April 07, 2009

ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ’യില്ലാതെ

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും

ഗോധ്ര കൂട്ടക്കൊലയിലും തുടർന്നുള്ള കലാപത്തിലുമൊക്കെ ആരെല്ലാം എന്തെല്ലാം ചെയ്തുവെന്നൊക്കെ വിശദീകരിക്കുന്ന – കലാപസംബന്ധിയായ – ഒരു പോസ്റ്റല്ല ഇത്‌. കലാപസമയത്ത്‌ ഒരു കൂട്ടർ ഒന്നു ചെയ്തു – മറ്റൊരു കൂട്ടർ മറ്റൊന്നു ചെയ്തു – അതിനും മുമ്പ്‌ വേറൊരു കൂട്ടർ വേറൊന്നു ചെയ്തിരുന്നു - മുതലായ താരത‌മ്യങ്ങൾക്കും അവസാനമില്ലാത്ത തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാക്കാൻ തീരെ താല്പര്യവുമില്ല. മറിച്ച്‌, മുൻപോസ്റ്റുകളുടെ തുടർച്ചയെന്ന നിലയിൽ, കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളാണിവിടെ പരിശോധിക്കുന്നത്‌. കലാപകാലത്തെ ദു:ഖകരമായ അവസ്ഥാവിശേഷം ഇടതുപക്ഷം കൈകാര്യം ചെയ്ത രീതിയിലെ അക്ഷന്തവ്യമായ ചില അപരാധങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഉദ്യമം. രാജ്യത്തെ മറന്നുകൊണ്ട്‌, കുറച്ചു വോട്ടു കിട്ടാനായി എന്തും പറയുമെന്ന സ്വഭാവമുള്ളവർ തീർച്ചയായും തീവ്രവാദപ്രോത്സാഹനം തന്നെയാണു നടത്തുന്നത്‌ എന്നു വ്യക്തമാക്കുകയാണു ലക്ഷ്യം.

ഗോധ്രാനന്തരകലാപകാലത്തെ സംഭവങ്ങൾ ആപത്ക്കരമായ രീതിയിൽ മുതലെടുക്കാൻ ശ്രമിക്കുകയെന്നത് ഇടതുപക്ഷം ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത തീക്കളിയാണ്. എന്തിനു വേണ്ടിയാണോ ശ്രമിക്കുന്നത് അത് - രാഷ്ട്രീയപരമായി അതു തങ്ങൾക്കുണ്ടാക്കേണ്ടുന്ന നേട്ടങ്ങൾ - സംഭവിക്കുന്നതേയില്ല എന്നും മറിച്ച് കോട്ടങ്ങളേ ഉണ്ടാക്കുന്നുള്ളൂ എന്നും തിരിച്ച‍റിയേണ്ട സമയം അതിക്രമിച്ചിട്ടു പോലും അവർ ഏകപക്ഷീയമായ പ്രചാരണങ്ങൾ തുടരുക തന്നെയാണ്.

അയോദ്ധ്യയിൽ നിന്നു മടങ്ങിയിരുന്നവർ ഉൾപ്പെടെ, ഇരുപത് കുട്ടികളും പതിനഞ്ചു സ്ത്രീകളുമടക്കം‌‌‌‌ അറുപതോളമാളുകളെ ട്രെയിനിലിട്ട് ആരൊക്കെയോ ചുട്ടുകൊന്നതും‌‌ അതേത്തുടർന്ന്‌ ഒരു പ്രദേശത്തെ ആളുകളിൽ വലിയൊരു ശതമാനവും കലുഷമനസ്ക്കരായിപ്പോയതും‌‌‌‌ തുടർന്നുള്ള സംഭവങ്ങളും‌‌‌‌ തീർച്ചയായും ദു:ഖകരവും അപലപനീയവും ആവർത്തിച്ചുകൂടാത്തതുമാണ്. അത്തരമൊരു പ്രസ്താവന എടുത്തു പറയേണ്ടതിന്റെ ആവശ്യകത പോലുമില്ലാത്തത്ര വ്യക്തമാണത്‌ - അതിലൊരു എതിരഭിപ്രായം ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. പക്ഷേ, അതിനൊപ്പം ചേർത്തു പറയേണ്ട ചിലതുകൂടിയുള്ളത്‌, ഈ പോസ്റ്റുകളുടെ വിഷയവുമായി ചേർന്നു പോകുന്നുണ്ട്‌. അത്‌ ഇനിപ്പറയുന്നു:-

കലാപത്തെപ്പോലെ തന്നെ അപലപനീയമാണ് - അത് ബോധപൂർവ്വം ഒരു സമുദായത്തെ ഉപദ്രവിക്കാനായി മുൻകൂട്ടിത്തന്നെ തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള ആക്രമണമായിരുന്നു എന്നു ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങളും. കലാപസമയത്തെ ചില കുറ്റകൃത്യങ്ങൾക്കു പിന്നിൽ, സംഘടിതകുറ്റകൃത്യങ്ങളിലെ സ്വാഭാവികതയായ ആസൂത്രണം അടങ്ങിയിരുന്നുവെന്നൊരാൾ പറഞ്ഞാൽ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അവയിൽ പ്രതിഷേധിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുകയാണെന്ന വ്യാജേന അരങ്ങേറിയ പ്രചാരണങ്ങളുടെ യഥാർത്ഥ സ്വഭാവമെന്തായിരുന്നു? ഗോധ്രസംഭവത്തിനുമൊക്കെ വളരെമുമ്പേ തന്നെ കലാപത്തിന്റെയാകെ ആസൂത്രണം നടന്നിരുന്നു(!)വെന്നും, ട്രെയിൻ തീവയ്പ്‌ ഉൾപ്പെടെ അതിന്റെ ഭാഗമായിരുന്നു(!)വെന്നുമുള്ള വാദം – അപകടകരമായ പക്ഷപാതത്തിനു കുപ്രസിദ്ധമായ ‘ഹ്യൂമൻ(?) റൈറ്റ്സ് വാച്ച് ‘ ഒക്കെ മുമ്പോട്ടു വച്ച അസംബന്ധവാദം - കണ്ണുമടച്ച് ഏറ്റുപിടിക്കുകയാണ് ഇടതുപക്ഷത്തുള്ള പലരും ചെയ്തത്!! മുസ്ലീങ്ങളെ ഏതുവിധേനയും പീഢിപ്പിക്കാനായി ചിലർ ശ്രമിക്കുന്നുവെന്ന മുറവിളി കൂട്ടി അനുഭാവം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതിനിടെ, ആരോപണങ്ങളുടെ കാര്യത്തിൽ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്‌.

മുസ്ലീം സമുദായാംഗങ്ങളേപ്പോലെ ശാന്തസ്വഭാവക്കാരും സൌമ്യശീലരും സാത്വികരും ഈ ലോകത്തു മറ്റാരാണുള്ളത് – അവരിലൊരാളെങ്കിലും ഒരിക്കലെങ്കിലും എന്തെങ്കിലും അക്രമം പ്രവർത്തിക്കുകയെന്നത് തികച്ചും അസംഭവ്യം – എന്നൊരു മട്ടിലാണ് മിക്കവാറും എല്ലാ ഇടതുപക്ഷപ്രതികരണങ്ങളും പൂറത്തു വരുന്നത്. ട്രെയിൻ ആക്രമിച്ച ജനക്കൂട്ടം മുസ്ലീം വേഷധാരികളായ സംഘപരിവാറുകാരാണെന്നു പോലും പറയാൻ മടിച്ചേക്കില്ല അവർ!

“തീവയ്പിനു പിന്നിൽ നടന്നത്‌ എന്തായിരുന്നാലും ശരി – അതു ചെയ്തത്‌ ഏതെങ്കിലും മുസ്ലീം അക്രമികൾ ആയിരുന്നാൽ‌പ്പോലും – അതിനു ശേഷം നടന്നതു ന്യായീകരിക്കപ്പെട്ടുകൂടാ“ – എന്ന മട്ടിലെങ്കിലും‌‌ ഒരിക്കലെങ്കിലും അഭിപ്രായപ്പെടാനെങ്കിലും ആരെങ്കിലും തയ്യാറായിരുന്നോ എന്നു ചിന്തിക്കണം. അതിനു പോലും വിമുഖതകാട്ടുകയല്ലേ ഉണ്ടായത്‌? അതിനു പകരം, തീവയ്പ്‌ ഉൾപ്പെടെ സകലതും കലാപകാരികൾ മുൻ‌കൂറായി ആസൂത്രണം ചെയ്തിരുന്നുവെന്നു നിർബന്ധബുദ്ധി പിടിക്കാനല്ലേ മുതിർന്നത്? എന്തിനായിരുന്നു അത്തരമൊരു ശാഠ്യമെന്നതും, ആ പ്രചാരണങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നതും ചിന്തിച്ചുനോക്കേണ്ടതു തന്നെയാണ്.

