്ടയച്ചെന്നോ, അന്നു വിട്ടയച്ച ‘സ്വാതന്ത്ര്യ പോരാളികളാണ് കണ്ടഹാര്‍ റഞ്ചലിനു പിന്നിലെന്നോ ഒക്കെ വായിച്ചായിരുന്നു. അതും ഒരു സംഘപരിവാര്‍ കളിയാണെന്നു ഞാന്‍ വിശ്വസ്സിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഒണ്ടോ ജിവിച്ചേട്ടാ?

    ReplyDelete
  58. ഇവിടെ പോസ്റ്റിട്ട മതേതര വിഷജിവി ഒരു എന്‍ ഡി എഫുകാരന്റെ ബ്ലോഗ്ഗില്‍ മലേഗാവ് സ്ഫോടനം അദ്ദെഹത്തിന് വളരെ ആശ്വാസ്സമായി എന്നെഴുതിയിക്കുത് കണ്ടു.

    http://lookavicharam.blogspot.com/2008/11/blog-post_10.html

    ഇവന്മാരുടെയൊക്കെ മാനസ്സികാവസ്ഥ എന്താണെന്നു മനസ്സില്ലാക്കാന്‍ വലിയ പാടാണേ...

    ReplyDelete
  59. ‘ലോകവിചാരം‘ എഴുതുന്ന ആള്‍ ഒരു എന്‍ ഡി എഫുകാരനാണെന്ന് തോന്നിയ അനോണീ,

    മാലേഗാവ് സ്ഫോടനം ഏതര്‍ത്ഥത്തിലാണ് എനിക്ക് ആശ്വാസമാവുന്നത് എന്ന് ഞാന്‍ എഴുതിയിട്ടുണ്ട്.

    വിഷജീവികള്‍ക്ക് എന്തോന്ന് മാനസ്സികാവസ്ഥ? എല്ലാവടെയും ചെന്ന് വിഷം തുപ്പും. അത്രതന്നെ.

    ReplyDelete
  60. "ജിവി/JiVi said... താങ്ക‌‌ള്‍‌‌‌‌‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്ന് സമ്മതിക്കാം വാദത്തിനായി."

    ജിവി, നകുലന്‍ എന്തെന്കിലും നുണ പറഞ്ഞിട്ടുണ്ടെന്കില്‍‌‌‌‌ അത് തുറന്നു കാണിക്കുകയല്ലേ വേണ്ടത്? വെറുതേ അങ്ങ് സമ്മതിച്ചു കൊടുക്കാന്‍ പാടുണ്ടോ?

    എവിടെയാണ് ജിവിയുടെ സംശയം? മാ‌‌ര്‍‌‌‌‌ക്സിസ്റ്റുകാ‌‌ര്‍‌‌‌‌‍‌‌‌‌ മദനിയുടെ പേരില്‍‌‌‌‌ വോട്ടു ചോദിച്ചിട്ടില്ലെന്നോ? അന്ന് അവ‌‌ര്‍‌‌‌‌‍‌‌‌‌ മദനിയുടെ പേരില്‍‌‌‌‌ വോട്ടു ചോദിക്കുമ്പോ‌‌‌‌ള്‍‌‌‌‌‍‌‌ മദനി ബോംബുസ്ഫോടനക്കേസിലെ പ്രതിയല്ലായിരുന്നുവെന്നോ? ഇന്ത്യ‌‌‌‌‌‌ന്‍ ഭരണകൂടത്തെ ഭീകര ഭരണകൂടമെന്നു വിളിച്ച, അവസാനത്തെ സെക്യുലറിസ്റ്റും മരിച്ചാലേ മുസ്ളീംക‌‌ള്‍‌‌‌‌ക്ക് സ്വാതന്ത്ര്യം‌‌‌‌‌‌ ലഭിക്കൂ എന്ന് പ്രസ്താവിച്ച, മുസ്ളീമുകളില്‍‌‌‌‌ നിന്നും സെക്യുലറിസ്റ്റ് ആകുന്നവ‌‌ര്‍‌‌‌‌ക്ക് മു‌‌ര്‍‌‌‌‌തദ്ദിന്റെ വിധിയാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാറു‌‌ള്ള മാസികയുടെ ഓണറ്റി ചീഫ് എഡിറ്റ‌‌ര്‍‌‌‌‌‍‌‌‌‌ അല്ലായിരുന്നു മദനിയെന്നോ?

    -----------------------------
    "dont said... നകുലാ.. മദനിയെ തീവ്രവാദത്തിന്റെ പേരില്‍‌‌‍ എതി‌‌ര്‍‌‌‌‌ക്കാത്ത ഒരു മുഖ്യധാര മുസ്ലിം സംഘടനയുമില്ല. "

    കണ്ടോ ജീവി, ഇതു തന്നെയല്ലേ നകുലനും പറഞ്ഞിരിക്കുന്നത്. തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും ബോംബുസ്ഫോടനത്തിന്റെയും മാലപൊട്ടിക്കലിന്റെയും പോക്കറ്റടിയുടെയും പേരില്‍‌‌‌‌ മുഖ്യധാര സമൂഹങ്ങ‌‌‌‌ള്‍‌‌‌‌‍‌‌ തള്ളിക്കളഞ്ഞിരുന്ന പലരേയും കെട്ടിപ്പിടിച്ച് സീകരിച്ച് അവരുടെ കേസുക‌‌‌‌ള്‍‌‌‌‌‍‌‌ തേച്ച് മാച്ച് കൊടുത്ത് പോറ്റി വള‌‌ര്‍‌‌‌‌ത്തി മുറ്റിയ രാജ്യദ്രോഹികളാക്കിയത് ഇവിടെ പലരുമാണെന്ന്.

    ------------------------------

    നകുലാ, മാ‌‌ര്‍‌‌‌‌ക്സിസ്റ്റുകാ‌‌ര്‍‌‌‌‌‍‌‌‌‌ ഇതൊക്കെ കേട്ട് നന്നാവുമെന്നൊക്കെ ഒരു മോഹമുണ്ടെന്കില്‍‌‌‌‌ അത് വെറും വ്യാമോഹമാണ്. തീവ്രവാദികളുമായി അവ‌‌ര്‍‌‌‌‌‍‌‌ക്കുള്ളിലുള്ള 'പല‌‌ര്‍‌‌‌‌ക്കും' ആശയപരമായി ഐക്യമുള്ളതു കൊണ്ട് തന്നെയാണ് (ഇതിനെ നുഴഞ്ഞു കയറ്റമെന്നൊക്കെ വിളിക്കാമോ?) അവ‌‌ര്‍‌‌‌‌‍‌‌‌‌ ഇടകല‌‌ര്‍‌‌‌‌ന്നു പോകുന്നതും പലപ്പോഴും ഒരേ സ്വരത്തില്‍‌‌‌‌ സംസാരിക്കുന്നതും. ഇന്ത്യ‌‌‌‌‌‌ന്‍ ജനതയെയും ജവാന്മാരെയും കൂട്ടക്കുരുതി ചെയ്യുന്നവരെ, ഇന്ത്യ‌‌‌‌‌‌ന്‍ ജനത വിഘടനവാദികളെന്നും തീവ്രവാദിക‌‌‌‌ള്‍‌‌‌‌‍‌‌ എന്നും വിളിക്കുന്നവരെ, - മാ‌‌ര്‍‌‌‌‌ക്സിസ്റ്റുകാ‌‌ര്‍‌‌‌‌‍‌‌‌‌ 'പോരാളി'കളെന്ന് വിളിച്ച് തുടങ്ങിയിട്ട് കാലം കുറെയായി. അവ‌‌ര്‍‌‌‌‌ക്കുള്ളിലുള്ള 'ഈ പലരും' നമ്മുടെ ഭരണകൂടത്തെ എപ്പോഴും വിളിക്കുന്നത് 'ഇന്ത്യ‌‌‌‌‌‌ന്‍ ' ഭരണകൂടമെന്നാണെന്നും നമ്മുടെ സൈനികരെ 'ഇന്ത്യ‌‌‌‌‌‌ന്‍ ' സൈനികരെന്നാണെന്നും ശ്രദ്ധിച്ചോ? തീവ്രവാദികളും വിളിക്കുന്നത് ഇങ്ങനെ തന്നെ, അവസരം പോലെ വലതുപക്ഷ-ഭീകര-ഹൈന്ദവ എന്നീ വിശേഷണങ്ങ‌‌‌‌ള്‍‌‌‌‌‍ കമ്മ്യൂണിസ്റ്റു'കളേക്കാ‌‌‌‌ള്‍‌‌‌‌‍ ' കൂടുതല്‍‌‌‌‌ ഉപയോഗിക്കുമെന്ന് ഒരേയൊരു വ്യത്യാസമേയു‌‌ള്‍‌‌‌‌ളു. പാ‌‌ര്‍‌‌‌‌ലമെന്റ് ആക്രമണത്തിന്റെ പേരില്‍‌‌‌‌ ഇന്ത്യ‌‌‌‌‌‌യും പാക്കിസ്ഥാനും യുദ്ധത്തിന്റെ വക്കോളമെത്തിയതാണ്, അപ്പോഴും ഇവിടെ പാ‌‌ര്‍‌‌‌‌ലമെന്റ് ആക്രമണത്തെക്കുറിച്ച് കുപ്രചരണം നടത്തുന്നതില്‍‌‌‍ മാത്രം ശ്രദ്ധിച്ചിരുന്നത് ആരായിരുന്നു. ഇപ്പറയപ്പെടുന്ന ഇസ്ളാമിക ഭീകരവാദികളായിരുന്നോ? എന്തുകൊണ്ടാണ് പാ‌‌ര്‍‌‌‌‌ലമെന്റ് തന്നെ ആക്രമണലക്ഷ്യമായത്? നമ്മുടെ ഭരണകൂടവും ജനാധിപത്യവും ആയിരുന്നു ആക്രമലക്ഷ്യം. ഇന്ത്യ‌‌‌‌‌‌യായിരുന്നു ആക്രമിക്കപ്പെട്ടത്. അതൊന്നും അവരെ ബാധിക്കില്ലല്ലോ. ഇന്ത്യ‌‌‌‌‌‌മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു ഈ കൂട്ടിക്കൊടുപ്പുകാരുടെ പരസ്പര സഹായ സഹകരണ സംഘം.

    ഇന്ത്യ‌‌‌‌‌‌യിലുള്ള (ഏഷ്യയില്‍‌‌‌‌ മുഴുവനുള്ള) ഏതൊരു ഭീകരവാദത്തിന്റെയും ഉദ്ഭവം അന്വേഷിച്ചു പോയാല്‍‌‌‌‌ പാക്കിസ്ഥാനില്‍‌‌‌‌ ചെന്നുനില്‍‌‌ക്കുമെന്നും ഇന്ത്യ‌‌‌‌‌‌യുടെ മുപ്പതു ലക്ഷം പട്ടാളക്കാ‌‌ര്‍‌‌‌‌‍‌‌‌‌ ചുമ്മാ നിരന്നു നിന്നു മൂത്രമൊഴിച്ചാല്‍‌‌‌‌ അതിലൊലിച്ചു പോകാന്‍ മാത്രം വലിപ്പമുള്ള ഈ പീക്കിരി രാജ്യത്തിനു ആളും അ‌‌ര്‍‌‌‌‌‍ത്ഥവും നല്‍‌‌കി ഡെമോക്ളീസിന്റെ വാളു പോലെ എപ്പോഴും ഇന്ത്യ‌‌‌‌‌‌യുടെ തലക്ക് ഉന്നം വച്ച് നി‌‌ര്‍‌‌‌‌ത്തേണ്ടതും ആരുടെ ആവശ്യമാണെന്ന് എല്ലാവ‌‌ര്‍‌‌‌‌ക്കും അറിയുന്നതല്ലേ. പലരും ഒരു കൈയേ കാണുന്നുള്ളു. തലയും മറ്റു കൈകളും കാണുന്നില്ല. പത്രവാ‌‌ര്‍‌‌‌‌ത്തക‌‌‌‌ള്‍‌‌‌‌‍‌‌ അരിച്ചു പെറുക്കുന്ന നകുലന്‍ നാഗലാന്ഡിലെയും ത്രിപുരയിലെയും ഭീകരവാദങ്ങ‌‌‌‌ള്‍‌‌‌‌‍‌‌ കാണുന്നില്ലേ? ഒറീസ്സയിലെയും ആന്ധ്രയിലെയും ബിഹാറിലെയും തീവ്രവാദികളെ കാണുന്നില്ലേ. മലയാള പത്രങ്ങ‌‌‌‌ള്‍‌‌‌‌‍‌‌ ഇന്ത്യ‌‌‌‌‌‌യില്‍‌‌‌‌ ആദ്യത്തെ കുട്ടി ഭീകരന്മാരെക്കുറിച്ച് അറിഞ്ഞത് ഡല്‍‌‌ഹിയിലെ ബോംബുനി‌‌ര്‍‌‌‌‌മ്മിച്ചവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ്. ഇന്ഫോ‌‌ര്‍‌‌‌‌മേഴ്സ് ആയിട്ടും ആയുധങ്ങ‌‌‌‌ള്‍‌‌‌‌‍‌‌ എടുത്ത് പോരാടാനും കുട്ടികളെ പരിശീലിപ്പിക്കുന്ന ഭീകരവാദിക‌‌‌‌ള്‍‌‌‌‌‍‌‌ വേറെയുമുണ്ട് നകുലാ. അവരെക്കുറിച്ചൊക്കെ ഒന്ന് വായിച്ചാല്‍‌‌‌‌ ആ‌‌ര്‍‌‌‌‌‍‌‌‌‌ എവിടെയാണ് നുഴഞ്ഞു കേറിയിരിക്കുന്നതൊക്കെ നകുലനു പോലും സംശയമാവും.

    --------------
    ബഹുമുഖമായ ആക്രമണമാണ് ഇന്ത്യ‌‌‌‌‌‌ നേരിടുന്നത്. ഈയിടെ ഒരു ബ്ലോഗ് വായിച്ചു. ഗ‌‌‌‌ള്‍‌‌‌‌‍‌‌ഫില്‍‌‌‌‌ വച്ച് ഒരു പാക്കിസ്ഥാനി ഒരു മലയാളിയോട് മലപ്പുറം ഒരു 'കുട്ടി പാക്കിസ്ഥാന്‍' അല്ലേ എന്ന് ചോദിച്ചു. 'കുട്ടി പാക്കിസ്ഥാന്‍' എന്ന മലയാളം വാക്ക് തന്നെയാണ് ഉപയോഗിച്ചത്. കേരളത്തിലെ ദൈനം ദിന രാഷ്ട്രീയത്തെക്കുറിച്ചും അയാ‌‌ള്‍‌‌‌‌ക്ക് നല്ല പിടിപാടായിരുന്നത്രേ. തീവ്രവാദിക‌‌ള്‍‌‌‌‌ക്ക് പാക്കിസ്ഥാനിലേക്ക് പരിശീലനത്തിനു പോകാനുള്ള ഹബ് ഗ‌‌ള്‍‌‌‌‌ഫ് ആണെന്നും ഇന്ത്യ‌‌‌‌‌‌യിലേക്ക് പാക്കിസ്ഥാനില്‍‌‌‌‌ അച്ചടിച്ച വ്യാജ കറന്സി വരുന്നതും ഗ‌‌ള്‍‌‌‌‌ഫ് വഴിയാണെന്നും കൂട്ടി വായിച്ചാല്‍‌‌‌‌ നമുക്കിടയിലുണ്ടായിരുന്ന പലരും ഇന്ന് കൂട്ടിക്കൊടുപ്പ് ഉപജീവന മാ‌‌ര്‍‌‌‌‌ഗ്ഗമാക്കി എവിടെയൊക്കെ നുഴഞ്ഞു കേറിയിട്ടുണ്ടാവുമെന്ന് ഊഹിക്കാം.

    -- വീണ്ടും കാണാം. ഞാന്‍ ഈ പോസ്റ്റ് പിഡിഎഫ് ആയി കുറച്ചു പേ‌‌ര്‍‌‌‌‌ക്ക് അയക്കുന്നുണ്ട്. ആദ്യം ഇന്ഡ്യാക്കാരനായതിനു ശേഷം പിന്നീടു മാത്രം മാര്‍ക്സിസ്റ്റുകാരായ കുറച്ചു മാ‌‌ര്‍‌‌‌‌ക്സിസ്റ്റുകാ‌‌ര്‍‌‌‌‌ക്ക്, സെക്യുല‌‌ര്‍‌‌‌‌‍‌‌‌‌ ആയ ചില മുസ്ലീം സുഹൃത്തു‌‌‌‌ള്‍‌‌‌‌‍‌‌ക്ക്- ആരൊക്കെയാണ് അവ‌‌ര്‍‌‌‌‌ക്കെതിരെ മു‌‌ര്‍‌‌‌‌‍തദ്ദുക‌‌‌‌ള്‍‌‌‌‌‍‌‌ക്കെതിരേ നടപ്പാക്കാനുള്ള വിധിയുമായി വരുന്നതെന്ന് അവ‌‌ര്‍‌‌‌‌‍‌‌‌‌ കൂടി അറിയട്ടെ.

    ReplyDelete
  61. “പി ഡി പി യെ തീവ്രവാദികള്‍ എന്നു മുദ്ര കുത്തി വരുതിയിലാകാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്” - DYFI അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമക്രിഷ്ണന്‍.

    കര്യങ്ങള്‍ എങ്ങനെയെന്ന് എല്ലവര്‍ക്കും മനസ്സിലായിക്കാണും എന്നു കരുതുന്നു.

    ReplyDelete
  62. കാലം ​പുരോഗമിക്കുന്തോറും മനുഷ്യയുള്ളില്‍ വര്‍ഗ്ഗിയവിഷം പത്ച്ചുപൊങ്ങുന്നതുകാണുമ്പോള്‍ പേടിതോന്നുന്നു.

    ReplyDelete
  63. dont എന്ന ബ്ലോഗ്ഗറുടെ സംസാര ശൈലിയും ആവേശവും ഒക്കീ കണ്ടപ്പോ ഒരു പാട്ട് ഓര്‍മ്മ വരുന്നു :

    “എന്തേ ഡോണ്ടിനു ജോക്കര്‍ സ്വരം???
    എന്തേ ഡോണ്ടിനിത്ര ജോ‍ക്കര്‍ സ്വരം???”

    പല പേരും പല വേഷവും,എന്നാലും സ്വഭാവം സെയിം!

    അതാണല്ലോ സര്‍ക്കസിലെ കോമാളി അല്ലേ?

    ReplyDelete
  64. പ്രിയ്യ നകുലേട്ടാ,
    സംഘപരിവാര്‍ അനുഭാവിയായ നകുലേട്ടന്‌ മാര്‍ക്സ്സിസ്റ്റുപാര്‍ട്ടിയുടെ മൂല്യച്യുതിയില്‍ വിഷമിയ്കുന്നത്‌ കാണുമ്പോള്‍...സത്യത്തില്‍ എണ്റ്റെ കണ്ണ്‌ നിറഞ്ഞ്‌ പോകുന്നു. സത്യത്തില്‍ നിങ്ങളെപ്പോലെയുള്ളവരെയാണു പാര്‍ട്ടിയ്ക്ക്‌ ഇന്നാവശ്യം. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ മൂല്യ തകര്‍ച്ചയില്‍ മനം നൊന്താണു താങ്കള്‍ {റ്‍.ശ്‌.ശ്‌} ആയതെന്ന്‌ എനിയ്ക്കറിയാം. താങ്കളുടെ ആദര്‍ശാത്മകമായ ഈ മാറ്റത്തിനു മുന്‍പില്‍ ഞാന്‍ പ്രണമിയ്ക്കുന്നു.ചേട്ടണ്റ്റെ ഒരോ പോസ്റ്റും PBയ്ക്ക്‌ അയച്ച്‌ കൊടുത്ത്‌ പരിവാറിനു പാര്‍ട്ടിയിലെ മൂല്യച്യുതിയിലെ ഉത്കണ്ടയെ അറിയിയ്ക്കുന്നത്‌ ഉചിതമായിരിയ്ക്കും. വേശ്യയുടെ ചാരിത്യ്രപ്രസംഗം എന്നൊ മറ്റോ ചില കപട മതേതര വാദികള്‍ പറഞ്ഞെന്നിരിയ്ക്കും...അണ്ണനതൊന്നും കാര്യമാക്കാതെ കര്‍മ്മം തുടരുക...ഫലം ആഗ്രഹിക്കരുതെന്നാണെങ്കിലും ഒരു ൨൦൫൫ electioni ലെങ്കിലും എന്തേലും കിട്ടാതിരിയ്ക്കില്ല. പിന്നെ നമ്മുടെ പാര്‍ട്ടി മൂല്യച്യുതിയില്‍ നിന്ന്‌ കര കയറുന്ന മുറയ്ക്ക്‌ നകുലേട്ടന്‍ പാര്‍ട്ടിയിലേയ്ക്ക്‌ തിരിച്ചു വരുമെന്ന വിശ്വാസത്തോടെ...

    ReplyDelete
  65. Keralathil Madani, NDF thudangiyavar undakiya impact ee charchayil kanam....Pachakku parayukaya, njangal 3 um 4 um kettum aarundivide chodikkan
    Asianet Nammal Thammil

    ReplyDelete
  66. നകുലേട്ടോ...ഈ പരിവാരത്തെ ഇങ്ങിനെ വിഷബീജത്തില്‍ നിന്ന് വിഷമരമാക്കി വളര്‍ത്തിയതാരാണെന്ന്

    നകുലേട്ടനൊന്നു റിസര്‍ച്ച് ചെയ്തു കൂടെ?

    ലൊട്ടു ലൊടുക്ക് വടിവാള്‍ പരിശീലനവും കാക്കി നിക്കറിട്ടുള്ള സൂര്യനമസ്കാരവും പിന്നെ അല്ലറ ചില്ലറ കുറുവടിപ്പയറ്റൂം പഥസന്‍‍ചലനവുമൊക്കെയായി കഴിഞ്ഞിരുന്ന പരിവാരം ഇപ്പോള്‍ ഭീകരതയുടെ പര്യായമായതിനു പിന്നില്‍ ആരാണെന്നൊന്ന് പറഞ്ഞു തരുമോ?

    ഇടതു മുന്നണിയോ വലത് മുന്നണിയോ?

    അതും രണ്ടും ചേര്‍ന്നോ?

    മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഊതിപ്പറപ്പിക്കാന്‍ നോക്കുന്ന നകുലന്‍ ഒന്നറിയുമോ?

    ഈ കാളകൂടവിഷത്തിനു സകല പിന്തുണയും നല്‍കിവന്നത് കോണ്‍ഗ്രസാണെന്ന കാര്യം?

    മദനിയെയും മുസ്ലിം റിവ്യൂവിനെയും സ്കാന്‍ ചെയ്ത് തീവ്രവാദത്തിന്റെ പിന്നാമ്പുറം തിരയുന്ന നകുലനു അഭിനന്ദനങ്ങള്‍.

    പക്ഷേ പള്ളിപൊളിയന്മാരും ഭീകരന്മാരുമായ സ്വയം സ്ഫോടക സംഘത്തെക്കുറിച്ച് കൂടി എഴുതിക്കൂടെ ചേട്ടാ..?

    മാലേഗാവില്‍ പൊട്ടിയത് ബോംബല്ലെന്നുണ്ടോ?

    മുസ്ലിം ഭീകരതയെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരുമൊക്കെ വിമര്‍ശിച്ചാല്‍ കേള്‍ക്കാനെങ്കിലും രസമുണ്ടായിരുന്നു.

    പക്ഷേ ഈ ബോംബ് പരിവാരത്തിന്റെ പിന്നണിയായ ബി.ജെ.പിവിമര്‍ശിക്കാന്‍ ക്കാര്‍ക്ക് ഭീകരത എന്ന വാക്കുച്ചരിക്കാന്‍ യോഗ്യതയുണ്ടോ?

    ഒറീസ, ഗുജറാത്ത്, ബോംബെ, ഭഗല്പൂര്‍, ഭീവണ്ടി. കണ്ണൂര്‍....

    125 ബോംബുകള്‍ മുതല്‍ ആര്‍.ഡി.എക്സ്. വരെ.

    ബലാല്‍സംഗം മുതല്‍ വയറുപിളര്‍ക്കല്‍ വരെ..

    അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പരിവാരത്തിന്റെ പാവം പാണ്ടന്‍ നായ മുന്നോട്ടോ?

    ഗാന്ധിയെയും കൊന്ന്, മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും നശിപ്പിച്ച് ..വീണ്ടും പ്രസംഗിക്കുന്നോ?

    വേശ്യകളെ, നിങ്ങള്‍ ചാരിത്ര്യപ്രസംഗം നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങളുടെ കിടപ്പറകളില്‍ നിന്ന് സത്യം മേലെഗാവ് പോലെ

    ഇടക്കെങ്കിലും പുറത്ത് വരാതിരിക്കില്ല.

    ReplyDelete
  67. ഭീകരതക്ക് മതമില്ലെന്ന് അദ്വാനി..



    കഷ്ടം!!

    ReplyDelete
  68. എം.ടി.രമേശ് മുതല്‍ സുരേന്ദ്രന്‍ വരെ

    മുസ്ലിം ഭീകരതയെക്കുറിച്ച് നെടുനീളന്‍ രാത്രിപ്രഭാഷണങ്ങള്‍ നടത്തുമ്പോള്‍

    ടെലിവിഷന്‍ പെട്ടികള്‍ക്ക് വരെ നാണം തോന്നുന്നുണ്ടാകണം!!

    ReplyDelete
  69. മാലേഗാവില്‍ ബോംബ് പൊട്ടിച്ച പരിവാരഭീകരതയെ തളക്കാന്‍
    പോട്ട പോലുള്ള നിയമങ്ങള്‍ തിരിച്ചു കൊണ്ടു വരണം.
    അമേരിക്കന്‍ മാത്ര്യകയില്‍ എഫ്.ബി.ഐ പോലുള്ളത് രൂപീകരിക്കണം.
    അന്താരാഷ്ട്രതലത്തില്‍ രാജ്യങ്ങള്‍ ഒന്നിക്കണം.

    ഗാന്ധി വധം മുതലിങ്ങോട്ട് അന്വേഷിക്കണം.
    ആദ്യം രാജ്യം പിന്നെ മതം എന്ന് ഈ പരിവാര വര്‍ഗ്ഗീയവാദികളോട് ഉറക്കെ പറയണം.
    ഭാരതത്തിലെ ഹിന്ദു-മുസ്ലിം സമൂഹം ഈ ഭീകരവാദികള്‍ക്കെതിരെ ഉണരണം.

    ReplyDelete
  70. രക്ഷാബന്ധന്‍ കെട്ടിയത് കൊണ്ട് ഹിന്ദുസംസ്കാരമുണ്ടാകില്ല.

    ഇടക്കിടക്ക് വന്ദേമാതരം പറയുന്നത് കൊണ്ടുമായില്ല.

    രാജ്യസ്നേഹമെന്നത് ശാഖയില്‍ക്കൂടി ഉണ്ടാകുന്നതുമല്ല.

    ഭഗവദ്ഗീതയൊക്കെ ഇടക്കെങ്കിലും ആര്‍.എസ്.എസുകാര്‍ വായിക്കണം.

    മുസ്ലിം വിദ്വേഷികളായ കുറെ പ്രാന്തന്മാരും പ്രചാരകന്മാരും ഹിന്ദു സമൂഹത്തിനാവശ്യമില്ല.

    ReplyDelete
  71. "വിസ്ഫോടനങ്ങള്‍ നടക്കേണ്ടത്‌ നമ്മുടെ ബൗദ്ധികവ്യാപാരമണ്ഡലങ്ങളിലാണ്‌. പാവപ്പെട്ടവന്‍ വിശപ്പു മാറ്റാനായി വിയര്‍ത്തു പണിയെടുക്കുന്ന തെരുവുകളിലും വ്യാപാരകേന്ദ്രങ്ങളിലുമല്ല"
    ഈ വരികള്‍ മുമ്പ് കാവിയില്‍ മുങ്ങിക്കുളിച്ച്, ഗുജറാത്തിനെയും ഒറീസയെയും ന്യായീകരിച്ചെഴുതുകയും അതേസമയം തന്നെഅ "ഞാന്‍ ഒരു ബി.ജെ.പി.അനുഭാവി മാത്രം' എന്ന് ഇടക്കിടെ കുമ്പസാരിക്കുകയും ചെയ്യുന്ന നകുലന്‍ സാര്‍ മുസ്ലിം ഭീകരവാദികളെ ഉപദേശിച്ച വേദവാക്യം..

    നകുലന്‍ സാറെ, ഈ ഉപദേശമൊക്കയൊന്ന് പൊടി തട്ടിയെടൂത്ത്, ആ പുരോഹിതിനും പ്രജ്ഞയില്ലാത്ത പ്രജ്ഞക്കുമൊക്കെ ഓരോ ഉപദേശം ഒരു തുള്ളി ദേശസ്നേഹത്തില്‍ ചേര്‍ത്ത് കൊട്... ഹിന്ദുമതമെന്നാല്‍ എന്താണെന്ന് പോലും അറിയാത്ത വിദ്വേഷപ്രചാരകര്‍ക്കെന്ത് പ്രജ്ഞ!! മോഡിയല്ലേ നായകന്‍?!!

    പിന്നെ എവിടെ നന്നാകാന്‍..? ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പൊട്ടുകുത്തിയാല്‍ ഹിന്ദുവാകില്ല സഹോദരാ..

    കാവി മുണ്ട് ചുറ്റിയതു കൊണ്ടുമാകില്ല.

    ഹിന്ദുവാകണമെങ്കില്‍ മനസ് നന്നാകണം.

    മാപ്പിളാരെയെല്ലാം കൊല്ലണം എന്നു വിചാരിച്ച് നടന്നാല്‍ എവിടെ നന്നാകാനാ?

    ആദ്യം ആ ശാഖാകലാപരിപാടീയൊക്കെ നിര്‍ത്തി, മുളവടീയും മുളക് പൊടിയും വടിവാളുമൊക്കെ ഉപേക്ഷിച്ച് സാധാരണ മനുഷ്യനായി ജീവിക്കാനാണു പരിവാരക്കാരന്‍ പഠിക്കേണ്ടത്. എന്നിട്ട് മുസ്ലിം ഭീകരതയെ എതിര്ക്കുന്നതിനൊരു മാന്യതയൊക്കെയുണ്ട്. അല്ലാതെ കക്ഷത്ത് ബോംബുമായി ഉപനിഷത്ത് പ്രസംഗിക്കുന്നവനെ എങ്ങിനെയാണു ഹിന്ദുവെന്ന് വിളിക്കാന്‍ കഴിയുക? തെരുവില്‍ ബോംബ് വെച്ചിട്ട് കൊല്ലപ്പെട്ട മുസ്ലിംങ്ങള്‍ എന്തേ ഇത്ര കുറഞ്ഞ് പോയി എന്ന് ചോദിക്കുന്ന ബി.ജെ.പിക്കാരനും മുസ്ലിം വര്‍ഗ്ഗീയത തലയില്‍ കയറീയ മുസ്ലിം മതഭ്രാന്തനും തമ്മിലെന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ല. രണ്ടും ഒന്നിനൊന്നു മെച്ചം. എന്നിട്ട് മുസ്ലിം റിവ്യൂ സ്കാന്‍ ചെയ്ത് കൊടുത്തിരിക്കുന്നു.. പ്രിയപ്പെട്ട ആര്‍.എസ്.എസ് കോളാമ്പീ.. പുള്ളിപ്പുലി കുടഞ്ഞാലും ഉരുണ്ടാലുമൊന്നും അതിന്റെ പുള്ളീ പോകില്ല. കേരളം ഗുജറാത്താക്കാമെന്ന് ആര്‍. എസ്.എസ് വിചാരിക്കുന്നെങ്കില്‍ അത് നടക്കുകയുമില്ല. ശാഖകളില്‍ വന്‍ കൊഴിഞ്ഞു പോക്കുള്ളത് എങ്ങിനെയെങ്കിലും ഏതെങ്കിലും വിചാരസാഹിത്യം കൊണ്ടോ പച്ച വര്‍ഗ്ഗീയത കൊണ്ടോ തടഞ്ഞു നിര്‍ത്താന്‍ കഴീയില്ല. കേരളത്തിലെ നല്ലവരായ ഹിന്ദു സഹോദരന്മാരെ മുഴുവന്‍ വര്‍ഗ്ഗീയവാദികളാക്കാമെന്നത് വ്യാമോഹം മാത്രമായി അവശേഷിക്കും. ഹിന്ദുമതമെന്നത് എന്തെന്നറിയാത്ത കുറെ പാവം ക്രിമിനലുകളെ കിട്ടിയെന്നിരിക്കും.മതനിരപേക്ഷമനസുകളെ കിട്ടീല്ല. അതിനു കാളമൂത്രം പോലെ ബ്ലോഗെഴുതിയിട്ടും കാര്യമില്ല..പഥസന്‍‍ചലനം നടത്തിയിട്ടൂം കാര്യമില്ല. കാരണം മലയാളി ഗുജറാത്തിയല്ല എന്നത് തന്നെ. അവന്റെ തലക്കുള്ളില്‍ അല്പ്പം മാനവികതയുണ്ട്. അത് പരിവാരക്കാരന്റെതു പോലെ കാപട്യമാനവികതയല്ല. നല്ല ഹിന്ദുവിനു നല്ല മുസ്ലിമിനെയും തിരിച്ചറീയാന്‍ കഴിയും. അതിനു ന്യൂനപക്ഷമോര്‍ച്ചയിലെ വിലക്കെടുത്ത മാത്യുമാരും നഖ് വിമാരുമൊന്നും വേണ്ടി വരില്ല. മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയുന്നില്ലെങ്കില്‍ എത്രവലിയ പൊട്ടുകുത്തിയിട്ടും കാര്യമില്ല. എത്രവലിയ തൊപ്പിവെച്ചിട്ടും കാര്യമില്ല. നിങ്ങളുടെ അഭിപ്രായത്തില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി കപടമതേതരക്കാരല്ലേ? നിങ്ങളല്ലേ മാനവപക്ഷക്കാര്‍.. അരയിലെ ശൂലം പുറത്തെടൂക്കുന്നത് വരെ നിങ്ങള്‍ തന്നെ ഈ ലോകത്തിലെ ഏറ്റവും വലിയ രാജ്യസ്നേഹികളൂം മാന്യന്മാരും. ബ്രിട്ടീഷുകാരനു മാപ്പെഴുതിക്കൊടൂത്ത് പുറത്തിറങ്ങിയ സവര്‍ക്കര്‍ മുതല്‍ ശവപ്പെട്ടി കുംഭകോണക്കാരന്‍ വരെ രാജ്യസ്നേഹത്തിന്റെ ജാഗരണമന്‍‍ച് തന്നെ. പരിവാരഭീകരതക്ക് മനുഷ്യത്വമുണ്ടാകുമെന്ന് വിചാരിക്കുന്നതിനെക്കാള്‍ നല്ലത് കോഴിക്ക് മുലവരുമെന്ന് പ്രതീക്ഷിക്കുന്നതാണു.


    "വിസ്ഫോടനങ്ങള്‍ നടക്കേണ്ടത്‌ നമ്മുടെ ബൗദ്ധികവ്യാപാരമണ്ഡലങ്ങളിലാണ്‌". മാലേഗാവിലും മസ്ജിദുകളിലുമല്ല നകുലാ...
    "

    ReplyDelete
  72. അമ്പമ്പൊ.. സകല എന്‍ ദി എഫുകാരും ഇടതന്മാരും കൂടെളകി വന്നിരിക്കുന്നല്ലോ. ഇവന്മാര്‍ക്ക് വിറയലും കോട്ടുവതവും വന്നു‍ കണ്ണുകാണാന്‍ വയ്യതെ ബ്ലൊഗ്ഗായ ബ്ലൊഗുകളിലെല്ലം നകുലനെ തെറി പറഞ്ഞു നടക്കുകയാണ്. ഒരുപാടാളുകള്‍ സ്ത്യം മനസ്സിലാക്കുന്ന്തു കാണുംപ്പൊള്‍ ചിലവന്മര്‍ക്കു മറുപടിയില്ലതെ ചുട്ടുതിന്നുന്ന ബ്ലോഗ്ഗും തുടങ്ങി ഇരിക്കുകയാണിപ്പൊള്‍.

    ReplyDelete
  73. അനോണി സഖാവേ,
    ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഖണ്ഡിക്കാൻ മെലഗാവ് എന്ന വാക്കു പര്യാപ്തമല്ല എന്നു താങ്കൾക്കറിയാഞ്ഞിട്ടല്ല എന്നറിയാം. എന്റെ വാക്കുകൾ ശ്രദ്ധിക്കുന്നതിനു പകരം രാഷ്ട്രീയാനുഭാവം ചികഞ്ഞുപിടിച്ച് ഭർത്സിക്കാനുള്ള ഒരു അവസരമെന്ന പ്രാധാന്യം മാത്രമേ താങ്കൾക്ക് ഈ പോസ്റ്റു നൽകുന്നുള്ളൂ എന്നതാണു കാര്യം. ഇപ്പോൾ മെലഗാവ് എന്നു പറഞ്ഞാൽ ഞാൻ വിരളുമായിരിക്കും എന്നു തെറ്റിദ്ധരിച്ചതുകൊണ്ട് ആ വാക്കുപയോഗിച്ചു. അല്ലെങ്കിൽ താങ്കൾ മറ്റെന്തെങ്കിലും പുലമ്പിയേനെ. മെലഗാവ് സ്ഫോടനങ്ങൾ സംബന്ധിച്ച് എന്താണു നിലപാടെന്ന് ഇവിടെത്തന്നെ വ്യക്തമാക്കിയതാണ്. അതിന് ഉപോൽബലകമായി എന്റെ തന്നെ പഴയവാക്കുകൾ താങ്കൾ തന്നെ ചികഞ്ഞെടുത്ത് അവതരിപ്പിച്ചത് വളരെ ഉചിതവും സഹായകരവുമായി. അതിനു പ്രത്യേക നന്ദി.

    പിന്നെ, വലിയ പൊട്ട് എന്ന് എടുത്തുപറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചു. എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. അങ്ങനെ വായിക്കുമ്പോൾ എനിക്കു വൃന്ദാകാരാട്ടിനെയാണ് ഓർമ്മ വരുന്നത്. പൊട്ടു തൊട്ടതുകൊണ്ട് ഹിന്ദുവാകില്ല എന്നതു ശരിതന്നെ. അതൊക്കെ പോകട്ടെ.

    “സാധാരണ മനുഷ്യനാകൂ” എന്ന ചിരിപ്പിക്കുന്ന പരാമർശം വീണ്ടും നടത്തുന്ന അമാനവികമാർക്സിസ്റ്റു സഖാവേ – താങ്കളെ ഇവിടെ വെല്ലുവിളിക്കേണ്ടി വരുന്നതിൽ ക്ഷമിക്കുക. ഒന്നെങ്കിൽ, മാർക്സിസ്റ്റുപാർട്ടിയും വിവിധസംഘടനകളുമായുള്ള ബന്ധത്തേപ്പറ്റി ഇവിടെ പറഞ്ഞിരിക്കുന്നതത്രയും താങ്കൾ തെറ്റാണെന്നു തെളിയിക്കുക. അല്ലെങ്കിൽ, ആ ബാന്ധവം അപകടകരവും അപലപനീയവുമല്ല – ഒരു കുഴപ്പവുമില്ല എന്നു സ്ഥാപിക്കുക. വസ്തുനിഷ്ഠമായി പറഞ്ഞാൽ അംഗീകരിച്ചു തരാൻ മടിക്കില്ല. അതല്ല – വെറുതെ ഭർത്സനം മാത്രമെറിഞ്ഞ് സഖാക്കൾക്കു കൂടുതൽ അപമാനമുണ്ടാക്കാൻ മാത്രമേ ഉദ്ദേശമുള്ളൂവെങ്കിൽ അതിലും വിരോധമില്ല. സ്വന്തം സംസ്കാരത്തിനും ശീലങ്ങൾക്കുമനുസരിച്ച് ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കുക.

    ബി.ജെ.പി. അനുഭാവി മാത്രമാണെന്നു “കുമ്പസാരിക്കുന്നു” എന്ന താങ്കളുടെ പദപ്രയോഗം അവഗണിക്കുകയാണ്. താങ്കളുടെ ശൈലിയിൽനിന്നറിയാം ഇതിനു മുമ്പേ തന്നെ ഇവിടെയൊക്കെത്തന്നെ ഉള്ളയാളാണെന്ന്. എന്റെ അനുഭാവത്തേപ്പറ്റി – എന്തിന് എഴുതുന്നുവെന്നതേപ്പറ്റി – എല്ലാം വിശദമായി പറഞ്ഞിട്ടുള്ളതാണ്. മരിച്ചാലും മനസ്സിലാക്കില്ലാത്തവരോടു വീണ്ടും വീണ്ടും വിശദീകരിക്കാൻ എപ്പോളും കഴിഞ്ഞെന്നു വരില്ല.

    എന്തുചെയ്യാനാണ് – നിങ്ങൾ ചെയ്യുന്ന പോക്രിത്തരങ്ങൾ ആരും വിളിച്ചു പറയില്ല എന്ന കാലം പോയല്ലോ സുഹൃത്തേ. പറയുന്നവരെ ആക്ഷേപിച്ചും ദുരാരോപണങ്ങൾ ഉന്നയിച്ചും അടക്കി നിർത്താം എന്ന സൌകര്യവും അവസാനിച്ചുപോയല്ലോ. അപ്രിയസത്യങ്ങൾ ആരെങ്കിലും തുറന്നു പറഞ്ഞിരിക്കുന്നതു കാണുമ്പോൾ വിഷമിച്ചിട്ടോ കാളമൂത്രമാണെന്ന് ആക്ഷേപിച്ചിട്ടോ ഒന്നും യാതൊരു പ്രയോജനവുമില്ല അനോണി സഖാവേ. കാളമൂത്രവും ഇടയ്ക്കു നല്ലതാണെന്നാണ് വിദഗ്ദ്ധമതം. ചില അസുഖങ്ങൾക്ക് അതൊരു മരുന്നാണ്. പഴയ പോസ്റ്റുകളിൽനിന്നെല്ലാമുള്ള ഉദ്ധരണികൾ വ്യക്തമാക്കുന്നത് തുടർച്ചയായി കഴിക്കുന്നുണ്ടെന്നു തന്നെയാണല്ലോ. ആരോഗ്യവർദ്ധന അനുഭവവേദ്യമാകാൻ അല്പം കൂടി താമസമെടുത്തേക്കും. അതുവരെ അല്പം അസ്കിതകളൊക്കെ കണ്ടെന്നു വന്നേക്കാം. ക്ഷമിക്കുക.

    ReplyDelete
  74. ഡോണ്ടേ,

    ഇങ്ങനെയൊക്കെ ഇവിടെ ആവർത്തിച്ചു വിളിച്ചു പറയുന്ന താങ്കളുടെ മാനസികാവസ്ഥ എനിക്കു മനസ്സിലാകും. ഞാനതിനെ തികച്ചും അനുഭാവപൂർവ്വം തന്നെയാണു പരിഗണിക്കുന്നത്. ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് താങ്കൾക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുമെങ്കിൽ അത്രയുമാകട്ടെ എന്നേ കരുതുന്നുള്ളൂ. എന്തൊക്കെയോ എവിടെ നിന്നൊക്കെയോ മനസ്സിലാക്കി വച്ചിട്ട് ആരോടൊക്കെയോ ഉള്ള ക്രോധവും മനസ്സിലിട്ട് മറ്റുള്ളവരുടെ നേരേ ചീറുന്ന മാനസികാവസ്ഥ അപകടകരമാണ്. അത് ഇവിടെ വന്ന് ഇങ്ങനെ ചിലതു പറഞ്ഞാൽ തീരുമെങ്കിൽ അങ്ങനെ തീരട്ടെ എന്നാണു ഞാൻ കരുതുന്നത്. എത്ര തവണ പറയുന്നോ അത്രയും ആശ്വാസമെന്നാണ് അവസ്ഥയെങ്കിൽ അത്രയും പറഞ്ഞുകൊള്ളുക. ഇത് ഒട്ടും തന്നെ ആക്ഷേപരൂപത്തിൽ പറഞ്ഞതല്ല. വളരെ കാര്യമായിത്തന്നെ പറഞ്ഞതാണ്. താങ്കളുടെ മനസ്സു തണുത്തുകാണുന്നതാണ് എനിക്കിഷ്ടം. ഞാനല്പം ചീത്തവിളി സഹിച്ചാൽ അതു നടക്കുമെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ.

    ഇവിടെയിപ്പോൾ നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ എനിക്ക് കൂടുതൽ അനുഭാവമുള്ളത് ബി.ജെ.പി.യോടാണ് എന്നതും, പറയാനുള്ളതു പറയുന്നതിനിടയിൽ രാഷ്ട്രീയാനുഭാവം മറച്ചുപിടിക്കാനൊന്നും ശ്രമിക്കാറില്ല എന്നതുമാണല്ലോ നിലവിൽ ഞാൻ ചെയ്തിരിക്കുന്ന കുറ്റങ്ങൾ. അതുകൊണ്ടാണല്ലോ ഇവിടെ പല ആക്രോശങ്ങളും ഉണ്ടായത്. ഈ പോസ്റ്റിൽ‌പ്പറഞ്ഞിരിക്കുന്ന വാചകങ്ങളോരോന്നും ഒരു മാർക്സിസ്റ്റ്കാരൻ സ്വയം വിമർശനമെന്ന നിലയിൽ അവതരിപ്പിച്ചതായിരുന്നെങ്കിലോ? അല്ലെങ്കിൽ ഇത് ഏതെങ്കിലും മുസ്ലീം നാമധാരിയോ മറ്റോ പറഞ്ഞതായിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ഇത്തരം ആക്രോശങ്ങളോന്നും ഉണ്ടാകുമായിരുന്നില്ല. ഇനിയിപ്പോൾ ഇതൊക്കെ വല്ല ഹമീദ് ചേന്നമംഗലൂരിന്റെയോ മറ്റോ ലേഖനത്തിലാണു വന്നിരുന്നതെങ്കിലോ – അപ്പോൾ യാതൊരു പ്രശ്നമുണ്ടാവുമായിരുന്നില്ലെന്നു മാത്രമല്ല - പറഞ്ഞതൊക്കെ സത്യമാണെന്ന് അംഗീകരിക്കപ്പെടുകയും ചെയ്തേനെ. പക്ഷേ പറയുന്നയാൾക്ക് എങ്ങാനും ബി.ജെ.പി. അനുഭാവമുണ്ടെന്നറിഞ്ഞാൽ എല്ലാം തകിടം മറിയുകയാണ്. മുകളിലൊരാൾ കമന്റിട്ടതുപോലെ, “വിമർശിക്കുന്നവനെ തെറി പറഞ്ഞിരുത്താനല്ലാതെ വിമർശനം ഉൾക്കൊണ്ട് തെറ്റു തിരുത്താൻ ആർക്കും താത്പര്യമില്ല” എന്ന മട്ട്.

    എനിക്കതിൽ പരാതിയൊന്നുമില്ല. എന്റെ രാഷ്ട്രീയപക്ഷചിന്തകൾ മാറ്റിമറിക്കപ്പെട്ടതിനു പിന്നിൽ അനവധി ഘടകങ്ങളുണ്ട്. ആ ഘടകങ്ങളൊക്കെ അങ്ങനെ തന്നെ നിൽക്കുന്നിടത്തോളം കാലം അനുഭാവവും അങ്ങനെ തന്നെ തുടരാനാണു സാദ്ധ്യത. അതിപ്പോൾ താങ്കളല്ല ഈ ലോകത്തു ഞാനൊഴിച്ചു മറ്റുള്ളവരെല്ലാം എന്റെ നേരേ ചീറിയാലും സംഗതി അങ്ങനെയൊക്കെത്തന്നെയായിരിക്കും. ആ ഘടകങ്ങളിൽ മാറ്റം വന്നാൽ, ആരൊക്കെ ഒട്ടിച്ചാലും ഒട്ടുകയുമില്ല.

    അതൊക്കെപ്പോകട്ടെ. നിങ്ങളീപ്പറയുന്ന സോ കോൾഡ് ‘മുസ്ലീംവിരോധ‘മാണ് സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് ആളുകളെ അടുപ്പിക്കുന്നതും ഒന്നിച്ചു നിർത്തുന്നതും എന്ന താങ്കളുടെ വിശ്വാസം അടിയുറച്ചതാണെങ്കിൽ അങ്ങനെ തന്നെ വിശ്വസിച്ചുകൊള്ളുക. ആരോടെങ്കിലുമുള്ള വിദ്വേഷത്തിലൂന്നിയ പ്രചാരണത്തിലൂടെയൊക്കെ ഇത്രയുമധികം ആളുകളെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുമോ എന്ന ലളിതമായ യുക്തിചിന്ത നടത്താൻ പോലും താങ്കൾ തയ്യാറല്ലെങ്കിൽ അതും വേണ്ട. വിശ്വാസങ്ങൾ അതേപടി നിലനിർത്തുക. വിവിധമതങ്ങളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലുമൊക്കെ വിശ്വസിക്കുന്ന ആളുകൾ എത്രയോ അന്ധവിശ്വാസങ്ങൾ പേറുന്നതായി നമുക്കറിയാം. ആ അന്ധവിശ്വസങ്ങളൊക്കെ പേറുന്നതിൽ നിന്ന് അവരെയാരും തടുക്കുന്നില്ലല്ലോ. അതുപോലെ തന്നെ, ആളുകൾക്ക് എന്തുകൊണ്ടു ബി.ജെ.പി.യോടോ മറ്റു സംഘപ്രസ്ഥാനങ്ങളോടോ അനുഭാവമുണ്ടാകുന്നു എന്നതു സംബന്ധിച്ച അന്ധവിശ്വാസങ്ങൾ മനസ്സിൽ പേറുന്നതിനു താങ്കൾക്കും തടസ്സമില്ല. ഇതിനെയൊക്കെയല്ലേ നാം വിശ്വാസ സ്വാതന്ത്ര്യം എന്നു പറയുന്നത്?

    പിന്നെ, ‘വേശ്യയുടെ ചാരിത്ര്യപ്രസംഗം‘ എന്ന അസംബന്ധപരാമർശത്തെ ഞാൻ അവഗണിച്ചു വിട്ടതായിരുന്നു. പക്ഷേ അതിനൊപ്പം ഇന്നു മറ്റൊരു പരാമർശം കൂടിയായപ്പോൾ കേമമായി. “മുസ്ലിം ഭീകരതയെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരുമൊക്കെ വിമർശിച്ചാൽ കേൾക്കാനെങ്കിലും രസമുണ്ടായിരുന്നു“ വെന്നാണു താങ്കൾ പറഞ്ഞുവച്ചത്!!! ഗംഭീരമെന്നല്ല – അതിഗംഭീരമെന്നു തന്നെ വേണം ആ വാചകങ്ങളെ വിളിക്കാൻ!

    സാധാരണ നിലയ്ക്കാണെങ്കിൽ തീവ്രവാദത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാത്ത കേരളത്തിൽ, തീവ്രനിലപാടുകാരായ സംഘടനകൾ പ്രോത്സാഹിപ്പിക്കപ്പെട്ടതിനു പിന്നിൽ പഴയ യു.പി.എ. ഭരണകക്ഷികൾ(ഇടതു വലതു മുന്നണികൾ)ക്കുള്ള അനിഷേദ്ധ്യമായ പങ്ക് എടുത്തു പറഞ്ഞിരിക്കുന്ന പോസ്റ്റാണിത്. അതിൽത്തന്നെ മാർക്സിസ്റ്റുകളുടെ പങ്ക് എടുത്തുപറഞ്ഞ് വിശദീകരിക്കുകയും അനവധി തെളിവുകൾ എണ്ണിപ്പറയുകയുമാണിവിടെ ചെയ്തിരിക്കുന്നത്. രാഷ്ട്രീയമായി നോക്കുമ്പോൾ കേരളത്തിൽ യു.പി.എ.യോളം ശക്തമല്ലാത്ത എൻ.ഡി.എ. (ബി.ജെ.പി.) മാത്രമാണ് ആ സംഘടകളെ ഇവിടെ രാഷ്ടീയമായി എതിർക്കാനുള്ളത് എന്നതൊരു ബലഹീനതയാണെന്ന സൂചനകളും വ്യക്തമാണ്. അത്തരമൊരു പോസ്റ്റിൽ വന്നിട്ട്, അവിടെ പറഞ്ഞിരിക്കുന്ന വസ്തുതകളെ ഖണ്ഡിക്കാൻ ശ്രമിക്കുന്നതിനു പകരം ചാരിത്ര്യപ്രസംഗമാണെന്നൊക്കെ ആക്ഷേപിച്ചു കടന്നുകളയാമെന്നു കരുതുന്നതു മണ്ടത്തരമാണ്. അതു തികഞ്ഞ ഒളിച്ചോട്ടമാണ്. ഇവിടെ പറഞ്ഞിരിക്കുന്നതോരോന്നും സത്യമാണെന്ന തുറന്നംഗീകരിക്കലല്ലാതെ മറ്റൊന്നുമല്ല അത്.

    യു.പി.എ. ബാന്ധവം വേർപെടുത്തിയതിനു ശേഷം ഇപ്പോൾ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും തമ്മിൽ കേരളത്തിൽ പരസ്പരം ആരോപണമുന്നയിക്കുന്നതിനെ ചാരിത്ര്യപ്രസംഗം എന്നു വേണമെങ്കിൽ വിളിക്കാം. കാരണം അവരിരുവരും ഈ സംഘടനകളെയെല്ലാം ഉപയോഗിച്ചതാണ്. എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയുന്നു. എന്നാൽ, ബി.ജെ.പി. ഈ സംഘടനകളുടെ പിന്നാലെ പോയെന്നോ അവരുടെ ചെയ്തികളുടെ നേരേ കണ്ണടച്ചെന്നോ താങ്കൾ പോലും പറയുമെന്നു തോന്നുന്നില്ല. അതുകൊണ്ട്, ചാരിത്ര്യപ്രസംഗമെന്ന വാദം ശുദ്ധവിഡ്ഢിത്തമാണ്. അങ്ങനെ പറഞ്ഞാൽ ആശ്വാസം തോന്നുമെങ്കിൽ അതും ആവാമെന്നല്ലാതെ, അത് അംഗീകരിക്കപ്പെടുമെന്നു കരുതരുത്.

    സംഘബന്ധമുള്ളവർ ഉൾപ്പെട്ട ചില സംഭവങ്ങൾ മനസ്സിലിട്ടുകൊണ്ട്, അവയെല്ലാം ഭീകരവാദത്തിനു പകരം വയ്ക്കാമെന്നോ അല്ലെങ്കിൽ അതിനും മുകളിൽ വയ്ക്കാമെന്നോ ഒക്കെയുള്ള തോന്നലുകളിൽ നിന്നാണ് ഈ ചാരിത്ര്യപ്രസംഗം എന്ന പ്രയോഗം കടന്നുവരുന്നതെന്ന് അറിയാതെയല്ല. സുഹൃത്തേ - അന്ധവിശ്വാസങ്ങൾ മാത്രമല്ല - വ്യാമോഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനും ഇവിടെ വിലക്കുകളൊന്നുമില്ല. ആയിക്കൊള്ളുക.

    താങ്കൾക്കിത് അല്പം പ്രകോപനപരമായി അനുഭവപ്പെട്ടേക്കാം. പക്ഷേ നിർഭാഗ്യവശാൽ, തികഞ്ഞ യാഥാർത്ഥ്യം മാത്രമാണിത്. മര്യാദയ്ക്കു പറഞ്ഞുതന്നാൽ താങ്കൾക്കതു തീർച്ചയായും മനസ്സിലാകും. ആക്രോശങ്ങൾ മുഴക്കുവാൻ എനിക്കു താല്പര്യമില്ല. സാവകാശം തന്നാൽ പിന്നീടെപ്പോളെങ്കിലും വിശദമായി പറഞ്ഞുതരാം. എന്തുകൊണ്ടു മുസ്ലീം സംഘടനകൾ മാത്രം(?) വിമർശിക്കപ്പെടുന്നു – സംഘപരിവാർ കാണിക്കുന്നതു ഭീകരതയല്ലേ – അവരെയെന്താണ് സമുദായസംഘടനകൾ തുറന്നെതിർക്കാത്തത് എന്നൊക്കെയുള്ള താങ്കളുടെ ചോദ്യങ്ങൾ തീർച്ചയായും മറുപടിയർഹിക്കുന്നവയാണ്. അതിന്റെയൊക്കെ ഉത്തരങ്ങൾ വിശദമായും അനുഭാവപൂർവ്വവും ആരെങ്കിലും പറഞ്ഞുതരാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് താങ്കളൊക്കെ ഇങ്ങനെ വികാരം കൊണ്ടു കാണുന്നത്. നാം തമ്മിൽ നേരിട്ടു കണ്ട് ഒന്നു രണ്ടു മണിക്കൂർ സംസാരിച്ചാൽ തീരാവുന്ന പരിഭവങ്ങൾ മാത്രമേ താങ്കൾക്കുള്ളൂവെന്നാണു തോന്നുന്നത്. തത്കാലം എഴുത്തിലൂടെയുള്ള ആശയവിനിമയമേ സാദ്ധ്യമാകൂ. നോക്കാം.


    പിന്നെ, ഗാന്ധിവധം തൊട്ട് അന്വേഷിക്കണമെന്ന് പലരും പറയുന്നതു ശ്രദ്ധിക്കുന്നു. അന്വേഷണങ്ങൾ നടത്തി നടത്തി ആളുകൾ മടുത്തുപോയ ഒരു സംഗതിയാണത് എന്നെങ്കിലും താങ്കൾ അറിഞ്ഞുവയ്ക്കുക. എത്ര അന്വേഷിച്ചിട്ടും തങ്ങൾക്കാവശ്യമുള്ള റിസൾട്ടു മാത്രം കിട്ടുന്നില്ല എന്നും ഗാന്ധിജിയെ ആര് എന്തിനു വധിച്ചു എന്നു പലതവണ തെളിഞ്ഞിരുന്നതു തന്നെ വീണ്ടും വീണ്ടും തെളിയുകയാണെന്നും കാണുമ്പോൾ നിരാശപ്പെട്ട് വീണ്ടും അന്വേഷണം വേണമെന്നു പറയുന്നവരുണ്ട്. അവരുടെ വാക്കുകൾ വെറുതെ ആവർത്തിക്കുക മാത്രം ചെയ്യാതെ കാര്യങ്ങൾ വിശദമായി മനസ്സിലാക്കി വയ്ക്കാൻ ശ്രമിക്കൂ.

