ഇതിനു തൊട്ടുമുമ്പത്തെ പോസ്റ്റിൽ, 'മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു'വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ വിശദീകരിച്ചിരുന്നു. അതിന്റെ തുടർച്ചയാണിത്.
തീവ്രനിലപാടുകാരായി അറിയപ്പെടുന്ന ചില സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധമാണ് ആദ്യഭാഗത്തു സൂചിപ്പിച്ചത്.
(ആദ്യഭാഗം ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …)
തുടർന്നുള്ള ഭാഗങ്ങളിൽ നയപരമായ ചില പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ – അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന.
(ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)
ഈ ഭാഗത്തിൽ പരാമർശിച്ചിരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങൾ.
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
---------------------------------------------------------
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
അന്താരാഷ്ട്രവിഷയങ്ങളിൽപ്പോലും ഇടപെടാറുള്ള ‘മലയാളി’യുടെ പ്രതികരണശേഷിയേപ്പറ്റിയും മറ്റും ഊറ്റം കൊള്ളാറുള്ള സി.പി.എമ്മുകാരൊക്കെ ഇവിടെ നമ്മുടെ കണ്മുന്നിൽത്തന്നെ ചില സംഭവങ്ങൾ നടക്കുമ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നതു ശ്രദ്ധേയമാണ്.
കോഴിക്കോടു നടന്ന സ്ഫോടനങ്ങൾ - ജെലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവം - അതിനോടനുബന്ധിച്ച് പിന്നീടു മറ്റു പലയിടത്തു നിന്നും ആയുധശേഖരം പിടികൂടിയത് - കളമശ്ശേരിയിലെ ബസ് കത്തിക്കൽ - മാറാട് പ്രതികളുടെ വള്ളങ്ങളിൽ നടന്ന സ്ഫോടനം - മിഠായിത്തെരുവിലെ തീ പിടുത്തം – പാനായിക്കുളത്തെ യോഗം - വാഗമണ്ണിലെ ക്യാമ്പ് - ഇങ്ങനെ എത്രയോ എത്രയോ സംഭവങ്ങൾ. തീവ്രവാദബന്ധം സംശയിക്കപ്പെട്ട – ഏറെ ഒച്ചപ്പാടുണ്ടാകുമായിരുന്ന സംഭവങ്ങൾ.
ഇവിടെയെല്ലാം, സി.പി.എമ്മുകാരുടെ പ്രതികരണം ഒന്നു കേൾക്കേണ്ടതും കാണേണ്ടതും തന്നെയായിരുന്നു. അടൂർ ചിത്രങ്ങളെ വെല്ലുന്ന നിശബ്ദതയല്ലാതെ മറ്റൊന്നുമായിരുന്നില്ല അവരിൽ നിന്നു ലഭിച്ചത്!
നമ്മുടെ മൂക്കിനു താഴെ നടന്ന സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പലതും അന്യസംസ്ഥാനത്തെ പോലീസ് പറയുമ്പോൾ മാത്രം നാം അറിയേണ്ടിവരിക എന്നതു ദുഖകരമാണ്. കഷ്ടകാലത്തിനതു വല്ല ഗുജറാത്തുപോലീസോ മറ്റോ ആണെങ്കിൽ ഉടനെ അതു 'ന്യൂനപക്ഷപീഢന'മാണെന്നു വാദിക്കാനും, ഇത്തരം സംഭവങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ഹിന്ദു സംഘടനകളെയാണു നിരോധിക്കേണ്ടതെന്നൊക്കെയുള്ള വിചിത്രപ്രസ്താവനകൾ നടത്താനും പോലും യാതൊരു മടിയുമില്ലാത്ത ചില മാർക്സിസ്റ്റു ബുദ്ധിജീവികളും ഇവിടെയില്ലാതെയില്ല!
