June 17, 2008

ചൈനയ്ക്കു ചുറ്റും ഹരികൃഷ്ണന്മാര്‍

ഇടതുമുന്നണിയിലെ കടുത്ത അഭിപ്രായവ്യത്യാസത്തിന്റെയും പരസ്പരമുള്ള പാരവയ്പിന്റെയും മറ്റും വാര്‍ത്തകള്‍ വായിക്കുമ്പോളെല്ലാം ഉണ്ണിപ്പിള്ള ആ പഴയ കവിതാശകലം ഓര്‍ക്കാറുണ്ട്‌.

കത്തിജ്ജ്വലിക്കുന്ന സൂര്യനു താഴെനിന്നുകൊണ്ടു തര്‍ക്കിക്കുന്ന രണ്ടു കുരുവികളേപ്പറ്റിയുള്ളത്‌. ചെമ്മനത്തിന്റെയോ മറ്റോ വരികള്‍. പിളര്‍പ്പിനേപ്പറ്റിയുള്ളത്‌.

"നേരം വെളുത്തെന്നും
വെളുത്തില്ലെന്നും
രണ്ടടയ്ക്കാപ്പക്ഷി
"!

* * * * * *

ഏയ്‌ - ഇടതുമുന്നണിയില്‍ പ്രശ്നങ്ങളൊന്നുമില്ല“ എന്നു പന്ന്യന്‍ രവീന്ദ്രന്‍. ദേശീയനേതൃത്വങ്ങള്‍ ഇടപെട്ടുതുടങ്ങി എന്നു പത്രങ്ങള്‍. ഉണ്ണിപ്പിള്ളയുടെ കാഴ്ചപ്പാടിലാണെങ്കില്‍ സംഗതി അവിടമെല്ലാം കടന്ന്‌ അന്തര്‍ദ്ദേശീയതലത്തില്‍ വരെ എത്തിക്കഴിഞ്ഞിരിക്കുന്നു.

ചൈനയേച്ചൊല്ലിയാണ്‌ ഏറ്റവും പുതിയ അടി.

ആരുവേള്‍ക്കും? കടുത്ത ത്രികോണം!

ഉള്ളിന്റെയുള്ളില്‍ രണ്ടാള്‍ക്കും മോഹമുണ്ടായിരുന്നെങ്കിലും അടുത്ത നാളുകളില്‍ ഒരാള്‍ മാത്രമേ പരസ്യമായി പ്രേമാഭ്യര്‍ത്ഥന നടത്തിക്കണ്ടിരുന്നുള്ളൂ. ഇക്കഴിഞ്ഞ ദിവസമാണ്‌ "അവളെ തൊട്ടാല്‍ തട്ടിക്കളയും" എന്ന ഭീഷണിയുമായി അടുത്തയാളും മസില്‍ പെരുക്കി മുമ്പോട്ടാഞ്ഞത്‌.
പ്രേമവും വിധേയത്വവും കൂടുതല്‍ തങ്ങള്‍ക്കാണെന്നത്‌ എങ്ങനെ തെളിയിക്കുമെന്നാണ്‌!

ഒരു യുദ്ധം കൂടി ഉണ്ടായിരുന്നെങ്കില്‍ സംഗതി എളുപ്പമായേനെ. 'നമ്മള്‍ നമ്മളുടേതെന്നും അവര്‍ (ഇന്ത്യാക്കാര്‍?) അവരുടേതെന്നും പറയുന്ന' സ്ഥലങ്ങളേച്ചൊല്ലിയുള്ള വാചകക്കസര്‍ത്തിലൂടെ കൂടുതല്‍ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കാമായിരുന്നു. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ നിരന്തരം ചൊറിയുന്നു. മാന്തുന്നു. നഖപ്പാടുകള്‍ വീഴ്ത്തുന്നു. പക്ഷേ ആഞ്ഞുകുത്തിയിറക്കുന്നില്ല. അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുനു.

എങ്കിലും, കിട്ടുന്ന അവസരങ്ങളുപയോഗിച്ച്‌ പരമാവധി പ്രേമഭാഷണം നടത്തുന്നുണ്ട്‌.

ആരുവേള്‍ക്കുമെന്നാണ്‌...! കടുത്ത ത്രികോണം!

ഉണ്ണിപ്പിള്ള നോക്കിയിട്ട്‌ ഇനി ഒരൊറ്റ വഴിയേയുള്ളൂ. 'പാച്ചിക്ക'യെ വിളിക്കുക. മലയാള സിനിമയിലെ ശക്തസാന്നിദ്ധ്യമായ പാച്ചിക്ക. ഒരൊറ്റ ഇലയെ മാറ്റിയും മറിച്ചുമിട്ട്‌ പ്രശ്നങ്ങള്‍ നിസാരമായി പരിഹരിച്ചിട്ടുള്ള കക്ഷിയാണ്‌.

ബംഗാളിലും ത്രിപുരയിലും ഒരു മുഴുവനിലയും കേരളത്തില്‍ പാതിയിലയും മലര്‍ന്നു വീഴട്ടെ എന്നു പറയും പാച്ചിക്ക. അവിടങ്ങളില്‍ ചുറ്റികയും നക്ഷത്രവും. മറ്റിടങ്ങളില്‍ ചില ചില്ലറ തുരുത്തുകളൊക്കെയുണ്ട്‌. അവിടെയെല്ലാം ഇല കമിഴ്‌ന്നു വീഴണം - നെല്‍ക്കതിര്‍.

പാച്ചിക്കയ്ക്കു പണിയെളുപ്പമാണ്‌. പണ്ടാരോ പറഞ്ഞതുപോലെ, മേല്‍പ്പറഞ്ഞയിടങ്ങളൊഴിച്ചാല്‍ ഭാരതത്തിലെ ബഹുഭൂരിഭാഗം സ്ഥലങ്ങളിലും ചുവന്ന കൊടി പിടിക്കാന്‍‍ ഓരോ സ്ഥലത്തും മിക്കവാറും ഓരോ ആള്‍ വീതമേയുള്ളൂ. അതാതിടങ്ങളിലെ റെയില്‍‌വേ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍. അങ്ങേര്‍ക്കാണെങ്കില്‍ വേളിയില്‍ താത്പര്യവുമുണ്ടാവില്ല.

പാച്ചിക്കയ്ക്കു പണിയെളുപ്പമാണ്‌.

* * * * * *

'd' എന്ന ഇംഗ്ലീഷ്‌ അക്ഷരം മലയാളത്തില്‍ എങ്ങനെ വായിക്കണമെന്നാലോചിച്ചുപോയി ഉണ്ണിപ്പിള്ള. ഡല്‍ഹി എന്നും ദല്‍ഹി എന്നുമൊക്കെ പ്രയോഗിക്കാറുണ്ടു മലയാളത്തില്‍. ഏതാണു കൂടുതല്‍ ശരി? "ഡല്‍ഹി" എന്നാണു കൂടുതലും പറയാറുള്ളത്‌. അപ്പോള്‍ 'ബര്‍ദന്‍' ആണോ 'ബര്‍ഡന്‍' ആണോ ശരി?

ആവോ?

പാച്ചിക്കയെ മനസ്സില്‍ സ്മരിച്ച്‌ ഉണ്ണിപ്പിള്ള ഒരു ഇല നുള്ളി മുകളിലേയ്ക്കിട്ടു.
*-*-*

അനുബന്ധപോസ്റ്റ്‌:-
ഉഗ്രനൊരു ഏപ്രില്‍ഫൂള്‍ അമളി - ഉണ്ണിപ്പിള്ളയ്ക്കു പറ്റിയത്‌ !

37 comments:

 1. ഉണ്ണിപ്പിള്ളയുടെ കാഴ്ചപ്പാടിലാണെങ്കില്‍, കേരളത്തിലെ തര്‍ക്കങ്ങള്‍ വളര്‍ന്നു വളര്‍ന്ന്‌ ഇപ്പോള്‍ അന്തര്‍ദ്ദേശീയതലത്തില്‍ വരെ എത്തിക്കഴിഞ്ഞിരിക്കുന്നു.

  ReplyDelete
 2. ചൈനയുമായി തര്‍ക്കങ്ങള്‍ പാടില്ലെന്നു പറയുന്നതില്‍ എവിട്യാണ്ട്രോ നകുലാ കൂസിസം വരുന്നത്? ചൈനയുമായല്ല ഒരു അയല്‍ രാജ്യവുമായും തര്‍ക്കങ്ങള്‍ പാടില്ലെന്ന് ചിന്തിക്കുന്ന ഒരു വലിയ ജനത തന്നെ ഇവിടെയുണ്ട്? അതെന്താ ചൈനയുമായി തര്‍ക്കം വേണമെന്ന് തനിക്കിത്ര നിര്‍ബന്ധം വരാന്‍? ചൈന മാത്രമല്ലപാക്കിസ്താനുമായും തര്‍ക്കം വേണമെല്ലോ തനിക്കൊക്കെ. ചോരനുണയാന്‍ കിട്ടാഞ്ഞാല്‍ ആട്ടിന്‍ തോലിനുള്ളിലൂടെ വെളിവാകുന്ന കുറുക്കനിസമാകും അല്ലേ? ക്രിക്കറ്റും വേണം, പിച്ച് കുത്തിപ്പൊളിക്കേം വേണം ചിലര്‍ക്കൊക്കെ വളരണമെങ്കില്‍ എന്നാണല്ലോ പ്രമാണം.

  ReplyDelete
 3. എന്റെ കിനാവേ...

  സ്വന്തം നാടിന്റെ പരമാധികാരത്തെപറ്റിയല്ല,മറിച്ച് ചൈനയെ എതിര്‍ക്കാനുള്ളതാണ് ആണവകരാര്‍ എന്ന ബര്‍ദ(ഡ)ന്റെ ചിന്തയെയാണിവിടെ പരാ‍ാമര്‍ശിച്ചത്...


  എന്തേ ചൈനായുദ്ധസമയത്ത് ഈ ജനത ഉറങ്ങിപ്പോയിരുന്നോ???(“ചൈനയുമായല്ല ഒരു അയല്‍ രാജ്യവുമായും തര്‍ക്കങ്ങള്‍ പാടില്ലെന്ന് ചിന്തിക്കുന്ന ഒരു വലിയ ജനത തന്നെ ഇവിടെയുണ്ട്“) അത് ഇന്ത്യയ്ക്കു മാത്രമേ ബാധകമുള്ളോ???ചൈനയോട് ആ സമയത്ത് എന്നല്ല ഇപ്പോള്‍ പോലും യുദ്ധം ശരിയായില്ല എന്നു പറയാതെ...ചൈനാ കീ ജൈ വിളിക്കുന്നവരാണല്ലേ യത്ഥാര്‍ഥ ദേശസ്നേഹികള്‍?????

  ചോരനുണയേണ്ടതാര്‍ക്കെന്ന് 62ഉം നന്ദിഗ്രാമ്മും കണ്ണൂരുമൊക്കെ വീണ്ടും വീണ്ടും തെളിയിക്കയല്ലേ കിനാവേ???

  സ്വന്തം കണ്ണിലെ കോലെടുത്തിട്ടു പോരേ അന്യന്റെ കണ്ണിലെ കരട്??പാക്കിസ്ഥാ‍നുമായി യുദ്ധമുണ്ടായപ്പോള്‍ എന്വിടെപോയിരുന്നു ഇവര്‍???കണ്ടില്ലല്ലോ‍????

  അമേരിക്കയോട് തര്‍ക്കമാകാം അല്ലേ???ചൈന്നക്ക് തിബത്തിനോടുമാകാം...ചൈനക്ക് ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശില്‍ അവകാശമുന്നയിക്കാം..ഥെറ്റില്ല..താമസിയാതെ ആ പ്രദ്ദേശത്തിനായി യുദ്ധവും ഉണ്ടായേക്കാം...അപ്പോഴൊക്കെ തെറ്റ് ഭാരതീയര്‍ക്കാണ്....സമ്മതിച്ചിരിക്കുന്നു ദേശീയബോധം...ഈ ബോധം കൊണ്ടാകും അടുപ്പു കല്ലു കൂട്ടിയതു പോലെ മൂന്നിടത്തേക്ക് ഒതുങ്ങിയത്...കഷ്ടം....

  നകുലന്‍...അവസരോചിതം...

  ReplyDelete
 4. അല്ല അഹങ്കാരിയണ്ണോ അവര്‍ ഇവര്‍ എന്നൊന്നും പറഞ്ഞാല്‍ എനിക്കങ്ങട്ട് മനസിലാവില്ല.. തെളിച്ചു പറയൂ ദേശീയബോധത്തിന്റെ കുത്തകമുതലാളീ. ബര്‍ദാന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപമായിരുന്നോ മേലേകൊടുത്തത്. പറയുമ്പോള്‍ എല്ലാം നോക്കെന്റെ അഹങ്കാരീ. ഒറ്റവാചകം മാത്രേ ഒരു പ്രസംഗത്തില്‍ പറഞ്ഞുള്ളൂ എന്നോ? സ്വയം വിഡ്ഢിയാകാം, മറ്റുള്ളവരെ വിഡ്ഢികളാക്കുക എളുപ്പമല്ല.

  ReplyDelete
 5. കിനാവേ...
  ഭാഷയില്‍ മര്യാദയാവാം...“ചൈന മാത്രമല്ലപാക്കിസ്താനുമായും തര്‍ക്കം വേണമെല്ലോ തനിക്കൊക്കെ“ ഇതില്‍ പറഞ്ഞ ഒക്കെ എന്നത് ആരെയാ???

  ഇനി ഞാന്‍ പറഞ്ഞ അവര്‍ ഇവര്‍ എന്നത് മനസ്സിലായില്ല എങ്കില്‍ തെളിച്ചു പറയാം, കമ്മ്യൂണിസ്റ്റുകള്‍.

  പിന്നെ ഈ ബര്‍ദന്ന്റ്റെ പ്രസംഗത്തിന്റെ ഒഎഉവരിയെ ആസ്പദമാക്കിയ്യല്ലല്ലോ ഞാന്‍ പറഞ്ഞത്???

  ചൈനാ യുദ്ധസമയത്തെ കമ്യൂണിസ്റ്റ് നിലപാട് ചരിത്രസറ്റ്യമാണ്,,,

  പാക്ക് യുദ്ധസമയത്ത് ഈഅവകാശവാദം( അവര്‍ അവരുടേതെന്നു...) കണ്ടില്ലല്ലോ???

  കൊസോവോ,ഇറാക്ക്...അധിനിവേശം പാടില്ല...പക്ഷേ തിബത്തിലൂം ചെച്നിയ്യയിലും ആകാം...

  കമ്യൂണിസ്റ്റ് സര്‍ക്കാറിനെ വ്വിമര്‍ശിക്കല്ലേ....അമേരിക്കന്‍ കൂലിയെഴുത്തുകാരനായിപ്പോകും...അല്ലേ സദാകുരന്‍ മന്ത്രിസാറിന്റെ വാമൊഴിവഴക്കം കേള്‍ക്കേണ്ടി വരും...

  സ്വയം വിഡ്ഡിയാകുന്നതാരെന്ന് ഒന്നു തനിയെ ഇരുന്നു ചിന്തിച്ചാല്‍ മനസ്സിലാകും സാര്‍...

  എന്തേ ചൈനായുദ്ധസമയത്ത് ഈ ജനത ഉറങ്ങിപ്പോയിരുന്നോ???(“ചൈനയുമായല്ല ഒരു അയല്‍ രാജ്യവുമായും തര്‍ക്കങ്ങള്‍ പാടില്ലെന്ന് ചിന്തിക്കുന്ന ഒരു വലിയ ജനത തന്നെ ഇവിടെയുണ്ട്“) അത് ഇന്ത്യയ്ക്കു മാത്രമേ ബാധകമുള്ളോ???ചൈനയോട് ആ സമയത്ത് എന്നല്ല ഇപ്പോള്‍ പോലും യുദ്ധം ശരിയായില്ല എന്നു പറയാതെ...ചൈനാ കീ ജൈ വിളിക്കുന്നവരാണല്ലേ യത്ഥാര്‍ഥ ദേശസ്നേഹികള്‍????? മറുപടിയ്യില്ലേ?????

  ReplyDelete
 6. കിനാവേ,
  ആരാണിവിടെ ചൈനയുമായി തര്ക്കം വേണമെന്നു പറഞ്ഞത്. ഇന്ത്യയില്‍ ജീവിച്ചു ഇന്ത്യയുടെ ചോറു തിന്നിട്ടു ചൈനയുടെ സുരക്ഷയെപ്പറ്റി ആവലാതി കൊള്ളുന്നത്‌ തെറ്റാണെന്ന് മാത്രമെ നകുലേട്ടന്‍ പറഞ്ഞുള്ളൂ. കിനാവ് കിനാവ് കാണുന്നത് ഒഴിവാക്കി സത്യത്തെ അംഗീകരിക്കാന്‍ തയ്യാറാവണം. അയലത്തെ അച്ഛന്‍റെ കൃമികടിയാണോ സ്വന്തം അച്ഛന്‍റെ തലയാണോ വലുതെന്നു ചിന്തിക്കാനുള്ള മാനസിക വളര്ച്ച ഉണ്ടെന്നു വിശ്വസിക്കുന്നു.
  വെരി ഗുഡ് ബ്ലോഗ് നകുലേട്ടന്‍

  ReplyDelete
 7. കിനാവേ,

  താങ്കളൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന മുന്‍‌വിധിയോടെ പറയുകയാണ്.

  മര്യാദയ്ക്കു കാര്യം പറഞ്ഞാല്‍ ചാടിക്കടിക്കുന്നവരെ പിന്നെ കളിയാക്കിക്കഴിഞ്ഞാലത്തെ കഥപറയണോ? ഈ പോസ്റ്റിന് പരിഹാസത്തിന്റെ ഭാവമുണ്ട്‌. സ്വാഭാവികമായും താങ്കള്‍ക്കു ക്ഷോഭമുണ്ടാവും. അതു ഞാന്‍ അനുഭാവപൂര്‍വ്വം ഉള്‍ക്കൊള്ളുന്നു.

  താങ്കളുടെ മനസ്സില്‍ ഓരോരോ വികലധാരണകളുള്ളതു പ്രകടിപ്പിച്ചിട്ട്‌ അതിനു മറ്റുള്ളവര്‍ സമാധാനം പറയണമെന്നു ശഠിച്ചാല്‍ എന്തുചെയ്യും എന്നതാണിവിടുത്തെ പ്രശ്നം.

  ചൈനയുമായി തര്‍ക്കം വേണമെന്ന് ഇവിടെ ആര്‍ക്കാണു നിര്‍ബന്ധം? അങ്ങനെ നിര്‍ബന്ധമുണ്ടെന്നതു താങ്കളുടെ തോന്നലാണ്. താങ്കള്‍ തന്നെ അതിനു സമാധാനം പറയുക.