    പിന്നെ, മെലഗാവിനു പിന്നിൽ സംഘപരിവാറാണ് – സംഘപരിവാറാണ് – എന്നിങ്ങനെ ആയിരം വട്ടം ആവർത്തിക്കുന്നതിലും വിരോധമൊന്നുമില്ല. ആ പേര് ആരെങ്കിലും എടുത്തിടുന്നതോടെ ഒരുപാടു യാഥാർത്ഥ്യങ്ങൾ ഒറ്റയടിക്കു മറയ്ക്കപ്പെടുമെന്നൊരു സൌകര്യമുണ്ട്. സാരമില്ല. സംഘപരിവാറിന് പാർലമെന്റ് ആക്രമണം നടത്തുകയും കാർഗിലിൽ ഭാരതസൈനികർക്കെതിരെ യുദ്ധം ചെയ്യുകയും ആവാമെങ്കിൽ, പിന്നെന്താ ഒരു സ്ഫോടനം നടത്തി ആറുപേരെ കൊന്നുകൂടേ എന്നു താങ്കൾക്കു തോന്നുന്നുണ്ടാവാം. എന്തു വേണമെങ്കിലും വിചാരിച്ചുകൊള്ളുക. ഈപ്പറയുന്ന അഭിനവഭാരതോ ജാഗരൺ മഞ്ചോ വിവിധ’സേന‘കളോ ഒക്കെ ഏതുവകുപ്പിലാണ് സംഘപരിവാർ സംഘടനകളാകുന്നത് എന്ന ചോദ്യം വേറേ ആരു ചോദിച്ചാലും ഞാൻ താങ്കളോടു ചോദിക്കില്ല. താങ്കൾക്കു തീരെ അറിവില്ലാത്ത ഒരു കാര്യത്തേപ്പറ്റി ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലല്ലോ.

    ഇപ്പോൾ എന്തായാലും പലരും ഗൂഢമായി ചിരിക്കുന്നുണ്ടാവും. പ്രതിചേർക്കപ്പെട്ടിരുന്നവർ ഒറ്റപ്പെട്ടിരുന്ന സമയത്ത് നിർബന്ധപൂർവ്വം അവരെ പിടിച്ച് മുഖ്യധാരാഹിന്ദുസംഘടനകളുമായി കൂടിക്കെട്ടി നിരന്തരം ആക്രോശം മുഴക്കുകയും അതിനെ പ്രതിരോധിക്കാനായി പിന്നീടു പലർക്കും പല പരാമർശങ്ങളും നടത്തേണ്ടി വന്നതും അവരെ സന്തോഷിപ്പിക്കുന്നുണ്ടാവാം. മുസ്ലീം ഭീകരത എന്നു തന്നെ എടുത്തു പറയാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നവവർ തന്നെ ഹിന്ദുഭീകരത എന്ന പദവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അന്തിമനഷ്ടം രാഷ്ട്രത്തിനാണ്. അയോദ്ധ്യയിലും ഗോധ്രയിലും അമർനാഥിലുമെല്ലാം ആവർത്തിച്ച അതേ അബദ്ധം തന്നെയാണ് ഇപ്പോളും സംഭവിക്കാൻ പോകുന്നത്. കൂടുതലൊന്നും പറയുന്നില്ല.

    എന്തുവേണമെങ്കിലും വിചാരിച്ചോളൂ എന്ന് ഇതുവരെ പറഞ്ഞെങ്കിലും, ഒരു കാര്യം മാത്രം ആവശ്യപ്പെടുകയാണ്. ആർ.ഡി.എക്സ് എന്ന വാക്ക് ഇന്നും എഴുതിയിരിക്കുന്നതു കണ്ടു. സൈന്യത്തിൽ ആളെ പ്രതിഷ്ഠിച്ചു – അവരെ വച്ച് ബോംബുണ്ടാക്കി – ആർ.ഡി.എക്സ്. കടത്തി എന്നൊക്കെപ്പറഞ്ഞ് ആഘോഷിക്കുകയാണു ചിലർ. അനിയാ.. ഞാൻ വേണമെങ്കിൽ കാലുപിടിക്കാം. അക്ഷന്തവ്യമായ അപരാധങ്ങൾ ചെയ്യാതെ ശ്രദ്ധിക്കുക. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആലോചിച്ചു മാത്രം ചെയ്യുക. സൈന്യത്തിൽ നിന്ന് ആർ.ഡി.എക്സ്. കടത്തി എന്നു പറഞ്ഞത് ഒറ്റദിവസം കൊണ്ട് വെള്ളം തൊടാതെ വിഴുങ്ങിക്കൊണ്ട് നേരേ മറുകണ്ടം ചാടിയിരിക്കുകയാണിപ്പോൾ മഹാരാഷ്ട്ര പോലീസ്. അങ്ങനെയൊരു സംഗതിയേ നടന്നിട്ടില്ലെന്നാണ് പുതിയ പറച്ചിൽ. ലക്ഷക്കണക്കിനു മനസ്സുകളിൽ പതിഞ്ഞ തെറ്റായ വിവരം അങ്ങനെ തന്നെ കിടന്നാലും വേണ്ടില്ല. താങ്കൾ ഒരാളെങ്കിലും പിന്നീടു വരുന്ന തിരുത്തുകൾ കൂടി ശ്രദ്ധിക്കുക. പ്രതിചേർക്കപ്പെട്ടവർ പറഞ്ഞുവെന്നൊക്കെപ്പറഞ്ഞ് വരുന്ന വാർത്തകളൊക്കെ ചില സാക്ഷിമൊഴികൾ മാത്രമാണെന്നതു ശ്രദ്ധിക്കാതെ വിടാതിരിക്കുക. അന്വേഷണത്തിനിടയ്ക്ക് അറിയാതെയെന്ന മട്ടിൽ വരുന്ന ചില ലീക്കുകളാണു മാദ്ധ്യമങ്ങളിൽ വരുന്നതെന്നും, തെരഞ്ഞെടുപ്പുകാലത്ത് അത്തരം ലീക്കുകളുണ്ടാകുന്നത് ആകസ്മികമാകാനിടയില്ല എന്നും മനസ്സിലാക്കുക. ഇതൊക്കെ സൂചിപ്പിക്കുന്നത് യാഥാർത്ഥ്യബോധത്തോടെ മാത്രമേ കാര്യങ്ങൾ വിലയിരുത്താവൂ – അമിതാവേശത്തിനിടയിൽ വസ്തുതകൾ വിസ്മരിക്കപ്പെടരുത് – എന്ന അഭിപ്രായത്തിന്റെ ഭാഗം മാത്രമാണെന്നും അല്ലാതെ പ്രതിചേർക്കപ്പെട്ടവരെ പിന്തുണയ്ക്കുന്നതല്ല എന്നും മനസ്സിലാക്കുക. തുടർച്ചയായ ഭീകരാക്രമണങ്ങൾ തടയാനാവാതെ വരുമ്പോൾ ഏതെങ്കിലും നാട്ടിൻപുറത്തു കൊണ്ടുപോയി മറുബോംബുപൊട്ടിച്ച് കലിതീർക്കാം എന്നു കരുതുന്നവരോ അങ്ങനെ ചെയ്താൽ ഉടൻ ചാടിയിറങ്ങി അതിനെ പിന്തുണയ്ക്കുന്നവരോ അല്ല ഇവിടെയുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ എന്നു മനസ്സിലാക്കുക. പുറമേയ്ക്ക് ആക്ഷേപങ്ങളാവാം. ഉള്ളിലെങ്കിലും മനസ്സിലാക്കി വയ്ക്കുക.

    ഇനി, മുൻപത്തെ ഒരു കമന്റിൽ, “മുസ്ലീം എന്നു കേൾക്കേണ്ട മു എന്നു കേട്ടാൽത്തന്നെ കൊല്ലണം” എന്നതാണു സംഘപരിവാർ നയമെന്നോ മറ്റോ താങ്കൾ പറഞ്ഞതുപോലെ ഓർക്കുന്നു. ഇനിപ്പറയുന്ന കാര്യം, സമയം കിട്ടുമ്പോൾ ഒന്ന് ആലോചിച്ചു വയ്ക്കുക. ലോകത്ത് മുസ്ല്ലീം ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാമതും മൂന്നാമതും നിൽക്കുന്ന രാജ്യങ്ങളാണല്ലോ ഇന്ത്യയും പാകിസ്ഥാനും. ബംഗ്ലാദേശ് കൂടി വന്ന് അഖണ്ഡഭാരതം പുനർനിർമ്മിക്കപ്പെട്ടാൽ, മുസ്ലീം ജനസംഖ്യയിൽ നമ്മെ വെല്ലാൻ ലോകത്തുതന്നെ ആരുമുണ്ടാവില്ല. മു എന്നു കേട്ടാൽത്തന്നെ കൊല്ലാൻ ശ്രമിക്കുന്ന സംഘമെന്തിനാണ് പിന്നെ “ഒരു പുനസംയോജനം അസാദ്ധ്യമല്ല” എന്ന് ഇടയ്ക്കു പറയാറുള്ളത്? സംഘപശ്ചാത്തലമുള്ള രാഷ്ട്രീയനേതാവായ അദ്വാനിവേണ്ടിവന്നുവല്ലോ ഒരു ഇന്തോ-പാക് കോൺഫെഡറേഷൻ എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുവാൻ. എല്ലാവരേയും ഒരുമിച്ചുകൂട്ടിയിട്ട് ഒരുമിച്ചു കൊല്ലാനാവുമോ? എന്താണവരുടെ പരിപാടി? അമ്പതു വർഷത്തോളം ശതൃരാജ്യമെന്നു വിളിച്ചിരുന്നവരെ സുഹൃദ്‌രാജ്യമെന്നു പോലുമല്ല - സഹോദരരാഷ്ട്രമെന്നു വിളിച്ച് വിപ്ലവകരമായ നയതന്ത്രചുവടുവയ്പു നടത്തുവാൻ സംഘപശ്ചാത്തലമുള്ള വാജ്‌പേയി വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നതെന്തുകൊണ്ടാണ്?

    സമയം കിട്ടുമ്പോൾ ആലോചിച്ചു നോക്കുക. കലാപങ്ങൾ സംബന്ധിച്ചും ഇതുപോലെ ചിന്തിക്കാനുള്ള അനവധി കാര്യങ്ങളുണ്ട്. വഴിയെ എഴുതാം.

    -----
    ജോക്കർ, ചിന്തകൻ, നീരജ്, നിങ്ങൾക്കെല്ലാവർക്കുമുള്ള മറുപടികൾ പിന്നീട്.

    qw_er_ty

    ReplyDelete
  75. Comrade Nakulan :)
    Rande randu apekshakal:-
    1. Oru puthiya blog post idunna samayatha aa matter-inde oru PDF file undaaki athilekku oru link koodi kodukarutho? Matter-il kaanichitulla ella screen shot-ukalum athil undengil valare nannayene. File size alppam koodiyaalum, malayalam fonts-um PDF support cheyyum.
    2. Oru blog-inde comment-ukal ethandu avasanikkaraya samayathu oru PDF koodi undaakkiyal valare upakaram. Angine varumbol comments vazhi nadanna charachakalum aalukalkku vaayikkaam.

    Thangalude ee vishakalanangalum, charchakalum kooduthal aalukalilekku ethikkan ithu upayogapedum ennu thanne aanu ende pratheeksha.

    Jai Hind.

    ReplyDelete
  76. അനോണീ,
    സമയമാണ് എല്ലായ്പോഴും ഒരു തടസ്സം.
    എന്തായാലും ഇതിന്റെയും ഒരു പി.ഡി.എഫ്. ഉണ്ടാക്കിനോക്കിയിട്ടുണ്ട്.
    ലിങ്ക് ഇവിടെ.
    പോസ്റ്റിന്റെ തുടക്കത്തിലും ലിങ്ക് കൂട്ടിച്ചേർത്തു.

    ReplyDelete
  77. ഇതിനോട് ബന്ധമുള്ള ഒരു പോസ്റ്റ് ..

    Ambi said...
    നകുലാ
    ഒരു കഥയാണ്
    കേരളത്തിലെ ഒരു തെക്കന്‍ ഗ്രാമം...
    അവിടെയിതുവരെ കുറേയേറേ ഹിന്ദുവും മുസ്ലീമുമെല്ലാം കമ്മ്യുണിസ്റ്റ്കാരാണ്.
    ഒരു ദിവസം അങ്ങനെ ദേശാഭിമാനി പ്രചരണം വരുന്നു.....
    വലിയ വലിയ കട്ടൌട്ടുകള്‍ സ്ഥാപിയ്ക്കാന്‍ കാമ്പെയിനിന്റെ ഭാഗമായി തീരുമാനിച്ചു.
    ഈ എം എസ്, ഏ കേ ജീ, അങ്ങനങ്ങനെ....

    അവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമുണ്ട്...പാലസ്തീനൊന്നുമല്ല..ശാന്തമായ ഒരു ഗ്രാമം..നല്ല മനുഷ്യര്‍..മക്കളെ സഖാക്കന്മാരാക്കി നശിപ്പിയ്ക്കന്‍ നടക്കുന്ന ഭീകരനായിട്ടു കൂടി പെരുന്നാളിനെല്ലാം നമ്മടെ നരനേയും വിളിയ്ക്കണം എന്നു പറയുന്ന ഉമ്മമാര്‍..

    പടങ്ങളെല്ലാം ശരിയായി..ഞങ്ങളുടെ നാട്ടിലുള്ള ഒരു പയ്യന്‍ തന്നെയാണ് വരയ്ക്കുന്നത്..ജീവനുണ്ടെന്നു തോന്നും..ദൈവത്തിന്റെ കൈ...

    അപ്പോഴാണ് ഒരു പടം കൂടി വരയ്ക്കാന്‍ ഞങ്ങളുടെ ഒരിടത്തരം നേതാവിനു തോന്നുന്നത്...മുകളില്‍ നിന്ന് നിര്‍ദ്ദേശമുണ്ടത്രേ...
    മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യാസര്‍ അരാഫത്തിന്റെ പടം വേണം..ദേശാഭിമാനിയുടെ പതിപ്പ് കൂട്ടാന്‍..
    ആ നാട്ടില്‍ ഒരു മുസ്ലീമും അവകാശപ്പെട്ടിട്ടില്ല യാസര്‍ അരാഫത്ത് അവരുടെ നേതാവാണെന്ന്..
    ഹിന്ദു മതത്തില്‍ ജനിച്ച എനിയ്ക്കും തോന്നിയിട്ടില്ല...ഒരു മെച്ചപ്പെട്ട വാജ്പേയി..(അതോ മോശപ്പെട്ടതോ-ഏതായാലും അതിനെച്ചൊലിയൊരു തര്‍ക്കം വേണ്ടേ)

    എന്തിനാ സഖാവേ ഈ അരാഫത്തിന്റെ പടം...
    അങ്ങേരാരാ പാലസ്തീനിലെ കമ്മ്യൂണിസ്റ്റ് നേതാവാ...ആരൊക്കെയോ ചോദിച്ചു...

    അതിന്റെ തൊട്ടു മുന്നത്തെ വര്‍ഷം ഞങ്ങളുടെ ഒരു സഖാവിനെ നഷ്ടപ്പെട്ടിരുന്നു..
    മുസ്ലീം സമുദായത്തില്‍ ജനിച്ചവന്‍, കറതീര്‍ന്ന കമ്മ്യുണിസ്റ്റ്കാരന്‍...ധീഷണാശാലി,ബുദ്ധി ജീവി, ധൈര്യശാലി, നല്ലൊരു ഗൃഹസ്ഥന്‍, പഞ്ചായത്ത് പ്രസിഡന്റ്,
    അദ്ദേഹത്തെ കൊന്നത് മറ്റാരുമല്ല ndf എന്ന വളരെ ജനാധിപത്യപരമായ സംഘം.
    കാരണം? അവന്മാര്‍ ചെയ്യുന്ന കൊള്ളരുതായ്മകളെ അദ്ദേഹം ചോദ്യം ചെയ്തു..
    ഒരിസ്ലാം പെണ്‍കുട്ടി മോപ്പെടോടിച്ചു എന്നു പറഞ്ഞ് അവരാ കുട്ടിയുടെ മോപ്പെട് വീട്ടില്‍ചെന്നു കത്തിച്ചു..
    കാസെറ്റ്,സീ ഡീ കട നടത്തി എന്ന കാരണം പറഞ്ഞ് ഒരിസ്ലാം തന്നെയായ ഒരുവന്റെ കടയില്‍ രാത്രിയില്‍ പെട്രോളോഴിച്ചു കത്തിച്ചു..
    അതെന്തിന് എന്നു ചോദിച്ചു.അത്രേയുള്ളൂ

    നാല്‍പ്പതില്‍ പ്പുറത്ത് പ്രായവും പക്വതയുമ്മുള്ളന്വനായിരുന്നു അയാള്‍..കൈക്കരുത്ത് കാണിയ്ക്കാന്‍ പോയിട്ടില്ല..(വേണമെങ്കില്‍ ആകാമായിരുന്നതേയുള്ളൂ...)

    റമദാന്‍ മാസമായിരുന്നു അത്..നോമ്പ് മുറിയ്ക്കാന്‍ പോയ വാപ്പ തിരിച്ചു വീട്ടില്‍ വരുമ്പോള്‍ മകനെ വെട്ടിക്കൊല്ലുന്നു.

    ആരും ചോദിച്ചില്ല...നിയമം അതിന്റെ വഴിയ്ക്ക്..
    ഇപ്പോഴെന്തായീ എന്നറിയില്ല.നാലഞ്ച് കൊല്ലമായി...

    പറഞ്ഞു വന്നത്...മുസ്ലീമിന്റെ തന്നെ പടം വയ്ക്കണാമെന്ന് നിര്‍ബന്ധമാണങ്കില്‍ അങ്ങേരെ വിറ്റു പത്രമാക്കിയാല്‍ പോരേ എന്നൊരു ചോദ്യം വന്നു...

    മറുപടി രസമാണ്...കൊന്നത് എന്‍ ഡീ യെഫ് കാരായതിനാല്‍ അതു വേണ്ടത്രേ..അവരോട് ചായ്‌വുള്ള മുസ്ലീങ്ങള്‍ മോശം പറയുമത്രേ..
    പാര്‍ട്ടിയ്ക്കു വേണ്ടി രക്തസാക്ഷിയായവനാരായീ....

    കുറേ നാള്‍ കഴിഞ്ഞ് അരാഫത്തിന്റെ ചിരിയ്ക്കുന്ന തുണിപ്പടം ദേശാഭിമാനിയെന്ന് ബാക്ഗ്രൌണ്ടെഫെക്റ്റൊക്കെയുള്ളത്...മഴ പെയ്തും വെയിലടിച്ചും കീറിയൊക്കെപ്പോയി...

    പക്ഷേ ഒരു ദിവസം ഒരു മകനെ നശിപ്പിയ്ക്കാന്‍ കുടുംബത്ത് ചെന്നപ്പോള്‍ അവന്റുമ്മാ എന്നൊട് ചോദിച്ചു..

    "അല്ല മോനേ നരാ,ഈ അരാഫത്ത് എന്ത് ചെയ്തിട്ടാണേനീ നിങ്ങളാ പടം ചന്തെലങ്ങനെ വച്ചിരിയ്ക്കുന്നത്..അങ്ങെരു കമ്മ്യുണിസ്റ്റാണാ..?”.
    ആ ഉമ്മാ സാക്ഷരതാ ക്ലാസ്സിനു പോലും പോയിട്ടില്ല...കശുവണ്ടിത്തൊഴിലാളിയാണ്...

    ഞാന്‍ എന്തു പറയാന്‍....സൈദ്ധ്യാന്തിക വെരട്ടുകളൊന്നും അവരടുത്തെടുക്കാന്‍ പറ്റില്ലല്ലോ...അവര്‍ക്കതിനേക്കാള്‍ ബുദ്ധിയുണ്ട്....

    7:58 AM, October 13, 2006

    ReplyDelete
  78. എന്‍ ഡി എഫുകാരുടെ അഫ്ഗാനിലെ ചേട്ടന്മാരായ താലിബാന്‍ അവിടുത്തെ കമ്മ്യൂനിസ്റ്റുള്‍ക്ക് കൊടുത്ത പണി ഇവിടുത്തെ സി പീ യെംകാര്‍ ഓര്‍ത്തിരിക്കുന്ന്ത നല്ലതാണേ...

    ReplyDelete
  79. ഇവിടെ ചിലരുടെ അഭിപ്രായം കണ്ടാൽ കെ ഇ എൻ പറഞ്ഞതാണു ഓർമ്മ വരുന്നത്. “ നമ്മുടെ ചാനൽ ചർച്ചകൾ കേട്ടാൽ ‘മലേഗാവിൽ’ സംഘ്പരിവാർ ശക്തികൾക്ക് ഒരു ‘കൈയബദ്ധം’ പറ്റിപ്പോയി എന്നാണു തോന്നുക.സത്യത്തിൽ ഇന്ത്യാചരിത്രത്തിൽ ബുദ്ധ ജൈന മതങ്ങൾക്കും കീഴാള സമൂഹങ്ങൾക്കും എന്തു സംഭവിച്ചു എന്നതൊക്കെ തൽക്കാലം മാറ്റിവക്കുക.എന്നിട്ട് സംഘപരിവാരത്തിന്റെ സൈദ്ധാന്തിക ഗ്രന്ഥങ്ങളും പുറത്തിറക്കിയ ലഘുലേഖകളും നേതാക്കന്മാരുടെ പ്രസ്ഥാവനകളും മാത്രം അടുത്തുവച്ചു വായിക്കുക.അപ്പോൾ തിരിച്ചറിയപ്പെടാതെ പോകുന്ന ഭീകരതകളുടെ നാളിതുവരെയുള്ള അസൽ ചിത്രം പുറത്തു ചാടും! സ്വതന്ത്രാനന്തരം മാത്രം ഇന്ത്യയിൽ സംഭവിച്ച ‘കരൾപിളർക്കും’ സംഭവങ്ങളുടെ മാത്രം ചരിത്രമോർത്താൽ സഘഭീകരതകളുടെ ചുരുളഴിയും.1948 ലെ ഗാന്ധി വധം മുതൽ ഒറീസയിലെ കാണ്ഢമാൽ വരെ വ്യാപിച്ചുകിടക്കുന്ന ‘ വൻ ഭീകരതകൾ വേണ്ട വിധം കാണാതെ മലേഗാവിനെ പറ്റി മാത്രം ചർച്ചചെയ്യുന്നതുകൊണ്ടു കാര്യമില്ല്ല.പാപ്പിയോൺ പുറത്തിറക്കിയ ,ഹിറ്റ് ലറുടെ ആത്മകഥയായ ‘മെയ്ൻ കാം ഫിന്റെ ‘ മുൻ കവറിൽ നോർമൻ കസിൻസിന്റെ ഒരു വാചകം ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു.” മെയ്ൻ കാം ഫിലെ ഓരോ വാക്കിനും നൂറ്റി ഇരുപത്തഞ്ച് ജീവിതങ്ങൾ നഷ്ടമായി.ഓരോ പേജിനും നാല്പത്തിയേഴായിരം മരണങ്ങൾ.ഓരോ അധ്യായത്തിനും 12 ലക്ഷം മരണം.” ഇന്ത്യൻ ഫാഷിസത്തിന്റ്റെ അടിസ്ഥാന ഗ്രന്ഥമായ ‘വിചാരധാര’യെ മുൻ നിർത്തി ഇങ്ങനെയൊരു നിരീക്ഷണം ഇനിയും നിർവ്വഹിക്കപ്പെടാനാണിരിക്കുന്നത്( ഇവരെന്തു തരം സന്യാസികൾ? കെ ഇ എൻ
    മംഗളം ദിനപ്പത്രം,28-10-2008 പേ 6)


    എങ്ങനെ???????

    www.voice2truth.blogspot.com

    ReplyDelete
  80. സംഘം ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കാതെ അവഗണിക്കുക മാത്രം ചെയ്യുന്നതിനേക്കുറിച്ചു ചിന്തിക്കുമ്പോളെല്ലാം മനസ്സിൽ വരാറുള്ള അതേകാര്യം തന്നെയാണ് പ്രതിധ്വനിയുടെ കമന്റ് വീണ്ടും ഓർമ്മിപ്പിക്കുന്നത്. കെ.ഇ.എൻ. മുതലായ കക്ഷികൾ മണ്ടത്തരങ്ങൾ തുടരെ തട്ടിവിടുമ്പോൾ അതിലെ തമാശയാസ്വദിക്കുക മാത്രം ചെയ്യുന്നതു ശരിയാണോ എന്നു സംഘപ്രവർത്തകർ ചിന്തിക്കണമെന്നാണെനിക്ക് ഇപ്പോളും തോന്നുന്നത്. ഗാന്ധിവധം സംബന്ധിച്ച വിഡ്ഢിത്തവും ഹിറ്റ്ലറുടെ പേരു വലിച്ചിഴയ്ക്കുന്ന അസംബന്ധവുമൊക്കെ ആവർത്തിക്കുന്നവരോട് ആവശ്യത്തിലധികം തന്നെ വ്യക്തമായി പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ മറ്റു മാർഗ്ഗങ്ങളുമുണ്ട്. ഗാന്ധിജിയെ വധിച്ചത് ആരാണെന്നും എന്തിനാണെന്നുമെല്ലാം വ്യക്തമായിട്ട് പതിറ്റാണ്ടുകൾ എത്രയോ കഴിഞ്ഞു. എന്നാലും ഒരിക്കലും സമ്മതിക്കില്ലെന്നു ബോധപൂർവ്വം തന്നെ തീരുമാനിച്ച്, കാലഹരണപ്പെട്ടുപോയ ദുരാരോപണങ്ങൾ പൊടിതട്ടിയെടുത്ത് സൂര്യന്റെ നിറം കറുപ്പാണെന്നു ശഠിക്കുന്നവരോട് എത്രകാലം സത്യം പറഞ്ഞുമനസ്സിലാക്കിക്കൊടുത്തുകൊണ്ടേയിരിക്കും എന്നതൊരു പ്രശ്നം തന്നെയാണ്. കുറേയാകുമ്പോൾ ആരാണെങ്കിലും വിട്ടുകളയും. ഭ്രാന്തന്മാരോറ്റ് ഒരുപാടുനേരം സംസാരിച്ചാൽ മറ്റുള്ളവർക്കും ഭ്രാന്തായേക്കും എന്നതുപോലെ. എന്നാലും, അസംബന്ധം ആവർത്തിക്കുന്നവരെ അവഗണിക്കുന്നതു ശരിയല്ലെന്നു തന്നെയാണെന്റെ അഭിപ്രായം. മെലഗാവും സംഘത്തിന്റെ ചുമലിൽ വച്ചു കഴിഞ്ഞു – പക്ഷേ ബാക്കി കൂടി വയ്ക്കാത്തതെന്താണെന്നു പരാതിപ്പെടുന്ന മട്ടിലാണ് ഇപ്പോൾ വിഡ്ഢിത്തങ്ങൾ വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നത്. ഇവരൊക്കെ എന്തറിഞ്ഞിട്ടാണിങ്ങനെ മണ്ടത്തരങ്ങൾ പറഞ്ഞുകൊണ്ട്യിരിക്കുന്നത്? ചിലപ്പോൾ തോന്നും – സംഘത്തിന്റെ നിലപാടു തന്നെയാണു ശരിയെന്ന്. രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയുയർത്തിക്കൊണ്ട് വിദേശസഹായത്തോടെ ഭീകരപ്രവർത്തനങ്ങളും മറ്റും സംഘടിപ്പിക്കപ്പെടുമ്പോൾ അതു നിസാരവൽക്കരിക്കുകയും ദേശീയപ്രസ്ഥാനങ്ങളെ തകർക്കാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്നവർ പുറപ്പെടുവിക്കുന്ന ജൽ‌പ്പനങ്ങൾക്കു പിന്നാലെ പോകുന്നത് ഒരർത്ഥത്തിൽ ആത്മഹത്യാപരമല്ലേ? അതെയെന്നു തോന്നു. വിചാരധാരയൊന്നും കണ്ടിട്ടുപോലുമില്ലാത്ത – സംഘമെന്തെന്നോ അതിന്റെ ആദർശങ്ങളെന്തെന്നോ തരിമ്പും വിവരമില്ലാത്ത – എവിടെ നിന്നോക്കെയോ കേട്ട് എന്തൊക്കെയോ തട്ടിവിടുന്ന അത്തരക്കാരുടെ നിലവാരത്തിലേക്ക് സംഘവും താഴ്ന്നുകൊടുക്കാൻ പാടുണ്ടോ? പാടില്ലെന്നു തന്നെയാണു തോന്നുന്നത്. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊള്ളട്ടെ എന്നു കരുതണം. പാവങ്ങൾ.

    ReplyDelete
  81. അസംബന്ധം ആവർത്തിക്കുന്നവരെ അവഗണിക്കുന്നതു ശരിയല്ലെന്നു തന്നെയാണെന്റെ അഭിപ്രായം.
    അതു കൊണ്ടു തന്നെ പറയുകാ.വിദേശ ഫണ്ടിങിന്റെ കാര്യം ഒന്നും മിണ്ടാതിരിക്കലാ നല്ലതു.ഒന്നു പോയി നോക്കിയേ
    //www.prabodhanam.net/html/issues/Pra_15.11.2008/sadrudin.pdf

    ReplyDelete
  82. പ്രതിധ്വനി - താങ്കള്‍ ഈ പോസ്റ്റിന്റെ കണ്ടന്റ് 'ഭീകരമായി' summarise ചെയ്തു കളഞ്ഞു . 'വര്‍ഗീയ' ശക്തികളെ നേരിടാന്‍ K E N ഇനെ കൂട്ട് പിടിക്കേണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യമാണ് നകുലന്‍ പറഞ്ഞത് . പിന്നെ പ്രബോധനത്തിന്റെ ജനാധിപത്യ വിശ്വാസങ്ങളെയൊക്കെ കുറിച്ച് എഴുതി വിഷയം മാറ്റുന്നില്ല . കശ്മീരില്‍ ഒരു ജനാധിപത്യ മതേതര ജിഹാദ് നടത്താന്‍ ശ്രമിക്കുന്നുണ്ടല്ലോ , ഫാസിസത്തിനെതിരെ , അല്ലെ ?
    ആശംസകളോടെ,
    പ്രവീണ്‍

    ReplyDelete
  83. നകുലൻ പറഞ്ഞ എല്ലാ കര്യങ്ങളോടും ഞാൻ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല.
    ഇസ്ലാമിന്റെ പേരിൽ മുസ്ലിം പേരുള്ളവർ ചെയ്തു കൂട്ടുന്നതിനൊന്നും ഇസ്ലാമോ ,അതേ അർത്ഥത്തിൽ ഹിന്ദുമതമോ ഉത്തരവാദികളല്ല തന്നെ.
    ഇത്രകാലം എവിടെ പൊട്ടിയാലും അതിലൊരു ഇസ്ലാം ബന്ധം കണ്ടെത്തിയിരുന്ന സംഘ്പരിവാർ ഇപ്പോ എങ്ങനെയെങ്കിലും മുഖം രക്ഷിക്കാൻ പെടുന്ന പാട് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    ഭീകരതക്ക് മതമില്ലത്രെ... അദ്വാനി.
    ഹഹഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
    പ്രധാനമന്ത്രി പോയിരിക്കുന്നു ഇന്നലെ ആശ്വസിപ്പിക്കാൻ പ്രജ്ഞക്ക് കുഴപ്പമൊന്നുമില്ലാന്നും പറഞ്ഞ്!!!!!!!!!!!!!
    ഹിന്ദുത്വ(ഭീകരത)വേണ്ട അളവിൽ ഇല്ലാത്തതു കൊണ്ടായിരിക്കും ആർ എസ്സെസ്സുകാരെ ത്തന്നെ വകവരുത്താനും അവർക്കു യാതൊരു മടിയുമില്ല.അതിനു വാടക കൊലയാളികളും,ലക്ഷക്കണക്കിനു രൂപയും ആപ്തെ വക.മക്കളേ നല്ല രൂക്ഷമായിത്തന്നെ ഹിന്ദുത്വത്തോടുള്ള ആത്മർത്ഥത തെളിയിച്ചോളൂ,ഇല്ലെങ്കിൽ നിങ്ങളുടെ മുകളിലും തൂങ്ങി നിൽക്കുന്നു ഡെമോക്ലിസിന്റെ വാൾ..!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  84. പ്രതിധ്വനി said... "പ്രധാനമന്ത്രി പോയിരിക്കുന്നു ഇന്നലെ ആശ്വസിപ്പിക്കാൻ പ്രജ്ഞക്ക് കുഴപ്പമൊന്നുമില്ലാന്നും പറഞ്ഞ്"

    ഈ എന്‍ ഡി എഫുകാര്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് എവിടുന്നാണാവോ? പാക്കിസ്ഥാനില്‍നിന്നോ?

    ReplyDelete
  85. മലെഗാവ് സ്ഫോടനം ഹിന്ദു തീവ്രവാദികള്‍ ആണ് നടത്തിയത് സംശയം ഇല്ല പ്രതിധ്വനിക്ക്. മോഹമ്മതന്‍ തീവ്രവാദികള്‍ എല്ലാം തന്നെ നിരപരാധികള്‍... യതാര്‍ത്ഥത്തില്‍ മോഹമ്മതന്‍മാരുടെ പറയപ്പെടുന്നു പിന്നോക്ക അവസ്തക്കെ കാരണം അവരുടെ മതം തന്നെ ആണ്

    ReplyDelete
  86. jayilil akunnathinu munp madani musleem theevra vaadathe sahayikkan udaaharana sahitham prasangikkarullathinte orma ente manassilund. athinte nere vipareethamayi bhooripakshatheevravadathe nyaayeekarichuthudangunna udaharana sahithamulla communist virudha lekhanam ennathil kavinj yathoru prathyekathayum nja kanunnilla.ayodya palli polikkanulla sahacharyam undakkiyath idathu pakshamanennu vare kaachi vidunnu nakulan oridath kashtam ennallathe enthu parayan,njan oru katichal pottatha idathanonnum alla , avarude pala ashayangalodum nilavilulla nilapadukalodum viyojippulla oru idathupaksha anubhavimatram. ennalum thankal udaharanamayikodutha karyangalude vastuthaye chodyam cheyyunnilla, uddesha sudhiye matramanu samsayikkunnath

    ReplyDelete
  87. Priyappetta Nakuletta...
    Very good post.Aadyamaayanu comment idunnathu..Nowadays people are becoming more aware of the fraud "Mathetharathwam" of the koosist parties..parayunnathonnum pravarthi vereonnum..Ravile veettil ninninrangiya swanthakkaara okke potti therichu veezhumbol maathre ivanmaarude okke kannu thurakkoo..Athu varekkum deshadrohikalkku full support kodukkum..vote bankinu vendi..

    ReplyDelete
  88. പ്രതിധ്വനി said... "പ്രധാനമന്ത്രി പോയിരിക്കുന്നു ഇന്നലെ ആശ്വസിപ്പിക്കാൻ പ്രജ്ഞക്ക് കുഴപ്പമൊന്നുമില്ലാന്നും പറഞ്ഞ്"
    സമ്മതിക്കുന്നു.പ്രധാനമന്ത്രി പോയി എന്നതു ധാരണാപിശകാണു.തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.ക്ഷമികുക.
    പിന്നെ,ആൾ പോയില്ലാ എന്നേ ഉള്ളൂ ഫോൺ ചെയ്തു ആശ്വസിപ്പിക്കാൻ!!!!!!!!!!!!!!!!!
    അതൊ പോരഞ്ഞിട്ട് ദേശിയ സുരക്ഷാ ഉപദേഷ്ടാവു നാരായണൻ ഇന്റ്റലിജൻസ് മേധാവി ഹാൽദർ എന്നിവർ പോയി നേരിൽ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    ഞാൻ നകുലൻ പറഞ്ഞ എല്ലാ കര്യങ്ങളോടും വിയോജിക്കുന്നില്ല.മറ്റ് മനുഷ്യന്റെ രക്തത്തിനും അഭിമാനത്തിനും വിശ്വാസത്തിനും വില കൊടുക്കാത്ത ആരായാലും അത് ഏത് മദനിയാണേലും എൻ ഡി എഫാണേലും ആർ എസ് എസ് ആണേലും വനവാസിയോ ആദിവാസിയോ യുവമോർച്ചയോ ആരണേലും തള്ളിപ്പറയേണ്ടിയിരിക്കുന്നു.
    ഇതിനു മുൻപൊക്കെ ഇവിടെ സ്ഫോടനങ്ങൾ ഉണ്ടായപ്പോഴൊക്കെ പ്രതിയാക്കപ്പെട്ടവർക്കും അവരുടെ ആളുകൾക്കും എന്തേ ഇന്ന് അദ്വാനിക്കും രജ് നാഥ് സിങിനും ഉണ്ടായപോലുള്ള വികാരങ്ങൾ ഉണ്ടായിരുന്നില്ലേ??????????
    ബട്ല്ലാ ഹൌസിലെ സ്ഫോടനത്തെ പറ്റി അന്വേഷണം വേണമെന്ന് രാജ്യത്തെ ഭൂരിഭാഗം പേരും ആവശ്യപെട്ടിട്ടും ,അതിനെ പരസ്യമായി ആക്ഷേപിച്ച നാരായണൻ ഇപ്പോ എന്തൊരു തല്പര്യമാ (കള്ള ) സന്യാസിമാരുടെ വികാരത്തിനു ക്ഷതം പറ്റാതിരിക്കാ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    എല്ലാഭീകരതയേയും തള്ളിപ്പറയാൻ കഴിയണം
    ഇരട്ടത്താപ്പ് പാടില്ല.കാവിയും കേണലും പ്രതിയായപ്പോൾ ആർക്കൊക്കെയോ നൊന്തെന്നു തോന്നുന്നു. ഈ അന്വേഷണത്തിന്റെ ആയുസ്സ് എത്ര എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

    ReplyDelete
  89. ഒന്നു പറയാൻ മറന്നു.എന്നിലെ ഞാൻ പോലുമറിയാത്ത എൻ ഡി എഫ് കാരനെ കണ്ടെത്തിയ അനോണിക്ക് നന്ദി@@@@!!!!!!!!!!
    ഞാൻ പറഞ്ഞില്ലേ ,നീതികേട് കാണിക്കുന്നവൻ ആരാണെങ്കിലും അവനെ മാറ്റി നിറ്ത്തിയേ പറ്റൂ.ആരായാലും......................

    ReplyDelete
  90. പ്രതിധ്വനി...

    നിങ്ങല്‍ക്ക് ഞങ്ങള്‍ ചില പേരുകള്‍ കല്പിച്ചു തരും അത് അണിഞ്ഞ് ആസ്വദിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. മുസ്ലിം ഭീകരന്‍, മുസ്ലിം ഉഗ്രവാദി, പാകിസ്ഥാന്‍ ഭീകരന്‍, കാശ്മീര്‍ ഭീകരന്‍, ഹിസ്ബുല്‍ മുജാഹിദീന്‍, ഇന്ത്യന്‍ മുജാഹിദീന്‍, സിമി, അങ്ങനെ ആളും സമയവും അനുസരിച്ച് പേരുകള്‍ മാറും.

    1. ബാബരിമസ്ജിദ് പൊളിച്ചതില്‍ തെറ്റില്ല കാരണം അത് രാമജന്മഭൂമിയാണ്. (സനാതന ധര്‍മവും ഹിന്ദുമതത്തിന്റെ സ്വാതന്ത്യം പ്രസംഗിച്ചു നടക്കുന്ന സംഘപരിവാരത്തിന്റെ ഭാരതം എങ്ങനെയിരിക്കും എന്നതിന്റെ ട്രെയലര്‍ ആയിരുന്നു അത്)
    2.ഗുജറാത്ത് കലാപം , ഗോധ്ര സംഭവത്തിന്റെ പ്രതികരമ്മായിരുന്നു. ഞങ്ങള്‍ അതിനെ സ്വാഭാവിക പ്രതികരണം എന്ന് പറയും.
    3. ഓറീസ്സ സംഭവം, അതും ചിലതിന്റെ സ്വാഭാവിക പ്രതികരണം ആയിരുന്നു.
    4.ഇപ്പോള്‍ മാലെഗാവ് സ്പോടനം അതും ചില മുസ്ലിം ഭീകരവാദത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രം.
    5. കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം പിടിച്ചത് . അതും ചിലതിന്റെയൊക്കെ സ്വാഭാവിക പ്രതികരണമ്മാത്രമായിരിക്കും.
    വാലക്കഷ്ണം
    മാധ്യമ വിശാരദന്‍ എന്ന് അഹങ്കരിക്കുന്ന സംഘപരിവാര്‍ ബ്ലോഗര്‍ സാമാന്യ ബുദ്ധികൊണ്ട് മാലെഗാവ് സ്പോടനത്തെ ഒന്ന് അതില്‍ സംഘപരിവാര്‍ അനുകൂല ഭീകര പരിഷകള്‍ക്കെതിരായി ഒരു വരി എഴുതിയെങ്കില്‍ നമുക്ക് ഇയാളെ നമുക്ക് വിമര്‍ശിക്കാതിരികാമായിരുന്നു.

    ജയ് ഹിന്ദ്

    ReplyDelete
  91. പ്രതിധ്വനി said... "പ്രധാനമന്ത്രി പോയിരിക്കുന്നു ഇന്നലെ ആശ്വസിപ്പിക്കാൻ പ്രജ്ഞക്ക് കുഴപ്പമൊന്നുമില്ലാന്നും പറഞ്ഞ്"
    സമ്മതിക്കുന്നു.പ്രധാനമന്ത്രി പോയി എന്നതു ധാരണാപിശകാണു.തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.ക്ഷമികുക.
    -------------------
    സ്വയം മനസ്സിലാക്കിയാല്‍ മതി പ്രധിധ്വനി.... ഇതു പോലെ ഒരുപാടു ധാരണപ്പിശകൌകളുടെ ആകെത്തുകയാണ് താങ്കളുടെ പ്രതികരണങ്ങള്‍. താങ്ങള്‍ എന്തു കരുതിയാലും മന്മോഹന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നതുപോലെ അദ്വാനി ഇന്ത്യയുടെ പ്രധിപക്ഷ നേതാവാണ്. ഇന്ത്യയിലെ കോടിക്കണക്കിനാളുകളുടെ പിന്തുണയോടെയാണ് അദ്ദേഹം ആ പദവിയിലെത്തിയത്‌. ആ ആളുകളുടെ ആവശ്യംങ്ങളും ആശങ്കകലും തന്നെയാണ് അദ്ദെഹം പ്രതിനിധീകരിക്കുന്നത്. സോണിയായുടെ പിന്തുണണ്ട് പ്രധാനമന്ത്രിയായ മന്മോഹന്‍ ജനനേതാവായ അദ്വാനിക്ക്‌ വീശദീകരണം നല്‍കാന്‍ ധാര്‍മ്മികമായി ബാധ്യസ്ഥനാണ്

    ReplyDelete
  92. മുസ്ലിംകൾക്ക് അതു അണിഞ്ഞു കൊടുക്കണം,സംഘ് പരിവാർ സ്വയം തന്നെ അതാണെന്ന് പലവട്ടം തെളിയിച്ചതാണല്ലോ?
    പിന്നെ, അദ്വാനി പ്രതിനിധീകരിക്കുന്നത് ഹിന്ദുഭീകരരെ മത്രമല്ലല്ലോ?
    രാജ്യം വിലകാണുന്ന വിദഗ്ദർ എല്ലാവരും ആവശ്യപ്പെട്ടതാണ് ബട്ലല ഹൌസ് സംഭവത്തെ പറ്റി അന്വേഷണം,എന്നിട്ട് കേട്ടില്ല,ഇല്ല അതൊന്നും കേൽക്കുകയുമില്ല.
    അനോണീ നോക്കി കണ്ട് നടന്നോ,ബട് ലയിൽ പോലീ‍സ് ഓഫീസർ മരിച്ചത് പിന്നിൽ നിന്നുള്ള വെടികൊണ്ടാണെന്ന് വിദഗ്ദർ.!!!!!!!!!!!!!!!

    ഈ മണ്ടന്മാർ തന്നെയാ സ്വന്തം ആസ്ഥാനത്ത് ബോംബ് വച്ച് പൊട്ടിച്ചത്!!!!!!!!!!
    കഴുക്കോൽ തന്നെ ഊരി കത്തിക്കണം!!!!!!!!!!
    പിന്നെ ചിന്തകാ ഭാവുകങ്ങൾ, നല്ല ലേഖനം ,ലിങ്കിയതിനു നന്ദി

    ReplyDelete
  93. മാധ്യമം, തേജസ്സ് നല്ല പത്രങ്ങള്‍ തന്നെ... ഇത്രയും നിക്ഷ്പക്ഷമായ പത്രങ്ങള്‍ എവിടെ കിട്ടും വേറെ... താങ്ങള്‍ക്ക് ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ചു പറയാന്‍ ഒന്നുമില്ല.. കുറെ എന്‍ഡീഫ് ലിങ്കുകള്‍ കൊണ്ടു എന്തു കാര്യം, നിങ്ങള്‍ക്ക് സ്വയം ആശ്വസ്സിക്കാം എന്നല്ലാതെ

    ReplyDelete
  94. >>[Anonymous 1:44 PM, November 23, 2008]“സംഘപരിവാർ ബ്ലോഗർ സാമാന്യ ബുദ്ധികൊണ്ട് മാലെഗാവ് സ്പോടനത്തെ ഒന്ന് അതിൽ സംഘപരിവാർ അനുകൂല ഭീകര പരിഷകള്‍ക്കെതിരായി ഒരു വരി എഴുതിയെങ്കിൽ നമുക്ക് ഇയാളെ നമുക്ക് വിമര്‍ശിക്കാതിരികാമായിരുന്നു

    [നകുലൻ] താങ്കളീപ്പറഞ്ഞവാചകം അല്പമെങ്കിലും ആത്മാർത്ഥതയോടെയാണെങ്കിൽ, മുകളിലുള്ള കമന്റുകളെല്ലാം ഇനിയെങ്കിലും വായിക്കുക. സ്ഫോടനത്തേയോ അല്ലെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചവരെയോ അല്ല – മറിച്ച് സംഘപരിവാറിനെ ചീത്തവിളിക്കണമെന്നതാണു താങ്കളുടെ ആവശ്യം എന്നതു വ്യക്തമായിത്തന്നെ പറഞ്ഞതു നന്നായി.

    പിന്നെ, ഞാനൊരു സംഘപരിവാർ ബ്ലോഗറാണോ എന്നതേക്കുറിച്ച് ധാരാളം തവണ ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞതാണ്. ആവർത്തിക്കേണ്ടി വരുന്നതു കഷ്ടവുമാണ്. എന്നാലും പറയുകയാണ്. ഇവിടെ താങ്കൾ വായിക്കുന്നത് എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായങ്ങളാണ്. എനിക്ക് സംഘപരിവാർ അനുഭാവവുമുണ്ട്. ബാക്കി താങ്കൾക്കു സ്വയം തീരുമാനിക്കാം.

    അഭിനവഭരതന്മാരോടുള്ള അമർഷം പ്രകടിപ്പിച്ചതിന്റെ മുഴുവൻ വിശദാംശങ്ങളും അവതരിപ്പിച്ചുകൊണ്ടു മറുപടി പറയാൻ തത്കാലം താല്പര്യപ്പെടുന്നില്ല. വിഷയം മാറ്റാൻ താങ്കളൊക്കെ പല കുതന്ത്രങ്ങളും പയറ്റിയെന്നു വരും. അതിനിരയാകാൻ ഞാനൊരുക്കമല്ല.

    മെലഗാവ് എന്നു കേട്ടാൽ ഉടൻ‌തന്നെ ഞാൻ അതിനെ പിന്തുണയ്ക്കും എന്നു താങ്കൾ കരുതുന്നെങ്കിൽ അതൊരുതരം ഗുരുതരമായ മാനസികപ്രശ്നമല്ലെന്നുണ്ടോ? ഒരു സംഘപരിവാർ അനുഭാവി എന്ന നിലയ്ക്ക് എന്നെ വീക്ഷിക്കുന്നതു കൊണ്ടാണോ താങ്കൾ അങ്ങനെയൊരു മുൻ‌വിധിയിലേക്ക് എടുത്തുചാടുന്നത്? ഇത്തരം മുൻ‌വിധികളൊക്കെ മനസ്സിൽനിന്നു മാറാത്തിടത്തോളം കാലം താങ്കൾക്കു പല കാര്യങ്ങളും മനസ്സിലാകുമെന്നു തോന്നുന്നില്ല.

    മെലഗാവിനു പിന്നിൽ പ്രവർത്തിച്ചവർ സംഘപരിവാർ പ്രവർത്തകരോ അവരുടെ ആശയങ്ങൾ പിൻ‌പറ്റുന്നവരോ ഒക്കെയാണെന്ന വാദവും കടും‌പിടുത്തവും താങ്കൾക്ക് മനസ്സിന് ആശ്വാസം തരുന്നെങ്കിൽ അങ്ങനെ വാദിച്ചുകൊള്ളുക. (അതിനിടയ്ക്ക്, സംഘനേതാക്കളെ അവർ ലക്ഷ്യം വച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ കണ്ടതേയില്ലെന്നു നടിച്ചുകൊള്ളൂ – സാരമില്ല – അന്വേഷണസംഘം പറയുന്ന മറ്റെന്തും വിശ്വസിക്കാം – അതൊഴിച്ച്) എന്നാലും ചോദിച്ചു പോകുകയാണ്. അനുഭാവം വച്ചുകൊണ്ട് ആലോചിച്ചാൽ‌പ്പോലും സംഘപരിവാർ അനുഭാവികൾക്കു തന്നെയല്ലേ മെലഗാവ് ഏറ്റവുമധികം ദു:ഖകരമാവേണ്ടത്? അതുകേട്ടു സന്തോഷം തോന്നേണ്ടത് താങ്കളേപ്പോലെയുള്ളവർക്കു മാത്രമല്ലേ? നിരപരാധികൾ കൊല്ലപ്പെടുന്നതിന്റെ പേരിൽ മാത്രമല്ല – മറ്റേതു രീതിയിൽ ആലോചിച്ചാലും ശരി - അതു ദു:ഖകരമെല്ലെന്നുണ്ടോ? മറുബോംബ് എന്ന ആശയം ശുദ്ധവിഡ്ഢിത്തമാണെന്നും ജിഹാദിഭീകരാക്രമണങ്ങളെ തടയുന്നതിൽ തരിമ്പെങ്കിലും സഹായിക്കുകയല്ല – മറിച്ച് അപകടകരമായ ന്യായീകരണങ്ങൾക്കു വഴിവയ്ക്കുക മാത്രമാണുണ്ടാകുക എന്നതിൽ എന്തെങ്കിലും സംശയത്തിനു വകയുണ്ടോ? ഈ പോസ്റ്റുപോലെയുള്ള വേദികളിൽ വരുന്ന കമന്റുകൾ തന്നെ അതിന്റെ തെളിവല്ലേ? ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വെല്ലുവിളി ഉയർത്തിക്കൊണ്ട്, ജാതിമതവ്യത്യാസമില്ലാതെ ഓരോ പൌരനേയും ആക്രമിച്ചുകൊണ്ട് വിദേശസഹായത്തോടെ ഇവിടെ നടന്ന അനവധി ഭീകരാക്രമണങ്ങളൊക്കെയും നിസാരവൽക്കരിച്ചുകൊണ്ട് എല്ലാവരും മെലഗാവ് എന്ന പേരിന്റെ പിന്നാലെ പോകുന്നതു കണ്ടതു മാത്രമല്ലേ മെലഗാവിന്റെ ബാക്കിപത്രം? കേണൽ പുരോഹിതിനു കയ്യടിക്കും എന്നാണു കരുതിയതെങ്കിൽ തെറ്റി. ആളുടെ പേരു മാത്രം നോക്കി അന്തം വിട്ടു പിന്തുണയ്ക്കുന്ന പരിപാടി താങ്കൾക്കു ശീലമായിരിക്കാം. എല്ലാവരും അങ്ങനെയല്ല.

    മെലഗാവ് എന്ന വാക്കുപയോഗിച്ചു കൊണ്ടുള്ള അമിതമായ ആക്രോശങ്ങൾ തിരിച്ചടിക്കുന്നതാണിപ്പോളത്തെ പുതിയ സംഭവവികാസങ്ങൾ. അന്തസ്സായി അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനു പകരം, മാദ്ധ്യമങ്ങൾക്കു ബോധപൂർവ്വം ലീക്കുകൾ കൊടുത്തുകൊണ്ടിരുന്ന (പലതും പിന്നീടു തിരുത്തേണ്ടിയും വന്നു) അന്വേഷണസംഘത്തിന്റെ കൈ പൊള്ളിക്കൊണ്ടിരിക്കുന്നതാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പ്രഗ്യാസിങ്ങിനെ പീഢിപ്പിച്ചതായുള്ള വെളിപ്പെടുത്തൽ അന്വേഷണസംഘത്തിന്റെ ഉദ്ദേശശുദ്ധിയേക്കുറിച്ചു സംശയങ്ങൾ ജനിപ്പിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? ഇനിയിപ്പോൾ അതിൽ ഇരട്ടത്താപ്പ് ആരോപിക്കാമെന്നല്ലാതെ എന്തു പ്രയോജനം? അന്വേഷണം അവസാനിക്കുന്നതു വരെ, കുറ്റാരോപിതരെ പിന്തുണയ്ക്കാൻ ആളുകൾ നിർബന്ധിതരായിക്കൊണ്ടിരിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെ നോക്കുന്നതായിരുന്നു നല്ലത്. പ്രഗ്യാ സിങ്ങിനെ ബി.ജെ.പി.ക്കെതിരായി മത്സരിപ്പിക്കാനായി രാഷ്ട്രീയകക്ഷികൾ ശ്രമിക്കുന്നതു കാണേണ്ടി വന്നു. പ്രാദേശികവാദം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഏകരാഷ്ട്രമെന്ന സംഘാശയത്തിനു പുറം തിരിഞ്ഞുനിൽക്കാറുള്ള ശിവസേനയിതാ കേണൽ പുരോഹിതിനും പിന്തുണയുമായി എത്തിയിരിക്കുന്നു. മെലഗാവിൽ കുറ്റാരോപിതരായവർക്കു പടിപടിയായി പിന്തുണവർദ്ധിച്ചുവരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടിയിരുന്നോ എന്ന് അതിനിടയാക്കിയവർ ഇനിയെങ്കിലും ചിന്തിക്കുന്നതു നന്നായിരിക്കും. അതുപിന്നീട് വീണതു വിദ്യ എന്ന മട്ടിൽ മുതലെടുക്കാൻ തന്നെ ബോധപൂർവ്വം ചെയ്യുന്നതാണെങ്കിൽ, ദൈവം എല്ലാവർക്കും നല്ല ബുദ്ധി തരട്ടെ എന്നു പ്രാർത്ഥിക്കാനേ കഴിയൂ.

    എന്തായാലും, അൽജീരിയയിലെയും മറ്റും ഭരണാധികാരികളെ തട്ടിക്കളഞ്ഞുകൊണ്ടു ജിഹാദു നടത്തണമെന്നു മലയാളികളെ ഉത്ബോധിപ്പിച്ച അപകടകരമായ സാഹിത്യം ചൂണ്ടിക്കാണിക്കപ്പെട്ട വേദിയിലെങ്കിലും, മെലഗാവ് എന്ന പേരും പറഞ്ഞ് വിഷയം മാറ്റാൻ ശ്രമിച്ചതു തികഞ്ഞ വിഡ്ഢിത്തമായിപ്പോയി. കേരളത്തിൽ തീവ്രവാദമുണ്ടെന്നതിനു വ്യക്തമായ സൂചനകൾ കാണിച്ചാലും ഒരിക്കലും അംഗീകരിക്കില്ലെന്നു ശാഠ്യം തന്നെയാണതു സൂചിപ്പിക്കുന്നത്. അത് തികച്ചും അപകടകരമായ പ്രവണതയാണ്. അങ്ങനെയൊക്കെയുള്ള ശാഠ്യങ്ങളല്ലേ പുരോഹിതുമാരുടെ നിലപാടിന് സാധൂകരണം കിട്ടാനിടയാക്കുന്നത്? അത് ഒഴിവാക്കാൻ നോക്കുകയല്ലേ വേണ്ടത്? ജിഹാദിഭീകരതയെ എതിർക്കാൻ ജനാധിപത്യപരമായ മാർഗ്ഗങ്ങളുണ്ടെന്നും, ചർച്ചാവേദികളിലും മറ്റ് അത് എതിർക്കപ്പെടുന്നുണ്ടെന്നും ഒരു തോന്നലെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കൂ അനോണീ.

    qw_er_ty

    ReplyDelete
  95. ശ്രീ.നകുലന്‍
    “മെലഗാവിനു പിന്നിൽ പ്രവർത്തിച്ചവർ സംഘപരിവാർ പ്രവർത്തകരോ അവരുടെ ആശയങ്ങൾ പിൻ‌പറ്റുന്നവരോ ഒക്കെയാണെന്ന വാദവും കടും‌പിടുത്തവും താങ്കൾക്ക് മനസ്സിന് ആശ്വാസം തരുന്നെങ്കിൽ അങ്ങനെ വാദിച്ചുകൊള്ളുക.“

    അപ്പോള്‍ അവര്‍ സംഘപരിവാറുകാരുമായോ അങ്ങനെ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്റ്റവരോ അല്ല എന്ന് താങ്കള്‍ പറഞ്ഞതായി ഞാന്‍ മനസ്സിലാക്കിക്കോട്ടെ.അതാണല്ലോ താങ്കള്‍ പറഞ്ഞ വരികളുടെ അര്‍ഥം.

    പിന്നെ താങ്കള്‍ അന്വെഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങല്‍ക്ക് ചോര്‍ത്തികൊടുത്തു എന്നൊക്കെയുള്ള വിലാപങ്ങള്‍ കണ്ടു. ഈ വാക്കുകള്‍ ഇവിടെയുള്‍ല മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും പറയുന്നതല്ലെ ? മാധ്യമ ഭീകരത എന്നൊക്കെ പറഞ്ഞ് നടക്കുന്നത് ഇത് തന്നെയല്ലേ ?

