ആമുഖം:-
ഒരു രാഷ്ട്രീയനിരീക്ഷകനായ ഉണ്ണിപ്പിള്ളയ്ക്കു പറ്റിയ അമളിയേപ്പറ്റിയാണ് ഈ പോസ്റ്റ്. ഇതില്‍ തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്. ആ വിഷയത്തില്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇതൊരു ഏപ്രില്‍ഫൂള്‍ അമളി സമ്മാനിച്ചേക്കാം. അത്തരക്കാര്‍ മടങ്ങുന്നതാവും ബുദ്ധി.
*-*-*-*-*-*-*-*
രാവിലെ വന്ന ഫോണ്‍കോളുകള്‍ ഉണ്ണിപ്പിള്ള ശ്രദ്ധയോടെ എടുത്തു. പത്രങ്ങളിലെ ഓരോ വാര്‍ത്തയും മുന്‍കരുതലോടെ മാത്രം വായിച്ചു - ഏപ്രില്‍ ഒന്നാണ്. കാലത്തു തന്നെ അമളി പറ്റരുത്.
*-*-*-*-*-*-*-*
വാര്‍ത്തകള്‍ വായിച്ചു വരുന്നതിനിടയ്ക്ക് കോയമ്പത്തൂരിലെ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച വാര്‍ത്തകളിലൊന്നില്‍ കണ്ണുടക്കി.
മാര്‍ക്സിസ്റ്റുകള്‍ ദേശീയസുരക്ഷയ്ക്കും ഐക്യത്തിനും വേണ്ടിപ്രവര്ത്തിക്കുവാന് തീരുമാനിക്കുന്നുവത്രേ! കൊള്ളാം. വിപ്ലവകരമായ ചുവടുമാറ്റത്തിനും തിരിച്ചറിവിനുമെല്ലാം പ്രേരിപ്പിച്ച ഘടകമെന്തായാലും വേണ്ടില്ല - സംഗതി നല്ല കാര്യം - വിശ്വസിക്കാമോ എന്നു കണ്ടറിയണം എന്നു മനസ്സിലോര്‍ത്തു.
അപ്പോള്‍, പാക്കിസ്ഥാന് ചൈന ആയുധം നല്‍കുന്നതിനേക്കുറിച്ചും ആശങ്കപ്രകടിപ്പിച്ചേക്കാനിടയുണ്ട്. ചൈനയ്ക്കെതിരെ എന്തെങ്കിലും സംസാരിക്കുവാന്‍ തയ്യാറായേക്കുമോ എന്നറിയാന്‍ ആകാംക്ഷ തോന്നി.
ദേശീയൈക്യം ഉറപ്പാക്കണമെങ്കില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള പ്രീണന-വിഭജന നയങ്ങള്‍ അവസാനിപ്പിക്കേണ്ടിവരും. അത്തരമൊരു വലിയ നയംമാറ്റത്തിനും തയ്യാറാകുമോ എന്നും സംശയിച്ചു.
അപ്പോളുണ്ട് - അതിനേക്കാളും വലിയ ചുവടുമാറ്റത്തിന്റെ സൂചനകള്‍ പിന്നാലെ കാണുന്നു.
"മനുഷ്യാവകാശ"ത്തിന്റെ പേരില്‍ ദേശീയസുരക്ഷയില്‍ അയവുപാടില്ല എന്നും മറ്റും പ്രകാശ് കാരാട്ടു പ്രഖ്യാപിച്ചിരിക്കുന്നു!
അടിമുടി മാറിപ്പോയല്ലോ!
എന്തു പറ്റി- വോട്ടൊന്നും വേണ്ടേ? പാര്‍ലമെന്ററി "വ്യാ"മോഹങ്ങള്‍ ഉപേക്ഷിക്കാനാനാണോ ആഹ്വാനം?