  പാക്കിസ്ഥാനുമായും തര്‍ക്കം വേണമത്രേ! അതുശരി. അതും പുതിയ അറിവാണ്. ചൂണ്ടിക്കാണിച്ചതിനു നന്ദി. മറ്റുള്ളവരുടെ മനസ്സുവായിക്കാന്‍ കമ്മ്യൂണിസ്റ്റുകളും മറ്റും‍ പ്രയോഗിക്കുന്ന തന്ത്രമെന്താണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

  സുഹൃത്തേ, ആണവക്കരാറിനെ എതിര്‍ത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടും പലവാദമുഖങ്ങളുമുണ്ട്‌. നമ്മുടെ രാജ്യതാല്പര്യങ്ങളെ കരാര്‍ എങ്ങനെ ബാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം ചര്‍ച്ച എന്നതൊരു കേവലയുക്തിയാണ്. ചൈനയ്ക്കു നമ്മോടു പിണക്കമുണ്ടാകാനിടയാകും എന്നൊരു വാദഗതി ഉയര്‍ന്നുവന്നാല്‍ പിന്നെയും മനസ്സിലാക്കാമായിരുന്നു. ഇവിടെ അതല്ല അവസ്ഥ. ‘നമ്മള്‍’ എന്നൊരു ചിന്തയല്ല ഇവിടെ. ബര്‍ദാന്‍ ഒക്കെ രാജാവിനേക്കാള്‍ വലിയ രാജഭക്തിപ്രകടിപ്പിച്ച്‌ “അങ്ങോട്ടുകയറി” ആലോചിച്ചു ടെന്‍ഷനടിക്കുകയാണ്. “ചൈനയെ തകര്‍ക്കുമോ” എന്നാണവര്‍ ഭയക്കുന്നത്‌. അതുകൊണ്ടെന്താണു തെറ്റ്‌ എന്നൊരു ചോദ്യമാണു താങ്കളുടേതെങ്കില്‍ പിന്നീടു വിശദമായി എഴുതാം.

  ‘അങ്ങോട്ടു കയറി’ ടെന്‍ഷനടിക്കുന്നതിന്റെ മറുപടിയായി - നന്ദിപ്രകടനമായി -ചൈനയും “ഇങ്ങോട്ടു കയറുന്നുണ്ട്‌“. നമ്മുടെ (അങ്ങനെ പറയാമോ എന്തോ) എത്രയധികം പ്രദേശങ്ങളാണ് ഇപ്പോളും ചൈന കയ്യടക്കിവച്ചിരിക്കുന്നതെന്ന് താങ്കള്‍ക്കറിയാമോ എന്തോ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം അതിര്‍ത്തിയില്‍ എത്രയിടങ്ങളില്‍ - എത്ര തവണയാണ് - അവര്‍ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചതെന്നറിയാമോ എന്തോ? (150 എന്ന്‌ ഏ.കെ. ആന്റണി തന്നെ സമ്മതിച്ചസ്ഥിതിയ്ക്ക് എണ്ണം അതില്‍ക്കൂടുതലാവാനാണു സാദ്ധ്യത). എറ്റവും അവസാനം ദാ ഇക്കഴിഞ്ഞയിടെ നാഥുലാപാസ്സിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇനി എന്തെല്ലാം വരാനിരിക്കുന്നു എന്നു ദൈവത്തിനറിയാം. തര്‍ക്കങ്ങള്‍ വേണ്ട എന്നാഗ്രഹിക്കുന്ന ഒരു ‘ജനത’ ഇവിടെയുണ്ട് എന്നൊക്കെയാണല്ലോ താങ്കള്‍ അവകാശവാദം ഉന്നയിക്കുന്നത്. ഏതെങ്കിലും ‍ഒരൊറ്റ കുഞ്ഞിനോട് ഒന്നു പ്രതിഷേധിക്കാന്‍ പറയൂ കിനാവേ. അല്ലെങ്കില്‍ വേണ്ട - ചൈന ചെയ്യുന്നതു പോക്രിത്തരമാണ് എന്ന്‌ രഹസ്യമായിട്ടെങ്കിലും ഒന്ന്‌ അംഗീകരിക്കുകയെങ്കിലും ആവാമോ? ‘സാമ്രാജ്യത്വം’ എന്ന വാക്ക്‌ ഇവിടെ ഉപയോഗിക്കാമോ എന്തോ?

  ചൈനയുമായെന്നല്ല - ആരുമായും നാം തര്‍ക്കത്തിനില്ല. കമ്മ്യൂണിസ്റ്റുധാര്‍ഷ്ട്യപ്രകടനത്തിന് അതേമട്ടില്‍ മറുപടി നല്‍കുന്നതല്ല ഭാരതീയസംസ്കാരം. ഇവിടെ അതൊന്നുമല്ല പ്രശ്നം. ഭാരതത്തിന്റെ വീക്ഷണകോണില്‍ നിന്നു സംസാരിക്കാനും ചിന്തിക്കാനും തയ്യാറാകാതെ, ചൈനയേപ്പറ്റി ഓര്‍ത്തു വികാരം കൊള്ളുന്നു എന്നതാണു പ്രശ്നം. നാളെ ഒരു ദിവസം സിക്കിമിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നു ചൈന പറഞ്ഞാല്‍ ബര്‍ദാന്റെ നിലപാടെന്താവും എന്ന്‌ സന്ദേഹവുള്ള വലിയൊരു ജനത കൂടി ഇവിടെയുണ്ടു കിനാവേ. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സിക്കിമിനേച്ചൊല്ലി ചൈനയുമായി തര്‍ക്കം പാടില്ല എന്നാവുമോ നിലപാട് എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാവുമോ കിനാവേ? സിക്കിം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ചൈനയുടെ ഭാഗമായിരുന്നുവെന്നും - ഇത്രയും നാള്‍ കയ്യടക്കിവച്ചതിന് സത്യത്തില്‍ നാം അവരോടു മാപ്പു പറയുകയാണു വേണ്ടതെന്നും ഇടതുനേതാക്കാന്മാര്‍ പറയില്ലെന്ന് താങ്കള്‍ക്ക് ഉറപ്പു തരാനാവുമോ? മനസ്സാക്ഷിയുമായി സംവദിച്ചുനോക്കുക. അഥവാ അവര്‍ അങ്ങനെ പറയാനിടയായാല്‍ അപ്പോള്‍ താങ്കളും അവരെ അനുകൂലിക്കാന്‍ നിര്‍ബന്ധിതനായിപ്പോവില്ലേ- ‘അതെന്താ - ആലോചിച്ചുനോക്കിയാല്‍ അതും സത്യമല്ലേ’ എന്നു ചിന്തിക്കാന്‍ പ്രേരിതനാവില്ലേ താങ്കളും? ആത്മാര്‍ത്ഥമായി ആലോചിച്ചുനോക്കുക. ഇടതുനേതാക്കള്‍ അന്ന്‌ അങ്ങനെയെങ്ങാന്‍ പറഞ്ഞാല്‍ താങ്കള്‍ എതിര്‍ക്കുമോ? സിക്കിം ഭാരതത്തിന്റെ ഭാഗമാകുന്നതോ അതോ ചൈനയുടെ ഭാഗമാകുന്നതോ - ഏതാണു താങ്കള്‍ക്കു സന്തോഷം തരുന്നത്‌?

  പിന്നെ, ചൈന പണ്ടു നമ്മെ ആക്രമിച്ചതും അന്നിവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ താലപ്പൊലി ഒരുക്കിയതുമായ കഥകള്‍ ഞാന്‍ ആവര്‍ത്തിക്കേണ്ടതില്ലെന്നു കരുതിക്കൊള്ളട്ടെ.

  അതുപോലെ തന്നെ, ചൈനയുമായി എന്‍.ഡി.എ.സര്‍ക്കാര്‍ നല്ലബന്ധം തന്നെയാണു പുലര്‍ത്തിയിരുന്നത്‌ (കമ്മ്യൂണിസ്റ്റുകള്‍ എന്‍.ഡി.എ.യേക്കുറിച്ചു നല്ലതു പറയുന്ന അപൂര്‍വ്വം കാര്യങ്ങളിലൊന്ന്). പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതില്‍ വിപ്ലവകരമായ ചുവടുവയ്പുകള്‍ നടത്തിയതും കഴിഞ്ഞ സര്‍ക്കാരാണ്. അവരേക്കുറിച്ച് ആക്ഷേപിക്കാനായി ഓരോന്നു വിളിച്ചുപറയാന്‍ താങ്കള്‍ തുനിഞ്ഞാല്‍ അത്‌ താങ്കളുടെ രാഷ്ട്രീയപരമായ അറിവില്ലായ്മ വെളിപ്പെടുത്തിയേക്കുമോ എന്നു ഞാന്‍ ഭയക്കുന്നു. വഞ്ചനയും ചതിയും ആവര്‍ത്തിച്ചിട്ടും അപാരമായ ക്ഷമയും മര്യാദയും കാണിച്ച്‌ നാം നില്‍ക്കുന്നുവെങ്കില്‍ അതു നമ്മുടെ സംസ്കാരത്തിന്റെ ഗുണം. അതൊന്നുമല്ല ഇവിടെ പ്രശ്നം. അയല്‍ക്കാരിയെ പ്രേമിക്കരുതെന്നു വിലക്കുന്നില്ല. പക്ഷേ സ്വന്തം കുടുംബത്തെ മറക്കുന്ന തലത്തിലേക്ക്‌ അതു വളരരുത്‌ എന്നാഗ്രഹിക്കുന്ന വലിയൊരു “ജനത“യും ഇവിടെയുണ്ട്‌.

  കഴിഞ്ഞയിടെ ഒരു ക്രിസ്ത്യന്‍ മതാദ്ധ്യക്ഷന്‍‌ മാര്‍ക്സിസ്റ്റുകളെ ഉപദേശിക്കുന്നതുകേട്ടു. നിങ്ങളാദ്യം ബംഗാളിലെ മുസ്ലീങ്ങളെ ഉദ്ധരിക്കൂ എന്നൊക്കെയുള്ള മട്ടില്‍. ആണവക്കരാര്‍ മുസ്ലിം വിരുദ്ധമാണെന്ന മാര്‍ക്സിസ്റ്റുപരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണു വാര്‍ത്തയില്‍ കണ്ടത്. അതുസത്യമാണെങ്കില്‍, അപ്പോള്‍ രണ്ടു കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെയും എതിര്‍പ്പിന്റെ കാരണം വ്യക്തമായിക്കഴിഞ്ഞു.

  ആണവക്കരാര്‍ മുസ്ലിംവിരുദ്ധമായതുകൊണ്ട്‌ സി.പി.എമ്മും, ചൈനാവിരുദ്ധമായതുകൊണ്ട്‌ സി.പി.ഐ.യും എതിര്‍ക്കുന്നു. മൊത്തത്തില്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ അത്‌ എങ്ങനെ ബാധിക്കുമെന്നത്‌ അവര്‍ക്കു വിഷയമല്ല! ഇനിയിപ്പോള്‍ ആ രണ്ടുകാരണങ്ങളും പരോക്ഷമായി എങ്ങനെയാണു രാജ്യതാല്പര്യങ്ങളെ ബധിക്കുന്നതെന്നെങ്കിലും പറയാന്‍ അവര്‍ തയ്യാറാകുന്നുണ്ടോ? പാര്‍ട്ടിപ്രസിദ്ധീകരണങ്ങളില്‍ വല്ലതും വന്നിട്ടുണ്ടോ എന്നറിയില്ല. പുറമേയ്ക്ക്‌ അധികം കണ്ടിട്ടില്ല.

  അണവക്കരാര്‍ വിട്ട്‌ ആണവപരീക്ഷണങ്ങളിലേക്കു വന്നാലോ? ഇന്ത്യയുടെ ആണവപരീക്ഷണത്തെ ശക്തമായി എതിര്‍ക്കുകയും ഇറാന്റെ ആണവപരീക്ഷണത്തിനായി അതിനേക്കാളും ശക്തമായി ജീവന്‍ കളഞ്ഞുപ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളെ പലരും സംശയത്തോടെ കണ്ടാല്‍ അവരെ കുറ്റപ്പെടുത്തിയിട്ടുകാര്യമുണ്ടോ കിനാവേ? അങ്ങനെയങ്ങനെ നിരവധിയനവധി ഉദാഹരണങ്ങള്‍.

  ചൈനയുമായി ബന്ധപ്പെട്ട ഇടതുനിലപാടുകള്‍ എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നത്‌ എന്നതിന്റെ വിശദാംശങ്ങളാണോ താങ്കള്‍ക്കറിയേണ്ടത്‌? നോക്കട്ടെ - സമയം കിട്ടുന്ന മുറയ്ക്ക്‌ വിശദമായി എഴുതാം. മറ്റുള്ളവരുമായി യുദ്ധത്തിനുകൊതിക്കുകയാണ് എന്നൊക്കെയുള്ള അബദ്ധപരാമര്‍ശങ്ങള്‍ - യാഥാര്‍ത്ഥ്യങ്ങള്‍ക്കു കടകവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നപേക്ഷ.

  -----
  പിന്നെ, ഈ പോസ്റ്റിന്റെ വിഷയം പ്രത്യക്ഷത്തില്‍ കൂസിസത്തിന് ഉദാഹരണമല്ല എന്നതു സമ്മതിക്കുന്നു. ചൈനാപ്രേമം പ്രകടിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ യതൊരു കാപട്യവും കാണിക്കാറില്ല. ഉണ്ണിപ്പിള്ളയുടെ ചിന്തകളായതുകൊണ്ടും, കഴിഞ്ഞപോസ്റ്റുമായി ഇതിനു ബ്വന്ധമുള്ളതുകൊണ്ടും മാത്രമാണ് ഇത്‌ ഇവിടെയിട്ടത്.

  ReplyDelete
 8. ഇന്റ്യയെക്കാള്‍ അടുപ്പം വേറെ ഏത്‌ രാജ്യത്തോട്‌ കാണിച്ചാലും അത്‌ ആരായാലും രാജ്യദ്രോഹമാണ്‌. ഇന്റ്യയില്‍ തന്നെ ജീവിക്കുന്ന ചില മുസ്ലീം സംഘടനകളും പല വ്യക്തികളും പാകിസ്താന്‍ താല്‍പര്യമുള്ളവരാണ്‌ എന്നത്‌ ഒരു സത്യമാണ്‌. ഉദാഹരണം തന്നെ ഇന്റ്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ മാച്ചിന്‌ വളരെ പരസ്യമായി പാകിസ്താനെ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ പല സ്ഥലങ്ങളിലും പരസ്യമാണ്‌.

  അതുപോലെ, ഇന്ത്യയെക്കാള്‍ വലുതായി ചൈനയെ സ്നേഹിക്കുന്ന ഇന്ത്യാക്കാരായ കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടോ? ചൈനയോട്‌ താല്‍പര്യം കാണാം, പക്ഷേ, ഇന്ത്യയെക്കാള്‍ താല്‍പര്യം ചൈനയാണ്‌ എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടോ? ഉണ്ടെകില്‍ അവരും രാജ്യദ്രോഹികള്‍ തന്നെ... അങ്ങനെ ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടെങ്കില്‍ തന്നെ അത്‌ എല്ലാ കമ്മ്യൂണിസ്റ്റുകാരുടേയും ചിന്തയാക്കി കാണേണ്ടതില്ല...

  ReplyDelete
 9. പ്രിയ സൂര്യോദയം...താങ്കളുടെ ഭാഷയ്ക്കും ചിന്തയ്ക്കും ഒരു ശുദ്ധി ഉണ്ട്..

  പിന്നെ കമ്യൂണിസ്റ്റുകളില്‍ 98% പേരും ആ ചിന്താഗതിക്കാരാണ്‍.അതിനുദാഹരണമാണീപോസ്റ്റ്.

  പിന്നെ മാതൃഭൂമിയിലൂം മറ്റു മാധ്യമങ്ങളിലൂം പിജി എഴുതുന്നതിലും അങ്ങനെ തന്ന്നെ.ഇന്നും അവര്‍ വ്വാദിക്കുന്നത്, ഇന്ദ്യാ-ചൈനാ വാര്‍ ഇന്ത്യയുടെ അഹങ്കാരവും അതിമോഹവും കാരണമായിരുന്നു എന്നാണ്.

  പിന്നെ അവരുടെ പാര്‍ട്ടി ക്ലാസുകള്‍ലില്‍ പോയിരുന്ന ഒരാ‍ളെന്ന നിലയില്‍ എനിക്ക്kഉ പറയാന്‍ പറ്റും, കമ്യൂണിസ്റ്റുകാളെല്ലാം ചൈനാപ്രേമികളാണെന്ന്...അവരിലെ കാപട്യംതിരിച്ചറിഞ്ഞതിനാല്‍ ഞാന്‍ അതുപേക്ഷിച്ചു.

  ReplyDelete
 10. ഉണ്ണാത്തപിള്ളയ്ക്ക്‌ മറ്റൊരു കവിതാശകലമാണ്‌ ഓര്‍മ്മ വന്നത്‌:

  "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
  ചോര തന്നെ കൊതുകിന്നു കൌതുകം."

  നകുലേട്ടന്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത തന്നെ ആ മാര്‍ക്കു ചെയ്യാത്ത ഭാഗങ്ങള്‍ കൂടി വായിച്ചാല്‍ ബര്‍ദാന്‍ പറഞ്ഞതെന്താണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. "അയല്‍ രാജ്യമായ ചൈനയെ തകര്‍ക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ശ്രമങ്ങള്‍ക്ക്‌ ചട്ടുകമാകാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്"എന്നാണ്‌ അങ്ങേര്‍ ഉദ്ദേശിച്ചതെന്നാണ്‌ എനിക്കു തിരിഞ്ഞത്‌. ബര്‍ദാന്‍ പറഞ്ഞതു മലയാളത്തില്‍ അല്ലാത്തതുകൊണ്ട്‌ വാക്കുകളില്‍ കയറിപ്പിടിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഇവിടെ അമേരിക്കന്‍ വിരോധമാണ്‌ ഹൈലൈറ്റ്‌. അതു ബീജേപ്പീക്കാര്‍ക്കു കണ്ണില്‍ പെടില്ലല്ലോ. രാജ്യത്തിന്‍റെ പ്രതിരോധമന്ത്രിയെ അമേരിക്കക്കാരു തുണിയുരിഞ്ഞു നിര്‍ത്തിയിട്ടും വാതുറക്കാത്ത സ്നേഹമാണല്ലോ അമേരിക്കയോട്‌.

  പിന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ചൈനയോടും ക്യൂബയോടും മമതയുണ്ടെന്നുള്ളത്‌ ഒരു രഹസ്യമൊന്നു മല്ലല്ലോ. 'ലോകത്തിലെ ഏക ഹൈന്ദവ രാജ്യ'മെന്നും പറഞ്ഞ്‌ നേപ്പാളിനെ തലയിലേറ്റിയിരുന്നല്ലോ പരിവാരന്മാര്‍. അതും മറന്നിട്ടില്ല.

  ഓ.ടോ. വായിക്കുന്നുണ്ടായിരുന്നെങ്കിലും ഇനി ഇവിടെ കമന്‍റിടാന്‍ വരരുതെന്നു കരുതിയതായിരുന്നു. ഓരോന്നു വളച്കോടിക്കുന്നതു കാണുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. അതാ..

  ReplyDelete
 11. പക്ഷേ നേപ്പാളിനെ ആക്രമിക്കരുത്,നേപ്പാളാണ് മാതൃരാജ്യത്തേക്കാള്‍ വലുത് എന്ന് പരിവാരന്മാര്‍ പറഞ്ഞിട്ടുണ്ടോ പാമരാ???

  ചൈന ആക്രമിച്ചപ്പോ ഈ പരിവാര്‍ന്മാരായിരുന്നു സ്വന്തം ജീവനും സ്വത്തും കളഞ്ഞ് ഇന്ത്യന്‍ സേനയെ സഹായിച്ചാത്.ചരിത്രം വായിച്ചാ മനസ്സിലാകും...

  “നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും” എന്നതിലും വാ‍ക്കോ???