    മാധ്യമ ചോര്‍ച്ച യെപറ്റി പറയുമ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്‍ക്കുകയാണ്. ഇന്ത്യന്‍ വിമാനം ചില തീവ്രവാദികള്‍ റാഞ്ചികൊണ്ട് പോയി കാണ്ടഹാറില്‍ ഇറക്കിയ സമയം. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ അതിനെല്ലാ ഒത്താശയും ചെയ്തു കൊടുത്തു. അന്ന് ഇന്ത്യന്‍ ജയിലില്‍ കിടക്കുന്ന തീവ്രവാദികളെ മോചിപ്പിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ശ്രീ.രാജഗോപാല്‍ അന്ന് വലിയൊരു വെടി പൊട്ടിച്ചു. അന്ന് കാണ്ടഹാറില്‍ നിന്നും തീവ്രവാദികള്‍ കൊടുത്ത ലിസ്റ്റില്‍ ദക്ഷിണേന്ത്യയില്‍ ജയിലിലില്‍ കിടക്കുന്ന മലയാളിയായ ഒരാളുടെ പേരുമുണ്ട് എന്ന്.(അതായത് അബ്ദുള്‍ നാസര്‍ മദനി). വിമാനറാഞ്ചികളുമായും തീവ്രവാദികളും ആയി മദനിയെ കൂട്ടികെട്റ്റുക എന്നതായിരുന്നു ഇതിലൂടെ ശ്രീ,രാജ ഗോപാല്‍ ഉദ്ദേശിച്ചത്. ഈ വിവരം പത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഒരു മന്ത്രിയില്‍ നിന്ന് അതും ഇപ്പോള്‍ രഹസ്യങ്ങള്‍ പോലീസിന് ചോര്‍ത്തിക്കൊടുക്കുന്നു എന്ന് വിലപിക്കുന്ന താങ്കളൊക്കെ മനസ്സിലാക്കേണ്ട കാര്യമാണ് അത്.
    കൂടാതെ ഇക്കഴിഞ്ഞ ബട്ട്ല ഹൌസ് തീവ്രവാദ വേട്ടയില്‍ പിടിക്കപ്പെട്റ്റ ആളുകളെ ഉസാമ ബിന്‍ ലാദിന്‍ ധരിക്കുന്നത് പ്പോലെയുള്‍ല ഷാളുകള്‍ മുസ്ലിം മൌലവിമാരും പള്ളി ഇമാമുമാരും ധരിക്കുന്ന ഷാളുകള്‍ പുതപ്പിച്ച് പത്രക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്ത് തരത്തിലുള്ള പത്ര പ്രവര്‍ത്തനമാണ്. ശ്രീ.നകുലന്‍ താങ്കള്‍ ഐ.എസ്.എസിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ എനിക്ക് നിഷേധിക്കാന്‍ സാധിക്കില്ല. 100% ശരിയുമാണ്. ആര്‍.എസ്.എസിനെ പ്രധിരോധിക്കാന്‍ ഐ.എസ്.എസ് ഉണ്ടാക്കിയ നടപടി ശുദ്ധ പോഴത്തരം എന്നല്ലാതെ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ട് സമുദായങ്ങള്‍ തമ്മില്‍ തുടരുന്ന നിരന്തരമായ സംഘര്‍ഷങ്ങള്‍ കൊണ്ട് ആര്‍ക്കാണ് ഗുണം ?.

    കൂടാതെ ഞാന്‍ മലേഗാവ് സ്പോടനത്തെ ആഘോഷിച്ചിട്ടില്ല. ഞാന്‍ അത് അല്‍ഭുതത്തോടെയാണ് വാര്‍ത്തകള്‍ കേട്ടത്. ഈ പറയുന്ന സംഘപരുഇവാറും മറ്റും ദേശസ്നേഹം പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു രാജ്യദ്രോഹിയാകാന്‍ കഴിയുക. എന്നാല്‍ മുസ്ലിം തീവ്രവദം എന്ന ഒന്നുണ്ടെങ്കില്‍ ഹൈന്ദവ തീവ്രവാദവും ഉണ്ട്. അതാണ് മലേഗാവില്‍ കണ്ടത്. പക്ഷെ വോട്ടിനുവേണ്ടിയോ മറ്റോ മാനസിക വിബ്രമം കൊണ്ടോ ചെയ്തു കൂട്ടുന്ന വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ ആര് ചെയ്റ്റാലും അവര്‍ പിടിക്ക്പ്പെടണം. മുസ്ലിം തീവ്രവാദം സംഘപരിവാറ് ആഘോഷിക്കുമ്പോള്‍ അപ്പുറത്ത് ആഘോഷിക്കുമ്പോള്‍ മാത്രം വ്യാകുലപ്പെടുന്നതില്‍ നകുലന്‍ എന്താണ് അര്‍ഥമുള്ളത് ?.

    താങ്കളുടെ വരികളില്‍ ഇപ്പോഴും എന്തൊക്കെയോ ചില മലേഗാവ് പിന്താങ്ങള്‍ സ്വഭാവം അനുഭവപ്പെടുന്നു. പിന്നെ ശ്രീ,നകുലന്‍ താങ്കള്‍ സാങ്കേതികമായി സംഘപരിവാര്‍ ശിവശേന ആ സേന ഈ സേന എന്നൊക്കെ വേര്‍തിരിച്ചു പറയുന്നു എങ്കിലും ഒരു കാര്യം പുറമെയുള്‍ല ജനങ്ങള്‍ മനസ്സിലാക്കുന്നത്. എല്ലാം അടിസ്ഥാനപരമായി ഒരേ ആശയത്തിന്റെ വക്താക്കളാണ് എന്നുള്‍ലതാണ്. കാരണം ഇതുമായി ബന്ധപ്പെട്റ്റ എന്തെങ്കിലും ഉണ്ടായാലും ഒരു സംഘടനയും ആ സംഭവത്തിനെ അപലപിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

    മുസ്ലിം സമുദായത്തില്‍ പെട്ടവരിലെ തീവ്രവാദം എന്നത് യാഥാര്‍ത്യമാണ് പക്ഷെ അത് വെറും തുച്ചമായ ശതമാനം മാത്രമാണ്. ഹിന്ദു സമുദായത്തിലും അതെ. പക്ഷെ സംഘപരിവാര്‍ കാടടച്ച് വെടി വെച്ച് അവിടെ സിമി.ഇവിടെ ഹിസ്ബുള്‍ മുജാഹിദീന്‍ എന്നൊക്കെ വെച്ച് കാച്ചിയതിന്റെ പ്രതിഫലനം ആണ് ഇപ്പോള്‍ മലേഗാവില്‍ കാണുന്നത്. എല്ലാ സംഭവങ്ങളുടെയും സത്യം ഒരുനാള്‍ പുറത്ത് വരും. ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്. ദൈവം ഒരിക്കല്‍ എല്ലാം വെളിച്ചത്ത് കൊണ്ട് വരും .സത്യം മാത്രമേ നിലനില്‍ക്കൂ.

    ഫൈസല്‍.കെ.എ
    ദുബായ്

    ReplyDelete
  96. ഫൈസൽ,
    മനസ്സിലാക്കിയിട്ത്തോളം നകുലൻ ഏതെങ്കിലും ഒരു സംഘപരിവാർ സംഘടനയുടെ പ്രവർത്തക്നൊന്നുമല്ല. അനുഭാവിയാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണു പറയുന്ന്തെന്നു സൂചിപ്പിച്ചും കാണുന്നു. അദ്ദേഹം പറയുന്ന പലകാര്യങ്ങളും അന്വേഷിച്ചാൽ ആർക്കുവേൺമെങ്കിലും കണ്ടെത്താവുന്ന സാമാ‍ന്യവിവരങ്ങൾ എന്നതിൽക്കവിഞ്ഞ്‌ ഒന്നുമില്ല. മെലഗാവ്‌ പ്രതികളെ സംഘപരിവാറുകാർ എന്നു വിളിക്കുന്നത്‌ തെറ്റാൺന്നത്‌ നകുലന്റെ മാത്രം അഭിപ്രായമല്ല. അത്‌ സംഘപ്രസ്ഥാനങ്ങൾഎപ്പറ്റി അറിയാവുന്ന ഓരോരുത്തരുടേയും അഭിപ്രായമാണ്. സംഘപരിവാറും മറ്റും അവരുടെ നിലപാടുകൾ പറഞ്ഞുകൊണ്ട്‌ പല കാര്യങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്‌. നാം വായിക്കണമെന്നേയുള്ളൂ.

    മെലഗാവ്‌ അന്വേഷണം, പ്രതികൾ ആർ.എസ്‌.എസ്‌.നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തൽ, ഇതേപ്പറ്റിയൊക്കെ ആർ.എസ്‌.എസിന്റെ ഔദ്യോകിഗ പ്രസ്താവനകൾ വന്നിട്ടുണ്ടല്ലോ. അതിൽ നിന്നൊക്കെയല്ലേ നമ്മൾ ഒരു പ്രസ്ഥാനത്തിന്റെ നിലപാടുകൾ മനസ്സിലാക്കേണ്ടത്‌? താങ്കൾ അതു വായിച്ചിരുന്നില്ലെങ്കിൽ, താഴെ കോപ്പി ചെയ്ത്‌ ഇടുന്നു.

    (അതിനിടയ്ക്ക്‌ ഒന്നു പറയട്ടേ, മദനിയേക്കുറിച്ച്‌ അന്നു പറഞ്ഞത്‌ തനിക്കു തെറ്റായി ലഭിച്ച വിവരമഅയിരുന്നുവെന്നു തുറന്നു സമ്മതിച്ച്‌ രാജഗോപാൽ ഖേദം പ്രകടിപ്പിച്ചിരുന്നതും ഓർക്കുന്നു. സെൻസിറ്റീവ്‌ ന്യൂസിനു വേണ്ടി മാദ്ധ്യമങ്ങൾ മത്സരിക്കുമ്പോൾ ഇത്തരം വാർത്തകൾ വേഗം പരക്കും)

    Statement issued by Shri. Madan Das Devi, RSS Saha Sarkaryavah

    Date : 22-11-2008
    Place : New Delhi

    The investigations by the Anti Terrorist Squad of the Maharashtra Police into the bomb blast at Malegaon in Maharashtra are mired in controversy right from day one. In view of the claims by the investigating agency that certain Hindu groups were involved in the blasts it was expected that the case would be handled in a professional and thorough manner. However we are pained to note that more than month-long investigations have left a very bad taste inviting criticism from everyone including several security experts.

    Ever since this turn of events took place in the Malegaon case there has been an unrelenting cacophony about the rise of so-called 'Hindu Terror' and the involvement of the RSS and other Hindu organizations in terrorist activities not only at Malegaon but also at several other places. It is an article of faith for the RSS that it will never sponsor or support any form of violence. Being a law abiding organization committed to peace and social harmony we took a principled stand that the investigations into the case must be conducted thoroughly and professionally and truth brought out.

    What we objected to and continue to do so is the campaign that there exists something called Hindu Terror vis-a-vis Jehadi terror. The purpose of this campaign is to support, if not justify, the actions of the Jehadi terrorists and hide the failure of the government in combating terrorism. We would like to caution the Government, political parties and media that political expediency on terror would prove costly for the larger interests of national security and integrity of the country.

    Now the ATS has brought in a new dimension of the conspiracy by the Malegaon accused to eliminate the senior Sangh leaders Sri Mohanrao Bhagwat, General secretary and Sri Indresh Kumar, Member, National Executive. We would have liked the ATS to further probe this matter. Instead it chose to leak the matter in bits and pieces to sections of media. The governments are obliged to ensure protection of all citizens. Hence this kind of information, if it was available with the government, should have called for immediate action. There was no such initiative from the government side. It gives credence to the suspicion that this information is a part of a design to divert nation's attention from the massive failure of the agencies in the Malegaon probe.

    Deliberate and partial leakage of Narco reports of the suspects making wild and baseless insinuations like the senior RSS leader Sri Indresh Kumar's involvement with the ISI are also a part of this larger design. We would like to categorically rubbish these claims of the suspects. Sri Indresh Kumar is a senior and dedicated Pracharak of the RSS. He had held various important positions in the RSS and is at present undertaking several activities under the guidance of the RSS leadership. All allegations against him are totally baseless and deserve nothing but contempt.

    The Sangh leaders, including the Chief and the General Secretary, are constantly on the move and are easily accessible. Many people come to meet them and share their views on various issues. Merely because someone had come and said something doesn't really mean anything.

    Evidently all this propaganda smacks of a sinister design to drag the RSS into some baseless controversy and divert public attention from the misdeeds of the government and the investigating agencies in the name of Malegaon blast case.

    We urge that the government and media put an end to this diversionary tactics and focus on the terror which has assumed serious proportions.

    I urge the countrymen to understand that this campaign is politically motivated and intended to damage the reputation of the Hindu organizations, Hindu saints and Hindu civilization. I call upon the countrymen to defeat the designs of those who are undermining the national interests for narrow political gains.

    ReplyDelete
  97. പ്രതിധ്വനീ, മെലഗാവ് പ്രതികൾ മുതിർന്ന ആർ.എസ്.എസ്. നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തൽ താങ്കൾക്ക് ചില്ലറ ആശയക്കുഴപ്പമൊന്നുമല്ലല്ലോ ഉണ്ടാക്കിയിരിക്കുന്നത്. താങ്കളുടെ കമന്റുകൾ പലതിലും ആ കൺഫ്യൂഷൻ ശരിക്കും പ്രതിഫലിക്കുന്നുണ്ട്.

    ഒരുതവണ താങ്കൾ ഇങ്ങനെ എഴുതുന്നു = “ആർ എസ്സെസ്സുകാരെത്തന്നെ വകവരുത്താനും അവർക്കു യാതൊരു മടിയുമില്ല. അതിനു വാടക കൊലയാളികളും,ലക്ഷക്കണക്കിനു രൂപയും

    പിന്നെ താങ്കൾ ഇങ്ങനെ എഴുതി = “ ഈ മണ്ടന്മാർ തന്നെയാ സ്വന്തം ആസ്ഥാനത്ത് ബോംബ് വച്ച് പൊട്ടിച്ചത്!!!!!!!!!! കഴുക്കോൽ തന്നെ ഊരി കത്തിക്കണം!!!!!!!!!!

    എന്റെ പ്രതിധ്വനീ, ഇതൊക്കെ വായിക്കുമ്പോൾ, സത്യം പറഞ്ഞാൽ സംശയം തോന്നിപ്പോകുകയാണ്. ആരെയാണു താങ്കളിവിടെ “മണ്ടന്മാർ“ എന്നു വിളിച്ചത്? ഒരുതരം ആത്മപ്രശംസയാണെന്നു വരുമോ?

    ഇതിലും വലിയ വാദങ്ങളും ഇവിടെ കേട്ടിട്ടുണ്ട് എന്നതു മറക്കുന്നില്ല. കാർഗിലിലിൽ ഇന്ത്യയെ ആക്രമിച്ചത് പാക് സൈനികരുടെ വേഷം കെട്ടിയ സംഘപരിവാറുകാരാണ്. പാർലമെന്റ് ആക്രമണം നടത്തിയത് സംഘപരിവാറാണ്. അടച്ചിട്ട ബോഗികൾക്കുള്ളിൽ സ്വയം തീകൊളുത്തി വെന്തുമരിച്ചതു സംഘപരിവാർ അജണ്ടയാണ്. ഇപ്പോൾ കശ്മീരിൽ വെടിയേറ്റു മരിച്ച മലയാളികളെ പണം നൽകി അങ്ങോട്ടയച്ചതു സംഘപരിവാർ ഏജൻസിയാണ്. അങ്ങനെയെന്തെല്ലാം.

    ഇങ്ങനെയൊക്കെ ശുദ്ധമണ്ടത്തരങ്ങൾ പറഞ്ഞ് സ്വയം പരിഹാസ്യരാവാതിരുന്നുകൂടേ?

    ReplyDelete
  98. The link www.prabodhanam.net/html/issues/Pra_15.11.2008/sadrudin.pdf talks in very critical terms against IDRF.

    A few other links which are worth a dekko (read)
    1. http://narayanan-komerath.sulekha.com/blog/post/2003/04/why-i-support-the-idrf.htm
    2. http://www.geocities.com/charcha_2000/essays/attack_on_idrf_by_mathew

    The second link is a point-by-point rebuttal to the attack against IDRF by pseudo-secularists and traitors.

    ReplyDelete
  99. ജോക്കർ,
    താങ്കൾ വിവിധ കമന്റുകളിലായി പറഞ്ഞ ചില വാചകങ്ങൾക്കുള്ള മറുപടി ചുവടെ.

    >> [ Joker said... 3:23 PM, November 11, 2008] “ഇന്ത്യയിൽ എന്നല്ല ലോകത്ത് ആകമാനം നടക്കുന്ന എല്ലാ തരം ഭീകരവാദങ്ങളും എതിർക്കപ്പെടേണ്ടതുണ്ട്.

    [നകുലൻ] ഭീകരവാദം എന്നത് കേവലമൊരു രാജ്യത്തിലെ മാത്രം പ്രശ്നമല്ല – മറിച്ച് ഒരു ആഗോളപ്രശ്നം തന്നെയാണെന്നു താങ്കൾ തിരിച്ചറിയുന്നതിലും അംഗീകരിക്കാൻ മടിക്കാത്തതിലും സന്തോഷം. തീർച്ചയായും അവ എതിർക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യണം. അതിന്റെ ഭാഗമായി എന്തായിരിക്കും നാം ആദ്യം ചെയ്യേണ്ടത്?

    ഒരു ചെടിയെ വെട്ടിക്കളഞ്ഞാലും അതു വീണ്ടും പൊട്ടിമുളച്ചു വളരും. പക്ഷേ അതിനുള്ള വളം ഇല്ലാതാക്കിയാൽ ചെടി താനേ ഉണങ്ങിക്കരിഞ്ഞു പൊയ്ക്കൊള്ളും. പിന്നീടു മുളപൊട്ടുകയുമില്ല. ആ നയമാണ് ഇവിടെയും വേണ്ടത്. തീവ്രവാദത്തിന്റെ പ്രേരകഘടകങ്ങൾ സാവധാനം ഇല്ലാതാക്കുകയാണു വേണ്ടത്. അതിന് എന്താണു ചെയ്യേണ്ടതെന്ന് ആലോചിക്കുക.

    താങ്കളുടെയൊക്കെ അഭിപ്രായങ്ങൾ നിരന്തരം കേൾക്കുന്നതുകൊണ്ടാവണം, എനിക്കു തോന്നുന്നത് ലോകത്താകമാനം നടക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾ തടയാൻ ഒറ്റവഴിയേയുള്ളുവെന്നാണ്. തീവ്രവാദത്തിനു പ്രേരണ നൽകുന്നവരായി താങ്കളൊക്കെ കുറ്റപ്പെടുത്തുന്ന സംഘപരിവാർ പ്രസ്ഥാനങ്ങളെ ലോകത്ത് എല്ലായിടത്തും പിരിച്ചുവിടുകയോ നിരോധിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ - അങ്ങനെ, തീവ്രവാദഭീഷണി നേരിടുന്ന ഓരോ രാജ്യവും അടിയന്തിരമായി അതാതിടങ്ങളിലെ സംഘപ്രവർത്തകരെ തുറുങ്കിലടയ്ക്കുകയോ അവരുടെ പ്രവർത്തനം തടയുകയോ ചെയ്യട്ടെ. എല്ലാ രാജ്യങ്ങളും അവരുടെ ഓരോസ്ഥലത്തെയും സംഘശാഖകൾ തൊട്ടു തുടങ്ങി – തൊഴിലാളി/വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ വിവിധ ശാഖകൾ എല്ലാം കടന്നു ചെന്ന് – അങ്ങേയറ്റത്ത് ബി.ജെ.പി.യുടെ ബൂത്തുകമ്മിറ്റികൾ വരെ പിരിച്ചുവിടുവാൻ നടപടിയെടുക്കട്ടെ.

    സംഘപ്രവർത്തനം ആരംഭിച്ചതുമുതലാണ് അതിനു പ്രതിപ്രവർത്തനമായി തീവ്രവാദവും ആരംഭിച്ചതെന്ന വസ്തുത നിലനിൽക്കെ, ലോകമെങ്ങും സംഘപ്രവർത്തനം അവസാനിപ്പിച്ചാൽ ഒരു പക്ഷേ പ്രതിപ്രവർത്തനവും അവസാനിച്ച്` ഭീകരവാദവിമുക്തമായ ഒരു നവലോകസൃഷ്ടി സാദ്ധ്യമായേക്കും.

    ReplyDelete
  100. >> [ Joker said... 3:23 PM, November 11, 2008] “ഞാൻ ഒരിക്കൽപോലും മുസ്ലിംഭീകരവാദത്തെ ന്യായീകരിച്ചിട്ടില്ല

    [നകുലൻ] ന്യായീകരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലായിരിക്കാം. പക്ഷേ ഈ ന്യായീകരണം പലവിധത്തിൽ സംഭവിക്കാം ജോക്കർ. എപ്പോളും അതു പ്രത്യക്ഷത്തിൽത്തന്നെ ആവണമെന്നില്ല.

    കേരളത്തിലെ സാധാരണക്കാരായ മുസ്ലീങ്ങളുടെ മനസ്സിൽ ജിഹാദിനേയും മറ്റും ന്യായീകരിക്കുന്ന ചിന്ത നിറയ്ക്കാൻ ശ്രമിച്ചിരുന്ന മാസികയൊരെണ്ണം ഈ പോസ്റ്റിൽത്തന്നെ കണ്ടു കഴിഞ്ഞു. മതം വിട്ടു പോകുന്നവനെ കൊന്നുകളയുകയാണു വേണ്ടത് എന്ന ഫത്വയേക്കുറിച്ചു വിശദീകരിച്ചു. ദൂരത്തെവിടെയോ രാജ്യങ്ങളിൽ നടക്കുന്ന മതസംബന്ധിയായ കാര്യങ്ങളേച്ചൊല്ലി ചോരമണക്കുന്ന ചില തിയറികൾ അവതരിപ്പിച്ചതു കാണിച്ചു തന്നു. ഇവിടെ - ഈ കൊച്ചു കേരളത്തിലുള്ളവർ പറയുന്ന കാര്യങ്ങളാണിതൊക്കെ. ഇവിടെ മതതീവ്രവാദചിന്തകൾ പേറുന്നവരുണ്ട് - അവരതു പ്രചരിപ്പിക്കാനും ശ്രമിക്കുന്നുണ്ട് – ഇതിന്റെയൊക്കെ അനിഷേധ്യമായ തെളിവുകൾ തന്നെയാണവ. പക്ഷേ ഒന്നും കാണാൻ തയ്യാറല്ല എന്ന മട്ടിൽ കണ്ണുകൾ ഇറുക്കിപ്പിടിക്കുകയാണു പലരും. കൊന്നാലും സമ്മതിക്കില്ല എന്ന ശാഠ്യമാണ്.

    മേൽപ്പറഞ്ഞതൊക്കെ ശുദ്ധമതതീവ്രവാദമാണ്. പച്ചയായ മതമൌലികവാദം. അത്തരം ചിന്തകൾ ഉടലെടുക്കുന്നതിലും ചിലർ അവ പ്രചരിപ്പിക്കുന്നതിലും സംഘപരിവാർ സംഘടനകൾക്കൊക്കെ എന്തു പങ്കാണുള്ളത് എന്നു സാമാന്യബോധമുള്ളവർ ചിന്തിച്ചു നോക്കട്ടെ. മേൽപ്പറഞ്ഞ മട്ടുള്ള തീവ്രവാദചിന്തകൾ പേറുന്നത് - ദൈവനാമത്തിലാണു ചെയ്യുന്നത് എന്നു പറഞ്ഞ് സമുദായത്തിനു ചീത്തപ്പേരുണ്ടാക്കി സ്ഫോടനങ്ങൾ നടത്തുന്നത് – ഇതിന്റെയെല്ലാം ഉത്തരവാദിത്തം സംഘപരിവാറിന്റെ തലയിൽ വയ്ക്കണമെങ്കിൽ നാം എത്ര വിഡ്ഢികളും ചിന്താശൂന്യരുമായിരിക്കണം! സംഘപരിവാർ ഭയം സൃഷ്ടിക്കുന്നുവത്രേ - അതിന്റെ പ്രതിപ്രവർത്തനം മാത്രമാണത്രേ മതതീവ്രവാദം! സംഘത്തിനുപോലും എൺപതുകൊല്ലങ്ങളുടെ ചരിത്രമേ പറയാനുള്ളൂ. പിന്നെയല്ലേ സംഘപരിവാർ. അപ്പോൾ അതിനു മുമ്പൊക്കെ ഇവിടെയുള്ളവർ യാതൊരു വിധത്തിലുമുള്ള മതതീവ്രവാദമോ കലാപങ്ങളോ ഒന്നും കാണാത്ത സാത്വികശ്രേഷ്ഠന്മാർ മാത്രമായിരുന്നിരിക്കണം! ചരിത്രം പറഞ്ഞുതരുന്ന അനേകമനേകം കാര്യങ്ങളെല്ലം പച്ചക്കള്ളങ്ങളായിരുന്നുവെന്നു വേണം ഇനി മുതൽ കരുതാൻ!

    സംഘപരിവാറിനെ പേടിച്ചിട്ടാണെങ്കിൽ അതിനെന്തിനു കാശ്മീരിൽപ്പോയി വെടികൊണ്ടു ചാകണം എന്ന നിസാരമായ യുക്തിചിന്ത പോലും നടത്താൻ തയ്യാറല്ലാത്ത – മടിയന്മാരും വിഡ്ഢികളുമായ - നമ്മൾ ഒരു വശത്ത്. സംഘപരിവാറിനേപ്പേടിച്ച്, അൽജീരിയയിലും തുർക്കിയിലും ജിഹാദു നടത്താൻ ആഹ്വാനം ചെയ്യുന്ന വിഡ്ഢികൾ മറ്റൊരു വശത്ത്. സംഘപരിവാറിനേപ്പേടിച്ച്, മതം മാറുന്നവരെ കൊല്ലാൻ പറയുന്ന ഫത്വകളിറക്കുന്നവർ വേറൊരു വശത്ത്. കേരളം ദൈവത്തിന്റെയല്ല - വിഡ്ഢികളുടെ സ്വന്തം നാടാണെന്നു പറയേണ്ടി വരുന്നെങ്കിൽ, അതൊരു വലിയ ദുർവിധി തന്നെ!


    ജോക്കറേ - താങ്കൾ പലപ്പോഴും മാർക്സിസ്റ്റുകാരെ പിന്താങ്ങുന്നതായി കണ്ടിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ അടിത്തറ എത്രത്തോളമുണ്ടെന്നറിയില്ല. എന്തായാലും, മാർക്സിസം എന്ന പേരിൽ മാത്രമല്ല മൌദൂദിസം എന്ന പേരിലും ഒരു ഇസമുണ്ടെന്നെങ്കിലും അറിഞ്ഞുവയ്ക്കുക. തീവ്രവാദപ്രവണതകളുടെ പ്രേരണയും പിന്നാമ്പുറവും തിരഞ്ഞ് സംഘപരിവാറിനു ചുറ്റും മാത്രം കറങ്ങുവാൻ താല്പര്യപ്പെടുന്ന താങ്കൾ ഇവിടുത്തെ യാഥാർത്ഥ്യങ്ങൾക്കു നേരേ കൂടി ഇടയ്ക്കെങ്കിലുമൊന്നു ശ്രദ്ധവയ്ക്കുന്നതു നന്നായിരിക്കും. കേവലം ഇസ്ലാമിക രാഷ്ട്രങ്ങളല്ല, മറിച്ച് സമ്പൂർണ്ണമായും ഇസ്ലാമികമായൊരു ലോകം തന്നെയാണു പടുത്തുയർത്തേണ്ടതെന്നു പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൌലാനാ മൌദൂദിയിലോ അദ്ദേഹത്തിന്റെ ആശയങ്ങൾ പിൻ‌പറ്റുന്നവരിലോ ഒക്കെ അറിയാതെയെങ്കിലും താങ്കളുടെ കണ്ണൊന്നു പെടുന്നതു നന്നായിരിക്കും. ഒരു ഇസ്ലാമികരാഷ്ട്രത്തിന് ശക്തിയും വിഭവങ്ങളുമുണ്ടെങ്കിൽ അത് അനിസ്ലാമികഭരണകൂടങ്ങളെ യുദ്ധംചെയ്തു നശിപ്പിക്കുകയും പകരം ഇസ്ലാമികരാഷ്ട്രങ്ങൾ സ്ഥാപിക്കുകയും വേണമെന്ന നിർദ്ദേശങ്ങൾക്കു നേരെ ചെവിതുറന്നുവയ്ക്കുന്നതും നല്ലതു തന്നെ.

    കുറഞ്ഞ പക്ഷം, ഇസ്ലാം മതം വിട്ടുപോയി മുർത്തദ്ദായി മാറുന്നവരെ കൊല്ലണമെന്ന ഫത്വയുമായി മലയാളത്തിൽ പുസ്തകങ്ങൾ ഇറങ്ങുന്നതിന്റെ ഉത്തരവാദിത്തമെങ്കിലും താങ്കൾ സംഘപരിവാറിന്റെ തലയിൽ വയ്ക്കരുത് എന്നു മാത്രമേ പറയാനുള്ളൂ. എല്ലാം സംഘപരിവാർ ഉണ്ടാക്കുന്നതാണ് - മറ്റുള്ളവർ പേടിക്കുകയും പ്രതികരിക്കുകയും മാത്രം ചെയ്യുന്നു എന്നത് നൂറുശതമാനവും തെറ്റാണ്. മാത്രമല്ല അത് അക്ഷന്തവ്യമായ ഒരു തരം നിസാരവൽക്കരണവുമാണ്. ഇത്തരം നിസാരവൽക്കരണങ്ങൾ ഫലത്തിൽ തീവ്രവാദത്തെ ന്യായീകരിക്കുന്നതിന്റെ ഫലം തന്നെയാണു ചെയ്യുന്നത്.

    ReplyDelete
  101. >> [ Joker said... 12:42 PM, November 11, 2008] “ഈ പോസ്റ്റ് ഞാൻ കുറച്ചു കൂടി മുമ്പെ തന്നെ പ്രതീക്ഷിച്ചു. എന്തേ ഇത്ര വൈകിയത്. സമയക്കുറവ് മൂലം ആയിരിക്കും എന്ന് കരുതുന്നു.

    [നകുലൻ] തീർച്ചയായും സമയക്കുറവു തന്നെയാണു കാരണം. താങ്കളേപ്പോലുള്ളവർ കാത്തിരിക്കുന്നുവെന്നറിയുന്നത് സന്തോഷവും പ്രചോദനവും തരുന്നു.

    >> [ Joker said... 12:42 PM, November 11, 2008] “ കാരണം മലേഗാവ് സ്പോടനവും പ്രസ്തുത ആളുകൾക്ക് മറ്റ് സ്പോടനങ്ങളൊക്കെയുമായിട്ടുള്ള ബന്ധത്തിന്റെയെല്ലാം വാർത്തകൾ ഒന്നടങ്ങട്ടെ അല്ലെ, അതിന് വേണ്ടി കാത്തിരുന്നതാവണം.

    [നകുലൻ] അതുശരി! അതാണോ ഉദ്ദേശിച്ചത്? ഈ നിരീക്ഷണം കൌതുകകരമായിരിക്കുന്നു. താങ്കൾ ഈ പോസ്റ്റു വായിച്ചിരുന്നില്ല എന്നു വരുമോ? കേരളത്തിൽ മതതീവ്രവാദം പ്രതിരോധിക്കപ്പെടാതിരിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കപ്പെടുക കൂടി ചെയ്തതിന്റെ പിന്നിൽ, യു.പി.എ.അനുകൂലകക്ഷികൾക്കുള്ള പങ്കിനേപ്പറ്റി എല്ലാവർക്കും വളരെ വ്യക്തമായി അറിയാവുന്നതാണ് - തുറന്നു സമ്മതിക്കാൻ പലരും മടിച്ചേക്കുമെങ്കിലും. അതിൽത്തന്നെ, മാർക്സിസ്റ്റു പാർട്ടിയുടെ പങ്കുമാത്രം പ്രത്യേകമെടുത്തു പരാമർശിച്ചിരിക്കുന്ന ഒരു പോസ്റ്റാണിത്. ഈ പോസ്റ്റിന്റെ വിഷയവും മെലഗാവ് വാർത്തകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നത് താങ്കളേപ്പോലെയുള്ളവരുടെ മാത്രം മിഥ്യാബോധമാണ്. അത്തരം അബദ്ധങ്ങൾ ഭാഗ്യവശാൽ എനിക്കു പറ്റാറില്ല.

    ReplyDelete
  102. >> [ Joker said... 12:42 PM, November 11, 2008] “മുസ്ലിം തീവ്രവാദം കൊഴുപ്പിച്ച് വന്ന് അവസാനം കൊണ്ടു പോയി ദാ പിന്നെയും കലമുടച്ചു...തലശ്ശേരിക്കടുത്തുള്ള RSS അരിപ്പിറാവുകളുടെ മരണം. അണ്ണാ അണ്ണന്റെ ഈ പരിതാപകരമായ അവസ്ഥയിൽ ഞാൻ അനുതാപം പ്രകടിപ്പിക്കുഞ്ഞു.

    [നകുലൻ] അനുതാപം ആർക്ക് ആരോടാണു തോന്നേണ്ടത് എന്നതാണൊരു പ്രശ്നം. ഇക്കാര്യത്തിലുമതെ - ഈ പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങളും താങ്കളീപ്പറഞ്ഞ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഉണ്ടെന്നുള്ളതു താങ്കളുടെ കേവലം തോന്നൽ മാത്രമാണ്. ആ വാർത്ത വായിച്ചപ്പോൾ “ഹായ് – നന്നായി – ആശ്വാസവുമായി” എന്നെങ്ങാൻ താങ്കൾ കരുതിയിരിക്കും. മറ്റെന്തെങ്കിലും കാര്യത്തിൽ സത്യം വിളിച്ചു പറയണമെന്നുള്ളവർക്ക് ആ വാർത്തയോ ആളുകളുടെ കമന്റുകളോ ഒന്നും ഒരു തടസ്സമേയല്ല എന്നു മനസ്സിലാക്കുക.

    കണ്ണൂരിലെ വാർത്തകൾ ആരും കേൾക്കാതെയൊന്നുമല്ല. സി.പി.എം. തുടർച്ചയായി രാഷ്ട്രീയകൊലപാതകങ്ങൾ നടത്തിയ – നടത്തുന്ന - സ്ഥലമാണു കണ്ണൂർ. അവയിൽത്തന്നെ, ബോംബേറിലൂടെ കൊന്നിട്ടുള്ളത്അമ്മുവമ്മ എന്ന വൃദ്ധയെ മാത്രമൊന്നുമല്ല - അനൂപ് എന്ന യുവാവിനെ ബൊംബെറിഞ്ഞുകൊന്നിട്ട് ദാ ഒരുമാസമേ ആയിട്ടുള്ളൂ. അതിനും കുറച്ചു മാസങ്ങൾക്കുമുമ്പ്, അരയിൽ സൂക്ഷിച്ചിരുന്ന ബോംബു പൊട്ടി ഗുരുതരമായി പരിക്കേറ്റ സി.പി.എമ്മുകാരൻ രജീഷ് ആശുപത്രി വിട്ടോ എന്ന് ഇപ്പോളും ഉറപ്പില്ല. മൂഴിക്കര സ്വദേശിയും ബോംബ് നിർമ്മാണവിദഗ്ദ്ധനുമായ സി.പി.എമ്മുകാരൻ കുട്ടനെ കൊണ്ടുവന്ന് മട്ടന്നൂരിനടുത്ത് കൊളാരിയിൽ സി.പി.എം. ഓഫീസിനു പിൻ‌വശത്തുവച്ച് ബോംബു നിർമ്മിക്കുമ്പോളുണ്ടായ സ്ഫോടനത്തിൽ കുട്ടൻ മരിച്ചിട്ട് അധികകാലമായില്ല. ചിറ്റാരിപ്പറമ്പിൽ മഹേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എമ്മുകാരന്റെ കൈപ്പത്തി ബോംബു നിർമ്മാണത്തിനിടെ അറ്റുപോയ സംഭവത്തിൽ പോലീസ് കേസെടുത്തതായിപ്പോലും അറിവില്ല. സി.പി.എമ്മുകാർക്കെതിരെയുള്ള കേസ് കൈകാര്യം ചെയ്തതിന്റെ പേരിൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ടി.പി.ഹരീന്ദ്രന്റെ വീട്ടിൽ എറിഞ്ഞുപൊട്ടിച്ചവയെല്ലാം സി.പി.എം. കേന്ദ്രങ്ങളിൽത്തന്നെ നിർമ്മിച്ച ഉഗ്രശക്തിയുള്ള ബോംബുകൾ തന്നെയാണ്. പറയാനാണെങ്കിൽ ഒട്ടനവധിയാണു സംഭവങ്ങൾ. ഈയടുത്തെയിടെ നടന്ന സംഭവങ്ങൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂ. കണ്ണൂരിലെ ചുവന്ന ബോംബുകളുടെ മുഴുവൻ ചരിത്രം പറയാൻ നിന്നാൽ നേരം വെളുക്കും.

    അപ്പോൾ, പറഞ്ഞുവന്നതിതാണ്. വേണ്ടിവന്നാൽ ഞങ്ങൾ സി.പി.എമ്മുകാർ പോലീസ്സ്റ്റേഷന്റെ മുമ്പിലും ബോംബു നിർമ്മിക്കുമെന്നു പ്രസംഗിച്ച ചരിത്രമുള്ള ആഭ്യന്തരമന്ത്രിയുടെ ‘സ്വന്തം’ പ്രദേശമാണു തലശ്ശേരി. അവിടെ ബോംബിനേക്കൂടാതെ മറ്റു പല ആയുധങ്ങളും ഉപയോഗിച്ചുകൊണ്ട് തുടർച്ചയായ രണ്ടു കലാപങ്ങൾ നടത്തി പലരേയും കൊന്നിട്ടും മതിവരാതെ മൂന്നാമത്തേതിനു കോപ്പുകൂട്ടുകയാണോ എന്നു സംശയിച്ചിരിക്കുന്ന സമയമാണിത്. അപ്പോൾ, എല്ലാത്തവണയും ആദ്യം ആക്രമണത്തിന് ഇരകളാകുകയും കൂടുതൽ പരിക്കുകളേൽക്കുകയും ചെയ്യുന്നവർ അല്പം തയ്യാറെടുത്തു തന്നെയായിരിക്കും ഇരിക്കുന്നത്. അതു വലിയൊരു അത്ഭുതമായിട്ടൊന്നും യാഥാർഥ്യബോധമുള്ളവർ കരുതില്ല. കണ്ണൂരിലെ ക്രമസമാധാനപാലന സംവിധാനവും നീതിന്യായവ്യവസ്ഥയും ഭരണകൂടസൌകര്യങ്ങളും നഗ്നമായി പക്ഷപാതവൽക്കരിക്കുന്നതിന്റെ അപകടങ്ങളേക്കുറിച്ചാണ് ആ സ്ഫോടനത്തിന്റെ ശബ്ദം നമ്മെ ഓർമ്മപ്പെടുത്തേണ്ടത്. അല്ലാതെ, ആ ജില്ലയിൽത്തന്നെ മാർക്സിസ്റ്റുകളൂം മൌദൂദിസ്റ്റുകളും കൈകോർത്തുനിൽക്കുന്നതിന്റെ ന്യായീകരണമല്ല അത്.

    ഉത്സവപ്പറമ്പിൽ നിന്നു വെടിമരുന്നു മാറ്റിയതായാലും ശരി – ബോംബുണ്ടാക്കിയതായാലും ശരി - ആ സംഭവവും ഈ പോസ്റ്റുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതു താങ്കളുടെ തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ്. കണ്ണൂരിലെ സംഘപ്രവർത്തകർ അരിപ്പിറാവുകൾ മാത്രമാണോ – അരിവാളുകാരുടെ വെട്ടുകിട്ടിയാൽ തിരിച്ചു കൊടുക്കാൻ അവർക്കറിയില്ലേ - ഇതൊന്നുമല്ല ഈ പോസ്റ്റിന്റെ വിഷയം.

    ഇവിടെയെല്ലാം, സ്വന്തം മനോഗതികൾ തന്നെയാണ് താങ്കളെ അബദ്ധങ്ങളിൽ കൊണ്ടുചെന്നു ചാടിക്കുന്നത്. പോസ്റ്റുകളിൽ എന്താണു പറഞ്ഞിരിക്കുന്നത് – അതിലെ അഭിപ്രായങ്ങളെ വസ്തുനിഷ്ഠമായി പ്രതിരോധിക്കണമെങ്കിൽ എന്താണു വഴി - എന്നൊന്നുമല്ല നിർഭാഗ്യവശാൽ താങ്കൾ ആലോചിച്ചു കാണുന്നത്. മറിച്ച്, പറയുന്നയാളെ ഭർത്സിക്കാൻ എന്താണു വഴി – അയാളുടെ രാഷ്ട്രീയ അനുഭാവം വച്ചിട്ട് ആക്ഷേപിക്കാൻ അവസരമുള്ള എന്തെങ്കിലും സംഭവമുണ്ടോ എന്നൊക്കെയാണു താങ്കൾ ചുഴിഞ്ഞന്വേഷിക്കുന്നത്. ഇതൊരു ആരോഗ്യകരമായ സംവാദശൈലിയാണെന്നു തോന്നുന്നില്ല.

    ReplyDelete
  103. >> [ Joker said... 12:42 PM, November 11, 2008] “ഇന്ത്യൻ സൈനികരെ ഉപയോഗിച്ചുള്ള ബോംബ് നിർമ്മാണവും...

    [നകുലൻ] ജോക്കറേ - താങ്കളെന്നല്ല - ആരായാലും ശരി - ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ ഇത്രയ്ക്കു നിരുത്തരവാദപരമായി പെരുമാറരുത്. സൈനികരെ “ഉപയോഗിച്ച്” ആരു ബോംബു നിർമ്മിച്ചുവെന്നൊക്കെയാണു താങ്കളിങ്ങനെ യാതൊരു ലൈസൻസും വേണ്ടാത്ത മട്ടിൽ വാദിച്ചു മുന്നേറുന്നത്? സംഘപരിവാറോ? എന്തൊക്കെയാണു താങ്കളീ പറഞ്ഞുണ്ടാക്കുന്നത്?
    സംഘപരിവാർ എന്ന വാക്കുപയോഗിച്ച് എത്ര ഭർത്സനം വേണമെങ്കിലും നടത്തിക്കൊള്ളുക. ഒരു കലാപമോ മറ്റോ ഉണ്ടായാൽ അതിന്റെ സാമൂഹ്യപശ്ച്ചാത്തലവും മറ്റുകാരണങ്ങളുമൊക്കെ മറച്ചുപിടിച്ചുകൊണ്ട് സംഘപരിവാറാണ് എല്ലാ കലാപങ്ങളുടെയും കാരണം എന്നൊക്കെ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതിയും വിദ്വേഷവും പരത്തി പ്രത്യക്ഷത്തിൽത്തന്നെ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കാൻ ഒരുക്കമില്ലെങ്കിൽ അതും വേണ്ട. അവരുടെ ചെയ്തികളാണു ഭയങ്കരം - അതിനെതിരായ പ്രതിപ്രവർത്തനം മാത്രമാണു ഭീകരവാദം എന്നൊക്കെയുള്ള ന്യായീകരണവും നിസാരവൽക്കരണവും നടത്തി പരോക്ഷമായ തീവ്രവാദപ്രോത്സാഹനം നടത്തുന്നതു നിർത്താനൊരുക്കമില്ലെങ്കിൽ അതും വേണ്ട.

    പക്ഷേ, ദയവു ചെയ്ത് സൈന്യത്തെയൊക്കെപ്പിടിച്ചു കളിക്കാതിരിക്കുക. ഹിന്ദുക്കൾ = സംഘപരിവാർ എന്ന പതിവു സമവാക്യം പോലെ കേണൽ പുരോഹിത് = സൈന്യം എന്നൊരു സമവാക്യം ദയവായി സൃഷ്ടിക്കരുത്. താങ്കൾക്ക് മൂന്നോ നാലോ വാക്കുകളിൽ ഒരു ആരോപണം എറിഞ്ഞിട്ടുപോയാൽ മതിയായിരിക്കും. അതു സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയും അതിന്റെ ദോഷങ്ങളുമൊക്കെ തീരണമെങ്കിൽ മൂന്നോ നാലോ പതിറ്റാണ്ടുകൾ പോലും മതിയായെന്നു വരില്ല.

    ഏതെങ്കിലുമൊരു മതവിഭാഗത്തെയോ ജനസമൂഹത്തെയോ ഒന്നുമല്ലാതെ ഈ രാജ്യത്തെത്തന്നെ ലക്ഷ്യം വച്ചുകൊണ്ട് വിദേശസഹായത്തോടെ തുടർച്ചയായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള അനവധി ഭീകരാക്രമണങ്ങളുടെ ശൈലിയൊന്നുമല്ല മെലഗാവിൽ കാണുന്നതെന്നും - ഒരു പകരം വീട്ടലിന്റെ ശൈലിയിൽ പ്രാദേശികമുസ്ലീങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നതായിത്തോന്നുന്നുവെന്നും - അതിനു പിന്നിൽ ഏതെങ്കിലും ഹിന്ദുക്കളുടെ കരങ്ങളുണ്ടോ എന്നു സംശയിക്കണമെന്നും മുമ്പേതന്നെ സൂചിപ്പിക്കപ്പെട്ടിരുന്നതാണ്. സംഘപരിവാർ അനുകൂല എഴുത്തുകാർ ഉൾപ്പെടെ ഇതേപ്പറ്റിയൊക്കെ എഴുതിയിട്ടുമുണ്ട്. എന്തായാലും, തെരഞ്ഞെടുപ്പിന്റെ സമയമായതുകൊണ്ടാണ് ചില തെരഞ്ഞെടുത്ത മാദ്ധ്യമങ്ങൾക്ക് എങ്ങനെയോ ചില ലീക്കുകൾ പോലെ മാത്രം ഇപ്പോൾ ചില നുറുങ്ങുവാർത്തകൾ ലഭിക്കുന്നതും അവ മാത്രം പ്രചരിക്കുന്നതും എന്നതു വളരെ വ്യക്തമാണ്. ഇതൊന്നും താങ്കൾ ദയവായി ശ്രദ്ധിക്കാതെ വിടരുത്. സൈന്യത്തിന്റെ ആർ.ഡി.എക്സ് കടത്തിയെന്നൊക്കെ നാടൊട്ടുക്കും കൊട്ടിഘോഷിക്കപ്പെടാൻ ഇടയാക്കിയ മഹാരാഷ്ട്രപോലീസ് ഒറ്റദിവസം കൊണ്ട് മലക്കം മറിഞ്ഞ് അങ്ങനെയൊന്നു നടന്നിട്ടേയില്ല എന്നു പറഞ്ഞു കൈ മലർത്തി. വി.എച്.പി.യുമായി ബന്ധമുണ്ടെന്നു വരുത്താനായി, സംഭവത്തിൽ അതിന്റെയൊരു നേതാവിനു പങ്കുണ്ടെന്നു പറഞ്ഞ് ഒരു ദിവസം മുഴുവൻ ആഘോഷിച്ചു. അദ്ദേഹം കേസു കൊടുത്തപ്പോൾ പിറ്റേ ദിവസം തന്നെ ആ വാർത്ത പിൻ‌വലിച്ച് ആളുകൾ മലക്കം മറിഞ്ഞു. ഇതുപോലുള്ള എന്തെങ്കിലും വാർത്താശകലങ്ങൾ വായിച്ചതിനുശേഷം, സൈന്യത്തെ “ഉപയോഗിച്ചു“ എന്നൊക്കെ ആക്രോശിക്കുമ്പോൾ, അന്വേഷണസംഘത്തിന്റെയും മറ്റും ലേറ്റസ്റ്റ് നിലപാട് എന്താണെന്നു കൂടി മനസ്സിലാക്കിയിട്ടു ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. എപ്പോൾ വേണമെങ്കിലും മാറാവുന്ന നിലപാടുകളാ‍ണ് അവരുടേതെന്നെങ്കിലും അറിഞ്ഞുവയ്ക്കുക.

    അതുപോലെ തന്നെ, ഗുജറാത്തിലെ സ്ഫോടനങ്ങൾ തെളിയിച്ച അവിടുത്തെ സംസ്ഥാനപോലീസിനെ വിശ്വാസമില്ലാത്തതെന്തുകൊണ്ട് എന്നു പറഞ്ഞു പോസ്റ്റിട്ട ചരിത്രമുള്ള താങ്കൾ, ഇപ്പോൾ മഹാരാഷ്ട്രപോലീസ് പറയുന്നതൊക്കെ തെളിവിന്റെ അഭാവത്തിലും വിശ്വസിക്കുന്നതെന്തുകൊണ്ട് എന്നുകൂടി ഒരു പോസ്റ്റിട്ട് നിലപാടു വ്യക്തമാക്കുന്നതും നന്നായിരിക്കും.

    ആർ.എസ്.എസിന്റെ മുതിർന്നനേതാക്കളെ വധിക്കാൻ മെലഗാവ് പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്നാണ് ഏറ്റവും പുതിയ ലീക്ക്. ഇത്തരത്തിൽ മാദ്ധ്യമങ്ങൾക്കു മനപ്പൂർവ്വം ലീക്കുകൾ നൽകുന്നത് അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കുമെന്ന കാര്യത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടോ എന്തോ? അവർ തികച്ചും പ്രൊഫഷണലായി അന്വേഷണവുമായി മുന്നോട്ടു പോകുകയും കുറ്റവാളികൾക്കു ശിക്ഷ ലഭിക്കത്തക്ക തെളിവുകൾ സംഘടിപ്പിക്കുകയുമാണു വേണ്ടത്.

    ഭീകരവാദമെന്നത് ഈ രാജ്യത്തിനു തന്നെയാണു ഭീഷണിയുയർത്തുന്നത്. ഇവിടുത്തെ പൌരന്മാർക്ക് ഓരോരുത്തർക്കുമാണ്. കർശന നിയമങ്ങളും കരുതൽ സമീപനങ്ങളുമൊക്കെ വേണം. ഭീകരവാദത്തെ നേരിടേണ്ടത് മറുബോംബിലൂടെയാണെന്നു കരുതുന്നവരല്ല ഇവിടുത്തെ ഹിന്ദുക്കളോ സംഘപരിവാർ സംഘടനകളോ ഒന്നും. അന്വേഷണം ശരിയായ രീതിയിൽ നടക്കുകയും പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. അതിനിടയ്ക്കു കേൾക്കുന്ന ഏതാനും നുറുങ്ങുവാർത്തകളിൽപ്പിടിച്ച് അസംബന്ധപ്രചാരണങ്ങൾ ദയവായി നടത്താതിരിക്കുക. സംഘപരിവാറിനെ ഭർത്സിക്കണം. അതു വേറേ കാര്യം. എന്നാലും, അതേ സമയം തന്നെ, നിൽക്കുന്ന നിലം കുഴിക്കാതെയും ശ്രദ്ധിക്കണം. ദയവായി സൈന്യത്തെയൊക്കെ വെറുതെവിടുക.

    ReplyDelete
  104. >> [ Joker said.. 12:42 PM, November 11, 2008] “താങ്കളുടെ അധ്വാനവും സമയവും വർഗ്ഗീയ പരിഷകൾക്കും ഫാഷിസ്റ്റ് ഏമ്പോക്കികൾക്കും പണയം വെക്കാതെ മനുഷ്യനാകൂ.

    [നകുലൻ] ആലോചിക്കാവുന്നതാണ്. പക്ഷേ - ഇങ്ങനെ വെറുതെ പേരുകൾ മാത്രം പറഞ്ഞാൽ ആശയക്കുഴപ്പമുണ്ടാകും. വർഗ്ഗീയ പരിഷ, ഫാഷിസ്റ്റ് എമ്പോക്കി, മനുഷ്യൻ - ഈ മൂന്നിനെയും താങ്കൾ എങ്ങനെയാണു നിർവചിക്കുന്നത്?

    തികഞ്ഞ വർഗ്ഗീയനിലപാടുകളും ഫാഷിസ്റ്റ് പ്രവണതകളും വച്ചുപുലർത്തുന്ന പ്രസ്ഥാനമെന്നു നിസ്സംശയം പറയാവുന്ന സി.പി.എമ്മിനെയായിരിക്കില്ല താങ്കൾ ഉദ്ദേശിച്ചതെന്നു കരുതട്ടെ? സാധാരണ നിലയ്ക്കാണെങ്കിൽ, ‘എമ്പോക്കി‘ എന്നൊക്കെ വിളിക്കാൻ മടിക്കാത്ത മട്ടിലുള്ള ഒരു ശൈലിയും സംസ്ക്കാരവും പേറുന്നയാൾ സി.പി.എമ്മിനെ എതിർക്കുന്നയാളാവാൻ സാദ്ധ്യതയില്ലാത്തതുകൊണ്ടു കൂടിയാണു ചോദിക്കുന്നത്. പക്ഷേ, പൊതുവിൽ ചില മുസ്ലീം സംഘടനാപ്രവർത്തകർ മാത്രം ചെന്നുകാണാറുള്ള ഓൺലൈൻവേദികളിലും താങ്കളുടെ സജീവസാന്നിദ്ധ്യമുള്ളതുകൊണ്ട് ഉറപ്പും പറയാൻ പറ്റുന്നില്ല. (ഇന്നത്തെക്കാലത്ത് രണ്ടുകൂട്ടരേയും വേർതിരിച്ചുകാണാൻ ബുദ്ധിമുട്ടാണെന്നതിന്റെ മറ്റൊരു ഉദാഹരണമായിട്ടെടുക്കാവുന്നതുമാണ്.)

    ചുരുങ്ങിയ പക്ഷം, “എമ്പോക്കി“ എന്നതിന്റെ നിർവചനമെങ്കിലും പറഞ്ഞുതന്നാൽ നന്നായിരുന്നു. ഒരു പാർട്ടിയുടെ പേരിന്റെ ചുരുക്കെഴുത്തിൽ നിന്ന് ഇംഗ്ലീഷ് അക്ഷരമായ ‘എം’ (M) - പോക്കുന്നയാൾ - അല്ലെങ്കിൽ ആ “എം.” എന്നതിന്റെ അർത്ഥം തന്നെ മാറ്റിക്കളഞ്ഞ് അവിടെ മറ്റു പലതും പ്രതിഷ്ഠിക്കുന്നയാൾ എന്ന അർത്ഥമെടുക്കാമോ? “ ‘എം.‘ പോക്കി“ എന്നതു ചേർത്തുവായിക്കുമ്പൊൾ “എമ്പോക്കി“ എന്നാകുന്നുണ്ട്. അതുകൊള്ളാം. എന്തായാലും, അത്തരക്കാരുമായി എനിക്കു ബന്ധമില്ല.

    പിന്നെ, മനുഷ്യൻ എന്നാൽ ‘മാർക്സിസ്റ്റ് പാർട്ടിയുടെ അനുഭാവി’ എന്ന മട്ടിൽ പാർട്ടി നിഘണ്ടുവിലുള്ള അർത്ഥമാണു മനസ്സിലെങ്കിൽ തീർച്ചയായും എനിക്കു മനുഷ്യനാകേണ്ട. അതല്ലാതെ, ശരിയായ അർത്ഥമെടുത്ത് ഞാൻ ‘മനുഷ്യ’നല്ല എന്ന് എന്നെങ്കിലും തോന്നിയാൽ അന്ന് ഒരു മാറ്റത്തേപ്പറ്റി തീർച്ചയായും ആലോചിക്കാം. നഗ്നമായ തീവ്രവാദപ്രോത്സാഹനം നടത്തുന്നതും പോരാഞ്ഞ് മാന്യത നടിക്കുക കൂടി ചെയ്യുന്നവരുടെ യഥാർത്ഥമുഖം ഓർമ്മിപ്പിച്ചുകൊണ്ട് ‘തെറ്റു തിരുത്തുക സുഹൃത്തുക്കളേ’ എന്ന സന്ദേശം മുന്നോട്ടു വയ്ക്കുന്നത് എത്രമാത്രം കുറ്റകരമാണെന്നറിയില്ല. എന്തായാലും, ആ അപരാധത്തിന്റെ പേരിൽ ആരുടെയെങ്കിലും മനുഷ്യത്വം നഷ്ടപ്പെടുന്നെങ്കിൽ അവരതങ്ങു പോകട്ടെ എന്നു വയ്ക്കുകയാണു വേണ്ടത്. കാപട്യങ്ങൾ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയില്ലെങ്കിൽപ്പിന്നെ, ‘മനുഷ്യ’നാണെന്നു പറഞ്ഞു നെഞ്ചുവിരിച്ചിട്ടെന്തുകാര്യം? നമ്മോടു തന്നെ ലജ്ജ തോന്നില്ലേ?

    എന്റെ പക്ഷചിന്തകൾ മാറണമെന്നു താങ്കൾക്കുണ്ടെങ്കിൽ, ഞാൻ പറയുന്നതു തെറ്റാണെന്നു തെളിയിക്കുകയും മാറിച്ചിന്തിക്കാൻ അങ്ങനെ എന്നെ പ്രേരിപ്പിക്കുകയുമാണു വേണ്ടത്. പക്ഷേ നിങ്ങൾ പലരും ബഹളംവയ്പും ചീത്തവിളിയുമൊക്കെ തുടരുന്നതല്ലാതെ എന്റെ വാദങ്ങൾ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചു കാണുന്നില്ല. യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ മടിച്ചുകൊണ്ട് വെറുതെ സംഘപരിവാറിനെ ചീത്തവിളിക്കാൻ മാത്രം ശ്രമിക്കുന്നവരാണ് എന്റെ മനസ്സിൽ ആദ്യമായി സംഘാനുഭാവത്തിന്റെ സ്ഫുരണങ്ങളുണ്ടാക്കിയത്. നിർഭാഗ്യവശാൽ, താങ്കളും അതേ രീതി തന്നെയാണു തുടർന്നു കാണുന്നത്.

    ReplyDelete
  105. >> [ Joker said... 12:42 PM, November 11, 2008] “അല്ലെങ്കിൽ ഈ എഴുതുന്നതൊക്കെയും വെറും “വേശ്യയുടെ ചാരിത്യപ്രസംഗം പോലെ” ആവുകയും ആളുകൾ ചിരിക്കുകയും ചെയ്യും.

    [നകുലൻ] മുകളിലെ ഒരു കമന്റിൽ ഡോണ്ടിനോടായി ഇതിന്റെ മറുപടി പറഞ്ഞിരുന്നു.

    ഈ പോസ്റ്റു വായിക്കുമ്പോൾ ചിരിക്കുക മാത്രം ചെയ്യുന്നതും “വേശ്യയുടെ ചാരിത്ര്യപ്രസംഗം” എന്നൊക്കെ ആക്ഷേപിച്ചുമടങ്ങുകയും ചെയ്യുന്നത്, യാഥാർത്ഥ്യങ്ങൾ തുറന്നംഗീകരിക്കാനും ചിന്തിക്കാനും തയ്യാറാകാത്ത താങ്കളേപ്പോലെയുള്ളവർ മാത്രമാണ്.

    എഴുതിയത് ആരാണെന്നു നോക്കാതെ വായിച്ചാൽ ഈ നീരീക്ഷണങ്ങളൊക്കെ താങ്കൾ അംഗീകരിക്കുമായിരുന്നോ എന്നതൊരു സംശയം. അതവിടെ നിൽക്കട്ടെ. എന്റെ ബി.ജെ.പി. അനുഭാവം അറിയാവുന്നതുകൊണ്ടാണല്ലോ താങ്കളിങ്ങനെ ചാരിത്ര്യപ്രസംഗം എന്ന് ആക്ഷേപിക്കുന്നത്. അതു വച്ചു തന്നെ ആലോചിച്ചു നോക്കാം.