മൊത്തത്തില്‍ - പെട്ടെന്നങ്ങു ദേശീയവാദികളായിപ്പോയതുപോലെ തോന്നി. ദേശത്തോടുള്ള അര്‍പ്പണമനോഭാവത്തിന്റെ കാര്യത്തില്‍ സംഘപരിവാറിനെ പിന്നിലാക്കണം എന്നൊരു തോന്നല്‍ വന്നതുപോലെയും. തെരഞ്ഞെടുപ്പടുത്തപ്പോള്‍ ചില തിരിച്ചറിവുകളുണ്ടാവുന്നതാവാം. അതെന്തായാലും നന്നായി. പക്ഷേ, പകലും രാത്രിയും പോലുള്ള വ്യത്യാസം ഒരൊറ്റ സമ്മേളനത്തിലെ നയംമാറ്റതീരുമാനത്തിലൂടെ എല്ലാവരിലുമെത്തിച്ചു തിരുത്തുന്നതെങ്ങനെ? ഇന്തോ-ചൈന യുദ്ധകാലത്ത് ചൈനയ്ക്കു ജയ്വിളിച്ച വിപ്ലവഹൃദയങ്ങളില് പെട്ടെന്നൊരു ദിവസം ഭാരതത്തോടുള്ള അര്‍പ്പണമനോഭാവം തിരുകിക്കയറ്റാന്‍ സാധിക്കുന്നതെങ്ങനെ?
വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കു കടന്നു.
മനുഷ്യാവകാശങ്ങളുടെ പേരില്‍ ദേശീയസുരക്ഷയില്‍ അയവു പാടില്ല. ടിബറ്റിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യാവകാശത്തിന്റെ പേരില്‍ നടക്കുന്ന അത്തരം പ്രക്ഷോഭങ്ങള്‍ ദേശീയസുരക്ഷയെ ബാധിക്കും. ടിബറ്റ് ചൈനയുടെ അവിഭാജ്യഘടകമാണ്!!!! ചൈനയെ ഇക്കാര്യത്തില്‍ തൊടരുത്.
ചൈന! ചൈന! ചൈന!
ചൈനയ്ക്കനുകൂലമായി ഇങ്ക്വിലാബുവിളികൂടി പിന്നാലെയുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടുപോയി.
അപ്പോള്‍ - ഇക്കണ്ട ദേശീയവാദം ഉന്നയിച്ചതൊക്കെ - പതിവുള്ള ചൈനാപ്രേമപ്രകടനത്തിന്റെ ഒരു ഭാഗം മാത്രമെന്ന്!
കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭാരതത്തോട് പ്രതിബദ്ധത വന്നിട്ടുണ്ടാവും എന്നു തെറ്റിദ്ധരിച്ച താന്‍ എന്തൊരു മണ്ടനാണെന്നു കരുതിപ്പോയി ഉണ്ണിപ്പിള്ള. ഇതില്‍പ്പരമൊരു ഏപ്രില്‍ഫൂള്‍ അമളി ഇനി ജീവിതത്തില്‍ പറ്റാനില്ല.
മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ നാം ഇടപെടരുത് എന്നൊക്കെയും പറഞ്ഞതായിക്കാണുന്നു!
അപ്പോള്‍ - നേപ്പാളില്‍ കഴിഞ്ഞയിടെ നടന്ന ആഭ്യന്തരകുഴപ്പങ്ങളില് കാരാട്ടും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമൊക്കെ ഇടപെടാതെ കയ്യും കെട്ടിയിരിക്കുകയായിരുന്നോ എന്നു ചോദിക്കരുത്. അവിടെയെന്താണു താത്പര്യം എന്നും ടിബറ്റിന്റെ കാര്യമെത്തുമ്പോള്‍ കാര്യങ്ങള്‍ നേരേ മറിയുകയും മനുഷ്യാവകാശത്തിനു പുല്ലുവിലയാകുകയും ചെയ്യുന്നതെന്ത് എന്നും ചോദിക്കരുത്.