  ഏതു ബിജെപിക്കാരനാടോ സുഹൃത്തേ ഈ അമേരിക്കയെ താങ്ങിയത്????അമേരിക്കയുടെ ഉപരോധം ധൈര്യപൂര്‍വ്വ്വം ഏറ്റുവാങ്ങി ആണവപരീക്ഷണം നടത്തി തലയുയര്‍ത്തി നീക്കാന്‍ ഇടതുപക്ഷം താങ്ങുന്ന ഉപിയെക്കല്ല, ബിജെപി ഗവണ്മെന്റിനല്ലേ കഴിഞ്ഞത്???


  പിന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ചൈനയോടും ക്യൂബയോടും മമതയുണ്ടെന്നുള്ളത്‌ ഒരു രഹസ്യമൊന്നു മല്ലല്ലോ.
  അതല്ലെ ഞങ്ങളും പറഞ്ഞുള്ളൂ????ആതിനിത്ര വിറകൊള്ളൂന്നതെന്തിനാ???

  ഇന്ത്യയെ ആക്രമിക്കാന്‍ ചൈനക്ക് നാവികത്താവളം ഒരുക്കിക്കൊടുക്കുന്ന പാക്കിസ്താനും ഇതേ തെറ്റു ചെയ്യുന്നു.അത് നമ്മുടേ(അവരുട്ടേത്hഉമായിരിക്കാം) മാതൃരാജ്യaഹ്തിനെതിരായിരുന്നിട്ടുകൂടി ഈഇ അഭിവന്ദ്യ കമ്യൂണിസ്ട്ടുകള്‍ക്ക് മിണ്ടാട്ടമില്ല...പക്ഷേ ഇതു പാടില്ല....അതുപോലെആണവകരാറില്‍ ഇന്ത്യേ ബാധിക്കുന്ന പ്രശ്നങ്ങളല്ല, ചൈനയെ ബാധിക്കുന്നതാണ് അവരുടെ വിഷയം...അതിനയേചോദ്യം ചെയ്തുള്ളൂ....

  അമേരിക്കക്കാര്‍ക്കെതിരെ സംഘപരിവാറിന്റെ പ്രസ്താവനകള്‍ കണ്ണില്‍പ്പെട്ടില്ലായിരിക്കും...എന്നതായാലും അവര്‍ അമ്മേ ഭാരതാംബേ എന്നാ വിളിക്കുന്നത്.അല്ലാതെ അമ്മേ ചൈനേ എന്നോ അമ്മേ ക്യൂബേ എന്നോ അല്ല

  അവര്‍ ഒന്നുകില്‍ ഇന്ത്യയ്യ്ക്ക് വേണ്‍?റ്റി നില്‍ക്കുക...അല്ലെങ്കില്‍ ഇത്തരം ആരോപണങ്ങളേ സ്വീകരിക്കുക...

  ReplyDelete
 12. സൂര്യോദയം,

  ശരിയാണ്‌ - "ഇന്ത്യയേക്കാൾ" താത്പര്യം എന്നു വരുമ്പോൾ മാത്രമാണ്‌ - പ്രത്യയശാസ്ത്രശാഠ്യങ്ങളുടെയും കക്ഷിവർഗ്ഗീയതയുടെയും പേരിൽ രാഷ്ട്രതാത്പര്യങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു എന്നു വരുമ്പോൾ മാത്രമാണ്‌ - എതിർപ്പുണ്ടാകുന്നത്‌.

  എല്ലാ കമ്മ്യൂണിസ്റ്റുകാരുടെയും ചിന്തയായി അതിനെ കണക്കാക്കേണ്ടതില്ല എന്നതും അംഗീകരിക്കുന്നു. ആ ചിന്ത പേറുന്നില്ലാത്ത - ബാക്കിയുള്ള കമ്മ്യൂണിസ്റ്റുകൾക്ക്‌ - ചെയ്യാവുന്ന ചിലതുണ്ട്‌.

  ചൈനയുടെ 1962-ലെ ആക്രമണകാലത്തെ കമ്മ്യൂണിസ്റ്റുനിലപാടുകളേപ്പറ്റി ധാരാളം കാര്യങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ടല്ലോ. അവയൊക്കെ അവർ ശക്തമായി നിഷേധിക്കട്ടെ. അല്ലെങ്കിൽ ആ നിലപാടുകളെ തള്ളിപ്പറയട്ടെ. അതുമല്ലെങ്കിൽ, ആ നിലപാടുകൾ ദേശവിരുദ്ധമല്ല എന്ന്‌ സമർത്ഥിക്കട്ടെ. ആരോപണ(?)ങ്ങളുടെ ഉദാഹരണങ്ങൾ ചിലതു താഴെ.

  ചൈനിസ്‌ പടയുടെ വരവിന്റെ വാർത്തയറിഞ്ഞതോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ആഹ്ലാദഭരിതരായി. പലയിടങ്ങളിലും ആഹ്ലാദപ്രകടനങ്ങളുമുണ്ടായി. ഡൽഹിയിലേക്ക്‌ സ്വർഗ്ഗമെത്താൻ പോകുന്നുവെന്നും ഇന്ത്യൻ ജനത 'മോചനത്തിന്റെ'പാതയിലേയ്ക്ക്‌ ഉയർത്തപ്പെടാൻ പോകുന്നുവെന്നുമൊക്കെ ചിലർ ഉത്‌ഘോഷിച്ചു.

  നമ്മുടെ ജവാന്മാർക്ക്‌ ഭക്ഷണവും മരുന്നുമെത്തുന്നതു തടയാനായി ബംഗാൾ അതിർത്തിയിൽ മിന്നൽപണിമുടക്കു പ്രഖ്യാപിക്കപ്പെട്ടു.

  കേരളത്തിലടക്കം ചിലർ ചൈനീസ്‌ ഭാഷ പഠിക്കാൻ പോലും ഉത്സുകരായി!

  ചൈനയുടെ അധിനിവേശപ്രവണതകളെ നിസാരവത്കരിക്കുന്ന മട്ടിൽ, 'നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന പ്രദേശം' എന്ന കുപ്രസിദ്ധമായ പരാമർശം ഇ.എം.എസിന്റെ ഭാഗത്തുനിന്നുണ്ടായി.

  അങ്ങനെ പലതും.

  ഇതൊക്കെ കേവലം ആരോപണങ്ങൾ മാത്രമാണോ? അങ്ങനെയൊന്നുമുണ്ടായിട്ടില്ലേ? ഉണ്ടെങ്കിൽ - ആ നിലപാടുകൾ ആത്മഹത്യാപരവും അപലപനീയവുമായിരുന്നോ? അതോ അവയിൽ യാതൊരു തെറ്റുമില്ലെന്നുണ്ടോ? ഇനിയും അത്തരം സമീപനമുണ്ടാവുകയില്ലെന്ന്‌ ഉറപ്പു നൽകാനാവുമോ? അത്തരം സമീപനം ഇനിയുണ്ടായാൽ പാർട്ടികൾക്കുള്ളിൽ നിന്നു തന്നെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരുമോ?

  ഇപ്പോളീക്കാണുന്ന ആഭിമുഖ്യപ്രകടനം അന്നത്തെ നിലപാടുകളുമായി അങ്ങേയറ്റം പൊരുത്തപ്പെട്ടുപോകുന്നവയല്ലേ?

  ഈ കാര്യങ്ങളിലൊക്കെ - ബാക്കിയുള്ള കമ്മ്യൂണിസ്റ്റുകൾക്കു പ്രതികരിക്കാവുന്നതാണല്ലോ.
  അവയൊക്കെ അവർ ശക്തമായി നിഷേധിക്കട്ടെ. അല്ലെങ്കിൽ ആ നിലപാടുകളെ തള്ളിപ്പറയട്ടെ. അതുമല്ലെങ്കിൽ, ആ നിലപാടുകൾ ദേശവിരുദ്ധമല്ല എന്ന്‌ സമർത്ഥിക്കട്ടെ. 'സൂര്യോദയ'വും കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ള ഒരാളാണെങ്കിൽ, താങ്കൾക്കും നിലപാടു വ്യക്തമാക്കാവുന്നതാണ്‌.

  ReplyDelete
 13. സൂര്യോദയം,

  ഇനിപ്പറയാനുള്ളത്‌ ക്രിക്കറ്റിന്റെ കാര്യം. ഒരൽപം സെമി-ഓടോ - സംഗതിയാണ്‌. താങ്കൾ പറഞ്ഞസ്ഥിതിക്കു മാത്രം പറയാം. ഇനിയിപ്പോൾ ചർച്ച ഇതിനെ ചുറ്റിപ്പറ്റി മാറിപ്പോകുന്നതിൽ താത്പര്യമില്ല.

  ഇവിടെയുള്ളവരെല്ലാം 'by default' ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പിന്തുണയ്ക്കണമെന്നു പറയാനാവില്ല. വേറെ ഏതു ടീമിനേയും പിന്തുണയ്ക്കാനോ എതിർക്കാനോ ഉള്ള സ്വാതന്ത്ര്യവുമുണ്ട്‌. പക്ഷേ, ടീം പക്ഷപാതം മാത്രമെന്നു പെട്ടെന്നു തോന്നുമെങ്കിലും അതിനു പിന്നിൽ തെളിയുന്നത്‌ ഇന്ത്യ എന്ന വികാരത്തോടുള്ള പരസ്യമായ വിദ്വേഷപ്രകടനവും മറ്റേതെങ്കിലുമൊരു രാജ്യത്തോടുള്ള പരസ്യമായ കൂറുപ്രഖ്യാപിക്കലുമാണെങ്കിൽ - അതു നമ്മളോടു സൗഹൃദം പുലർത്താൻ മടികാണിക്കുന്ന രാജ്യമാണെങ്കിൽ പ്രത്യേകിച്ചും - നാം തീർച്ചയായും സൂക്ഷിക്കണം.

  കഴിഞ്ഞവർഷമോ മറ്റോ - ഇന്ത്യാ-പാക്‌-മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ച ഒരു യുവാവിനെ അയാളുടെ സഹോദരൻ തന്നെ വിറകുകമ്പുകൊണ്ട്‌ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. തീവ്രവാദസ്വഭാവമുള്ള ഒരു സംഘടനയുടെ പ്രവർത്തകനായിരുന്നു പ്രതി. കേരളത്തിൽത്തന്നെ നടന്നതാണ്‌. ആ സംഭവത്തിൽ, കേവലം സ്പോർട്‌സ്‌ താത്പര്യങ്ങൾ മാത്രമാണു പ്രവർത്തിച്ചതെന്നു കരുതുക വയ്യ.

  സ്വാതന്ത്ര്യദിനത്തിന്റെയന്ന്‌ തമിഴ്‌നാട്ടിലെ ചില യുവാക്കൾ ദേശീയപതാകയ്ക്കു പകരം ചെരിപ്പുമാല ഉയർത്തി. അതൊക്കെ കടുത്ത രാജ്യദ്രോഹമാണെന്നതിന്‌ എതിരഭിപ്രായമില്ല. ഇന്ത്യയോടുള്ള കടുത്തവിദ്വേഷത്തിന്റെ നഗ്നമായ പ്രകടനം ഒന്നുമാത്രമാണത്‌.

  ഇവിടെയെല്ലാം - ഇതേക്കുറിച്ചൊക്കെ പരാമർശങ്ങളുണ്ടാകുമ്പോളെല്ലാം - പൊതുവായി എല്ലാവരേക്കുറിച്ചുമാണു പറയുന്നതെന്നു കരുതിക്കൂടാ. അത്തരം സ്വഭാവമുള്ള ചിലരേക്കുറിച്ചു മാത്രമാണ്‌ എല്ലാവരും പറയുന്നത്‌. വിറകുകൊണ്ട്‌ അടിച്ചതും - അടി കിട്ടിയതും - ഒരേ വയറ്റിൽപ്പിറന്ന - ഒരേ മതക്കാർ തന്നെയാണല്ലോ.

  പാകിസ്ഥാൻ എന്ന ആശയം ആദ്യം തള്ളിക്കളഞ്ഞിരുന്ന ജനങ്ങൾ വസിച്ചിരുന്ന സിന്ധ്‌ പോലുള്ള പ്രദേശങ്ങളാണ്‌ മുറിച്ചെടുക്കപ്പെട്ടതെന്നും, അവിടേയ്ക്കു പോകണമെന്ന്‌ ആദ്യം മുതലേ ശഠിച്ചിരുന്ന പല പ്രദേശങ്ങളും ഇപ്പോളും ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുകയാണ്‌ എന്നതും കേവലം യാഥാർത്ഥ്യങ്ങൾ മാത്രമാണ്‌. വിഭജനം കഴിഞ്ഞ ഒരൊറ്റ രാത്രികൊണ്ട്‌ എല്ലാവരുടെയും മനസ്സു മാറിയിട്ടുണ്ടാവാമെന്നും പാക്‌-അനുകൂല ചിന്തകൾ അവർ ഉപേക്ഷിച്ചിട്ടുണ്ടാകുമെന്നും കരുതുന്നത്‌ തികഞ്ഞ വിഡ്ഢിത്തമാണ്‌. അപ്പോൾ, ഇനിയും വിഘടനപ്രവണതകൾ ഉണ്ടാവാതെ നോക്കേണ്ടത്‌ - രാജ്യത്തിനകത്തുനിന്നു തന്നെ ഭീഷണികളുണ്ടാകാതെ സൂക്ഷിക്കേണ്ടത്‌ ജാതി-മത-കക്ഷി പരിഗണനകളില്ലാതെ ഓരോ പൗരന്റേയും കർത്തവ്യമാണ്‌. മറ്റനവധി കാര്യങ്ങളേക്കുറിച്ചു പ്രതിപാദിക്കുന്ന നൂറുകണക്കിനു പേജുകളുള്ള ഒരു പുസ്തകത്തിലെ കേവലം മൂന്നോ നാലോ പേജുകളിൽ ഈ കാര്യങ്ങളേക്കുറിച്ചൊക്കെ ചില സൂചനകൾ ഉള്ളതിന്റെ മാത്രം പേരിലാണ്‌ കമ്മ്യൂണിസ്റ്റുകൾ ആക്രോശം മുഴക്കുന്നത്‌. 'വിചാരധാര' എന്ന ഗ്രന്ഥത്തിൽ എന്തോ ഭയങ്കരമായ പരാമർശങ്ങളൊക്കെ ഉണ്ടെന്ന നുണപ്രചാരണം നടത്തുന്നത്‌. യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ ഭയപ്പെടുമ്പോളാണ്‌ അവർ 'വർഗ്ഗീയത' എന്നൊക്കെ പുലമ്പിക്കൊണ്ട്‌ ഓടി രക്ഷപെട്ടുകളയുന്നത്‌.

  യുദ്ധമുണ്ടായപ്പോൾ നമ്മെ വഞ്ചിച്ച്‌ ചൈനയ്ക്കു ജയ്‌ വിളിച്ച പ്രവണതയേപ്പറ്റി നാം ഇനിയും ജാഗരൂകരായിരിക്കണമെന്നും അതിൽ സൂചിപ്പിക്കുന്നുണ്ട്‌. അങ്ങനെ ചിന്തിക്കുന്നതിൽ എന്താണു തെറ്റ്‌? ഇനിയങ്ങനെയുണ്ടാകില്ലെന്നും കമ്മ്യൂണിസ്റ്റുകൾ ഭാരതത്തിനെതിരെ നിൽക്കില്ലെന്നും വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന എന്തു മാറ്റമാണ്‌ പിന്നീടുണ്ടായിട്ടുള്ളത്‌? ഈ പോസ്റ്റിൽപ്പറഞ്ഞിരിക്കുന്ന കാര്യമടക്കം സകലതും സംശയങ്ങൾ വർദ്ധിപ്പിക്കുന്നതല്ലേയുള്ളൂ? ഇതിനെയൊക്കെയാണ്‌ "ഉൻമൂലനവാദമാണ്‌" എന്ന പച്ചക്കള്ളം - വിഡ്ഢിത്തം - പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നത്‌. അങ്ങനെയൊക്കെ ചില അപ്രിയസത്യങ്ങൾ ആ പുസ്തകത്തിലെവിടെയോ ഉണ്ടെന്നതിന്റെ പേരിലാണ്‌ തങ്ങൾ കണ്ണൂരിൽ ആളുകളുടെ തലയറുക്കുന്നതെന്നാണ്‌ മാർക്സിസ്റ്റുകാരുടെ ഏറ്റവും പുതിയ ന്യായീകരണം. അതേപ്പറ്റിയൊക്കെ അധികം താമസിയാതെ ഒരു പോസ്റ്റിടുന്നുണ്ട്‌.

  ReplyDelete
 14. നകുലന്‍...

  അര്‍ത്ഥവത്തും സമയോചിതവുമായ ഇടപെടല്‍...

  അഭിനന്ദനങ്ങള്‍

  ReplyDelete
 15. പാമരാ,

  ഇവിടെ ഒരു വളച്ചൊടിക്കലുമില്ല പാമരാ. കാര്യങ്ങൾ വളരെ ഡയറക്റ്റ്‌ ആണ്‌. താങ്കൾക്കു മനസ്സിലായതുപോലെ, അയൽരാജ്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കു നാം ചട്ടുകമാകരുത് എന്ന നിരുപദ്രവകരമായ ചിന്താഗതിയൊന്നുമല്ല ബർദാന്റെ പ്രസ്താവനയിൽ നിന്നു മനസ്സിലാകുന്നത്. കമ്മ്യൂണിസ്റ്റുകളുടെ അമേരിക്കാവിരുദ്ധതയും ചൈനാപ്രേമവും ഭാരതത്തിന്റെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമായ നിലപാടുകൾ എടുക്കാൻ അവരെ പ്രേരിപ്പിക്കുമോ? അതാണറിയേണ്ടത്‌. വളരെ ലളിതം. അറിയാമെങ്കിൽ പറഞ്ഞുതരിക.

  രക്തം ഒളിച്ചുവയ്ക്കണമെന്നാഗ്രഹിക്കുന്നവരല്ലേ - ദാ പാലുണ്ടല്ലോ കുടിച്ചുകൂടേ എന്നു കാണിച്ച്‌ ശ്രദ്ധതിരിച്ചുവിടാനാഗ്രഹിക്കുന്നത്‌? ബർദാന്റെ വാക്കുകളിൽ ചിലർക്കെങ്കിലും ആശങ്കാജനകമായ ചില സംഗതികളുണ്ട്‌. മറ്റുവാചകങ്ങൾ കൂടി വായിച്ചുവെന്നുവച്ചോ - ഇനി -പ്രസംഗം മുഴുവൻ കേട്ടിരുന്നു എന്നു വച്ചോ ആശങ്കകൾ അകലണമെന്നില്ല.

  അമേരിക്കാവിരുദ്ധത മനസ്സിലായി. ചൈനാപ്രേമവും മനസ്സിലായി. ഇതിനിടയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്‌ എന്നു മാത്രമേ സംശയമുള്ളൂ. അതു വ്യക്തമാക്കാൻ താങ്കൾക്കെങ്കിലും കഴിഞ്ഞാൽ ആശയക്കുഴപ്പം ഒഴിവാകുമല്ലോ. പറഞ്ഞുതരിക.

  ദേശസ്നേഹം എന്നത്‌ കുറേക്കൂടി മുകളിൽ നിൽക്കുന്ന കാര്യമാണ്‌. അത്രത്തോളമൊന്നും പോകണമെന്നില്ല. ദേശത്തോടുള്ള മിനിമം കടമയുടെ കാര്യത്തിൽപ്പോലും സംശയങ്ങളുണ്ട്‌. അതെങ്കിലും തീർത്തുതരാൻ ശ്രമിച്ചുകൂടേ?

