July 06, 2008

‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!

തവളക്കുഴി
2008 ജൂലൈ ഏഴ്‌.

അമേരിക്കൻ സാമ്രാജ്യത്വഗൂഢാലോചനക്കാരുടെ കേരളഘടകം അദ്ധ്യക്ഷ(ൻ) അറിയുന്നതിന് തവളക്കുഴി സ്വദേശിയും ചില്ലറ പ്രാരാബ്ദ്ധക്കാരനും ഡോളറിന് ആവശ്യക്കാരനുമായ ഉണ്ണിപ്പിള്ള എഴുതുന്നത് :-

ശ്രീമാൻ/ശ്രീമതി സാമ്രാജ്യത്വം,

ഒരു അപരിചിതന്റെ കത്താണെങ്കിൽ‌പ്പോലും ഒരു അത്യാവശ്യഘട്ടത്തിൽ എഴുതുന്നത് എന്ന നിലയ്ക്ക് ഇതിന് അടിയന്തിരപരിഗണ കൊടുക്കണമെന്ന് ആദ്യം തന്നെ അഭ്യർത്ഥിച്ചുകൊള്ളട്ടെ.

കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ നടക്കുന്ന ഓരോ നീക്കത്തിനു പിന്നിലും അമേരിക്കൻസാമ്രാജ്യത്വഗൂഢാലോചനയുണ്ടെന്നത് ഇവിടുത്തെ കൊച്ചുകുഞ്ഞുങ്ങൾക്കു പോലും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ നടക്കുന്ന പാഠപുസ്തകവിരുദ്ധസമരങ്ങൾക്കു പിന്നിലും വിദേശകരങ്ങളെ സംശയിക്കാമെന്ന് വെളിയം ഭാർഗ്ഗവനും വി.ആർ.കൃഷ്ണയ്യരും വരെ പറഞ്ഞുകഴിഞ്ഞ സ്ഥിതിയ്ക്ക് ഇതും നിങ്ങളുടെ പണി തന്നെയെന്നതിൽ ഇനി സംശയത്തിനു വകയില്ല. ഈ “കമ്മ്യൂണിസ്റ്റുവിരുദ്ധപ്പോരാട്ട“ത്തിനിടെ ചെലവാക്കിയേക്കാവുന്ന ഡോളറുകളിൽ നിന്ന് ഒരു പങ്കിൽ താത്പര്യമുള്ളയാളെന്ന നിലയ്ക്കാണ് ഈ കത്തെഴുതുന്നത്.

ഒരു ബദൽ പാഠപുസ്തകം അവതരിപ്പിക്കുവാൻ നിങ്ങൾക്കു പദ്ധതിയുണ്ടെങ്കിൽ അറിയിക്കണമെന്നപേക്ഷ. ആവശ്യത്തിലധികം ശ്രദ്ധകിട്ടിക്കഴിഞ്ഞ ഒരു പാഠഭാഗത്തിനു മാത്രമുള്ള ബദലിന്റെ ഒരു മാതൃക ഈ കത്തിനോടൊപ്പം താഴെക്കൊടുത്തിരിക്കുന്നു. ദയവായി വായിച്ചുനോക്കുക. ആ ശൈലി സ്വീകാര്യമാണെങ്കിൽ - മാദ്ധ്യമസിൻഡിക്കേറ്റുകാർക്കു നിശ്ചയിച്ചിട്ടുള്ള എഴുത്തുകൂലി ഡോളറിൽത്തന്നെ നൽകാൻ കൂടി തയ്യാറാണെങ്കിൽ - മറ്റു ചില പാഠഭാഗങ്ങൾ കൂടി രൂപകല്പന ചെയ്തുതരാൻ തയ്യാറാണെന്ന് അറിയിച്ചുകൊള്ളുന്നു.

ആദ്യഗഡുവിന്റെ ഡോളറുകൾ താഴെക്കൊടുത്തിരിക്കുന്ന അക്കൌണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.

ഉണ്ണിപ്പിള്ള.
അക്കൌണ്ട് നമ്പ്ര് – അറുനൂറ്റിപ്പതിനാല്
തവളക്കുഴി സർവീസ് സഹകരണബാങ്ക്. - തവളക്കുഴി.

ഡോളറുകൾ കള്ളനോട്ടല്ലെന്ന് ഉറപ്പു വരുത്തണമെന്ന് സവിനയം ഓർമ്മിപ്പിക്കുന്നു. ചൈനയിൽനിന്ന് എന്തിനും ഏതിനും വ്യാജന്മാർ ഇറങ്ങുന്ന കാലമാണിത്.