കത്തിക്കരിഞ്ഞ ശരീരങ്ങൾ നിരന്നു കിടക്കുന്നതു നേരിട്ടു കണ്ടപ്പോളാണു ഭ്രാന്തുപിടിച്ചതെന്നു കലാപകാരികൾ നേരിട്ടു പറഞ്ഞാൽക്കൂടി അതു വിശ്വസനീയമല്ലെന്ന നിലപാടാണു പലർക്കും. അതേ വാചകങ്ങൾ ഉപയോഗിച്ചു തന്നെ വീണ്ടും "ഗൂഢാലോചന" എന്ന മുറവിളി ആവർത്തിക്കുകയാണ് ! അക്രമാസക്തരായ നൂറുകണക്കിനാളുകൾ (ജനക്കൂട്ടം?) ട്രെയിനു നേരേ ആക്രമണം അഴിച്ചുവിട്ടത് മറ്റേതോ ലോകത്ത് മറ്റേതോ കാലത്തു നടന്നതാണെന്ന മട്ടിൽ - അതിന് തീയുമായി എന്തെങ്കിലും ബന്ധമുണ്ടാവാൻ യാതൊരു വഴിയുമില്ലെന്ന മട്ടിലാണ് കടുംപിടുത്തങ്ങൾ. മുസ്ലീങ്ങൾക്കു പങ്കുണ്ടായേക്കാം എന്നെങ്ങാനും അറിയാതെ ഒരു സന്ദേഹം പോലും പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധാലുക്കളാണു പലരും. ശരിയല്ലേ എന്നു ചിന്തിച്ചു നോക്കുക.

കാരണം ലളിതമാണ്.

പേടിയാണ്.

തികഞ്ഞ പേടിയാണ് എല്ലാവർക്കും. പ്രത്യേകിച്ച്‌ ഇടതുപക്ഷത്തിന്.

ഒന്നെങ്കിൽ, അങ്ങനെ പറഞ്ഞാൽ കലാപത്തെ ന്യായീകരിക്കുകയാണെന്നെങ്ങാൻ വരുമോ എന്നായിരിക്കണം അവർ ഭയക്കുന്നത്‌. (താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന മട്ടിൽ - അനാവശ്യമായ പേടി. കലാപം അകാരണമല്ലെന്നു തുറന്നു പറയാനുള്ള ആർജ്ജവം കാട്ടിയാൽ അതു കലാപത്തെ ന്യായീകരിക്കലാവുന്നതെങ്ങനെയാണാവോ!). അതല്ലെങ്കിൽ, മുസ്ലീം സമൂഹത്തിലും കുറ്റവാളികളുണ്ട്‌ എന്നു സമ്മതിച്ചുകൊടുക്കേണ്ടി വന്നാൽ തങ്ങളുടെ “മതേതരത്വ”പ്രതിച്ഛായയ്ക്കു മങ്ങലേറ്റെങ്കിലോ എന്നവർ ഭയക്കുന്നുണ്ടാവണം.

എന്തായാലും, ഗോധ്രയിലെ ട്രെയിൻ തീവയ്പിനേത്തുടർന്നു മാത്രമാണ് കലാപം ഉണ്ടായത്. ഇതു ചരിത്രമാണ്. ഇനി പിറകോട്ടുപോയി ആർക്കും തീയതികൾ തിരുത്തുവാനാവില്ല. ഗോധ്രയില്ലെങ്കിൽ കലാപവുമുണ്ടാകുമായിരുന്നില്ല. പക്ഷേ, ചിലരതു സമ്മതിക്കില്ല. അവരിപ്പോഴും ശഠിക്കുന്നത്‌ കലാപം എന്തായാലും നടക്കുമായിരുന്നെന്നും, വെറുതെ ഒരു കാരണം ബോധിപ്പിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചു എന്നുമൊക്കെയാണ്. അത്തരമൊരു വാദം അവിശ്വസനീയമാണെന്നു പറഞ്ഞാൽ‌പ്പോലും അവർ സമ്മതിച്ചു തന്നേക്കില്ല. അവിശ്വസനീയതയുടെ കാരണങ്ങൾ വിശദീകരിച്ചുകൊടുത്താലും അവർ പിടിവാശി മാറ്റില്ല. അത്തരം കടും‌പിടുത്തങ്ങളൊക്കെ തികഞ്ഞ വരട്ടുവാദമാണെന്നു തന്നെ പറയേണ്ടി വരും. കലാപത്തെ അപലപിക്കുന്നതുപോലെ തന്നെ, ഇത്തരം കുത്സിതപ്രചാരണങ്ങളും അപലപിക്കപ്പെടണം.

ആളുകൾ വെന്തുമരിച്ച സ്ഥലത്തിനു ചുറ്റുമുള്ള അറുപതോളം സ്ഥലങ്ങളിലാണ് അക്രമങ്ങളുണ്ടായത്. എന്നാൽ, ആയിരത്തിലധികം വരുന്ന ചെ‍റുപട്ടണങ്ങളെയും മറ്റ് എണ്ണിയാലൊടുങ്ങാത്ത പ്രദേശങ്ങളേയും ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ട് ആ സംസ്ഥാനത്തു മൊത്തം പ്രശ്നമാണെന്നായിരുന്നു പ്രചാരണങ്ങൾ. ഗുജറാത്തിൽത്തന്നെ മറ്റിടങ്ങളിൽ - രാജ്യത്തിലേയ്ക്കു തന്നെ വച്ച്‌ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ സൗരാഷ്ട്രപോലുള്ള പ്രദേശങ്ങളിൽ - കലാപം യാതൊരു ചലനവുമുണ്ടാക്കിയില്ല. ഗുജറാത്തു ജനത കഴിവതും പെട്ടെന്ന് തിരിച്ചുവരാനും പരസ്പരം ആശ്വസിപ്പിക്കാനും ശ്രമിച്ചപ്പോൾ മറ്റുള്ളവർ അവരെയൊന്നടങ്കം കുറ്റപ്പെടുത്തിക്കൊണ്ട്‌ ക്രൂരമായ ആഘോഷം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

തികച്ചും പ്രാദേശികമായിരുന്നു അവിടെ നടന്ന സംഭവങ്ങൾ. സംസ്ഥാനത്തുതന്നെ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്ന പ്രശ്നങ്ങൾ രാജ്യത്തെ ഇതരപ്രദേശങ്ങളിലേയ്ക്കു തീർച്ചയായും വ്യാപിച്ചിരുന്നില്ല. അവയെപ്പക്ഷേ സംസ്ഥാനത്തെ മാത്രമല്ല - രാജ്യത്താകമാനം ഒരു സമുദായത്തിനെതിരെയുള്ള “ഗൂഢാലോചന“(!)യുടെ ഭാഗമായി ചിത്രീകരിച്ചു. മാർക്സിസ്റ്റുരീതികൾ എത്രമാത്രം മനസിനെ ബാധിച്ചാലും ശരി - ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നു അത്.

ആസാമിലോ മറ്റോ, പ്രധാനമായും പരിവർത്തിതക്രൈസ്തവരായ ബോഡോതീവ്രവാദികൾ ചേർന്ന് ഇതിലുമധികം മുസ്ലിങ്ങളെ കൊലചെയ്തിരുന്നുവെങ്കിലും ശരി - ആരെങ്കിലുമൊരാൾ അതിൽപ്പിടിച്ച് ആക്രോശം മുഴക്കുമായിരുന്നില്ലെന്നു തീർച്ചയാണ് (കഴിഞ്ഞയിടയ്ക്കു കൂടി അത്തരം ചില കൂട്ടക്കൊലകൾ നടന്നിരുന്നു. ഇടതുപക്ഷം ഹർത്താൽ നടത്തുന്നതുപോയിട്ട്‌ അതേപ്പറ്റി സംസാരിക്കുന്നതായിപ്പോലും കണ്ടില്ല.). ഗുജറാത്തായതിന്റെ മാത്രം പേരിൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ മുസ്ലീം വികാരം ഉജ്ജ്വലിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു കമ്മ്യൂണിസ്റ്റുകൾക്ക്. അവരുടെ ഓരോ വാക്കുകൾക്കു പിന്നിലും ആ ഒരു ലക്ഷ്യം മാത്രമാണ് നിഴലിച്ചുകണ്ടത്‌. അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാ‍യി, ജനങ്ങൾ തമ്മിലുണ്ടായ അകൽച്ചയുടെ ആഴം കുറയ്ക്കാൻ ക്രിയാത്മകമായി എന്തെങ്കിലുമവർ ചെയ്തോ എന്നു ചോദിച്ചാൽ - “യാതൊന്നുമില്ലെന്നു മാത്രമല്ല – മറിച്ചു ചെയ്യുകയും ചെയ്തു” എന്നു തന്നെയാണു മറുപടി.