  ഭാരതത്തിന്റെ താൽപര്യമെന്താണ്‌ എന്നത്‌ ആപേക്ഷികമല്ലേ എന്നും ഓരോരുത്തർക്കും ഓരോ അഭിപ്രായമാവില്ലേ എന്നുമാണ്‌ ചോദ്യമെങ്കിൽ അതും സമ്മതിച്ചു. അങ്ങനെയാണെങ്കിൽ നമുക്കു രണ്ട്‌ ഉദാഹരണങ്ങളെടുത്തു പരിശോധിക്കണം.

  ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ അവർക്കനുകൂലമായ നിലപാടെടുക്കാൻ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചത്‌ അവരുടെ ചൈനാപ്രേമമല്ലേ? അത്‌ ഇന്ത്യാവിരുദ്ധമോ അല്ലയോ? എന്താണഭിപ്രായം? യുദ്ധത്തിന്‌ കേവലം രണ്ടുവർഷങ്ങൾക്കു ശേഷം - 1964-ൽ ചൈന അവരുടെ ആണവപരീക്ഷണം ആരംഭിച്ചപ്പോൾ അതിനെ സ്വാഗതം ചെയ്തവരാണ്‌ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ. പിന്നീട്‌ ഇന്ത്യ പൊഖ്രാൻ പരീക്ഷണം നടത്തിയപ്പോൾ അതേ കമ്മ്യൂണിസ്റ്റുകൾ നടത്തിയ ആക്രോശങ്ങളും ഓർമ്മയുണ്ടാവണമല്ലോ. ഇതിൽനിന്നൊക്കെ ഒരു സാധാരണക്കാരൻ എന്തു മനസ്സിലാക്കണമെന്നാണ്‌?

  രണ്ടായിരാമാണ്ട്‌ മാർച്ചു മാസത്തിൽ ബിൽക്ലിന്റൺ ബംഗ്ലാദേശിലെ ധാക്കയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ദിവസം കേർളത്തിൽ "സാമ്രാജ്യത്വവിരുദ്ധഹർത്താൽ" നടത്തിയതിന്‌ ഇടതുസർക്കാർ സമ്പൂർണ്ണ പിന്തുണ കൊടുത്തില്ലേ? എസ്‌.എസ്‌.എൽ.സി. പരീക്ഷപോലും തടഞ്ഞുകൊണ്ടല്ലേ അതു നടത്തിയത്‌? ആയിരക്കണക്കിനു കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊക്കെ അതു ബുദ്ധിമുട്ടുണ്ടാക്കിയില്ലേ? പരീക്ഷ വീണ്ടും നടത്തേണ്ടിവന്നതിലൂടെ ഖജനാവിനു നഷ്ടമുണ്ടായില്ലേ? ഒരു പ്രവൃത്തിദിവസം കൂടി നഷ്ടമായില്ലേ? അവിടെയൊക്കെ കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ അമേരിക്കൻവിരുദ്ധത എന്ന പ്രത്യയശാസ്ത്രശാഠ്യത്തിന്റെ പേരിൽ ഇന്ത്യയ്ക്കല്ലേ നഷ്ടമുണ്ടായത്‌?

  ഇതൊക്കെത്തന്നെയാണു പ്രശ്നം. ഇടതുപക്ഷം മറ്റുള്ളവരെ വെറുക്കുന്നോ സ്നേഹിക്കുന്നോ എന്നതല്ല - "ഭാരതത്തിന്റെ ചെലവിൽ" ആണ്‌ അവർ ഇക്കണ്ട കളികളെല്ലാം കളിക്കുന്നത്‌ എന്നതുകൊണ്ടാണു ചോദ്യം ചെയ്യപ്പെടുന്നത്‌. അതിനിയും വ്യക്തമാക്കേണ്ടതുണ്ടോ?

  ഭാരതത്തിനു ദോഷകരമായ - നമ്മെ അപകടപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന - പല സംഗതികളിലും ഇടതുപക്ഷം കടുത്തമൗനത്തിലാണെന്നതാണ്‌ മറ്റൊരു കാര്യം. അവരുടെ പിന്തുണയോടെ നിലവിലിരിക്കുന്ന യു.പി.എ. സർക്കാറും നട്ടെട്ടില്ലാത്ത സമീപനമാണു പുലർത്തുന്നത്‌.

  നമ്മുടെ ചൈനാസ്ഥാനപതി നിരുപമറാവുവിനെ നട്ടപ്പാതിരായ്ക്ക്‌ വിളിച്ചുവരുത്തി അപമാനിച്ചതു നമുക്കു വിട്ടുകളയാം. ടിബറ്റിനേക്കുറിച്ചു നമുക്കു പരാമർശിക്കുകയേ വേണ്ട. പക്ഷേ ഇനിപ്പറയുന്ന കാര്യങ്ങളിൽ ബർദാന്റെയും കാരാട്ടിന്റെയുമൊക്കെ നിലപാടറിയാമെങ്കിൽ പറഞ്ഞുതരിക.

  ഇന്ത്യ-ചീന-ഭായി-ഭായി എന്നു പറഞ്ഞുകൊണ്ട്‌ ഒപ്പുവച്ച പഞ്ചശീലം അതിലെ മഷിയുണങ്ങുന്നതിനുമുമ്പേ കാറ്റിൽപ്പറത്തിയ പാരമ്പര്യമാണ്‌ ചൈനയുടേത്‌. കേരളത്തേക്കാൾ വിസ്തീർണ്ണമുള്ള ഇന്ത്യൻ പ്രദേശം അവർ പതിറ്റാണ്ടുകൾക്കുമുമ്പേ അതിർത്തിലംഘിച്ചു പിടിച്ചടക്കി ഇപ്പോളും അധീനതയിൽ വച്ചിരിക്കുകയാണ്‌. ഭൂപ്രദേശം മാത്രമല്ല - പരമ്പരാഗതമായി നമ്മുടെ അധീനതയിലുള്ള ഗ്വാദർ മുതൽ കൊക്കോദ്വീപുവരെയുള്ള സമുദ്രഭാഗവും ചൈന വളഞ്ഞുവച്ചിരിക്കുകയാണ്‌. ഇത്രയൊക്കെയായിട്ടും അവരുടെ സാമ്രാജ്വത്വമോഹങ്ങൾ അസ്തമിച്ചിട്ടില്ല. ഇതാ അരുണാചൽപ്രദേശിൽ അവകാശവാദമുന്നയിച്ചുകഴിഞ്ഞു. അതിനുശേഷം സിക്കിമിലെ ചില പ്രദേശങ്ങൾ! കഴിഞ്ഞയിടെ മാത്രം 150 തവണയാണ്‌ ചൈനീസ്‌ പട അതിർത്തിലംഘനം നടത്തിയത്‌. അവരിങ്ങു കന്യാകുമാരിവരെ എത്തിയാലും ഇടതുപക്ഷത്തിനു മിണ്ടാട്ടമുണ്ടാവുമെന്നു തോന്നുന്നുണ്ടോ?

  ഇക്കാര്യത്തിലെല്ലാം എന്താണ്‌ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നിലപാട്‌? "ചൈനയുമായി തർക്കങ്ങൾ പാടില്ല" എന്ന - ബർദാന്റെ പ്രസംഗത്തിലെ ഹൈലൈറ്റുചെയ്ത ഭാഗം തന്നെയാണോ ഉത്തരം? തർക്കങ്ങൾ ഉണ്ടാക്കാതിരിക്കൂ എന്നു ചൈനയോടവർ അഭ്യർത്ഥിക്കുകയെങ്കിലും ചെയ്യുമോ?

  യുദ്ധം എന്ന വാക്കുപയോഗിച്ചാണ്‌ ഇന്ത്യൻ ഇടതുപക്ഷം ഭീഷണിമുഴക്കുന്നത്‌. ചൈനയുടെ പോക്രിത്തരങ്ങൾക്കെതിരെ ശബ്ദിക്കാൻ തയ്യാറുള്ളവരെ - ദേശത്തിന്റെ അഖണ്ഡതയിലും അതിർത്തിസംരക്ഷണത്തിലും അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സംഘപരിവാർ മുതലായ ദേശീയവാദികളെ - അവർ യുദ്ധക്കൊതിയന്മാർ എന്നു വിളിച്ച്‌ ആക്ഷേപിക്കാൻ ശ്രമിക്കുന്നു. ശുദ്ധ അസംബന്ധമാണത്‌. തർക്കം പാടില്ല - യുദ്ധം പാടില്ല - എന്നൊക്കെ വാദിച്ച്‌ അവർ തങ്ങളുടെ ചൈനാ അനുകൂല നിലപാടിനെ ഇന്ത്യ അനുകൂലനിലപാടിന്റെ കുപ്പായമിടീക്കാൻ ശ്രമിക്കുന്നു. തികഞ്ഞ കാപട്യം മാത്രമാണതിനു പിന്നിൽ. ഭാരതത്തിന്റെ താത്പര്യങ്ങളല്ല - ചൈനയുടെ താത്പര്യങ്ങളാണവർക്കു പ്രധാനം. അതുതെളിയിക്കാൻ ഇതുവരെക്കണ്ട ഉദാഹരണങ്ങളൊന്നും പോരെന്നാണെങ്കിൽ, എന്തുകൊണ്ടാൺ അങ്ങനെ ചിന്തിക്കുന്നതെന്നു വ്യക്തമാക്കുക.

  ഇവിടെ ആർക്കും യുദ്ധത്തിൽ താത്പര്യമില്ല. പക്ഷേ, തികച്ചും അനാവശ്യമായൊരു ചൈനാഭീതിയാണ്‌ ഇപ്പോഴത്തെ ഗവണ്മെന്റിനെ വേട്ടയാടുന്നത്‌. ചൈനയ്ക്ക്‌ അസുഖകരമായതെന്തും മറ്റൊരു യുദ്ധത്തിന്‌ അവരെ പ്രേരിപ്പിക്കുമെന്ന ഭയമാണ്‌ ഇപ്പോളത്തെ ചൈനാനയത്തിന്റെ അടിസ്ഥാനം. വിട്ടുവീഴ്ചയില്ലാത്തെ നിലപാടെടുക്കുന്നതിൽ നിന്ന്‌ പിന്തിരിപ്പിക്കുന്നത്‌ ആ ഭയമാവാം. ഇതിൽ യാതൊരു കഴമ്പുമില്ല. കഴിഞ്ഞ യുദ്ധത്തിനുശേഷം അഞ്ചുപതിറ്റാണ്ടുകൾക്കിടയിൽ ചൈനയിൽ - ലോകക്രമത്തിൽ - ഇന്ത്യയിലും - ഉണ്ടായ മാറ്റങ്ങളേക്കുറിച്ചു പഠിച്ചാൽത്തന്നെ ആ ഭീതി ഒഴിവാകും.

  ചൈനയിന്ന്‌ ഒരു സാമ്പത്തികവൻശക്തിയാവാനുള്ള ശ്രമത്തിലാണ്‌. അവർക്കതിന്‌ അത്യാവശ്യം വേണ്ടത്‌ സമാധാനമാണ്‌. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകൾക്കിടയിലുണ്ടായ മാറ്റം ഒരു യുദ്ധത്തിനു തയ്യാറാകുന്നതിനു മുമ്പ്‌ ആയിരംവട്ടം ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കും. അവരെന്തുപറഞ്ഞാലും നാം ഭയന്ന്‌ അനുവദിച്ചുകൊടുക്കേണ്ടതില്ല. ഇന്ത്യയിന്ന്‌ പഴയ ഇന്ത്യയല്ല താനും.

  എന്തുണ്ടായാലും ഞങ്ങൾ അനങ്ങില്ല - പ്രതിഷേധമറിയിക്കുക പോലുമില്ല - ഞങ്ങളുടെ സർക്കാരിനു കിട്ടുന്ന ഇടതുപക്ഷപിന്തുണ പോകും - ബി.ജെ.പി.യെ എങ്ങനെയെങ്കിലും അധികാരത്തിൽ നിന്നു മാറ്റാൻ മാത്രമായി തട്ടിക്കൂട്ടിയ ഞങ്ങളുടെ സർക്കാർ വീഴും - ചൈനവേണമെങ്കിൽ എത്ര അധിനിവേശങ്ങളും ആവർത്തിച്ചുകൊള്ളട്ടെ എന്നൊക്കെപ്പറഞ്ഞ് കണ്ണടയ്ക്കുന്നത് ആത്മഹത്യാപരമാണ്‌.

  പാമരാ - ഇവിടുത്തെ കമ്മ്യൂണിസ്റ്റുകളുടെ ചൈനാപ്രേമം പലപ്പോഴും ഇന്ത്യക്ക്‌ അനുകൂലമല്ലാത്ത നിലപാടെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്‌ എന്നുതന്നെയാണ്‌ ഞാൻ ഇപ്പോളും കരുതുന്നത്‌. അതു തെറ്റിദ്ധാരണയാണെങ്കിൽ - താങ്കൾക്കതു തിരുത്തിത്തരാൻ കഴിയുമെങ്കിൽ - എനിക്കതിൽ സന്തോഷമേയുള്ളു എന്നു മനസ്സിലാക്കുക. നമുക്കൊക്കെ പക്ഷചിന്തകളുണ്ട്‌ - രാഷ്ട്രീയകക്ഷിതാത്പര്യങ്ങളുണ്ട്‌. പക്ഷേ, കഴിയുന്നതും അതിനൊക്കെ മുകളിൽ വേണം നാം നമ്മുടെ ദേശീയകാഴ്ചപ്പാടുകൾ പ്രതിഷ്ഠിക്കാൻ എന്നാണെന്റെ അപേക്ഷ. പണ്ടു മോഹൻതോമസ്‌ പറഞ്ഞതുപോലെ, "കേരളമെന്ന ഇട്ടാവട്ടത്തിൽക്കിടന്നു കളിക്കുന്ന കാൽക്കാശിന്റെ കക്ഷിരാഷ്ട്രീയമല്ല ഇത്‌. ഡൽഹിയാണ്‌. ഡൽഹി!"

  ReplyDelete
 16. ഞാന്‍ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയുള്ള ഒരാളാണെങ്കിലും അന്ധമായ കമ്മ്യൂണിസ്റ്റ്‌ പ്രേമം എനിക്കില്ല. ആര്‌ നല്ലത്‌ ചെയ്താലും അതിന്റെ ശ്ലാഘിക്കാനും തെറ്റ്‌ ചെയ്താല്‍ വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം ഞാന്‍ സൂക്ഷിക്കുന്നു (അതായത്‌ എന്റെ ചിന്താഗതിയനുസരിച്ചുള്ള ശരിയും തെറ്റും).

  ഇന്ത്യാ ചൈനാ യുദ്ധകാലത്ത്‌ ചൈനയ്ക്ക്‌ അനുകൂല മുദ്രാവാക്യങ്ങളും അനുകൂല നിലപാടുകളും കമ്മ്യൂണിസ്റ്റുകള്‍ ചെയ്തിരുന്നു എങ്കില്‍ ഞാന്‍ അതിനോട്‌ യോജിക്കുന്നില്ല.

  ഞാന്‍ മനസ്സിലാക്കിയേടത്തോളം (വലിയ ചരിത്ര അവബോധമോ വിവരമോ എനിക്കില്ല, ക്ഷമിക്കണം) അന്ന് യുദ്ധത്തിനുമുന്‍പ്‌ കൂടുതല്‍ ചര്‍ച്ചകള്‍ ചൈനയുമായി വേണമെന്നും യുദ്ധം ഒഴിവാക്കണമെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്ന് കരുതി, യുദ്ധം വരുമ്പോള്‍ ചൈനയെ സപ്പോര്‍ട്ട്‌ ചെയ്തതിനെ ന്യായീകരിക്കാനാവില്ല.

  കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ കമ്മ്യൂണിസം ഉള്ള രാജ്യങ്ങളോട്‌ താല്‍പര്യമുണ്ടാവുന്നതും അവിടുത്തെ പല നയങ്ങളിലും താല്‍പര്യമുണ്ടാവുന്നതും സ്വാഭാവികം. അതുകൊണ്ട്‌ തന്നെ, അത്തരം താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ തീരുമാനങ്ങള്‍ (അഥവാ കമ്മ്യൂണിസ്റ്റ്‌\ ആശയവിരുദ്ധമായ നയങ്ങള്‍) ഇന്ത്യന്‍ ഭരണാധികാരികളില്‍ നിന്നുണ്ടാവുമ്പോള്‍ വിമര്‍ശിക്കുക സ്വാഭാവികം.

  ക്രിക്കറ്റിന്റെ കാര്യം... വളരെ വസ്തുനിഷ്ഠമായ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താം..

  ഈയടുത്ത കാലത്ത്‌, ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ മാച്ച്‌ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ ജയത്തോട്‌ അടുത്തപ്പോള്‍ ആലുവ ഭാഗത്ത്‌ ചിലര്‍ കേബില്‍ മുറിച്ച്‌ പല ഭാഗത്തും കളി കാണുന്നതിന്‌ തടസ്സമുണ്ടാക്കി. ദിവസങ്ങളെടുത്തു ആ മുറിച്ചുമാറ്റിയ കേബില്‍ ശരിയാക്കി വീണ്ടും കണക്ഷന്‍ കൊടുക്കാന്‍.. :-)

  ReplyDelete
 17. നകുലാ ..നല്ല ഒരു പോസ്റ്റ് .. പിന്നെ കിനാവിനെ പോലെയുള്ള സഖാക്കളോടു പറഞ്ഞിട്ട് കാര്യം ഇല്ല. " നിങ്ങള്‍ ചിന്തിക്കരുത് , പാര്‍ട്ടി നിങ്ങള്‍ക്കുവേണ്ടി ചിന്തിച്ചു കൊളളും" എന്നതാണല്ലോ സിദ്ധാന്തം .....

  ReplyDelete
 18. ഇവരുടെ പഴയ മെക്ക യായ റഷ്യയിലെ സ്റ്റാലിനെക്കുറിച്ചുള്ള ചില ചെറിയ വെളിപ്പെടലുകള്‍ ഇവിടെ

  ReplyDelete
 19. കഴിഞ്ഞ ദിവസം കോഴിക്കോട്ട് അമൃതാനന്ദമയി ആശ്രമത്തിലേക്ക് നടന്ന പ്രകടനത്തെ ആക്രമിച്ചത് സംഘക്കാരും, വി.എച്ച്.പി ക്കാരും ആണ് എന്ന് കേള്‍ക്കുന്നു.
  ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് ചില സംഘക്കാര്‍ ഇവിടെ "ചൈനക്ക് വേണ്ടി കമ്യൂണിസ്റ്റുകള്‍ എന്തൊക്കെ പറയുന്നു" എന്നോക്കെ ബ്ലോഗെഴുതി കഴിയുന്നു. എന്നിട്ട് ഒരു പേരും പറയുന്നു, "കൂസിസം". ഹ ഹ ഹ.. യഥാര്‍ത്ഥത്തില്‍ ഇതല്ലേ ആ കൂസിസം ? ആള്‍ ദൈവങ്ങള്‍ക്കെതിരെ സംസാരിക്കുകയും, കേരളത്തിലെ ഏറ്റവും വലിയ ആള്‍ദൈവമായ, കോര്‍പറേറ്റ് ദൈവമായ സുധാമണിക്ക് വേണ്ടി കത്തിയെടുക്കുകയും ചെയ്യുന്ന കൂസിസം.