(ചൈനയ്ക്ക് ആക്ഷേപകരമായ ഈയൊരു പരാമർശം കൂടി നടത്തിയതിലൂടെ, അവരെ തകർക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വകരങ്ങൾക്ക് ഈയുള്ളവൻ ശക്തിപകരുകയാണെന്ന് ആക്ഷേപമുയരാൻ സാദ്ധ്യതയുണ്ട്. അതു സത്യമാണെങ്കിൽ, അതിന്റെ പേരിൽ എന്തെങ്കിലും ‘അഡീഷണൽ‘ ഡോളറിന് അർഹനായിട്ടുണ്ടെങ്കിൽ, അതുകൂടി മറക്കാതെ നിക്ഷേപിക്കുവാൻ താത്പര്യപ്പെടുന്നു)

എന്ന് ഉണ്ണിപ്പിള്ള – ഒപ്പ്

--------------------------
ബദൽ പാഠപുസ്തകത്തിന്റെ മാതൃക താഴെ.കുട്ടികൾക്കു റഫറൻസിനായി കൊടുക്കാവുന്ന ചില രേഖകൾ

(1) പാർട്ടികുടുംബനിർമ്മാണം – ചില അണിയറക്കാര്യങ്ങൾ
( http://marumozhy.blogspot.com/2008/05/blog-post.html )

(2) കണ്ണൂർ - പ്രശ്നപരിഹാരം എത്ര ലളിതമാണ്!
(http://media-sin-indicate.blogspot.com/2008/04/blog-post.html)

(3) കണ്ണൂർ കലാപം - യാഥാർത്ഥ്യം ഇങ്ങനെയൊക്കെയാണ്.
( http://media-sin-indicate.blogspot.com/2008/03/blog-post_10.html)

----------------
ശ്രീമാൻ/ശ്രീമതി സാമ്രാജ്യത്വം,

ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

പാഠപുസ്തകത്തിനെതിരെ നിങ്ങൾ ഇതുവരെ ചെലവഴിച്ച ഡോളറുകൾ കാര്യമായ ഫലം ചെയ്തിട്ടില്ല എന്നാണു തോന്നുന്നത്.

‘മതമില്ലാത്ത ജീവൻ’ എന്ന ഭാഗം മാത്രമാണ് പ്രതിഷേധങ്ങൾക്കു കാരണം എന്നു വരുത്തിത്തീർത്ത് സമരങ്ങൾക്കു മൊത്തത്തിൽ ഒരു ജാതീയ/വർഗ്ഗീയ നിറം കൊടുക്കാനുള്ള സർക്കാർ ശ്രമങ്ങൾ കുറച്ചെങ്കിലും വിജയിക്കുന്നില്ല എന്നു പറയാനാകുമോ? “ഇതു സംഗതി കൊള്ളാമല്ലോ. ഇതിലെന്താ തെറ്റ് ” എന്നൊരു തോന്നൽ പലരിലും ഉണർത്തുന്ന മട്ടിൽ തന്ത്രപരമായൊരു രചന ആ പാഠത്തിൽത്തന്നെ ഉണ്ടുതാനും. ഇല്ലെന്നുണ്ടോ?

പുസ്തകത്തിന്റെ മുഖചിത്രം മുതൽ ഏതാണ്ട് എല്ലാ പേജുകൾക്കും ഒരു കമ്മ്യൂണിസ്റ്റു ശൈലിയുണ്ടെന്ന് ഒറ്റവായനയിൽത്തന്നെ മനസ്സിലാവും. ഒരു പ്രൈമറി പാഠപുസ്തകമെന്ന നിലയിൽ പ്രഥമദൃഷ്ട്യാ എതിർക്കപ്പെടാവുന്ന ഉള്ളടക്കങ്ങൾ ഒട്ടേറെയുണ്ട്. പലപേജുകളും കണ്ടാൽ കമ്മ്യൂണിസ്റ്റ് ലഘുലേഖകൾ കൂട്ടിത്തുന്നിയ മട്ടുണ്ട്. പക്ഷേ, നിങ്ങളുടെ പണം കൈപ്പറ്റിയ ചിലർ അതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടെന്തായി?

പുസ്തകത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയപ്രചാരണം ലക്ഷ്യം വയ്ക്കുന്നില്ല എന്നു സ്ഥാ‍പിക്കാനായി സംസ്ഥാനവിദ്യാഭ്യാസസമിതിഉപദേശകൻ മാതൃഭൂമിയിൽ ഒരു ലേഖനമെഴുതിയിരുന്നു. അതിനിടയ്ക്ക് എപ്പോഴോ ആവേശം കയറി അദ്ദേഹം അറിയാതെ കാര്യങ്ങൾ സമ്മതിച്ചുപോയിട്ടുണ്ട്. “കമ്മ്യൂണിസമൊക്കെ സാമൂഹ്യശാസ്ത്രത്തിനു പാഠ്യവിഷയമാകും - അതു വിദ്യാഭ്യാസത്തിൽ നിന്നു മാറ്റിനിർത്തണമെന്നു പറയാൻ പാടില്ല“ - എന്നൊക്കെയുള്ള മട്ടിൽ. അത്തരമൊരു അർദ്ധസമ്മതമെങ്കിലും നടത്തിച്ചുകിട്ടിയതു മാത്രമാണൊരു നേട്ടം. അല്ലെന്നുണ്ടോ?