    ഒരു യു.ഡി.എഫ് അനുഭാവിയാണ് ഈ പോസ്റ്റ് എഴുതിയിരുന്നതെങ്കിൽ - അദ്ദേഹത്തോടാണ് താങ്കളിങ്ങനെ പറഞ്ഞിരുന്നതെങ്കിൽ - അതിന് എന്തെങ്കിലും അർത്ഥമുണ്ടാകുമായിരുന്നു. കാരണം, ഇടതുപക്ഷത്തേപ്പോലെ തന്നെ, അവരും മേൽ‌പ്പറഞ്ഞ സംഘടനകളെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും താലോലിച്ചതാണ്. അവർ ഇടതുപക്ഷത്തെ വിമർശിച്ചാൽ ചിരിക്കുകയും ചാരിത്ര്യപ്രസംഗമെന്ന് ആക്ഷേപിക്കുകയും ചെയ്യാം. പക്ഷേ, ബി.ജെ.പി. ആദ്യം മുതലേ എതിർക്കുകയും അപകടങ്ങൾ ഓരോന്നായി ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ടിരുന്നതാണ്. അതുകൊണ്ട് താങ്കളുടെ പ്രയോഗം ഇവിടെ ഒട്ടും യോജിക്കുന്നില്ല.

    (സംഘപരിവാർ പ്രസ്ഥാനങ്ങൾ മുമ്പേതന്നെ അപകടങ്ങൾ സൂചിപ്പിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞപ്പോളും താങ്കൾ പൊട്ടിച്ചിരിക്കുകയാണു ചെയ്തത്. ആദ്യമായിട്ടാണ് ഇത്രയും നീട്ടി ചിരിക്കുന്നത് എന്നും താങ്കൾ എഴുതി. താങ്കളുടെ പ്രശ്നം വേറെയാണെന്നു തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.)

    ചാരിത്ര്യപ്രസംഗം എന്ന താങ്കളുടെ ഈ പ്രയോഗം ഏറ്റുപിടിച്ച മറ്റുചിലരേയു ഇവിടെ കണ്ടു. എല്ലാവരുടേയും അസഹിഷ്ണുത മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ആ അസഹിഷ്ണുതയുടെ ഒപ്പം നിഴലിച്ചു കണ്ട ഒരു മോഹമുണ്ട്. അത് വ്യാമോഹം മാത്രമാണെന്നു തീർത്തു പറയുകകൂടി ചെയ്തു കൊള്ളട്ടെ. രാജ്യത്ത് വിവിധകാരണങ്ങളാൽ സംഭവിക്കുന്ന കലാപങ്ങളിലും മറ്റും അവയുടെ വിവിധ കാരണങ്ങളുടേയും അതിലുൾപ്പെട്ട വിവിധ ആളുകളേയുമെല്ലാം വിവരങ്ങൾക്കു നേരേ കണ്ണ് ഇറുക്കിയടച്ചു പിടിച്ചതിനു ശേഷം അതെല്ലാം ‘സംഘപരിവാർ‘ സംഘടിപ്പിക്കുന്നതുമാത്രമാണെന്ന പതിവുസിദ്ധാന്തം ആവർത്തിക്കുമ്പോൾ അതെല്ലാം എല്ലാവരും അതേപടിയങ്ങ് ഏറ്റുപിടിക്കുമെന്നു വ്യാമോഹിക്കരുത്. ഈ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും തകർക്കാനുദ്ദേശിച്ച് വിദേശസഹായത്തോടെ ഭീകരവാദികൾ സംഘടിപ്പിക്കുന്ന സ്ഫോടനപരമ്പരകളും മറ്റു തീവ്രവാദപ്രവർത്തനങ്ങളും മറ്റും സംഘപരിവാർ എന്ന പദമുപയോഗിച്ച്` നിസാരവൽക്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യാമെന്നും വ്യാമോഹിക്കരുത്.

    ചരിത്രപരമായ കാരണങ്ങളാൽ മതസ്പർദ്ധയ്ക്കിടമില്ലാത്ത സ്ഥലമായ കേരളത്തിൽ തീവ്രവാദം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘടനളേയും മറ്റും ജനം തിരിച്ചറിയില്ലെന്നും, അവരുമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന യു.പി.എ.ക്കാരായ ഇടതുവലതു കക്ഷികളെ തിരിച്ചറിയാൻ അധികം ബുദ്ധിവേണമെന്നും കരുതരുത്. മതം മാറുന്നവനെ കൊന്നുകളയണമെന്ന ഫത്വ, കശ്മീരിൽ‌പ്പോയി വെടികൊണ്ടു ചാവാനുള്ള തീരുമാനം, തുർക്കിയിലും അൽജീരിയയിലുമൊക്കെ ജിഹാദു നടത്താനുള്ള ആഹ്വാനം – ഇതെല്ലാം മലയാളത്തിലെ സാധാരണക്കാരും മര്യാദക്കാരുമായ മുസ്ലീങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നവരേക്കുറിച്ചു പറയുമ്പോൾ, എവിടെ – എങ്ങനെയാണു സുഹൃത്തേ സംഘപരിവാർ എന്ന പദം തന്നെ കടന്നുവരേണ്ടത്? ദയവായി ആളുകളെ വിഡ്ഢികളാക്കാൻ ശ്രമിക്കാതിരിക്കുക.

    ഈ പോസ്റ്റിനെ ചെറുത്തേ തീരൂ എന്നു താങ്കൾക്കു വാശിയുണ്ടെങ്കിൽ - ചെയ്യാവുന്നൊരു കാര്യമുണ്ട്. ഏതെങ്കിലും ചില വാസ്തവങ്ങൾ നകുലൻ പറഞ്ഞാൽ ഉടൻ അവ തെറ്റായി മാറും എന്നുണ്ടെങ്കിൽ, എന്റെ കാര്യം മറക്കുക. സി.പി.എമ്മിൽ നിന്ന് അടുത്തിടെയായി പുറത്തുപോയിക്കൊണ്ടിരിക്കുന്ന അനവധി പേരുടെ കാര്യം പത്രത്തിൽ വായിക്കുന്നുണ്ടാവുമല്ലോ. അവരിൽ ആരെയെങ്കിലും സങ്കൽ‌പ്പിക്കുക. അവരാരെങ്കിലുമാണു പറഞ്ഞതെന്നു ധരിക്കുക.എന്നിട്ട്,

    (1) ഒന്നെങ്കിൽ, ഇവിടെപ്പറഞ്ഞിരിക്കുന്ന സംഘടനകൾക്കൊന്നും ഒരു തീവ്രവാദപ്രോത്സാഹനത്തിന്റെ പശ്ചാത്തലമൊന്നുമില്ല – അവയെ എതിർക്കേണ്ടതില്ല – ഇടതുപക്ഷം അവരുമായി കൂട്ടുകൂടിയാലും തെറ്റില്ല എന്നു സ്ഥാപിക്കുക.

    (2) അല്ലെങ്കിൽ - സംഘടനകളുടെ പശ്ചാത്തലം അത്ര പ്രോത്സാഹനീയമല്ലെന്നു സമ്മതിക്കുന്നുണ്ടെങ്കിൽ - ഇടതുപക്ഷവും അവരുമായി യാതൊരു ബന്ധവുമില്ലെന്നും, ഇവിടെപ്പറഞ്ഞതെല്ലാം തെറ്റായിരുന്നെന്നും തെളിയിക്കുക.

    (3) അതുമല്ലെങ്കിൽ - താങ്കൾക്കു രണ്ടുകൂട്ടരേയും രക്ഷിക്കണമെന്നാണെങ്കിൽ - സംഘടനകൾക്കു കുഴപ്പവുമില്ല – എന്നാൽ‌പ്പോലും ഇടതുപക്ഷവുമായി ബന്ധവുമില്ല എന്നു തെളിയിക്കുക
    .

    അതാണ് ശരിയായ സമീപനം. അല്ലാതെ, ഇവർ ആരുമായും ഒരു ബന്ധവുമില്ലാതെ നിൽക്കുന്ന സംഘപരിവാറിനെ ഭർത്സിക്കുക മാത്രം ചെയ്താൽ മനസ്സിന് അല്പം ആശ്വാസം ലഭിച്ചേക്കുമെന്ന പ്രയോജനമുണ്ടെങ്കിലും, സ്വയം പരിഹാസ്യനാകും എന്ന പ്രശ്നമുണ്ട്.

    ReplyDelete
  106. >> [ Joker said... 3:23 PM, November 11, 2008] “എന്നാൽ ഭൂരിപക്ഷ വർഗ്ഗീയയതയും ഒരു ന്യായികരണവുമില്ലാത്ത തീവ്രവാദ വേട്ടയും മുസ്ലിം സമൂഹത്തെ അരക്ഷിതാവസ്ഥയിൽ എത്തിക്കുകയും അതു വഴി സാമുദായിക ധ്രുവീകരണത്തിന് തക്കം പാർത്തിരിക്കുകയും ചെയ്യുന്ന മുസ്ലിംഗളിലെ തന്നെ ആളുകൾക്ക് അതിന് വഴിയൊരുക്കി കിട്ടുകയും ചെയ്താൽ പിന്നെ അതിന് കുറ്റക്കാർ പോലീസും സംഘപരിവാറും ഒക്കെ ഉൾപ്പെടും.

    [നകുലൻ] കസ്റ്റഡിയിൽ ആരെങ്കിലും പീഢിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അത് ആരായാലും ശരി- സംഭവിച്ചുകൂടാത്തതാണെന്നതിൽ രണ്ടുപക്ഷമില്ല.

    തീവ്രവാദവുമായി ബന്ധപ്പെട്ട വല്ല ഗുരുതരമായ കുറ്റങ്ങളിലും അന്വേഷണം നടക്കുമ്പോൾ ചില മുസ്ലീം യുവാക്കൾ സംശയിക്കപ്പെട്ടാൽ, അവരെ ചോദ്യം ചെയ്യാതെ മറ്റേതെങ്കിലും വിധത്തിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമോ എന്നത് പരിശോധിക്കാവുന്ന വിഷയം തന്നെയാണ്. അവർ സംശയിക്കപ്പെടുന്നെങ്കിൽ അതിന്റെ കാരണവും പരിഹാരവും എന്താണ് – അവർ “അനാവശ്യമായും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രവും” ചോദ്യം ചെയ്യപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ - ഇതൊക്കെയും വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കു വിധേയമാക്കപ്പെടേണ്ട വിഷയമാണ്.

    മുസ്ലീമായതുകൊണ്ടു മാത്രമാണ് നിനക്ക് ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് – ഇതു ചിലർ മനപ്പൂർവ്വം നിന്നെ ഉപദ്രവിക്കാൻ മാത്രമായി ചെയ്യുന്നതാണ് – ജന്മനാ നിരപരാധിയായ നീ നിന്റെ മുസ്ലീം പേരു മൂലം മനപ്പൂർവ്വം പ്രതിയാക്കപ്പെട്ടതാണ് – ഇമ്മാതിരിയൊക്കെയുള്ള പീഢിതബോധം വളർത്താൻ ആരെങ്കിലും ശ്രമിക്കുന്നതായി ശ്രദ്ധയിൽ‌പ്പെട്ടാൽ, അതും അങ്ങേയറ്റം കുറ്റകരമായി പരിഗണിക്കപ്പെടേണ്ടതാണ്.‘അരക്ഷിതാവസ്ഥ‘ സൃഷ്ടിക്കുന്നവരേപ്പറ്റി ആലോചിക്കുമ്പോൾ, ഇക്കൂട്ടരല്ലേ ആദ്യം പരിഗണിക്കപ്പെടേണ്ടത് എന്നതു ചിന്തനീയമാണ്. കേരളത്തിലെയെങ്കിലും മുസ്ലീം ചെറുപ്പക്കാരുടെ കാര്യമെടുത്താൽ, അവർക്കൊക്കെ എന്തെങ്കിലും അരക്ഷിതാവസ്ഥയുള്ളതായി തോന്നുന്നുണ്ടോ – ഉണ്ടെങ്കിൽ, മറ്റുള്ളവർക്ക് അത്ഭുതകരമായിത്തോന്നുന്ന ആ വിശ്വാസത്തിന്റെ അടിസ്ഥാനമെന്താണ് – എന്നൊക്കെ നാം അവരോടു സംസാരിച്ച് അറിഞ്ഞുവയ്ക്കേണ്ടതും തെറ്റിദ്ധാരണകൾ തിരുത്തിച്ചു കൊടുക്കേണ്ടതും വളരെ അത്യാവശ്യമാണ്.

    ReplyDelete
  107. >> [ Joker said... 3:23 PM, November 11, 2008] “ ഇന്നും കെരളത്തിലെ എന്നല്ല ഇന്ത്യയിലെ മൊത്തം സംഘപരിവാർ ബിജെപി സഖ്യങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രചാരണം പോലും മുസ്ലിം തീവ്രവാദം പ്രസംഗിച്ചു കൊണ്ടാണ്.

    [നകുലൻ] തീവ്രവാദവും വിദേശസഹായത്തോടെയുള്ള ഭീകരാക്രമണങ്ങളുമൊക്കെ ദേശസുരക്ഷയെ ബാധിക്കുന്ന അതീവഗൌരവമുള്ള വിഷയങ്ങളാണ്. അതേപ്പറ്റിയൊക്കെ തീർച്ചയായും സംസാരിച്ചില്ലെങ്കിൽ‌പ്പിന്നെ ബി.ജെ.പി.യേപ്പോലൊരു പ്രസ്ഥാനത്തിന് ദേശം – രാഷ്ട്രം – എന്നൊക്കെയുള്ള വാക്കുച്ചരിക്കുവാൻ എന്തെങ്കിലും അവകാശമുണ്ടാവുമോ? അവർ സംസാരിക്കും. കർശനനടപടികൾക്കു മുതിർന്നാൽ ഇവിടുത്തെ മുസ്ലീങ്ങളുടെ സമീപനമെന്തായിരിക്കുമെന്നും അവരിൽ ചിലരുടെ എതിർപ്പുണ്ടായെങ്കിലോ എന്നുമൊക്കെ ഭയന്ന് കോൺഗ്രസും മറ്റും മൌനം പാലിക്കും. ബി.ജെ.പി. മൌനം പാലിക്കില്ല. എതിർക്കുന്നത് മുസ്ലീങ്ങളിൽത്തന്നെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് – അവർ എതിർക്കട്ടെ എന്നു വിചാരിക്കും. താങ്കളിപ്പോൾ പറയുന്നതുപോലുള്ള ആരോപണങ്ങൾ അവഗണിക്കും. അത്രേയുള്ളൂ വ്യത്യാസം. എന്തായാലും, സമീപനങ്ങളിൽ വ്യത്യാസമുണ്ടെന്നതു സത്യമാണ്. അതിൽ ഏതാണു നല്ലത് – ഏതാണു മോശം - എന്നു ജനം തീരുമാനിക്കട്ടെ.

    മുസ്ലീങ്ങളേയും തീവ്രവാദികളേയും തമ്മിൽ വേർതിരിച്ചുകാണാൻ കഴിയാത്തതു ബി.ജെ.പി.ക്കല്ല - മറ്റുള്ളവർക്കാണ് - എന്നു തോന്നിയിട്ടുള്ള അനവധി സന്ദർഭങ്ങളുണ്ട്. അതാണ് താങ്കളടക്കമുള്ള പലർക്കും ഇതുവരെ മനസ്സിലാകാത്ത ഒരു പോയിന്റും. പണ്ടൊരിക്കൽ, കശ്മീരിൽ തീവ്രവാദിയാക്രമണങ്ങൾ അതിരുകടന്ന ഒരു കാലത്തെ ഒരു സംഭവം ഓർത്തുപോകുന്നു. കശ്മീരിലെ നമ്മുടെ പൌരന്മാരെ തീവ്രവാദിയാക്രമണങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൌരന്മാർക്കും സ്വയരക്ഷയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് ആലോചിക്കാവുന്നതാണ് - എപ്പോളും സൈന്യത്തെ മാത്രം ആശ്രയിച്ചുകൂടാ - അത്തരം സിവിലിയൻ ഡിഫൻസ് പരീക്ഷണങ്ങൾ വിജയിച്ചിട്ടുള്ള ചരിത്രമുണ്ട് എന്നൊക്കെ ഒരു ബിജെ.പി. നേതാവ് പറഞ്ഞിരുന്നു. അതു വലിയൊരു വർഗ്ഗീയപരാമർശമായിട്ടാണ് ‘യു.പി.എ.-ഇടത് ഏകോപനകക്ഷികൾ‘ അന്ന് ആക്ഷേപിച്ചത്. നമ്മുടെ മുസ്ലീം പൌരന്മാരെത്തന്നെ രക്ഷിക്കുന്ന കാര്യമാണു പറഞ്ഞത്. പക്ഷേ എന്നാൽപ്പോലും, ബി.ജെ.പി.യാണു തീവ്രവാദത്തെ എതിർത്തു പറയുന്നതെന്നെന്നു കണ്ടാൽ കോൺഗ്രസിനും മറ്റും ഉടനെ അതു വർഗ്ഗീയതയാണ് ! കശ്മീരിലെ തീവ്രവാദികളെ എതിർത്തുകൊണ്ടു ബി.ജെ.പി. സംസാരിച്ചാൽ ഉടൻ തന്നെ അതു മുസ്ലീങ്ങൾക്കെതിരാണെന്നാണു മറ്റുള്ളവർ പറയുന്നത് ! അഫ്സലിന്റെ കാര്യമോ ഇന്ത്യൻ മുജാഹിദ്ദീന്റെ കാര്യമോ ഒക്കെ പറഞ്ഞാൽ ഉടനെ അതും മുസ്ലീങ്ങൾക്കെതിരാണെന്നു വരുത്തുന്നതും ആരാണ്? സാധാരണക്കാരായ മുസ്ലീങ്ങളിൽ നിന്നു തീവ്രവാദികളെ പരമാവധി അകറ്റി ഒറ്റപ്പെടുത്താനാണു ബി.ജെ.പി.ക്കു താല്പര്യം. മുസ്ലീം സമുദായത്തിനും അതുതന്നെയായിരിക്കണം താത്പര്യം. പക്ഷേ അതിനു സമ്മതിക്കാതെ, തീവ്രവാദത്തെ മതവുമായി കൂട്ടിക്കെട്ടിക്കൊണ്ട്, തീവ്രവാദികളോടൊപ്പം നിന്നു ചിന്തിക്കാൻ സമുദായത്തെ പ്രേരിപ്പിക്കുന്നത് യു.പി.എ. കൂട്ടുകക്ഷികളായ കോൺഗ്രസും ഇടതുപക്ഷവുമല്ലേ എന്നു ചിന്തിച്ചു നോക്കുക.

    പിന്നെ, ‘ഒരു ന്യായീകരണവുമില്ലാത്ത തീവ്രവാദിവേട്ട’ എന്ന താങ്കളുടെ പ്രയോഗമൊക്കെ ഒന്നു പുനപ്പരിശോധിക്കുന്നതു നന്നായിരിക്കും. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കപ്പെടുന്നവർ മതപരിഗണനകളൊന്നും കൂടാതെ തന്നെ പീഢിപ്പിക്കപ്പെടുന്നുണ്ട് എന്ന് ഇനി സമ്മതിക്കേണ്ടി വരില്ലെന്നുണ്ടോ? പ്രഗ്യയുടെ ശിഷ്യനേക്കൊണ്ട് അവരുടെ കരണത്തടിപ്പിച്ചതും സമ്മതിക്കാഞ്ഞപ്പോൾ അയാളുടെ കരണത്തടിച്ചതും മറ്റു വിവിധ പീഢനങ്ങളുമൊക്കെ നടന്നതായി ആരോപിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക്, കസ്റ്റഡിയിൽ പീഢിപ്പിക്കപ്പെടുന്നുവെന്ന പരാതിയുള്ളവർക്ക്, അതിൽ മതവിവേചനം എന്ന ഭാഗമെങ്കിലും മാറിയിട്ടുണ്ടാവണം. അതു മാറുന്നതു നല്ലതാണ്. ഒരു പ്രത്യേകമതവിശ്വാസിയായതുകൊണ്ടു മാത്രമാണ് താൻ പീഢിപ്പിക്കപ്പെട്ടത് എന്നൊക്കെയുള്ള ചിന്ത ബോധപൂർവ്വം വളർത്താൻ ശ്രമിക്കുന്നവരുടെ യഥാർത്ഥ ഉദ്ദേശം തിരിച്ചറിയാനും, അതീവഗുരുതരമായ ഒരു കേസിൽ സംശയിക്കപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന തിരിച്ചറിവുണ്ടാകാനും ഇടയായാൽ, ഒരു തീവ്രവാദി കുറഞ്ഞുകിട്ടി.

    >> [ Joker said... 3:23 PM, November 11, 2008] “സൈനിക സ്കൂളുകളിൽ വെച്ച് ബോംബ് നിർമ്മാണ പരിശീലനം നടത്തി ആളുകളെ കൊന്നൊടുക്കുന്ന സംഘപരിവാർ ഭീകരവാദവും

    [നകുലൻ] അല്ല ജോക്കറേ, മണ്ടത്തരം പറയുന്നതിനും ഒരു അതിരൊക്കെ വേണമെന്ന് ഒരിക്കലെങ്കിലും താങ്കൾക്കു തോന്നിയിട്ടില്ലെന്നുണ്ടോ?

    ‘സൈനികസ്കൂൾ‘ എന്നൊക്കെ വെറുതെയങ്ങു തട്ടിവിടുകയും ചെയ്യാതെ.

    സംഘപരിവാർ സൈനിക സ്കൂളുകളിൽ വെച്ച് ബോംബ് നിർമ്മാണ പരിശീലനം നടത്തി ആളുകളെ കൊന്നൊടുക്കുന്നത്രേ! ഭേഷായി!

    ReplyDelete
  108. >> [ Joker said... 3:23 PM, November 11, 2008] “നകുലന്റെയും മറ്റുള്ളവരുടെയുമൊക്കെ വാക്കുകൾ കേട്ടാൽ തോന്നും. ഇടതു പക്ഷം ഉള്ളത് കൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം ഉണ്ടാകുന്നതെന്ന്.

    [നകുലൻ] അങ്ങനെ തോന്നുന്നെങ്കിൽ അത് എന്റെ കുറ്റമല്ല. കാരണം - ഞാനങ്ങനെ പറഞ്ഞിട്ടില്ല. ഇവിടെ തീവ്രവാദം “ഉണ്ടാക്കിയത് “ – അതായത് ആദ്യമായി അതിന്റെ വിത്തു പാകുകയും സൃഷ്ടിക്കുകയുമൊക്കെ ചെയ്തത് - ഇടതുപക്ഷമോ സംഘപരിവാറോ അല്ല.

    പക്ഷേ ഇനിയെങ്കിലും തീവ്രവാദചിന്തകൾ ഉണ്ടാകാതെ സൂക്ഷിക്കുന്നതിലും വളരാതെ ശ്രദ്ധിക്കുന്നതിലും ഇടതുപക്ഷം ഒരു തികഞ്ഞ പരാജയമാണ്. അതു ഞാൻ ആവർത്തിച്ചു പറയുന്നു. പ്രതിരോധമല്ല - പ്രോത്സാഹനം മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഒരു പക്ഷേ മനപ്പുർവ്വമല്ലായിരിക്കാം.


    >> [ Joker said... 3:23 PM, November 11, 2008] “മറ്റ് സ്റ്റേറ്റുകളിൽ നിന്നും വ്യത്യസ്ഥമായി കേരളത്തിൽ സാമുദായിക ലഹളകൾ ഉണ്ടാവുന്നില്ല,നിരപരാധികൾ വെടിവെച്ച് കൊല്ലപ്പെടുന്നില്ല, ആളുകളെ കൊല്ലങ്ങളോളം കുറ്റപത്രം പോലും കൊടുക്കാതെ ജയിലിൽ ഇടുന്നില്ല. സ്പോടനങ്ങൾ നടക്കുന്നില്ല. ഇതെല്ലാം ഇവിടെയുള്ള ഇടതു പക്ഷത്തിന്റെ യുക്തി സഹമായ രാഷ്ട്രീയവും സാമുഹീകവുമായ നിലപാടുകളുടെ വിജയം തന്നെയാണ്.

    [നകുലൻ] അണികൾക്ക് പാർട്ടിയോടുള്ള ആഭിമുഖ്യം ഉറപ്പിച്ചു നിർത്താനായി ബോധപൂർവ്വം വളർത്തിയെടുക്കുന്ന മിഥ്യാബോധങ്ങളിൽ ഒന്നു മാത്രമാണിത്.

    കേരളത്തിലും വലുതല്ലെങ്കിലും സാമുദായിക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യാജഏറ്റുമുട്ടൽ നടന്നിട്ടുണ്ട്. സ്ഫോടനങ്ങൾ (രാഷ്ട്രീയസംഘർഷങ്ങൾക്കിടയിലുള്ളതു കൂടാതെ) നടന്നിട്ടുണ്ട്. അതൊക്കെ പോകട്ടെ. അതല്ല ഇവിടുത്തെ പോയിന്റ്. ഇവിടുത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണ് എന്നതു സത്യം തന്നെ. അതു പക്ഷേ ഇടതുപക്ഷം എന്തെങ്കിലും ചെയ്തതിന്റെ ഫലമല്ല എന്നതാണു പോയിന്റ്. അതിന്റെ കാരണങ്ങൾ ചരിത്രപരമാണ്. കേവലം ഒരു നൂറ്റാണ്ടിന്റെ പോലും ചരിത്രം അവകാശപ്പെടാറായിട്ടില്ലാത്ത സംഘപരിവാറിന്റെ സാന്നിദ്ധ്യമൊന്നുമല്ല – മറിച്ച് , നൂറ്റാണ്ടുകൾ പിന്നിലേയ്ക്കു കിടക്കുന്ന ചരിത്രപരമായ കാരണങ്ങളാണ് ഉത്തരേന്ത്യയിലെ സാമുദായികസംഘർഷങ്ങൾക്കു പിന്നിലുള്ളത് എന്ന അനിഷേധ്യയാഥാർത്ഥ്യം വിശദീകരിക്കപ്പെടുമ്പോൾ, കൂട്ടത്തിൽ പരാമർശിക്കപ്പെടാറുള്ള കാര്യങ്ങളിലൊന്നാണ് ഇതും. ഇതു നന്നായി വിശദീകരിക്കേണ്ട പോയിന്റാണ്. പിന്നീടെഴുതാം.

    ReplyDelete
  109. >> [ Joker said... 3:23 PM, November 11, 2008] “രാമരാജ്യം ഉണ്ടാക്കാൻ ഇറങ്ങി പൂറപ്പെട്ട സംഘപരിവാരത്തിന് ബാബരിമസ്ജിദ് തകർത്തിട്ടും അവിടെ രാമക്ഷേത്രം ഉയർത്താൻ ഒട്ടും താല്പര്യമില്ല.

    [നകുലൻ] താങ്കൾ ഏതോ സമാന്തരസംഘപരിവാറിനേപ്പറ്റിയാവണം സംസാരിക്കുന്നത്. രാമക്ഷേത്രം പുനർനിർമ്മിക്കാനുള്ള താല്പര്യം ആളുകളുടെ മനസ്സിലായി അഞ്ചു നൂറ്റാണ്ടുകളായി ഉള്ളതാണ്. അതിനിപ്പോളും യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. സംഘപരിവാറും ക്ഷേത്രപുനർനിർമ്മാണത്തിൽ തല്പരരാണ്. എങ്ങനെ നിർമ്മിക്കണമെന്നായിരുന്നോ ആഗ്രഹം അങ്ങനെ നിർമ്മിക്കണമെന്നാണ് ഇപ്പോളും ആഗ്രഹം.

    താങ്കളേപ്പോലുള്ളവർ പലർക്കും സംഘപരിവാർ എന്നാൽ ബി.ജെ.പി.യാണ്! അതുകൊണ്ട് ബി.ജെ.പി.യുടെ കാര്യം പറയാം. കഴിഞ്ഞ തവണ ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതൊരു കൂട്ടുകക്ഷിഭരണമായിരുന്നു. അപ്പോൾ സഖ്യകക്ഷികളെല്ലാം പൊതുവായി ചേർന്നു രൂപം നൽകിയ അജണ്ട മുൻ‌നിർത്തി ഭരിച്ചു. അവർ അതിനെ ഒരു അന്തസ്സായിത്തന്നെയാണു കാണുന്നത്. അത് അങ്ങനെതന്നെ ആണുതാനും.

    “ബി.ജെ.പി. തങ്ങളുടെ അജണ്ടകൾ മറന്നു” എന്നൊക്കെയുള്ള വിലാപങ്ങൾ ഇപ്പോൾ കാ‍ണുന്നത് കൂടുതലും അവരെ എതിർക്കുന്നവരുടെ വാക്കുകളിലാണെന്നതാണു കൌതുകകരം. ‘രാമക്ഷേത്രപുനർനിർമ്മാണത്തിനായി രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമായ പാർട്ടി‘ എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങൾ കൂടി ചിലപ്പോൾ അതിനൊടൊപ്പം ചേർന്നു കാണാമെന്നതുകൊണ്ട് അവയൊക്കെ വലിയ ചിരിക്കു വക നൽകാറുണ്ട്.

    ബി.ജെ.പി.യ്ക്കുള്ള അജണ്ടകളിൽ ഏതെങ്കിലുമൊന്ന് അവർ മറന്നതായോ മാറ്റിവച്ചതായോ ഇതുവരെ തോന്നിയിട്ടില്ല. അയോദ്ധ്യയിലെ രാമക്ഷേത്രപുനർനിർമ്മാണമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം സാക്ഷാത്കരിക്കുക എന്നത് ബി.ജെ.പി.യുടെ അനവധി അജണ്ടകളിൽ ഒന്നാണ്. അതിനവർ പ്രതിജ്ഞാബദ്ധവുമാണ്. അതിനു് മൂന്നുവഴികളാണുള്ളതെന്നാണ് അവർ അന്നും ഇന്നും പറയുന്നത്. സ്വീകാര്യതയുടെ ക്രമത്തിൽ‌പ്പറഞ്ഞാൽ:-

    (1) തർക്കമുന്നയിക്കുന്നവരുമായുള്ള പരസ്പരസഹകരണം വഴി

    (2) നീതിപീഠത്തിന്റെ നിർദ്ദേശം വഴി

    (3) നിയമനിർമ്മാണം വഴി.

    ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയാലും മുന്നണിയായി ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും എല്ലാം ഇതുതന്നെയായിരിക്കും അവരുടെ നിലപാട്. ഭരണത്തിലാണെങ്കിൽ പ്രശ്നപരിഹാരത്തിനായി കുറേക്കൂടി ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും എന്നതുമാത്രമായിരിക്കും ഒരു വ്യത്യാസം. 2004-ൽ അവർക്കു ഭരണം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനകം പ്രശ്നത്തിനു ര‌മ്യമായ പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ പൂർത്തിയാക്കാനും വിജയത്തിലെത്തിക്കാനും അവർക്കു കഴിഞ്ഞേക്കുമായിരുന്നു എന്നു വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്.

    >> [ Joker said... 3:23 PM, November 11, 2008] “കാരണം അത് വെറും ഒരു വോട്ടിനുള്ള കാരണം മാത്രമായിരുന്നല്ലോ.

    [നകുലൻ] താങ്കൾക്ക് അയോദ്ധ്യാപ്രക്ഷോഭത്തിന്റെ പശ്ച്ചാത്തലം - പരിണാമം - മുതലായ സംഗതികളേക്കുറിച്ച് പ്രത്യേകിച്ചു വലിയ പിടിപാടൊന്നുമില്ലെന്നു മാത്രമാണ് ഈ വാചകം തെളിയിക്കുന്നത്.

    പിന്നെ, ഒരു വോട്ട് എന്നു പറഞ്ഞപ്പോൾ മറ്റൊന്നാണ് ഓർമ്മയിലെത്തിയത്. ഒരു വോട്ടിന് - അതും ഇൻവാലിഡ് ആയ ഒരു വോട്ടിലൂടെ എൻ.ഡി.എ. ഗവണ്മെന്റിനെ മറിച്ചിട്ടിട്ട് പിന്നെയെന്തുചെയ്യണമെന്നറിയാതെ നാണംകെടാനും തെരഞ്ഞെടുപ്പു വിളിച്ചുവരുത്താനും ഇടയാക്കിയ ആ ഒരു വോട്ട് ആണ് ഓർമ്മ വരുന്നത്.

    ReplyDelete
  110. >> [ Joker said... 3:23 PM, November 11, 2008] “ഇടത് പക്ഷത്തിന്റെ പക്വമായ നിലപാടുകൾ ഹിന്ദു തീവ്രവാദമായാലും മുസ്ലിം തീവ്രവാദമായാലും പ്രതിരോധിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ സംശയിക്കേണ്ടതില്ല.

    [നകുലൻ] ആ “ഒരു പരിധി” എന്നത് പൂജ്യത്തോടു കൂടുതൽ ചേർന്നു നിൽക്കുന്നെങ്കിൽ, സംഗതി അംഗീകരിച്ചു തരാവുന്നതാണ്. അതല്ലെങ്കിൽ, ഇങ്ങനെയൊക്കെ അവകാശപ്പെടുന്നവർക്കു വായിക്കാനായി ഒരു പോസ്റ്റ് എഴുതിയിരുന്നു. അതൊന്നു വായിച്ചു നോക്കുക.

    അല്ലാ – അത് ഈ പോസ്റ്റ് തന്നെയാണല്ലോ!
    ഇനിയാണെങ്കിലും വായിക്കാവുന്നതാണ്.

    >> [ Joker said... 3:23 PM, November 11, 2008] “മുസ്ലിം തീവ്രവാദത്തിന്റെ ഉമ്മാക്കി കാണിച്ച് ………….

    [നകുലൻ] ഈപ്പറയുന്ന തീവ്രവാദത്തിൽ, നാം ജാഗ്രതപാലിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യേണ്ടതായി യാതൊന്നുമില്ല – അതു വെറും നിസാരമാണ് - എന്നാണു തോന്നലെങ്കിൽ, ‘ഉമ്മാക്കി‘ എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ല.

    മുകളിൽപ്പറഞ്ഞ ന്യായീകരണം – നിസാരവൽക്കരണം – ഒക്കെ ഓർക്കുക.

    >> [ Joker said... 3:23 PM, November 11, 2008] “………അതിൽക്കൂടി വോട്ട് നേടി കേരളത്തിൽ അക്കൌഒണ്ട് തുറക്കാൻ പാട് പെടുന്ന കാവി രാഷ്ട്രീയത്തിന് …….

    [നകുലൻ] ഇടതുപക്ഷം പല സംഭവങ്ങളിലും പ്രതികരിക്കുമ്പോൾ (പലതിനെയും അപലപിക്കുകയും പലയിടത്തും സന്ദർശനം നടത്തുകയുമൊക്കെ ചെയ്തിരുന്നുവത്രേ) അതിലൊക്കെ എല്ലാവരും രാഷ്ട്രീയം മാത്രം കാണുന്നതാണു പ്രശ്നം എന്നു താങ്കൾ തന്നെ മുകളിൽ പരാതിപ്പെട്ടിട്ടുണ്ട്. അതേ പ്രശ്നം തന്നെയാണ് ഇവിടെയും. താങ്കളുമിവിടെ രാഷ്ട്രീയം മാത്രം കാണുന്നു.

    പിന്നെ, ബി,ജെ,പി. അക്കൌണ്ടു തുറക്കരുത് എന്ന അന്ധമായ ശാഠ്യത്തിന്റെ മാത്രം പേരിൽ പരമ്പരാഗതമായി യു.ഡി.എഫിനു വോട്ടുചെയ്യുന്നതിനു മാർക്സിസ്റ്റുകാർക്കു വലിയ പാടൊന്നുമില്ലായിരിക്കാം. പക്ഷേ, പതിനാലോളം കക്ഷികൾ ഇരുമുന്നണികളിലായി ധൃവീകരിച്ചു സംഘടിച്ചു നിൽക്കുന്നിടത്ത് എല്ലാവരേയും ഒറ്റയ്ക്കു നേരിട്ട് ജയിച്ചുകയറണമെങ്കിൽ ബി.ജെ.പി.യെന്നല്ല ആരായാലും അല്പം പാടുതന്നെയാണ്. എന്നിട്ടുപോലും അവിടവിടെ നേട്ടങ്ങളുണ്ടാക്കി മുന്നേറാൻ കഴിയുന്നതിലും, ലോക്സഭ, പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വളർച്ച നേടാൻ കഴിയുന്നതിലും അവർ അഭിമാനിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അക്കൌണ്ടു തുറക്കാൻ സാധിക്കാത്തതിന്റെ പേരിൽ ശ്വാസം മുട്ടുന്നവരാണ് ഇവിടുത്തെ ബി.ജെ.പി. പ്രവർത്തകരും അനുഭാവികളും എന്നതൊക്കെ താങ്കളുടെ ഒരു തോന്നലോ ആഗ്രഹമോ ഒക്കെ മാത്രമാണ്. ഈയിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വായിച്ച ഒരു വാർത്തയനുസരിച്ചാ‍ണെങ്കിൽ, ബി.ജെ.പിയ്ക്ക് വോട്ടിലും സീറ്റിലും ക്രമാനുഗതമായ മുന്നേറ്റമുണ്ടാകുന്നതിന്റെ പേരിൽ ഇപ്പോൾ ശ്വാസം മുട്ടുന്നത് മറ്റുചിലർക്കാണ്.

    >> [ Joker said... 3:23 PM, November 11, 2008] “……ചുട്ട മറുപടി കൊടുക്കാൻ ജനാധിപത്യ മതേതര കക്ഷികൾ മുന്നോട്ട് വരേണ്ടതുണ്ട്.

    [നകുലൻ] അതെന്താ അങ്ങനെ പറഞ്ഞ് മാറിനിൽക്കുന്നത്? എന്നെങ്കിലുമൊരിക്കൽ ഒരു ജനാധിപത്യമതേതരകക്ഷി ഉണ്ടായി വരട്ടെ എന്നു കരുതി കാത്തുനിൽക്കുന്നതു ബുദ്ധിയാണോ? ആ പേരൊന്നും അർഹിക്കുന്നില്ലെങ്കിലും മാർക്സിസ്റ്റുപാർട്ടിയ്ക്കൊക്കെ വേണമെങ്കിൽ ഇപ്പോളേ കടന്നു വരാമല്ലോ. മതപ്രീണനനയങ്ങളോ തീവ്രനിലപാടുകാരായ സംഘടനകളുമായുള്ള ബാന്ധവമോ കൂസിസ്റ്റ് പ്രവണതകളുടെ ആധിക്യമോ ഒന്നും ഒരു മറുപടി ചുടുന്നതിന് തടസ്സമാവേണ്ടതില്ലല്ലോ.

    ReplyDelete
  111. >> [ Joker said... 3:23 PM, November 11, 2008] “കേരളതീവ്രവാദത്തിന്റെ ഉത്തരവാദിത്തം ഇടതു പക്ഷത്തിന്റെ അക്കൌഒണ്ടിൽ ചേർക്കുന്നതിനൻ മുന്നെ അതിൽ സംഘപരിവാർ ഫാഷിസ്റ്റുകൾക്കുള്ള പങ്ക് കൂടി വ്യക്തമാക്കിയാൽ നന്ന്.

    [നകുലൻ] ഇതൊക്കെ താങ്കളുടെ മാത്രം ആവശ്യമാണെന്നതാണ് ഒരു പ്രശ്നം. ഇടതുപക്ഷത്തിനുള്ള പങ്കിനേക്കുറിച്ച് ഇവിടെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളേപ്പറ്റി താങ്കൾ നിലപാടുവ്യക്തമാക്കിയതിനു ശേഷം മറ്റു ചോദ്യങ്ങളിലേക്കു കടക്കുന്നതായിരുന്നു അന്തസ്സുള്ള സമീപനം.

    സംഘപരിവാറിന് കേരളത്തിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കേണ്ട ആവശ്യവുമില്ല - അവർക്കതിനുള്ള സാഹചര്യവുമില്ല. ഇടതുപക്ഷത്തിനാണെങ്കിൽ ഇതു രണ്ടുമുണ്ട്.

    സംഘപരിവാർ പ്രസ്ഥാനങ്ങൾ മൂലമാണ് ഇവിടെ തീവ്രവാദം വളരുന്നതെന്ന വാദം പ്രത്യക്ഷാർത്ഥത്തിലെടുത്താൽ നൂറുശതമാനം തെറ്റാണ്. വസ്തുതകൾ മറച്ചുപിടിച്ചുകൊണ്ട് സംഘപരിവാറിനെതിരെ നടത്തുന്ന കൊണ്ടുപിടിച്ച പ്രചാരണം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നു പറയുമ്പോൾ അതു ശരിയുമാണ്. സംഘപരിവാർ എന്ന പദം ഒരു “കാരണ“മല്ല – മറിച്ച് ന്യായീകരണമാണ്.

    >> [ Joker said... 4:53 PM, November 11, 2008] “ധ്രുവീകരിക്കപ്പെട്ട ചില മുസ്ലിം മാനസിക രോഗികൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ മുസ്ലിം സമുദായം വിമർശിക്കാതിരുന്നത് ഞാൻ കണ്ടിട്ടില്ല.

    [നകുലൻ] അപ്പോൾ, താങ്കളും അവർക്കൊപ്പം ചേർന്നു വിമർശിക്കുമെന്നു പ്രതീക്ഷിക്കാമോ? വിമർശിക്കാനുദ്ദേശമുണ്ടെങ്കിൽ, ചില വിക്രിയകൾ കാട്ടിക്കൂട്ടിയവരുമായി തെരഞ്ഞെടുപ്പുസഖ്യമുണ്ടാക്കി അവരെ പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷത്തേക്കൂടി വിമർശിച്ചാൽ നന്നായിരുന്നു.

    പിന്നെ, ഒരു ബാലൻസിംഗ് ആയിക്കോട്ടെ എന്നു വച്ച് “മാനസികരോഗികൾ“ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കേണ്ടതുണ്ടോ എന്നു കൂടി ആലോചിച്ചുകൂടേ? ധൃവീകരണത്തിനു കാരണക്കാരായ സംഘപരിവാറിനെത്തന്നെ തുടർന്നും ഭർത്സിക്കുന്നതാവില്ലേ ബുദ്ധി? (അങ്ങനെ ചെയ്താൽ തീവ്രവാദത്തെ ന്യായീകരിക്കുന്നു – നിസാരവൽക്കരിക്കുന്നു – എന്നൊക്കെ ആരോപണം നേരിട്ടാലോ അല്ലേ? ഈ സമദൂരസിദ്ധാന്തം വലിയ പാടുതന്നെ അല്ലേ?)

    >> [ Joker said... 4:53 PM, November 11, 2008] “രണ്ട് തരം ഭീകരവാദങ്ങളും ഒരേ പോലെ പ്രതിരോധിക്കണം എന്നേ എനിക്കുള്ളൂ.

    [നകുലൻ] സമദൂരസിദ്ധാന്തം വലിയ പാടുതന്നെ എന്നു ദാ മുകളിൽ പറഞ്ഞുവച്ചതേയുള്ളൂ. ‘ഒരുപോലെ‘ എന്നു വച്ചാൽ എന്താണർത്ഥം?

    തീവ്രവാദസ്വഭാവമുള്ള സംഘടനകളുമായി ഇടതുപക്ഷം തോളിൽക്കയ്യിട്ടു നിൽക്കുന്നതാണു മുകളിൽ കാണിച്ച എല്ലാ ഉദാഹരണങ്ങളും പറയുന്നത്. തോളിൽ കയ്യിട്ട് ഇക്കിളിയെടുപ്പിച്ചു കൊണ്ടുള്ള പ്രതിരോധമാണോ എന്നു സംശയിച്ചുപോകുന്നു.

    >> [ Joker said... 4:53 PM, November 11, 2008] “മുസ്ലിം തീവ്രവാദത്തിനെതിരെ ചാരിത്യ പ്രസംഗം നടത്തുന്നത് സംഘ പരിവാറുകാരനാകുമ്പോൾ എനിക്ക് ചിരി വരുന്നത് സ്വഭാവികം മാത്രം

    [നകുലൻ] ഞാൻ സമദൂരവാദിയല്ല. സംഘപരിവാർ അനുഭാവിയാണ്. വോട്ട് ലക്ഷ്യം വച്ചുകൊണ്ട് മുസ്ലീം തീവ്രവാദത്തിനെതിരെ കണ്ണടയ്ക്കുന്നവർ - കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ചേർന്ന കൂസിസ്റ്റുകൾ - തീവ്രവാദവിരുദ്ധപരാമർശങ്ങൾ നടത്തിയാലാണ് എനിക്കു ചിരിവരുന്നത്. സാമാന്യബോധമുള്ളവർക്കെല്ലാം അപ്പോളാ‍ണു ചിരിവരേണ്ടതെന്നാണു തോന്നുന്നതും.

    ReplyDelete
  112. >> [ Joker said... 4:53 PM, November 11, 2008] “ഇന്ത്യാ വിഭജാനന്തരം തന്നെ മുസ്ലിംഗളിൽ കടന്നു കൂടിയ അന്യതാ വല്ക്കരണവും കൂടാതെ ഹിന്ദു വർഗ്ഗീയ ശക്തികളുടെ പ്രവർത്തനങ്ങളും മുസ്ലിംഗളേ ധ്രുവീകരണത്തിലേക്ക് നയിക്കുന്നതിന് കാരണമായിട്ടുണ്ട്.

    [നകുലൻ] ഇതൊക്കെ വളരെ വിശദമായി മറുപടി പറയേണ്ട പരാമർശങ്ങളാണ്. സമയം വലിയ പ്രശ്നം തന്നെയാണ്. എന്തായാലും, ഒന്നു മാത്രം ചോദിക്കാതെ വയ്യ. വിഭജനം ഒരു പ്രശ്നമായിരുന്നുവെന്ന് ഇവിടെ താങ്കൾ അർത്ഥമാക്കിയിട്ടുണ്ടോ? എന്താണ് വിഭജനത്തിലേക്കു നയിച്ച ഘടകങ്ങൾ? ഇനിയിപ്പോൾ അതും ഒരു സംഘപരിവാർ സംഭാവനയാണെന്നു പറഞ്ഞുകളയുമോ എന്തോ!

    >> [ Joker said... 4:53 PM, November 11, 2008] “ആര് എസ് എസ് അടക്കമുള്ള ഫാഷിസ്റ്റ് സംഘടനകൾ സംഘടിപ്പിച്ച ഒട്ടനവധി കലാപങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട സമുദായത്തിനെ ധ്ര്വീകരണ പാതയിളേക്ക് നയിക്കാൻ തീവ്രവാദികൾ എളുപ്പമായിരുന്നു.

    [നകുലൻ] ആർ.എസ്.എസ്. അടക്കമുള്ള ഫാഷിസ്റ്റ് സംഘടനകൾ എന്നു പറഞ്ഞതിൽ ബാക്കിയുള്ളവ ഏതൊക്കെയാണ്? ഫാഷിസ്റ്റ് എന്ന വാക്കുകൊണ്ട് എന്താണു താങ്കളുദ്ദേശിക്കുന്നതെന്ന് അങ്ങനെയെങ്കിലും കണ്ടുപിടിക്കാമോ എന്നു കൂടിയുള്ള ശ്രമമാണ്.

    പിന്നെ, ഈ ധൃവീകരണത്തേക്കുറിച്ചും അതിന്റെ യഥാർത്ഥകാരണങ്ങളേക്കുറിച്ചും പറയാനാണെങ്കിൽ ഏറെയുണ്ട്. ഒന്നു മാത്രം ചോദിക്കാം. ഒരു കലാപം “സംഘടിപ്പിക്കുക” എന്നതുകൊണ്ട് എന്തൊക്കെയാണുദ്ദേശിക്കുന്നത്?

    അധിനിവേശത്തിന്റെയും മതവ്യാപനത്തിന്റേയും ദേവാലയധ്വംസനങ്ങളുടേയുമൊക്കെ ആദ്യകാലഘട്ടങ്ങളിലും പിന്നീട് വിഭജനകാലത്തെയുമെല്ലാമുള്ള അനവധി കൂട്ടക്കൊലകൾക്കു ശേഷമുള്ളകാര്യങ്ങൾ മാത്രമെടുത്താൽ, 1984-ൽ കോൺഗ്രസുകാർ നടപ്പാക്കിയ സിഖ് കൂട്ടക്കൊല കഴിഞ്ഞാൽപ്പിന്നെ വലുത് 2002-ലെ ഗോധ്രാനന്തരകലാപമാണ്. ആ സംഭവങ്ങളെയും സമ്പൂർണ്ണമായും സംഘപരിവാർ അക്കൌണ്ടിൽ എഴുതിച്ചേർക്കുന്നവരിൽ‌പ്പെടുമല്ലോ താങ്കളും. അതിലെ ‘സംഘടിപ്പിക്കൽ’ എവിടം മുതൽ തുടങ്ങുമെന്നറിഞ്ഞാൽ കൊള്ളാം. ഗോധ്രസംഭവത്തിനൊക്കെ വളരെമുമ്പുതന്നെ എല്ലാ തിരക്കഥയും എഴുതപ്പെട്ടിരുന്നു – അറുപതുപേരെ ചുട്ടുകൊന്നത് ഒരു കലാപം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു എന്നൊക്കെയുള്ള ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ നിരീക്ഷണം വിശ്വസിക്കുന്നവരിൽ‌പ്പെടുമോ താങ്കളും? അതാണോ ‘സംഘടിപ്പിക്കൽ‘ എന്നതുകൊണ്ട് ഉദ്ദേശിച്ചത്? അതോ പിന്നീടു നടന്ന ആക്രമണങ്ങളിൽ ചിലത് സംഘടിതമായിരുന്നു എന്നതോ? തെഹൽക്ക റിപ്പോർട്ടുകളും മറ്റും ചൂണ്ടിക്കാട്ടിയുള്ള ആക്രോശം ധാരാളം കേട്ടു കഴിഞ്ഞതാണ്. ഇവിടെ, താങ്കളുടെ നിലപാട് ഒന്നോ രണ്ടോ വരിയിൽ അറിയാൻ മാത്രമാണു ശ്രമം. കലാപം “സംഘടിപ്പിക്കുന്നു” എന്നു പറയുമ്പോൾ താങ്കൾ ഉദ്ദേശിക്കുന്നതെന്താണ് എന്നു മാത്രം പറഞ്ഞാൽ കൊള്ളാം.

    >> [ Joker said... 4:53 PM, November 11, 2008] “പിന്നീട് വന്ന ബാബരി മസ്ജിദ് തകർച്ചയും, ഗുജറാത്ത് കലാപവും കൂടിയായപ്പോൾ സംഘ പരിവാർ ഉദ്ദേശിച്ച് രീതിയിൽ ധ്രുവീകരണത്തിന്റെ ഉല്പന്നങ്ങൾക്കും വോട്ടുകളും മറ്റുമായി ലഭ്യമായിതുടങ്ങി . ബി.ജെ.പിയ്യുടെ ഭരണവും, ഗുജറാത്തിലെ മോഡി ഭരണാവും എല്ലാം അതിന്റെ ഉല്പന്നങ്ങളാണ്.

    [നകുലൻ] കാൽ നൂറ്റാണ്ടിന്റെ മാത്രം ചരിത്രമുള്ള ബി.ജെ.പി. (അതിനും മുമ്പ് മുപ്പതു വർഷക്കാലത്തെ ജനസംഘപശ്ചാത്തലവും കൂടി ചേർത്ത് ആലോചിച്ചാൽത്തന്നെയും) ഇന്ന് ഇന്ത്യയിലെ വൻ‌ശക്തിയായി മാറിയതെന്തുകൊണ്ടാണെന്നറിയണമെങ്കിൽ, താങ്കൾ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രം മാത്രമല്ല – ഇന്ത്യയുടെ ചരിത്രവും നല്ലതുപോലെ പഠിക്കേണ്ടി വരും. ചുരുങ്ങിയത് ഒരു ആയിരം വർഷത്തെയെങ്കിലും.

    ബി.ജെ.പി. തുടർച്ചയായ തെരഞ്ഞെടുപ്പുവിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇപ്പോൾ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നല്ല പ്രകടനം തന്നെയാണു പ്രതീക്ഷിക്കുന്നതെന്ന് മലയാള പത്രങ്ങൾ പോലും സമ്മതിച്ചു തന്നിരിക്കുന്നു. അടുത്ത പാർലമെന്റു തെരഞ്ഞെടുപ്പിലും വിജയപ്രതീക്ഷയുണ്ട്. ഇതെല്ലാം അയോദ്ധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടതിന്റെയും ഗോധ്രാനന്തരകലാപത്തിന്റെയുമെല്ലാം ഉല്പന്നമാണ് എന്നു താങ്കൾ കരുതുന്നുവെങ്കിൽ, രാഷ്ട്രീയമെന്ത് എന്നതു സംബന്ധിച്ച് താങ്കൾ ഒന്നാം പാഠം മുതൽ പഠിച്ചുവരേണ്ടതില്ലേ എന്നു സംശയിച്ചു പോകും.

    >> [ Joker said... 4:53 PM, November 11, 2008] “ആയിരങ്ങളുടെ കൊലപാതങ്ങാൾക്ക് കാരണകാരനായ മോഡി മന്ത്രി മുഖ്യനാകുന്നത് കാണേണ്ടി വന്നു ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക്.

    [നകുലൻ] കൂടുതലൊന്നും ചോദിക്കുന്നില്ല.
    മൂന്നേ മൂന്നു സംശയങ്ങൾ മാത്രം.

    1. മോഡി എത്ര തവണ – എപ്പോളൊക്കെ – മുഖ്യമന്ത്രിയാകുന്നതാണ് ഇന്ത്യയിലെ ജനാധിപത്യവിശ്വാസികൾക്കു കാണേണ്ടി വന്നത്? അതിൽ എത്രതവണയാണ് അദ്ദേഹം “ജനാധിപത്യ”പരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടത്? അഭിപ്രായം പറയുന്നവർക്ക് ഇഷ്ടമുള്ളവരെയാണു ജനം തെരഞ്ഞെടുക്കുന്നതെങ്കിൽ അതു ജനാധിപത്യം - അല്ലെങ്കിൽ ജനാധിപത്യവിരുദ്ധം – ഈയൊരു സങ്കല്പവും നിലപാടും തന്നെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് അഭിപ്രായമുണ്ടോ?

    2. എത്ര ‘ആയിരങ്ങ‘ളുടെ കൊലപാതകമാണു താങ്കൾ ഉദ്ദേശിച്ചത് ? രണ്ട്? മൂന്ന്? പത്ത്?

    3. അതിൽ എത്ര ‘ആയിരങ്ങ‘ളുടെ കൊലപാതകത്തിനാണ് മോഡി കാരണക്കാരനായത്? എങ്ങനെയാണദ്ദേഹം ‘കാരണക്കാര‘നായത്? മുമ്പു സൂചിപ്പിച്ചതുപോലെ, തെഹൽക്ക ഉപയോഗിച്ചുള്ള ആക്രോശങ്ങളല്ല പ്രതീക്ഷിക്കുന്നത്. മോഡി എന്ന കാരണത്താൽ മാത്രം കൊല്ലപ്പെട്ടവർ - അതായത് മോഡി ഇല്ലായിരുന്നെങ്കിൽ രക്ഷപെടുമായിരുന്നവർ - എത്രപേർ - എത്ര ആയിരങ്ങൾ - എന്ന താങ്കളുടെ അറിവു മാത്രമാണു ചോദ്യം.

    ReplyDelete
  113. >> [ Joker said... 4:53 PM, November 11, 2008] “ന്യ്യുന പക്ഷ മനസ്സിലെ ഈ അരക്ഷിതാവസ്ഥയുടെ തീ കെടുത്തേണ്ട ബാധ്യത നമുക്കുണ്ടായിരുന്നു. എന്നാൽ വോട്ട് രാഷ്ട്രീയത്തിന്റെ കളിയിൽ കാര്യങ്ങൾ മാറി മറിഞ്ഞു.

    [നകുലൻ] കൊള്ളാം. താങ്കളപ്പോൾ ഇതുപോലെയുള്ള പോസ്റ്റുകൾ വച്ചുനീട്ടുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളാതെയുമല്ല ! അതു നല്ല കാര്യം തന്നെ.

    ഇതു തന്നെയാണ് പലപ്പോഴും കാതലായ പോയിന്റ്. താങ്കളിതു തുറന്നംഗീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇവിടെയൊക്കെ പല പോസ്റ്റുകളും കമന്റുകളുമൊക്കെ പിറന്നതിന്റെ പിന്നിൽ, ഈയൊരു ചിന്ത നൽകിയ ഊർജ്ജമുണ്ട്. ഭർത്സനങ്ങൾ കേൾക്കേണ്ടിവന്നാലും വേണ്ടില്ല – അപ്രിയസത്യങ്ങൾ പറഞ്ഞേ തീരൂ എന്നു കരുതുന്നതും ഇതുകൊണ്ടൊക്കെത്തന്നെ.

    ‘ഇരകൾ - വേട്ടക്കാർ‘ എന്നൊക്കെയുള്ള തെറ്റിദ്ധാരണാജനകങ്ങളായ സംജ്ഞകൾ അവതരിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മനസ്സിൽ പീഢിതബോധം വളർത്തുന്ന കെ.ഇ.എൻ.-ന്റെയും മറ്റും ‘ഇരവാദം‘ പ്രതിരോധിക്കപ്പെടണം എന്നു ഞാൻ ഒരിക്കൽ പറഞ്ഞപ്പോൾ, ‘കാവിമാടമ്പി’യെന്നൊക്കെ വിളിച്ച് എന്നെ കണക്കറ്റു ഭർത്സിക്കുകയാണു താങ്കൾ ചെയ്തത്. ഓർമ്മയുണ്ടോ ആവോ? ഇപ്പോൾ താങ്കളീപ്പറയുന്നത് ഒരു നിലപാടുമാറ്റമായി എടുക്കാമോ എന്തോ?