അറസ്റ്റു ചെയ്യപ്പെട്ടവരും പോലീസിന്റെ വെടിയേറ്റു മരിച്ചവരും അല്ലാത്തവരുമൊക്കെയായ അനവധി ഹിന്ദുക്കൾ - തെരുവിലിറങ്ങിയ ജനങ്ങളുടെ കൂട്ടത്തിൽ മുസ്ലീ‍ങ്ങളെ മാറ്റി നിർത്തി ഹിന്ദുക്കളുടെ എണ്ണം മാത്രമെടുത്താൽത്തന്നെ അതു ലക്ഷത്തിൽപ്പരമാണ് - അവരെയെല്ലാം ‘സംഘപരിവാ‍ർ’ എന്ന പേരിനു കീഴിൽ കൊണ്ടുചെന്നു പ്രതിഷ്ഠിക്കുന്നതു തികഞ്ഞ വിഡ്ഢിത്തമല്ലേ എന്ന ചോദ്യത്തെ കമ്മ്യൂണിസ്റ്റുകൾ എന്നും അവഗണിച്ചിട്ടേയുള്ളൂ. രാഷ്ട്രീയത്തിലെ അവരുടെ ഒന്നാം നമ്പർ ‘ശത്രു’ എന്നു തന്നെ പരസ്യമായി വിശേഷിപ്പിക്കാൻ മടികാണിക്കാതിരുന്ന ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ആദ്യനാളുകളിൽ, അവർക്ക് ‘ഹിഡൻ അജണ്ട’യുണ്ടെന്നൊക്കെയായിരുന്നു ഇടതുപക്ഷം വിലപിച്ചുനോക്കിയിരുന്നത്‌. അതു ഫലിക്കാതെ വരികയും ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരികയുമൊക്കെച്ചെയ്ത്‌ നാലഞ്ചുവർഷമായി ഇടതുപക്ഷം നിരാശപ്പെട്ടു കഴിയുമ്പോളാണ് ഗോധ്രയെന്നൊരു അവസരം വീണ്ടു കിട്ടിയത്. തങ്ങളുടെ രാഷ്ട്രീയ “ശത്രു”ക്കളുടെ “അജണ്ട” മുസ്ലീങ്ങളെ ഉപദ്രവിക്കലാണെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കു ന്യായീകരണം ചമയ്ക്കാനുള്ള അവസരമാണിതെന്നും അതു മുതലെടുക്കാതെ വിട്ടുകൂടാ എന്നുമുള്ള ആവേശത്തിനിടയിൽ സ്വബോധം നഷ്ടപ്പെട്ടവരേപ്പോലെയായിരുന്നു കമ്മ്യൂണിസ്റ്റുകൾ. കലാപം സംബന്ധിച്ച് മറച്ചുപിടിക്കപ്പെട്ട യാഥാർത്ഥ്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും എണ്ണിയാലൊടുങ്ങാത്തവയാണ്. അതിരുവിട്ട പ്രചാരണങ്ങൾ അനുവദിച്ചുകൂടാ എന്നു പറഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ചവർ കലാപത്തെ ന്യായീകരിക്കുകയാണെന്ന അസംബന്ധവാദം ഉന്നയിക്കാനും മടിച്ചില്ല അവർ! അവരൊക്കെ ‘ഫാസിസ്റ്റു‘കളാണെന്നൊക്കെയുള്ള പതിവു നിരർത്ഥകപ്രയോഗങ്ങളും ആവോളം നടത്തിക്കണ്ടു.

കലാപത്തെ സംബന്ധിച്ചു സംസാരിക്കുന്നവർ ആരായാലും ശരി – അവർ ഒരിക്കലും മറന്നുകൂടാത്ത ചിലതൊക്കെയുണ്ട്‌. തീർച്ചയായും മുസ്ലീങ്ങളാണു കൂടുതൽ കൊല്ലപ്പെട്ടതും ദുരിതമനുഭവിച്ചതും. പക്ഷേ അതൊരിക്കലും ഏകപക്ഷീയമായ ഒന്നായിരുന്നില്ല. ആകെ കൊല്ലപ്പെട്ടവരിൽ കാൽഭാഗത്തോളം പേർ ഹിന്ദുക്കളായിരുന്നു. എന്നിട്ടും, ആ കലാപത്തേക്കാൾ അനേകം ഘടകങ്ങൾ കൊണ്ട് പല മടങ്ങു വലുതും തികച്ചും ഏകപക്ഷീയവുമായിരുന്ന സിഖുവിരുദ്ധകലാപത്തേപ്പോലും സമ്പൂർണ്ണമായി നിസാരവൽക്കരിച്ചുകൊണ്ട്, ഇന്ത്യ കണ്ട ഏറ്റവു വലിയ “വംശഹത്യ“ എന്ന പ്രയോഗമൊക്കെ നടത്തി‍യത് തികഞ്ഞ അസംബന്ധവും തീർച്ചയായും ദുരുദ്ദേശപരവുമായിരുന്നു. മുസ്ലീംവികാരം പരമാവധി ഉജ്ജ്വലിപ്പിച്ച്‌ – അവരുടെ മനസ്സിൽ വിദ്വേഷം കുത്തിനിറച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാകുമോ എന്നു മാത്രമാണ് ഇടതുപക്ഷം (കോൺഗ്രസ്‌ ഉൾപ്പെടെ കൂസിസ്റ്റുകൾ ഒന്നടങ്കം) ചിന്തിച്ചുകണ്ടത്‌. അങ്ങനെയൊരു പീഢിതബോധം വളർത്തുന്നതിന്റെ ദൂഷ്യഫലങ്ങളേക്കു‍റിച്ച് അവർ തരിമ്പും ചിന്തിക്കുന്നതായിക്കാണാറില്ല. രാജ്യത്ത്‌ ഒരു സംഘർഷാവസ്ഥ ഉണ്ടായാലും തരക്കേടില്ല – തങ്ങൾക്കു നേട്ടമുണ്ടാക്കാൻ പറ്റുമോ എന്നു മാത്രമാണവരുടെ നോട്ടമെന്നു കരുതേണ്ടിവരും.

ഒട്ടും ഏകപക്ഷീയമല്ലാതിരുന്ന ഗോധ്ര സംഭവങ്ങൾ തീർച്ചയായും ഒരു ഹിന്ദു-മുസ്ലീം സംഘർഷമായിരുന്നു. അവ രാഷ്ട്രീയകൊലപാതകങ്ങളായിരുന്നില്ല. അതിനെല്ലാം പിറകിൽ ചരിത്രപരമായ അനവധികാരണങ്ങൾ ഉണ്ടുതാനും. ഏതെങ്കിലും ഒരു മതത്തിലോ ഒരു ജാതിയിലോ ഒരു രാഷ്ട്രീയകക്ഷിയിലോ സംഘടനയിലോ ഒന്നും പെട്ടവർ മാത്രം ഉൾപ്പെട്ട സംഭവങ്ങളല്ല അവിടെ നടന്നിട്ടുള്ളത്‌. ഹിന്ദുക്കളിൽത്തന്നെ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരുടെ അനിഷേദ്ധ്യമായ പങ്ക്‌ അംഗീകരിക്കുന്നവർ തന്നെ, കലാപത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ “അജണ്ട“യിലോ പ്രത്യയശാസ്ത്രഗ്രന്ഥങ്ങളിലോ കൊണ്ടു ചെന്നു പ്രതിഷ്ഠിക്കാൻ വ്യഗ്രതപ്പെടുന്നവരോടു തരിമ്പും യോജിച്ചെന്നു വരില്ല. അത്തരം കുപ്രചാരണങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാനുള്ള വിവേചനശേഷി അവർക്കുണ്ട്‌ എന്നതു തന്നെ കാരണം. ലോകം മുഴുവൻ ആവർത്തിച്ചു നുണ പറഞ്ഞാലും ശരി – ആയിരക്കണക്കിനു പുറങ്ങൾ അച്ചടിക്കപ്പെട്ടാലും ശരി - നേരിട്ടറിയാവുന്ന സത്യങ്ങളെ ആരുടെയും മനസ്സിൽ നിന്നു മായ്ച്ചു കളയാൻ അതൊന്നും പര്യാപ്തവുമല്ല. മുസ്ലീങ്ങളെ ഉപദ്രവിക്കുക - ഉൻ‌മൂലനം ചെയ്യുക – മുതലായ ലക്ഷ്യങ്ങളുമായി ഒരുത്തനുമിവിടെ തക്കം പാർത്തിരിപ്പില്ല. അതിനു വേണ്ടി പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നൊക്കെയുള്ള മണ്ടത്തരങ്ങൾക്കു ബലം നൽകാവുന്ന യാതൊന്നും ഈ നാട്ടിൽ ഇന്നുവരെ സംഭവിച്ചിട്ടുമില്ല. ഇതൊരു യാഥാർത്ഥ്യമാണ്. അന്ധന്മാർക്കു തിരിച്ചറിയാൻ കഴിഞ്ഞേക്കില്ലാത്ത - അറിയാമെങ്കിലും സമ്മതിക്കാൻ മനസ്സുവന്നേക്കില്ലാത്ത യാഥാർത്ഥ്യം.