ഇനിയിപ്പോൾ, “വിദഗ്ദ്ധസമിതി”യെ നിയമിച്ചുകിട്ടി എന്നതാണോ നേട്ടം? “പാഠപുസ്തകം അത്യുഗ്രനാണ് - ഇതുവരെക്കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് “ - എന്നൊരു പഠനറിപ്പോർട്ട് ഒരുപക്ഷേ ഇപ്പോൾത്തന്നെ അടിച്ചുവച്ചിട്ട് അതിനുമുകളിൽ മൂന്നുമാസം ചർച്ചചെയ്ത് പരിപ്പുവടയും കട്ടൻ‌ചായയും കഴിക്കുക എന്നതിലപ്പുറം എന്തെങ്കിലും നിങ്ങൾ സമിതിയിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ടോ?

അതുകൊണ്ടൊക്കെയാണു പറയുന്നത് – ഇതുവരെയുള്ള ഡോളറുകൾ മിക്കവാറും പാഴായിയെന്ന്.

അതുകൊണ്ടൊക്കെയാണു പറയുന്നത് – മുള്ളിനെ മുള്ളു കൊണ്ടെടുക്കുകയാണു വേണ്ടതെന്ന്. ഒരു പാഠപുസ്തകം ഇങ്ങോട്ടിറക്കിയാൽ ഒമ്പതെണ്ണം അങ്ങോട്ടിറക്കണം. അമേരിക്കൻ പുറം ചട്ടയിൽ. അതേ രക്ഷയുള്ളൂ.

കുട്ടികൾ മാത്രമല്ല - കേരളം മുഴുവൻ ആ പാഠഭാഗങ്ങൾ പഠിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് - ഇനിയിപ്പോൾ അതു പരിഹരിക്കാൻ ചില മറുപാഠങ്ങൾ നൽകിയേ പറ്റൂ.

ഡോളറുകൾ ബുദ്ധിപരമായി ചെലവാക്കണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടുകൊള്ളുന്നു. ബദൽപാഠത്തിനിടയ്ക്ക് അമേരിക്കൻ സാമ്രാജ്യത്വമൂലധനചിന്തകൾ കൂടി കടന്നു വരേണ്ടതുണ്ട് - ഇതിനോടൊപ്പം വച്ച മാതൃകയിൽ അതു വേണ്ടവിധം വന്നിട്ടില്ല - എന്നൊരഭിപ്രായമുണ്ടെങ്കിൽ അതും അറിയിക്കുമല്ലോ.

ഉണ്ണിപ്പിള്ള.

24 comments:

 1. പാഠപുസ്തകത്തിനെതിരെയുള്ള പ്രതിഷേധസമരങ്ങൾ സ്പോൺസർ ചെയ്യുന്നതും അമേരിക്കയാണെന്ന സത്യം മുതിർന്നവർ പറഞ്ഞുകൊടുക്കുന്നതു വരെ ഉണ്ണിപ്പിള്ള പിടിച്ചുനിന്നു. അതുകഴിഞ്ഞിട്ടും പ്രതികരിക്കാതെ മിണ്ടാതിരിക്കണമെങ്കിൽ അത്ഭുതകരമായ ആത്മസംയമനം വേണം.

  ReplyDelete
 2. നകുലാ...ഏതായാലും ബദല്‍ പുസ്തകം കലക്കി...

  ReplyDelete
 3. അറുബോറായിരിക്കുന്നു.

  ReplyDelete
 4. ബദല്‍ പാഠപുസ്തകം കൊള്ളാല്ലോ.

  ReplyDelete
 5. ബദല്‍ പാഠപുസ്തകം കൊള്ളാം. പ്രതിഷേധക്കാരൊക്കെ 'മതമില്ലാത്ത ജീവന്' എന്ന ഒരൊറ്റ പാഠത്തിനെതിരെയാണെന്നാണ്‍ പ്രചാരണം.

  ReplyDelete
 6. വാ വാഹ് അടിപൊളി

  ഇതിനെതിരേ പ്രതികരണ സഖാക്കള്‍ ഇളകി വരുന്നതും കാത്തിരുന്നോളൂ

  ReplyDelete
 7. എംറ്റെ ഉണ്ണിപ്പിള്ളെ!.
  സമ്മതിച്ചിരിക്കുന്നു. ഗുഡ് വർക്ക്!!