    ന്യൂനപക്ഷമനസ്സിൽ ആരാണു സുഹൃത്തേ അരക്ഷിതാവസ്ഥയുടെ തീ നിറച്ചത്? ആരാണത് ഊതിക്കത്തിച്ചത്? ഒരു ആത്മപരിശോധന നടത്തിനോക്കൂ. കലാപങ്ങളും മറ്റും ഉണ്ടാകുമ്പോൾ, അതിന്റെ എല്ലാ വശങ്ങളും തുറന്നു പരിശോധിച്ച്, അതിന്റെ കാരണങ്ങളിലേയ്ക്കൊക്കെ കടന്നു ചെന്ന് യാഥാർത്ഥ്യബോധത്തോടെയും വിശാലമനസ്കതയോടെയും കാര്യങ്ങൾ അപഗ്രഥിച്ച്, ഇനിയൊരു കലാപമുണ്ടാകാത്ത രീതിയിൽ ജനങ്ങളെ തമ്മിലടുപ്പിക്കാനല്ലേ എല്ലാവരും ശ്രമിക്കേണ്ടത്? ഒരു കലാപമുണ്ടാക്കുന്ന മുറിവുകൾ ഉണക്കാനാണോ അതോ വലുതാക്കാനാണോ ഇടതുപക്ഷം ശ്രമിക്കാറുള്ളത് എന്നൊന്നു ചിന്തിച്ചു നോക്കൂ.

    ഇടതുപക്ഷപ്രചാരണങ്ങളുടെ ഒരു പൊതുഫലം എന്നത് തെറ്റിദ്ധാരണകളുടെ ഒരു നെടുങ്കോട്ടതന്നെ സൃഷ്ടിക്കപ്പെടുക എന്നതല്ലേ? “എല്ലാം സംഘപരിവാർ മനപ്പൂർവ്വം ചെയ്യുന്നതു മാത്രമാണ് - മര്യാദയ്ക്കു കഴിയുന്ന പാവം ന്യൂനപക്ഷങ്ങളെ അവർ അകാരണമായി ഉൻ‌മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് – കലാപങ്ങൾ പലതും അകാരണമായി സംഭവിക്കുന്നതാണ് – ഏകപക്ഷീയവുമാണ് - അവ ആസൂത്രണം ചെയ്യുന്നതും കാരണങ്ങൾ സൃഷ്ടിക്കുന്നതും നടപ്പിലാക്കുന്നതുമൊക്കെ സംഘപരിവാറാണ് – അവർ ‘വേട്ടക്കാ’രാണ് – പഞ്ചപാവങ്ങളായ ‘ഇര’കളോട് അവർ ഇനിയും അങ്ങനെയൊക്കെ ചെയ്യും (അപ്പോൾ ഞങ്ങളേയുള്ളൂ രക്ഷിക്കാൻ)“ ഇമ്മാതിരിയൊക്കെയൊരു ഇമേജു സൃഷ്ടിക്കാൻ ശ്രമിക്കുന്നതു നൂറുശതമാനം തെറ്റല്ലേ – അപകടകരമല്ലേ? ‘വോട്ടുനേടാൻ ശ്രമിച്ചുകൊള്ളൂ. – പക്ഷേ ഇങ്ങനെയൊന്നും പ്രചരിപ്പിക്കരുത് ‘ എന്നു പറയുന്നവരെ - അരക്ഷിതബോധം വളർത്തുമ്പോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ – ചില സാംസ്കാരികനായകന്മാരെപ്പോലും - ഫാസിസ്റ്റുകൾ എന്നു വിളിച്ച് നിശബ്ദരാക്കാനല്ലേ ഇടതുപക്ഷം ശ്രമിക്കാറ്? അവർ കലാപത്തെ ന്യായീകരിക്കുകയാണെന്ന അസംബന്ധവാദമൊക്കെ ഉന്നയിച്ച് അവരെ പിൻ‌മടക്കാനല്ലേ ശ്രമിക്കാറ്?


    കുറഞ്ഞപക്ഷം ഇനിയെങ്കിലും ഈ അരക്ഷിതാവസ്ഥയുടെ തീ കത്തിച്ചുകൊടുക്കാതിരിക്കാൻ ശ്രമിക്കട്ടെ എല്ലാവരും. ‘മുസ്ലീങ്ങളെ രക്ഷിക്കാൻ ഇവിടെ കമ്മ്യൂണിസ്റ്റുകളല്ലാതെ മറ്റാരുണ്ട് ‘ എന്നൊക്കെ ഇപ്പോളത്തെ ഒരു മന്ത്രി പ്രസംഗിക്കുന്നതു ഞാൻ നേരിട്ടുകേട്ടതാണ് (അധികം താമസിയാതെ തന്നെ കണ്ണൂരിൽ സ്ത്രീയുൾപ്പെടെയുള്ള ഹജ്ജ് തീർത്ഥാടകരെ ആക്രമിച്ച് മാതൃക കാട്ടുകയും ചെയ്തു). മാർക്സിസ്റ്റുകാർ രക്ഷിച്ചാലേ ശരിയാകൂ (അതുകൊണ്ട് അവർക്ക് വോട്ടും ചെയ്യണം) – “ന്യൂനപക്ഷങ്ങൾ” അത്രയ്ക്കു വലിയ ഭീഷണി നേരിടുകയാണ് – എന്നൊക്കെ വരുത്തിത്തീർക്കാൻ വേണ്ടി പച്ചക്കള്ളങ്ങൾ പറയുന്ന മാർക്സിസ്റ്റുജിഹ്വകളെ ആദ്യം അടക്കി നിർത്തട്ടെ. ഏതാണ്ടു മുഴുവനോളം തീവ്രവാദവും അതിന്റെ ന്യായീകരണങ്ങളും അപ്പോൾത്തന്നെ അവസാനിക്കും.

    ജോക്കറേ, താങ്കൾക്ക് ഇതുവരെ അറിയില്ലായിരുന്നെങ്കിൽ താങ്കൾ തീർച്ചയായും അറിഞ്ഞുവയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭാരതത്തിൽത്തന്നെ ഏറ്റവുമധികം സംഘശാഖകളുള്ള സംസ്ഥാനം കേരളമാണ്. സംഘടനാശ്രേണിയുടെ മറ്റു ചില ഘടകങ്ങൾ പരിഗണിച്ചാൽ, മഹാരാഷ്ട്ര കഴിഞ്ഞാൽ‌പ്പിന്നെ ഏറ്റവും സുശക്തമായ സംഘടനാസംവിധാനമുള്ളതും ഇവിടെത്തന്നെയാണ്. സംഘപ്രവർത്തനം അതിന്റെ കാര്യപദ്ധതിയനുസരിച്ചു തന്നെ വളരെക്കാലമായി ഇവിടെ നടക്കുന്നുണ്ട്. ബൌദ്ധികതലത്തിലുള്ള ഭാരവാഹിത്വങ്ങൾ ദേശീയതലത്തിൽത്തന്നെ ഏറ്റെടുത്തിട്ടുള്ളവരെ സംഭാവനചെയ്തിട്ടുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ, പ്രത്യയശാസ്ത്രപരമായ നല്ല അടിത്തറയുമുണ്ട്. സംഘത്തിന്റെ കാര്യപദ്ധതിയെന്താണോ അത് ഇവിടെ അത്യാവശ്യം കാര്യക്ഷമമായിത്തന്നെ അനുസ്യൂതം നടക്കുന്നുമുണ്ട്. എന്നിട്ടും ഇവിടെ സംഘപരിവാർ ന്യൂനപക്ഷങ്ങളെ “വേട്ടയാടാൻ“ നടക്കുന്നതായിട്ടൊന്നും അനുഭവപ്പെടുന്നില്ലെങ്കിൽ, അതിനർത്ഥം അവർക്ക് ആരെയും വേട്ടയാടി നടക്കാൻ തീരെ സമയമോ താല്പര്യമോ ഇല്ല എന്നു തന്നെയാണ്. അതുപക്ഷേ ഇടതുപക്ഷം ഒരിക്കലും അംഗീകരിക്കാൻ ഇഷ്ടപ്പെടാത്ത യാഥാർത്ഥ്യമാണ്.

    ഉത്തരേന്ത്യയിൽ കലാപങ്ങളുണ്ടാകുന്നെങ്കിൽ അതിനൊക്കെ ചരിത്രപരമായ അനവധി കാരണങ്ങളുണ്ട്. അധിനിവേശങ്ങളുടെയും വിഭജനങ്ങളുടേയും കൂട്ടക്കൊലകളുടേയും ദേവാലയധ്വംസനങ്ങളുടേയും ബലപ്രയോഗങ്ങളുടേയുമൊക്കെ മുറിവുകളും അവ സൃഷ്ടിച്ച അകൽച്ചകളുമൊക്കെ പരമ്പരാഗതമായി പേറി ജീവിച്ചു വരുന്നവരാണ് അവിടെയുള്ളവർ. പല സ്പർദ്ധകളും തലമുറകൾക്കപ്പുറത്തേക്കു വ്യാപിച്ചു കിടക്കുന്ന അവിടെ സംഘർഷ സാദ്ധ്യത കൂടുതലാണ്. വിദ്യാഭ്യാസ-സാമൂഹ്യപരമായ പിന്നോക്കാവസ്ഥയും ചിലയിടങ്ങളിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ട്. അവിടുത്തെ ഹിന്ദുമുസ്ലീം സാമുദായികസംഘർഷങ്ങളുടെയൊക്കെ ചരിത്രമാരംഭിക്കുന്നത് സംഘപരിവാറിന്റെ പിറവിയോടെയൊന്നുമല്ല – അതിനുമൊക്കെ വളരെ നൂറ്റാണ്ടുകൾക്കു മുമ്പ് അധിനിവേശക്കാർ എന്ന് അതിർത്തികടന്നോ അന്നു മുതലാണ്. ഇപ്പോളത്തെ പല കലാപങ്ങളിലും പങ്കെടുക്കുന്നവരിലൊക്കെ സംഘപരിവർ പ്രസ്ഥാനങ്ങളുമായി പുലബന്ധം പോലുമില്ലാത്തവർ അനവധിയാണ്. പല കലാപങ്ങളും ഒട്ടും ഏകപക്ഷീയവുമല്ല. പക്ഷേ ഇത്തരം വിശദാംശങ്ങളൊക്കെ മറച്ചുപിടിച്ച്, അതിൽ സംഘപരിവാർ എന്ന പദത്തെ മാത്രമെടുത്ത് കുറ്റം ചാർത്തുകയും പർവ്വതീകരിക്കുകയും ചെയ്യുന്നത് ഇവിടെ നിലനിൽക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളാൽ മാത്രം സംഭവിച്ചുപോകുന്ന കാര്യമാണ്. മറ്റിടങ്ങളിൽ വിവിധപ്രാദേശിക കാരണങ്ങളാൽ സംഭവിക്കുന്ന കാര്യങ്ങൾ മുതലെടുത്ത് ഇവിടെ ഇരവാദം പ്രചരിപ്പിച്ച് അരക്ഷിതാവസ്ഥ വളർത്തുന്നവരെ ശക്തമായി പ്രതിരോധിക്കുക തന്നെ വേണം
    .

    പക്ഷേ കെ.ഇ.എന്നിനേപ്പൊലെയുള്ളവർ കൂടി ഉൾപ്പെട്ട ഇടതുപക്ഷത്തിന് അതു ചെയ്യാവുന്ന ഒരു രാഷ്ട്രീയസാഹചര്യം ഇപ്പോളില്ല. സംഘപരിവാറിനെ തുടർന്നും കുറ്റപ്പെടുത്താനും, അവർ എന്തോക്കെയോ ചെയ്തുകളയുമെന്നു പേടിപ്പിച്ച് ന്യൂനപക്ഷസംരക്ഷകരായി സ്വയം ചമഞ്ഞ് വോട്ടുപിടിക്കാൻ ശ്രമിക്കാനുമൊക്കെയേ അവർക്കിനി സാധിക്കൂ. (തീവ്രവാദസംഘടനകൾക്ക് അതൊരു വളമാകുകയും ചെയ്യും) ഇടതുപക്ഷം ഒരു തരം ഊരാക്കുടുക്കിൽ പെട്ടുപോയിരിക്കുകയാണിപ്പോൾ.

    ഇവിടെ ഇടതുപക്ഷമുള്ളതുകൊണ്ടാണ് സംഘപരിവാറിന്റെ “പരിപാടി” നടക്കാത്തത് (അതായത് ഞങ്ങൾ നിങ്ങളെ ഇപ്പോളേ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന മട്ട്) എന്നൊക്കെയുള്ള വീരവാദങ്ങൾ മുഴക്കിയും അനുഭാവം പിടിച്ചു പറ്റാൻ ശ്രമിക്കാറുണ്ട്. ശുദ്ധ അസംബന്ധമാണത്. അവർ പറയുന്നതു കേട്ടാൽ തോന്നുന്നത് , “പരിപാടി“ ഇന്നു നടക്കും നാളെ നടക്കും എന്നൊക്കെക്കരുതി സംഘപ്രവർത്തകർ ഇങ്ങനെ ക്ഷമയോടെ കാത്തുകാത്തിരിക്കുകയാണെന്നാണ്!

    മാർക്സിസ്റ്റുകൾക്ക് വന്യവും മൃഗീയവുമായ ഭൂരിപക്ഷവും അടിച്ചമർത്തൽ ശേഷിയുമുള്ള കണ്ണൂരിൽ‌പ്പോലും, അവരുടെ ആക്രമണങ്ങളെ കുറെയെങ്കിലും ചെറുത്തു നിന്നുകൊണ്ടു പൊരുതി മുന്നേറാൻ സംഘത്തിനു സാധിക്കുന്നുണ്ട്. അവർക്കതിനുള്ള കരുത്തുണ്ട്. അപ്പോൾപ്പിന്നെ, ഇടതുപക്ഷത്തിന്റെ വാൾമുന കാരണം സംഘം അടങ്ങിയിരിക്കുന്നു എന്ന വാദം തികഞ്ഞ തെറ്റാണ്. ഇവിടെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘം ആക്രമണങ്ങളോ കലാപങ്ങളോ ഒന്നും സംഘടിപ്പിക്കുന്നതായി അനുഭവപ്പെടുന്നില്ലെങ്കിൽ, അത് അവരുടെ അജണ്ടയിലില്ല എന്നല്ലാതെ മറ്റൊന്നുമല്ല അതിനർത്ഥം. രാഷ്ട്രത്തിന്റെ പരമവൈഭവം – ഹിന്ദുസമാജ സമുദ്ധാരണം – തുടങ്ങി ഏതൊക്കെ ലക്ഷ്യങ്ങളെടുത്താലും ശരി – ആരെയെങ്കിലും ആക്രമിച്ചിട്ടോ മറ്റേതെങ്കിലും അക്രമമാർഗ്ഗത്തിലൂടെയോ സാധിക്കാവുന്നതാണ് അതിൽ ഏതെങ്കിലുമൊന്ന് എന്ന് ആരും പറയില്ല. പക്ഷേ അതേ സമയം തന്നെ സംഘം അടിസ്ഥാനപരമായി മനുഷ്യരുടെ സംഘടനയുമാണ്. സംഘസ്ഥാപകൻ വിഭാവനം ചെയ്ത മട്ടിലുള്ള നിർമമമായ സ്വാഭാവശുദ്ധിയും കല്ലിനെത്തോല്പിക്കുന്ന ക്ഷമയുമൊക്കെയുള്ളവരായിരിക്കണം ഓരോ സംഘപ്രവർത്തകനും എന്നത് അസാദ്ധ്യമല്ലെങ്കിൽ അങ്ങേയറ്റം ദുസാദ്ധ്യമെങ്കിലുമാണ്. വലിയ പ്രശ്നങ്ങളും മറ്റുമുണ്ടാകുമ്പോൾ അതിൽ സംഘപ്രവർത്തകരും പെട്ടുപോകുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. സംഘത്തിന്റെ പ്രവർത്തനങ്ങളാണ് സകല പ്രശ്നങ്ങളും സൃഷ്ടിക്കുന്നത് എന്നു വാദിക്കുന്നവർ, സംഘമില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നിരിക്കണം അവസ്ഥ എന്ന് ആലോചിച്ചിട്ടൊന്നുമല്ല അതു പറയുന്നത്.

    ജോക്കറേ – താങ്കൾക്ക് എത്രയൊക്കെ വിയോജിപ്പും ബുദ്ധിമുട്ടും തോന്നിയാലും ശരി – ഇതൊക്കെ ഇടതുപക്ഷസഹയാത്രികരിൽ പലർക്കു പോലും അറിയാവുന്ന കാര്യങ്ങളൊക്കെത്തന്നെയാണ്. കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും, അരക്ഷിതാവസ്ഥയുടെ തീ എന്നത് ഊതിക്കെടുത്തേണ്ട ഒരു തരം മിഥ്യാബോധമാണെന്ന് അവർക്കും അറിയാത്തതല്ല. പക്ഷേ സാധിക്കുന്നില്ലെങ്കിൽ അതിനു കാരണം താങ്കൾ തന്നെ പറഞ്ഞുകഴിഞ്ഞു. വോട്ടു രാഷ്ട്രീയത്തിന്റെ കളികൾ!

    ReplyDelete
  114. >> [ Joker said... 4:53 PM, November 11, 2008] “മറ്റൊന്നും പറയാനില്ലാാത്ത സംഘപരിവാറിന് മുസ്ലിം തീവ്രവാദം മാത്രമാണ് ശത്രുപക്ഷത്തുള്ളത്.

    [നകുലൻ] സംഘപരിവാറിന് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. അവർ പറയുന്നുമുണ്ട്. താങ്കൾ കേൾക്കുന്നില്ല എന്നതാണു കാര്യം. റേഡിയോയിൽ ഓരോരുത്തരും അവനവന് ഇഷ്ടമുള്ള ചാനലാണ് ട്യൂൺ ചെയ്തു കേൾക്കുക.

    ആയിരത്തോളം വർഷക്കാലത്തെ വിദേശാധിപത്യവും ഭരണവും – കൊളോണിയൽ സംസ്കാരം അടിച്ചേല്പിക്കപ്പെട്ടത് – അങ്ങനെ പലതുകൊണ്ടും ജാതിമതഭാഷാവർണ്ണവർഗ്ഗവ്യത്യാസമില്ലാതെ ഓരോ ഭാരതീയന്റേയും മനസ്സിൽ അടിയുറച്ചുപോയ ഒരു തരം മാനസികാടിമത്തമുണ്ട്. ആ അടിമത്തമനോഭാവവും വിഘടനചിന്തകളുമൊക്കെയാണ് – മറ്റൊന്നുമല്ല – സംഘപരിവാർ ശതൃപക്ഷത്തു നിർത്തിയിട്ടുള്ളതെന്നാണ് എന്റെ വിലയിരുത്തൽ. ചിലപ്പോൾ തെറ്റാവാം. സംഘപരിവാറുകാർ ആരെങ്കിലും അഭിപ്രായപ്പെടുന്നതാണു കൂടുതൽ നല്ലത്. അനുഭാവികൾക്കു പരിമിതികളുണ്ട്.

    അവിടെയും, ആ ശതൃവിനെ അടിച്ചുപുറത്താക്കാനല്ല – നിരന്തരസാധനയിലൂടെ കീഴ്പ്പെടുത്താനാണു ശ്രമം.

    >> [ Joker said... 4:53 PM, November 11, 2008] “നിരപരാധിയാണെന്ന് ബോധ്യമായി വിട്ടയക്കപ്പെട്ട മദനിയെ ഇപ്പോഴും ഭീകരവാദിയാക്കാനാണ് ഇപ്പോഴും സംഘപരിവാരത്തിന് താല്പര്യം. ഈ നിലപാട് ഭീകരവാദം ഉണ്ടാക്കുവാനാണോ അതോ ഇല്ലാതാക്കാനാനോ സഹായിക്കുക.

    [നകുലൻ] തികച്ചും തെറ്റാണിത്. മദനിയ്ക്കു മാനസാന്തരമുണ്ടായെങ്കിൽ അതു വളരെ നല്ലതെന്നേ എല്ലാവരും ചിന്തിക്കുകയുള്ളൂ. അതേ സമയം തന്നെ, മുമ്പ് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവർക്കും കൂടി മാനസാന്തരമുണ്ടായോ എന്ന ചോദ്യം വളരെ പ്രസക്തമല്ലെന്നുണ്ടോ? ബസ് പിടിച്ചെടുത്തു കത്തിക്കുക എന്ന തികഞ്ഞ തീവ്രവാദപ്രവർത്തനം കേരളത്തിൽ നടന്നിട്ട് അധികകാലമൊന്നും ആയിട്ടില്ലല്ലോ. എല്ലാവർക്കും തിരിച്ചറിവുണ്ടായെങ്കിൽ വളരെ നല്ലതായിരുന്നു. പക്ഷേ അതു പ്രതീക്ഷിക്കാമോ എന്നു ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല.

    പിന്നെ, ‘നിരപരാധിയെന്നു കണ്ടു വിട്ടയയ്ക്കപ്പെട്ട’ എന്ന പ്രയോഗം ശ്രദ്ധിച്ചു. അദ്ദേഹം നിരപരാധിയെന്നു കോടതി കണ്ടെത്തി – അല്ലെങ്കിൽ - കുറ്റം ചെയ്തെന്നു കണ്ടത്തിയില്ല – എന്നു തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. അദ്ദേഹത്തെ അംഗീകരിക്കുവാനും ആർക്കും മടിയില്ല. എന്നു വച്ച്?

    താങ്കൾക്ക് എത്ര പ്രായമുണ്ടെന്നെനിക്കറിയില്ല. പക്ഷേ, അദ്ദേഹം ജയിലിലായിരുന്ന കാലം തൊട്ടുള്ള കഥകളേ താങ്കൾക്കറിയൂ എന്നു തോന്നുന്നു. മുഖ്യപ്രതി ബാഷയുമായി മദനിക്കു ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് കോയമ്പത്തൂർസ്ഫോടനക്കേസിന്റെ പ്രതിപ്പട്ടികയിൽ മദനിയുടെ പേരും ഉൾപ്പെടാനിടയാക്കിയതെന്നെങ്കിലും അറിയാമോ? സ്ഫോടനങ്ങളുണ്ടാവുന്നതിനു മുമ്പേതോ ദിവസം ഇരുവരും തമ്മിൽ ഫോൺ സംഭാഷണങ്ങൾ നടന്നതിന്റെ തെളിവുകളും ലഭിച്ചു. എന്നാൽ, തന്റെ മാസികയായ മുസ്ലീം റിവ്യൂവിൽ ഒരു അഭിമുഖത്തിനായി വിളിച്ചതു മാത്രമാണ് – സ്ഫോടനത്തിന്റെ ആസൂത്രണമല്ല ചർച്ച ചെയ്തത് എന്നായിരുന്നു പ്രതിഭാഗം വാദിച്ചതും. കോയമ്പത്തൂർ സ്ഫോടനം നടത്തിയത് “നമ്മൾ” തന്നെയാണ് – അതിൽ അഭിമാനിക്കുകയാണു വേണ്ടത് – എന്നെല്ലാം മുസ്ലീം റിവ്യൂ നിരോധിക്കപ്പെടുന്നതിനു മുമ്പുള്ള ഒരു ലക്കത്തിൽ അച്ചടിച്ചു വന്നതുമാണ്. എന്തായാലും, അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയ സ്ഥിതിയ്ക്ക് ഇനി അതെല്ലാം വിടാം. ബാക്കി കേസുകളിൽ നിന്നെല്ലാം അദ്ദേഹത്തെ ഒറ്റയടിക്കു കുറ്റവിമുക്തനാക്കിയത് സി.പി.എമ്മിന്റെ ആഭ്യന്തരവകുപ്പാണ്. അത് ഈ പോസ്റ്റിന്റെ വിഷയവുമായി ചേർന്നു പോകുന്നുമുണ്ട്.

    ഒരിക്കൽക്കൂടി പറയുകയാണ്. തീവ്രവാദചിന്തകളിലേയ്ക്ക് ഇനിയൊരു പിൻ‌മടക്കമില്ലെന്ന മദനിയുടെ വാദഗതികൾ എല്ലാവരും മുഖവിലയ്ക്കെടുത്തിരിക്കുക തന്നെയാണ്. പഴയകാര്യങ്ങളോർമ്മിപ്പിച്ച് അദ്ദേഹത്തെ എല്ലായ്പ്പോഴും ബുദ്ധിമുട്ടിക്കാനും ആരും ശ്രമിക്കുമെന്നു തോന്നുന്നില്ല. പൂർണ്ണസ്വാതന്ത്ര്യത്തോടെ തന്നെ അദ്ദേഹത്തിനിവിടെ പ്രവർത്തിക്കാനാകും. പക്ഷേ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും പരക്കെ ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം കുറേക്കാലത്തേയ്ക്കു കൂടിയെങ്കിലും ജനത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽത്തന്നെയാവുമെന്നുമുള്ളതിൽ സംശയത്തിനു വകയില്ല.

    ReplyDelete
  115. >> [ Joker said... 4:53 PM, November 11, 2008] “എൻ.ഡീ.എഫിന്റെ സംബബ്ധിച്ചേടത്തോളം അവരുടെ പ്രവർത്തനത്തിന്റെ തുടക്കം മുതൽക്കേ ഒരു തരം രഹസ്യ സ്വഭാവം കാണാമായിരുന്നു. ഇതാകട്ടെ RSS ന്റെ സ്വഭാവത്തോട് സാമ്യതയുള്ളതുമാണ്.

    [നകുലൻ] എൻ. ഡി.എഫിന്റേതു രഹസ്യസ്വഭാവമാണോ എന്നെനിക്കറിയില്ല. അങ്ങോട്ട് അന്വേഷിക്കാൻ ചെല്ലുകയും നിജസ്ഥിതി അറിയാൻ ശ്രമിക്കുകയും ചെയ്യാത്ത ഒരാളെന്ന നിലയിൽ, സംഗതി കമ്പ്ലീറ്റു രഹസ്യമാണ് എന്ന് ആരോപിക്കാൻ ഞാനൊരുക്കവുമല്ല, എന്തായാലും, സംഘവുമായി ഒരർത്ഥത്തിലും ചേർത്തുപയോഗിക്കാനാവാത്ത ഒരു പേരാണ് അതെന്നാണ് ഇതുവരെയുള്ള അറിവിൽ നിന്നു മനസ്സിലാകുന്നത്. എപ്പോളും സംഘവുമായി താരത‌മ്യം ചെയ്യപ്പെടുന്നതിൽ അവർ ഒരുപക്ഷേ അഭിമാനം കൊള്ളുന്നുണ്ടാവണം.

    പിന്നെ, ആർ.എസ്.എസിന്റെ പ്രവർത്തനത്തിനു രഹസ്യസ്വഭാവമുള്ളത് താങ്കൾക്കൊക്കെ മാത്രമാണ്. സംഘം രഹസ്യമായി യാതൊന്നും ചെയ്യുന്നില്ല. സംഘവുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തനരീതികളും മറ്റും വർഷങ്ങൾക്കു മുമ്പേ നിശ്ചയിച്ചിട്ടുള്ളതാണ്. അതൊക്കെ എഴുത്തിലൂടെയും അല്ലാതെയുമൊക്കെ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്ന മട്ടിൽ തുറന്ന മൈതാനങ്ങളിലും മറ്റുമാണ് സംഘശാഖകൾ നടക്കാറുള്ളതും.

    സംഘം “നിശ്ശബ്ദ“പ്രവർത്തനമാണു നടത്താറുള്ളത്. തങ്ങളുടെ പ്രവർത്തനങ്ങൾ സംഘം കൊട്ടിഘോഷിച്ചു നടക്കാറില്ല. എന്നു വച്ച് അത് “രഹസ്യ“പ്രവർത്തനമല്ല. എതിരാളികൾ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളും വല്ലപ്പോഴും കാണുന്ന പഥസഞ്ചലനവുമൊക്കെ ഉപയോഗിച്ചു കൊണ്ട് സ്വയം രൂപപ്പെടുത്തിയെടുക്കുന്ന അറിവുകളാണ് പലർക്കും സംഘത്തേക്കുറിച്ചുള്ളത്.

    >> [ Joker said... 4:53 PM, November 11, 2008] “മേല്പറഞ്ഞ അരക്ഷിതാവസ്ഥയുടെ പിൻബലത്തിൽ ധൃവീകരിക്കപ്പെട്ട യുവ ജനം എൻ.ഡി.എഫിന്റെ പിന്നിൽ അണിനിരന്നു എന്നതാണ് സത്യം.

    [നകുലൻ] താങ്കൾക്ക് എൻ.ഡി.എഫ് അനുഭാവമുണ്ടെന്നു തോന്നാത്ത മട്ടിൽ വാക്യഘടന ഒന്നു ശരിയാക്കിയെടുക്കാൻ ശ്രദ്ധിക്കുക.

    സംഘപരിവാർ എന്നത് ഇത്തരക്കാർക്കെല്ലാം അവരുടെ ചെയ്തികൾക്ക് മറ സൃഷ്ടിക്കാനുള്ള ഒരു ന്യായീകരണം മാത്രമാണ്. അല്ലാതെ, “കാരണ”മൊന്നും അല്ല തന്നെ. തങ്ങൾ ‘ഫാസിസ‘ത്തെ പ്രതിരോധിക്കുകയാണെന്നൊക്കെ പറയും. പക്ഷേ, മുസ്ലീങ്ങൾ ആരെങ്കിലും മറ്റു മതസ്ഥരെ വിവാഹം ചെയ്താൽ അവരെ തല്ലുക മുതലായ അനവധി മാർഗ്ഗങ്ങളിലൂടെ ഫാസിസത്തെ പ്രതിരോധിക്കുമ്പോൾ, ഈ ഫാസിസം എന്ന പേരിനേക്കുറിച്ചുള്ള ആശയക്കുഴപ്പം വർദ്ധിക്കുകയാണു ചെയ്യുന്നത്.

    പിന്നെ, അരക്ഷിതാവസ്ഥയുണ്ടെന്നു പ്രചരിപ്പിക്കുക – അതിന്റെ പിൻ‌ബലത്തിൽ ആളുകളെ ധൃവീകരിക്കുക – ഇതൊക്കെ എൻ.ഡി.എഫിന്റെ മാത്രമല്ല – ഇവിടെപ്പറഞ്ഞ എല്ലാ സംഘടനകളുടെയും നയമാണ്. സി.പി.എമ്മിന്റേതടക്കം.

    >> [ Joker said... 4:53 PM, November 11, 2008] “RSS നു പിന്നിൽ എങ്ങനെയാണ് ഒരു സമാധാനവാദിക്ക് അണിനിരക്കാൻ കഴിയും ഇതുപോലൊക്കെ തന്നയാണ്.

    [നകുലൻ] ഒരു സമാധാനവാദി എന്ന ഏകവചനത്തിനു ശേഷം അണിനിരക്കുക എന്ന പ്രയോഗം അത്ര ചേർച്ചയില്ല. അതു പോകട്ടെ – സമാധാനവാദികളായ സംഘപ്രവർത്തകരെത്തന്നെയാണ് എനിക്കു പരിചയം. സമാധാനവാദികൾക്കു സംഘത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നാണെങ്കിൽ, ഈ രാജ്യത്ത് സമാധാനം ആഗ്രഹിക്കാത്തവരുടെ എണ്ണം അതിഭീമമാണ് .

    >> [ Joker said... 4:53 PM, November 11, 2008] “ഹൈന്ദവ ഭീകരതക്കെതിരെ അണിനിരക്കുക എന്നതാണ് എൻ.ഡി.എഫിന്റെയും നയം.

    [നകുലൻ] മനസ്സിലായി. അല്ലാതെ, “ദ സോ കോൾഡ് – മനുഷ്യാവകാശം” ഒന്നുമല്ല എന്നു തുറന്നു സമ്മതിച്ചതു നന്നായി. എന്തായാലും, താങ്കൾക്കവരുടെ നയങ്ങൾ അറിയാവുന്നതു നന്നായി. സംശയമുള്ളപ്പോൾ ചോദിക്കാമല്ലോ.

    >> [ Joker said... 4:53 PM, November 11, 2008] “ഇവിടെ RSSനെ താലോലിക്കുകയും എൻ.ഡി.എഫിനെ വിമർശിക്കുകയും ചെയ്യുമ്പോൾ അത് എരിതീയിൽ എണ്ണയൊഴിക്കൽ ആകും എന്നതിൽ താങ്കൾക്കും തർക്കമുണ്ടാകില്ല എന്ന് കരുതുന്നു.

    [നകുലൻ] ക്ഷമിക്കണം. തർക്കമുണ്ട്.
    ആ രണ്ടുപേരുകൾ ഒരുമിച്ചു വച്ചുള്ള ഒരു താരത‌മ്യം പോലും അംഗീകരിക്കത്തക്കതല്ല.

    പിന്നെ, “ഇവിടെ” എന്നത് ഈ ബ്ലോഗ് എന്നാണോ ഉദ്ദേശിച്ചത്? ഞാനൊരു സംഘപരിവാർ അനുഭാവിയായ സ്ഥിതിയ്ക്ക് – സംഘത്തേക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളിൽ നിന്നും എനിക്കു മോചനമുണ്ട്. അപ്പോൾ, ഞാൻ അവരുടെ പക്ഷത്തുനിന്ന് സംസാരിച്ചെന്നു വരും. അത് എവിടെയെങ്കിലും ‘എണ്ണയൊഴിക്ക‘ലാണെന്നു തോന്നുന്നില്ല. ഇനി, സംഘത്തേക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ച് ഭീതി പരത്തി ധൃവീകരണമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്നു കരുതുന്നവരുടെ മുന്നേറ്റവഴികളിൽ എന്നാണുദ്ദേശിച്ചതെങ്കിൽ - കുറച്ചൊക്കെ ശരിയായിരിക്കും - അല്പം എണ്ണയൊക്കെ വീണ് വഴുവഴുക്കലുണ്ടാകുന്നുണ്ട് എന്നു തോന്നുന്നു. വഴുക്കലനുഭവപ്പെടുന്നുണ്ടോ എന്നു താങ്കളൊക്കെത്തന്നെയാണു പറയേണ്ടതെന്നും തോന്നുന്നു.

    >> [ Joker said... 4:53 PM, November 11, 2008] “ഇടത് പക്ഷം ഇവ രണ്ടിനോടും തുല്യം അകലം പാലിക്കുന്നുണ്ട്.

    [നകുലൻ] ഇതു പറയുമ്പോളാണ് താങ്കൾ ജോക്കർ എന്ന തൂലികാ നാമത്തോടു നൂറുശതമാനം കൂറു പുലർത്തുന്നതെന്നു തുറന്നു പറയാതെ വയ്യ. മുകളിലെ വാചകം നൂറുശതമാനം തെറ്റാണെന്നു മാത്രം പറഞ്ഞാൽപ്പോര - നേരേ മറിച്ചാണു യാഥാർത്ഥ്യം എന്നു കൂടി ചേർത്തുപറഞ്ഞാലേ ശരിയാകൂ.

    ഒരാൾ ഒരു റൊട്ടി കടിച്ചു തിന്നുന്ന ഉദാഹരണം പോലെയാണിത്. ഒരറ്റത്ത് പല്ലുകൾ കൊണ്ടുള്ള കടികൊണ്ടുമുറിയുമ്പോൾ മറുവശത്ത് ചുണ്ടുകൾ കൊണ്ടുള്ള മൃദുചുംബനമാണ്. മേൽത്താടിയും കീഴ്ത്താടിയും തമ്മിലുള്ള അകലം നോക്കിയാൽ ഒന്നാണെങ്കിലും രണ്ടറ്റത്തുമുള്ള അനുഭവം വ്യത്യസ്തമാണ്.

    താങ്കൾ ഇവിടെ നടത്തിയതുപോലുള്ള തെറ്റായ ഇത്തരം അവകാശവാദങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ ഉദ്ദേശിച്ചാണല്ലോ ഈ പോസ്റ്റിൽത്തന്നെ അനവധികാര്യങ്ങൾ നിരത്തിപ്പറഞ്ഞിരിക്കുന്നത്. താങ്കൾ പോസ്റ്റു മുഴുവൻ വായിക്കാതെയാണു കമന്റിടുന്നത് എന്നു വരുമോ? വായിച്ചതിനു ശേഷം തന്നെയാണെങ്കിൽ, ഒന്നുകിൽ ആ പറഞ്ഞതെല്ലാം തെറ്റാണെന്നു സമർത്ഥിക്കുക. അല്ലെങ്കിൽ, ആ പറഞ്ഞിരിക്കുന്നതു ശരിയാണെങ്കിൽക്കൂടി “തുല്യ അകലം പാലിക്കുന്നു” എന്ന പ്രയോഗം ശരിയാണെന്നു സമർത്ഥിക്കുക.

    >> [ Joker said... 4:53 PM, November 11, 2008] “എൻ.ഡി.എഫിനോടുള്ള ഇടതുപക്ഷ നിലപാട് വ്യക്തമാണ്.

    [നകുലൻ] ആർക്ക്?

    >> [ Joker said... 4:53 PM, November 11, 2008] “അങ്ങനെയിയൊരു വ്യക്തമായ നിലപാടുള്ളപ്പോൾ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ വഴി എന്ഡീഫിനെ ഒരു വലിയ ശക്തിയായി അംഗീകരിക്കുക എന്ന വിഡ്ഡിത്തമായിരിക്കും ഇടത് പക്ഷം ചെയ്യേണ്ടി വരിക. കേരളത്തിലെ മുസ്ലിംഗളിൽ എത്രപേർ എന്ഡീഫുകാരുണ്ടാകും? .

    [നകുലൻ] ഒഴിഞ്ഞുമാറാൻ പറ്റിയ ഒരു നല്ല ന്യായീകരണമായി ഇത് അനുഭവപ്പെടുന്നില്ലല്ലോ ജോക്കർ.

    എൻ.ഡി.എഫ്. ഒരു ശക്തിയൊന്നുമല്ലെങ്കിൽ, തെരഞ്ഞെടുപ്പുകളിൽ അവരുടെ സഹായം പറ്റുന്നെന്ന ആരോപണങ്ങളുണ്ടാകാതെ കൂടി നോക്കേണ്ടതല്ലേ. അവരുടെ നിസാര വോട്ടു ഞങ്ങൾക്കു വേണ്ട എന്നു പ്രഖ്യാപിക്കാൻ തന്റേടമുള്ള ഇടതുനേതാക്കളുണ്ടെങ്കിൽ മുന്നോട്ടുവരട്ടെ.

    അവരുടെ സഹായം പറ്റാറുള്ളതായി ആരോപണം നിലവിലിരിക്കുന്ന ഒരു സഖാവു ജയരാജൻ കണ്ണൂരിൽ നിന്നു മാറി തൃശൂരെത്തി ജില്ലയുടെ ചുമതല ഏറ്റെടുത്തിട്ട് അധികമായില്ല – ദാ മാസങ്ങൾക്കുള്ളിൽത്തന്നെ എട്ടു സംഘപ്രവർത്തകരെയാണ് ജില്ലയിൽ കൊന്നുകളഞ്ഞത്! രണ്ടുകൂട്ടരും മാറി മാറി സംഘപ്രവർത്തകരെ കൊല്ലുകയാണ്. ഒത്തുചേർന്നുള്ള പരിപാടിയാവും. അതു പോകട്ടെ.

    ReplyDelete
  116. >> [ Joker said... 4:53 PM, November 11, 2008] “ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരു യാഥാർത്ഥ്യമാണ്.എന്നാൽ അതിനെ ഒരേ രീതിയിൽ കൈകാര്യം ചെയ്യുമ്പോഴേ കാര്യങ്ങൾ ഫലം കാണൂ. അല്ലെങ്കിൽ പദ്ധതി പാളും. എന്നതിൽ സംശയമില്ല.

    [നകുലൻ] ഭാവികാലമല്ല – ഭൂതകാലമാണിവിടെ വേണ്ടത്. സംഗതി ഇതിനകം തന്നെ പാളിക്കഴിഞ്ഞു. അടി തീർത്തും പാളി. ഒരേ രീതിയിലല്ല കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നത് ഒരു യാഥാർത്ഥ്യമാണ്. അതൊക്കെയാണ് ഈ പോസ്റ്റിൽ വിശദീകരിച്ചത്. വായിച്ചു നോക്കുക.

    >> [ Joker said... 4:53 PM, November 11, 2008] “സംഘപരിവാറുകാരൻ മാത്രമല്ല തീവ്രവാദത്തിൽ ദുഖമുള്ളത് മറ്റുള്ളവനും അതുണ്ട് എന്ന് മനസ്സിലാക്കുന്നത് നന്ന്.

    [നകുലൻ] അതു ജനങ്ങൾക്കു മനസ്സിലാകണമെങ്കിൽ, അങ്ങനെ തോന്നിപ്പിക്കുന്ന പ്രവൃത്തികൾ “മറ്റുള്ളവന്റെ” ഭാഗത്തുനിന്നും ഉണ്ടാകണം. കെട്ടിപ്പിടിച്ചുനിന്ന് കരഞ്ഞാൽ കാര്യമെങ്ങനെ മനസിലാവാനാണ്?

    >> [ Joker said... 5:39 PM, November 11, 2008] “മലേഗാവ് ഉണ്ടെന്ന് വെച്ച് മുസ്ലിം ഭീകരവാദത്തിന് യാതൊരു ന്യായീകരണം ഇല്ല എന്നും പറയട്ടെ.

    [നകുലൻ] മുസ്ലീം ഭീകരവാദം എന്നിങ്ങനെ ഇടയ്ക്കിടയ്ക്കു പറയാതെ ജോക്കർ. സംഘപരിവാറാണ് മതത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നതെന്നു വാദിക്കാറുള്ള താങ്കളേപ്പോലെയുള്ളവർ തന്നെ എപ്പോളും ഇതിങ്ങനെ പറഞ്ഞുകൊണ്ടിരുന്നാലോ?

    >> [ Joker said... 5:39 PM, November 11, 2008] “മുസ്ലിം ഭീകരവാദം പറയുമ്പോൾ ഗാന്ദിവധത്തിനിങ്ങോട്ടുള്ള എല്ലാം അക്കമിട്ട് പറയണം.

    [നകുലൻ] ഗാന്ദിയല്ല – ഗാന്ധി.

    എന്തു പറ്റി കൃത്യം ഗാന്ധിവധം തൊട്ടു മാത്രമാക്കിയത്?
    അതിർത്തികടന്നു വന്ന ആദ്യത്തെ കുതിരയുടെയും, ആദ്യം അറ്റുവീണ തലയുടെയും കഥമുതൽ പറഞ്ഞാലോ? അതുവേണ്ട. കണക്കുകൾ കൊണ്ടുള്ള കളി നടത്താറുള്ളവർക്ക് കൈ പൊള്ളിയെന്നു വരും.

    പിന്നെ, ഗാന്ധിവധത്തേപ്പറ്റി താങ്കൾക്കു പറഞ്ഞുതരാമെന്നു പറഞ്ഞതു മറന്നിട്ടില്ല. സമയം കിട്ടട്ടെ.

    ReplyDelete
  117. >> [ Joker said... 8:27 PM, November 11, 2008] “നിങ്ങൾ ഇടതുപക്ഷത്തിനെ എന്തിന് നന്നാക്കുവാൻ പുറപെടണം ജീർണ്ണിച്ച അവരെ വിട്ട് ഒരു ബദലായി സംഘപരിവാർ വരട്ടെ. നമുക്ക് കാത്തിരിക്കാം.

    [നകുലൻ] അങ്ങനെ വിടാനാവില്ല ജോക്കർ. ചിലതു ജീർണ്ണിച്ചാൽ വളമാണ്. മറ്റു ചിലതു ജീർണ്ണിച്ചാൽ വിഷവും.

    ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ വച്ച് അന്നത്തെ സാഹചര്യമനുസരിച്ച് കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു, അതിന്റെ പിന്തുടർച്ചയായി ചിലർ അന്ധമായി ഇപ്പോളും പിന്തൂണയ്ക്കുന്ന സാഹചര്യം നിലവിലുമുണ്ട്. മുന്നണിരാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി അവർ ഇടയ്ക്കിടയ്ക്ക് അധികാരത്തിലെത്തുന്ന സാഹചര്യവുമുണ്ട്. അപ്പോൾ, അവർ ജീർണ്ണിയ്ക്കുമ്പോൾ അതു നമ്മെ എല്ലാവരെയുമാണു ബാധിക്കുന്നത്. പ്രതികരിക്കാതിരുന്നു കൂടാ.

    >> [ Joker said... 8:27 PM, November 11, 2008] “ഇടതുപക്ഷത്തിനെ സ്വാംക്ഷീകരിക്കാന് ഇറങ്ങി പുറപ്പെട്ട അഭിനവ സഖാക്കളെ നിങ്ങൾക്ക് ലാൽസലാം. ഈ ജനാധിപത്യ രാജ്യത്തിന്റെകാവി വൽക്കരണം പൂർത്തിയാവുന്നിടത്തേ നിങ്ങളുടെ ഈ ഇടതു പക്ഷ പ്രേമം പൂർത്തിയാവൂ.

    [നകുലൻ] ‘സ്വാംക്ഷീകരിക്കുക‘ എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല.

    എന്തായാലും, കാവിവൽക്കരണം എന്നതുകൊണ്ടുദ്ദേശിച്ചത് എന്തായാലും ശരി - ഈ ജനാധിപത്യരാജ്യത്ത് അതുണ്ടാവുന്നെങ്കിൽ അതു ജനാധിപത്യമാർഗ്ഗങ്ങളിൽക്കൂടിത്തന്നെയായിരിക്കുമെന്നു മനസ്സിലാക്കുക – ജോക്കർ.

    ReplyDelete
  118. >> [ Joker said... 8:27 PM, November 11, 2008] “ഞാൻ സംഘപരിവാറിനെ അറിയാത്തവനും തികഞ്ഞ മുസ്ലിം ഭീകരവാദിയും ആയതിനാൽ നിരുപാധികം പിൻവാങ്ങുന്നു.

    [നകുലൻ] താങ്കൾ ഒരു മുസ്ലീം ഭീകരവാദിയാണെന്നൊന്നും ആരും കരുതുമെന്നു തോന്നുന്നില്ല. പക്ഷേ, സംഘപരിവാറിനെ അറിയാത്തവനാണെന്നു ധാരാളമാളുകൾ കരുതുമെന്നു തീർച്ച. അത്രയ്ക്കു തെറ്റിദ്ധാരണകളും മുൻ‌വിധികളുമൊക്കെയാണു താങ്കളുടെ മനസ്സിലുള്ളതെന്നു കമന്റുകളിൽ നിന്നു വളരെ വ്യക്തമാണ്.

    സംഘത്തിനു പിന്നിൽ ‘അണിനിരക്കാൻ‘ ആളുകൾക്കെങ്ങനെ സാധിക്കുന്നു – സംഘപ്രവർത്തകനാണെന്നു പറയാൻ എങ്ങനെ സാധിക്കുന്നു – എന്നൊക്കെ അത്ഭുതം കൂറിയിട്ടുള്ളതാണു താങ്കൾ. അതേപ്പറ്റിയൊക്കെത്തന്നെ ഇനിയെങ്കിലും താങ്കളൊന്ന് ആഴത്തിൽ ചിന്തിക്കുന്നതു നന്നായിരിക്കും. സംഘപ്രവർത്തകരുടേയും അനുഭാവികളുടേയുമൊക്കെ സംഖ്യ ഒരുപക്ഷേ താങ്കളുദ്ദേശിച്ചിരിക്കാവുന്നതിലും വളരെ ഭീമമാണ്. ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും മാത്രമല്ല – മറ്റിടങ്ങളിലും സംഘത്തിന്റെ ആശയങ്ങൾക്കും ആദർശങ്ങൾക്കും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണവർക്ക് ഇത്രയും ആളുകളെ ആകർഷിക്കാൻ കഴിയുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ?

    മൂന്നു സാദ്ധ്യതകളാണുള്ളത്.

    ഒന്ന്:- സംഘപരിവാർ പ്രസ്ഥാനങ്ങളുടെ തനിനിറം അറിയാത്തവരാണ് ഇക്കണ്ട ജനമെല്ലാം. അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.

    രണ്ട്;- എല്ലാവർക്കും സംഘത്തിന്റെ സ്വഭാവമൊക്കെ അറിയാം. പക്ഷേ ഇവിടുത്തെ ആളുകൾ മിക്കവാറും ക്രൂരന്മാരാണ് – അവരെല്ലാം ഫാസിസ്റ്റുകളാണ് – അതുകൊണ്ടൊക്കെയാണ് അവർ അത്തരം പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നത്. ഭാരതം പൊതുവെ ക്രൂരന്മാർക്കു നല്ല ഭൂരിപക്ഷമുള്ള പ്രദേശമാണ്.

    മൂന്ന്:- ജോക്കറിന് അറിഞ്ഞുകൂടാത്ത മറ്റെന്തൊക്കെയോ കാര്യങ്ങളുണ്ട്. അവരേക്കുറിച്ച് ജോക്കർ അറിഞ്ഞുവച്ചിരിക്കുന്നതിൽ എന്തൊക്കെയോ പൊരുത്തക്കേടുകളുണ്ട്. അറിഞ്ഞുകൂടാത്ത എന്തൊക്കെയോ ചില ആദർശങ്ങളാണ് ആളുകളെ അവരിലേക്ക് അടുപ്പിക്കുന്നത്. ആരോടെങ്കിലുമുള്ള വിദ്വേഷമോ മറ്റോ ഉപയോഗിച്ച് ലക്ഷക്കണക്കിണ് ആളുകളെ അടുപ്പിച്ചു നിർത്തുക എന്നത് തികച്ചും അപ്രായോഗികമാണ്. പ്രത്യേകിച്ച് – ഭാരതം പോലെ ബഹുസ്വരതയുടെ പാര‌മ്യം കാണാവുന്ന പ്രദേശത്ത്.

    ആലോചിക്കുക. നല്ലതുപോലെ ആലോചിക്കുക. എന്നിട്ട് ഈ മൂന്ന് കാര്യങ്ങളിൽ ഏതു തെരഞ്ഞെടുക്കണമെന്നു താങ്കൾക്കു സ്വയം തീരുമാനിക്കാവുന്നതാണ്. അഭിവാദ്യങ്ങൾ.

    ReplyDelete
  119. ശ്രീ.നകുലന്‍
    താങ്കളുടെ വരിയും വാക്കും വേര്‍തിരിച്ചുള്ള കമന്റിന് മറുപടിയല്ലേങ്കിലും പ്രസക്തമേന്ന് തൊന്നിയ ചില കാര്യങ്ങള്‍ക്ക് മറുപടി പറയട്ടെ.
    കമന്റുകളിലെവിടെയോ താങ്കള്‍ക്ക് എന്നെ ഒരു എന്‍.ഡി.എഫു കാരനാക്കാനുള്ള ശ്രമം നടന്നതായി തോന്നി .ഇനി ഇപ്പോള്‍ താങ്കള്‍ സംഘ് അനുഭാവിയാണെന്ന് സമ്മതിച്ചത് കൊണ്ട് ഞാന്‍ ഒരു എന്‍.ഡി.എഫ്. കാരന്‍ ആണ് എന്ന് സമ്മതിക്കാമായിരുന്നു. ആ സംഘടനയോട് എനിക്ക് 1 ശതമാനമെങ്കിലും യോജിപ്പുണ്ട് എങ്കില്‍.

    എനിക്ക് മുപ്പത് വയസ്സുണ്ട്. രാഷ്ട്രീയ സ്വയം സേവക് സംഘത്തെപറ്റി തീരെ അറിയാത്ത കൊച്ചു കുട്ടിയല്ല ഞാന്‍ എന്നര്‍ഥം. ഇന്ത്യയില്‍ തന്നെ സംഘിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനമാണ് കേരളമെന്നത് താങ്കള്‍ പറയുന്നതിന് മുമ്പേ എനിക്കറിയാം. സാങ്കേതികാര്‍ഥത്തില്‍ RSS,VHP എന്നൊക്കെ തരം തിരിച്ച് പറയുക എന്നല്ലാതെ ഇതിന്റെയെല്ലാം ഇടയില്‍ ചില കൂട്ടികെട്ടലുകള്‍ ഉള്ളത് കൊണ്ടാണല്ലോ ഇതെല്ലാം സംഘപരിവാര്‍ എന്ന തലക്കെട്ടില്‍ വരുന്നത്. ഇവര്‍ ഇന്ത്യയില്‍ ചെയ്തൌകൂട്ടിയ ഹിംസാതമകമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഞാന്‍ അറിയുന്നുണ്ട് മനസ്സിലാക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞ സമാധാനത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒന്നാണ് സംഘപരിവാര്‍ എന്ന് ഞാന്‍ വിശ്വസിച്ചേനെ ‘ബാബരി മസ്ദിദ് തകര്‍ക്കലും, ഗുജറാത്ത് കലാപവും ഇല്ലായിരുന്നു എങ്കില്‍. ബാബരി മസ്ദിദ് തകര്‍ക്കുന്നതില്‍ സംഘപരിവാറിന് പങ്കില്ല എന്ന് താങ്കള്‍ പറയില്ല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സഹിഷ്ണുതയുടെ മതമായ ഹിന്ദുമതത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ തന്നെ ബാബരി മസ്ജിദ് തകര്‍ത്തറ്റഹ് ശരിയാണെന്ന് പറയുമോ താങ്കള്‍ ? ഗുജറാത്ത് കലാപത്തിന്റെ കാരണക്കാരെ ശിക്ഷിക്കുന്നതില്‍ എത്രത്തോളം നീതി കാണിച്ചു ശ്രീ.നരേന്ദ്ര മോഡി ?

    താ‍ങ്കളുടെ മറുപടിക്ക് അനുസരിച്ച് മറു കമന്റുകള്‍ല്‍ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ താങ്കളുടെ അവസാനത്തെ കമന്റില്‍ പറഞ്ഞ സാധ്യതകളില്‍ ഞാന്‍ ഒന്ന് തെരെഞ്ഞെടുക്കുന്നു
    ------------------------
    ഒന്ന്:- സംഘപരിവാർ പ്രസ്ഥാനങ്ങളുടെ തനിനിറം അറിയാത്തവരാണ് ഇക്കണ്ട ജനമെല്ലാം. അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്
    -------------------------------------
    എന്‍ഡീഫ് ആളുകളെ കൂട്ടുന്നത് പോലെ തന്നെ സംഘും ആളുകളെ സംഘടൈപ്പിക്കുന്നു. അതിന് ഉപയൊഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചരിത്രത്തില്‍ ഊന്നിയുള്ള മസ്തിഷ്ക പ്രക്ഷാളനമാണ്. ഹിംസയുടെ ദ്രംഷ്ട്രകള്‍ അതില്‍ എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്. ബഹുസവരതയിലേക്ക് ഇറങ്ങി വരാന്‍ മടിക്കുന്ന മത തീവ്രവാദത്തിന്റെ അനുയായികളായേ സംഘിനെ എനിക്ക് കാണാന്‍ പറ്റൂ. എന്റെ അനുഭവം അതാണ്. അനുഭവത്തിനപ്പുറം താങ്കള്‍ പറയുന്ന ഈ സമാധാനത്തിന്റെ മേമ്പൊടി എന്റെ മനസ്സുഇലേക്ക് കടക്കില്ല. എനിക്ക് പണ്ട് RSS അനുഭാവികളായിട്ടുലള്ള സുഹ്യത്തുക്കളുണ്ട് അവര്‍ പറയുന്ന കഥകളുണ്ട്. എനിക്ക് അത് മതി.

    താങ്കള്‍ പറയുന്ന സംഘം വളരെ ഉല്‍ക്യഷ്ടമായ ഒന്നായിരിക്കാം.പക്ഷെ ഫലത്തില്‍ കാണുന്നത് മറ്റെന്തൊക്കെയോ ആണ്. ഞാന്‍ കാണുന്നത് ഉല്പന്നങ്ങളെയാണ്. ശോഭയുള്ള ഉല്പാദനശാലയല്ല എനിക്ക് ഉല്പന്നത്തെ മനസ്സിലാക്കാനുള്ള സങ്കേതം, എല്ലാം കഴിഞ്ഞ് പുറത്ത് വരുന്ന ഉല്പന്നമാണ്.അത് കൊണ്ട് ഞാന്‍ സംഘത്തെ താങ്കള്‍ പറഞ്ഞ രീതിയില്‍ മനസ്സിലാക്കണമെങ്കില്‍ അത് ഈ ജന്മത്തില്‍ സാധ്യമെന്ന് തോന്നുന്നില്ല. താങ്കളുടെ ആത്മാര്‍ഥതയെ ഞാന്‍ അഭിനദിക്കുന്നു.വ്യക്തിപരമായി താങ്കള്‍ എന്റെ സുഹ്യത്താണ്. ആശയങ്ങള്‍ കൊണ്ട് താങ്കള്‍ എന്റെ പ്രതിപക്ഷത്താണ്. പക്ഷെ ഒരു ഇന്ത്യക്കാരന്‍ എന്ന രീതിയില്‍ നമ്മളെല്ലാം പച്ച മനുഷ്യന്‍ എന്ന രീതിയില്‍ താങ്കള്‍ എന്റെ പക്ഷത്തും ഞാന്‍ താങ്കളുടെ പക്ഷത്തുമാണ്.
    ---------------------------------
    എന്തായാലും, കാവിവൽക്കരണം എന്നതുകൊണ്ടുദ്ദേശിച്ചത് എന്തായാലും ശരി - ഈ ജനാധിപത്യരാജ്യത്ത് അതുണ്ടാവുന്നെങ്കിൽ അതു ജനാധിപത്യമാർഗ്ഗങ്ങളിൽക്കൂടിത്തന്നെയായിരിക്കുമെന്നു മനസ്സിലാക്കുക – ജോക്കർ.

    താങ്കളുടെ ഈ വരികള്‍ , ഇന്നോളം കണ്ട സംഘിന്റെ പ്രവര്‍ത്തന രീതികളില്‍ നിന്നും വ്യത്യസ്ഥമായ ഒരു ആശ്യമാണ്. ഇത് ഞാന്‍ അത്യാദരവോടെ മുഖവിലെക്കെടുന്നു.

    നന്ദി.

    ReplyDelete
  120. നന്ദി, ജോക്കർ.
    (1) ആദർശമതവും പ്രായോഗികമതവും തമ്മിൽ പൊരുത്തക്കേടുകളുണ്ട്‌. ആദർശരാഷ്ട്രീയവും പ്രായോഗികരാഷ്ട്രീയവും തമ്മിലുമുണ്ട്‌ വ്യത്യാസങ്ങൾ. ഈ വ്യത്യാസം ഒരു പാടു കാര്യങ്ങളിൽ ബാധകമാണ്.
    സ്നേഹിക്കുന്നവർ ആദർശത്തിലെ നന്മ കണ്ട്‌ സ്നേഹിക്കും. പ്രയോഗത്തെ ആദർശത്തോടു പരമാവധി ചേർത്തുനിർത്താൻ ശ്രമിക്കും. എതിർക്കുന്നവരാകട്ടെ പ്രയോഗത്തിലെ പാളിച്ചകൾ കണ്ട്‌ എതിർക്കും. ആദർശത്തെ പ്രയോഗത്തിൽ സംഭവിക്കുന്ന പാളിച്ചകളോടു ചേർത്തുകെട്ടി വിമർശിക്കും. എല്ലായിടത്തും സംഭവിക്കുന്നതും ഇതൊക്കെത്തന്നെയാണ്.