  ReplyDelete
 20. പ്രകോപിപ്പിക്കാനോ, മറുപടിക്കോ വേണ്ടിയല്ല മുകളിലത്തെ കമന്റ്. ഇതും ഒരു സത്യം ആണെന്നും, അതിനെതിരെ ഒരു സംഘപരിവാര്‍ അംഗങ്ങളും ഒന്നും പറയുന്നില്ല എന്നും കാണിക്കാന്‍ വേണ്ടി പറഞ്ഞു എന്നേ ഉള്ളൂ.

  ReplyDelete
 21. മൃദുലാ...

  2 കോടിയും 3 കോടിയും വാങ്ങി കീശയിലിട്ടെന്നു തെളിഞ്ഞിട്ടും തലയില്‍മുണ്ടിടാതെ നടക്കാനും മാത്രം തൊലിക്കട്ടിയും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ‘തൊഴിലാളി’ പാര്‍ട്ടിയുടെ ചട്ടുകമായ ഡിവൈഎഫൈ എന്തേ മറ്റൊരു മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്കും നേരെ കയ്യോങ്ങുന്നില്ല???

  ഈ സുധാമണിയോടല്ലേ ‘ സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല, സുനാമിബാധിതര്‍ക്ക് ഒരു 100 വീടു കൂടി വച്ചു കൊടുക്ക്കണേന്ന്’ ഈ സര്‍ക്കാര്‍ തന്നെ കെഞ്ചിയത്????

  മറ്റൊരു ആള്‍ദൈവത്തിനു നേരെ നടന്ന ആക്രമങ്ങളിലും എന്തെ ആരും തടഞ്ഞില്ലല്ലോ???

  ആരമണം നടത്ത്തിയത് സംഘമാണെന്ന് താ‍ാങ്കള്‍ക്കെന്തുറപ്പ്????ഒരു സിനിമയില്‍ സായ്കുമാര്‍ പറയുമ്പോലെ കമ്യൂണിസ്റ്റുകാരങ്കാവിയുടുത്താല്‍ സംഘപ്രവര്‍ത്തകന്റെ വേഷമാവും...

  പിന്നെ അമൃതാനന്ദമയി മഠത്തിലെ കണക്കുകള്‍ വര്‍ഷാവ്വര്‍ഷം സ്റ്റേറ്റ്-സെണ്ട്രല്‍ അഥോറിറ്റികള്‍ പരിശോധിക്കുന്നുണ്ട്. ഈ പാര്‍ട്ടിയുടേയോ നേതാക്കളുടെയോഅങ്ങനെ പരിശോധിക്കുന്നുവോ????

  താങ്കള്‍ ഈ ലിങ്കു കൂടി ഒന്ന്നു നോക്കിയേരെ...സാറVsസുധാകരന്‍

  പിന്നെ ഭരണപരാജയം മറക്കാന്‍ എന്തിനാ വെറുതെ ഡിവൈഎഫൈ രെന്ന് കുട്ടിക്കുരങ്ങന്മാരെ എളക്കിവിടുന്നെ????ഈ സര്‍ക്കാരിന്റെ വിജയമെന്നു പറയാന്‍ എന്തുണ്ട് മാഷേ????

  പിന്നെ ഇവരൊന്നും, ഈ സുധാമണി അടക്കം, പെട്ടെന്നു പൊട്ടിമുളാചതല്ലല്ലോ????ഇതുവരെ ഈഡിവൈഎഫൈക്കാര്‍ ചോറുണ്ണാന്‍പോയിരിക്കയായിരുന്നോ????

  ReplyDelete
 22. മൃദുലാ,
  പ്രകോപിപ്പിക്കാനോ മറുപടിക്കുവേണ്ടിയോ അല്ല - മറിച്ച്‌ സ്വയം പരിഹാസ്യനാകാന്‍ മാത്രമായിരുന്നു ആ കമന്റ്‌ എന്നു ഞാന്‍ പറയും. "ഹഹഹ" എന്ന ചിരി എന്തായാലും കലക്കി.

  താങ്കളെന്താണ് ആ കമന്റിലൂടെ ഉദ്ദേശിച്ചത്‌? ‘അതേപ്പറ്റിയൊന്നും ആരും പറയുന്നില്ല‘ എന്നു വച്ചാല്‍? അതേപ്പറ്റി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്താണു പറയാനുള്ളത്‌ എന്നു നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായോ? ആരോടെങ്കിലും ചോദിച്ചോ? അവര്‍ മിണ്ടിയില്ലേ? എന്താണു പ്രശ്നമെന്നു വ്യക്തമാക്കൂ..അതോ ഇനി അതേപ്പറ്റി ഞാന്‍ പോസ്റ്റിടണമായിരുന്നോ? അല്ലെങ്കില്‍, ‘ഇതിനിടയ്ക്ക്‌ ദാ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടു കേട്ടോ‘ എന്നൊരു കമന്റ്‌ ഇവിടെ കൂട്ടിച്ചേര്‍ക്കണമായിരുന്നോ? എന്താണു താങ്കളുടെ ഡിമാന്‍ഡ്‌?

  ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ താങ്കളുടെ പ്രശ്നം. ഈ പോസ്റ്റിലും കമന്റുകളിലുമായി നിരത്തപ്പെട്ടിരിക്കുന്ന അനവധി നഗ്നയാഥാര്‍ത്ഥ്യങ്ങളെ താങ്കള്‍ ഭയക്കുന്നു. ചോദ്യങ്ങള്‍ക്കു താങ്കള്‍ക്ക്‌ ഉത്തരമില്ല. എന്താണു പറയേണ്ടതെന്നറിയാതെ - മറ്റു വിഷയങ്ങളിലേക്കു കടന്ന്‌ എന്തെങ്കിലും പറഞ്ഞുകടന്നുകളയാനുള്ള ഒരു ശ്രമം നടത്തിനോക്കുന്നു. കമ്മ്യൂണിസ്റ്റുകളുടെ ചൈനാപ്രേമം സ്വന്തം രാജ്യത്തിന് അപകടകരമായ നിലപാടെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുവെന്നും - അങ്ങനെയല്ലെന്നു തോന്നുന്നവര്‍ അതു സമര്‍ത്ഥിക്കൂ എന്നും ചോദിച്ചിരിക്കുന്നവര്‍ സംഘപരിവാര്‍ അനുഭാവികളാണെന്നു താങ്കള്‍ക്കറിയാം. അപ്പോള്‍ അവര്‍ക്ക്‌ ആക്ഷേപകരമാണെന്നു “താങ്കള്‍ കരുതുന്ന“ ചില കാര്യങ്ങള്‍ എടുത്തിട്ടു നോക്കുകയാണ്. വിഷയം മാറുന്നെങ്കില്‍ മാറട്ടെ എന്നൊരു ശ്രമം - ‘ആക്ഷേപിച്ചു തിരിച്ചടി കൊടുത്തു‘ എന്നൊരു മനസമാധാനം - ഇതൊക്കെത്തന്നെ സംഗതി. അല്ലെന്നുണ്ടോ?

  അവിടെയും സംഗതി പാളിയെന്നാണെനിക്കു തോന്നുന്നത്‌.

  വാര്‍ത്തകള്‍ കേള്‍ക്കുന്ന വിധവും വേറെയാണെന്നു താങ്കളും സമ്മതിക്കുമല്ലോ. വി.എച്‌.പി. പ്രവര്‍ത്തകരെ പോലീസ്‌ ആക്രമിച്ച വാര്‍ത്തയാണു ഞാന്‍ കേട്ടത്‌. താങ്കള്‍ കേട്ടതു വേറെയാണല്ലോ. വി.എച്‌.പി.ക്കാര്‍ യുവജനവേദിയെ ആക്രമിച്ചോ? അതു ശരി. നക്സല്‍പ്രസ്ഥാനങ്ങളെ അവരുടെ ശൈലിയില്‍ത്തന്നെ നേരിടാന്‍ ആളുകളുണ്ടാകുന്നു എന്നതൊരു പുതിയ ഡവലപ്‌മെന്റാണ്. ആരോ‍ കത്തിയെടുത്തെന്നൊക്കെയാണല്ലോ താങ്കള്‍ എഴുതിവിട്ടിരിക്കുന്നത്‌! കത്തിയെടുത്തിരിക്കാന്‍ സാദ്ധ്യത യുവജനവേദിക്കാരാണ്. ക്ഷൌരക്കത്തിയുമായാണ് ഇത്തരം പലമാര്‍ച്ചുകളും സംഘടിപ്പിച്ചിച്ചു കാണാറ്‌. മാര്‍ച്ചിനുശേഷം ആശ്രമങ്ങളില്‍ അതിക്രമിച്ചുകടന്ന്‌ സകലതും തല്ലിത്തകര്‍ത്ത്‌ ക്ഷൌരവും നടത്തിയാണ് അത്തരക്കാര്‍ മടങ്ങാറ്‌ എന്നാണ് മുന്‍സംഭവങ്ങള്‍ തെളിയിക്കുന്നത്‌. നിയമവിരുദ്ധമായതെന്തെങ്കിലും നടക്കുന്ന സ്ഥലങ്ങളുണ്ടെങ്കില്‍ നിയമപരമായി നേരിടുന്നതിനു പകരം അവിടേക്ക്‌ ഇരച്ചുകയറി ആളുകളെ തല്ലി - കായികമായി കീഴടക്കി - സാധനങ്ങള്‍ തകര്‍ത്തെറിഞ്ഞ്‌ - മൃഗീയമായ ഓരോരോ പ്രവൃത്തികള്‍! ഇതേക്കുറിച്ചൊക്കെ താങ്കളും പ്രതികരിച്ചുകേട്ടില്ലല്ലോ മൃദുലന്‍? എന്താ ‘മൃദുല‘മായ നിലപാടാണോ അതിനോടൊക്കെ? അത്തരം കാടത്തത്തെ ചെറുക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ഉടന്‍ അവര്‍ക്കെതിരെ ആക്രോശിക്കാമെന്ന്‌ അല്ലേ? നല്ല “വിവേചനശേഷി”!

  വെള്ളിമാടുകുന്ന്‌ ആശ്രമത്തിലേക്കു യുവജനവേദിപ്രവര്‍ത്തകര്‍ മാര്‍ച്ചുചെയ്തു. അതിനുമുമ്പ്‌ പലയിടങ്ങളിലും സംഭവിച്ച അനുഭവം വച്ച്‌ - അവര്‍ അവിടെയും ആശ്രമത്തില്‍ ഇരച്ചുകയറുമെന്നും കണ്ണില്‍ക്കണ്ടവരെയൊക്കെ തല്ലുമെന്നും സാധനങ്ങള്‍ തകര്‍ക്കുമെന്നും സ്വാഭാവികമായും ആളുകള്‍ ഭയന്നു. സംഭവിച്ചുകഴിഞ്ഞിട്ട്‌ പിന്നെ പറഞ്ഞിട്ടുകാര്യമില്ല. സംരക്ഷണം കൊടുക്കൂ എന്നു പറഞ്ഞ്‌ കമ്മ്യൂണിസ്റ്റുപോലീസിനെ വിളിച്ചിട്ടു കാര്യവുമില്ല. അതുകൊണ്ട്‌ യുവജനവേദിയുടെ പ്രകടനം ആശ്രമത്തിനുള്ളിലെ “പ്രകടന“മായി മാറാതിരിക്കാന്‍ കുറേ വി.എച്‌.പി. പ്രവര്‍ത്തകര്‍ കവാടത്തിനു മുന്നില്‍ നിലയുറപ്പിച്ചു. അതല്ലേ സംഗതി? ഒരു ഫോട്ടോ ഞാനും കണ്ടിരുന്നു. ഇവിടെ.

  സംഗതി പന്തിയല്ലെന്നു കണ്ട യുവജനവേദിക്കാര്‍ക്ക്‌ ക്ഷൌരക്കത്തി മടിയില്‍ത്തന്നെ വച്ച്‌ ആശ്രമം തകര്‍ക്കാന്‍ കഴിയാഞ്ഞ നിരാശയില്‍ മടങ്ങേണ്ടി വന്നു. അതിനുശേഷം വിജയസൂചകമായി വി.എച്‌.പി.ക്കാരും പ്രകടനം നടത്തി. ആ പ്രകടനത്തെയാണ് കമ്മ്യൂണിസ്റ്റുപോലീസ്‌ പ്രതികാരബുദ്ധിയോടെ തല്ലിച്ചതച്ചത്‌. എന്താ അങ്ങനെയൊരു വാര്‍ത്ത താങ്കള്‍ കണ്ടിരുന്നില്ലേ? കണ്ടിരിക്കാന്‍ സാദ്ധ്യതയില്ല. സംഘപരിവാറിനെ കരിവാരിത്തേക്കാനുള്ള സാദ്ധ്യതയുള്ള വേര്‍ഷന്‍ മാത്രമേ താങ്കള്‍ക്കു ലഭിച്ചിരിക്കുകയുള്ളൂ. അതുകൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റുകളുടെ - അതു മാര്‍ക്സിസ്റ്റായാലും കൂടെ ലെനിനിസ്റ്റുകൂടെയുള്ളവരായാലും - പോക്രിത്തരങ്ങള്‍ കണ്ണില്‍പ്പെടാത്തത്‌.

  മൃദുലാ - കള്ളന്മാര്‍ സ്വാമിവേഷം കെട്ടുന്നതിനെ ഇവിടെയാരും പിന്തുണയ്ക്കുന്നില്ല - ഹിന്ദുസമൂഹത്തിലാരും അത്തരക്കാരെ സംരക്ഷിക്കാന്‍ ഒരുമ്പെടുകയുമില്ല. എന്നുവച്ച്‌ അതൊരു അവസരം എന്നുകരുതി മൊത്തത്തിലങ്ങ്‌ അര്‍മാദിച്ചുകളയാം എന്നു തീരുമാനിക്കരുത്‌. ആദ്യം പൊങ്ങിയ സന്തോഷ്‌മാധവന്‍ എന്ന അന്താരാഷ്ട്രഫ്രോഡിനും - അതിനുശേഷം പൊങ്ങിയ ഭദ്രനും ഇടതുനേതാക്കളുമായ ബന്ധം ഇവിടുത്തെ ഏതുകൊച്ചുകുട്ടികള്‍ക്കുപോലുമറിയാവുന്ന അവസ്ഥയാണിന്ന്‌. കള്ളന്മാര്‍ സ്വാമിവേഷം കെട്ടുന്നതും അവര്‍ക്ക്‌ രാഷ്ട്രീയസംരക്ഷണം കിട്ടുന്നതുമൊക്കെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും എതിര്‍ക്കപ്പെടുകയുമൊക്കെ ചെയ്യേണ്ട സമയത്ത്‌ ഇടതുസംഘടനകള്‍ കണ്ണില്‍പ്പൊടിയിടാനായി മൊത്തത്തില്‍ കാടിളക്കി ശ്രദ്ധതിരിച്ചുവിടുകയാണ് എന്നൊരു ആരോപണം വളരെ ശക്തമായിത്തന്നെ നിലവിലുണ്ട്‌. ശാരിയെ തട്ടിക്കളഞ്ഞതുപോലെ ഏതെങ്കിലുമൊരു “വി.ഐ.പി.“ ഇടപെട്ട്‌‌ കസ്റ്റഡിയിലിരിക്കുന്ന സന്തോഷ്‌മാധവനെ സമാധിയാക്കുമോ - അയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവരാതിരിക്കാന്‍ - എന്നും ജനം ഭയക്കുന്നുണ്ട്‌. ഇതേപ്പറ്റിയൊക്കെ താങ്കള്‍ ആലോചിച്ചിട്ടുണ്ടോ?

  അമൃതാനന്ദമയിയേപ്പറ്റി എതിര്‍പ്പുള്ളവര്‍ നിയമമനുവദിക്കുന്ന വഴിയിലൂടെ എന്തന്വേഷണവും നടത്തട്ടെ. പക്ഷേ, സന്തോഷിനെയും ഭദ്രനേയുമൊക്കെപ്പോലെയുള്ള ക്രിമിനലുകളുടെ - ഇടതുബന്ധം ആരോപിക്കപ്പെട്ടിട്ടുള്ള ക്രിമിനലുകളുടെ - ചിത്രത്തിനൊപ്പം അമൃതാനന്ദമയിയുടെ ചിത്രം വച്ച പോസ്റ്ററുകള്‍ നാടൊട്ടുക്കും ഒട്ടിച്ചുവച്ച്‌ അപമാനിക്കുന്ന ഇടതുസംഘടനകളുടെ നടപടി അങ്ങേയറ്റം വൃത്തികെട്ടതാണ് - അപലപനീയമാണ്. എന്താണഭിപ്രായം?

  ഇപ്പോള്‍ അഴീക്കോടിനെ ചുറ്റിപ്പറ്റിയും ചിലര്‍ ഹിന്ദുസംഘടനകള്‍ക്കെതിരെ ആക്രോശിക്കുന്നുണ്ട്‌. ‘അമൃതാനന്ദമയിയുടെ അനുയായികള്‍ക്കിടയില്‍ തീവ്രവാദിസംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌‘ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നാണ് സകല പ്രതിഷേധവും ഉണ്ടായത്‌. അദ്ദേഹം തന്റെ പ്രസ്താവനയ്ക്കു വിശദീകരണം നല്‍കുകയോ - തിരുത്തുകയോ - പിന്‍‌വലിക്കുകയോ ചെയ്യുക എന്നതാണു മാന്യത. അതിനൊന്നും തയ്യാറാകാതെ - അതേക്കുറിച്ചൊന്നും സംസാരിക്കുകപോലും ചെയ്യാതെ എല്ലാവരും ഇപ്പോള്‍ ഹിന്ദുസംഘടനകളെയും മഠങ്ങളേയും ഭര്‍ത്സിക്കുന്ന തിരക്കിലാണ്.

  ഇതൊക്കെ ഒരുതരം മാനസികപ്രശ്നത്തിന്റെ ഭാഗമാണ്. ഇഷ്ടം പോലെ ആയിക്കൊള്ളുക. ഇവിടെ - ഈ പോസ്റ്റില്‍ - അതൊന്നുമല്ല വിഷയം. ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്കു പുല്ലുവില കല്പിക്കുന്ന മട്ടില്‍ - അമേരിക്കന്‍ വിരോധവും ചൈനാപ്രേമവും കളിക്കുന്ന കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങള്‍ക്കു മുന്നില്‍ - അവരെ പിന്തുണയ്ക്കുന്നവര്‍ക്കു മുന്നില്‍ കുറച്ചുസംശയങ്ങളാണിവിടെ ഉയര്‍ത്തിയിരിക്കുന്നത്. സൂര്യോദയം എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ നിലപാടു വ്യക്തമാക്കിക്കഴിഞ്ഞു. മൃദുലന്‍ - താങ്കളും ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ - ഇക്കാര്യത്തില്‍ നിലപാടുവ്യക്തമാക്കുക. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ചൈന പടയൊരുക്കം നടത്തുമ്പോള്‍ ഇവിടെച്ചിലര്‍ കയ്യടിക്കുന്ന ഗുരുതരമായ അവസ്ഥാവിശേഷത്തേക്കുറിച്ചുപറയുമ്പോള്‍ - വെള്ളിമാടുകുന്നില്‍ നക്സലുകള്‍ക്കു ക്ഷൌരം നടത്താന്‍ കഴിയാതെ വന്നതേക്കുറിച്ചു മറുപടി പറഞ്ഞതു തീരെ ഉചിതമായില്ല.