  ReplyDelete
 8. കൊള്ളാം, നന്നായിട്ടുണ്ട് ബദല്‍ പുസ്തകം
  വെരി ഗുഡ്

  ReplyDelete
 9. ബദല്‍ പാഠ പുസ്തകം നന്നായി .ഇങ്ങനെ പൊള്ളയായ വസ്തുതകളെ തുറന്നു കാട്ടുന്ന ലേഖനങ്ങള്‍ ഇനിയും പിറക്കട്ടെ .മുടിയില്‍ നല്ല എണ്ണ തേച്ചാല്‍ ഈ കൊഴിഞ്ഞു പോക്കല്‍ ഒരളവു വരെ പരിഹരിക്കാന്‍ സാധിക്കും എന്നാണ് അമേരിക്കയിലെ പുതിയ കണ്ടുപിടുത്തം .അതിനു ദാത്രി ഹെര്‍ബല്‍ ഓയില്‍ ഉപയോഗിക്കുക .ആദ്യത്തെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കി .ഇനി മാര്‍ക്ക് പറയണം :)

  ReplyDelete
 10. അയ്യോ...!!! കാപ്പിലാൻ ജീ, എന്റെ തല കണ്ടിട്ടാണീ കമന്റിട്ടതെങ്കിൽ ഞാനല്ല ഇതിന്റെ സ്രഷ്ടാവ്! നകുലൻ ജീ യാ!! ഹ..ഹ..ഹ.

  ReplyDelete
 11. It was great and fantastic Nakulan... hahaha eniyum etharaam articles prathikshikkunnu..

  KOdiyeriyude oru kozhinjupokku..hahahahahaha suuuuuper.....
  Misravivaham is all about marriages between Hindu- Muslim or Hindu- Christain! Muslim-Christain Misravivham is unheard in Kerala though their population nearly 50 percent of the total population!. Nealy 90 percent of Misravivham cases , end up with Hindu partner embracing semetic religion! The childrens are brought up as either Muslims or christains as the case may be. There is no case of conversion to Hinduism or childrens brought up as Hindus?

  It is crystal clear that Hindus need not a lesson in this case.
  My question is Why this example of Laxmi Devi and Anwar Rashid? Why not Antony and Ameena?
  The Kerala communists know all this ground realities. But when they feel itching at anus , they used to scratch head!

  Commie idiots know the consequences
  Even anti-national, anti-Hindu commies know that Ameena will make sure that part of Anthony is first mutilated & make him into an AbuBucker before she will marry him almost like a Buckreed festival.

  ReplyDelete
 12. കാപ്പിലാൻ,
  ‘കൊഴിഞ്ഞുപോ‘ക്കിനേപ്പറ്റിയുള്ള താങ്കളുടെ ഉത്തരം ശ്രദ്ധയിൽ‌പ്പെട്ടു. അവിടെ സാമ്രാജ്യത്വമൂലധനശക്തികളുടെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിൽ നിന്ന്‌ തങ്കളുടെ പ്രത്യയശാസ്ത്രനിലപാടുകളുടെ പ്രേരണാസ്രോതസ്സ്‌ വെളിപ്പെടുന്നുണ്ട്‌. തുടർന്ന്‌ മാർക്കിന്റെ കാര്യം പറഞ്ഞപ്പോൾ താങ്കൾ ഏകവചനം ഉപയോഗിച്ചതു ബോധപൂർവ്വമാണെന്ന്‌ ഈ കമ്മിറ്റി സംശയിക്കുന്നു. ‘മാർക്സ്‘ എന്നു പറയേണ്ടതിനു പകരം ‘മാർക്ക്‌‘ എന്നേ പറഞ്ഞിട്ടുള്ളൂ. അക്ഷരങ്ങൾ കുറച്ചുപയോഗിക്കുന്നതിലൂടെ കൊഴിഞ്ഞുപോക്കിനെ പ്രതീകവത്ക്കരിക്കുകയും അതിലൂടെ പുരോഗമനപ്രസ്ഥാനങ്ങളെ അവഹേളിക്കാനുള്ള ആഗോളശ്രമങ്ങൾക്കു കരുത്തുപകരുകയുമാണു താങ്കൾ ചെയ്തിരിക്കുന്നത്‌. താങ്കൽ പ്രതിനിധീകരിക്കുന്ന പ്രതിലോമസമൂഹമുയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി താങ്കൾക്ക്‌ ‘ജനകീയ‘മായി ഏതു ലേബലാണു പതിപ്പിക്കേണ്ടതെന്ന്‌, ഒരു പരിപ്പുവടയും ചായയും കഴിച്ചതിനുശേഷം യോഗം തുടരുമ്പോൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതായിരിക്കും. ബൂർഷ്വ, പെറ്റി ബൂർഷ്വ മുതലായ പദങ്ങൾ പഴഞ്ചനായതുകൊണ്ടും യാങ്കി ലോബിയേപ്പറ്റി സംശയങ്ങൾ നിലനിൽക്കുന്നതുകൊണ്ടും പുതിയ എന്തെങ്കിലും പദമായിരിക്കും പരിഗണിക്കുക. നിരർത്ഥകവും മനുഷ്യർക്കു മനസ്സിലാകാത്തതുമായ പദങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ഇനിയും ഉപയോഗിച്ചു നോക്കിയിട്ടില്ലാത്തവയുടെ ഒരു സമ്പൂർണ്ണശേഖരം എത്തിക്കുവാൻ ആളു പോയിട്ടുണ്ട്‌.

  ReplyDelete
 13. Hariom Nakulanji
  Very good work.Ofcourse leftists drakulas will be astonished if they read contents,articles and comments on this blog.It is high time to wipe out communists from India and let the real democracy prevail over the authoritarian and dogmatic ideologies and proponents of slain ideology.