കലാപത്തിൽ ഇടതുപക്ഷം‌‌ ഉള്ളാലെ സന്തോഷിക്കുകയായിരുന്നു എന്നു പോലും തോന്നിപ്പോകും. അല്ല, അക്ഷരാർത്ഥത്തിൽ ആഘോഷിക്കുക തന്നെയായിരുന്നു അവർ. കലാപത്തിനു വഴിവച്ച വിവിധ ഘടകങ്ങളേക്കൂറിച്ചു സധൈര്യം സംസാരിക്കാൻ തയ്യാറാകുന്നതിനു പകരം അവയിൽ നിന്നെല്ലാം സമ്പൂർണ്ണമായി ഒളിച്ചോടിക്കൊണ്ട്, ഗോധ്രകൂട്ടക്കൊല ഉൾപ്പെടെ(!!!) സകലതും ബി.ജെ.പി. എന്നൊരു പാർട്ടി ആസൂത്രണം ചെയ്തതാണെന്നൊക്കെ വാദിക്കുകയും അവരെ എതിർക്കാനായി രാഷ്ട്രീയചേരിയുണ്ടാക്കാൻ തങ്ങളാണു മുന്നിലെന്നു കാണിക്കാൻ മത്സരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകൾ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമാണ്. അതു തിരിച്ചറിയാൻ ആലോചനാശേഷിയുടെ അല്പമെങ്കിലും ഉള്ളിലുണ്ടായാൽ മതി. ബി.ജെ.പി.യെ എതിർക്കാൻ ഉത്സാഹിക്കുന്ന കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതാരെയാണ്? കോൺഗ്രസിനെ!!! ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ മൂന്നിരട്ടി ആളുകളെയാണ് – സിഖുകാർ മാത്രം കൊല്ലപ്പെട്ട കലാപത്തിൽ കോൺഗ്രസുകാർ കൊന്നുകളഞ്ഞത്! അതാണെങ്കിൽ ഒരു വർഗ്ഗീയസംഘർഷമൊന്നുമല്ലായിരുന്നു താനും. തനി രാഷ്ട്രീയകൊലപാതകങ്ങൾ! മരിച്ചത് ന്യൂനപക്ഷങ്ങളിൽ വച്ചു ന്യൂനപക്ഷമായ സിക്കുകാർ! കോൺഗ്രസിനെ ഒരു മടിയുമില്ലാതെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം! ഒന്നോർത്താൽ, സിക്കുകാർക്ക്‌ പരമാവധി വന്നാൽ എത്ര വോട്ടു വരും?

ഇനി, ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ നാലിരട്ടിയാളുകൾ - ഹിന്ദുക്കൾ മാത്രം - ഒരൊറ്റദിവസം കൊണ്ടു മാത്രം - ഒരൊറ്റ നഗരത്തിൽമാത്രം (കൽക്കത്ത) - ഒരു പ്രകോപനവുമില്ലാതിരിക്കെ കൊല്ലപ്പെട്ടപ്പോൾ, കൊലയാളികൾ മുഴുവൻ മുസ്ലീംലീഗുകാരായിരുന്നു. “പ്രത്യക്ഷനടപടി” എന്നായിരുന്നു അവരതിനെ ഓമനപ്പേരിട്ടു വിളിച്ചത്‌. (കൃത്യം അന്നേ ദിവസം തന്നെയാണ് “പത്തണയ്ക്കു കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാൻ “ എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയത്‌.) ആ കൂട്ടക്കൊലകൾക്കു ശേഷം അധികവർഷങ്ങളൊന്നും കഴിയുന്നതിനു മുമ്പു തന്നെ - പേരിന്റെ കൂടെ ‘ഇന്ത്യൻ യൂണിയൻ‘ എന്നു കൂട്ടിച്ചേർത്തെന്നല്ലാതെ പ്രവർത്തകരിലോ നേതാക്കളിലോ മാറ്റമൊന്നുമില്ലാതിരുന്ന മുസ്ലീം ലീഗുമായി കൂട്ടുചേർന്ന്‌ മന്ത്രിസഭയുണ്ടാക്കുകയും അവർക്ക്‌ രാഷ്ട്രീയ രംഗത്തു മാന്യതയും അംഗീകാരവും നൽകാൻ ഉത്സാഹിക്കുകയും ചെയ്തതാര്? – അതും കമ്മ്യൂണിസ്റ്റുകൾ തന്നെ!

അപ്പോൾ കമ്മ്യൂണിസ്റ്റുകൾ എന്തിനെയാണു യഥാർത്ഥത്തിൽ എതിർക്കുന്നത്‌?

ആലോചിക്കാൻ തയ്യാറുള്ളവർ ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടത്‌?

“കലാപവിരുദ്ധതയൊന്നുമല്ല – കാപട്യം – കറതീർന്ന കാപട്യവും കൂസിസവും – അതു മാത്രമാണ് കമ്മ്യൂണിസ്റ്റുകളെ നയിക്കുന്നത്‌ “ എന്നു തന്നെ. അല്ലാതെന്ത്‌?

ഒരു കലാപമുണ്ടാകുമ്പോൾ കലാപകാരികളുടെ കൂട്ടത്തിൽ ഒരു വശത്ത്‌ ഹിന്ദുക്കളുണ്ടെങ്കിൽ മാത്രമാണ് ഇടതുപക്ഷത്തിന്റെ ചോരതിളച്ചുകാണാറുള്ളത്‌. അപ്പോൾ മാത്രമാണ് അവരുടെ “രാഷ്ട്രീയബോധം(?)” ഉണർന്നു കാണാറുള്ളത്‌. അപ്പോൾ മാത്രമാണ് “പുരോഗമന“(?)സാഹിത്യകാരന്മാർ പടയണി തുള്ളിക്കാണാറുള്ളത്‌. അല്ലാത്തിടത്തോളം കാലം, കൂട്ടക്കൊലകൾ എത്ര ഭീകരമായിരുന്നാലും ശരി – മാറാടിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, ‘അതു നമ്മുടെ പിള്ളേർ ചുമ്മാ പ്രതികാരം ചെയ്തതാണെ’ന്നോ മറ്റോ പറഞ്ഞ്‌ നിസാരവൽക്കരിക്കുന്നതുപോലെയാണ് അനുഭവപ്പെടാറ്‌. അതല്ലെങ്കിൽ, മലബാറിലെ മാപ്പിളലഹളക്കാരെ മഹത്വവൽക്കരിച്ചതുപോലെ, അവർക്കു സ്മാരകം പണിയാനാണു ശ്രമിക്കാറ്‌. ലജ്ജ ലവലേശമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ! ഇത്തരം കാപട്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ പ്രതികരിക്കാനുള്ള സാഹചര്യമോ ഇല്ലാതെ പ്രസ്ഥാനത്തിനുള്ളിൽ പെട്ടുപോയ കുറച്ചു പാവങ്ങളെ ഉപയോഗിച്ച്‌ സംഘടനാശേഷികാട്ടി മസിൽ പെരുക്കുന്നവർ!

മുസ്ലീങ്ങളെ “ഉൻമൂലനം” ചെയ്യുക എന്ന “അജണ്ട”(!) നടപ്പിലാക്കാനായി, അയോദ്ധ്യയില്‍ നിന്നും വന്നിരുന്ന യാത്രികരെ ചുട്ടുകൊന്നുകൊണ്ട്‌ കലാപം ആരംഭിക്കുകയായിരുന്നു എന്നു വാദിച്ചവരുണ്ട്‌. മാർക്സിസ്റ്റുകളുടെ കാര്യം തന്നെയാണു പറയുന്നത്‌. അവരോട്‌ ഈ രാജ്യം ഒരു കാലത്തും പൊ‍റുക്കുവാൻ പോകുന്നില്ല. (വംശീയമായ “ഉൻ‌മൂലനം“ എന്നത്‌ ഈ രാജ്യത്തു യഥാർത്ഥത്തിൽ നടന്നിട്ടുള്ള ഏകപ്രദേശമായ കശ്മീരിനേക്കുറിച്ചു ചോദിച്ചാൽ ഇടതുപക്ഷം വായ ഇറുക്കിപ്പൂട്ടിക്കളയും. അതു മറ്റൊരു വിഷയമാണ്. അതു വിടുകയാണ്. കമ്മ്യൂണിസ്റ്റുകളുടെ കാപട്യങ്ങളേക്കുറിച്ചു വിശദമായി പറയാൻ നിന്നാൽ കപ്പാസിറ്റി മറികടക്കും - ഗൂഗിളിന്റെ പോലും.)

കലാപം മനപ്പൂർവ്വം സൃഷ്ടിച്ചതാണത്രേ! അതു നടത്താനുള്ള കാരണം കാണിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചത്രേ! എന്നിട്ട് അതു ചൂണ്ടിക്കാട്ടി മുൻപദ്ധതി പ്രകാരം കലാപം നടത്തിയത്രേ! എന്നിട്ട് ആ വികാരം (???) ഉപയോഗിച്ചു തെരഞ്ഞെടുപ്പു ജയിച്ചുവത്രേ! ഇതൊക്കെ കേട്ടു നിൽക്കുന്നവരെല്ലാം പൊട്ടന്മാരാണെന്നോ പ്രതികരണശേഷിയില്ലാത്തവരാണെന്നോ ആരും ധരിച്ചുപോകരുത്‌. അപ്പോളെന്താ മുസ്ലീങ്ങളെ ഉപദ്രവിച്ചാൽ അതിനുള്ള “പ്രത്യുപകാര“(!)മെന്നോണം ഹിന്ദുക്കൾ വോട്ടുചെയ്യുമെന്നോ? എന്താണർത്ഥമാക്കിയത്‌? എത്ര ലജ്ജാകരവും കുറ്റകരവുമായ വാദമാണത്!!! ഇവിടുത്തെ ഹിന്ദുക്കളുടെ ജനാധിപത്യബോധത്തെ ഇത്രത്തോളം പരിഹസിച്ചുകൊണ്ടുള്ള പരാമർശങ്ങൾ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.. ഹിന്ദുക്കളെ പരിഹസിക്കുന്നതിന്റെ പേരിലല്ല – മുസ്ലീങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണയും പീഢിതബോധവും വളർത്തുന്നതിന്റെ പേരിലാണ് ഇത്‌ അങ്ങേയറ്റം കുറ്റകരമാകുന്നത്‌. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന് തുറുങ്കിലടയ്ക്കുകയാണുവേണ്ടത്‌.