  ReplyDelete
 23. പരിഹാസ്യനായത് താങ്കളുടെ മുന്നില്‍ അല്ലേ നകുലന്‍‌ജി, കുഴപ്പമില്ല. കാരണം താങ്കളുടെ എഴുത്ത് എനിക്കിഷ്ടമാണ് എന്നത് തന്നെ. പക്ഷേ വിഷയം രാഷ്ട്റീയമായതു കൊണ്ട് അഭിപ്രായം പറയാറില്ല എന്ന് മാത്രം, കാരണം രാഷ്ട്രീയക്കാര്‍ എല്ലാം തന്നെ (Note that രാഷ്ട്റീയക്കാര്‍ not രാഷ്ട്രീയം) വെറും നാറിയവര്‍ ആയി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അഭിപ്രായം ഇല്ല. അത് കംറ്റൂണിസ്റ്റ് ആണെങ്കിലും, സംഘം ആണെങ്കിലും, കോണ്‍ഗ്രസ് ആണെങ്കിലും. തീര്‍ച്ചയായും ഇടത് പക്ഷ ചായ്വ് ഉള്ളവന്‍ തന്നെയാണ് (ആയിരുന്നു എന്ന് വായിക്കാം.) ഞാനും. പക്ഷേ അന്ധമായ ഒരു ചായ്വും ഇല്ല,, കേരളത്തില്‍ തമ്മില്‍ ഭേദം ഇടത് പക്ഷം തന്നെ എന്ന് ഇപ്പോഴും വിശ്വസിക്കുന്നവന്‍,.

  പലതിലും താങ്കളെ എതിര്‍ത്ത് കമന്റ് ഇടാഞ്ഞത് പറയുന്നതില്‍ കുറച്ചൊക്കെ വാസ്തവം ഉള്ളത് കൊണ്ടാണ്. പക്ഷേ ഇവ്വിടുത്തെ പ്രശ്നങ്ങളെ എല്ലാം വിട്ട്, രാജ്യതാല്പര്യം എന്ന് പറഞ്ഞ് എഴുതിയ ഈ ലേഖനം എനിക്ക് അത്ര ഇഷ്ടമായില്ല.. കാരണം ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു.

  ആണവ കരാറിനെ എതിര്‍ക്കുന്നു എന്ന് തന്നെ "അടിവര ഇട്ട് പറയുന്ന" ഇടതു പക്ഷം പറയുന്നത് തെറ്റാണോ നകുലന്‍‌ജി.. ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രവേശനത്തിന് (സ്ഥിരാഗത്വം) ചൈനയുടെ പിന്തുണ ഒരു പരിധി വരെ ഉറപ്പാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്ലാതാക്കാന്‍ നമ്മളായിട്ട് മുന്‍‌കൈ എടുക്കണോ? അതൊക്കെയാവും ചൈനയുമായി തര്‍ക്കങ്ങള്‍ ഒന്നും വേണ്ട എന്നത് കൊണ്ട് ബര്‍ദ്ദാന്‍ ഉദ്ദേശിച്ചത് എന്ന് ഞാന്‍ പറഞ്ഞാല്‍....

  അതിര്‍ത്തി പ്രശ്നം മറന്നിട്ടല്ല പറയുന്നത്. ഇതു വരെയും അവര്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ ഈ ഗവണ്മെന്റിന്റെ കാലത്ത് പുതിയതായി പിടിച്ചെടുത്തു എന്ന് പറയുന്ന ഇടങ്ങള്‍ ഏതൊക്കെയാണ്? അങ്ങനെയുള്ള സ്ഥലങ്ങളില്‍ നമ്മുടെ പട്ടാളം ഒന്നും ചെയ്തില്ലേ? ഇല്ലെങ്കില്‍ അത് കമ്യൂണിസ്റ്റുകളുടെ ഇടപെടല്‍ കൊണ്ടാണ് എന്ന് താങ്കള്‍ കരുതുന്നുവോ? (1962- ഒന്നും ഈ കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് താല്പര്യമില്ല. കാരണം ബര്‍ദ്ദാന്റെ പ്രസംഗം ആണ് പ്രതിപാദ്യ വിഷയം.).

  അങ്ങനെ ആണെങ്കില്‍ ഇതിന് മുമ്പ് NDA സര്‍ക്കാരിന്റെ കാലത്ത് എന്തു കൊണ്ട് ചൈനയെ വരച്ച വരയില്‍ നിര്‍ത്തിയില്ല? 2002ലും 2003ലും വാജ്‌പേയി ചൈനാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നിട്ട് ഈ അധിനിവേശത്തിനെതിരെ മയമുള്ള ഭാഷയില്‍ എന്തോ പറഞ്ഞതല്ലാതെ വ്യക്തമായി ഒന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല. അത് ചൈനയോടുള്‍ള്ള കൂറു കൊണ്ടാണ് എന്നാരും പറയുന്നില്ലല്ലോ. അന്നും "പഞ്ചശീല തത്വങ്ങള്‍ക്ക് അധിഷ്ടിതമായിരുന്നു" ചര്‍ച്ച എന്ന് തോന്നുന്നു.ഇവീടെ എഴുതിയിരുന്നത് അതാണ്


  അതു വച്ച് നോക്കുമ്പോള്‍ ബര്‍ദ്ദാന്‍ പറഞ്ഞതും ഒരു വലിയ അപരാധമോ രാജ്യ ദ്രോഹ കുറ്റമോ ആയി ഞാന്‍ കാണുന്നില്ല. ചൈനയുമായല്ല, ഒരു അയല്‍ക്കാരുമായും ഒരു യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല. അപ്പോള്‍ ഒരു തര്‍ക്കം വേണ്ട എന്നത് ഒരു മിതഭാഷിയുടെ ശബ്ദം അല്ലേ? ഇനി ഒരു യുദ്ധം അല്ലെങ്കില്‍ ഒരു ആക്രമണം ഉണ്ടായാല്‍ ഇങ്ങ് കേരളം വരെ ചൈനാക്കാര്‍ വന്നാലും കമ്യൂണിസ്റ്റുകാര്‍ മിണ്ടാതെയിരിക്കും എന്ന് പറയുന്നത് ഒരു ബാലിശമായ മുന്‍‌വിധി അല്ലേ നകുലല്‍‌ജി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് എന്നത് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് മാത്രം കരുതുക. പഴയ കാല നേതാക്കള്‍ ഒഴികെ ആരും അന്ധമായ ചൈനാ ആരാധകര്‍ അല്ല എന്നും മനസ്സിലാക്കുക. (ചൈന എന്നത് ഡ്യൂപ്ലികേറ്റ് സാധനങ്ങള്‍ ഉണ്ടാക്കുന്ന ഒരു വലിയ രാജ്യമാണ് ഇന്ന് പലരുടെയും മനസ്സില്‍).

  ഇതൊക്കെ കൊണ്ടാണ് "ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു. " എന്ന് ഞാന്‍ മുകളില്‍ പറഞ്ഞത്.

  പിന്നെ അമൃതാനന്ദമയി മഠത്തിന്റെ കാര്യം. ജോക്കര്‍ എന്ന ബ്ലോഗറുടെ പോസ്റ്റില്‍ .ഇവീടെ എഴുതിയ കമന്റ് ഇവിടെയും ഇട്ടതാണ്. എന്തും സഘത്തിന്റെ കണ്ണില്‍ കാണുന്ന, കാതില്‍ കേള്‍ക്കുന്ന താങ്കള്‍ക്ക് ഒരു പക്ഷേ വാര്‍ത്തയുടെ ഒരു ഭാഗം മാത്രമേ കിട്ടുകയുള്ളു എന്നതാണ് സത്യം.

  ReplyDelete
 24. ഇന്നത്തെ വാര്‍ത്ത

  ന്യൂഡല്‍ഹി: ചൈനപട്ടാളം വീണ്ടും ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതായി പരാതി. സിക്കിം മേഖലയില്‍ ഏതാനും kkകിലോമീറ്ററുകള്‍ അതിക്രമിച്ചു കയറിയ ശേഷം പിന്‍വാങ്ങുകയും ചെയ്തു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് അതിര്‍ത്തി ലംഘനം നടത്തിയത്.

  സിക്കിം മേഖലയില്‍ 2.1 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തിന്റെ വകാസം ചൈനയ്ക്കാണെന്ന് ഈയിടെ അവകാശ വാദം ഉയര്‍ന്നിരുന്നു. ഈ വാദത്തെ ബലപ്പെടുത്തുന്ന നീക്കങ്ങളാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. എന്നാല്‍ ഇത്തരം കടന്നുകയറ്റങ്ങളും പിന്‍വാങ്ങലുകളും പതിവായുള്ള സംഭവം മാത്രമാണെന്ന് ഇന്ത്യന്‍ സൈനീക വൃത്തങ്ങള്‍ പറഞ്ഞു.

  സിക്കിമിന്റെ ഫിഞ്ചര്‍ പ്രദേശത്ത് ചൈന അവകാശവാദം ഉന്നയിച്ച ശേഷം കഴിഞ്ഞ ആറു മാസത്തിനിടെ 65 തവണ ഇത്തരം കൈയേറ്റ ശ്രമങ്ങള്‍ നടന്നതായും സൈനീക വൃത്തങ്ങള്‍ പറഞ്ഞു.

  ReplyDelete
 25. >>[മൃദുല്‍ രാജ്] ബര്‍ദാന്‍ പറഞ്ഞതും ഒരു വലിയ അപരാധമോ രാജ്യദ്രോഹ കുറ്റമോ ആയി ഞാന്‍ കാണുന്നില്ല. ചൈനയുമായല്ല, ഒരു അയല്‍ക്കാരുമായും ഒരു യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല.അപ്പോള്‍ ഒരു തര്‍ക്കം വേണ്ട എന്നത് ഒരു മിതഭാഷിയുടെ ശബ്ദം അല്ലേ?

  നമ്മുടെ യുവമനസ്സുകളെ കബളിപ്പിക്കാൻ എത്രയെളുപ്പം സാധിക്കുന്നു എന്നോർത്തു ദു:ഖം തോന്നുന്നു. നോക്കൂ മൃദുലാ. ഇവിടെയൊരു അതിഭയങ്കരമായ അതിവായനയുടെ പ്രശ്നമില്ലേ‌? കാര്യങ്ങൾ വളഞ്ഞുതിരിഞ്ഞ് എവിടെവരെയെത്തി എന്നു കാണുക! ചൈനയുമായി യുദ്ധം ചെയ്യണമെന്നൊക്കെ‌ ആരെങ്കിലും പറഞ്ഞോ? എന്തൊരു കഷ്ടമാണിത്‌?

  നമ്മൾ അങ്ങോട്ടു യുദ്ധത്തിന്‌ ആഹ്വാനം ചെയ്യുക എന്ന ആശയമൊക്കെ എവിടെനിന്നാണു വരുന്നത്‌? യുദ്ധം എന്ന പദം തന്നെ ഇടതുപക്ഷം മാത്രമാണ് അവതരിപ്പിക്കുന്നത്. മാത്രമല്ല - ആ പോയിന്റ് എടുത്താൽ‌പ്പോലും താങ്കൾ പറഞ്ഞതിന്റെ നേരേവിപരീതമാണ്‌ കമന്റുകളിൽപ്പറഞ്ഞത്‌. എന്തുചെയ്താലും ഉടൻ ചൈന നമ്മോടു യുദ്ധം ചെയ്യുമെന്ന അനാവശ്യഭീതിയോടെയുള്ള നയം തെറ്റാണെന്നല്ലേ പറഞ്ഞത്‌? ഇടതുപാർട്ടികളുടെ പ്രചാരണതന്ത്രം വിജയിക്കുന്നതിന്റെ സൂചനയാണ്‌ ഇത്തരം ചിന്തകൾ.

  പോസ്റ്റിൽപ്പറഞ്ഞത്‌ യുദ്ധവുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത സംഗതിയാണ്‌. ഇനിപ്പറയുന്നത് ദയവായി ശ്രദ്ധിച്ചു മനസ്സിലാക്കുക.

  ആണവക്കരാറിൽ ഒപ്പിട്ടാൽ ചൈനയ്ക്കു നമ്മോട്‌ അനിഷ്ടമുണ്ടാവും - കരാർ മൂലം ഉണ്ടെന്നു പറയപ്പെടുന്ന നേട്ടങ്ങളേക്കാൾ വലുത്‌ ആ കോട്ടമാണ്‌ - അതുകൊണ്ട്‌ കരാർ വേണ്ട - എന്നാണോ ബർദാൻ പറഞ്ഞിരിക്കുന്നത്‌? - അല്ല.

  കരാറിലൊപ്പിട്ടാൽ ചൈന നമ്മോടു യുദ്ധം ചെയ്തേക്കും - അതു നമ്മളെ ബുദ്ധിമുട്ടിക്കും - അതുകൊണ്ട്‌ കരാർ വേണ്ട - എന്നു ബർദാൻ പറഞ്ഞോ? ഇല്ല.

  മേൾപ്പറഞ്ഞമട്ട്‌ ഇന്ത്യയുടെ വശത്തുനിന്നുകൊണ്ടുള്ള ഒരു സംസാരമല്ല അദ്ദേഹം നടത്തിയിരിക്കുന്നത്‌. "ചൈനയെ തകർക്കും" എന്നതാണദ്ദേഹത്തിന്റെ ആശങ്ക. "സാമ്രാജ്വത്വശക്തികൾ" ചൈനയെ തകർക്കും എന്ന്‌ ആശങ്കപ്പെടുന്ന അദ്ദേഹം, തന്റെ പ്രത്യയശാസ്ത്രനിലപാടുകൾക്കു കൊടുക്കുന്ന മുൻതൂക്കം ഇന്ത്യയുടെ താത്പര്യങ്ങൾക്കു കൊടുക്കുന്നുണ്ട്‌ എന്നു തോന്നുന്നില്ല. അതാണിവിടെ പറഞ്ഞിരിക്കുന്നത്. അതു പകൽ പോലെ വ്യക്തമല്ലെന്നുണ്ടോ?

  മാത്രവുമല്ല - ചൈന നമുക്കെതിരെ നടത്തുന്ന സാമ്രാജ്യത്വ(?) അധിനിവേശശ്രമങ്ങൾക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. അതുകൂടിയാണിവിടെ കമന്റുകളിൽ കടന്നുവന്നത്‌. അതൊക്കെ ഇതിൽക്കൂടുതൽ എങ്ങനെയാണു വിശദീകരിക്കേണ്ടത്‌ എന്നറിയാതെ കുഴങ്ങിപ്പോകുന്നു.

  ചൈനയുമായി തർക്കങ്ങൾ ഒഴിവാക്കണം എന്നതിനു പകരം തർക്കങ്ങൾ പാടില്ല എന്ന ധാർഷ്ട്യപരാമർശമാണു വരുന്നതും (ചിലപ്പോൾ റിപ്പോർട്ടറുടെ മാത്രം പ്രയോഗമാവാം അത്‌). ഇത്രയ്ക്കു ചൈനാപ്രേമമുള്ളവർ, തർക്കങ്ങൾ ഉണ്ടാക്കാതിരിക്കൂ എന്നു ചൈനയോടൊന്ന്‌ അഭ്യർത്ഥിക്കാൻ മുതിരുമോ എന്ന ചോദ്യവുമുണ്ട്.

  തുറന്നു പറയട്ടെ - താങ്കളൊരു ശുദ്ധഹൃദയനാണെന്നു തോന്നുന്നു. മൃദുലൻ എന്നപേരും അതു തന്നെ സൂചിപ്പിക്കുന്നു. ബർദാന്റെ പരാമർശത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല എന്ന ആഗ്രഹത്തോടെയും ഒരൽപം മുൻവിധിയോടെയുമാണെന്നു തോന്നുന്നു താങ്കളതിനെ സമീപിക്കുന്നത്‌. ആണവക്കരാർ ഇന്ത്യയ്ക്കാണോ ദോഷം അതോ ചൈനയ്ക്കാണോ ദോഷം എന്നൊരു ചോദ്യം മനസ്സിലിട്ടുകൊണ്ട്‌ ബർദാന്റെ പരാമർശങ്ങൾ കേട്ടുനോക്കൂ. കരാർ ചൈനയെ എങ്ങനെ ബാധിക്കുമെന്നോർത്താണ് അദ്ദേഹത്തിനു ടെൻഷൻ. അല്ലാതെ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നോർത്തല്ല.

  >>[മൃദുല്‍ രാജ്] ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രവേശനത്തിന് (സ്ഥിരാഗത്വം) ചൈനയുടെ പിന്തുണ ഒരു പരിധി വരെ ഉറപ്പാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്ലാതാക്കാന്‍ നമ്മളായിട്ട് മുന്‍‌കൈ എടുക്കണോ? അതൊക്കെയാവും ചൈനയുമായി തര്‍ക്കങ്ങള്‍ ഒന്നും വേണ്ട എന്നത് കൊണ്ട് ബര്‍ദ്ദാന്‍ ഉദ്ദേശിച്ചത് എന്ന് ഞാന്‍ പറഞ്ഞാല്‍....

  പറഞ്ഞാൽ ... ഞാനതിനോടു യോജിക്കില്ല മൃദുൽരാജ്‌. മേൽപ്പറഞ്ഞതുപോലെ, ചൈനയുമായുള്ള സൗഹൃദം(?) തകരാനിടയാക്കും എന്നതേയല്ല ബർദാന്റെ ആശങ്ക. മറിച്ച് - ചൈനയെ തകർക്കാനിടയാക്കും എന്നതാണദ്ദേഹത്തിന്റെ ആശങ്ക. അദ്ദേഹം ചൈനയുടെ സ്ഥാനത്തുനിന്നാണ്‌ ഈ വിഷയത്തെ കാണുന്നത്‌. അതുവളരെ വ്യക്തമല്ലെന്നുണ്ടോ‌? അതായിക്കൊള്ളട്ടെ. പക്ഷേ - ഇന്ത്യയെ അപകടപ്പെടുത്തിക്കൊണ്ട്‌ അതു വേണ്ട എന്നാണു പറയുന്നത്‌. ഈ പ്രേമം കണ്ടാൽ, അങ്ങനെ ചെയ്യില്ല എന്ന് ഉറപ്പുപറയാനാകുമോ എന്നാണ്‌ ആശങ്ക.