  ReplyDelete
 14. oru kaaryam paranju kolletta kootukara....

  badhal enna asayam valare nallath uthanne..

  pashe ella edathu pasha asayangaleyum ethirkuka enna oru bhudhijeevi line undallo.. athu vendum oru mooonnnam kannillode kanendi irikunnu...

  swatham establish mentano atho sammooohathinte munnottu pokano veluthu enna chodyam ivide uyarnnu varunnu,....

  edathu pashathe vimarisikunna vananu yadhrtha viplavakari enna oru tharam spuedo intellectual ivide undennu ariyumengilum parayatte...

  eniku rasthreeyam undu athu CPMinteyo CPIydeyo party rashtreeyam alla..

  ennu vechu ee pusthakathe angine angu kochakkalle gochu galla...

  american dollar enna clisheku appuram... ithine ethirkunnavarude thalparyam enthanu ennu ellavarkum ariyaaam,,,,,...

  oru karyam manasilakuka...

  ella kalathum kerala thile hindukal nasarani congresinoppam nilkum ennu ningal karuthenda....

  vargeeyam anu engil angine.. athu arudeyum kuthaka onnum allalo...

  Congress minority paranjaaal secularisavum, CPM paranjaaal athu neuna pasha preenanavum ane ennu varuthunna varattu thathwa vadham adhikam kalam ivide odila..

  hindukal kooduthal vigilent ayi kondirikunnu...

  enthineyum pallikaleyum ppattakareyum kondu neridam enna darstyam hindukaleyum chodipikille ennoru samsayam...
  athine konam BJP thanne kittanam ennilla..

  karanam practical ayi chindikunna hindu aa votte idathu pashthinu nalku.. karanam ivide BJP jayikaan pokunnillallo....

  ithrayum parayaan karanam.. ninte pusthakathinte valuppam kondum athinte rashtreeya lashyam kondu thanne anu.....

  manasilayo magaaaaaa...
  lal salam....

  ReplyDelete
 15. ശ്രീ ശൂന്യം,

  പാഠപുസ്തകം എന്തുകൊണ്ടൊക്കെയാണ് എതിർക്കപ്പെടുന്നത്‌ എന്നതേപ്പറ്റി താങ്കൾക്കു വ്യക്തമായ ധാരണയില്ലെന്നു തോന്നുന്നു. ഇടതുപക്ഷചിന്താഗതിയുള്ളവർക്ക്‌ അതു പെട്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടു തന്നെയാണെന്നു ഞാനും സമ്മതിക്കുന്നു.

  അതേപ്പറ്റി ഇവിടെയൊരു ചർച്ചയിൽ എനിക്കു താത്പര്യമില്ല. സമയം കിട്ടിയാൽ മറ്റെവിടെയെങ്കിലും എഴുതാം. പാഠപുസ്തകവിരുദ്ധസമരത്തിനു പിന്നിലും വിദേശകരങ്ങളാണെന്നും ചില അമേരിക്കൻ ചാരന്മാർ ഇവിടുത്തെ ഇടതുപക്ഷഗവണ്മെന്റിനെ തകർക്കാൻ നോക്കുകയാണെന്നുമൊക്കെയുള്ള പരിഹാസ്യമായ വാദങ്ങൾ ഒരു പരിധിയിൽകൂടുതൽ കേട്ടുനിൽക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് - അതുകൊണ്ടു മാത്രമാണ് - ഈ പോസ്റ്റുണ്ടായത്‌. ഇവിടെ വിഷയം വേറെയാണ്.