കൂസിസ്റ്റുപ്രവണതകളുടെ 'അവിഭാജ്യഘടക'ങ്ങളാണ് അപകടകരമായ കാപട്യവും അവസരവാദവും എന്നത് ഒരു നിമിഷത്തേക്കെങ്കിലും മറന്ന തനിക്ക് ഈ ഗതി തന്നെ വരണം എന്നു വിചാരിച്ചു ഉണ്ണിപ്പിള്ള.
മണ്ടന്‍ ഉണ്ണിപ്പിള്ള ഏപ്രില്‍ഫൂള്‍!
മരമണ്ടന്‍ ഉണ്ണിപ്പിള്ള ഏപ്രില്‍ഫൂള്‍!
Subscribe to:
Post Comments (Atom)
ഇതില്‍പ്പരമൊരു ഏപ്രില്‍ഫൂള്‍ അമളി ഉണ്ണിപ്പിള്ളയ്ക്കിനി ജീവിതത്തില്‍ പറ്റാനില്ല.
ReplyDeleteഉണ്ണിപ്പിള്ളക്ക് തെറ്റിയിട്ടൊന്നുമില്ല. ദേശീയവാദം തന്നെ. ചൈനാ ദേശീയവാദം ആണെന്ന് മാത്രം :-)
ReplyDeletehttp://www.telegraphindia.com/1080401/jsp/nation/story_9081131.jsp
ReplyDeleteകഷ്ടം. ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയോ അതോ ഓഫ് ചൈനയോ?
Ha ha ha. Ee viddiklaude kayil ninnu ithe prathikshikkavu. Enthinum ethinum china premam prakadippikkunna ee viddiyasuranmarenna charithram padikkunnathu ?
ReplyDeleteദേശമെന്നും ദേശിയ സുരക്ഷ എന്നുമുള്ളത്തിന്റെ ആന്തരാര്‍ഥം ചൈനാ എന്നായിരിക്കും അല്ലാതെയാവാന്‍ തരമില്ല. ഇങ്ങനെ അമ്മയെ കൂട്ടിക്കൊടുക്കുന്നവര്ക്ക് ചൈനയില്‍ നിന്നെന്തെങ്കിലും സഹായം കിട്ടുന്നുവോ എന്നാന്വേഷിക്കാന്‍ ഇന്ത്യയില്‍ സജ്ജീകരണമില്ലെ? ചെങ്ങനൂരില്‍ അമേരിക്കാ സഹായമെന്ന് വിളിച്ച് കൂവുന്ന ഈ കുറുക്കന്മാരെ, ഇന്ത്യയിലിരുന്ന് ചൈനക്ക് ജയ് വിളീക്കുന്ന ഈ പരട്ടകളെ എന്തു കൊണ്ട് അന്വേഷണവിധേയമാക്കുന്നില്ല?
ReplyDeleteനകുലേട്ടാ...ഇന്നലെയെങ്ങാന് തിരുവനന്തപുരത്ത് ഒരു ഗുണ്ട കൊല്ലപ്പെട്ടപ്പൊ റ്റിവിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോറ്ട് ചെയ്തത് "സിപിയെമ്മുകാരനെ വെട്ടിക്കൊന്നു" എന്നാണ്..ഞാന്‍ കരുതി ഏതോ ആറെസ്സെസ്സെങ്ങാനായിരിക്കും അവനെ കൊന്നതെന്നാണ്, നോക്കുമ്പൊ, ആളൊരു ഗുണ്ടായാണ്...റ്റിവി കണ്ട് കൊണ്ടിരിക്കുന്ന സിപിയെമ്മുകാരുടെ രക്തം തിളച്ച് പാര്‍ട്ടീന്ന് വിട്ട് പോകാതിരിക്കാനാവും സിപിയെമ്മെന്നത് ആവര്‍ത്തിച്ചിരുന്നത് ഗുണ്ടായെന്നതിന്ന് കൂടൂതലൂന്നല് കൊടുത്തിരുന്നില്ലാ എന്നതുംശ്രദ്ധികുക.