  മൃദുല്‍ രാജ് പറയുന്നതുപോലുള്ള കാര്യങ്ങൾ - ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വവും മറ്റും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുമോ എന്തോ? എനിക്കു തോന്നുന്നില്ല. പ്രസംഗം കേൾക്കാത്ത സ്ഥിതിയ്ക്ക്‌ വാശിപിടിക്കുന്നില്ല. പക്ഷേ - ഇത്രയും നാളത്തെ അനുഭവം വച്ച്‌ ഒന്നുറപ്പാണ്‌. ചൈന എന്നെങ്കിലും നിലപാടു മാറ്റിയാൽ - 'ഇന്ത്യയ്ക്ക്‌ എന്തിനാണു സ്ഥിരാംഗത്വം?' എന്നവർ ചോദിക്കാൻ തുടങ്ങിയാൽ ഉടൻ ബർദാനും കാരാട്ടുമൊക്കെ നമ്മോടു ചോദിക്കും - 'അല്ലാ - ശരിയാണല്ലോ - ഒന്നോർത്താൽ ഇന്ത്യക്കെന്തിനാണു സ്ഥിരാംഗത്വം?' എന്ന്‌. ഇന്ത്യയിലെ സകല കമ്മ്യൂണിസ്റ്റുകാരും ഉടൻ അത്‌ ഏറ്റുപിടിക്കുകയും ചെയ്യും. എന്നിട്ട്‌ അതിന്‌ എന്തെങ്കിലും ന്യായീകരണം കണ്ടെത്തും. ഐക്യരാഷ്ട്രസംഭ - പ്രശ്നങ്ങളിൽ ഇടപെടൽ - തർക്കങ്ങൾ പരിഹരിക്കൽ - യുദ്ധങ്ങൾ - എന്തിനാണതൊക്കെ - നമുക്കു സമാധാനമാണു വലുത്‌ - സ്ഥിരാംഗത്വത്തിനായി തർക്കം പാടില്ല - യുദ്ധം(!) പാടില്ല എന്നൊക്കെ വാദിച്ചുകളയും! അപ്പോൽ അതിനെ വിമർശിച്ചുകൊണ്ട്‌ ഞാനോ മറ്റോ ഒരു പോസ്റ്റിട്ടാൽ - ഉടൻ വരും കമന്റുകൾ. പരിവാറന്മാർ - യുദ്ധത്തിന്‌ ആഹ്വാനം ചെയ്യുന്നു. നമ്മളെന്തിനാണ്‌ അയൽരാജ്യങ്ങളോടു യുദ്ധം ചെയ്യുന്നത്‌ എന്നൊക്കെച്ചോദിച്ച്‌. 'ഏയ്‌ - സ്ഥിരാംഗത്വത്തേക്കുറിച്ചല്ലേ ചോദിച്ചത്‌' എന്നു ചോദിച്ചാൽ ഉടൻ മറ്റെന്തെങ്കിലും എടുത്തിട്ട്‌ ചർച്ച വീണ്ടും വഴിമാറും. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചോദിച്ചും പറഞ്ഞും അതു നീണ്ടുനീണ്ടുപോകും. ആദ്യം പറഞ്ഞകാര്യം എത്രവിശദീകരിച്ചാലും മനസ്സിലാക്കുകയില്ല. ശരിയല്ലേ?

  എനിക്കൊന്നേ പറയാനുള്ളൂ. ഇന്ത്യ-ചൈന - ഇതിലേതിനാണു മുൻഗണന എന്നു ചോദിച്ചാൽ ബർദാനും കാരാട്ടുമൊക്കെ രഹസ്യമായെങ്കിലും ചൈന എന്നു പറയും എന്നു കരുതുന്ന ധാരാളം പേരുണ്ട്‌. ഇത് സംഘപരിവാർ അനുഭാവികളുടെ മാത്രം തോന്നലല്ല. കമ്മ്യൂണിസ്റ്റുകളോട് അന്ധമായ അനുഭാവം പുലർത്താത്ത അനേകം പേർക്ക് ആ തോന്നലുണ്ട്. അവരുടെ തോന്നലുകളെ തിരുത്താനുതകുന്ന പ്രവത്തികളല്ല കമ്മ്യൂണിസ്റ്റുനേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. മറിച്ച്‌ - ആ തോന്നലുകൾ ശക്തിപ്പെടുകയാണു ചെയ്യുന്നത്‌. ആളുകൾക്ക് ഒരു "തെറ്റിദ്ധാരണ" ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട് എന്നെങ്കിലും താങ്കൾ അംഗീകരിക്കുമോയെന്നറിയാൻ കൌതുകം തോന്നുന്നു.

  >>[മൃദുല്‍ രാജ്] നമ്മുടെ പട്ടാളം ഒന്നും ചെയ്തില്ലേ? ഇല്ലെങ്കില്‍ അത് കമ്യൂണിസ്റ്റുകളുടെ ഇടപെടല്‍ കൊണ്ടാണ് എന്ന് താങ്കള്‍ കരുതുന്നുവോ?

  നമ്മുടെ പട്ടാളം എന്നല്ല - ഗവണ്മെന്റ് എന്നെടുത്താൽ - കമ്മ്യൂണിസ്റ്റുകൾക്കു തീർച്ചയായും പങ്കുണ്ട്. യു.പി.എ.യുടെ വിദേശനയം - പ്രത്യേകിച്ച് ചൈനയോടുള്ളത് - നിയന്ത്രിക്കുന്നതിൽ പങ്കുണ്ട്. സർക്കാറിനെ നിർത്താൻ കോൺഗ്രസിനിപ്പോൾ ഇടതുപക്ഷത്തിന്റെ ഭീഷണിക്കു വഴങ്ങിയേ തീരൂ എന്ന ദുരവസ്ഥയാണ്‌. ബി.ജെ.പി.യെ എങ്ങനെയെങ്കിലും അധികാരത്തിൽനിന്ന് അകറ്റാൻ മാത്രമായി രൂപീകരിച്ച ഈ മുന്നണിസംവിധാനം സുപ്രധാനനയതീരുമാനങ്ങളെടുക്കാൻ സാദ്ധ്യമല്ലാത്തവിധം ദുർബലമാൺ.

  >>[മൃദുല്‍ രാജ്] അങ്ങനെ ആണെങ്കില്‍ ഇതിന് മുമ്പ് NDA സര്‍ക്കാരിന്റെ കാലത്ത് എന്തു കൊണ്ട് ചൈനയെ വരച്ച വരയില്‍ നിര്‍ത്തിയില്ല?

  ചുരുങ്ങിയ കാലയളവിനുള്ളിൽ 150 അതിർത്തിധ്വംസനങ്ങളും പുതിയ അനേകം അവകാശവാദങ്ങളും - (ഇന്നത്തെ വാർത്ത മുകളിലൊരു കമന്റിലുമുണ്ട്) - ഇത്തരമൊരു സ്തിതിവിശേഷം അന്നുണ്ടായിരുന്നുവോ‌? ഇനി - അന്നും പൂർണ്ണമായി പ്രശ്നവിമുക്തമായിരുന്നില്ലല്ലോ എന്നാണു താങ്കൾ പറയുന്നതെങ്കിൽ, എന്താണതുകൊണ്ട് ഉദ്ദേശിക്കുന്നത്‌? ഇതൊരു തീരാരോഗമാണെന്നു പറഞ്ഞ് - വിധിയെന്നു സമാധാനിക്കണം - എന്തും വരട്ടെ - എന്ന നിലപാടാണോ?

  എന്തുപറഞ്ഞാലും രണ്ടുവശങ്ങൾ മാത്രം കണ്ടുകൊണ്ട് 'extreme condition' ചിന്തിക്കുകയല്ല വേണ്ടത്. ചൈനയെ "വരച്ചവരയിൽ നിർത്തണ"മെന്നൊന്നും നമുക്കഭിപ്രായമില്ല. പക്ഷേ മറ്റുള്ളവർക്കുവേണ്ടി നമ്മുടെ പരമാധികാരവും അതിർത്തിയും അടിയറവയ്ക്കാതിരിക്കുക - നമ്മുടെ അസ്തിത്വം മറന്ന് മറ്റുള്ളവരോട് മാനസികാടിമത്തം പ്രഖ്യാപിക്കാതിരിക്കുക - ഇതൊക്കെയാണു വേണ്ടത്. ഈ രാഷ്ട്രത്തോടുള്ള സമർപ്പണഭാവത്തിന്റെ കാര്യത്തിൽ, സംഘപരിവാർപശ്ച്ചാത്തലമുള്ള ഒരു body - അതു ഗവണ്മെന്റെങ്കിൽ ഗവണ്മെന്റ് - അവരോളം വരുന്ന മറ്റാരെങ്കിലുമുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല.

  ഇവിടെ അതിർത്തിപ്രശ്നങ്ങളും യുദ്ധവുമൊക്കെ പിന്നീടു കടന്നുവന്നവയാണ്‌. കമ്മ്യൂണിസ്റ്റുനേതാക്കളുടെ ചൈനാനുഭാവം, ഭാരതത്തിന്റെ താല്പര്യങ്ങൾക്കു വിരുദ്ധമായ നിലപാടെടുക്കാൻ അവരെ പ്രേരിപ്പിക്കില്ലെന്ന് എന്താണുറപ്പ് - ഇതായിരുന്നു - ഇപ്പോളുമാണ്‌ - ഈ പേജിൽ സവീവമായി നിൽക്കുന്ന ചോദ്യം.

  >>[മൃദുല്‍ രാജ്] അത് കമ്മ്യൂണിസ്റ്റ് ആണെങ്കിലും, സംഘം ആണെങ്കിലും, കോണ്‍ഗ്രസ് ആണെങ്കിലും.

  താങ്കളിവിടെ രാഷ്ട്രീയപ്പാർട്ടികളെയാണുദ്ദേശിച്ചതെന്നു വ്യക്തം. അവിടെ 'സംഘം' എന്നതിനു പകരം 'ബി.ജെ.പി.' എന്നായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. സംഘം എന്നു പറയുമ്പോൾ ഞാനുദ്ദേശിക്കുന്നത് രാഷ്ട്രീയസ്വയംസേവകസംഘമാണ്‌. അവരുടെ പേരിലുള്ള 'രാഷ്ട്രീയ'ത്തിനർത്ഥം 'രാഷ്ട്രത്തെ സംബന്ധിച്ചത്' എന്നാണ്‌. 'തെരഞ്ഞെടുപ്പുരാഷ്ട്രീയവും അധികാരരാഷ്ട്രീയവുമല്ല അത്. അതേപ്പറ്റി ധാരാളമാളുകൾക്ക് കടുത്ത തെറ്റിദ്ധാരണകളുണ്ട്. പറയാൻ ഒരുപാടുള്ള വിഷയമാണ്‌. പിന്നീടാവാം.

  >>[മൃദുല്‍ രാജ്] എന്തും സഘത്തിന്റെ കണ്ണില്‍ കാണുന്ന, കാതില്‍ കേള്‍ക്കുന്ന താങ്കള്‍ക്ക് ഒരു പക്ഷേ വാര്‍ത്തയുടെ ഒരു ഭാഗം മാത്രമേ കിട്ടുകയുള്ളു എന്നതാണ് സത്യം.

  തെറ്റ്. സംഘഭർത്സനത്തിനുള്ള ഒരു അവസരം തേടിക്കൊണ്ടു മാത്രം എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ ആരോപണങ്ങൾക്കു മറുപടി പറയാൻ ഞാൻ നിർബന്ധിതനാവുമ്പോൾ - മറുവശങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്യുന്നത്. അതിനെയൊക്കെത്തന്നെയല്ലേ നാം കാണാപ്പുറം എന്നു പറയുന്നത്‌?

  >>[മൃദുല്‍ രാജ്] താങ്കളുടെ എഴുത്ത് എനിക്കിഷ്ടമാണ്.

  നന്ദി. വിമർശനങ്ങൾക്ക് നന്ദി വേറെയും.

  >>[മൃദുല്‍ രാജ്] തീര്‍ച്ചയായും ഇടത് പക്ഷ ചായ്വ് ഉള്ളവന്‍ തന്നെയാണ് ഞാനും.(ആയിരുന്നു എന്ന് വായിക്കാം.)

  അപ്പോൾ ബ്രായ്ക്കറ്റിനുള്ളിലെങ്കിലും നമ്മൾ രണ്ടാളും അഹങ്കാരിയുമൊക്കെ ഒരുമിച്ചുവരുന്നുവെന്നർത്ഥം. അതു നന്നായി.

  മുകളിലെ കമന്റ് താങ്കളൊരു പോസ്റ്റാക്കിയിട്ടതു കണ്ടു. അതും നന്നായി. എന്റെ നോട്ടത്തിൽ, ബർദാൻ പരസ്യമായി പ്രകടിപ്പിച്ച ചൈനാപ്രേമം കൊണ്ടു പ്രശ്നമൊന്നുമില്ല എന്നും - പരോക്ഷമായിട്ടെങ്കിലും അദ്ദേഹം ഇന്ത്യയുടെ താത്പര്യങ്ങൾ തന്നെയാണു സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്നും വരുത്താനായി താങ്കളടക്കമുള്ളവർ ഓരോരോ ന്യായീകരണങ്ങൾ സ്വയം തേടിപ്പിടിച്ച് അവതരിപ്പിച്ചു നോക്കുകയാണ്. 'ഇങ്ങനെയായിരിക്കില്ലേ അദ്ദേഹം ഉദ്ദേശിച്ചത്' എന്നൊക്കെയാലോചിച്ച് ആശ്വാസം കൊള്ളുകയാണ്. പ്രസ്ഥാനാഭിമുഖ്യം കൊണ്ടു മാത്രമാണതു ചെയ്യുന്നതെങ്കിൽ തെറ്റില്ല. കൂടുതൽ ചർച്ചകൾക്കു വഴിതെളിയുകകൂടിച്ചെയ്യുമെന്നതുകൊണ്ട് അതെന്നെ സന്തോഷിപ്പിക്കുന്നു. നേരേ മറിച്ച് - അദ്ദേഹം പറഞ്ഞതിൽ തെറ്റൊന്നുമില്ല - ചൈനയെ തകർക്കുമെന്ന ആശങ്കയ്ക്കർത്ഥം അത് ഇന്ത്യയെ ബാധിക്കുമെന്നു തന്നെയാണ് എന്നൊക്കെ ആത്മാർത്ഥതയോടെ വിചാരിച്ചിട്ടുതന്നെയാണ് ന്യായീകരണങ്ങൾക്കു ശ്രമിച്ചുപോകുന്നതെങ്കിൽ അതെന്നെ ദു:ഖിപ്പിക്കുന്നു. നമ്മുടെ യുവമനസ്സുകളെ കബളിപ്പിക്കാൻ സാദ്ധ്യമല്ല എന്നൊരു അവസ്ഥാവിശേഷമുണ്ടാകാതെ നമ്മുടെ രാഷ്ട്രം എങ്ങനെ പുത്തൻ വെല്ലുവിളികളെ നേരിടുമെന്നാണ്?

  ReplyDelete
 26. ഒന്നു പോടേയ് കോപ്പ് തന്റെയൊരു കുണാപ്പിസം. സാമ്രാജ്യത്വം ചൈനയെ തകര്‍ക്കുമെന്ന് ബര്‍ദ്ദാന്‍ പറഞ്ഞോടേയ് ഗീബത്സിന്റെ ശിഷ്യാ... തലച്ചോറെടുത്തൊന്ന് ക്ലീന്‍ ചെയ്തു വാ. വിഡ്ഢിത്തത്തിന്റെ അപ്പോസ്തലനാകാതെ.

  ReplyDelete
 27. നകുലേട്ടാ,
  നല്ല ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍.

  ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വ്യാകുലപ്പെട്ട് ഉറക്കം നഷ്ടപ്പെടുന്ന അല്ലയോ കമ്മ്യൂണിസ്റ്റ്കാരെ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക.. അല്ലെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് നിക്ഷ്പക്ഷമായി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക എങ്കിലും ചെയ്യുക. ദയവായി ...

  1. 1998-ഇല്‍ ഭാരതം ആണവ പരീക്ഷണം നടത്തിയതിനു ശേഷം പാകിസ്ഥാനും ആണവായുധങ്ങള്‍ പരീക്ഷിക്കുകയുണ്ടായി. ആ പരീക്ഷണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലെ അന്തരീക്ഷത്തില്‍ പ്ലുടോനിയതിന്റെ അംശം കണ്ടെത്തിയത് സുപ്രധാനമായ ഒരു തെളിവിലെക്കാന് വഴിതുറന്നത്. ആ ആണവായുധങ്ങള്‍ പൂര്‍ണമായും ചൈന നിര്‍മിതം ആയിരുന്നു എന്ന തെളിവിലേക്ക്. ഈയിടെ ഭാരതം അഗ്നി മിസൈല്‍ വിജയകരമായി പരീക്ഷിച്ചപ്പോള്‍ പാകിസ്താന്‍ പരീക്ഷിച്ച ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസ്സൈലും പൂര്‍ണമായും ചൈന നിര്‍മിതമായിരുനു. പാകിസ്താന്‍ പോലെ പൂര്‍ണമായും അസ്ഥിരമായ ഒരു രാജ്യത്തിന് സര്‍വ സംഹാര ശേഷിയുള്ള ആണവ രഹസ്യങ്ങള്‍ നന്കുക വഴി- ചൈന ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബര്‍ദാന്‍ എന്തെ ഇന്നേവരെ ഉരിയാടിയില്ല. മറന്നു പോയതാവും. സാരമില്ല പോട്ടെ. പക്ഷെ ഇതു വരെ ഒരു കമ്മ്യൂണിസ്റ്റ് കാരനില്‍ നിന്നും ഇങ്ങനെ ഒരു അഭിപ്രായം വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

  2. 1962-ലെ യുദ്ധത്തില്‍ ചൈന പിടിച്ചുത്ത ഭാരതത്തിന്റെ ഭൂമിക്ക് സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യത്തിന്റെ അത്രയും വലുപ്പമുണ്ട്. ആ ഭൂമി ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന്, സിക്കിം ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന്, അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് ഒരു കമ്മ്യൂണിസ്റ്റ് കാരനും പറഞ്ഞതായി, കേള്‍വി കുറവുള്ളത് കൊണ്ടാകും ഞാന്‍ കേട്ടിട്ടില്ല. അതും ബര്‍ദാന്‍ സാര്‍ വിട്ടു പോയതാവും. പോട്ടെ. ഭാരതത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടന വാദവും അശാന്തിയും സൃഷ്ടിക്കുന്ന തീവ്ര വാദികള്‍ക്ക് അര്‍ത്ഥവും ആയുധവും എത്തിക്കുക വഴി ചൈന ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും നിങള്‍ ആശന്കപ്പെടുന്നു പോലും ഇല്ലല്ലോ ബര്‍ദാന്‍ സര്‍.

  3. കയറ്റുമതി കരാറിന്റെ മറവില്‍, ഭാരതത്തിലേക്ക് നിലവാരമില്ലാത്ത സാധനങ്ങളുടെ കുതൊഴുക്കുണ്ടാക്കി ഇന്ത്യന്‍ വിപണിയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നു എന്നും കമ്മ്യൂണിസ്റ്റ്കാരെ നിങള്‍ പറയുന്നതേയില്ല. ഭാരതത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളെ വരണ്ടു പോകാതെ കാക്കുന്ന ബ്രഹ്മപുത്രാ നദിയില്‍, ടിബറ്റിന്റെ ഭൂമിയില്‍ അണ കെട്ടി കിഴക്കന്‍ സംസ്ഥാനങ്ങളിലെ വന വിഭവങ്ങളും ജന ജീവിതത്വും താറുമാറാകി ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ചൈന ശ്രമിക്കുന്നു എന്ന് രാജ്യം മുഴുവന്‍ ആശങ്കപ്പെട്ടപ്പോഴും ബര്‍ദാന്‍ സാറും കാരാട്ട് സാറും എന്തെ- ഞങ്ങള്‍ ഈ നാട്ടുകാരല്ലതായി....

  ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു പോലും......

  ജന്മം തന്ന ഭാരത ഭൂമിയെ മറന്നുകൊണ്ട് എങ്ങാണ്ട് കിടക്കുന്ന ചൈനയ്ക്കു ജയ് വിളിക്കുന്ന ഒരു ആശയത്തെയും.. ഒരു രാഷ്ട്രീയത്തെയും ...... സ്നേഹിക്കയില്ല ഞാന്‍.....

  സ്നേഹിക്കയില്ല ഞാന്‍....

  ഞാന്‍ മാത്രമല്ല .. ഈ ഭാരതത്തിലെ ആത്മാഭിമാനമുള്ള മഹാ ഭൂരിപക്ഷം ജനതയും നിങ്ങളെ വെറുക്കുക തന്നെ ചെയ്യും......  ആദ്യമായി ഞാന്‍ ഒരു ഇന്ത്യക്കാരനാണ് ..