2002-നു മുമ്പു തന്നെ രണ്ടു തവണയും അതിനുശേഷം ഒരുതവണയും ഗുജറാത്തിൽ ബി.ജെ.പി. വമ്പൻ തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിയിട്ടുണ്ടല്ലോ – അതൊക്കെ എങ്ങനെ നേടിയ വിജയങ്ങളാണെന്നു ചോദിച്ചാൽ ഇടതുപക്ഷം മറുപടി പറയില്ല. അവർക്കുതന്നെ അറിയാം അവരുടേത്‌ നിരർത്ഥകമായ വാദമാണെന്ന്‌. 2002-ൽത്തന്നെയും ഒരു അനുകൂല വികാരം ഉണ്ടായെങ്കിൽത്തന്നെ അതിനു കാരണമായത് കൊണ്ടുപിടിച്ച നെഗറ്റീവ് പ്രൊപ്പഗണ്ടയല്ലേ എന്നതിനും അവർക്കു മ‍റുപടിയില്ല. ഡിസംബറിൽ തെരഞ്ഞെടുപ്പുള്ളതിന് ഫെബ്രുവരിയിൽത്തന്നെ ട്രെയിൻ കത്തിക്കുമോ എന്ന ചോദ്യം ചോദിക്കേണ്ട ആവശ്യം തന്നെയില്ല. അത്രയ്ക്ക് അസംബന്ധമായിരുന്നു തെരഞ്ഞെടുപ്പു വിജയിക്കാൻ ട്രെയിൻ കത്തിച്ചു എന്ന പ്രചാരണം.

ഏതുപാർട്ടിയെ പിന്തുണയ്ക്കുന്നവരായാലും വേണ്ടില്ല – മനസാക്ഷിയുള്ള ഏതൊരാളും മനസ്സിലാക്കി വയ്ക്കേണ്ട ചിലതുണ്ട്‌. അധിനിവേശത്തിന്റെ ആദ്യദിനങ്ങൾ മുതൽ അനവധി കലാപങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ള നമ്മുടെ മണ്ണിൽ ദു:ഖകരമായ ഒരു കലാപം കൂടിയുണ്ടായി. വിഭജനകാലത്തും അതിനു മുമ്പുമായി ഒഴുകിയിട്ടുള്ള ചോരപ്പുഴകളെല്ലാം മറന്നാൽ - സിഖ്‌ വിരുദ്ധകലാപവും കഴിഞ്ഞാൽ - വലുതുമാണ്. അനവധിപേർ കലുഷമനസ്ക്കരായി. പലർക്കും പല പിഴവുകളും പറ്റിയിരിക്കാം. അതൊക്കെ സമ്മതിക്കണം. പക്ഷേ, ഒരു സമുദായത്തെ ഉപദ്രവിക്കാൻ മാത്രം ലക്ഷ്യമിട്ട്‌- അവരെ പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ട്, ബോധപൂർവ്വം അവസരം സൃഷ്ടിച്ചുകൊണ്ട് ആക്രമണം നടത്തിയെന്നും, അങ്ങനെ ചെയ്താൽ അതിനൊരു പ്രതിഫലമെന്നോണം ജനം വോട്ടു ചെയ്യുമെന്നു(!!!)മൊക്കെയുള്ള ഒരു ഇമേജുണ്ടാക്കുന്നത് തെറ്റാണ്. അപകടകരമാണ്. ഉത്തരവാദിത്തബോധമുള്ള ഒരു പ്രസ്ഥാനത്തിനും ചേർന്നതല്ല അത്. ലോകത്ത് എല്ലാ മനുഷ്യരുമൊന്നും യാഥാർത്ഥ്യബോധവും ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം സ്വയം തിരിച്ചറിയാനുള്ള വിവേചനശേഷിയുമൊന്നുമുള്ളവരാവണമെന്നില്ല. കൊണ്ടുപിടിച്ച പ്രചാരണമുണ്ടാകുമ്പോൾ, ഏതെങ്കിലും ഒരാളെങ്കിലും അതൊക്കെക്കേട്ടു ശരിയാണെന്നു വിശ്വസിച്ചുപോകാനിടയുണ്ട്. അങ്ങനെ സംഭവിക്കുന്നെങ്കിൽ, അതുമൂലം ഒരാളുടെയെങ്കിലും മനസ്സിൽ വിദ്വേഷം വളരുന്നെങ്കിൽ, വിഷപ്രചാരണം നടത്തിയവർ തന്നെയാണ് അതിന് ഉത്തരവാദികൾ.

നേരിട്ടു കാണാത്ത ഗോധ്രാനന്തരകലാപത്തേക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ നേരിട്ടുകണ്ടനുഭവിച്ച മാറാടിന്റെ കാര്യമെത്തുമ്പോളേക്കും മൌനത്തിലാകുന്നത്‌ അവരുടെ രാഷ്ട്രീയമായ നിസഹായാവസ്ഥയെയാണു കാണിക്കുന്നത്‌. ഇടതുപക്ഷത്തിന് തന്റേടമോ ആത്മാർത്ഥതയുടെ അംശമെങ്കിലുമോ ഉണ്ടെങ്കിൽ, കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണു ചെയ്യാൻ കഴിയുക എന്നാണു പരിശോധിക്കേണ്ടത്‌. മുറിവുകളുണക്കാൻ ശ്രമിക്കുകയാണു വേണ്ടത്‌. പക്ഷേ, അവരതു ചെയ്യുമെന്നു പ്രതീക്ഷിച്ചുകൂടാ. അവരുടെ പ്രത്യയശാസ്ത്രചട്ടക്കൂട്‌ അതിനവരെ സമ്മതിക്കില്ല. അതുതന്നെയാണവരുടെ പ്രശ്നം. അവർക്ക് സത്യം പറയാനുള്ള അവകാശമില്ല. അവർ എന്തുപറയണമെന്നു പാർട്ടിയാണു തീരുമാനിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരന് സ്വന്തമായി ഒരു നിലപാടെടുക്കാൻ അവകാശമില്ലെന്നും അവർക്ക്‌ പാർട്ടി തീരുമാനം അനുസരിക്കാനേ കഴിയൂ എന്നും പാർട്ടിനേതൃത്വം തന്നെ വ്യക്തമാക്കുന്നതായി “നവകേരള“മാർച്ചിന്റെ സമാപനസമ്മേളനത്തിന്റെ റിപ്പോർട്ടുകളിലും കണ്ടു. നാടിന് അതൊരു അനുഗ്രഹമായി മാറിയേനെ - പാർട്ടിയുടെ തീരുമാനങ്ങൾ നാടിനു നല്ലതായിരുന്നെങ്കിൽ. പക്ഷേ നിർഭാഗ്യവശാൽ, പാർട്ടിയാകട്ടെ - ഹിന്ദുക്കൾക്കും മുസ്ലീ‍ങ്ങൾക്കുമിടയിൽ സൌഹൃദം വളർത്തുന്നതിന് - മതസൌഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന് – എന്തെങ്കിലും സംഭാവന ചെയ്തു കളയാം എന്നൊന്നും ഇതുവരെ തീരുമാനിച്ചതായും കണ്ടിട്ടില്ല. എന്തെങ്കിലും തർക്കമോ മറ്റോ ഉണ്ടാകുമ്പോൾ അന്ധമായി മുസ്ലീം പക്ഷം പിടിക്കുക, പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാകുക, പ്രശ്നങ്ങൾ വളർത്തി വലുതാക്കുക - ഇതൊക്കെ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. ഭൌതികവാദത്തിന് ഊന്നൽ നൽകുന്നവരെന്ന നിലയ്ക്ക് സ്വാഭാവികമായും മതവിശ്വാസങ്ങൾക്കു പുറം തിരിഞ്ഞുനിൽക്കുന്നവരായിരിക്കും എന്ന അവസ്ഥയുള്ളതു മുതലെടുത്ത്‌, തങ്ങൾ “മതേതരത്വ”ത്തിന്റെ വലിയ വക്താക്കളാണെന്നൊക്കെ മേനി നടിക്കുന്നതും കാണാം. വർഗ്ഗീയസംഘർഷങ്ങൾ വളർത്തിവലുതാക്കി മുതലെടുപ്പു നടത്തുന്നതാണോ മതേതരത്വം എന്നു തിരിച്ചു ചോദിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്ന മട്ടിൽ.