  പിന്നെ - താങ്കൾ ഇടതുപക്ഷക്കാരനാണെന്നും എന്നാൽ സി.പി.ഐ.യിലോ സി.പി.എമ്മിലോ ഒന്നും ഇല്ല എന്നും കമന്റിൽ സൂചനകളുണ്ട്‌. അത്‌ ആ പാർട്ടികൾക്കു വലിയൊരു നഷ്ടമാണെന്നു തോന്നിപ്പോകുന്നു. കമന്റിലെ ബാക്കി ഭാഗങ്ങളിൽ കറതീർന്ന വർഗ്ഗീയഭാഷണങ്ങൾ ധാരാളമുള്ള സ്ഥിതിയ്ക്ക്‌ താങ്കൾക്ക് ആ പാർട്ടികളിൽ നല്ലൊരു ഭാവിയുണ്ടെന്നു പറയാനാഗ്രഹിക്കുന്നു. ഭാഷയും നന്നായി യോജിക്കുന്നു.‘പാതിരിമാർക്കും കോയാമാർക്കും പട്ടന്മാർക്കും നായന്മാർക്കും‘ ഒക്കെ എതിരെ മുദ്രാവാക്യം വിളിച്ചുതന്നെയാൺ ഇവിടെ കമ്മ്യൂണിസ്റ്റുപാർട്ടികൾ വളർന്നത്. പണ്ട് ഹിന്ദുമഹാമണ്ഡലത്തിന്റെ തകർച്ച യുവാക്കളിലുണ്ടാക്കിയ നിരാശ ഏറ്റവും നന്നായി മുതലാക്കിയത്‌ താങ്കളീപ്പറയുന്ന ഇടതുപക്ഷം തന്നെയായിരുന്നു. വർഗ്ഗീയതയും ജാതീയതയും കളിച്ചുകളിച്ചുതന്നെയാണ് വളർന്നത്‌. ഇതൊന്നും ആർക്കും അറിയാതെയല്ല. സാഹചര്യങ്ങൾ മാറിപ്പോയതോടെ, മുമ്പിലൊരു വലിയ ‘വാക്വം’ഫീൽ ചെയ്യുന്ന സമകാലീനസാഹചര്യത്തിൽ - ശതൃക്കളില്ലാതെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയുണ്ടിപ്പോൾ. അതുകൊണ്ടാണ് ഒരു തരം ‘നൊസ്റ്റാൾജിയ‘യോടെ പഴയകാലജന്മിത്വ-ജാതീയ-പ്രശ്നങ്ങൾ കുഴിതോണ്ടിയെടുത്ത്‌ ഓർമ്മകൾ അയവിറക്കി നെടുവീർപ്പിടേണ്ടി വരുന്നതും. അതൊക്കെ വേറേ വിഷയമാണ് - സമയം കിട്ടിയാൽ അതേക്കുറിച്ചും പിന്നീടെഴുതാം.

  കമ്മ്യൂണിസ്റ്റുകളിൽ മാത്രം പ്രീണനമാരോപിക്കുന്നു എന്നും കരുതണ്ട. അക്കാര്യത്തിൽ നിങ്ങളും കോൺഗ്രസുകാരും തമ്മിൽ ഒന്നാം സ്ഥാനത്തിനു വേണ്ടി കടുത്ത മത്സരം നിലനിൽക്കുന്നു എന്നു തന്നെയാണു കരുതുന്നത്.

  പിന്നെ, ഒരു പാർട്ടിയുടെ ജയസാദ്ധ്യതയെ സംബന്ധിച്ചു സംശയമുണ്ടാകുമ്പോൾ ജനമനസ്സ്‌ സ്വാധീനിക്കപ്പെടുന്നതും വോട്ടെടുപ്പിൽ അതു പ്രതിഫലിക്കുന്നതുമായ പ്രതിഭാസത്തിന് ‘ബാൻ‌ഡ്‌വാഗൺ എഫക്റ്റ്‌’എന്നാണു പറയുക. പാർട്ടികൾ പ്രീപോൾ സർവ്വേകളിൽ മുമ്പിലെത്താൻ മത്സരിക്കുന്നതിനു കാരണവും അതുതന്നെ. ഇരുമുന്നണികളിലായി പതിനാലോളം പാർട്ടികൾ സംഘടിച്ചു നിൽക്കുന്നതും ബാൻഡ്‌‌വാഗൺ എഫക്റ്റും ചേർന്ന്‌ കേരളത്തിൽ ബി.ജെ.പി.യുടെ കുറേയധികം വോട്ടുകൾ നഷ്ടപ്പെടുത്തുവെന്നതു താങ്കൾ തുറന്നു സമ്മതിക്കുന്നുണ്ട്‌. അതു സത്യമാണ്. ജയസാദ്ധ്യതയുണ്ടാക്കുക എന്ന ഒരു ‘ഇനിഷ്യൽ ത്രെഷോൾഡ്‌’ബ്രേയ്ക്കു ചെയ്യാൻ കഴിഞ്ഞാൽ ഇവിടെയും പല ഭാഗങ്ങളിലും അവർക്കു നേട്ടമുണ്ടാക്കാൻ കഴിയുമെന്നതിനു യാതൊരു സംശയവുമില്ല. എന്തുവിലകൊടുത്തും അതു തടയാൻ മറ്റുള്ളവർ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. മുന്നണികൾക്കിടയിൽ‌പ്പെട്ട് ഞെരിയുന്നവരുടെ കൂട്ടത്തിൽ ബി.ജെ.പി.മാത്രമല്ലല്ലോ സുഹൃത്തേ - ജനങ്ങളുമുണ്ടല്ലോ. കാലം മാറുകയാണെന്നു തന്നെ വേണം കരുതാൻ. കേരളത്തിലെ കഴിഞ്ഞ കുറേ പാർലമെന്റു തെരഞ്ഞെടുപ്പുകളുടെ വോട്ടിംഗ്‌പാറ്റേണും ബി.ജെ.പി.വോട്ടുകളിലെ ക്രമാനുഗതമായ വർദ്ധനയും പരിശോധിച്ചുനോക്കിയാൽ - ഇത്തവണയെന്താകുമെന്നറിയാൻ ഇപ്പോളേ ആകാംക്ഷ തോന്നിപ്പോകും. പ്രത്യേകിച്ചും കേന്ദ്രത്തിൽ ബി.ജെ.പി.യെ ഒഴിവാക്കുക എന്ന ഒരേയൊരു രാഷ്ട്രീയലക്‌‌ഷ്യത്തിന്റെ പേരിൽ കോൺഗ്രസ്/ഇടതുബാന്ധവം ഒരു വശത്തും ബി.ജെ.പി. മറുവശത്തുമായി ഒരു ഭരണകൂടം നിലനിന്ന സാഹചര്യത്തിൽ. എന്താ ഇല്ലെന്നുണ്ടോ‌‌?