    നമുക്കിരുവർക്കും എല്ലാ വശങ്ങളും പരിഗണിച്ച്‌, ആരോഗ്യകരമായ സംവാദങ്ങൾ സംഘടിപ്പിച്ച്‌, ആത്യന്തികമായി നന്മ മാത്രം ആഗ്രഹിച്ച്‌, സുഹൃത്തുക്കളായി തുടരാം.

    (2) അയോദ്ധ്യയിലും ഗുജറാത്തിലുമൊക്കെ അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ ആരും പറയുമെന്നു തോന്നുന്നില്ല. പക്ഷേ, അവയെ അവയുടെ സാഹചര്യങ്ങളിൽ നിന്നു മാറ്റി നിർത്തി ആലോചിക്കുന്നതും ശരിയല്ല. സംഘപരിവാറിനു ബന്ധമില്ല എന്നു പറയുന്നതു തെറ്റുതന്നെയാണ്. പക്ഷേ അതു രണ്ടും ‘സംഘപരിവാർ സൃഷ്ടി‘യാണ് എന്നാണു പറയുന്നതെങ്കിൽ അതിൽ തെറ്റുണ്ടു താനും. ചരിത്രത്തിലെ പല ഏടുകളും തുറന്നുവച്ചുകൊണ്ടുള്ള ഒരു പരിശോധനയ്ക്കു മാത്രമേ അതു രണ്ടും എന്തുകൊണ്ടുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം തരാനാവൂ. ആ ഉത്തരത്തിൽ നിന്നു മാത്രമേ ഇനിയെന്ത്‌ എന്ന മട്ടിൽ ഒരു പരിഹാരത്തിനുള്ള സൂചനകളും ലഭിക്കൂ. പക്ഷേ, സംഘപരിവാർ എന്ന ഒരു പ്രതി ഹാജരുണ്ട്‌ എന്നതിനാൽ, അത്തരം അന്വേഷണങ്ങളൊക്കെ നടക്കാതെ പോകുന്നുവെന്നതാണു യാഥാർത്ഥ്യം.
    ഈ രണ്ടു കാര്യങ്ങളിലുമുള്ള ഇടതുപക്ഷനിലപാടുകളേപ്പറ്റി അടുത്ത ഭാഗത്തിൽ അല്പം ചിലതു പറയണമെന്നുണ്ട്‌.

    (3) താങ്കൾ എൻ.ഡീ.എഫുകാരനാണെന്നു ഞാൻ കരുതുന്നില്ല. അങ്ങനെയല്ല എന്നു കരുതാവുന്ന പലതും താങ്കളിൽ നിന്ന്‌ ഇതിനകം ലഭിച്ചിട്ടുമുണ്ട്‌. അറിയാതെ അവരെ അനുകൂലിക്കുന്ന മട്ടിലുള്ള വരികൾ വന്നപ്പോൾ എഴുതിയ ചില മറുപടികളാവണം താങ്കൾ ഉദ്ദേശിച്ചത്‌.

    (4) ഇനി അഥവാ എൻ.ഡീ.എഫുകാരനായിരുന്നെങ്കിലും യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എൻ.ഡി..എഫ്‌.അനുഭാവം മാത്രമല്ല - അവരുടെ കാര്യപദ്ധതികളേക്കുറിച്ചും നിലപാടുകളേക്കുറിച്ചുമൊക്കെ നല്ല ജ്ഞാനവും സംഭാഷണങ്ങൾക്കു സന്നദ്ധതയുമുള്ള കുറച്ചു സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞാൽ എനിക്കതു സന്തോഷമേയുണ്ടാക്കൂ. പൊതുവേ ആരോടെങ്കിലും അന്ധമായ അലർജിയും അസ്പൃശ്യതയും കൽ‌പ്പിക്കുന്ന പരിപാടിയോട്‌ എനിക്കു കടുത്ത എതിർപ്പാണ്. ഒരുവന് ഏതെങ്കിലും സംഘടനയോട്‌ ആഭിമുഖ്യം തോന്നണമെങ്കിൽ അതിനൊക്കെ എന്തെങ്കിലും കാരണം കാണും. കണ്ണുമടച്ച്‌ അകറ്റി നിർത്തിയാൽ അയാളുടെ ഉള്ളിലെന്താണെന്നു നാം എങ്ങനെ അറിയാനാണ്? അതറിയാതെ അയാളോട്‌ എതിർപ്പു പ്രഖ്യാപിക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌?

    (5) എനിക്കു ബി.ജെ.പി. അനുഭാവം പല വർഷങ്ങൾ കൊണ്ട്‌ ഉണ്ടായതാണ്. സംഘത്തേക്കുറിച്ചുകൂടി പഠിക്കാതെ സംഘപരിവാർ സംഘടനകളേക്കുറിച്ചു പൂർണ്ണമായി മനസ്സിലാക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നും, പല ചോദ്യങ്ങൾക്കും മറുപടി കണ്ടെത്താൻ സ്വയം ഇറങ്ങേണ്ടിവന്നതിൽ നിന്നുമൊക്കെയാണ് ആർ.എസ്‌.എസിനേക്കുറിച്ചും പഠിക്കാനിടയാകുന്നത്‌. എന്തുകൊണ്ട്‌ ആളുകൾ സംഘത്തെ പിന്തുണയ്ക്കുന്നു എന്നു കണ്ടെത്താനായിരുന്നു ശ്രമം, അപ്പോൾ സ്വാഭാവികമായും കണ്ടെത്തലുകൾ പലതും പോസിറ്റീവ്‌ ആയിരിക്കുകയും ചെയ്യുമല്ലോ. അതൊക്കെയാണ് എന്റെ പശ്ചാത്തലം. പിന്നെ, വായന വല്ലാത്തൊരു ഹരമാണു താനും. വായനയിൽ കടന്നു വരാറുള്ളവയുടെ കൂട്ടത്തിൽ ഹെഗലും ഫെയർബാഹുമൊക്കെമുതലുള്ളവരും പിന്നെ മാർക്സുമൊക്കെ പറഞ്ഞുവച്ചതും മാർക്സിസ്റ്റുപ്രപഞ്ചവീക്ഷണവും അങ്ങനെ പലതും കടന്നു വരാറുണ്ടു താനും. എന്റെ വ്യക്തിപരമായ വിശ്വാസങ്ങളും രാഷ്ട്രീയമായ പക്ഷചിന്തകളും പേറി ഇന്നത്തെ കേരളസമൂഹത്തിൽ ജീവിക്കണമെന്നുണ്ടെങ്കിൽ ഞാനൊരു മുസ്ലീം വിരോധിയായേതീരൂ എന്നുള്ള ചില ശാഠ്യങ്ങളോടും മുൻ‌വിധികളോടും എനിക്കു യാതൊരു യോജിപ്പുമില്ല. മുപ്പതു ശതമാനം മുസ്ലീങ്ങളുള്ള കേരളത്തിൽ മുസ്ലീങ്ങളോടു പൊതുവിൽ വിരോധവുമായി ജീവിക്കുന്നവരുണ്ടെങ്കിൽ അവരുടെ കാര്യം വലിയ ബുദ്ധിമുട്ടു തന്നെയാണ്. എനിക്കാണെങ്കിൽ, മുസ്ലീമായ വിദ്യാർത്ഥി, അദ്ധ്യാപകൻ, മേലുദ്യോഗസ്ഥൻ, കീഴുദ്യോഗസ്ഥൻ, സഹപ്രവർത്തകൻ, സുഹൃത്ത്‌ അങ്ങനെ അനവധി പേരുമായി നിരന്തരം ഇടപഴകുകയും വേണ്ടതാണ്. അപ്പോൾ, സംഘാനുഭാവിയെന്നാൽ മുസ്ലീം വിരോധിയെന്ന മട്ടിലുള്ള പ്രഖ്യാപനങ്ങളോടു പൊരുതിനിൽക്കാനും അടിച്ചേൾപ്പിക്കലുകളിൽ നിന്നു കുതറിമാറാനുമാണ് എപ്പോളും ശ്രമിക്കാറ്‌. എന്റെ ഓരോ പോസ്റ്റും മുടങ്ങാതെ വായിക്കുകയും ചിലപ്പോഴൊക്കെ മെയിലിലൂടെ അഭിപ്രായമറിയിക്കുകയും ചെയ്യാറുള്ളത്‌ ഒരു മുസ്ലീമാണ്. അദ്ദേഹം ബി.ജെ.പി. അനുഭാവിയുമാണ്. ബ്ലൊഗെഴുത്തു തുടങ്ങിയതിലൂടെയുണ്ടായ ഏറ്റവും വലിയ നേട്ടവും അതു തന്നെ - അദ്ദേഹവും താങ്കളുമുൾപ്പെടെയുള്ള പലരുമായുള്ള പരിചയം - പലപ്പോഴും സുഹൃദ്‌ബന്ധം.

    വീണ്ടും കാണാം.
    സ്നേഹപൂർവ്വം.

    qw_er_ty

    ReplyDelete
  121. ശ്രീ നകുലന്‍,
    താങ്കളെപ്പോലോരാള്‍ സംഘപരിവാര്‍ അനുഭാവിയാണെന്ന കാര്യം ഒരു സംഘ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ അഭിമാനം നിറയ്ക്കുന്നു.
    നന്ദി, ജയ് ഹിന്ദ്.

    ReplyDelete
  122. Joker said... "ഗുജറാത്ത് കലാപത്തിന്റെ കാരണക്കാരെ ശിക്ഷിക്കുന്നതില്‍ എത്രത്തോളം നീതി കാണിച്ചു ശ്രീ.നരേന്ദ്ര മോഡി ?"


    എന്തായിരുന്നൂ ജോക്കറേ ഗുജറാത്ത് കലാപത്തിന്റെ കാരണം? അറുപതോളം പേരെ മുന്‍കൂര്‍ തയ്യാര്‍ ചെയ്ത പദ്ധതി പ്രകാരം (നൂറ്റി നാല്പത് ലിറ്റര്‍ പെട്രോ‌‌ള്‍ ആണ് ഉപയോഗിച്ചത്. ഒരാ‌‌ള്‍ പോലും ബോഗിയില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി അരമണിക്കൂര്‍ കല്ലേറും നടത്തി. 500 പേരോളം വരുന്ന സംഘം ആണ് ഇത് ചെയ്തത്. ചുട്ടു കൊന്നതില്‍ 20 ഓളം പേര്‍ കുട്ടികളായിരുന്നു. 15 സ്ത്രീകളും.) ചുട്ടുകൊന്നതല്ലേ ഗുജറാത്ത് കലാപത്തിന്റെ കാരണം? അല്ലേ? അതല്ല കാരണമെങ്കില്‍ ജോക്കര്‍ പറ എന്താണ് കാരണമെന്ന്, ഞാന്‍ കേള്‍ക്കാം. കലാപത്തിനു തുടക്കം കുറിച്ചത് എന്താണെന്നതില്‍ ഒരു തീരുമാനത്തിലെത്തിയാല്‍‌‌ അതിനു കാരണക്കാരെ കണ്ടുപിടിക്കലും എളുപ്പമായല്ലോ.

    ഉരുളരുത് പ്ലീസ്, കലാപത്തിന്റെ കാരണം പറയാമെങ്കില്‍ പറയുക.

    നകുലന്‍ ക്ഷമിക്കണം പോസ്റ്റിനോട് ബന്ധമില്ലാത്ത കമന്റിട്ടതിന്. ജോക്കര്‍ ഇത് പലയിടത്തും പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി. ആരാണ് ഗുജറാത്ത് കലാപത്തിനു തുടക്കമിട്ടതെന്ന് ജോക്കറില്‍ നിന്നു തന്നെ കേ‌‌ള്‍ക്കാന്‍ ഒരു ആഗ്രഹം.

    ReplyDelete
  123. പ്രിയ സിഹമേ

    കലാപത്തിന് കാരണക്കാർ ദാ ഇവിടെ ഉണ്ട്

    ReplyDelete
  124. ചിന്തകാ, ലിങ്കു കലക്കി.“ഇന്ത്യയിലെ ഭീകരപ്രവർത്തനത്തിന്റെ യഥാർത്ഥ ഉറവിടം സംഘപരിവാറാണെന്നു വ്യക്തമായി”എന്നു പറഞ്ഞിരിക്കുന്ന ഒരു ലിങ്ക്‌. :)
    അതു തെളിയിക്കാൻ കമ്മ്യൂണീസ്റ്റുകൾ കഷ്ടപ്പെട്ടു പലതും പറയുന്നതായിക്കാണുന്ന ലിങ്ക്‌. താങ്കൾക്കു നമോവാകം! കമ്മ്യൂണിസ്റ്റ്‌പക്ഷ/ചിന്തകപക്ഷ സഹകരണം തന്നെയാണല്ലോ ഇവിടെ പോസ്റ്റിൽ പറഞ്ഞുകാണുന്നതും. ആശംസകൾ.

    ഇന്നലെയും ഇന്നുമായി മുംബൈയിൽ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവർത്തനം ഫലം കാണുമോ എന്നു കൂടെ പറയൂ. എന്തു തോന്നുന്നു? സംഘപരിവാർ പറയുന്നതു കേട്ട്‌ ഇന്ത്യയിലെ മുജാഹിദ്ദീൻ തടവുകാരെ നമുക്കു വിട്ടയക്കേണ്ടി വരുമോ? ചിന്തകൻ ചിന്തിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കുടി ചിന്തിക്കാറുണ്ടോ എന്തോ!

    ReplyDelete
  125. മദനിക്കു മാനസന്തരമുണ്ടായതു നന്നായി, പക്ഷേ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവർക്കും അതേ മാനസാന്തരമുണ്ടായോ എന്ന ചോദ്യത്തിൽ, ഒരാളുടെ കാര്യത്തിൽ ഉത്തരം കിട്ടിക്കഴിഞ്ഞല്ലോ. മദനിയെ കൊടിയേരി "ഹൃദയം കൊണ്ട് ആലിംഗനം ചെയ്ത" സമ്മേളനത്തിൽ അബ്ദുൾ ജബ്ബാറും ഉണ്ടായിരുന്നതു വെളിയിലായി. ആ ജബ്ബാറാണ് കശ്മീരിലേക്കു പോയവരിൽ അഞ്ചാമൻ. തീവ്രവാദിബന്ധം തെളിയിച്ചാൽ പാർട്ടി പിരിച്ചു വിടാമെന്നു പറഞ്ഞ പൂന്തുറ സിറാജ് ഇനി വാക്കുപാലിക്കുമായിരിക്കും. പാർട്ടി പിരിച്ചു വിട്ടാലും സാരമില്ല. എല്ലാവർക്കും കൂട്ടത്തോടെ സി.പി.എമ്മിൽ ചേരാം. അനിയന്ത്രിതമായ കൊഴിഞ്ഞുപോക്കിനു പരിഹാരം കാണാൻ ശ്രമിക്കുന്ന അവർക്കും അതൊരു ആശ്വാസമാകും.

    ReplyDelete
  126. Dear
    Humans are all alike. If you are dead, then there is no matter you are Hindu,muslim,Christian,Europian,Ameriacan,African, Comminist,Nascist,Islamist,RSS!.Your body cannot keep more than 24 hrs without any chemical embalming!Be a good samaritan! Love your neibour like yourself. Don't spray poisonous communal perfume your own body.

    ReplyDelete
  127. ഹയ്യയ്യോ ബി ജെ പി പിടിച്ച പുലിവാൽ,,,,,,,,,,,,,,,,
    ജമാ‍അത്തെ ഇസ്ലാമി നേതാവ് അബ്ദുറഹ്മാനെ അറസ്റ്റിലായ അബ്ദുൽജബ്ബാറക്കി
    കൊടിയേരിക്കെതിരെ എറിഞ്ഞ വടി ബി ജെ പി ക്ക് തിരിച്ചു കൊണ്ടിരിക്കുന്നു.വ്യാജാരോപണത്തിനു കോടതി കയറണമല്ലോ”“”“”“”“”‘!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  128. ഞാൻ പറഞ്ഞില്ലേ ബി ജെ പി പ്രതിസന്ധിയിലായാൽ അപ്പോ പൊട്ടും ബോംബ്.
    ഇത്തവണ കുറച്ച് കാര്യമായിത്തന്നെ കുടുങ്ങി.കാര്യമായിത്തന്നെ പൊട്ടിച്ചു,മുംബൈയിൽ!!!!!!!!!!!!!!!!!!!!!!!!!@@@@@@@@@@@@
    ആർ എസ് എസ്സും മൊസാദും ഐ എസ് ഐയും തമ്മിൽ അല്ലേ കൂട്ട്.
    ഇതൊക്കെ കണ്ടു നിൽക്കുന്ന നമ്മൾ മണ്ടന്മാർ!!!!!!!!!!!!!!!!!!!!!!

    ReplyDelete
  129. പ്രതിധ്വനി തനിക്കു നാണമില്ലേ ??? ജനങ്ങള്‍ എല്ലാം വിഡ്ഢികള്‍ ആണെന്ന് കരുതരുത് ..
    ഇപ്പൊ സംഘ പരിവാരില്‍ എത്ര പേര്‍ ആയി .. ലഷ്കര്‍ ഇ തോയ്ബ , ഐ എസ് ഐ ,മൊസാദ് ..ഒന്ന് പോടോ .. ഇനി ഏത് ഗവന്മേന്റ്റ് വേണം താന്കള്‍ പറയുന്നതൊക്കെ അന്വേഷിച്ചു കണ്ടു പിടിക്കാന്‍ ..

    മാലെഗാവ് അന്വേഷിച്ച പോലീസ് മാത്രം സത്യം പറയുന്നു .. ബാക്കിയൊക്കെ കള്ളം .. ഇവനൊക്കെ തരിമ്പും നാണമുണ്ടോ ??

    ReplyDelete
  130. പ്രതിധ്വനീ,

    തുറന്നു പറയേണ്ടിവരുന്നതിൽ ക്ഷമിക്കുക. ഇത്രയ്ക്കു വിഡ്ഢിത്തങ്ങളൊക്കെ അവതരിപ്പിക്കാൻ പോലും ആളുകൾ തയ്യാറാവുമെന്ന തിരിച്ചറിവു തന്നതിനു നന്ദി. എന്നാലും, താങ്കളുടെ നിരീക്ഷണങ്ങൾ സ്വബോധമുള്ള ഒരാളിൽ നിന്നു വന്നതാണെന്നു വിശ്വസിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ലല്ലോ സുഹൃത്തേ. ബി.ജെ.പി. കാര്യമായിത്തന്നെ കുടുങ്ങിയത്രേ! (എന്താണാവോ പ്രശ്നം? ഇവിടെയാരും അങ്ങനെയൊരു സംഭവം കേട്ടിട്ടേയില്ല!!!) – ഉടനെ മുംബൈയിൽ കൊണ്ടുപോയി കാര്യമായിത്തന്നെ പൊട്ടിച്ചുവത്രേ!

    അല്ല – പ്രതിധ്വനീ – ചോദിക്കുന്നതിൽ വിരോധം തോന്നരുത്. താങ്കൾക്കെന്താണു സംഭവിച്ചത്? അടുത്തിടെയെങ്ങാൻ എവിടെയെങ്കിലും മറിഞ്ഞു വീണതായോ, തല ചുമരിലോ മറ്റോ ഇടിച്ചതായോ – എന്തെങ്കിലും സംഭവം ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടോ? അതോ ഇനി ഓർമ്മ തന്നെ നശിച്ചുവെന്നു വരുമോ? അതോ പണ്ടു മുതലേ ഇങ്ങനെയൊക്കെത്തന്നെയാണോ ചിന്ത? താങ്കളുടെ വിദ്യാഭ്യാസമോ അതോ രാഷ്ട്രീയസാഹചര്യമോ അതോ മതമോ അതോ താങ്കളുടെ നാടിന്റെ പ്രത്യേകതയോ – എന്തു ഘടകമാണ് – എന്തു ചുറ്റുപാടാണ് - ഇത്തരം മണ്ടത്തരങ്ങളൊക്കെ അടിച്ചുവിടാൻ പ്രേരിപ്പിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുപോകുകയാണ്. ഒരു പൊതുവേദിയിലാണു സംസാരിക്കുന്നത് എന്ന വീണ്ടുവിചാരമെങ്കിലും വേണ്ടേ?

    മുംബൈയിൽ ഇപ്പോൾ നടന്നതൊക്കെ ആർ.എസ്.എസും. മൊസാദും കൂടി നടത്തിയ പരിപാടിയാണെന്നൊക്കെ ഒരു മലയാളപത്രവാർത്ത ഞാനും കണ്ടിരുന്നു. ഇത്തരം ഘട്ടങ്ങളിലൊക്കെ കൌതുകവാർത്തകൾ കൊടുക്കുന്നതു മാദ്ധ്യമധർമ്മങ്ങൾക്കു നിരക്കുന്നതാ‍ണോ എന്നു സംശയിക്കുമ്പോളാണ് വാർത്തയുടെ അവസാന ഭാഗം ശ്രദ്ധിച്ചത്. ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാ‍റെടുക്കേണ്ട സമയമായെന്നു കൂടി അവർ പച്ചയ്ക്കു തന്നെ എഴുതിവച്ചിരിക്കുന്നു! ഇവിടുത്തെ ഓരോ “മനുഷ്യാവകാശ“സംഘടനകളുടെയൊക്കെ ഉള്ളിലിരുപ്പും ഉദ്ദേശവുമൊക്കെ ആദ്യം തന്നെ അറിയാവുന്നവർക്ക് അതിൽ അത്ഭുതമൊന്നും തോന്നില്ല. മണ്ടത്തരവും ചോരക്കൊതിയും, തീവ്രവാദികളോടുള്ള സഹാനുഭൂതിയുമൊക്കെ വെളിയിൽ വരുന്നതു സ്വാഭാവികമെന്നവർ മനസ്സിലാക്കും. എന്നാലും താങ്കൾ!! താങ്കളെന്തിനാണ് അത്തരം വിഡ്ഢിത്തങ്ങൾ ഏറ്റുപിടിക്കുന്നത്?

    മുംബൈയിൽ കാര്യമായി പൊട്ടിക്കാൻ മാത്രം എന്താണു മാഷേ ബി.ജെ.പി.ക്കു “കാര്യമായി“ സംഭവിച്ചത്? കേരളത്തിലെ അബ്ദുൾ ജബ്ബാർ അബ്ദുൾ റഹിമാനാണെന്നു താങ്കൾ പറയുന്നതോ? അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? താങ്കൾ മദ്യപിച്ചിട്ടോ മറ്റോ ആണോ എഴുതിയത്? ആണെങ്കിൽ ആ ബ്രാൻഡ് ഒന്നു പരസ്യപ്പെടുത്തുക. അതൊന്നു പരീക്ഷിക്കണമെന്നു തീർച്ചപ്പെടുത്തുന്ന മദ്യപന്മാരുണ്ടാവുമെന്നു തീർച്ച.

    പിന്നെ, ജമാ-അത്തെ-ഇസ്ലാമി നേതാക്കളൊക്കെ അപ്പോൾ മദനിയെ ആശീർവദിക്കാൻ എത്തിയിരുന്നുവല്ലേ? കൊള്ളാമല്ലോ. അങ്ങനെ വരട്ടെ.. പിന്നെ, ആ കക്ഷി – ജബ്ബാർ - റഹ്മാനല്ല – ജബ്ബാർ തന്നെ – പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പി.ഡി.പി.യുടെ സ്ഥാനാർത്ഥിയായിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നല്ലോ. ഉള്ളതാണോ?

    എന്റെ പ്രതിധ്വനീ – താങ്കളൊക്കെ ഇങ്ങനെ വല്ലവരും ചെയ്യുന്ന പോക്രിത്തരങ്ങൾ സ്വയം ഏറ്റെടുത്തു തലയിൽ‌വച്ച് ഇങ്ങനെ രക്തസമ്മർദ്ദം കൂട്ടിയാലോ? ലോകത്ത് എവിടെയൊക്കെ മനുഷ്യരുണ്ടോ അവിടെയൊക്കെ ക്രിമിനൽ സ്വഭാവമുള്ള ആളുകളുമുണ്ട്. ഹിന്ദുക്കൾക്കിടയിൽ അസംഖ്യം ക്രിമിനലുകളുണ്ട്. മുസ്ലീ‍ങ്ങൾക്കിടയിലുമുണ്ട് നല്ല ഒന്നാന്തരം ക്രിമിനലുകൾ. പച്ചവെള്ളം പോലും ചവച്ചു കുടിക്കുന്ന പഞ്ചപാവങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു സമൂഹമാണതെന്നും അക്കൂട്ടത്തിൽ ഒരാളും ഒരു കുറ്റവും ചെയ്യില്ലെന്നുമൊക്കെ ദയവായി താങ്കൾ ശഠിച്ചുകളയരുത്. മതവിശ്വാസം അക്രമം അനുവദിക്കുന്നില്ലായിരിക്കാം. അങ്ങനെയാണെങ്കിൽ, മതവിശ്വാസികളല്ലാത്ത അനേകം പേർ “മുസ്ലീംനാമധാരി“കളായി ഈ ലോകത്തു ജീവിക്കുന്നുണ്ട്. താങ്കളത് ഒരു ആയിരം വട്ടമെങ്കിലും ആവർത്തിച്ചു പറഞ്ഞ് മനസ്സിലുറപ്പിക്കുക. അക്കൂട്ടത്തിൽ ആരെങ്കിലും വല്ല അക്രമപ്രവർത്തനത്തിലും ഏർപ്പെട്ടാൽ താങ്കളിങ്ങനെ അവരെ രക്ഷിക്കാൻ പാടുപെടേണ്ടതില്ല. ചെറിയ ന്യൂനപക്ഷം മാത്രമാണ് തീവ്രവാദത്തിൽ ഏർപ്പെടുന്നതെന്നു തിരിച്ചറിയാത്തവരല്ല ഇവിടെയുള്ള ആളുകൾ. പാകിസ്ഥാൻ‌കാരൻ എന്തെങ്കിലും ചെയ്താൽ അവനെ പേരു വിളിച്ചുതന്നെ ജനം തെറിപറഞ്ഞെന്നിരിക്കും. എന്നു വച്ച് - അയ്യോ – സമുദായം പ്രശ്നത്തിൽ - എന്നൊക്കെ താങ്കളൊന്നും വിലപിക്കേണ്ടതില്ല. ഏയ് മുസ്ലീങ്ങളാരും അങ്ങനെയൊന്നും ചെയ്യില്ല – അവന്റെ കയ്യിലെ ചരടു കണ്ടില്ലേ – അവൻ ഹിന്ദുവാണ് എന്നൊക്കെ വാദിച്ച് ജമാ-അത്തെ-ഇസ്ലാമിക്കാരേപ്പോലെ പരിഹാസ്യരാവേണ്ടതില്ല. എന്തിനാണിങ്ങനെ സമുദായത്തിനു നാണക്കേടുണ്ടാക്കാൻ മത്സരിക്കുന്നത്?

    തീവ്രവാദം സമുദായത്തിനു ചീത്തപ്പേരുണ്ടാക്കുന്നുണ്ടെങ്കിൽ, അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ആശ്വസിക്കാമല്ലോ. ജിഹാദ് എന്ന ആശയം വികൃതവൽക്കരിക്കപ്പെട്ടതാണെന്നും, മതചിന്തകൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവയല്ലെന്നുമൊക്കെ പ്രഖ്യാപിച്ച് ആളുകൾ മുന്നോട്ടു വരുന്നുണ്ട് – മുസ്ലീം സംഘടനകൾ തീവ്രവാദത്തെ പരസ്യമായി എതിർക്കുന്നു – അങ്ങനെയൊക്കെ, മതത്തെയും തീവ്രവാദത്തെയും അകറ്റി നിർത്താനുള്ള മാർഗ്ഗങ്ങളുണ്ട്.

    പക്ഷേ..താങ്കളിപ്പോൾ നടത്തിയതുപോലെയുള്ള ശ്രമങ്ങളുണ്ടല്ലോ - അവയും സമുദായത്തിനു ചീത്തപ്പേരുണ്ടാക്കുന്നുണ്ട്. സത്യത്തിൽ, ഇതൊക്കെയാണു കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നത്. വല്ലവരും ചെയ്ത പോക്രിത്തരങ്ങൾ സ്വയം തലയിലേറ്റിക്കൊണ്ട് – അവരൊന്നും അങ്ങനെ ചെയ്യില്ല – സംഘപരിവാറാണ് സകലപ്രശ്നങ്ങളുമുണ്ടാക്കുന്നത് എന്നൊക്കെ ശഠിക്കുന്നതാണ് ഏറ്റവും വലിയ നാണക്കേട്. അത്തരം വിഡ്ഢിത്തങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ, സമുദായത്തിൽത്തന്നെ ചിന്താശേഷിയും വിദ്യാഭ്യാസവുമുള്ള മറ്റുള്ളവർ അതിനെയൊക്കെ അവഗണിച്ചുവിടും. അവർ ഒരു പ്രതിരോധം തീർക്കാൻ സന്നദ്ധരായി മുന്നോട്ടു വരികയൊന്നുമില്ല. അതുകൊണ്ട് മറ്റെന്തു പ്രശ്നത്തേക്കാളുമധികം, ഇത്തരം വാദങ്ങളാണ് ചീത്തപ്പേരുണ്ടാക്കുന്നത്. ഈ രാജ്യത്തു നടന്ന സകലസ്ഫോടനങ്ങളും തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് (?) സംഘപരിവാർ നടത്തിയതാണെന്ന(!!!) പമ്പരവിഡ്ഡിത്തം പോലും ഇവിടെ കമന്റായി വായിക്കേണ്ടിവന്നു! അന്ധമായ സംഘപരിവാർവിരുദ്ധചിന്തകൾ മൂലം കണ്ണൂമൂടിപ്പോയവർക്ക് പരമകാരുണികനായ ദൈവം കാഴ്ചകൊടുക്കട്ടെ. അല്ലാതെന്തു പറയാനാണ്?

    qw_er_ty

    ReplyDelete
  131. പാവം പ്രതിധ്വനി... സമനില തെറ്റി എന്നു തോന്നുന്നു..

    ReplyDelete
  132. രാവണാ 1000 തലയുണ്ടായിട്ടെന്താ,എല്ലാം കൂടി സഘ് പരിവാറിനു പണയം വക്കണമായിരുന്നോ ,ഒരെണ്ണം ബാകി വക്കാമായിരുന്നില്ലേ@@@@@@@@@@@@@!!!!!!!!!!
    1000 എണ്ണത്തിലും കൂടി ഒന്നിന്റെ പോലും ബുദ്ധിയില്ലല്ലോ........
    നമ്മുടെ നാവികസേനയെല്ലാം ഉറങ്ങുകയായിരുന്നോ,പാകിസ്ഥാനിൽ നിന്നും സ്പീഡ് ബോട്ടിൽ ആയുധങ്ങളുമായി വന്നപ്പോൽ,ഗുജറാത്തിൽ നിന്നാണു അതു വന്നതെന്നു ആരെങ്കിലും പറഞ്ഞാൽ അതു തള്ളിക്കള്യുന്നതെങ്ങനെ??????????????????
    വാദത്തിനു വേണ്ടിയോ അല്ലാതെയോ ഞാൻ സമ്മതിക്കുന്നു സഘത്തിനു ഇന്ത്യയിൽ നടന്ന സ്ഫോടനങ്ങളുമായി യാതൊരു ബന്ധവും ഇല്ല എന്നും,ഇനി നടന്നേക്കാവുന്നതിലും യാതൊരു ബന്ധവും ഉണ്ടാവുകയും ഇല്ല എന്നും?ഒരു കാര്യത്തിനു മാത്രം എനിക്കു ഉത്തരം വേണം.ബി ജെ പി ഏതെങ്കിലും തരത്തിൽ പ്രതിസന്ധിയിലാകുമ്പോൾ ഉടനെ എവിടെയെങ്കിലും സ്ഫോടനങ്ങൾ ഉണ്ടകുന്നു.ഉദാഹരണങ്ങൾ നിരവധി.ശവപ്പെട്ടി കച്ചവടത്തിൽ പൊട്ടി,കൈക്കൂലി കേസിൽ പൊട്ടി,ഇപ്പോ മലേഗാവിൽ പൊട്ടി,പറയാത്തതും ഞാനറിയാത്തതുമായി ഇനിയുമുണ്ടാകാം..............
    ബി ജെ പിക്കോ സഘത്തിനോ ബന്ധമുണ്ടെന്നു പറയുന്നില്ല.ആരാണു ഈ അദൃശ്യ സഹായി,അറിഞ്ഞാൽ കൊള്ളാം.സമനില തെറ്റിക്കുന്ന തരത്തിലല്ലേ ഈ രാഷ്ട്രത്തിന്റെ പോക്ക് അനോണീ,താൻ ക്ഷമീ.............നകുലേട്ടാ എന്ടെ സംശയം ഒന്നു തീർത്തു തരണം കെട്ടോ, ഇനി ശവപ്പെട്ടി കണ്ടിട്ടില്ലാന്നും കൈക്കൂലി വാങ്ങിയില്ലാന്നും പറയാനാണേൽ വേണ്ട കെട്ടോ@@@@@@@@@!!!!!!!!!!!!!!!!!

    ReplyDelete
  133. പാവം പ്രതിധ്വനി, നേരിട്ടറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തിനെ ഒരു മനശാസ്ത്രഞനെ കാണിക്കുന്നത് നന്നയിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ അദ്ദേഹത്തെ കാശ്മീരില്‍ നിന്നും കൊണ്ടുവരേണ്ടി വരും.

    ReplyDelete
  134. ഒരു ആയിരം “ ഹ” രണ്ട് അനോണികളും കൂടി വീതിച്ചെടുത്തോളണേ!!!!!!!!!!!!!!!!!!!!!@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

    ReplyDelete
  135. പ്രിയ നകുലാ,

    സത്യം പറഞ്ഞതിനു പ്രതിധ്വനിയെ ക്രൂശിക്കാതെ!

    നകുലന്‍ എഴുതുന്നതൊക്കെ വായിച്ചാല്‍ സംഘം ശുദ്ധ വെജിറ്റേറിയന്‍ സാംസ്കാരികസംഘമാണെന്ന് തോന്നും.

    സത്യവുമായി പുലബന്ധമില്ലാത്ത ഒരു വാദമല്ലേ സത്യത്തില്‍ ഇത്?
    സംഘം ഒരു ഹിന്ദുഹിസ്ബുല്‍ മുജാഹിദീന്‍ ആണെന്നതില്‍ ഒരു സംശയവുമില്ല.

    പക്ഷേ അതിനു പാവം ഹിന്ദുമതം ഒന്നും പിഴച്ചിട്ടില്ല.
    ഹിന്ദുമതമാണു സംഘിന്റെ ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രചോദനം എന്ന് പറയാന്‍ ഞങ്ങള്‍ തയ്യാറില്ല. കാരണം പരിവാരവും ഹിന്ദുമതവും തമ്മില്‍ അദ്വാനിയും ദൈവവിശ്വാസവും തമ്മിലുള്ള ബന്ധം പോലുമില്ല.

    എന്നുവെച്ചാല്‍ ഒട്ടും ബന്ധമില്ല എന്ന് തന്നെ!

    ഒരിക്കല്പ്പോലും ഹിന്ദുമതദര്‍ശനം സത്യത്തില്‍ പഠിച്ചിട്ടുള്ളവരല്ല വിശ്വഹിന്ദുവും വനവാസി കല്യാണും പിന്നെ ഈ ദളും സംഘുമൊന്നും.

    എന്തോന്നു മാനിഷാദ ബാബരി പള്ളി കുത്തിപ്പൊളിക്കുമ്പോള്‍..
    ശ്രീരാമചന്ദ്രന്‍ എന്തെന്ന് പഠിച്ചിട്ടാണോ മോഡി ഉരുത്തിരിഞ്ഞു വന്നത്?
    ഗീതയെന്തെന്നറിയുമോ സിംഗാളിനും കൂട്ടര്‍ക്കും?

    നകുലാ..എല്ലാ ബഹുമാനത്തോടെയും പറയട്ടെ...
    താങ്കളുമായി സം വദിക്കാനിഷ്ടം തന്നെ. പരസ്പരം മാനസിക രോഗികളൊന്നുമാക്കി മുദ്ര കുത്തണ്ട.

    നമുക്ക് എത്ര വേണമെങ്കിലും എഴുതാം..സ്വാഗതം.

    പക്ഷേ സത്യം പറയാതിരിക്കാന്‍ വയ്യ. നകുലന്‍ കഴിഞ്ഞ ലക്കം മാത്ര്യഭൂമി ആഴ്ചപ്പതിപ്പ് കണ്ടോ?
    എഴുത്തുകാരന്‍ എ.ആര്‍. ഉണ്ണി എഴുതിയത്?
    'ഞാന്‍ ഒരു ആര്‍.എസ്.എസുകാരനായിരുന്നു എന്ന പേരില്‍.
    സംഘിന്റെ യഥാര്‍ത്ഥ മുഖത്തെക്കുറിച്ച് അതില്‍ പറയുന്നുണ്ട്.
    മുസ്ലിമിനെയോ ക്രിസ്ത്യാനിയെയോ വെറുത്തത് കൊണ്ട് കാര്യമില്ല.

    അവരെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷേ ലോകത്തെല്ലായിടത്തും വേരോടിപ്പടര്‍ന്ന ഈ ആശയങ്ങളെ ത്രിശൂലം കൊണ്ട് നശിപ്പിക്കാന്‍ കഴിയില്ല.

    ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രചരണം നടത്താം. യുക്തിസഹമായ പ്രചാരണമാര്‍ഗ്ഗങ്ങള്‍ എത്ര വേണമെങ്കിലും ആകാം.

    പക്ഷേ എന്റെ അറിവില്‍ ഹീന്ദുമത ദര്‍ശനത്തെക്കുറിച്ചുള്ള ഒരു പ്രചാരണവും അന്യമതവിശ്വാസികളെ ആകര്‍ഷിക്കാനുള്ള
    ഒരു പ്രവര്‍ത്തനവും സംഘ് ചെയ്യുന്നില്ല.

    പരമാവധി മറ്റുള്ളവരെ വെറുപ്പിക്കുകയും മറ്റുള്ളവരെ വെറുക്കുകയും ചെയ്യുന്ന രീതി.

    ഒന്നു മാറിച്ചിന്തിച്ചു കൂടെ? ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാല്‍ കുഴപ്പമില്ലായിരുന്നു. ഹിന്ദുമതം സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും

    മതമാണല്ലോ.എല്ലാവര്‍ക്കും നന്മ വരുത്തുന്ന ഒരു ദര്‍ശനം രാജ്യം ഭരിച്ചാല്‍ എന്തു കുഴപ്പം?

    പക്ഷേ പരിവാരമാണു ഹിന്ദുമതത്തിന്റെ പേരില്‍ അധികാരം കൊയ്യുന്നതെങ്കില്‍ ഒരു പാട് ഭയപ്പെടാനുണ്ട്.

    അത് മാര്‍ക്സിസ്റ്റുകാര്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയത് കൊണ്ടൊന്നുമല്ല.

    ബാബരി മസ്ജിദ്, ഒറീസ, ഗുജറാത്ത്, ഭീവണ്ടി, ഭഗല്പൂര്‍, ബോംബെ, മാലേഗാവ്, സംഝോത, അജ്മീര്‍ സ്ഫോടന പരമ്പരകള്‍.

    ഇനിയും തെളിയിക്കപ്പെടാത്ത ഹിന്ദുഭീകരപ്രവര്‍ത്തനങ്ങള്‍...

    ഇതൊക്കെയാണു മുസ്ലിം ഭീകരവാദത്തെപ്പോലെ പരിവാരഭീകരവാദവും വെറുക്കപ്പെടാന്‍ കാരണം.

    തല മണ്ണില്‍ പൂഴ്ത്തി ഒട്ടകപ്പക്ഷിയെപ്പോലെ സംഘം പാവം ശുദ്ധം ശാന്തി എന്ന മട്ടില്‍ എഴുതാന്‍ നകുലനു കഴിയും. നല്ലത്.

    പക്ഷേ എല്ലാവരും നകുലനെപ്പോലെ എഴുതാനല്ല. ഉണ്ണി മാത്ര്യഭൂമിയില്‍ എഴുതിയത് പോലെ മേത്തന്മാരെ എങ്ങിനെ കൊല്ലാമെന്ന ഗവേഷണത്തിലാണവര്‍. ഭാരതത്തില്‍ ശാന്തിയാണു നമുക്ക് വേണ്ടത്. ഹിന്ദുരാഷ്ട്രമായിക്കോട്ടെ. പക്ഷേ അത് നയിക്കുന്നത് ഭാരതത്തിലെ നല്ല മണിമുത്തുകള്‍ പോലെ ജീവിക്കുന്ന സ്വാമിമാരും സന്യാസിമാരുമൊക്കെയാകണം.

    ഈ പരിവാര ഭീകരത ഹിന്ദുരാഷ്ട്രം സ്ഥാപിച്ചാല്‍ അത് നല്ല ഒന്നാന്തരം ഒരു താലിബാന്‍ ആയിരിക്കും.

    ഒരു സംശയവുമില്ല. നകുലാ...ഒരു കാര്യം കൂടി പറയട്ടെ..നകുലന്റെ പ്രക്ര്യതത്തിനു ചേരില്ല പരിവാരം.

    അത് വിട്ട് നല്ല ഒരു ഹിന്ദുവായി ജീവിക്ക്. മാര്‍ക്സിസ്റ്റുകളെ എതിര്‍ത്ത് തോല്പ്പിച്ചോ..പക്ഷേ പരിവാരത്തിന്റെ ഹിന്ദുദര്‍ശനം മാമുനിമാരുടെതല്ല. ക്രിമിനലുകളുടെതാണെന്ന് തിരിച്ചറിയുക. അതിനു വിചാരധാരയൊന്നും പഠിക്കണമെന്നില്ല. കണ്ണു തുറന്നൊന്നു നോക്കിയാല്‍ മതി. കണ്ണടച്ചു പിടിച്ചാല്‍ പിന്നെ രക്ഷയില്ല. പരിവാരത്തിനൊരിക്കലും ഇന്ത്യക്ക് നന്മ കൊണ്ടു വരാന്‍ കഴിയില്ല. അശാന്തി അശാന്തി മാത്രമേ വരുത്തുകയുള്ളൂ. മറ്റുള്ളവരെ വെറുത്തത് കൊണ്ട് ലോകം കീഴ്പ്പെടുത്താന്‍ കഴിയില്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ചന്ദനപ്പൊട്ട് കൊണ്ടോ തൊപ്പി കൊണ്ടോ മറച്ചത് കൊണ്‍ട് കാര്യമില്ല. യഥാര്‍ത്ഥ മതത്തെ ഉയര്‍ത്തിപ്പിടിക്കുക. അമ്പലമെന്തെന്ന് കാണാത്ത , വിശ്വാസിയല്ലാത്ത അദ്വാനി നയിച്ചാല്‍ ഹിന്ദുമതത്തിനൊരു കാര്യവുമില്ല. കിട്ടിയ വിഗ്രഹങ്ങളൊക്കെ ഉരുക്കി മൂലധനമാക്കി മാറ്റിയ കറാച്ചിക്കാരനും ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. നകുലന്റെ പ്രക്ര്യതം നന്മയുടെതാണെന്നത് തീര്‍ച്ച. നകുലന്‍ വ്യക്തിപരമായി നന്മയുള്ളയാളാണെന്ന് നകുലന്റെ പോസ്റ്റുകള്‍ പലതും വിളിച്ചു പറയുന്നു. പക്ഷേ അക്രമണോല്‍സുകതയില്‍ വാജ്പേയ്ജിക്ക് പോലും ദു:ഖിക്കേണ്ടി വന്ന പരിവാരത്തിന്റെ നിയന്ത്രണമില്ലാത്ത കാടത്തവുമായി നകുലന്റെ നന്മക്ക് എത്ര കാലം സന്ധി ചെയ്യാന്‍ കഴിയും എന്നത് നകുലന്‍ സ്വയം ചോദിക്കേണ്‍ട ചോദ്യമാണു.. അല്ലെങ്കില്‍ കുറെക്കാലം കഴിഞ്ഞ് മറ്റൊരു എ.ആര്‍. ഉണ്ണിയായി കുമ്പസരിക്കേണ്ടി വരും. തീര്‍ച്ച. (മാത്ര്യഭൂമി കാണാന്‍ മറക്കണ്ട)

    ReplyDelete
  136. പ്രതിധ്വനീ – രാവണന്“ആയിരം തല“ എന്ന പ്രയോഗം അല്പം കടുത്തുപോയി കേട്ടോ. പത്തിൽക്കൂടുതൽ ഇതുവരെയാരും പറഞ്ഞുകേട്ടിട്ടില്ല.

    സത്യത്തിൽ, രാവണനു തല ഒന്നു തന്നെയേ ഉണ്ടാവാനിടയുള്ളൂ. അമാനുഷികശക്തിയെ പ്രതിഫലിപ്പിക്കാനോ – അതിബുദ്ധിയും ആക്രമണോത്സുകതയുമൊക്കെ സൂചിപ്പിക്കാനോ- അങ്ങനെയെന്തെങ്കിലും ഉദ്ദേശിച്ച് ആരെങ്കിലും പത്തെന്നു പറഞ്ഞുകാണും. സാധാരണക്കാർക്കു മനസ്സിലാകാനുദ്ദേശിച്ച് ഉപയോഗിച്ചിട്ടുള്ള ഉപമകളും മറ്റും നൂറ്റാണ്ടുകളിലൂടെ വാമൊഴിയായി പരന്നു കൈവിട്ടുപോയതു പലതുമൊക്കെയാണു നാമിന്നു കാണുന്നത്. ചിത്രങ്ങളും മറ്റും എത്തിയതോടെ ഇത്തരം കാര്യങ്ങളുടെ ആഴം ഇരട്ടിക്കുകയും ചെയ്തു. ‘ഇരട്ടച്ചങ്കുള്ള ചാക്കോച്ചി‘ – ‘ഒരു എല്ലു കൂടുതലുള്ള ആടുതോമ‘ എന്നൊക്കെപ്പറയുമ്പോൾ, അവർക്ക് യഥാർത്ഥത്തിൽ എന്തെങ്കിലും ശാരീരികപ്രശ്നമുള്ളതായി തിരക്കഥാകൃത്തോ സംവിധായകനോ ഉദ്ദേശിച്ചിരിക്കില്ല.

    അതൊക്കെ പോകട്ടെ. അതൊന്നുമല്ല പറഞ്ഞുവന്നത്. തൽക്കാലം പത്തു തല എന്നു തന്നെ വയ്ക്കാം. പക്ഷേ, ഒറ്റയടിക്ക് അതിനെ നൂറുകൊണ്ടു ഗുണിച്ച് താങ്കൾ ആയിരം തലകളാക്കിക്കളഞ്ഞു! ആയിരം കൈകളുണ്ടായിരുന്ന കാർത്തവീരാർജ്ജുനനേപ്പറ്റി മറ്റൊരു കഥയുണ്ട്. പണ്ടെന്നോ എവിടെ നിന്നെങ്കിലും ഇതൊക്കെ കേട്ടതിൽ നിന്നു രൂപപ്പെട്ട ചില അവ്യക്തചിത്രങ്ങൾ താങ്കളുടെ മനസ്സിലുണ്ടാവണം. അതൊക്കെയാണ് ആധികാരികവിവരമെന്ന നിലയിൽ താങ്കൾ പ്രയോഗിച്ചു കളയുന്നത്. എന്തായാലും പറഞ്ഞത് അപ്പാടെ തെറ്റിപ്പോയി. താങ്കളുടെ സാഹചര്യം പരിഗണിക്കുമ്പോൾ, ഒരിക്കലും അതിൽ തെറ്റുപറയാനാവില്ല. താങ്കളുടെ കമന്റു വായിച്ചിട്ട് എനിക്കു തന്നെയും ആദ്യം സംശയം തോന്നിയിരുന്നു – ഇനിയിപ്പോൾ ആയിരം തലയെന്നു തന്നെയാണോ പറയാറ് എന്ന്.

    ഇത്രയും വീശദീകരിച്ചെഴുതാൻ കാരണം ഇനിപ്പറയുന്നു. ഇതു പോലെ തന്നെയാണ് സംഘപരിവാറിനേക്കുറിച്ചുള്ള സങ്കല്പങ്ങളും ഊഹാപോഹങ്ങളുമൊക്കെ പരക്കുന്നതും. പലരും പലതും പറഞ്ഞ് – ഓരോരുത്തരും അവരവരുടെ ഭാവന കയറ്റി, ഒടുവിൽ യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതും അങ്ങേയറ്റം പർവ്വതീകരിക്കപ്പെട്ടതുമായ ഒരു ചിത്രമായിരിക്കും വെളിയിൽ വരുന്നത്. സത്യമറിയാവുന്നവരിൽ ചിലർക്കെങ്കിലും, ഇതൊക്കെക്കേൾക്കുമ്പോൾ മിണ്ടാതിരിക്കാനാവില്ല താനും. അത്രയൊക്കെയേ ഉള്ളൂ കാര്യങ്ങൾ.

    ഒറീസയിൽ “ആയിരങ്ങളെ“ ചുട്ടുകൊന്നുവെന്ന് മുകളിലൊരു കമന്റിൽ കാണാം. അപ്പോൾ, മിനിമം രണ്ടായിരം പേരെയെങ്കിലും ആരെങ്കിലും ചുട്ടുകൊന്നിരിക്കണമല്ലോ.
    എവിടെ നിന്നാണ് ഇത്തരം വാർത്തകളൊക്കെ കിട്ടുന്നതെന്നറിയില്ല. കണക്കു പറയുന്നതു ക്രൂരമാണ്. എന്നാലും ഇതുപോലെയുള്ള പ്രചാരണങ്ങളുണ്ടാകുമ്പോൾ ആരെങ്കിലുമൊക്കെ പ്രതിരോധിക്കാതെയും വയ്യ. ഈയിടെ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ, പല വാർത്തകളിലായി, ആറുപേർ തീയിൽ‌പ്പെട്ട കാര്യം പറയുന്നുണ്ട്. അതിൽ നാലുപേർ ഹിന്ദുക്കളും രണ്ടുപേർ ക്രൈസ്തവരുമാണ്. മൂന്നുപേർ മരണത്തിനു കീഴടങ്ങുകയും മൂന്നുപേർ പൊള്ളലുകളോടെ രക്ഷപെടുകയും ചെയ്തു. പക്ഷേ രണ്ടായിരം പേരെ ചുട്ടു“കൊന്നു”വെന്നൊക്കെ ആലങ്കാരികമായിപ്പോലും പറയുന്നതും അതിക്രൂരം തന്നെയല്ലേ – മാത്രമല്ല – അത്തരം ഇമേജുകൾ പ്രചരിപ്പിക്കുന്നതുകൊണ്ടു ദോഷവുമില്ലേ എന്നൊന്നും ആരും ചോദിക്കാൻ പാടില്ല. എണ്ണം കൂട്ടാനുള്ള കാരണം, അതെല്ലാം സംഘമാണു ചെയ്തത് എന്നുകൂടി വരുത്തിത്തീർക്കാൻ ഉദ്ദേശിച്ചുള്ളവയാണ് എന്നതാണ്. സംഘപരിവാറിന്റെ തലയിൽ കെട്ടിവച്ച് കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്ന കലാപങ്ങളാവുമ്പോൾ ആർക്കും എന്തു പറഞ്ഞിട്ടുപോകാമെന്നാണല്ലോ നിയമം. മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടേയുമൊക്കെ ഈയൊരു മനോഭാവം മാറാത്തിടത്തോളം കാലം, സംഘപരിവാറിനെ പ്രതിരോധിക്കാനാണെന്ന നുണ ഒരു ന്യായീകരണമാക്കി ഇവിടെ പല തീവ്രവാദസംഘടനകളും രക്ഷപെട്ടു പോവും.

    ReplyDelete
  137. പ്രതിധ്വനീ, ഈപ്പറയുന്ന “അദൃശ്യസഹായി“ എന്നതു ബി.ജെ.പി.യോ അവരുമായി ബന്ധമുള്ളവരോ ആണെന്നൊക്കെ വിശ്വസിക്കാൻ താങ്കൾക്കു സാധിക്കുമായിരിക്കും. എല്ലാവർക്കും ആവില്ല സുഹൃത്തേ.

    അക്രമികൾ വന്നതു ഗുജറാത്തിൽ നിന്നാണ് എന്നൊക്കെപ്പറഞ്ഞു വാദിച്ചാൽ എന്തു ചെയ്യാനാണ് ? അങ്ങനെയല്ല ഞാൻ കേട്ടത് എന്നേ പറയാൻ പറ്റൂ. മറ്റുള്ളവരും അങ്ങനെ കേട്ടിരുന്നെങ്കിൽ, ഒരു സൈനികനടപടിയ്ക്ക് ഇപ്പോൾ തുനിയരുതെന്നൊക്കെയുള്ള അന്താരാഷ്ട്രസമ്മർദ്ദങ്ങൾ ഇപ്പോൾ ഉണ്ടാകുമായിരുന്നോ? നമ്മുടെ ഒരു ആഭ്യന്തരപ്രശ്നം മാത്രമായിരുന്നെങ്കിൽ, ലോകം ഇങ്ങനെ ഉറ്റു നോക്കുമായിരുന്നോ?

    പിന്നെ, ഈപ്പറയുന്ന ഗുജറാത്ത് എടുത്താൽത്തന്നെ അവിടമെന്തോ ഭയങ്കര “സംഘപരിവാർ നിയന്ത്രണ“ത്തിലുള്ള ഒരു പ്രദേശമാണെന്നൊക്കെയുള്ള ഒരു ഇമേജും താങ്കളുടെ മനസ്സിലുണ്ടാവും. അതൊക്കെ തെറ്റാണ്. ഗുജറാത്തിൽ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ബി.ജെ.പി.ശക്തമാണെന്നതു സത്യമാണ്. അതിനു കാരണങ്ങളുണ്ട്. അതിനിടയ്ക്കു കലാപമുണ്ടായതും സത്യമാണ്. അതിനും കാരണങ്ങളുണ്ട്. താങ്കൾ ഒരുപക്ഷേ ധരിച്ചുവച്ചേക്കാവുന്ന മട്ടിലുള്ള ഒരു പരസ്പരബന്ധമാവില്ല ആ കാരണങ്ങൾ തമ്മിൽ ഉള്ളത്.

    ഗുജറാത്തിനേക്കുറിച്ചു വേണമെങ്കിൽ, ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധനടപടികൾ നിലവിലുള്ള ഒരു സംസ്ഥാനം എന്നു വേണമെങ്കിൽ പറയാമെന്നേയുള്ളൂ. അതും നൂറുശതമാനം ഫൂൾപ്രൂഫ് ആണെന്നൊന്നും കരുതാനാവില്ല. മറ്റിടങ്ങളേക്കാൾ ഭേദമെന്നേയുള്ളൂ.

    പിന്നെ, മെലഗാവിന്റെ പേരിൽ ബി.ജെ.പി. വൻ‌പ്രതിസന്ധിയിലായി എന്നതും താങ്കളുടെ ഒരു തോന്നൽ മാത്രമാണെന്നാണ് എനിക്കു പറയാനുള്ളത്. അതിലേയ്ക്ക് കുറേയെങ്കിലും വലിച്ചിഴയ്ക്കപ്പെടാതിരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതു സംഭവിക്കുകയും ചെയ്തു. ഇടപെടാതെ നിവൃത്തിയില്ലാത്ത അവസ്ഥവന്നു. സ്വാഭാവികമായും ചില്ലറ പരിക്കുകൾ പറ്റാതെയുമല്ല. പക്ഷേ, പാർട്ടി നേരിടുകയും അതിജീവിക്കുകയും ചെയ്തിട്ടുള്ള കടുത്ത വെല്ലുവിളികൾ വച്ചു നോക്കുമ്പോൾ, ഇതൊന്നും ഒന്നുമല്ല. ഇവിടെ പാർട്ടി പ്രതിക്കൂട്ടിലാണെന്നു കരുതേണ്ടതില്ല താനും.

    ReplyDelete
  138. നിത്യസാക്ഷീ,
    സത്യം പറഞ്ഞതിനു പ്രതിധ്വനിയെ ക്രൂശിക്കാതെ“ എന്ന് എഴുതിക്കണ്ടു. ബി.ജെ.പി. ഏതോ കാര്യമായ പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണെന്നും ഉടൻ തന്നെ മുംബൈയിൽക്കൊണ്ടുപോയി കാര്യമായി പൊട്ടിച്ചുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പോൾ, അതു സത്യമായിരുന്നുവെന്നാണോ താങ്കളും പറഞ്ഞുവയ്ക്കുന്നത് എന്നറിയാൻ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ അതൊരു അമേരിക്കൻ പദ്ധതിയായിരുന്നു എന്ന വാദം പോലും കേട്ടിരുന്നു മറ്റു ചിലയിടങ്ങളിൽ. ബി.ജെ.പി.യാണ് അതു ചെയ്തത് എന്ന പ്രതിധ്വനിയുടെ കമന്റിലെ ധ്വനി തന്നെയാണ് താങ്കളും ഉദ്ദേശിക്കുന്നതെങ്കിൽ തുറന്നു പറയാനപേക്ഷ. ഇത്തരം വാദങ്ങൾക്ക് എത്രമാത്രം സ്വീകര്യത ലഭിക്കുന്നു എന്നു കൂടി അറിയാൻ വേണ്ടിയാണ്.

    പിന്നെ, മാതൃഭൂമിയുടെ എല്ലാ ലക്കവും മുടങ്ങാതെ വായിക്കാനൊന്നും ഇപ്പോൾ സമയം കിട്ടാറില്ല. ഉണ്ണിയുടെ ലേഖനം കൃത്യം ഏതു ലക്കത്തിലാണ് വന്നതെന്നൊന്നു പറഞ്ഞു തരുമോ? തപ്പിയെടുക്കാൻ എളുപ്പത്തിനു വേണ്ടിയാണ്. ആ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പു തന്നെ തുടങ്ങിയ ഒരു ഓർക്കൂട്ട് ത്രെഡ് ഈയിടെ ശ്രദ്ധയിൽ‌പ്പെട്ടപ്പോളാണ് അതേപ്പറ്റി അറിയുന്നത്. അദ്ദേഹമൊരു കൂലിയെഴുത്തുകാരനാവാൻ സാദ്ധ്യതകാണുന്നുവെന്നും, അദ്ദേഹം പറഞ്ഞിരിക്കുന്ന സ്ഥലത്തെങ്ങും ശാഖകളിൽ അങ്ങനെയൊരാൾ വന്നിരുന്നതായി കേട്ടിട്ടില്ല എന്നുമൊക്കെ സംഘപ്രവർത്തകരല്ലാത്ത ചിലർ തന്നെ പറഞ്ഞുവച്ചിരിക്കുന്നതു കണ്ടു. ആർക്കറിയാം എന്തൊക്കെയാണു നടക്കുന്നതെന്ന്. എന്തായാലും, കഴിഞ്ഞ ഒന്നു രണ്ടു ലക്കങ്ങൾ വാങ്ങി നോക്കിയിട്ടു കണ്ടില്ല. ലക്കം പറഞ്ഞു തരുമല്ലോ.