കലാപങ്ങളുടെ കാര്യത്തിലെ കമ്മ്യൂണിസ്റ്റു കാപട്യങ്ങളേക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ ഇപ്പോളൊന്നും തീരില്ല. അവർ തന്നെ സംഘടിപ്പിച്ചു നടപ്പാക്കിയ കലാപങ്ങൾ എല്ലാം തന്നെ മാറ്റിവച്ചാൽ‌പ്പോലും. ഒന്നു കൂടി മാത്രം പറഞ്ഞു നിർത്താം. മലബാർ കലാപമെന്നും സ്വാതന്ത്ര്യസമരമെന്നുമൊക്കെ വിളിച്ച്‌ മഹത്വവൽക്കരിക്കാൻ മാർക്സിസ്റ്റുകൾ എക്കാലവും പാടുപെടുന്ന മാപ്പിള ലഹളയേക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഈയിടെ വായിച്ചു. “ബ്രിട്ടീഷുകാരെ തോല്പിക്കാൻ“ വേണ്ടി മലയാളി ഹിന്ദുക്കളെ അരിഞ്ഞുതള്ളിയതു മതഭ്രാന്തിന്റെ പ്രകടനമല്ലാതെ മറ്റെന്തായിരുന്നുവെന്ന ചോദ്യം തന്നെയാണ് ആ പോസ്റ്റ്‌ മുന്നോട്ടു വച്ചത്‌. കഷ്ടകാലത്തിന്, അവിടെ ഗർഭിണികളെ കൊന്ന കാര്യവും പശുക്കളെ കൊന്നിട്ട്‌ ദേവാലയങ്ങളിൽ കൊണ്ടു തള്ളിയ കാര്യവുമടക്കം പ്രതിപാദിച്ചിട്ടുമുണ്ട്‌!! ‘വൈകി വന്ന വിവേകം‘ എന്നു വിശേഷിപ്പിക്കാവുന്ന അതിനു കൊടുത്തിരിക്കുന്ന തലക്കെട്ടു തന്നെ “വേറിട്ട വായന” എന്നാണ്. അവിടെ വന്ന ആദ്യത്തെ കമന്റു തന്നെ “ഇത്തവണ റിവേഴ്സ്‌ ഗിയറിലാണല്ലോ” എന്നാണ്! ലേഖകനെ അനുകുലിച്ചവർ തന്നെ “പുതിയ ചിന്ത”യ്ക്കു നന്ദി എന്നാണു പറഞ്ഞിരിക്കുന്നത്‌! അംഗീകരിക്കാൻ ഇനിയും മടിക്കുന്നവർ “ലേഖകനെന്താണു നട്ടെല്ലില്ലേ“ എന്നുമൊക്കെ അരിശം കൊണ്ടും കാണുന്നു. ഇതുവരെ കേട്ടിരുന്നതും അടിച്ചേല്പിച്ചിരുന്ന വിവരങ്ങളും മാറ്റിവച്ച്‌ സ്വയം ചിലതെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളും തിരിച്ചറിവുകളുമൊക്കെ തുറന്നു പറയാൻ ഒരാൾ തയ്യാറായപ്പോൾ കിട്ടുന്ന മറുപടിയാണ്! ഇതൊക്കെത്തന്നെയാണിവിടുത്തെ പ്രശ്നം. കണ്ണു തുറന്നു നോക്കാൻ ആളുകൾ തയ്യാറാകുന്നില്ല. തയ്യാറാകുന്നവരെ ബാക്കിയുള്ള അന്ധന്മാർ എതിർക്കുന്നു. ഗുരു എന്ന ചിത്രത്തിൽ, അന്ധത മാറി കാഴ്ചലഭിക്കുന്നയാളെ ബാക്കിയുള്ള അന്ധന്മാർ കല്ലെറിയുന്ന രംഗമാണ് ഓർമ്മ വരുന്നത്‌.

ഇടതുപക്ഷപ്രവർത്തകരിലും എഴുത്തുകാരിലുമെല്ലാം പെട്ട കുറെയധികം പേർക്കെങ്കിലും ഇത്തരം കാര്യങ്ങളേക്കുറിച്ചെല്ലാം സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാനുള്ള അവസരമുണ്ടാകുകയും, അവർക്ക്‌ യാഥാർത്ഥ്യങ്ങളേപ്പറ്റിയുള്ള തിരിച്ചറിവുകളുണ്ടാകുകയും, നുണപ്രചാരണങ്ങളിൽ പങ്കാളികളാകാൻ തങ്ങളൊരുക്കമല്ല എന്നവർ പ്രഖ്യാപിക്കുകയും ചെയ്താൽ, ഇവിടുത്തെ അപകടകരമായ വർഗ്ഗീയപ്രചാരണങ്ങളിൽ നല്ലൊരു ശതമാനവും സ്വിച്ചിട്ടതു പോലെ അവസാനിക്കും. രാജ്യത്തെ വർഗ്ഗീയസംഘർഷങ്ങളിലും തീവ്രവാദപ്രവർത്തനങ്ങളിലും അത്‌ ഗണ്യമായ കുറവുണ്ടാക്കും. തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ തീവ്രവാദവഴിയിലേക്കു നീങ്ങുന്ന യുവാക്കളിൽ ഭൂരിഭാഗവും രക്ഷപെടുകയും ചെയ്യും. ഇടതുപക്ഷത്തിനു സാന്നിദ്ധ്യമുള്ള കേരളത്തിൽ നിന്നാണ് ഇപ്പോൾ തീവ്രവാദികൾ തുടരെ അറസ്റ്റുചെയ്യപ്പെടുന്നത്‌ എന്ന യാഥാർത്ഥ്യം കാണാതിരിക്കേണ്ടതില്ല. അതിൽത്തന്നെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന കണ്ണുർ ജില്ലയിൽ നിന്നാണ് കശ്മീരിലേക്കു വരെ കയറ്റുമതി നടക്കുന്നത് എന്നതും യാദൃച്ഛികമൊന്നുമല്ല. അന്ധമായ ചില രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അണികളിൽ പാർട്ടി അടിച്ചേൽ‌പ്പിക്കുന്ന പ്രചാരണജോലികൾ അടിമകളേപ്പോലെ ചെയ്തു തീർത്ത്‌ സ്വയം കുഴികുഴിക്കുകയാണോ - അതോ യുക്തിപൂർവ്വം ചിന്തിച്ച്‌ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുകയാണോ വേണ്ടത്‌ – എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.

ഇക്കഴിഞ്ഞയിടെ മുംബൈയിൽ തീവ്രവാദി ആക്രമണമുണ്ടായതിന്റെ ആദ്യദിനങ്ങളിൽ, അവിടെപ്പോലും “ഹിന്ദുത്വപ്രസ്ഥാന”ങ്ങളെ കൂട്ടിക്കെട്ടാൻ ശ്രമിച്ചു പരിഹാസ്യരായ പത്രമായ “ദേശാഭിമാനി(?)“ മാത്രം സ്ഥിരം വായിക്കുകയും അതിൽക്കാണുന്നതൊക്കെ വേദവാക്യമെന്നതുപോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. ദേശീയത നെഞ്ചോടു ചേർത്തിരിക്കുന്ന പ്രസ്ഥാനങ്ങളെ എതിർത്തേ തീരൂ എന്നു നിങ്ങൾക്കു ശാഠ്യമാണെങ്കിൽ ആയിക്കൊള്ളുക. ചൈന ഇനിയൊരിക്കൽക്കൂടി നമ്മെ ആക്രമിച്ചാൽ അപ്പോളും അവർ നമ്മുടെ ജവാന്മാർക്കും ജനങ്ങൾക്കുമിടയിൽ ഒരു രണ്ടാം നിരയേപ്പോലെ സധൈര്യം നിലകൊണ്ട്‌ മാതൃഭൂമിക്കു വേണ്ടി മരിക്കാനും തയ്യാറായെന്നു വരും. അവരെ എതിർക്കണമെന്നത്‌ നിങ്ങളിൽ പ്രത്യയശാസ്ത്രം അടിച്ചേൽ‌പ്പിക്കുന്ന ഒരു തരം ബാദ്ധ്യത പോലെയാണെങ്കിൽ ആയിക്കൊള്ളുക. പക്ഷേ, ദേശീയവാദികളെ കണ്ണുമടച്ച്‌ എതിർക്കുന്നതിനൊപ്പം നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദേശവിരുദ്ധരായ തീവ്രവാദികൾക്കും വിഘടനവാദികൾക്കും തികഞ്ഞ പ്രോത്സാഹനമായി മാറുന്നതു കൂടി മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ലാത്തവരാണു മറ്റുള്ളവരെന്നു നിങ്ങൾ ധരിച്ചു പോകരുത്‌. മനപ്പൂർവ്വമാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ, ഈ ചെയ്തികൾ ആത്മഹത്യാപരമല്ലേ - ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമല്ലേ - എന്നും ചിന്തിക്കുന്നതു നന്നായിരിക്കും. വളരെ വൈകിയാണു വിവേകമുദിക്കുന്നതെങ്കിൽ, പിന്നെ ‘അഭിമാനം‘ കൊള്ളാനായി ‘ദേശം’ അവശേഷിച്ചുവെന്നു വരില്ല – എന്നു കൂടിയോർക്കുക.