  അതിനു ശേഷം മാത്രമെ BJP ക്കാരനോ കോണ്ഗ്രസ്കാരനോ കമ്മ്യൂണിസ്റ്റ്കാരനോ മുസ്ലിം ലീഗോ എന്തും ആകുന്നുന്നുള്ളൂ...

  നിങ്ങളോ....?


  -------
  നിരഞ്ജന്‍

  ReplyDelete
 28. >> [പാമരൻ] said :-

  ..വാര്‍ത്ത തന്നെ ആ മാര്‍ക്കു ചെയ്യാത്ത ഭാഗങ്ങള്‍ കൂടി വായിച്ചാല്‍ ബര്‍ദാന്‍ പറഞ്ഞതെന്താണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. "അയല്‍ രാജ്യമായ ചൈനയെ തകര്‍ക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ശ്രമങ്ങള്‍ക്ക്‌ ചട്ടുകമാകാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്"എന്നാണ്‌ അങ്ങേര്‍ ഉദ്ദേശിച്ചതെന്നാണ്‌ എനിക്കു തിരിഞ്ഞത്‌. <<

  ...


  >> [പെരും മന്തന്‍] said :-

  ..ഒന്നു പോടേയ് കോപ്പ് തന്റെയൊരു കുണാപ്പിസം. സാമ്രാജ്യത്വം ചൈനയെ തകര്‍ക്കുമെന്ന് ബര്‍ദ്ദാന്‍ പറഞ്ഞോടേയ് ഗീബത്സിന്റെ ശിഷ്യാ... തലച്ചോറെടുത്തൊന്ന് ക്ലീന്‍ ചെയ്തു വാ. വിഡ്ഢിത്തത്തിന്റെ അപ്പോസ്തലനാകാതെ. <<

  >> [നകുലൻ‍] said :-

  :-)
  പാമരാ - ആ അനോണി ഞാനല്ല കേട്ടോ. കമ്മ്യൂണിസത്തെ കുണാപ്പിസമെന്നു വിളിച്ച് അധിക്ഷേപിക്കുക - അവരിൽത്തന്നെ പ്രത്യേകിച്ചു മാർക്സിസ്റ്റുകൾ നുണപ്രചാരണം നടത്തുന്നതിൽ വിദഗ്ദ്ധരായതുകൊണ്ട് അവരേക്കുറിച്ച് പരക്കെ എല്ലാവരും ഉപയോഗിക്കുന്ന വിശേഷണമായ ഗീബത്സിന്റെശിക്ഷ്യന്മാർ എന്ന പ്രയോഗം ഇവിടെ ഉപയോഗിക്കുക - ഇതൊന്നും ഞാൻ ഉദ്ദേശിച്ചിരുന്നതല്ല.

  മറുപടി അനോണിയായ പെരും‌‌മന്തനു നേരിട്ടു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  ReplyDelete
 29. നകുലേട്ടാ...ഇനി ഞാന്‍ എന്തു പറയാന്‍...

  മൃദുലാ....കണ്ണാടാച്ച് തന്റെ ബുദ്ധിയും ത്തിരിച്ചറിവും പണയം വയ്ക്കാതെ,കമ്യൂണിസത്തിന്റെയും സംഘത്തിന്റേയും ചരിത്രം ഒന്നു പഠിക്കുന്നത് നന്നായിരിക്കും...

  പിന്നെ പാക്കിസ്താനെ ഇന്ത്യക്കെതിരെ ചൈന സഹായിക്കുന്നത് പുതിയ അറിവ്വല്ല...പാക്ക് കട്ടലതിര്‍ഥ്തിയില്‍(പട്ടണത്തിന്റെ പേരോര്‍മ്മയില്ല) ചൈനയുടെ നാവികത്താവളമ്മ്,യുദ്ധ-വിമാനവാഹിനിക്കപ്പല്‍ താവള്ളം വരുന്നത്h ഇന്ത്യന്‍ പ്രതിരോധവിഭാഗം വളാരെ നാളായി ചൂണ്ടി കാട്ടുന്നുണ്ട്...അത് ഇന്ത്യയോട് വള്ളരെ അട്റ്റുത്ത്...ആ കപ്പലില്‍ നിന്നും ഡല്‍ഹി വരെ മിസൈല്‍ തൊടുക്കാന്‍ കഴിയുന്നത്ര...

  അമേരിക്കന്‍ യുദ്ധക്കപ്പല്‍ ചെന്നൈതീരത്തടുത്താപ്പോ ഹര്‍‌ത്താല്‍നടത്തിയവര്‍ ഇതിനെതിരെപ്രതികരിച്ചു കണ്ടില്ല...


  പിന്നെ നകുലേട്ടാ...ഈ പോസ്റ്റും കമന്റുകളും ഒന്നു ശ്രദ്ധിച്ചേക്കൂ...

  ReplyDelete
 30. മൃദുലാ...

  കമ്യൂണിസ്റ്റുകാരുടെ അഹിംസാ-അച്ചടക്ക-നന്മകളെ കുറിച്ച് ന്യായീകരിക്ക്കുന്നതിനു മുന്‍പെ ഇതൊന്നു വായിച്ചേക്കണേ...

  എസ്.എഫ്.ഐ x പോലീസ്

  CPM x KSU

  ReplyDelete
 31. കാത്തുകാത്തിരുന്നാലാണ്‌ മാർക്സിസ്റ്റുകാരുടെ പരസ്യപ്രസ്താവനകൾക്കിടയിൽ നിന്ന്‌ എന്തെങ്കിലും സത്യം വീണുകിട്ടുക. ഇന്നലെ അറിയാതെ വീണുപോയ ഒരു മൊഴിമുത്ത്‌ ഇങ്ങനെ.

  "ഭൂരിഭാഗം മുസ്ലീങ്ങളും ആണവക്കരാറിനെതിരാണെന്നതു മറക്കരുത്‌ - സമാജ്‌ വാദി പാർട്ടീ... "

  To warn SP, CPM plays religion card: 'Muslim majority opposes deal'

  This has long been a whisper campaign by the Left but for the first time, a CPM Politburo member has come out to claim, on the record, that an 'overwhelming majority of Muslims' are opposed to India’s nuclear deal with the United States.

  CPM Politburo member M K Pandhe said: "We still hope that Mulayam Singh Yadav will think twice before he decides to go with the UPA on this issue (the deal) because an overwhelming majority of the Muslim masses are not in favour of it. Mulayam's support is much more among the Muslim masses."

  In November 2005, the Left and the Samajwadi Party had together opposed India's stand against Iran at the IAEA at a rally in Lucknow.

  ആർക്കും എന്തുവേണമെങ്കിലും പറയാം. അവ മറ്റുള്ളവർക്ക്‌ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അമേരിക്കൻ സാമ്രാജ്യത്വമോ അറബ്‌ സാമ്രാജ്യത്വമോ അതോ ചൈനീസ്‌ സാമ്രാജ്യത്വമോ - ഏതാണു കൂടുതൽ അഭികാമ്യം എന്ന്‌ ആളുകൾ അടികൂടി തീരുമാനിക്കട്ടെ. ചിന്താശേഷിയുള്ളവർ ചിന്തിച്ചു കാര്യങ്ങൾ മനസ്സിലാക്കട്ടെ. കൂടുതലെന്തു പറയാനാണ്‌?

  ReplyDelete
 32. അനിൽ,

  കൂസിസ്റ്റുകളെ ചെറുക്കാൻ മുസ്ലീങ്ങൾ മുന്നോട്ടുവരുന്നതു കാണിക്കുന്ന ആ വീഡിയോ ശുഭസൂചകം തന്നെ. തങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഇടതുപക്ഷത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന വാക്കുകൾ പാർട്ടിനേതൃത്വങ്ങൾ ശ്രദ്ധിയ്ക്കുമോ എന്തോ? "കൂസിസം തുറന്നു കാട്ടപ്പെട്ടുന്നു" എന്നു പറഞ്ഞാൽ ഇങ്ങനെ തന്നെ വേണം. ഇവിടെ സീനിയർ നേതാവു തന്നെ തുറന്നുകാട്ടിത്തരികയാണുണ്ടായത്‌.

  ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ ഭാഗം എന്ന നിലയിലല്ലാതെ വേറിട്ടൊരു സമൂഹമായി പരിഗണിച്ച്‌ - തങ്ങൾക്ക്‌ പ്രത്യേകം ചിന്തകൾ എന്ന പ്രതീതിയുണ്ടാക്കുന്നതിനെതിരേ കൂടി വേണമായിരുന്നു മുസ്ലീങ്ങൾ രോഷം കൊള്ളേണ്ടത്‌. ചില സംഘടനകൾ അതു വെട്ടിത്തുറന്നു പറഞ്ഞതായി വാർത്തയുണ്ട്‌. നന്നായി. അത്തരം നിലപാടെടുക്കുകയും അണിയറയിൽ അതു മുതലെടുത്തു വോട്ടുതേടാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ പേരിലാണ്‌ പ്രധാനമായും സി.പി.എം. രാജ്യത്തെ ഏറ്റവും വലിയ വർഗ്ഗീയകൂസിസ്റ്റുപാർട്ടിയായി മാറുന്നത്‌.

  എത്രതവണ വിശദമായി പറഞ്ഞുകൊടുത്താലും മനസ്സിലാക്കാത്ത അണികൾക്ക്‌ സ്വയം ആലോചിച്ചുനോക്കാനുള്ള ഒരു അവസരം കൂടി വന്നിരിക്കുകയാണ്‌. കൊഴിഞ്ഞുപോക്കിന്റെ അളവ്‌ ചിലയിടങ്ങളിൽ ഇരുപതുശതമാനം വരെയാണെന്നും അതു ഞെട്ടിപ്പിക്കുന്നതാണെന്നും ഈയിടെ തുറന്നുപറഞ്ഞ കൊടിയേരി - കാപട്യങ്ങൾ തിരിച്ചറിയുവാനുള്ള ചിന്താശേഷി കിട്ടുന്നവരാണു പുറത്തുപോകുന്നതെന്നു തിരിച്ചറിയുമോ എന്തോ? ഉവ്വെങ്കിൽ, ചിന്തകൾക്കു കൂച്ചുവിലങ്ങിടാനുള്ള എന്തെങ്കിലും പുതിയ തന്ത്രങ്ങൾ കൂടി ആവിഷ്ക്കരിക്കപ്പെടാൻ ഇടയുണ്ട്‌.

  ഇംഗ്ലീഷ്‌ പത്രങ്ങളിലെ വാർത്തകൾ വായിച്ചാൽ തോന്നുന്നത്‌ സി.പി.എമ്മിന്റെ വർഗ്ഗീയമുഖം ഇപ്പോളാണ്‌ അനാവരണം ചെയ്യപ്പെടുന്നതെന്നാണ്‌. ഇവിടെ മലയാളികളോടവർ സംസാരിച്ചു നോക്കട്ടെ. നമ്മളിതൊക്കെ എത്രയോ നാളുകളായി കാണുന്നു!

  The Times of India - Communal Communist

  The Hindu - CPI(M)'s advice to SP exposed Left parties' agenda: BJP

  അതിനിടയ്ക്ക്‌ "അക്രമത്തിനെതിരെ" മാർച്ചുനടത്തി കൊടിയ അക്രമം കാണിക്കുന്ന എസ്‌.എഫ്‌.ഐ.യേക്കുറിച്ചുള്ള വാർത്തകളാണിന്നു പത്രങ്ങൾ നിറയെ. മറയില്ലാത്ത കൂസിസം കണ്മുന്നിൽ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന മലയാളികൾ ഇംഗ്ലീഷ്‌ പത്രങ്ങൾ വായിച്ചു ചിരിക്കാതിരിക്കുന്നതെങ്ങനെ?

  അപ്പോളതാ കേൾക്കുന്നു - പാൻഥെയുടെ പരാമർശം പാർട്ടിയുടെ നിലപാടല്ല എന്ന്‌ കാരാട്ടു പറഞ്ഞിരിക്കുന്നത്രേ. 'പാർട്ടിവിരുദ്ധ'മായ പ്രസ്താവന നടത്തിയ പോളിറ്റ്‌ബ്യൂറോ അംഗത്തിനെ ഒന്നു ശാസിക്കുകയെങ്കിലും ചെയ്യുമോ ആവോ?

  നാടകങ്ങൾ തിരിച്ചറിയാനുള്ള കഴിവുള്ളവരാണു ജനങ്ങളെന്ന്‌ ഇവരൊന്നും തിരിച്ചറിയാത്തതെന്തെന്ന്‌ അത്ഭുതപ്പെട്ടുപോകുകയാണ്‌. യു.പി.എ. - ഇടതു കക്ഷികൾക്ക്‌ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കാനുള്ള സമയം കിട്ടുന്നതുവരെ ഈ ആണവക്കരാർ നാടകം തുടരുമെന്ന്‌ അറിയാത്തവരുണ്ടോ ആവോ?. എത്ര തയ്യാറെടുത്തിട്ടെന്തിനാണ്‌? പണപ്പെരുപ്പത്തിന്റെയും വർഗ്ഗീയകാപട്യങ്ങളുടെയും കാര്യത്തിലല്ലാതെ ഒരു കാര്യത്തിലും ഐക്യവും പുരോഗതിയുമില്ലാത്ത ഈ "ഐക്യപുരോഗമന" സർക്കാർ ഇനി നീട്ടിക്കൊണ്ടുപോകുന്ന ഓരോ ആഴ്ചയും കുറഞ്ഞതു രണ്ടു ലോക്‌സഭാസീറ്റുകൾ വിതമെങ്കിലും അവർക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കും. മൊത്തം 540-ൽപ്പരം ലോക്‌സഭാസീറ്റുകളുള്ളതിൽ കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ബി.ജെ.പി. ഒരുതവണയെങ്കിലും ജയിച്ചിട്ടുള്ളവയുടെ എണ്ണം മുന്നൂറിനടുത്തു വരും. അവരുടെ മുന്നണി ബന്ധങ്ങൾ ഇപ്പോൾ ശക്തവുമാണ്‌. അനിവാര്യമായതു സംഭവിക്കാൻ ആഴ്ചകൾ മാത്രം എന്നു ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല.

  ReplyDelete
 33. പാന്ഥെയുടെ പരാമർശം പാർട്ടിയുടേതല്ലെന്ന കാരാട്ടിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റിലിട്ട ഒരു കമന്റ് ഇവിടെ പകർത്തിയിടുന്നു.

  -------------
  ഒരുകാലത്ത്‌ പാർട്ടിയ്ക്കുവേണ്ടി വ്യക്തിതാൽപര്യങ്ങൾ പോലും ബലികഴിക്കാൻ മടിക്കാത്തത്ര മട്ടിൽ കൂറുള്ള അണികളുണ്ടായിരുന്ന ഒരുപ്രസ്ഥാനമാണു സി.പി.എം. അതിന്റെ മുതിർന്ന നേതാക്കളിലൊരാളാണു പാൻഥെ. അദ്ദേഹം 'സ്വന്തമായ' ഒരു അഭിപ്രായം പറഞ്ഞതാണെന്ന്‌ ആരും കരുതില്ല. പാർട്ടിയുടെ നിലപാടുകൾ അദ്ദേഹത്തിന്റെ മനസ്സിൽ പതിപ്പിച്ച ചിന്തകൾ അറിയാതെ പുറത്തുവന്നുപോയ ആ സംഭവം സി.പി.എമ്മിന്റെ കയ്യിൽ നിന്നു പോയി എന്നു തോന്നുന്നു. സംഭവത്തെ ലഘൂകരിച്ചുകാണാൻ ശ്രമിക്കേണ്ടുന്നതിനു പകരം പാൻഥെയെ ഒറ്റപ്പെടുത്താൻ പാർട്ടി നിർബന്ധിതമായത്‌ അതാണു സൂചിപ്പിക്കുന്നത്‌. എന്റെ അഭിപ്രായത്തിൽ, സി.പി.എം. കൂടുതൽ ഉരുളാതെ ആ സംഭവത്തെ ഇനി തീർത്തും അവഗണിക്കുകയാണു വേണ്ടത്‌. പ്രശ്നങ്ങൾ ഏതു പാർട്ടിയ്ക്കും വന്നും പോയുമിരിക്കും.

  സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളേക്കുറിച്ചു പറയുകയാണെങ്കിൽ, അവരുടെ പല 'വിരുദ്ധത'കൾക്കും പിന്നിൽ പരമാവധി മുസ്ലീം വോട്ടു നേടുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നതു പകൽപോലെ വ്യക്തമാണ്‌. "സാമ്രാജ്യത്വ"വിരുദ്ധത എന്നു പറഞ്ഞാൽ അത്‌ അമേരിക്കാവിരുദ്ധതയുടെ ഒരു വിളിപ്പേരു മാത്രമാണ്‌. (ചൈനയുടെ സാമ്രാജ്യത്വമോഹങ്ങളെ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുകയാണു ചെയ്യുന്നത്‌.) ആര്‌ എന്തൊക്കെ വാദിച്ചുനോക്കിയാലും ശരി - അറബ്‌ സമൂഹത്തിൽ പലർക്കുമുള്ള അമേരിക്കൻ വിരുദ്ധത - അതുമായി ചേർന്നുനിൽക്കുന്ന ക്രൈസ്തവവിരുദ്ധത - അതിന്‌ ഇന്ത്യയിലുള്ള വിപണനസാദ്ധ്യതകൾ - ഇതൊക്കെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധതാപ്രകടനങ്ങളുടെ വലിയൊരു പ്രേരണാശക്തിയാണ്‌.

  ആളുകൾ തുറന്നു പറയുന്നില്ല എന്നുവച്ച്‌ സത്യം സത്യമല്ലാതാകുന്നില്ല.
  സാമ്രാജ്യത്വവിരുദ്ധത = അമേരിക്കാവിരുദ്ധത = (പരോക്ഷമായി) ക്രൈസ്തവ വിരുദ്ധത.
  ഫാസിസ്റ്റ്‌ വിരുദ്ധത = സംഘവിരുദ്ധത = (പരോക്ഷമായി) ഹിന്ദു വിരുദ്ധത.
  പെട്ടെന്നു മനസ്സിലാകാത്ത ചില വാക്കുകൾക്കുള്ളിൽ ഒളിപ്പിക്കുന്നുവെന്നു വച്ച്‌ ഇതൊന്നും സാമാന്യജനത്തിനു മനസ്സിലാകാതെ പോകുകയൊന്നുമില്ല.
  വോട്ടുകിട്ടാനായി തങ്ങളുടെ സമൂഹത്തിനു തന്നെ വികലമായൊരു ചിത്രം സമ്മാനിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ ഇപ്പോൾ സി.പി.എമ്മിനെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്‌. തങ്ങളുടെ രാഷ്ട്രീയതന്ത്രങ്ങൾ വിപരീതഫലമാണുളവാക്കുന്നതെന്നു തിരിച്ചറിഞ്ഞിട്ടെങ്കിലും അപകടകരമായ നയങ്ങൾ അവർ അവസാനിപ്പിക്കാൻ തയ്യാറായാൽ മതിയായിരുന്നു.

  ReplyDelete
 34. വളരെ പ്രസക്തമായ ഒരു പോസ്റ്റ്. കമന്റുകളിലാണ് ഇതിന്റെ സത്ത മുഴുവനും.

  നിരഞ്ജന്റെ അഭിപ്രായം ശ്രദ്ദേയമാണ്.

  ReplyDelete
 35. i heard about this blog & get actually whatever i was finding. Nice post love to read this blog
  GST consultant In Indore
  digital marketing consultant In Indore

  ReplyDelete