    താങ്കളുടെ മറ്റു ചില അഭിപ്രായങ്ങൾക്ക് സമയം കിട്ടുന്നതനുസരിച്ച് മറുപടി തരാൻ ശ്രമിക്കുന്നതാണ്.

    ReplyDelete
  139. >>[പ്രതിധ്വനി said...]
    "ഹയ്യയ്യോ ബി ജെ പി പിടിച്ച പുലിവാൽ,ജമാ‍അത്തെ ഇസ്ലാമി നേതാവ് അബ്ദുറഹ്മാനെ അറസ്റ്റിലായ അബ്ദുൽജബ്ബാറക്കി
    കൊടിയേരിക്കെതിരെ എറിഞ്ഞ വടി ബി ജെ പി ക്ക് തിരിച്ചു കൊണ്ടിരിക്കുന്നു.വ്യാജാരോപണത്തിനു കോടതി കയറണമല്ലോ
    "

    [നകുലൻ]
    പ്രതിധ്വനീ,
    അബ്ദുൾ‌റ്‌ഹ്‌‌മാനെയാണ് അബ്ദുൾജബ്ബാറായി തെറ്റിദ്ധരിച്ചത് എന്നത് താങ്കളുടെ കമന്റിൽ മാത്രമാണല്ലോ ഇതുവരെ കാണാൻ സാധിച്ചത്? അതേക്കുറിച്ചുള്ള വാർത്തകളൊന്നും ശ്രദ്ധയിൽ‌പ്പെട്ടില്ല. വിശദാംശങ്ങൾ എവിടെ നിന്നാണു ലഭിച്ചത്? അവയൊന്നു പങ്കുവയ്ക്കുമോ?

    അന്നത്തെ ചടങ്ങിൽ പങ്കെടുത്ത ചിലരെ കാണിക്കുന്ന ഈ ഫോട്ടോ ഒന്നു നോക്കുമോ? എം.എൽ.എ.യ്ക്കു പിന്നിലായി നിൽക്കുന്നയാളെ കണ്ടിട്ട് ജബ്ബാറിനേപ്പോലെതന്നെയുണ്ടല്ലോ. അദ്ദേഹം തന്നെയാണോ റഹ്മാൻ? അദ്ദേഹത്തിനെന്താണ് ഇരിപ്പിടം നൽകാതിരുന്നത്? അതൊരു അനാദരവല്ലേ? അദ്ദേഹത്തിനു ജബ്ബാറുമായി സാദൃശ്യമുണ്ടോ? എന്തായിരുന്നു സംഗതി എന്നൊക്കെയൊന്നു വിശദമായി പറഞ്ഞുതരണമെന്ന് അപേക്ഷ.

    ReplyDelete
  140. കൊടിയേരിക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് താങ്കൾ ലിങ്ക് ആയി കൊടുത്ത ചിത്രം തന്നെ ചൂണ്ടിക്കാട്ടി ജമാ‍അത്തെ ഇസ്ലാമിക്കാരനായ അബ്ദുൽ റഹ്മാനും സംഘടനാഭാരവാഹിയായ മുഹമ്മദു കാരക്കുന്നും കൂടി പത്ര സമ്മേളനം നടത്തിയിട്ടുണ്ടായിരുന്നു.ഞാൻ അതു മാധ്യമത്തിലാണു കണ്ടതു.മുത്തശ്ശിമാരൊന്നും തെറ്റു പറ്റിയാൽ “ചില“ കാര്യങ്ങളിൽ മിണ്ടാതിരിക്കുക എന്ന ശീലമുള്ളതുകൊണ്ടാണോ എന്നറിയില്ല പിന്നെ ഒന്നും എഴുതിയതായി ഞാൻ കണ്ടില്ല. ഏതായാലും അതു അബ്ദുൽജബ്ബാറല്ല ,താനാണെന്നു പറഞ്ഞ് ആൾ തന്നെ രംഗത്ത് വന്ന സ്ഥിതിക്ക് അതു ബി ജെ പി ക്ക് തെറ്റിയതാവാനേ തരമുള്ളൂ.

    താങ്കൽ പറഞ്ഞതിൽ വളരെ വലിയൊരു ശരിയുണ്ട് .ഞാൻ അതംഗീകരിക്കുന്നു.

    “സത്യത്തിൽ, രാവണനു തല ഒന്നു തന്നെയേ ഉണ്ടാവാനിടയുള്ളൂ. അമാനുഷികശക്തിയെ പ്രതിഫലിപ്പിക്കാനോ – അതിബുദ്ധിയും ആക്രമണോത്സുകതയുമൊക്കെ സൂചിപ്പിക്കാനോ- അങ്ങനെയെന്തെങ്കിലും ഉദ്ദേശിച്ച് ആരെങ്കിലും പത്തെന്നു പറഞ്ഞുകാണും. സാധാരണക്കാർക്കു മനസ്സിലാകാനുദ്ദേശിച്ച് ഉപയോഗിച്ചിട്ടുള്ള ഉപമകളും മറ്റും നൂറ്റാണ്ടുകളിലൂടെ വാമൊഴിയായി പരന്നു കൈവിട്ടുപോയതു പലതുമൊക്കെയാണു നാമിന്നു കാണുന്നത്“
    സംഘ് പരിവാർ വാദിച്ചു കൊണ്ടിരിക്കുന്ന പല കാര്യങ്ങൾക്കു പിന്നിലും ഇത്തരത്തിൽ നൂറ്റാണ്ടുകളിലൂടെ കടന്നു വന്നു കൈവിട്ടുപോയ വാമൊഴികളോ കെട്ടുകഥകളോ ആണ്.

    പിന്നെ ഞാൻ ഉദ്ധേശിച്ചത് ,രാവണന് എത്ര തലയുണ്ടെന്ന ഗവേഷണം നടത്തലല്ല,ആയിരമോ ലക്ഷമോ ഇനി പത്തോ ഉണ്ടായിക്കോട്ടേ എത്ര തലയുണ്ടയാലും ഉള്ളിലൊന്നും ഇല്ലാ‍എന്ന് തോന്നിപ്പിക്കുന്ന ആന മണ്ടത്തരങ്ങളല്ലേ വിളിച്ചുപറയുന്നതു
    രാവണൻ.(രാവണൻ എന്ന ഒരസ്ഥിത്വം തന്നെ ഉണ്ടായിരുന്നില്ല എന്നാ‍ണ് ഞാൻ വിശ്വസിക്കുന്നതു.അതിനെ പറ്റി നമുക്ക് പിന്നിട് സംസാരിക്കാം, സംസാരിക്കണം)
    താങ്കൾ പറയുന്നു:
    “ഇടപെടാതെ നിവൃത്തിയില്ലാത്ത അവസ്ഥവന്നു.“
    നകുലേട്ടാ ഇതിന്റെ പച്ച മലയാളമാണു കുടുങ്ങൽ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    ഉത്തരം പറയേണ്ടി വരും കെട്ടോ!!!

    വീണ്ടും താങ്കൾ,
    “അദ്ദേഹമൊരു കൂലിയെഴുത്തുകാരനാവാൻ സാദ്ധ്യതകാണുന്നുവെന്നും, അദ്ദേഹം പറഞ്ഞിരിക്കുന്ന സ്ഥലത്തെങ്ങും ശാഖകളിൽ അങ്ങനെയൊരാൾ വന്നിരുന്നതായി കേട്ടിട്ടില്ല എന്നുമൊക്കെ സംഘപ്രവർത്തകരല്ലാത്ത ചിലർ തന്നെ പറഞ്ഞുവച്ചിരിക്കുന്നതു കണ്ടു. ആർക്കറിയാം“

    തങ്ങൾക്കെതിരെ എഴുതുന്നതെല്ലാം കൂലി എഴുത്തുകാർ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    അല്ലേ നകുലേട്ടാ!!!!!!!!!!



    പ്രധാന കാര്യം,
    "പ്രതിധ്വനീ, ഈപ്പറയുന്ന “അദൃശ്യസഹായി“ എന്നതു ബി.ജെ.പി.യോ അവരുമായി ബന്ധമുള്ളവരോ ആണെന്നൊക്കെ വിശ്വസിക്കാൻ താങ്കൾക്കു സാധിക്കുമായിരിക്കും. എല്ലാവർക്കും ആവില്ല സുഹൃത്തേ.“

    ആരാണ് വിശ്വസിക്കുന്നതു എന്നു പൊതുജനത്തിനു വിട്ടേക്ക്.

    അദൃശ്യസഹായം ഉണ്ട് എന്നു താങ്കൾ സമ്മതിച്ചുവല്ലോ ,സന്തോഷം. തെറ്റ് പറ്റിയാൽ ഏറ്റു പറയാനുള്ള താങ്കളുടെ മനസ്സ് നന്മേഛുക്കളെ മുഴുവൻ സന്തോഷിപ്പിക്കും.
    ഇനി അതാരാണെന്ന് കണ്ടു പിടിക്കണം,അതിന്റ്റെ വഴിയിലായിരുന്ന കർക്കരേയെ ഇല്ലാതാക്കി. ഇനിയും വരും അങ്ങനെയൊരാൾ നമുക്ക് കാത്തിരിക്കാം.സത്യം എല്ലാകാലവും മറച്ചു വക്കാൻ കഴിയില്ലല്ലോ?????

    താങ്കളുടെ ലേഖനത്തെ പറ്റി ഒരു കാര്യം കൂടി
    നകുലൻ സാർ പറഞ്ഞ മുസ്ലിം റിവ്യൂ വിന്റെ കാര്യം,അതിന്റെ പ്രസാധകൻ തന്നെ ഏറ്റു പറഞ്ഞതാണ് “ മുൻപെനിക്ക് വിവേകത്തിനു പകരം വികാരത്തിനു കീഴ്പെടേണ്ടി വന്നിട്ടുണ്ട്.ഇനി ഞാൻ അതു തിരുത്തും “ എന്നു.
    ഒരാൾ മാത്രം ഏറ്റു പറഞ്ഞത് കൊണ്ട് മാത്രം ഇസ്ലാമിന്റെ പേരിലുള്ള ഭികരത പാടെ അവസാനിച്ചു എന്നൊന്നും എനിക്കഭിപ്രായമില്ല.അവസാനിപ്പിച്ച കാര്യത്തിൽ തുടർചർച്ചയുടെ ആവശ്യമില്ലല്ലോ.
    പിന്നെ ലേഖനത്തിൽ നിന്നും പല ഭാഗങ്ങളും അങ്ങ് പ്രത്യേകം ബോൾഡ് ചെയ്ത് കാണിച്ചിട്ടുണ്ട്.എല്ലാ വായനക്കാരും അൾജീരിയയെ പറ്റിയും തുർക്കിയെ പറ്റിയും സൂക്ഷ്മമായി ശ്രദ്ധിക്കുന്നവരായിരിക്കണം എന്നില്ല.അവിടത്തെ അവസ്ഥകളെ പറ്റി അറിവുള്ളവരാകാനും ഇടയില്ല. വായനക്കാർക്ക് അറിയുന്ന അവർക്ക് സ്നേഹമുള്ള അവരുടെ നാടിനെക്കുറിച്ച് ലേഖകൻ എന്തു പറയുന്നു എന്നതിനെ സംബന്ധിച്ച് അങ്ങ് കൃത്രിമം കാണിച്ചിരിക്കുന്നു.അതു വായനക്കാരന്റെ ബോധമണ്ഡലത്തിലേക്ക് കടക്കാത്തവണ്ണം, അതിവിദഗ്ദമായി ലഘൂകരിച്ചിരിക്കുന്നു.
    “ഭാഗ്യത്തിനു ഇന്ത്യയിൽ അവസ്ഥ വ്യത്യസ്ഥമാണ്…….”
    ഇതു തന്നെ താങ്കളുടെ ഉദ്ധേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നു. !!!!!!!!!!!!!!!!!!!!!@@@@@@@@@@@@@@@@@@@@@@@@@@

    ReplyDelete
  141. നിത്യസാക്ഷീ – ഉണ്ണിയുടെ ലേഖനം വന്നത് നവംബർ 23-29 ലക്കത്തിലായിരുന്നു. ഇന്നു തന്നെ ഒരു പ്രതി സംഘടിപ്പിച്ചിട്ടുണ്ട്. വായിക്കാം.

    പ്രതിധ്വനീ, കൂലിയെഴുത്തുകാരനാവാം എന്ന് പറഞ്ഞത് ആരാണെന്നറിയാതെ താങ്കൾ അഭിപ്രായം പറഞ്ഞതു മോശമായിപ്പോയി. എന്റെ നിലപാടുകളെ എതിർത്തും സംഘത്തെ വിമർശിച്ചുമൊക്കെ എഴുതിയിട്ടുള്ള ഒരാളായിരുന്നു അത്. “തങ്ങൾക്കെതിരെ എഴുതിയാൽ അങ്ങനെ പറയും അല്ലേ” എന്ന് അദ്ദേഹത്തോടു പറഞ്ഞാൽ, ഏതു തങ്ങളാണെന്നു തിരിച്ചു ചോദിച്ചേക്കും.

    ബാക്കി ചില കമന്റുകൾക്കു നാളെ രാവിലെയോ മറ്റോ മറുപടി പറയാം.

    ReplyDelete
  142. പ്രതിധ്വനി said...
    "പ്രതിധ്വനീ, ഈപ്പറയുന്ന “അദൃശ്യസഹായി“ എന്നതു ബി.ജെ.പി.യോ അവരുമായി ബന്ധമുള്ളവരോ ആണെന്നൊക്കെ വിശ്വസിക്കാൻ താങ്കൾക്കു സാധിക്കുമായിരിക്കും. എല്ലാവർക്കും ആവില്ല സുഹൃത്തേ.“

    ആരാണ് വിശ്വസിക്കുന്നതു എന്നു പൊതുജനത്തിനു വിട്ടേക്ക്.
    ---------------------------------------

    അണ്ണാ നേര്‍ത്തെ ഇങ്ങനെ കുറെ കാര്യങ്ങല്‍ ഗുജറാത്തിലെ പൊതു ജനത്തിനു വിട്ടു കൊടുത്താരുന്നല്ലോ. അവരു ചിലതു തീരുമാനിച്ചപ്പം അത് വേരെ ചില കളികള്‍ എന്നാ‍യി.

    അതോ ഈ പൊതു ജനം എന്നു പറയുന്നത് തന്നെപ്പോലുള്ള പാക്കിഥാന്‍ കാരാണോ? എന്നാല്‍ തല്‍ക്കാലം തനിക്കൊക്കെ വിട്ടുതരാന്‍ തീരുമാനിച്ചിട്ടില്ല എന്നേ പറയാനുള്ളൂ

    ReplyDelete
  143. ഒരു കാര്യത്തിൽ സന്തോഷം ,അങ്ങനെയൊരു സഹായം സംഘത്തിനു കിട്ടുന്നു എന്നതു അംഗീകരിച്ചതിൽ.......
    സഹായി ആരാണെന്ന് മത്രമേ പ്രശ്നമുള്ളൂ.!!!!!!!!!!!!!!!!!!!!!!!!!!!!@@@@@@@@@@@@@@@@@@@@@@@@@@@@

    ReplyDelete
  144. പ്രതിധ്വനീ,
    ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്. താങ്കൾ വീണ്ടും അബദ്ധം തന്നെ എഴുതിക്കാണുമ്പോൾ, ഒരു കാര്യത്തേക്കുറിച്ചു മാത്രം പെട്ടെന്നു ചിലതു പറയാതെ വയ്യെന്നു തോന്നി. താങ്കൾ കരുതുന്നത് സംഘപരിവാറണ് മുംബൈയിൽ ആക്രമണം സംഘടിപ്പിച്ചതെന്നും അവർക്ക് ആരോ (ബി.ജെ.പി. ക്കാരോ മറ്റോ) അദൃശ്യസഹായം ചെയ്തുവെന്നുമാണ്. അങ്ങനെയാണു താങ്കളുടെ കമന്റുകളിൽ നിന്നു മനസ്സിലാകുന്നത്. അതുപോട്ടെ. അതു താങ്കളുടെ അത്ഭുതകരവും അതേ സമയം തന്നെ രസകരവുമായ ചിന്താശേഷിയുടെ ഒരു ഉത്പന്നമായി അംഗീകരിക്കാൻ ഒരുക്കവുമാണ്. പക്ഷേ, താങ്കൾ അവിടം കൊണ്ടും നിർത്തിക്കാണുന്നില്ലല്ലോ! ഞാനും ഒരു അനോണിയുമൊക്കെ താങ്കളുടെ വാദങ്ങളിൽ ചിലത് അംഗീകരിച്ചു തന്നെന്ന മട്ടിൽക്കൂടി താങ്കൾ വാദിച്ചു കാണുന്നു! സമ്മതിച്ചു തന്നല്ലോ എന്ന മട്ടിലൊക്കെ പറഞ്ഞുകാണുന്നു! എന്തു പറ്റി?

    താങ്കൾ ഒരു കമന്റിൽ ഒരു അഞ്ച് അബദ്ധം പറഞ്ഞുവെന്നു കരുതുക. അതിൽ നാലെണ്ണം മാത്രമേ എടുത്തുപറഞ്ഞുതിരുത്തിയുള്ളൂ എന്നും കരുതുക. എന്നു വച്ച് അഞ്ചാമത്തേത് അംഗീകരിച്ചു എന്നു കരുതാതിരിക്കുക. താങ്കൾ പറയുന്ന ഓരോന്നിനും എണ്ണിപ്പെറുക്കി മറുപടി പറയാൻ കഴിഞ്ഞെന്നു വരില്ല. ചിലതൊക്കെ ചിരിച്ചു തള്ളേണ്ടി വരും.

    മുംബൈയിൽ വന്നു തോന്നിവാസം കാട്ടിയത് പാക്കിസ്ഥാനിൽ നിന്നുള്ള ചില പയ്യന്മാരാണെന്ന് ഇനിയിപ്പോൾ അറിയാത്തതായി താങ്കൾ മാത്രമേ കാണാനിടയുള്ളൂ. അവർക്കു ചിലപ്പോൾ താങ്കൾ കരുതുന്നതുപോലെ പ്രാദേശികമായ സഹായവും കിട്ടിയിട്ടുണ്ടാവാം. അതിന്റെ വിവരങ്ങളൊക്കെ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എങ്ങാനും കഷ്ടകാലത്തിന് ഏതെങ്കിലും മുസ്ലീം നാമധാരിയെ അതിന്റെ പേരിൽ പിടികൂടിയാൽ ഉടൻ തന്നെ ‘സമുദായപീഢന‘വും ‘മുസ്ലീംവേട്ട‘യുമൊക്കെയാമാരോപിച്ചു രംഗത്തിറങ്ങുന്ന “മനുഷ്യാ“വകാശപ്രവർത്തകരെ പിന്തുണച്ചുകൊണ്ടു താങ്കളുടെ ഒരു പോസ്റ്റോ മറ്റോ വരാനിടയുണ്ട്. ഇല്ലേ? അപ്പോൾ അവിടെ വച്ച് നമുക്ക് ഈ "അദൃശ്യസഹായ"ത്തിന്റെ ബാക്കി പറയാം. മറ്റു ചിലതിന്റെ മറുപടി ഇവിടെയും.

    പിന്നെ, പി.ഡി.പി.യെ അബ്ദുൾ ജബ്ബാറുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന മദനിയുടെ പ്രസ്താവന ശ്രദ്ധിച്ചു. ആർജ്ജവമുള്ള നിലപാടുകൾ ആരെടുത്താലും അവരെ ഞാൻ ബഹുമാനിക്കും. എങ്ങനെയാണു “രാഷ്ടീയമായി”നേരിടുന്നതെന്നറിയാൻ കാത്തിരിക്കുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നെന്ന ആരോപണത്തേപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ല. നോക്കാം.

    സ്നേഹപൂർവ്വം,

    ReplyDelete
  145. ”മുംബൈയിൽ വന്നു തോന്നിവാസം കാട്ടിയത് പാക്കിസ്ഥാനിൽ നിന്നുള്ള ചില പയ്യന്മാരാണെന്ന് ഇനിയിപ്പോൾ അറിയാത്തതായി താങ്കൾ മാത്രമേ കാണാനിടയുള്ളൂ. അവർക്കു ചിലപ്പോൾ താങ്കൾ കരുതുന്നതുപോലെ പ്രാദേശികമായ സഹായവും കിട്ടിയിട്ടുണ്ടാവാം.”

    മുംബൈയിൽ തോന്നിവാസം കാട്ടിയതു പാകിസ്ഥാനികൾ ആണു എന്നുള്ളതും അവർ വന്നതു ഗുജറാത്ത് വഴിയാണു എന്നതും ഇതിനകം ഏതാണ്ട് എല്ലാ അന്വേഷൺ ഏജൻസികളും ശരിവച്ച ഒരു സംഗതിയാണ്. എല്ലായിടത്തും എന്ന പോലെ ഒരുപാട് ഘടകങ്ങൾ ഇവിടെയും ഒന്നു ചേർന്നിട്ടുണ്ട്. പോലിസ് പറയുന്നതനുസരിച്ച് നവംബർ 24 നു ഗുജറത്തിൽ നിന്നും പുറപ്പെട്ട കപ്പൽ നാവിക സേനയോ ഇന്റ്ലിജൻസോ ഒന്നും കണ്ടില്ല!!!!! 24 മണിക്കൂറും ആളും കാവലും പരിശോധനയും ഉള്ള ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ അത്യന്താധുനിക ആയുധങ്ങളുമായി വന്നിറങ്ങുന്നു.!!!!!
    മുംബൈ നഗരം അവർക്കു സ്വന്തം കൈപ്പത്തികൾ പോലെ പരിചയം .പോലീസിന്റ്റേയും ആൾകളുടേയും വാഹനങ്ങൾ തട്ടിയെടുത്ത് ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്നു. അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പിൻ വഴികൾ പോലും അവർക്കു സുപരിചിതമായിരുന്നു എന്നു പോലീസ്.ഇവർ ഒരിക്കലും മുംബൈ നഗരത്തിലെ ടാക്സി ഡ്രൈവർമാരല്ല, പാകിസ്ഥാനികളായിരുന്നു എന്നു പ്രത്യേകം ഓർക്കണം.!!

    അപ്പോഴും നകുലേട്ടൻ പറയുന്നു ,പ്രാദേശികസഹായവും കിട്ടിയിട്ടുണ്ടാകാം!!!!!!!!!!!!!!!!!!!!!!

    ഇവിടെ കിട്ടിയ സഹായത്തിനെ പറ്റിയുള്ള കാര്യങ്ങളും രസകരം തന്നെ.
    ആദ്യം പറയുന്നു, ഡക്കാൻ മുജഹിദീൻ !!!!!1 പിന്നിട് പോലീസ് തന്നെ പറഞ്ഞു അങ്ങനെയൊന്ന് നിലവിലില്ല എന്ന്.

    ഇന്ദ്രേഷ് കുമാർ എന്ന മൂത്ത ആർ എസ് എസ് നേതാവു പാക് ചാര സംഘടനയായ ഐ എസ് ഐ യിൽ നിന്ന് മൂന്നു കോടി രൂപ സ്വീകരിച്ചു എന്ന് കേണൽ ശ്രീകാന്ത് പുരോഹിതിന്റെ വെളിപ്പെടുത്തൽ എ ടി എസ് പുറത്തു വിട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണു മുംബൈ ആക്രമണം നടക്കുന്നത് .സഫോടനങ്ങൾക്ക് പണം കണ്ടെത്തുന്ന വഴി ഇതാണെന്നു എ ടി എസ് സംശയിക്കുന്നു. ഈ ബന്ധത്തെ കുറിച്ച അന്വേഷണം തടസ്സപ്പെടുത്താനാണു ഇപ്പോൾ അധോലോകത്തെ പിടിച്ചു മുന്നിൽ നിർത്തി സംഘ്പരിവാർ ശ്രമിക്കുന്നതു എന്നുവേണം മനസ്സിലാക്കാൻ.
    ഞാൻ മുൻപ് പറഞ്ഞ പോലെ പർലമെന്റ് ആക്രമണ കേസിൽ സംഭവിച്ച പോലെ പകിസ്ഥാനിലെ പയ്യന്മാർ ബി ജെ പി യുടെ ആപത്ക്കാല ബാന്ധവരായി മാറുന്ന കെട്ടു കാഴ്ചയാണു കണ്ടുകൊണ്ടിരിക്കുന്നതു.

    പിന്നെ വസ്തുനിഷ്ഠ്മായി മറുപടി പറയാതെ, മാനസീകരോഗം ആരോപിച്ചതുകൊണ്ടും, വേണമെങ്കിൽ നിങ്ങൾ വിശ്വസിച്ചോ ഞങ്ങൾക്ക് പറ്റില്ല എന്നതരത്തിലുള്ള മറുപടി കൊണ്ടും , മുൻധാരണയോടെ എന്തെങ്കിലും തമാശ പറഞ്ഞിട്ടോ ,കണ്ണിൽ പൊടിയിടാമെന്ന് വിചാരിക്കരുത്.പിന്നെ എന്റെ വിശ്വാസം എന്നോട് ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ അന്തസ്സിനും അഭിമാനത്തിനും വില കൽ‌പ്പിക്കണം എന്നാണു. സംവാദം നടത്തുകയാണെങ്കിൽ മാന്യമായി അതു നടത്തണം എന്നും എന്റെ വിശ്വാസം എന്നോട് കൽ‌പ്പികുന്നു.അല്ലാതെ മറ്റുള്ളവരെ ആക്ഷേപിക്കാനല്ല.(ഇവിടെ എടുത്ത് പറയാൻ പോലും കഴിയാത്ത പദപ്രയോഗങ്ങളാണു ചിലർ നടത്തുന്നതു)
    ഇതാണോ സംഘ്പരിവാർ മുന്നോട്ട് വക്കുന്ന ആർഷഭാരതസംസ്കാരം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1

    ReplyDelete
  146. കൊല്‍ക്കത്ത: മുംബൈ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായി. ആക്രമണ സമയത്തു ഭീകരര്‍ പാക്കിസ്ഥാനിലേക്കു വിളിക്കുന്നതിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകളില്‍ ഒന്ന് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചു സംഘടിപ്പിച്ച ശ്രീനഗറിലെ രഹന്‍ബാരി സ്വദേശി മുക്താര്‍ അഹമ്മദ് ഷെയ്ഖിനെ (35) ന്യൂഡല്‍ഹിയിലും കൊല്‍ക്കത്ത തിജാല റോഡില്‍ താമസക്കാരനായ തൌസീഫ് റഹ്മാനെ (26) ഹൌറ റയില്‍വേ സ്റ്റേഷനിലുമാണു പിടികൂടിയത്. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ ഒന്‍പതുപേരും വെടിയേറ്റു മരിച്ചപ്പോള്‍ കമാന്‍ഡോ ഒാപ്പറേഷനിടെ അജ്മല്‍ അമീന്‍ കമാല്‍ എന്ന ഒരു ഭീകരന്‍ മാത്രമാണു പിടിയിലായത്. അതിനുശേഷം ലഭിച്ച നിര്‍ണായക തെളിവുകളെ തുടര്‍ന്നു പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണു മുക്താര്‍, തൌസീഫ് എന്നിവരുടേത്.

    ശ്രീനഗര്‍ സ്വദേശി മുക്താര്‍ അഹമ്മദ് ഷെയ്ഖ് കുറച്ചുനാളായി കൊല്‍ക്കത്തയില്‍ കമ്പിളി വസ്ത്രങ്ങളുടെ കച്ചവടം നടത്തുകയാണ്. ഇതിനിടെ, ഒരു ബംഗാളി പെണ്‍കുട്ടിയെയും ഇയാള്‍ വിവാഹം ചെയ്തു. തൌസീഫ് റഹ്മാന്‍ ക്ളാര്‍ക്കാണ്. ഇരുവരും ചേര്‍ന്നു പലയിടത്തുനിന്നായി 22 സിംകാര്‍ഡുകള്‍ വാങ്ങിക്കൂട്ടി. ഇതില്‍ 13 സിംകാര്‍ഡുകള്‍ തൌസീഫ് തന്റെ അമ്മാവന്‍ പരേതനായ അഷറഫ് നുമാന്റെ ഐഡന്റിറ്റി കാര്‍ഡുപയോഗിച്ചു വാങ്ങിയതായിരുന്നു. ഇവ മുക്താറിനു കൈമാറി. ഇവയിലൊന്നാണു മുംബൈ ആക്രമണസമയത്തു ഭീകരര്‍
    പാക്കിസ്ഥാനിലേക്കു വിളിക്കാന്‍ ഉപയോഗിച്ചിരുന്നത്. 22 സിംകാര്‍ഡുകളില്‍ പലതും ആക്രമണം തുടങ്ങിയ നവംബര്‍ 26നു മുന്‍പേ ആക്ടിവേറ്റ് ചെയ്തിരുന്നതായും പ്രത്യേക അന്വേഷണ സംഘത്തലവന്‍ രാജീവ് കുമാര്‍ പറഞ്ഞു.
    ---------------------------------
    ഈ വാര്‍ത്ത നമ്മുടെ “പ്രതിധ്വനി“ അണ്ണന്‍ വായിക്കുന്നത് ഇങ്ങനെയാണ്

    ഗുജറാത്ത്: മുംബൈ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ടു രണ്ടു സംഘപരിവാരുകാര്‍‍ പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായി. ആക്രമണ സമയത്തു ഭീകരര്‍ നരേന്ദ്ര മോഡിയെ വിളിക്കുന്നതിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകളില്‍ ഒന്ന് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചു സംഘടിപ്പിച്ച ഗുജറത്തിലെ രഹന്‍ബാരി സ്വദേശി മുക്താര്‍ അഹമ്മദ് ഷെയ്ഖിനെ (35) (അഥവാ രാമന്‍ങ്കുട്ടി - സംഘ പ്രവര്‍ത്തകന്‍) ന്യൂഡല്‍ഹിയിലും പോര്‍ബന്തര്‍ തിജാല റോഡില്‍ താമസക്കാരനായ തൌസീഫ് റഹ്മാനെ (26)(അഥവാ കിച്ചണന്‍ കുട്ടി - സംഘ പ്രവര്‍ത്തകന്‍) ഹൌറ റയില്‍വേ സ്റ്റേഷനിലുമാണു പിടികൂടിയത്. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ ഒന്‍പതുപേരും വെടിയേറ്റു മരിച്ചപ്പോള്‍ കമാന്‍ഡോ ഒാപ്പറേഷനിടെ അജ്മല്‍ അമീന്‍ കമാല്‍ (അഥവാ നരസിംഹന്‍ - സംഘ പ്രവര്‍ത്തകന്‍)എന്ന ഒരു ഭീകര സംഘ പ്രവര്‍ത്ത്കന്‍ മാത്രമാണു പിടിയിലായത്. അതിനുശേഷം ലഭിച്ച നിര്‍ണായക തെളിവുകളെ തുടര്‍ന്നു പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണു രാമങ്കുട്ടി,കിച്ണങ്കുട്ടി എന്നിവരുടേത്.

    .... ബാക്കി ഭാഗം അദ്ദേഹവ് വായിക്കുന്നതു കൂടി ആലോചിചു നോക്കുക...

    ReplyDelete
  147. പ്രതിധ്വനീ,

    പറഞ്ഞതുപോലെ, നാം പറഞ്ഞുനാവെടുക്കുന്നതിനു മുമ്പേ ചില ‘അദൃശ്യസഹായി‘കൾ അറസ്റ്റിലായിത്തുടങ്ങിയല്ലോ. മനുഷ്യാവകാശസംഘടനകൾ ഇനി കച്ചമുറുക്കിത്തുടങ്ങുമെന്നാണ് എനിക്കു തോന്നുന്നത്. നോക്കാം.

    ഭീകരർക്ക് മൊബൈൽ സിം കാർഡ് നൽകിയ (എന്ന് ആരോപിക്കപ്പെട്ട?) തൗഹർ റഹ്മാൻ, മുക്‌തർ അഹമ്മദ് എന്നിവരെ അറസ്റ്റുചെയ്ത വാർത്തയേപ്പറ്റി താങ്കളുടെ അഭിപ്രായമറിയാൻ ആഗ്രഹമുണ്ട്.

    താങ്കളോടുള്ള ചോദ്യങ്ങളിതാണ്.

    (1) ഇത്തരക്കാരെയാണോ താങ്കൾ അദൃശ്യസഹായികൾ എന്നു വിളിച്ചത്?
    (2) ഇവർ സഹായിച്ചത് സംഘപരിവാറിനെയാണ് എന്നു താങ്കൾ കരുതുന്നുണ്ടോ?
    (3) ഉവ്വെങ്കിൽ, അവർ സംഘപരിവാറിനെ സഹായിക്കാനുള്ള കാരണമെന്ത്?
    (4) അവരും സംഘപരിവാറുകാരാണോ? കുറഞ്ഞപക്ഷം, ന്യൂനപക്ഷമോർച്ചയുടെയോ രാഷ്ട്രവാദി മുസ്ലിം മഞ്ചിന്റെയോ ഒക്കെ പ്രവർത്തകരെങ്കിലുമാണെന്നു കരുതുന്നുണ്ടോ?
    (5) ഈ അറസ്റ്റുവാർത്ത കേൾക്കുമ്പോൾ താങ്കളുടെ മനസ്സിൽ ആദ്യമുണരുന്ന ചിന്തയെന്താണ്? അതാ – സംഘപരിവാറിനെ സഹായിച്ചവരെ പിടികൂടി – അവരെ നല്ലതുപോലെ ചോദ്യം ചെയ്ത് സത്യം കണ്ടെത്തി – കുറ്റം തെളിഞ്ഞാൽ നല്ല ശിക്ഷ കൊടുക്കണമെന്നാണോ? അതോ – ഏയ് അവരാവാനൊന്നും വഴിയില്ല – അവരെ അനാവശ്യമായി അറസ്റ്റുചെയ്ത് പീഢിപ്പിക്കുന്നതാവാനാണു വഴി എന്നാണോ? അതോ ഇതു രണ്ടുമല്ലാതെ തികച്ചും നിഷ്പക്ഷമായ ഒരു ചിന്തയായിരിക്കുമോ?

    ഈ ചോദ്യങ്ങളെ ആക്ഷേപകരമായിട്ടൊന്നും ദയവായി എടുക്കരുത്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. താങ്കളുടേയും മറ്റും ചിന്തകൾ പലപ്പോഴും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ചില യുക്തികളിലധിഷ്ഠിതമാണെന്നു തോന്നിയിട്ടുണ്ട്. എന്തുകൊണ്ടൊക്കെയാണ് അങ്ങനെ ചിന്തിക്കുന്നതെന്നറിയാൻ സത്യം പറഞ്ഞാൽ വളരെ ജിജ്ഞാസയുമുണ്ട്. താങ്കളുടെ ചിന്താഗതിയേപ്പറ്റി കൂടുതൽ മനസ്സിലാക്കിവയ്ക്കാനുള്ള ശ്രമമെന്നതിൽക്കവിഞ്ഞ് മറ്റു യാതൊരു ദുരുദ്ദേശവും ഈ ചോദ്യങ്ങൾക്കു പിന്നിലില്ല. ഉത്തരം തരണമെന്ന് അപേക്ഷ.

    താങ്കൾ മുമ്പു പറഞ്ഞ മറ്റു ചില കാര്യങ്ങൾക്കു കൂടി മറുപടി പറയണമെന്നുണ്ട്. സമയം….പ്രശ്നമാണ്. മറ്റു കാര്യങ്ങൾക്ക് മുൻ‌ഗണന കിട്ടിപ്പോകുന്നു. അതിനിടയ്ക്ക് .. പോസ്റ്റിന്റെ മൂന്നാം ഭാഗം ഇന്ന് ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ. വായനയ്ക്കും, ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള വേദിയൊരുക്കുന്നതിൽ സഹായിക്കുന്നതിനും നന്ദിയോടെ…

    ReplyDelete
  148. നകുലേട്ടാ,
    1. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സഘം കണ്ടെത്തിയാൽ അത്തരക്കാർ തന്നെയാണു അദൃശ്യസഹായികൾ. ഓരോ സംഭവത്തിലും വ്യക്തികൾ മാറി ,വേഷവും ഭാഷയും പേരും മാറി വന്നാലും.
    2. മറിച്ച് വിശ്വസനീയമായ അറിവു കിട്ടുന്നതു വരെ,തിർച്ചയായും അങ്ങനെത്തന്നെയായിരിക്കും
    3. ഐ എസ് ഐ –ആർ എസ് എസ് ബന്ധം പുറത്തുവന്ന ഉടനെയാണല്ലോ ആ‍ക്രമണം നടക്കുന്നതു
    4. എന്തിനു സംഘ്പരിവാറാകണം,ഐ എസ് ഐ ഏജന്റ് ആയാലും മതിയല്ലോ,രണ്ടും ഒന്നല്ലേ
    5. ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മുൻ കമന്റ്റുകളിൽ എല്ലാം ഉണ്ടല്ലോ,ഞാ‍ൻ എല്ലാ ഭീകരതകളെയും എതിർക്കുന്നു.എന്റെ ആദർശം വെറുപ്പിന്റേതല്ല,സ്നേഹത്തിന്റേതാണ്.മനുഷ്യന്റെ അന്തസ്സിനും അഭിമാനത്തിനും രക്തത്തിനും പവിത്രത കൽ‌പ്പിച്ച ദർശനം.അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവനായിരിക്കില്ല ഈ ദർശനത്തിന്റെ വക്താക്കൾ.നന്മയിൽ സഹകരിക്കാനും തിന്മയിൽ നിസഹകരിക്കനും അതാവശ്യപ്പെടുന്നു.ഒരു മനുഷ്യനെ അന്യായമായി വധിചചാൽ അവൻ എല്ലാ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ് എന്നു പറയുന്ന ആദർശം.തെറ്റ് ആരു ചെയതാലും ശിക്ഷിക്കപ്പെടണം എന്നും അതിന്റെ തേട്ടമാണ്. വർണ്ണത്തിന്റെയോ വർഗ്ഗത്തിന്റെയോ,ദേശത്തിന്റെയോ പേരിലല്ല മനുഷ്യ മഹത്വം മറിച്ച് ജീവിതവിശുദ്ധിയലാണ് എന്നു പ്രഖ്യാപിക്കുന്നു അതു.അതു കൊണ്ട നകുലേട്ടാ എൻ ഡി എഫ് പ്രതിവർഗീയത ആയോ വർഗിയത തന്നെയായോ കാട്ടിക്കൂട്ടുന്ന പേക്കുത്തുകളെ (എൻ ഡി എഫ് എന്നല്ല പാകിസ്ഥാനോ,ഐ എസ് ഐ യോ,ഇതുവരെ കേട്ടിട്ടില്ലാത്ത ഡക്കാൻ മുജാഹിദീനോ,ഇന്ത്യൻ മുജാഹിദീനോ,ലഷ്കറോ,ആർ തന്നെയായാലും )അതിനെ തള്ളിപ്പറയാനോ ആ സാമൂഹ്യാർബുധങ്ങളെ അകറ്റിനിർത്താനും യാതൊരു വിധ മടിയും ഇല്ല.എതിർക്കേണ്ടിടങ്ങളിൽ അത് ചെയ്യുന്നുമുണ്ട്. ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു മനുഷ്യാവകാശ പ്രഖ്യാപനത്തിന്റ്റെ വാർഷിക ദിനമായ ഇന്നു ഇത് താങ്കളോട് പറയുന്നതിൽ സന്തോഷവുമുണ്ട്. പിന്നെ താങ്കൾ സംഘ്പരിവാരത്തെ എന്തുകൊണ്ട് നിഷ്പക്ഷ്മായി പഠിക്കാൻ ശ്രമിക്കുന്നില്ല.?? മുംബൈ സഭവമുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ നിന്നുള്ള മീൻപിടുത്തക്കാരുടെ ബന്ധവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.ഇതാരും കാണാതെ പോയതെന്തേ?? സംഘിന്റ്റെ നന്മ മാ‍ത്രമല്ലേ നകുലേട്ടന്റെ വിഷയം.നിത്യസാക്ഷി പറഞ്ഞതു പോലെ ഒട്ടകപ്പക്ഷിനയം പാടില്ല.നിങ്ങൾക്കൊക്കെ കണ്ണ് എക്സ്ട്രാ ഫിറ്റിങ്ങ് ആണോ?
    അനോണിമാരേ,
    ആർഷഭാരത സംസ്കാരത്തെപറ്റി ചൊദിച്ചപ്പോ നാണിച്ചു പോയൊ?
    ആർജ്ജവത്തോടെ സ്വന്തം ആശയങ്ങൾ പങ്കു വെക്കാൻ കഴിയാത്തവർക്കല്ലേ നപുംസകം എന്നപേരു ചേരുക!!!!!!!!!!@@@@@@@
    സത്യത്തെ എന്നെന്നേക്കുമായി തല്ലിയൊതുക്കിയതായി ഒരു ചരിത്രവും ഇല്ല.സത്യം പുറ്ത്തു വരും .ഉറപ്പായും.

    പിന്നെ അങ്ങാടിപ്പുറത്ത് എന്താണോ ഉദ്ധേശിച്ചത് അതു തന്നെയാണ് ഗോദ്രയിലും ഉദ്ധേശം എന്നു പറഞ്ഞാൽ എങ്ങനെ തള്ളീക്കളയും???

    പറഞ്ഞസാക്ഷി,
    ആടിനെ പട്ടിയാക്കി തല്ലി കൊല്ലുക സംഘത്തിന്റെ പ്രഖ്യാപിത അജണ്ടയാണോ??
    തല കഴുത്തിനു മേലെ ത്തന്നെയല്ലേ ഉള്ളതു,തനിക്ക് ആ പേരു ചേരില്ലടോ പറഞ്ഞസാക്ഷി.അക്ഷി എന്നാൽ കണ്ണെന്നാണർത്ഥം .
    നകുലേട്ട ഇവിടെ നിർത്തുകാ,
    താങ്കളുടെ സംഘ് മെംബർഷിപ് കാമ്പയിൻ നിർബാധം നടക്കട്ടെ.
    ഉള്ളിലുള്ള നന്മകൊണ്ട് ലോകത്തെ, കാലത്തെ രണ്ടു കണ്ണൂം തുറന്നു പിടിച്ച് കാണാൻ ശ്രമിക്കൂ………..

    ReplyDelete
  149. പ്രതിധ്വനി said...
    “മറിച്ച് വിശ്വസനീയമായ അറിവു കിട്ടുന്നതു വരെ,തിർച്ചയായും അങ്ങനെത്തന്നെയായിരിക്കും“

    മഹാരാഷ്റ്റ്രാ എ ടി എസ്സ് പറയനമായിരിക്കും.

    താങ്ങള്‍ക്ക് ഇങ്ങനെ പലതും വിശ്വസ്സിക്കാം.

    പാക്കിസ്ഥാന്റെ പങ്ക് പാക്കിസ്ഥാന്‍ തന്നെ സമ്മതിച്ചിരിക്കുന്ന വാര്‍ത്ത കണ്ടു. ഇനി പാക്ക വാദികള്‍ പറ്യുക സഘവും പാക്കിസ്ഥാനും ഒന്നായിരിക്കും എന്ന്‌.

    എന്‍ ദി എഫ്ഫുകാരുടെ ആസൂത്രിതമായ ഒരു നീക്കത്തിന്റെ ഭാഗമാണ് പ്രതിധ്വനി പൊലെയുള്ളവരുടെ അരോപണങ്ങള്‍. ഒരു എന്‍ ഡി എഫ് ബ്ലോഗ്ഗില്‍ എല്ലാ ഏറ്റുമുട്ടലുകളും വ്യാജമാണ് എന്നൊരു പുകമര ഉണ്ടാക്കിയത് വലരെ സാഹസപ്പെട്ടാണെന്നും എന്നാല്‍ കാശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്റെ മാതാവ് തന്റെ മകനെ തള്ളിപ്പറഞ്ഞതോടെ ആ ശ്രമം കഷ്ടപ്പെട്ട് വെള്ളം കോരിയതിനു ശേഷം കലം ഉടച്ച്തു പോലെയായി എന്നും ആശങ്കപ്പെടുന്നതു കണ്ടു. ഇപ്പോഴത്തെ പുതിയ സാഹസ്സമായിരിക്കും സംഘത്തേയും ഭീകരവാദികളെയും കൂട്ടിക്കെട്ടുക എന്നത്.
    ആ കലം പാക്കിസ്ഥാന്‍ തന്നെ ഉടച്ചു കളഞ്ഞു. ഇനി എന്തു ചെയ്യും.

    ReplyDelete
  150. ഇന്നത്തെ മംഗളത്തിലെ ഒരു വാർത്തയുടെ അവസാനഭാഗം വായിച്ചപ്പോൾ ഈ പോസ്റ്റ് ഓർത്തു. ഇടതരും മറ്റുസംഘടനകളുമായുള്ള ബന്ധം ഇപ്പോൾ പരസ്യമാണ്.

    ഭീകരസംഘടനയുടെ പേരിൽ ബോംബുഭീഷണി; ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ

    ആലപ്പുഴ: ഭീകരസംഘടനയുടെ പേരിൽ തിരുവനന്തപുരത്ത് ബോംബ് പൊട്ടുമെന്ന് ഭീഷണി സന്ദേശമയച്ച ഡി.വൈ.എഫ്.ഐ നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ വട്ടയാൽ തൈപ്പറമ്പിൽ ഹമീദ് റാവുത്തറുടെ മകനും ഡി.വൈ.എഫ്.ഐ കുതിരപ്പന്തി മേഖലാ ജോയിന്റ് സെക്രട്ടറിയുമായ ഹസീബി (23) നെയാണ് ആലപ്പുഴ സൗത്ത് പോലീസ് ഇന്നലെ രാവിലെ വീട്ടിൽനിന്നും അറസ്റ്റു ചെയ്തത്.

    കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഇയാൾ തന്റെ സുഹൃത്തുക്കളുടെ മൊബൈൽ ഫോണിലേക്ക് ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് എസ്.എം.എസ് സന്ദേശം അയച്ചത്. എസ്.പിയുടെ നിർദ്ദേശപ്രകാരം സൈബർ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹസീബിനെ തിരിച്ചറിഞ്ഞതും അറസ്റ്റുചെയ്തതും.

    'ഇന്ന് 8.30-ന്് തിരുവനന്തപുരത്ത് ബോംബ് പൊട്ടുന്നതായിരിക്കും. ബൈ അൽമുജാഹിദീൻ' എന്നാണ് ഒരു വെബ്സൈറ്റിൽനിന്ന് സന്ദേശമയച്ചത്. താൻ തമാശയ്ക്ക് അയച്ചതാണ് സന്ദേശമെന്ന് ഇയാൾ പറഞ്ഞതായും വെബ്സൈറ്റ് വിലാസം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഇയാൾക്ക് എൻ..ഡി.എഫുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. അതേസമയം പോലീസ്സ്റ്റേഷൻ വളപ്പിൽ ഇയാളുടെ ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമപ്രതിനിധികളെ ഡി.വൈ.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

    ReplyDelete
  151. നകുല്ലാ താങ്ങളുടെയ് പോസ്റ്റ് എന്നിക്ക് ഇഷ്ട്ട പെട്ട്...
    ഇവിടെ കുറേ പേര്‍ മുസ്ലിമിനും ഹിന്ദുവിനും വേണ്ടി വാദിക്കുന്നു.എന്നിക്ക് ഒരു കാര്യം ചോദിയ്ക്കാന്‍ ഉള്ളത് ആരാണ് ആദിയം തിവ്രവാദം തുടങ്ങിയത്? 11 വര്‍ഷത്തെ കണക്കു നോക്കുകയങ്ങില്‍ മുസ്ലിം തീവ്രവാദികള്‍ക്ക് നഷ്ട്ടപെട്ടത് 1257 ജീവന്‍ ആണ് പക്ഷെ നമുടെ രാജ്യത്തിന്നു നഷ്ട്ടപെട്ടത് 15492 ജീവന്‍ ആണ്.. അത് ആരും മനുസിലക്കുനില? ഇവെടയും എന്നിക്ക് കാണാന്‍ സാദ്ധിക്കുനത് ഒരേ കാര്യം ആണ് അതായതു ഒരു ആള്‍ മുസ്ലിം കഴ്ച്ചപാടിനേ തിരുതന്നോ അല്ലെങ്ങില്‍ ഹിന്ദുവിന് വേണ്ടി വാദ്ധിചാലോ avan പിന്നേ RSS or Sangparivar ആയി കണ്കാക്കും....മുസ്ലിമുകള്‍ ഇപ്പോഴാണ്‌ തിവര്രവിരുധംയി സംസാരിച്ചു തുടങ്ങിയത് കാരണം അതിന് മുമ്പു കുര്രേ ആള്‍ക്കാര്‍ സപ്പോര്ട്ട് ച്യ്തിരിന്നു എന്ന വാസ്തവം മറന്നു കൂടാ... കാരണം മുസ്ലിംകള്‍ ലോകരഷ്ട്രത്തിനു മുന്നില്‍ ഒരു കരടവുകയും നിരപരാധികളായ മുസ്ലി‌മ്കള്‍ ചാവെര്ര്‍ അക്രമനങളില്ലും സ്ഫോടങ്ങളില്ലും മരിച്ചപ്പോള്‍ ആണ് ഇതിന്റെ ഭവിഷ്യത്തുകള്‍ മനുസിലകി അവര്‍ ഇപ്പോള്‍ തീവ്ര വിരുദ്രയത്....
    എന്റയ്‌ മുസ്ലിം സഹോദരന്‍ മാരെ രാഷ്തൃയകരേ ....നിങ്ങള്ക്ക് സങ്ങപരിവരിന്റെയോ rss ഇന്റെയോ തീവ്രവാദം അങ്ങ് ഗുജറാത്തിലും ഒരിസ്സയിലും മല്ഗവും ഓക്കേ കാണാന്‍ സാദിക്ക്‌ അത് ആണ്ടിനും സംക്രാന്തിക്കും നടക്കുനതു പോലെയാണ് പക്ഷെ നാം ദിവസവും നേരിടുനത് മുസ്ലിം തീവ്രവട്തേ ആണ് ?ചില രാഷ്ട്രിയ പര്ര്‍ത്ടികള്‍ മുസ്ലിം വോട്ട് ബാങ്ക് ആക്കാന്‍ വേണ്ടി ഇതൊന്നും കണ്ടില്ലനും ,ഹിന്ദു തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ പെരുപിച്ചു കാട്ടി മുസ്ലിം തീവ്രവാദം വല്ലപൂശനും ശ്രമിക്കുകയാണ് ഇപ്പോള്‍...
    ഇതു കലിയുഗം ആണ് ഒരു വശത്ത് അടിച്ചാല്‍ മറുവശവും കാണിക്കണം എന്നൊരു ചൊല്ലുണ്ട് അതോകേ പണ്ടു...ഇപ്പോള്‍ അതോകേ നടക്കുമാന്നു തോന്നുനില്ല കാരണം ഹിന്ദുവും പ്രതിരോധിക്കാന്‍ തുടങ്ങി അതിന്റെ ഓക്കേ ലക്ഷണങ്ങള്‍ ആണ് ഗുജറാത്തും ഒരിഇസയും,മല്ങാവും ഓക്കേ
    എന്നിക്ക് മുസ്ലിം സഹോദരന്മാരോട് ഒന്നേ പറയാന്‍ ഉളു‌ മുസ്ലിമിനേ ഒരികല്ലും ഹിന്ദുക്കള്‍ നശിപ്പികില്ല മുസ്ലിമിനേ മുസ്ലിംഉം ചില രാഷ്തൃയപര്‍ത്യികളും അയോരിക്കും ചൂഷണം ചയ്തു നശിപ്പിക്കുക അത് മനുസിലാക്കി ജിവിക്കുക...
    ഞാന്‍ ഒരു തീവ്രവാദത്തിനും അനുകുല്ലമല്ല എന്ന കാര്യംകൂടി ഓര്മിപിക്കുന്നു...
    നകുലാ...താങ്ങ്ളുടെയ് പോസ്റ്റ് തുടരുക....

    ReplyDelete
  152. ജിത് പറ്ഞതിനൊഡ് പൂര്‍ണ്മായും യൊജിക്കുന്നു.തീവ്രമായ മതബോധം വച്ച് പുലര്‍തുന്ന ഒരു മതസമൂഹം ആണു മുസ്ലിംകള്‍.ഒരു ബഹുസ്വരതയുള്ള സമൂഹതില്‍ ഇഴുകി ചെര്‍ന്നു ജീവിക്കാന്‍ അവര്‍ക്കുള്ള പ്രതിബന്ധവും തീവ്രമതബൊധം തന്നെ.