വാൽക്കഷ്ണം:-
ഇതൊന്നും ഇപ്പോൾ കേൾക്കാൻ സമയമില്ലെന്നും പൊന്നാനിയിൽ പി.ഡി.പി.ക്കു വേണ്ടി പോസ്റ്ററൊട്ടിക്കുന്ന തിരക്കിലാണെന്നുമാണ് ഇതിനെല്ലാമുള്ള മറുപടിയെങ്കിൽ - സാരമില്ല മാർക്സിസ്റ്റുകാരേ – പണി നടക്കട്ടെ – എന്നാണു പറയാനുള്ളത്‌. പണിമുടക്കാൻ മാത്രമല്ല – വല്ലപ്പോഴും പണിയെടുക്കാനും തങ്ങൾക്കറിയാമെന്നു കാണിക്കുന്ന അപൂർവ്വാവസരങ്ങളിൽ ഒരു തടസ്സമാവുന്നില്ല. നടക്കട്ടെ. പണി നടക്കട്ടെ.

10 comments:

 1. ഗോധ്രാനന്തരകലാപകാലത്തെ ദു:ഖകരമായ സംഭവങ്ങൾ ഇടതുപക്ഷം കൈകാര്യം ചെയ്തത്‌ എങ്ങനെയാണ്? നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുവാനോ പ്രതികരിക്കുവാനോ അവർ തയ്യാറായോ? ജനമനസ്സുകളിലെ മുറിവുണക്കാനാണോ അവർ ശ്രമിച്ചത്‌ - അതോ - തെറ്റിദ്ധാരണകൾ പരത്തിക്കൊണ്ടും വിദ്വേഷം ഉജ്ജ്വലിപ്പിച്ചും രാഷ്ട്രീയനേട്ടമുണ്ടാക്കാനാവുമോ എന്നു പരിശോധിക്കാനാണോ‌?

  ReplyDelete
 2. "പേരിന്റെ കൂടെ ‘ഇന്ത്യൻ യൂണിയൻ‘ എന്നു കൂട്ടിച്ചേർത്തെന്നല്ലാതെ പ്രവർത്തകരിലോ നേതാക്കളിലോ മാറ്റമൊന്നുമില്ലാതിരുന്ന മുസ്ലീം ലീഗുമായി കൂട്ടുചേർന്ന്‌ മന്ത്രിസഭയുണ്ടാക്കുകയും അവർക്ക്‌ രാഷ്ട്രീയ രംഗത്തു മാന്യതയും അംഗീകാരവും നൽകാൻ ഉത്സാഹിക്കുകയും ചെയ്തതാര്? – "

  കമ്മ്യൂണിസ്റ്റുകാരെ എതിര്‍ത്ത് എഴുതുമ്പോള്‍ എന്തിനാണ് മുസ്ലീം ലീഗിനെ എതിര്‍ക്കുന്നത്. ഇന്ന് കേരളത്തില്‍ പൊതു ശത്രുവായ സി പി എമ്മിനെ നേരിടാന്‍, ആരുമായും കൂട്ടു കൂടേണ്ടതുണ്ട് എന്ന് മറക്കരുത്. നമ്മള്‍ തന്നെ കോ-ലീ-ബി സഖ്യം പരീക്ഷിച്ചില്ലേ? ഇനിയും അങ്ങിനെ വേണ്ടി വന്നേക്കും. ബംഗാളില്‍ മമതാ ബാനര്‍ജി മുന്‍പ് ആഹ്വാനം ചെയ്തത് പൊലെ എല്ലാ വലത് പക്ഷ കക്ഷികളും ചേര്‍ന്നുള്ള ഒരു മുന്നണി കാലഘട്ടത്തിന്റെ ആവശ്യമാണ്. അതില്‍ മുസ്ലീം ലീഗിനും അവരുടെതായ പങ്ക് വഹിക്കാനുണ്ട്.

  ReplyDelete
 3. അനോണീ,

  കമ്മ്യൂണിസ്റ്റു നിലപാടുകളേക്കുറിച്ചു മാത്രമാണു പോസ്റ്റിലെ മുഖ്യചർച്ചയെങ്കിലും, ഈ ബ്ലോഗിന്റെ മൊത്തം സ്വഭാവമെടുത്തു നോക്കുകയാണെങ്കിൽ, കൂസിസ്റ്റുകക്ഷികൾ എല്ലാവരും എതിർക്കപ്പെടുന്നതായി മനസ്സിലാക്കാം. വിഭജനവാദികളായിരുന്ന മുസ്ലീം ലീഗുകാർ നടത്തിയിട്ടുള്ള കൂട്ടക്കൊലയിൽ ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം ഗോധ്രാനന്തരകലാപത്തിൽ കൊല്ലപ്പെട്ടവരേക്കാളും നാലിരട്ടിയായിരുന്നു എന്ന വിവരം പുതു തലമുറ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. “വംശഹത്യ” എന്ന വാക്കുപയോഗിക്കുന്നവരിൽ മുസ്ലീം ലീഗുകാരും പെടുമല്ലോ. മുസ്ലീം‌ലീഗിന് മുഖ്യധാരാരാഷ്ട്രീയത്തിൽ മാന്യത നൽകിയതു കമ്മ്യൂണീസ്റ്റുകളായിരുന്നുവെന്നതും നാലുപേർ അറിയട്ടെ.

  പിന്നെ, താങ്കൾ പറയുന്നതു വച്ച്‌ ആലോചിക്കുകയാണെങ്കിൽ, കമ്മ്യൂണിസ്റ്റുകളെ എതിർക്കുന്നിടത്ത്‌ മുസ്ലീം ലീഗിനും താല്പര്യമുണ്ടാവാൻ പാടില്ലല്ലോ. കാരണം, കോൺഗ്രസിനെതിരെ പണ്ട്‌ അവരും ഒരുമിച്ചിട്ടുള്ളതല്ലേ. അതു തന്നെയല്ലേ ക്വോട്ടുചെയ്തിരിക്കുന്ന വാചകങ്ങളിൽ പറയുന്നതും? എന്തിന്, ബി.ജെ.പി.യും കമ്മ്യൂണിസ്റ്റുകളും വരെ പല സമയത്തും ചില പ്രത്യേകരാഷ്ട്രീയസാഹചര്യങ്ങളിൽ ഒന്നിച്ചിട്ടുണ്ടല്ലോ. ബി.ജെ.പി.ക്കെതിരെ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചില്ലേ? അപ്പോൾ, പഴയ കാര്യങ്ങളല്ല - ഇപ്പോളത്തെ സാഹചര്യമാണു പരിഗണിക്കേണ്ടത്‌ എന്നു കാണാം. സംസ്ഥാനത്തു തന്നെയും, ഇടതുകോട്ടകൾ അവർ തന്നെ സ്വയം പൊളിച്ചുകളയുകയാണെന്നിരിക്കെ, ഒരു “ഇടതിതര”മഹാസഖ്യത്തിന്റെയൊന്നും ആവശ്യകതയുണ്ടെന്നു തോന്നുന്നില്ല. ബി.ജെ.പി.യ്ക്ക്‌ അങ്ങനെയൊരു വശത്തേക്കു നീങ്ങേണ്ടിവന്നാൽ അത്‌ ആത്മഹത്യാപരമായിരിക്കും. കമ്മ്യൂണിസ്റ്റിതര-കോൺഗ്രസിതര പൊളിറ്റിക്കൽ സ്പേസ്‌ പടിപടിയായി സൃഷ്ടിച്ചുകൊണ്ടു വന്നത്‌ അതേ രീതിയിൽത്തന്നെ മുന്നോട്ടു കൊണ്ടുപോയി സ്വയം കരുത്തു വർദ്ധിപ്പിക്കാൻ തന്നെയാണു ശ്രമിക്കേണ്ടത്‌. ജനതാദളിന്റെയും കോൺഗ്രസിന്റെയും ഇടയിൽ പടിപടിയായി ഒരു സ്പേസുണ്ടാക്കിയെടുത്ത കർണ്ണാടക മോഡൽ തന്നെയാണുദ്ദേശിച്ചത്‌.