  പിന്നെ, ഇടതുപക്ഷത്തെ വിമർശിക്കുന്നത്‌ വെറുതെ ഒരു ‘സ്റ്റൈ’ലിനു വേണ്ടിയോ ആളാകാൻ വേണ്ടിയോ അല്ല. ശതൃക്കളെ മുൻ‌കൂട്ടി നിശ്ചയിച്ച്‌ കണ്ണുമടച്ച്‌ എതിർക്കുന്നത്‌ ഇടതുപക്ഷത്തിന്റെതന്നെ ശൈലിയാണ്. ഞാൻ ഏതെങ്കിലും പോസ്റ്റിൽ ഇടതുപക്ഷത്തെ വിമർശിച്ചിട്ടുണ്ടെങ്കിൽ അതിനു തക്കതായ കാരണവും കാണും- ആ കാരണങ്ങൾ അവിടെത്തന്നെ വ്യക്തമാക്കിയിട്ടുമുണ്ടാവും. അവയെ ഖണ്ഡിക്കാനുള്ള ന്യായങ്ങളെന്തെങ്കിലും താങ്കൾക്കു പറയാവുനുണ്ടെങ്കിൽ അതാതിടങ്ങളിൽ പറയാവുന്നതാണ്. അതിന് എനിക്കു പറയാനുള്ള മറുപടിയും അതാതിടങ്ങളിൽത്തന്നെ നൽകാം.

  വായനയ്ക്കു നന്ദി - പിന്നെ, പാഠപുസ്തകവും അതിനെ അനുകൂലിക്കുന്നവരും പൊതുവെ ‘ഹിന്ദു’വികാരമുള്ളവരാണെന്നും എതിർക്കുന്നതു ക്രിസ്തീയ(പുരോഹിത)വിഭാഗമാണെന്നും വരുത്തിത്തീർക്കാനുള്ള ഒരു ഹീനശ്രമമുണ്ട്‌ താങ്കളുടെ കമന്റിൽ. ബോധപൂർവ്വം ചെയ്തതാണോ അതോ അറിയാതെ വന്നുപോയതാണോ എന്നു വ്യക്തമല്ല. എന്തായാലും അത്‌ തികഞ്ഞ അബദ്ധവും അറുബോറും ആയിപ്പോയെന്നു പറയാതെ വയ്യ. മതം പറഞ്ഞേതീരൂ എന്നു നിർബന്ധമാണെങ്കിൽ പറയാം. കമ്മ്യൂണിസ്റ്റുമതവിശ്വാസികളാണ് പൊതുവെ പുസ്തകത്തെ അനുകൂലിച്ചുവാദിച്ചുകാണുന്നത്. കമ്മ്യൂണിസ്റ്റിതരമതവിശ്വാസികൾ തിരിച്ചും.

  ReplyDelete
 16. Ithra potta oru ezhuthu (sensless and idiotic) ee pusthakathekkurichu ithuvare kandilla. vivaravum, vivekavum illenkil mindaathirunnukoode

  Densil Antony

  ReplyDelete
 17. Anthonicha,

  Adhyam sensless ente correct spelling type cheyyan padikkuka enittu bakiyullavare vimarshikkan erangukka...

  Swantham kannile karad eduthittu pore mattulavante kannile kol edukkan pokan..

  achayan mare direct or indirectly paranjal achayan markku kollum...

  take it easy...

  ReplyDelete
 18. It is a very thought provoking and humorous blog. I should say, Excellent work. Congrats Ji...take care. Jai Hind

  ReplyDelete
 19. Thoroughly enjoyable post Nakulanji !Keep up the good work...

  ReplyDelete
 20. നിലിന്റെ മറുപടിയില്‍ നിന്നും തന്നെ അദ്ദേഹത്തിന്റെ പക്വത ഇല്ലായ്മയ്യും മറ്റും ബോധ്യപ്പെടുന്നു...

  ഒന്നു പറഞ്ഞോട്ടെ സഖാവേ...

  ഞാന്‍ പാര്‍ട്ടി ക്ലാസുകളില്‍ പോയിരുന്ന ഒരു വ്യക്തിയാണ്.

  കമ്യൂണിസം എന്നത് ഒരിക്കലും ലോക്ത്തില്‍ , കമ്യൂണിസ്സ്റ്റു രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും നടപ്പായിട്ട്റ്റില്ലാത്തതും നടപ്പാക്കാന്‍ കഴിയാത്തതുമായ ആശയമാണ്...അവിടെ മുതലാളി സ്റ്റേറ്റ് (ആതായത് ഭരണാധികാരികള്‍ ) ആണെന്നു മാത്രം...