    ReplyDelete
  153. Dear Anonymous..
    തങ്ങളുടേ അഭിപ്രായത്തിനു നന്ദി ..ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ടികള്‍ക്ക് വിധേയം ആയി പ്രവേര്‍ത്തിക്കുകയോ അന്നുകൂല്ലികുന്നവന്‍ അല്ല..എല്ലാം കളന്‍മാര്‍ ആണ്...
    എന്ഗില്ലും ഞാന്‍ ചില്ലതും കൂടി പറയാന്‍ ആഗ്രഹിക്കുന്നു...നമ്മുടെ ഇന്ത്യന്‍ പൌരന്മാര്‍ അറിയാന്‍ വേണ്ടി...നല്ല ഒരു നാളെയ്ക്കു വേണ്ടി...എല്ലാം മതസ്ഥരും ഒത്തുപോകാന്‍ പറ്റുമെങ്ങില്‍ ഇതു സഹായിക്കറെയ് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ...
    ആദിയമേ ഒരു കാര്യം പറയുന്നു..
    എല്ലാ മുസ്ലിമുകളും ഭീകരവാധികള്‍ അല്ലാ...എല്ലാ ഭീകരവാധികള്‍ മുസ്ലിമുകളുംഅല്ലാ...
    എന്നിക്ക് കുറേ മുസ്ലിം സഹോദരന്മാര്‍ friends അയ്യിട്ടുണ്ട് ....അവെരുടെയ് കയ്യില്‍ നിനും ത്രപ്തികരമായ മറുപടി അവെര്‍ക്ക് പറയാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
    ok ഞാന്‍ സംസാരിച്ച വിഷയത്തിലേക്ക് കടക്കുന്നു
    നേരത്തേ നമ്മുടെ ലോകത്തിലേയ മുസ്ലിമുകള്‍ പ്രതിയകിച്ചു ഇന്ത്യിലയും കേരളത്തിലെയും മുസ്ലിമുകള്‍ തീവ്രവധതെയ് അന്നുകുല്ലിചിരുന്നു എന്ന യാധര്‍ത്തിയം മറച്ചുവേക്കുന്നിലാ...
    അതുപോലെയ തന്നേയ് മുസ്ലിമുകളുടെയ് സ്വാര്‍ഥതയും സ്വാര്ര്ധതല്പരിയങ്ങളും.
    തീവ്രമായ മതബോധം, തീവ്രവധതെയ് അന്നുകുല്ലിചിരുന്നു കടഗങ്ങള്‍
    1- പരിശുദ്ധ ഖൂരാനില്‍േ ചില വേദ ശകല്ലങ്ങള്‍ ഞാന്‍ പറയാം ...
    ഇസ്ലാം മതവിശ്വാസിക്ല്‍േ ഭരികേണ്ടത് ഇസ്ലാം അസ്ലെഷിച്ച ഭര്‍ണകര്താവും ഇസ്ലാമിക നിയമവും ആണ് ആ രാജ്യത്ത് അന്നുഷ്ട്ടികേണ്ടതും എന്ന് ആലേഘനം ച്യപ്പെട്ടിട്ടുളത്
    അതാണ്‌ നമ്മുടെ അല്‍ ഖ‌ീധയും,താലിബാനും,തോഇബയും,അന്നും ഇന്നും എന്നും ഊന്നി പറഞ്ഞിട്ടുളത്‌..
    2- പരിശുദ്ധ ഖൂരാനില്‍ ജിഹാദ് (വിശുദ്ധ യുദ്ധം ) അന്നുവധിക്കപെട്ടിട്ടുലതാണ് എന്താന്ന് വെച്ചാല്‍ (1) മുകളില്‍ പറഞ്ഞ കാര്യത്തിന്നു ആരെങ്ങിലും തടസം നില്ല്കുകയോ, അത് അന്ഗീകരികതവേരോട് യുദ്ധം (ജിഹാദ്) ചെയാം ...ഇതൊക്കെ ഇപ്പോള്‍ നടക്കിലന്നു മനുസിലാക്കി ആണ് കുരെശെങ്ങിലും തീവ്ര വിരുധരയത്..
    അപ്പോള്‍ എന്നിക്ക് ഈ തീവ്രവാദികളോട് ചോദിയ്ക്കാന്‍ ഉളത് പ്രത്യകിച്ചും നമുടെ ആദിയം അനൂകുലിച്ച മുസ്ലിം സഹോദരന്മാരോട് സൌദിയില്‍ ജോല്ലിക്ക് വേണ്ടി വന്ന വിദേശിയരായ മറ്റു മതസ്ഥര് എന്ത് ച്യണം എന്നും കൂടി പറഞ്ഞാല്‍ നന്നായിരുന്നു ???
    പരിശുദ്ധ ഖുര്രന്റെയ് ഉറവിടം കൂടിയാണല്ലോ സൗദി അവിടെ മറ്റു മതസ്ഥര്‍ക്ക് എന്ത് അവകാശങ്ങള്‍ ആണ് കൊടുക്കുനത്?
    അവകാശന്ഗ്ലുടെയ് കാര്യം പറഞ്ഞപ്പോള്‍ ആണ് വെര ഒരു കാര്യം ഓര്‍മ വന്നത്? ന്യുനപക്ഷം എന്ന പേരില്‍ എന്തോകേ അവകാശങ്ങള നേടി എടുക്കുനത് ? സ്കൂളുകള്‍,കോളജുകള്‍ ,ഹജ്ജ്,എനിങ്ങനേ നീണ്ടു പോകുന്നു..ഈ കണക്കു എടുത്തു നോക്കിയാല്‍ ഭൂരിപഷത്തിനു അവെരുടെയ് യഴയാലത്ത് എത്താന്‍ പറ്റില്ല
    ഇനി നമ്മുടെ സര്‍ക്കാര്‍ എല്ലാ മതസ്ഥര്‍ക്ക് ഒരു പൊതു നിയമം കൊണ്ടുവന്നാല്‍ ആദിയമേ തന്നേയ് കാണും അടച്ചു തള്ളും,for example വിവാഹം രജിസ്റ്റര്‍ ചയ്ണം സര്‍ക്കാര്‍ തലത്തില്‍ എന്ന് നിയമം കൊണ്ടുവന്നപ്പോള്‍ എന്തൊകേ ബഹളം ആയിരുന്നു, ഇസ്ലാം അന്നുശസിക്കുന്ന പോലെയാണ് ഞങ്ങള്‍ രജിസ്റ്റര്‍ ച്യുന്നത് അത് കൊണ്ടു ഞങ്ങള്ക്ക് പറ്റില ആ രിതി ഒന്നും... ഇനി കോടതി പറഞ്ഞു ചുമ്മാ താല്ലക് പറയാന്‍ പറ്റില കോടതിയില്‍ വന്നു വേണം വിവാഹ ബന്ധം ഒഴിയാന്‍ എന്ന് പറഞ്ഞപ്പോള്‍ അതും ഇതു വെര സമതിചിട്ടില... അത് അവെരുടെയ് മതത്തിന്റെ അടിസ്തനതില്‍േ പറ്റു എന്ന് ഇപ്പോഴും ശാട്ടിയം പിടിക്കുന്നു..ഇനിയും അങ്ങനെ കുരെയ കാര്യങ്ങള്‍ പറഞ്ഞാല്‍ തീരില്ല...
    ഗള്ഫ് രാജ്യങ്ങില്‍ വന്‍തോതില്‍ പണപിരുവ് നടത്തുന്നു യതീംഖാന മറ്റെയ്ഖാന എന്നോകെ പറഞ്ഞു പിന്നേ മോങ്ങാന്‍ ഇരിക്കുന്ന നായയുടെ തല്ലയില്‍ തേങ്ങ വീനന്നു പറഞ്ഞ പോലെയ ഒരു ഗുജറാത്ത് , ഒറീസ്സ,, ലഹളകള്‍ ഇതിന്റെയും പേരു പറഞ്ഞു പണപിരുവ്
    മതനിയ ഇറക്കാന്‍ ഇവിടെ വന്‍തോതില്‍ ഫണ്ട് പിരിവു നടത്തി..ഈ ഫുണ്ടുകള്‍ യന്ങോട്ട് പോകുന്നുടോ ആവ്വൂ? പിന്നേ 1000 കണക്കിന് മലയാളി മുസ്ലിം സംഘടനകള്‍, ഇതിന്റെ എതങ്ങിലും ഒരു unit ഇല്‍ പോയാല്‍ നിങ്ങള്ക്ക് കേള്‍കാം നമ്മുടെ രാജ്യത്തിന്റെ ഐയിക്കം തകര്‍ക്കുന്ന രീതിയില്‍ ഉള്ള പ്രഭാഷണങ്ങള്‍!!!! ഇതു കേട്ടാല്‍ ഏത് മുസ്ലിം പൌരനും നല്ല രിതിയില്‍ സഹായിക്കുകയും ,അല്ല്പ്പസ്വെല്‍പം തീവ്രവാടതേ അന്നുകൂല്ലിക്കുകയും ച്യയും,ഇതിന്നായി കൂറെയ അല്ലവല്ലാതികലെഅ ഇങ്ങോട്ട് export ച്ചയും ,ഇതു കേട്ടു‌ കൊറേ വിവരധോഷികള്‍ നാട്ടില്‍ import ഉം ച്ചയും ????
    ഇനി ഇവരുടെ fundil സര്കാരിന്നു കൈ വെക്കാന്‍ പറ്റുമോ? അതങ്ങാനും തൊട്ടാ... പിന്നേ പറയണോ പുകില്?പക്ഷെ നമ്മുടെ (ദവേസോം ബോര്‍ഡ് ) ഫുണ്ട് തിന്നാം എന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ട് എന്ന് അറിയില്ല
    ദവേസോം ബോര്‍ഡ് ഇന്റയ് കാര്യം പറഞ്ഞപ്പോള്‍ വേറൊരു കാര്യം ഓര്മ വന്നു islamic cultural center മലയാളത്തില്‍ അച്ചടിച്ചു വിടുന്ന ഒരു ലെഖുലേഖ അതില്‍ ഒരു തീവ്രമതബൊധം ഉ‌ധ്ബോടിപ്പിക്കുന്ന കാര്യം ഉണ്ട് !!ഞാന്‍ അത് ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് അത് ഇതില്‍ അറ്റാച്ച് ചയാന്‍ സധികതതിനാല്‍ ചില പരാമെര്ര്‍ഷങ്ങള്‍ ചുവടെ കൊടുക്കുന്നു ..
    അള്ളാഹു അനുഗ്രതിച്ചതിനാല്‍ നാം മുസ്ലിമായിരിക്കുന്നു .ലോകത്ത് എത്രയോ മനുഷിയര്‍, അല്ലഹൂവിന്റെ അടിമകള്‍ അവന്റെ വായു ശ്വേസിച്ചു അവന്റെ വളളം കുടിച്ചു അവന്‍ തന്ന ഭക്ഷണം കഴിച്ചു അവന്റെ അനുഗ്രഹങ്ങലോകേയ് അനുഭവിച്ചു കഴിഞ്ഞിട്ടും ഇസ്ലാം ആകാതെ കഴിയുന്നു. അല്ലഹൂവിനെയ് മറന്നു കഴിയുന്നു.
    കഷ്ട്ടം!
    നരകതിന്റെയ് വിരകുകൊളികളകാന്‍ അവര്‍ തയാറാക്കുന്നു എന്നാല്‍ നമ്മോലെക്കേ ഇസ്ലാം ആയി ജീവിക്കുന്നു.അല്‍ ഹംധുളിലാ‌ നമ്മള്‍ ല ഇലാഹ ഇല്ലല്ലാ മുഹമ്മദ് രസൂളല്ലയില്‍ വിസ്വസിക്കുനവേര്‍ ആണ് അള്ളാഹു അലതേ ആരാധനക്കര്ര്‍ഹനായി ആരുമില്ല ....
    എന്നിക്ക് മനുസിലാവാത്ത കാര്യം ഇതാണ് മുസ്ലിമിന്റെയ് അള്ളാഹു എന്നാണ് ഉണ്ടായതു? ഏകദേസം ഒരു 1450 വര്ഷം ??? അതിന് മുമ്പു യ്ശൂ ക്രിസ്തു ഉണ്ടയ്യി 2000 വര്ഷം അയ്യി അത് ഉണ്ടായിട്ടു അപ്പോള്‍ ഈ പറഞ്ഞ വായു ,ഭക്ഷണം,വളളം ഇതൊന്നും കൂടിചില്ലേയ് അതിന്നു മുമ്പ് ബുദ്ധന്‍ ഉണ്ടായി ഒരു 4000 വര്ഷം മുമ്പു അപ്പോഴും ഈ പറഞ്ഞ വായു ,ഭക്ഷണം,വളളം ഇതൊന്നും കണ്ടിലീയിരുന്നോ? ഇതല്ലാം പോട്ടേ 10'000 വര്‍ഷത്തെ സംസ്കരും ഉണ്ട് ഹിന്ദുവിന് അന്നേരവും ഇവര്‍ ഈ പറഞ്ഞ വായു ,ഭക്ഷണം,വളളം ഇതൊന്നും കാഴീക്കതേ ആണോ ജീവിച്ചത് ? ഇതല്ലാം പോട്ടേ ആഫ്രിക്കയില്‍ ഒരു ആഴ്ചയില്‍ ഒരു നേരം ആണ് അവിടുത്തെ പട്ടിണി പാവങ്ങള്‍ കഴി ക്കുന്നത് അന്നേരം ഇ മുസ്ലിമിന്റെയ് അള്ളാഹു എവിടേ പോയി ?അതും u n കൊടുക്കുന്ന നക്കാപിച്ച !!!..
    ഇതല്ലാം പോട്ടേ നമ്മുടെ മലയാളം ഭാഷയില്‍ ദൈവും ,ഈശ്വരന്‍ എന്നി സുന്ദരമായ പദം ഉണ്ട് ഈ അള്ളാഹു എന്ന പദം അറബി ആണ് എന്ത് കൊണ്ടു ഇവെര്‍ക്ക് പറയാന്‍ സാധിക്കുനില ?ദൈവും ,ഈശ്വരന്‍ ഒരു മതത്തിന്റെയും കുതാവ്കാശം അല്ലാ ....പക്ഷെ ഇതല്ലാം ചൂണ്ടി കനിക്കുനത് ഇവെര്‍ക്ക് ഒരിക്കലും മറ്റു മതസ്ഥരുമായി ഒത്തു പോകാന്‍ സാധികില്ല എന്നാണ് ഞാന്‍ വിലയിരുതുനത്....
    ഇതിന് ഒരു കാരണം ഉണ്ട് കുറച്ചു വര്ഷം മുമ്പു നമ്മുടെ സ്കൂളുകളില്‍ assembley രാവിലെയ കൂടുമ്പോള്‍ "വന്ദേമാതരം" ഗാനം അല്ലപികണം എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പല്ലും നഗവും ഉപയോഗിച്ചു നഖ്‌ാഷികാന്തം എതിര്തവേര്‍ ആണ് അതിന്നു കാരണം ആയ്യി പറഞ്ഞതു ഇതു ഹിന്ദു ദേശിയ ഗാനം ആണ് എന്നും മുസ്ലിമിനേ ഹിന്ദുവല്കരിക്കാന്‍ ഉള ഗൂഡ നിഇകം എന്നും ഓക്കേ ആണ് അടിച്ച് വിട്ടത് ...വന്ദേമാതരം ദേശ ഭക്തി ഗാനത്തില്‍ എന്ത് hinduisam ആണ് ഉളത്? ഇനി അത് പാടിയാല്‍ തന്നേയ് മുസ്ലിം ഇത്രയ്ക്കു പെട്ടന്ന് തകരുന്ന മതം ആണോ?ഇപ്പോള്‍ മുംബൈ അക്രമനതിന്റെയ് പശച്ചതലത്തില്‍ ചില്ല മുസ്ലില്‍ം സഹോദരന്മാര്‍ അത്മാര്തംയിട്ടന്നോ എന്ന് എന്നികര്ര്യില്ല വന്ദേമാതരം , ഭാരത് മാതാ കി ജയ് എന്നോകെ വില്ലിച്ചു കൂവുന്നുണ്ട്

    അത് പോലെയ തന്നേയ് ശ്രീ രവി ശങ്കെരിന്റെയ് ART OF LIVING COURSE എല്ലാ സ്കൂളിലും കോളജുകള്‍ ഇതു പ്രബളിയത്തില്‍ കൊണ്ടു വരണം എന്ന് തിരുമാന്നിച്ചപ്പോള്‍ മുന്‍പന്തിയില്‍ ഈ ഇസ്ലാമിസ്റ്റുകള്‍ ഉണ്ട് അത് തടയാന്‍ ....
    പാകിസ്തനിലെയ മുശ്രഫ് ഭരണകൂടം ART OF LIVING COURSE അന്ഗീകരിച്ച കാര്യം ആണ് ആ മനുഷ്യനം പറഞ്ഞത് അത് അവരുടെ സ്കൂളിലും കോളജുകള്‍ കൊണ്ടുവന്നാല്‍ തീവ്രവാദംത്തിനു നല്ലൊരു ശമന്നും ഉണ്ടാകും എന്ന്....പക്ഷെ എന്തുകൊണ്ടൂ ഈ ചീത്ത പരുപടിക്ക് നമ്മുടെ മുസ്ലിമുകള്‍ കൂട്ട് നിന്നില്ല ,കാരണം എല്ലാവരും നന്നയാല്‍ മുസ്ലിം സമൂത്തിന്നു നാണകേട്‌ അല്ലെയ ?
    നല്ലവരായ മുസ്ലിം സഹോദരന്‍ മാരെ... നല്ലത് മാത്രം സ്വീകരിക്കുക എന്ന ഹിന്ദു തത്വം നിങള്‍ക്ക് സ്വീകരിച്ചു കൂടെ അതുകൊണ്ടല്ലേ നമ്മുടെ രാജ്യത്ത് ഇത്രയും മതങ്ങള്‍ തന്നേയ് ഉണ്ടായത്...ചില മുസ്ലിം മത പണ്ഡിതര്‍ കുറെയ ആള്‍ക്കാരെ "പൊട്ടാ കിണറ്റിലെയ തവളകള്‍ " അക്കിയിരിക്കുയാണ് മറ്റു മതസ്തരുടെയ് നല്ല കാര്യങ്ങള്‍ സ്വീകരിക്കുനത് ഹര്രാം എന്ന് കല്പിച്ചിരിക്കുന്നു ?മതം മാറാന്‍ ഞാന്‍ ഇവിടെ പറയുന്നില മറ്റു മതസ്തരുടെയ് നല്ല വശങ്ങള്‍ സ്വീകരിച്ചു നാടിനും സമൂഹത്തിനും നന്മ വരുത്തുക അത്രേ ഞാന്‍ ആഗ്രഹിക്കുനുള്,"മതം മനുഷിയന്നു മദം ആണ്"
    മുസ്ലിം സഹോദരന്മാര്‍ താനേ പറയ്യുന്നു അവെരുടെയ് മതം സ്ട്രോങ്ങ്‌ ആണ് എന്ന് !! !എങ്കില്‍ പിന്നേ എന്ത് കൊണ്ടു ഈ ART OF LIVING COURSE പഠിച്ചു കൂടാ അതില്‍ ആരെയും മതം മട്ടിയതയിട്ടു ഞാന്‍ കേട്ടിട്ടില,ഞാന്‍ ഇതിന്റെ agent ഒന്നും അല്ലാ കേട്ടോ...
    നമ്മുടെ ആനുകാലിക പ്രശ്നത്തില്‍ മുസ്ലിം സഹൂടരന്മാരുടെയ് വിഴ്ചകളും പോരയിമകളും

    ReplyDelete
  154. ജിത് ചേട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
    ആർട്ട് ഓഫ് ലിവിംഗിന്റെ ഏജന്റല്ലാ എന്ന് അവസാനം ഓർമ്മിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ തിർച്ചയായും തെറ്റിദ്ധ്രിച്ചേനേ കെട്ടോ!!!!!!!!!!!!!!!!!!!!!!!
    !!!!!!!!!!!!!!!!
    ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  155. mr. jith
    നിങ്ങളൊരു മുസ്ലിമാണങ്കില്‍ ,ദയവായി ആദ്യം ഇസ്ലാം എന്താണെന്ന് പഠിക്കൂ.. വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുന്നതിനു മുന്നെ. മറ്റു മുസ്ലിംങ്ങളെ കൂടി നിങ്ങള്‍ വിവരക്കേട്‌ വിളമ്പി പരിഹസിക്കാതിരിക്കുക.

    ആദ്യം അക്ഷരതെറ്റു കൂടാതെ എഴുതാനെങ്കിലും ശ്രമിക്കുക

    അഥവാ നിങ്ങള്‍ മുസ്ലിമല്ലെങ്കില്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിന്റെ ഏജന്റാണെന്ന് തുറന്ന്പറഞ്ഞ്‌ ആളെ പിടിക്കുക

    stope your bla bala bala

    ReplyDelete
  156. Dear Anonymous..
    ആർട്ട് ഓഫ് ലിവിംഗിന്റെ ഏജന്റല്ലാ എന്ന് അവസാനം ഓർമ്മിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ തിർച്ചയായും തെറ്റിദ്ധ്രിച്ചേനേ കെട്ടോ!!!!!!!!!!!!!!!!!!!!!!!
    Bro... ഞാന്‍ സത്യസന്തമായി പറയുകയാണ്‌ ഇതു വെര ഞാന്‍ അതിന്നു പോയിട്ടില്ല പക്ഷെ ഞാന്‍ ശ്രീ ശ്രീ രവിശങ്ങേരിന്റെയ് ആര്ട്ടികില് വായിക്കാറുണ്ട്.അതുപോലെ തന്നേയ് ബുദ്ധന്റെയ് തത്വങ്ങള്‍ എന്നേ ആകെര്ഷിച്ചിട്ടുണ്ട്, അതിലെയ ഒരു തത്വം പറയാം ഈ ഭൂമിയില്‍ സമാധാനം വരണമങ്ങില്‍ പക്ഷി മ്രിഗാധികളെ കൊല്ലുകയോ ഭക്ഷിക്കുകയോ ചെയ്യാതിരിക്കുക.. അത് വളരെ ശെരിയാണ്‌ എന്ന് ഇപ്പോള്‍ തോന്നുന്നു കാരണം athiney ഓക്കേ കൊന്നുതിന്നുതിന്റെയ് ശാപം ആണ് ഇപ്പോള്‍ ഭൂമിയില്‍ കാണുന്നത്...
    ഇപ്പോള്‍ തന്നേയ് ഈ പെരുന്നളിന്നു നോക്ക് സൌദിയില്‍ തന്നേയ് യഥാണ്ട് 10 ലക്ഷം അരവുമാടുകല്‍േ ആണ് ബല്ലി ക്കായി കൊന്നു തളിയത്!!!പിന്നേ ബാകി ഉള രാജ്യത്തെ കണക്കു പറയണ്ടാതില്ലല്ലോ??? പിന്നേ യങ്ങന്നെയ മുസ്ലിം സമൂഹത്തിനു സമാധാനം വരിക ? ഇതു വായിച്ചു ഞാന്‍ ഒരു സസിയഭൂക് ആണ് എന്ന് കരുതണ്ട അല്പസ്വെല്പം മാംസാഹാരം കഴിക്കുന്ന വ്യക്തി ആണ് ഞാന്‍ ...പക്ഷെ ഇതൊന്നും ഒരു മുസ്ലിം വിസ്വസിയോടു പറഞ്ഞാല്‍ അവര്‍ ആന്ഗീകരിക്കില്ല കാരണം അവര്‍ പറയുന്നു അള്ളാഹു മനുഷിയര്‍ക്കു ഭക്ഷിക്കാന്‍ വേണ്ടി നിര്മിച്ചതന്നു എന്നോകെ ആണ് പറയുനത്!!! എന്ത് ചയാന്‍ ഇവെരുടെയ് കൂടെ അലിയോ നമ്മള്‍ ജിവിക്കുനത് കഴിചലേ പറ്റു ? ഇപ്പോള്‍ ശുദ്ധ ബ്രമനെര്‍ പോലും ഒളിച്ചും പാത്തും കഴി ക്കുനവേര്‍ ഉണ്ട്.ഡോക്റെര്മാര്‍ താനേ പറയുന്നു നല്ല ഒരു ആരോഗിയം ഉള ശരിരവും മന്നസും,ധീര്‍ക്കയുസും ഉണ്ടാവെനമെങ്ങില്‍ മാംസാഹാരം ഒഴിവാക്കണം എന്ന് ??? ആപ്പോള്‍ പിന്നേ ആര് പറഞ്ഞതാ ശെരി ?ബുദ്ധന്നോ?അള്ളാഹു ?
    നമ്മുക്ക് ഒന്നു ഒരു 25 വര്ഷം പിന്നോട്ട് പോകാം ....നമ്മുടെ നാട്ടില്‍ എത്ര ആശുപത്രികള്‍ ഉണ്ടായിരുന്നു ?ഇപ്പോള്‍ എത്ര ആശുപത്രികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍?ഇപ്പോള്‍ സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ആണ് കൂടുതല്‍ ..25 വര്ഷം മുമ്പു എത്ര സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ടയ്യിരുന്നു ? ഒന്നോ രണ്ടോ അത്രേ ഉണ്ടായിരുന്നുള്ളൂ ഇപ്പോള്‍ കണക്കു എടുക്കാന്‍ പറ്റുമോ ???എന്താണ് ഇതിന് കാരണം? നിങ്ങള്‍ ആരെങ്ങിലും ചിന്തിച്ചിട്ടുണ്ടോ ഈ കാര്യങ്ങള്‍? ചിന്തിക്കാന്‍ സമയം കാണണം എങ്ങിലും ഞാന്‍ പറയാം...
    ഇപ്പോള്‍ വരുന്നു വിദേശ രാജ്യന്ഗ്ലില്ലേ പണതിന്റെയ് ഒഴുക്ക്. ഇപ്പോള്‍ അന്നങിയാല്‍ ചികെനും ബീഫും ഒരു ദിവസം പോലും നമ്മുടെ ജനങ്ങള്‍ ഒഴിവാക്കാറില്ല?? പണ്ടോകേ നമ്മുടെ നാട്ടില്‍ ആഴ്ചയിലോ മാസതില്ലോ ഓക്കേ ആണ് ഇതു കഴിചിരുനത്...പണ്ടോകേ നമ്മള്‍ പറയും ഷുഗറും,പ്രഷറും,ഹാര്‍ട്ട്‌ അട്ടക്കും ഓക്കേ പണകാര്‍ക്ക് വരുന്ന രോഗം ആണ് എന്ന് അന്ന് എന്ത് കൊണ്ടു അവെര്‍ക്ക് വന്നു ? കാരണം അവെരുടെയ് കൈയില്‍ ധാരാളം പണം ഉണ്ടായിരുന്നു ദിവസവും മാംസാഹാരം ഒഴിവയ്ക്കാന്‍ പാടില്ലായിരുന്നു innu സാധാരണ ആള്കര്‍ക്കും അത് ഒഴിവയ്ക്കാന്‍ പറ്റില്ല കാരണം ഒരു കുടുംബത്തില്‍ ഒരാള്‍ എങ്ങിലും വീധേശതയിരിക്കും അപ്പോള്‍ പിന്നേ തൊട്ടാല്‍ കോഴി,മട്ടന്‍ എന്ന് വേണ്ട വിവിധതരം കലകളില്‍ ഉള പചാകങ്ങളും. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് കോഴിക്ക് ഒരു വീട്ടില്‍ ജനനനം വന്നാലും മരണം വന്നാലും കോഴിയുടെ കാര്യം പോക്കാ എന്ന്..
    ഇപ്പോള്‍ ഈ കാര്യം പറഞ്ഞതിനു ഒരു ബന്ധം കൂടി ഉണ്ട് ഇസ്ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മതം എന്നാണ് ഇവര്‍ അവകാശ പെടുന്നത് ഇവെര്‍ക്ക് എങ്ങനെ ഇതിനെ ഓക്കേ കൊല്ലാന്‍ തോന്നുന്നു ഒരു വീട്ടില്‍ ഒരു പശുവിനെയോ കോഴിയ്യോ വളര്‍ത്തി പാലും മുട്ടയും ഓക്കേ തന്നിട്ട് എങ്ങനേ ഇതിനെ കൊല്ലാന്‍ തോന്നുന്നു ?പണ്ടു ഇതൊകേ ഹിന്ദുകള്‍ സ്നേഹിച്ചും aaradichum ആണ് ഇതിനെ വളര്‍ത്തിയത്‌ ഇപ്പോള്‍ ഇവരും കൊല്ലാനും തിന്നാന്നും തുടങ്ങി ....
    ഇസ്ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മതം എന്നാണ് ഇവര്‍ അവകാശ പെടുന്നത് അങ്ങനെ എങ്കില്‍ പല രാജ്യങ്ങളിലും പ്രകൃതി ക്ഷോഭം മൂലം കഷ്ട്ടപെടുമ്പോള്‍ ഈ ഇസ്ലാമിസ്റ്റ് എവിടെയായിരുന്നു ?For example in usa,myanmar,srilanka,china,....etc എന്നി രാജ്യങ്ങളില്‍ ച്ചുഴ്ല്ലി,സുനാമി,വളപോക്കം എന്നിവ ഉണ്ടാകാറുണ്ട് ഇവിടെ ഒനും ഒരു സഹായവും ഞാന്‍ കണ്ടിട്ടില ഒരു മുസ്ലിം പൌരന്റെയോ, മുസ്ലിം രാഷ്ട്ട്രതിന്റെയോ,ഇവിടെ ഓക്കേ ആദിയം സഹായം എത്തിക്കുക ഇന്ത്യയോ, ഇന്ത്യക്കരന്നോ ആയിരിക്കും സഹായം എത്തിക്കുക,നമ്മുടെ രാജ്യം മതമോ,പൌരനോ,രാഷ്ട്ട്രമോ നോക്കാറില്ല,അവിടെ ശതുവെന്നോ മിത്രമെന്നോ നമ്മള്‍ നോക്കാറില്ല പാകിസ്താനില്‍ ഭൂകമ്പം ഉണടയപ്പോള്‍ പോല്ലും എവിടെയും ആദിയം നമ്മുടെ രാജ്യം സഹായത്തിനായി മുന്‍പന്തിയില്‍ ഉണ്ടാവും,അതേയ് സമയം ഒരു മുസ്ലിം രാഷ്ട്ട്രം ആയ പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ഇറാന്‍ .....എന്നിവ വേണ്ട ഇവിടെ ഓക്കേ പ്രകൃതി ക്ഷോഭം മൂലം കഷ്ട്ടപെടുമ്പോള്‍ ഒരു മുസ്ലിം പൌരനോ , മുസ്ലിം രാഷ്ട്ട്രതിണോ വാരികോരി കൊടുക്കാന്‍ എന്തു ഇഷ്ട്ടമാനെന്നോ ഈ മുസ്ലിംകള്‍ക്ക് ....
    മുസ്ലിമുകള്‍ അവകാശപ്പെടുന്നത് ഖുറാന്‍ സമൂഹത്തിനു വേണ്ടി അവതരിച്ച മതം ആണ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മതം എന്നാണ് ഇവര്‍ അവകാശപെടുന്നത് ഇപ്പോള്‍ ആര്‍ക്കങ്ങിലും മനുസിലയോ മുസ്ലിമുകള്‍ ആര്‍ക്കാണ് ശേന്ഹവും ,സമാധാനവും ,
    ഏത് സമൂഹത്തിനാണ് കൊടുക്കുനതന്നു ?മുസ്ലിമുകളുടെയ് ഈ കാഴ്ചപാട് മാറാതെ ആ മതമോ സമൂഹമോ നന്നാവില്ല ...

    Anonymous said...
    mr. jith
    നിങ്ങളൊരു മുസ്ലിമാണങ്കില്‍ ,ദയവായി ആദ്യം ഇസ്ലാം എന്താണെന്ന് പഠിക്കൂ.. വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുന്നതിനു മുന്നെ. മറ്റു മുസ്ലിംങ്ങളെ കൂടി നിങ്ങള്‍ വിവരക്കേട്‌ വിളമ്പി പരിഹസിക്കാതിരിക്കുക.

    ആദ്യം അക്ഷരതെറ്റു കൂടാതെ എഴുതാനെങ്കിലും ശ്രമിക്കുക

    അഥവാ നിങ്ങള്‍ മുസ്ലിമല്ലെങ്കില്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിന്റെ ഏജന്റാണെന്ന് തുറന്ന്പറഞ്ഞ്‌ ആളെ പിടിക്കുക

    stope your bla bala ബാലാ

    സഹോദര
    ഞാന്‍ മുസ്ലിമുകളേ തരംതാഴ്തുകയല്ല അവെരുടെയ് കാഴ്ചപാടുകള്‍ സമൂഹത്തിനു ഇപ്പോഴും നിലനില്ല്കുന്ന കാര്യങ്ങള്‍ ആണ് പറയുന്നത്..താങ്ങള്‍ക്ക്‌ നഗ്ന സത്യങ്ങള്‍ ഒട്ടും അങ്ങോട്ട് പിടിക്കുനില്ലന്നു മനുസ്സിലായി. ഞാന്‍ എന്തു വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുന്നഉ എന്നും കൂടി അറിയാന് ആഗ്രഹിക്കുന്നു
    "ആദ്യം അക്ഷരതെറ്റു കൂടാതെ എഴുതാനെങ്കിലും ശ്രമിക്കുക" ഈ പറഞ്ഞ കാര്യങ്ങളോട് ഞാന്‍ യോജിക്കുന്നു പക്ഷെ ഞാന്‍ ചില സമയ പരിധിക്കുള്ളില്‍ എഴുതി തീരണ്ടാതിനാല്‍ adjust ചയ്തു വായിക്കാന്‍ ശ്രമിക്കുക.അക്ഷരതെറ്റു കൂടാതെ എഴുതാനെങ്കില്‍ ഒരു ബ്ലോഗ് വേറ തുടങ്ങിയന്നേ
    പിന്നേ താങ്ങള്‍ പറഞ്ഞല്ലോ ഞാന്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിന്റെ ഏജന്റാണെന്ന് തുറന്ന്പറഞ്ഞ്‌ ആളെ പിടിക്കുക എന്ന്
    ഒരു പൌരനു മുസ്ലിമോ ക്രിസ്ടിയനിയോ ആകണമേങ്ങില്‍ അങ്ങോട്ട് സാമ്പത്തിക സഹായം കൊടുക്കും , ആയി കഴിഞ്ഞാല്‍ എന്തൊരു പുബ്ലിസിടിയ പത്രത്തിലും, മീഡിയയിലും ഓക്കേ...ഇസ്ലാം അസ്ലെഷിച്ചുന്നോകേയ് പറഞ്ഞു എന്തൊരു ബഹളമ ..
    ART OF LIVING COURSE ന്നു ഒരു രണ്ടു വര്ഷം മുമ്പു വേര സൌജന്യം ആയ്യിരുന്നു എന്ന് കേട്ടിരുന്നു ഞാന്‍. അതിന്നു ശേഷാം അവര്‍ പഠിതക്കളുടെയ് ബാഹുല്ലിയം മൂലം ഫീസ് എര്ര്പെടുതിന്നു അറിയാന്‍ കഴിഞ്ഞു. എത്രയാ ഫീസ് എന്ന് എനിക്ക് അറിയില്ല പോയിട്ട് ഞാന്‍ പറയാം...
    താങ്ങ്ളോട് എന്നിക്ക് ഒന്നു ചോദിയ്ക്കാന്‍ ഉള്ളത് ഈ മീഡിയയിലും,പത്രത്തിലും, പുബ്ലിസിടി കിട്ടാന്‍ വേണ്ടിയും,സാമ്പത്തിക സഹായം കിട്ടാന്‍ വേണ്ടിയും മതം മറുന്നതാണോ നല്ലത്? അതോ പൈസ അങ്ങോട്ട് കൊടുത്തു പഠിക്കുനതാണോ നല്ലത് ?

    ReplyDelete
  157. Anonymous said...
    mr. jith
    നിങ്ങളൊരു മുസ്ലിമാണങ്കില്‍ ,ദയവായി ആദ്യം ഇസ്ലാം എന്താണെന്ന് പഠിക്കൂ.. വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുന്നതിനു മുന്നെ. മറ്റു മുസ്ലിംങ്ങളെ കൂടി നിങ്ങള്‍ വിവരക്കേട്‌ വിളമ്പി പരിഹസിക്കാതിരിക്കുക.

    ആദ്യം അക്ഷരതെറ്റു കൂടാതെ എഴുതാനെങ്കിലും ശ്രമിക്കുക

    അഥവാ നിങ്ങള്‍ മുസ്ലിമല്ലെങ്കില്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിന്റെ ഏജന്റാണെന്ന് തുറന്ന്പറഞ്ഞ്‌ ആളെ പിടിക്കുക

    stope your bla bala bala

    Excuse me something wrong caught ed or misunderstanding in ur mind

    1st u learn other religious books of hindu dharma,budha darma, bible such like ...
    i read ur quran bro... if u don't mind i tell u one thing if anybody says in some points is showing fault they will (muslim hardcore mind)kill that showing person. for example "Thaslim" salman rushdid" like that..
    there is so many fault in ur quran for example u never see equalize men & women ,if u believe in god what different between men & woman in god? why men look @ sexy mind to women? thats why they wear hijab & black dress (abaaya)why u need marry 1 to 4 bcoz u cannot control urself? bcoz of non vegiterian?islaam not allow ur head down to any person only allow to god..who is god?in quran says god knows everything only god know no man kind know no knowledge all knowledge knows god then why should doing (sunnath) why he knows all then why he rectified?
    i believe that in every person have god അവനെ ബഹുമാനിക്കുക അതാണ്‌ ഹിന്ദുവും ബുദ്ധയും ഏതൊരു പൌരനേയും കാണുമ്പൊള്‍ തല കുനിച്ചു വനങ്ങുനത്..ആ മനുഷിയരാണ് ദൈവും അതൊകൊണ്ടാണ്‌ അവെരുടെയ് ഇടയില്‍ തീവ്രവാദം വളരാത്തത് .മുകളില്‍ ദൈവം ഉണ്ടാങ്ങില്‍ പിന്നേ എന്തിന്നു തീവ്രവാദം?ഖുര്‍ആന്‍ മാത്രം വായിചിട്ടുള ആളെങ്ങില്‍ അവന്‍ പറയും അത് വായിച്ചു നോക്കാന്‍ മറ്റുള്ളവെരോട് പറയും ...ഇനി മുസ്ലിം വ്യക്തി മറ്റു മതഗ്രന്ഥങ്ങള്‍ വയ്യിചിട്ടുളത് എങ്കില്‍ അവന്‍ ഒന്നും പറയില്ല for example നമ്മുടെ അബ്ദുല്‍ കലാം മുന്‍ പ്രസിഡന്റ് ,കഴിഞ്ഞ മാസം അബ്ദുല്‍ കലാം പറഞ്ഞതു കേട്ടിട്ടഇല്ലങ്ങില്‍ ഞാന്‍ പറയാം അതായതു നമ്മുടെ ചന്ദ്രയാന്‍ പദ്ധതി വിജയിച്ചപ്പോള്‍ കലാം പറഞ്ഞതു iinstin theory & അദ്വൈതം ശാസ്ത്രം കൂടി കലര്‍ത്തി ശാസ്ത്രം വേഗം കൂട്ടണം എന്ന് പുതിയ പ്രസിഡന്റ് ബാരക് ഒബാമ ..മുസ്ലിം വ്യക്തി ചുര്ച്ചില്‍ പോയി പ്രര്ധിക്കുന്നു ഹനുമാന്‍ ഇഷ്ട ദൈവം

    ReplyDelete
  158. താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാനാവാതെ നിശബ്ദരാകേണ്ടി വന്ന ഇടതുപക്ഷരാഷ്ട്രീയ സുഹൃത്തുക്കളുണ്ട് ഈ ബൂലോകത്തില്‍ എന്നോര്‍ത്ത് അഭിമാനിക്കുമ്പോള്‍ തന്നെ അല്പജ്ഞാനികളോട് സംവദിക്കേണ്ടിവരുന്ന താങ്കളുടെ ഗതികേടോര്‍ത്ത് നകുലന്‍,സഹതാപം തോന്നുന്നു.വിവരണങ്ങളിലെ ആത്മാര്‍ര്‍ത്ഥതയെ അഭിനന്ദിക്കുന്നു.

    ReplyDelete
  159. കോഴിക്കോട്: വര്‍ഗീയ ഫാഷിസത്തിനെതിരായ പ്രതിരോധവും തുല്യാവകാശത്തിനായുള്ള പോരാട്ടവും കൊണ്ട് ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സാമൂഹിക മുഖ്യധാരയില്‍ ശ്രദ്ധേയമായ ഇടം നേടിയ നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ടി(എന്‍.ഡി.എഫ്)ന് പുതിയ മാനം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെ, പിന്നാക്ക-ന്യൂ—നപക്ഷ ശാക്തീകരണത്തിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രഭാഗധേയമായി എന്‍.ഡി.എഫ് മാറി.
    അപവാദങ്ങളുടെയും ആരോപണങ്ങളുടെയും മുനയൊടിച്ച് ക്രിയാത്മകവും വ്യതിരിക്തവുമായ സാമൂഹിക ഇടപെടലുകളിലൂടെ വേറിട്ട വ്യക്തിത്വം ആര്‍ജിച്ച സംഘടന, ദേശീയ ന്യൂനപക്ഷ ശാക്തീകരണ പ്രസ്ഥാനത്തിന്റെ കണ്ണിയായതോടെ നിര്‍ണായക നാഴികക്കല്ലാണ് പിന്നിടുന്നത്. എന്‍.ഡി.എഫ് കൈവരിച്ച മുന്നേറ്റങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള കേരളത്തിന്റെ കരുത്തും പ്രചോദനവുമായി മാറുമെന്നതാണ് പ്രധാന വിലയിരുത്തല്‍.
    1993 നവംബര്‍ 14നാണ് കോഴിക്കോട് ആസ്ഥാനമായി നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ട് പിറവികൊണ്ടത്. അയോധ്യയുടെ പേരില്‍ ഹിന്ദുത്വഭീകരത സംഹാരരൌദ്രത പ്രാപിച്ച പശ്ചാത്തലമായിരുന്നു അത്. ബാബരി ദുരന്തത്തെത്തുടര്‍ന്ന് അരക്ഷിതബോധവും ഭീതിയും മുസ്ലിം സമുദായത്തെ വേട്ടയാടി. മതേതരപ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും കൈവിട്ടതോടെ നിന്ദ്യതയും നിരാശയും സുരക്ഷിതത്വമില്ലായ്മയും മുസ്ലിംകളെ ഒറ്റപ്പെടുത്തി.
    മതേതര-പരമ്പരാഗത പ്രസ്ഥാനങ്ങള്‍ ആ ഭീഷണി നേരിടുന്നതില്‍ പരാജയപ്പെട്ടതോടെ ഫാഷിസത്തിനെതിരായ പ്രതിരോധമായും തുല്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടമായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വതന്ത്രവേദികള്‍ രൂപംകൊണ്ടിരുന്നു. ആ ചെറുസംഘങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളുടെയും ആശയക്കൈമാറ്റത്തിന്റെയും ഏകോപനത്തിനൊടുവിലാണ് എന്‍.ഡി.എഫ് നിലവില്‍ വന്നത്.
    പിന്നീട് വര്‍ഗീയ ഫാഷിസത്തിനും ഭരണകൂട നീതിനിഷേധങ്ങള്‍ക്കുമെതിരേ സംഘടന ക്രിയാത്മക ഇടപെടലുകളുമായി രംഗത്തുവന്നു. "ബാബരി മസ്ജിദ് നമുക്കു മറക്കാതിരിക്കുക' എന്ന പ്രമേയം ബാബരി ദുരന്തത്തിന്റെ നോവായി ഓരോ ആണ്ടറുതിയിലും സമുദായത്തെ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ആവശ്യപ്പെട്ട് എന്‍.ഡി.എഫ് ശക്തമായി രംഗത്തുവന്നു. നരേന്ദ്രന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച സംവരണ പാക്കേജിനു പിന്നില്‍ പ്രധാനമായും എന്‍.ഡി.എഫിന്റെ പ്രയത്നങ്ങളായിരുന്നു.
    97ല്‍ കോഴിക്കോട്ട് നടത്തിയ ദേശീയ മനുഷ്യാവകാശ സമ്മേളനം, പൌരത്വനിഷേധത്തിനെതിരേ '94ല്‍ കോഴിക്കോട്ടു നടത്തിയ ബഹുജന പ്രതിഷേധറാലി, ടാഡക്കെതിരേ '95ല്‍ ജില്ലാകേന്ദ്രങ്ങളില്‍ നടത്തിയ പ്രചാരണറാലി, മഅ്ദനി നിയമസഹായ സമിതി, മുസ്ലിംവേട്ടയ്ക്കെതിരായ ഇടപെടലുകള്‍, "പ്രതിരോധം അപരാധമല്ല' കാംപയിനുകള്‍, മാറാട്ടെ ഇരകള്‍ക്ക് ദുരിതാശ്വാസവും നിയമസഹായവും, ഗ്രാസിം മലിനീകരണത്തിനെതിരായ ജനകീയ സമരം, ബ്രഹ്മപുരം-കരിമുകള്‍ മലിനീകരണവിരുദ്ധ സമരങ്ങള്‍, സ്കൂള്‍ കൊഴിഞ്ഞുപോക്കിനെതിരായ ബോധവത്കരണം, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഗുജറാത്തിലും അസമിലും വസ്ത്രവും മരുന്നുമെത്തിക്കല്‍, മുത്തങ്ങയില്‍ ഇരകളായ ആദിവാസികള്‍ക്ക് സഹായനടപടികള്‍, സ്ത്രീധനരഹിത വിവാഹങ്ങള്‍, സാമ്രാജ്യത്വവിരുദ്ധ കാംപയിനുകള്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, ഫ്രീഡം പരേഡുകള്‍ തുടങ്ങിയ പരിപാടികള്‍ എന്‍.ഡി.എഫിനെ പൊതുസമൂഹത്തില്‍ ശ്രദ്ധേയമാക്കി.
    പി.എസ്.സിയുടെ സംവരണവിരുദ്ധ സമീപനത്തിനെതിരേ അടുത്ത കാലത്ത് രൂപംകൊണ്ട പിന്നാക്ക-ന്യൂനപക്ഷ പ്രക്ഷോഭം എന്‍.ഡി.എഫിന്റെ സാമൂഹിക ഇടപെടലിന്റെ സാക്ഷ്യമാണ്.
    പി.എസ്.സിയുടെ സവര്‍ണ വിധേയത്വത്തിനും പിന്നാക്കവിരോധത്തിനുമെതിരേ ദുര്‍ബലമായിപ്പോകുമായിരുന്ന പ്രതിഷേധം എന്‍.ഡി.എഫിന്റെ സമയോചിതവും ഗുണപരവുമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് പ്രതിഷേധക്കൊടുങ്കാറ്റായി രൂപാന്തരപ്പെട്ടത്.
    എന്‍.ഡി.എഫിനെതിരേ ചില രാഷ്ട്രീയപ്പാര്‍ട്ടികളും സംഘപരിവാരവും ഒരുപറ്റം മാധ്യമങ്ങളും തുടക്കം മുതല്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നുപോലും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നതും, മലപോലെ ഉയര്‍ന്ന അപവാദങ്ങളെല്ലാം മഞ്ഞുപോലെ ആവിയായിപ്പോയതും ശ്രദ്ധേയമാണ്. ഏറ്റവുമൊടുവില്‍ കശ്മീരില്‍ നാലു മലയാളികള്‍ ദുരൂഹമായി കൊല്ലപ്പെട്ട കേസില്‍ എന്‍.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും വിജയിച്ചില്ല.
    എന്‍.ഡി.എഫിനെതിരായ ആരോപണങ്ങള്‍ ഭരണാധികാരികള്‍ക്കുതന്നെ നിഷേധിക്കേണ്ടിവന്നു. പിണറായി വിജയനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് ഒടുവില്‍ മിണ്ടാട്ടംമുട്ടുകയും ചെയ്തു.

    ReplyDelete
  160. തേജസ് ദിനപത്രം

    (മലയാളിയുടെ മനസ്സാക്ഷി)

    www.thejasnews.com

    ReplyDelete
  161. ഭീകരത സ്രിഷ്ടിച്ച് കേരളത്തെ കാശ്മീരക്കരുത്.........

    http://video.google.com/videoplay?docid=2521989145838267811&hl=en

    ReplyDelete
  162. ഇന്ത്യാ രജ്യതെ ഏറ്റവും വലിയ ഭീകരവാദി RSS.




    അവരുടെ ഭീകരവാദം തുടങ്ങിയത് മഹാത്മാ ഗനധിയെ വധിച്ചതുമുതലാണ്.



    ഇപ്പൊള്‍ ഇതാ അവരില്‍ പെട്ട പല സന്യാസിമാരെയും പിടിച്ചിരിക്കുന്നു.

    (നമുക്ക് കൈകോര്‍ക്കാം ഈ ഭീകരവാദത്തിനെതിരെ)

    ReplyDelete
  163. എൻ.ഡി.എഫ്. അനുകൂല അനോണീ, കമന്റുകൾക്കു നന്ദി.

    >> മാറാട്ടെ ഇരകൾക്ക് ദുരിതാശ്വാസവും നിയമസഹായവും,

    ആരൊക്കെയാണ് മാറാട്ടെ ഇരകൾ, എന്തുകൊണ്ടാണ് അവർ “ഇരകൾ” എന്നു വിളിക്കപ്പെട്ടത് – അവർക്ക് എൻ.ഡി.എഫ്. നൽകിയ ദുരിതാശ്വാസവും നിയമസഹായവും എന്തൊക്കെയായിരുന്നു – അത്തരം സഹായമെത്തിക്കുവാൻ എൻ.ഡി.എഫിനുള്ള താല്പര്യം/പ്രേരണ എന്തെല്ലാമാണ് തുടങ്ങിയ വിശദാംശങ്ങൾ അറിയുവാൻ ആഗ്രഹമുണ്ട്.


    >> മുസ്ലിംവേട്ടയ്ക്കെതിരായ ഇടപെടലുകൾ

    ആലുവായിൽ യോഗം ചേർന്നവരെ പിടികൂടിയപ്പോളാണ് മുസ്ലീംവേട്ടക്കെതിരായ കാമ്പൈൻ നടത്തിയത്. അത്തരം അറസ്റ്റുകളെ എന്തുകൊണ്ടാണ് “മുസ്ലീംവേട്ട” എന്നു വിശേഷിപ്പിക്കുന്നത് എന്നതിന്റെ വിശദീകരണം ആവശ്യമാണ്. അന്നു വെറുതെവിട്ടവരെ വീണ്ടും അറസ്റ്റുചെയ്യേണ്ടിവന്നു ഈയിടെ. അതൊക്കെ “വേട്ട”യുടെ തുടർച്ചയായി കാണുന്നുണ്ടോ? മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയാണ് എന്നൊക്കെയുള്ള അസംബന്ധങ്ങൾ വിളിച്ചുപറഞ്ഞ് കാമ്പൈൻ നടത്തി ആളൂകളിൽ ഭീതിയും സുരക്ഷിതത്വബോധമില്ലായ്മയും നിറയ്ക്കുക - എന്നിട്ട് അതാ ജനങ്ങൾക്കു ഭീതിയാണ് – ഞങ്ങളാണ് ആശ്വസിപ്പിക്കുന്നത് എന്നു പറഞ്ഞ് അവകാശവാദം ഉന്നയിക്കുക. ഇതൊക്കെ ഒരുതരം “വെടക്കാക്കി തനിക്കാക്ക“ലിന്റെ വേറൊരു തരത്തിലുള്ള പതിപ്പല്ലേ? ഇത്തരം ദുർബലന്യായീകരണങ്ങളിൽ എത്രനാൾ പിടിച്ചുനിൽകാമെന്നാണു കരുതുന്നത്?

    >> "പ്രതിരോധം അപരാധമല്ല' കാംപയിനുകൾ

    എൻ.ഡി.എഫ്. നടത്തിയ ആക്രമണങ്ങളുടെയും ആയുധസംഭരണത്തിന്റെയും കഥകൾ തുടരെത്തുടരെ പുറത്തുവന്നപ്പോൽ മുഖം രക്ഷിക്കാൻ ഒരു വിഫലശ്രമം നടത്തിനോക്കിയതായിരുന്നു “പ്രതിരോധം അപരാധമല്ല” കാമ്പൈൻ. അതൊരു വലിയ നേട്ടമായി ചിത്രീകരിക്കുന്നതു കൌതുകകരം തന്നെ!!! ഗൾഫ് പണം ആവോളം കയ്യിലുള്ള ആർക്കുവേണമെങ്കിലും ധാരാളം പോസ്റ്ററുകൾ അച്ചടിച്ച് നാടൊട്ടുക്കും പതിക്കാം. ആരെയാണു “പ്രതിരോധി“ക്കുന്നത് – എന്തിൽ നിന്നാണു “പ്രതിരോധി“ക്കുന്നത് എന്നതിനെ സംബന്ധിച്ച് ഒരൊറ്റ മണിക്കൂർ ചർച്ചവന്നാൽ പൊളിഞ്ഞടുങ്ങുന്നതേയുള്ളൂ മേൽ‌പ്പറഞ്ഞ കാമ്പൈന്റെ അടിത്തറ.

    ReplyDelete
  164. അനോണീ,

    ഗാന്ധിജിയെ വധിച്ചതു സംഘമാണ് എന്ന വിവരക്കേടുപറഞ്ഞതുപോട്ടെ എന്നുവയ്ക്കാം. അതു ശീലമായീപ്പോയതായിരിക്കുമല്ലോ. പക്ഷേ, അന്നുമുതൽക്കാണ് അവരുടെ ഭീകരവാദം തുടങ്ങിയത്‌ എന്നുപറഞ്ഞതു വലിയ തെറ്റായിപ്പോയി. അപ്പോൾ 1925 മുതൽ 1948 വരെയുള്ള ഭീകരവാദം നമ്മൾ ആരുടെ തലയിൽ കെട്ടിവയ്ക്കും? ഇവിടെ ഓരോരുത്തർ അധിനിവേശത്തിന്റെ ആദ്യത്തെ കുതീരയുടെ കാലംതൊട്ടുള്ള സകലപോക്രിത്തരങ്ങളും സംഘപരിവാറിന്റെ അക്കൌണ്ടിലെഴുതാൻ വിയർത്തുകൊണ്ട്‌ വൃഥാവ്യായാമം ചെയ്യുമ്പോൾ, താങ്കൾ കേവലം അരനൂറ്റാണ്ടിലേക്ക്‌ ഒതുക്കിക്കളഞ്ഞതു വലിയതെറ്റായിപ്പോയി.

    കഴിഞ്ഞ രണ്ടുനൂറ്റാണ്ടിലെ കലാപങ്ങളുടെ കാരണങ്ങൾ പരിശോധിച്ചിട്ട്‌ അവയ്ക്കൊക്കെ ഇടയാക്കിയത്‌ ഏതെങ്കിലും സംഘടന പോ‍യിട്ട്‌ ഹിന്ദുക്കൾ പോലുമല്ല എന്നു പഠിച്ചു പ്രബന്ധം തയ്യാറാക്കിയ മുസ്ലീം വനിതാപ്രൊഫസറെ എന്തുചെയ്യണമെന്ന്‌ കൂലങ്കഷമായി ആലോചിച്ച്‌ ആദ്യം ഒരു തീരുമാനമെടുക്കൂ. ബാക്കി കാമ്പൈനുകളിൽ കുറച്ച്‌ അവർക്കെതിരായി നീക്കിവച്ചുകൂടാ എന്നുണ്ണ്ടോ? സാമ്പത്തികമാന്ദ്യമൊന്നും ഗൾഫിൽ നിന്നുള്ള ധനസ്രോതസ്സിനെ ബാധിച്ചുകാണാ‍ൻ വഴിയില്ലല്ലോ? പോസ്റ്ററുകൾ പതിക്കാന്നാവാത്ത വിധം കേരളത്തിലെ മതിലുകൾക്ക്‌ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടുമില്ല.

    പിന്നെ, സംഘത്തിൽ നിന്ന്‌ ഏതൊക്കെയോ സന്യാസിമാരെ പിടിച്ചെന്നും പറഞ്ഞു കേട്ടല്ലോ. :-) “കൈകോർത്തുപിടിച്ചുള്ള” കോമഡി പറച്ചിലിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ചിരി ആരോഗ്യത്തിനു വളരെ നല്ലതത്രേ.

    ReplyDelete
  165. >>ബാബരി ദുരന്തത്തെത്തുടർന്ന് അരക്ഷിതബോധവും ഭീതിയും മുസ്ലിം സമുദായത്തെ വേട്ടയാടി.<<

    അയോദ്ധ്യപ്രശ്നത്തിൽ ചിലർ മാത്രം കടും‌പിടുത്തം പിടിക്കുകയും ആ തീവ്രനിലപാടുകാർ സമുദായത്തിന്റെ മൊത്തം വക്താക്കളായി ചിത്രീകരിക്കപ്പെടുകയും ചെയ്തത് ഭാരതീയമുസ്ലീങ്ങൾ നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തമാണ്. അയോദ്ധ്യയിൽ എന്താണു സംഭവിച്ചതെന്നു സമുദായത്തിനു വിശദീകരിച്ചുകൊടുക്കാൻ ആളില്ലാതെ പോയത് അതിനേക്കാൾ വലിയ കഷ്ടമായിപ്പോയി. ആ അവസരം മുതലെടുത്തുകൊണ്ട് - അയോദ്ധ്യാസംഭവം മുസ്ലീങ്ങൾക്കെതിരാണെന്നും അവരെ എന്തൊക്കെയോ ചെയ്തുകളയുമെന്നുമൊക്കെയുള്ള പൊള്ളത്തരങ്ങൾ അവതരിപ്പിച്ച് സമുദായാംഗങ്ങളിൽ തികച്ചും അനാവശ്യമായ ഭീതിയും അരക്ഷിതബോധവും പരത്തി മുതലെടുക്കാൻ തീവ്രവാദികൾക്കു പതുക്കെപ്പതുക്കെ സാധിക്കുകയും കൂടി ചെയ്തതോടെ പതനം പൂർണ്ണമായി. മുസ്ലീംവോട്ടുലക്ഷ്യം വച്ചുകൊണ്ട് ഇന്നാട്ടിലെ കൂസിസ്റ്റുരാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇതിനെല്ലാം വളം വച്ചുകൊടുക്കുകയും ചെയ്തതോടെ പ്രതിരോധം ശ്രമകരവുമായി. . ഇതെല്ലാം തിരിച്ചറിഞ്ഞ് തിരുത്താനുള്ള ശ്രമങ്ങൾ സമുദായത്തിനുള്ളിൽ നിന്നു തന്നെ ഉയർന്നുവരണം.

    >>മതേതരപ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും കൈവിട്ടതോടെ നിന്ദ്യതയും നിരാശയും സുരക്ഷിതത്വമില്ലായ്മയും മുസ്ലിംകളെ ഒറ്റപ്പെടുത്തി.<<

    ഇത്തരം ന്യായീകരണങ്ങൾ ഒരുകാരണവശാലും അംഗീകരിക്കത്തക്കതല്ല എന്ന ബോദ്ധ്യത്തോടെമാത്രമായിരിക്കണം ഇനി മുതൽ ഈ വരികൾ ആവർത്തിക്കപ്പെടേണ്ടത്. ഈപ്പറയുന്ന ‘ഒറ്റപ്പെടൽ‘ എന്നൊന്നുണ്ടെങ്കിൽ അതു സ്വയം സൃഷ്ടിച്ച ഒരു ചട്ടക്കൂടു മാത്രമാണ്. ഒതുങ്ങിക്കൂടൽ എന്ന വാക്കായിരിക്കും കുറേക്കൂടി ചേരുക. അഞ്ഞൂറുവർഷമായി അനേകം ഹിന്ദുക്കളുടെ മനസ്സിൽ ഒരു കനലായി കിടന്നിരുന്ന ഒരു കെട്ടിടം അനേകമനേകം പരാതികൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലും കെട്ടിപ്പിടിച്ചു സംരക്ഷിക്കാനായില്ലെങ്കിൽ ഉടൻ തന്നെ നിരാശ വരികയാണെങ്കിൽ - അവിടെത്തന്നെ ചികഞ്ഞാൽ മതി എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. മതേതരപ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും കൈവിട്ടെങ്കിൽ ഉടൻ നിന്ദ്യതയും നിരാശയും വരുമെന്നുള്ളവർക്ക് വളരെപ്പെട്ടെന്നു മനസ്സിലാക്കാൻ സാധിക്കുമല്ലോ അയോദ്ധ്യയിലെ തർക്കമന്ദിരം എന്തുകൊണ്ടു തകർന്നുവെന്ന്. രണ്ടുവർഷത്തെ നിരാശകൊണ്ട് ഉടൻ ഇരു സംഘടനരൂപീകരിക്കപ്പെട്ടെങ്കിൽ, അഞ്ഞൂറുവർഷത്തെ നിരാശ എത്രത്തോളം സംഘടനകൾക്ക് ഇവിടെ ജന്മം കൊടുത്തേനെ!

    നിന്ദ്യത-നിരാശ-സുരക്ഷിതത്വമില്ലായ്മ – ഈപ്പറഞ്ഞ മൂന്നു തോന്നലും ശുദ്ധ‌അനാവശ്യമായിരുന്നു. അതു സമുദായത്തിനു വിശദീകരിച്ചുകൊടുക്കാൻ കരുത്തുറ്റ നേതാക്കന്മാർ ഇല്ലാതെ പോയി. അതിന്റെ പേരിൽ തീവ്രവാദികൾ മുതലെടുക്കുന്നതു തടയാനും കഴിഞ്ഞില്ല. ഇതിന്റെയെല്ലാം പേരിലാണ് മുസ്ലീം സമുദായം സഹതാപമർഹിക്കുന്നത്.

    മതേതരപ്രസ്ഥാനങ്ങളും ഭരണകൂടങ്ങളുമൊക്കെ കൈവിട്ടു എന്ന വാദവും നൂറുശതമാനം തെറ്റാണ്. ബാബറിമസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ പരിഹാസ്യമായ പല നിലപാടുകളേയും അന്ധമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ ഭൂരിപക്ഷവും ചെയ്തത്. ഹിന്ദുക്കളുടെ തികച്ചും മാന്യവും ന്യായവുമായിരുന്ന ആവശ്യങ്ങളേയും പ്രശ്നപരിഹാരനിർദ്ദേശങ്ങളേയും പിന്തുണച്ചു എന്നതൊരു കൊടും പാതകമായി ചിത്രീകരിച്ചുകൊണ്ട് ബി.ജെ.പി.യെ മറ്റുള്ളവർ ഭർത്സിച്ചതിനും നിന്ദിച്ചതിനും കയ്യും കണക്കുമില്ല. മുസ്ലീങ്ങളെ ഒരുവൻ കണ്ണുമടച്ചു പിന്തുണച്ചാൽ അവൻ മതേതരവാദിയും, ഹിന്ദുക്കൾ പറയുന്നതിൽ കാര്യമില്ലേ എന്നെങ്ങാനും അബദ്ധത്തിൽ ഒരുവൻ ചോദിച്ചുപോയാൽ അവൻ കൊടിയവർഗ്ഗീയഫാസിസ്റ്റുമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ വന്നു. കേരളം പോലുള്ള ചില്ലറ സ്ഥലങ്ങളിൽ ആ അവസ്ഥ നിലനിർത്താനുള്ള ശ്രമങ്ങൾ ഇപ്പോളും നിലച്ചിട്ടുമില്ല. അയോദ്ധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അതിഭയങ്കരമായ എന്തോ ഒരു ജീവൽപ്രശ്നമാണെന്നും – അത് ആക്രമണഭീഷണിയുടെ ഉദാഹരണമാണെന്നും – അവരെ പിന്തുണയ്ക്കാൻ ആരുമില്ലെന്നും – ഒക്കെപ്പറയുന്നത് തെറ്റാണ് - നുണയാണ് – കള്ളമാണ് – പച്ചക്കള്ളമാണ്. അതിന്റെ പേരിൽ തീവ്രവാദപ്രവർത്തനങ്ങൾക്കു ന്യായീകരണം ചമയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു തികഞ്ഞ മൌഢ്യമാണ്.

    അയോദ്ധ്യയേക്കുറിച്ച് എഴുതിയ ഈ പോസ്റ്റുകൂടി വായിക്കുക.

    ബഹുഭാരാത്വം – ബാബറിമന്ദിരം – ‘ബഹുജന‘പ്രസ്ഥാനം – ദ കണക്ഷൻ.

    ReplyDelete
  166. ജോക്കര്‍ , പ്രതിധ്വനി സഹതപിക്കുന്നു നിങ്ങളെ ഓര്‍ത്തു. രാജ്യത്തു നടന്ന എല്ലാ ഭീകര ആക്രമണങ്ങളും RSS നടത്തിയതാണ്. കഷ്ടം. നകുലന്‍ നല്ല പോസ്റ്റ് .

    ReplyDelete