  ReplyDelete
 4. വിഷം ചീറ്റ്ല് മതിയാക്കിക്കൂടെ!!!!!!!!!!!!!!!നാ‍ാകാ‍ാ‍ാ‍ാലീ‍ീ‍ീ‍ീ

  ReplyDelete
 5. ചെറിയപാലം,
  താങ്കളുടെ കമന്റിന്റെ അവസാനഭാഗത്ത്‌ എന്താണുദ്ദേശിച്ചതെന്നു വ്യക്തമല്ല. ഭർത്സനഭാഷയാണെങ്കിൽ അരുതെന്നഭ്യർത്ഥിക്കുന്നു. മാർകിസ്റ്റുകളെ ചീത്തവിളിച്ചതു കൊണ്ടു പ്രശ്നപരിഹാരമുണ്ടാവാൻ പോകുന്നില്ലല്ലോ. അവർ കടുത്ത വർഗ്ഗീയവിഷം ചീറ്റുന്നതിനേക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ചും പറഞ്ഞിരിക്കുന്ന പോസ്റ്റാണെന്നതു ശരിതന്നെ. പക്ഷേ, അവരെ ചീത്തവിളിക്കാനുദ്ദേശിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കുക. ഇത്തരൻ പോസ്റ്റുകളിലൂടെയും മറ്റും അവരെ കാര്യങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണു വേണ്ടത്‌. കടുത്തമാർക്സിസ്റ്റ്‌ പക്ഷപാതികളല്ലാത്ത മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, ചുവപ്പൻ കാപട്യങ്ങൾ തിരിച്ചറിയുന്നതു നിസാരമായ സംഗതിയാണെന്ന്‌ അവരെ അറിയിച്ചുകൊണ്ടിരിക്കുക. മലയാളികൾ മണ്ടന്മാരല്ലെന്നും, ഇടതുപ്രചാരണങ്ങളിലെ കാപട്യങ്ങൾ തിരിച്ചറിയാനുള്ള കഴിവുള്ളവരാണെന്നും തിരിച്ചറിഞ്ഞാലെങ്കിലും അവർ വിഷപ്രചാരണങ്ങൾ അവസാനിപ്പിച്ചാലോ? ദയവായി മാർക്സിസ്റ്റുകളെ ചീത്തവിളിക്കാതിരിക്കുക. അവരുടെ നിലവാരത്തിലേക്ക്‌ മറ്റുള്ളവരും താഴാൻ തുടങ്ങിയാൽ‌പ്പിന്നെ മലയാളീയുടെ സാമൂഹ്യപരിസരം എന്നു വച്ചാൽ എന്തായിരിക്കും അവസ്ഥ! പിന്നെ, നന്നാകുന്നെങ്കിൽ നന്നാകട്ടെ എന്നു വച്ച്‌ എന്തെങ്കിലുമൊക്കെ ചൂണ്ടിക്കാണിച്ചുകൊടുത്താൽ, പറഞ്ഞിരിക്കുന്നതെന്താണെന്നു മനസ്സിലാക്കാതെ അവർ ഇങ്ങോട്ടു ചാടിയെന്നു വരും. അസഹിഷ്ണുതയുടെ ആൾ‌രൂപങ്ങളാണല്ലോ പണ്ടേ അവർ. പക്ഷേ അതു ഗൌനിക്കണ്ട. അവരുടെ വിഷപ്രചാരണങ്ങൾ സമൂഹത്തിനു വരുത്തുന്ന ദോഷങ്ങൾ പരിഗണിക്കുമ്പോൾ, അപശബ്ദങ്ങളവഗണിച്ചുകൊണ്ട്‌ കാപട്യങ്ങൾ തുറന്നുകാട്ടുന്നത് തുടരുക തന്നെയാണ് എല്ലാവരും ചെയ്യേണ്ടതെന്നുകാണാം. മുമ്പോട്ടു വന്നതിനു താങ്കൾക്കു നന്ദി. താങ്കൾക്കൊരു നല്ല വിഷു ആശംസിക്കുന്നു.

  ReplyDelete
 6. അസഹിഷ്ണുതയുടെ ആൾ‌രൂപങ്ങളാണല്ലോ പണ്ടേ "അവർ". പക്ഷേ അതു ഗൌനിക്കണ്ട.
  താങ്കളൊട് എനിക്കു വിരൊധ്ം ഇല്ല.
  വിഷു ആശംസകൾ

  ReplyDelete
 7. പ്രിയ നകുലന്ജീ,
  ഏകപക്ഷീയമായ വായനയുടെ അടിമകളായ ഒരു വിഭാഗം ഇന്നും (കേരളത്തില്‍ പ്രത്യേകിച്ചും)
  വിശ്വസിക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. ഗോധ്ര തീവപ്പും സന്ഘപരിവാര്‍ നടത്തിയതാണെന്ന് നാളെ 'രോമീല ധാപര്മാര്‍' എഴുതി വച്ചാല്‍ അത് പാഠപുസ്തകമാക്കാന്‍ ഇടതു പക്ഷ 'മതെതരക്കാര്‍' മുന്നില്‍ തന്നെയുണ്ടാകും. ക്ഷേത്രധ്വംസകരും കുട്ടികളെയും സ്ത്രീകളെയും പോലും കൂട്ടക്കൊല ചെയ്യാന്‍ മടിക്കാത്ത മത ഭ്രാന്തന്മാരായ ഭരണാധികാരികളെപ്പോലും , 'സഹിഷ്ണുതയുടെ നിറകുടങ്ങള്‍' ആക്കിയവരാണിവര്‍. അങ്ങനെ എത്രയോ മറഞ്ഞു കിടക്കുന്ന ചരിത്രങ്ങള്‍ . അരുണ്‍ ഷൂരി കേന്ദ്ര മന്ത്രിയായപ്പോള്‍ അത് കണ്ടെത്തി തിരുത്താന്‍ ശ്രമിച്ചപ്പോള്‍ 'ചരിത്രത്തെ കാവിപൂശല്‍' എന്ന മുറവിളിയായി.
  എന്നാല്‍ ഇതിനെല്ലാം വ്യക്തമായ രേഖകള്‍ ഉണ്ടെന്നുള്ളത് സത്യം മറച്ചു വക്കാന്‍ കഴിയില്ല എന്നതിന്റെ ദൃഷ്ടാന്തമായി നിലനില്‍ക്കും

  താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 8. ഗുജറാത്തിലെ സംഭവങ്ങളെ സംബന്ധിച്ച ഏറ്റവും ഞെട്ടിപ്പിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിന്റെ ക്രെഡിറ്റ്‌ ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമം നേടിയിരിക്കുന്നു. കൊലപാതകങ്ങളെ സംബന്ധിച്ച പല വിവരങ്ങളും കെട്ടുകഥകൾ മാത്രമായിരുന്നുവെന്നും, ടീസ്തസെയ്തൽ‌വാദ്‌ മെനഞ്ഞെടുത്ത സാങ്കല്പിക സംഭവങ്ങളായിരുന്നുവെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു. ഗർഭിണിയും വയറുകീറലുമൊക്കെയായിരുന്നു കമ്മ്യൂണിസ്റ്റുകളുടെയും മുസ്ളീം തീവ്രവാദികളുടെയും എക്കാലത്തെയും ഇഷ്ടവിഷയം. അങ്ങനെയൊന്നു നടന്നിട്ടേയില്ലത്രേ. കലാപങ്ങൾ ആഘോഷിക്കുന്നവർ ഏതറ്റം വരെപ്പോകാം എന്നതിന്റ്റെ ഉത്തമ തെളിവ്‌.
  വായിച്ചിരിക്കേണ്ട വാർത്ത ഇവിടെ

  ReplyDelete
 9. കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ചേർന്ന്‌ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദഫാക്ടറികളിലൊന്നിന്റെ പ്രവർത്തനവിവരം പുറത്തുവന്നത്‌ ഇംഗ്ലീഷ്‌ പത്രങ്ങളിലുമുണ്ട്‌.

  Setalvad in dock for 'cooking up killings'14 Apr 2009, 0148 hrs IST, ET Bureau

  NEW DELHI: The Narendra Modi baiters among NGOs on Monday suffered a major setback when a Supreme Court-appointed special investigation team (SIT)
  charged a leading activist, Teesta Setalvad, with adding morbidity into the post-Godhra riots in Gujarat by “cooking up macabre tales of killings”.

  SIT headed by former CBI director R K Raghavan said “many incidents were cooked up, false witnesses were tutored to give evidence about imaginary incidents, and false charges levelled against the then Ahmedabad police chief P C Pandey”.

  Sit report, which was submitted before a bench comprising Justices Arijit Pasayat, P Sathasivam and Aftab Alam, said there was no truth in some of the major allegations levelled by NGOs. According to the report, the untruths included:
  A pregnant Muslim woman Kausar Banu was gangraped by a mob, who then with sharp weapons gouged out the foetus;
  Dumping of dead bodies into a well by rioters at Narora Patiya; and n Police botching up investigation into the killing of British nationals who were on a visit to Gujarat.

  SIT also said the charge that Mr Pandey was helping mob that attacked the Gulbarga Society was untrue. “The truth was that he was helping hospitalisation of riot victims and making arrangement of police bandobast,” senior counsel Mukul Rohatgi said.

  Mr Rohatgi also told the court that 22 witnesses, who had submitted identical affidavits before various courts relating to riot incidents, were questioned by SIT. “It was found that they were tutored. The affidavits were handed over to them by Ms Setalvad. They had not actually witnessed the riot,” the counsel said.

  The Supreme Court lauded the work of SIT and said there should be no room for allegations and counter-allegations. “In the riot cases, the more the delay there is likelihood of falsity creeping in. So there should be a designated court to fast track trials. Riot cases should be given priority,” the Bench said and sought suggestions from the Centre, Gujarat government and NGOs.

  ReplyDelete