  താങ്കള്‍ ഇടതു ക്ഷ്ഹിന്തകരുടെ ചരിത്രവ്യ്യാഖ്യാനങ്ങള്‍ മാത്രം വായിക്കാതെ മറ്റുള്ളാവയും കൂടി, പ്രത്യേകിച്ച് പത്രങ്ങള്‍, വായിക്കണം...

  പ്രായത്തിന്റെയാ മാഷേ....മാറിക്കോളും...

  ReplyDelete
 21. ഗംഭീരമായി എഴുതിയിരിക്കുന്നു നകുലേട്ടാ...
  അഭിനന്ദനങ്ങള്‍......

  കുട്ടികളെ, പേരില്‍ നിന്നു മതത്തെ അനുമാനം ചെയ്തു എടുക്കാന്‍ പഠിപ്പിച്ച്, ഭാരത മണ്ണിനെ മണ്ണിനെ വെട്ടി മുറിക്കാന്‍ കൂട്ട് നിന്ന ഒരു പ്രധാന മന്ത്രിയുടെ ജല്പനങ്ങളും പഠിപ്പിച്ച് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന 'മഹത്തായ' സാമുദായിക പരിവര്‍ത്തനം എന്താണെന്ന് മനസ്സിലാകുന്നതെയില്ല......


  ആ പുസ്തക ഭാഗത്തോട് യോജിക്കാന്‍ തയ്യാറാണ്.. വിവാദമായ പാഠ ഭാഗത്തില്‍ ഈ ഒരു വരി കൂടി ചേര്‍ക്കാന്‍ അവര്‍ തയ്യാറായാല്‍... കുട്ടിയുടെ അച്ഛന്‍ ഹെഡ്മാസ്ടരോട് പറയുന്നതായുള്ള ഈ ഒരു വരി കൂടി ......
  "സാര്‍, മത ചിന്തകള്‍ക്കുമപ്പുറം, ജാതിചിന്തകള്‍ക്കുമപ്പുറം, ഭാഷാ ചിന്തകള്‍ക്കുമപ്പുറം എന്‍റെ മകനില്‍ വളരേണ്ടത് അവനു ജന്മമേകിയ ഈ ഭാരത ഭൂമിയോടുള്ള കടപ്പാടാണ്. അര്‍പ്പണ മനോഭാവമാണ്, അതിരു കവിഞ്ഞൊഴുകുന്ന രാജ്യ സ്നേഹമാണ്... "


  ---------------
  നിരഞ്ജന്‍

  ReplyDelete
 22. Densil Antony,

  ഈ പോസ്റ്റിൽ പാഠപുസ്തകത്തേപ്പറ്റിയുള്ള അവലോകനമാണു നടത്തിയിരിക്കുന്നത്‌ എന്നത്‌ താങ്കളുടെ തെറ്റിദ്ധാരണ മാത്രമായിരുന്നു. പുസ്തകത്തേപ്പറ്റി എനിക്കു പറയാനുള്ളതു പറഞ്ഞിരിക്കുന്നത്‌ ദാ ഇവിടെയാണ്.

  ചുവന്ന പാഠപുസ്തകത്തേപ്പറ്റി പച്ചയ്ക്കു ചിലതു പറഞ്ഞാൽ...

  ReplyDelete
 23. പ്രിയ ഉണ്ണിപ്പിള്ളേ..

  ഡോളറിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയേയോ സഖാക്കന്മാരെയോ ഇകഴ്ത്തുകവഴി പ്രത്യയശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ഇന്ത്യക്ക് ഒരു ഭീഷണി താങ്കള്‍ ഉണ്ടാക്കുകയാണ്.

  ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു സംസ്ഥാനങ്ങളിലെങ്കിലും എം.എല്‍.ഏ.മാരുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ ഒറ്റിക്കൊടുക്കുകവഴി അവര്‍ പണ്ട് ബ്രിട്ടീഷുകാര്‍ക്ക് ചെയ്തതുപോലൊരു സേവനമാണ് താങ്കള്‍ ചെയ്തിരിക്കുന്നത്...

  ദയവായി ചൈനയെ പിണക്കരുത്...
  അവരില്ലെങ്കില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരന് എങ്ങനെ നെഞ്ചുവിരിച്ചുനടക്കാന്‍ പറ്റുമെന്നുചിന്തിച്ചിട്ടുണ്ടോ?
  ഇനിയും അല്പമെങ്കിലും (നാമമാത്രം) ചുവപ്പ് നിലനില്‍ക്കുന്നത് ഇന്ത്യയിലും ചൈനയുടെ കൊടിയിലും മാത്രമാണ്...
  നാറ്റിക്കരുത്...പ്ലീസ്..!!

  ReplyDelete
 24. ബദല്‍ പാഠപുസ്തകം ഇഷ്ടപ്പെട്ടു.

  ലിങ്കുന്നു

  ReplyDelete