സി.പി.എമ്മുകാർ ചെറുവിരലനക്കാൻ പോലും മടി കാണിച്ച - കേസ് ഒതുക്കുവാനായി അവരുടെ ചില നേതാക്കന്മാർ വരെ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ പലതും ഇപ്പോൾ ശരിയായിരുന്നെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്ന - പല കേസിലേയും പ്രതികൾ ഇപ്പോൾ വിദേശത്തു സുഖവാസമാണെന്നു കേൾക്കുന്നു. ഹിന്ദുമതവിശ്വാസിയല്ലാത്ത ആരെങ്കിലും വഴിയിൽ കാൽതട്ടി വീണാൽ പോലും അവിടേയ്ക്ക് ‘സംഘപരിവാർ ഗൂഢാലോചന‘ എന്ന പദം കൊണ്ടുവന്ന് മുതലെടുക്കാൻ ശ്രമിച്ചുകാണാറുള്ള മാർക്സിസ്റ്റുകൾ ഗൌരവമുള്ള ഇത്തരം അനവധി കേസുകളിൽ മൌനം പാലിച്ചത് അതീവകുറ്റകരമല്ലേ എന്നതാണു സംശയം.
പലർക്കും അസുഖകരമായേക്കാവുന്ന സത്യമാണ് – എന്നാലും പറയാതെ വയ്യ. മേൽപ്പറഞ്ഞമട്ടുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വലതുമുന്നണിക്കും പലപ്പോഴും മൌനം പാലിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ഒന്നു പ്രതികരിക്കാനായെങ്കിലും മുന്നോട്ടു വരാൻ ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങൾ മാത്രമേയുള്ളൂ എന്നതാണിവിടുത്തെ അവസ്ഥ. അവരെയാണെങ്കിൽ ഏതുവിധേനയും പരാജയപ്പെടുത്താനായി മറ്റുള്ളവരെല്ലാവരും ശതൃത മറന്നു ചേർന്നു നിന്ന് ‘യു.പി.എ’ കളിക്കും എന്ന സാഹചര്യം കൂടി നിലവിലുണ്ട്. ഇത്തരത്തിൽ, തങ്ങൾക്കനുകൂലമായ രാഷ്ട്രീയസാഹചര്യം നിലവിലുള്ളത് തീവ്രവാദനിലപാടുകാർക്ക് അങ്ങേയറ്റം പ്രോത്സാഹനകരമാണെന്നതിൽ സംശയിക്കേണ്ടതില്ല.
എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാം – യു.പി.എ. കളിക്കുന്നവർ തന്ത്രപരമായ മൌനം പാലിക്കുകയോ ഉരുണ്ടു കളിക്കുകയോ ഒക്കെ ചെയ്തു കൊള്ളും – ചിലരാണെങ്കിൽ കേസിൽ നിന്നു വരെ രക്ഷിച്ചു തരും - അഥവാ അവർ എന്തെങ്കിലും പറഞ്ഞാൽത്തന്നെ അത് സംഘപരിവാറിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രസ്താവനകളാകും എന്ന സൌകര്യമുണ്ട്. തീവ്രവാദത്തെ എതിർക്കാതെ വയ്യ എന്ന അവസ്ഥ വന്നാൽപ്പോലും അവരൊക്കെ ആദ്യം പറയുന്നത് ഇവിടെ സംഘപരിവാർ ‘അരക്ഷിതാവസ്ഥ‘(?) സൃഷ്ടിയ്ക്കുകയാണെ(!)ന്നൊക്കെയുള്ള അസംബന്ധങ്ങളും – അതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണു തീവ്രവാദം(!) എന്നൊക്കെയുള്ള ന്യായീകരണങ്ങളുമാണ്.
ഇപ്പോളിതാ – മലയാളികളായ കുറച്ചുപേർക്കു കാശുകൊടുത്ത് തീവ്രവാദികളാക്കി കാശ്മീരിലേയ്ക്കയച്ചതു സംഘപരിവാറിന്റെ ഏജൻസിയാവാം(!!!!!!!) എന്ന പ്രഖ്യാപനമടങ്ങുന്ന ഒരു പത്രവാർത്തയുടെ ക്ലിപ്പിങ്ങ് ഇന്റർനെറ്റിൽ പ്രചരിച്ചു കാണുന്നു! ദേശാഭിമാനിയാണോ അതോ തേജസാണോ എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടു തോന്നുന്നു. രണ്ടിൽ ഏതിൽ വേണമെങ്കിലും പ്രതീക്ഷിക്കാവുന്ന ഒരു പമ്പരവിഡ്ഢിത്തമാണത്.
ഇനിയിപ്പോൾ, മുംബൈയിലിപ്പോൾ നടന്ന ഭീകരാക്രമണം സംഘപരിവാർ സംഘടിപ്പിച്ച നാടകമായിരുന്നെന്ന വാചകം പോലും ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ വേറെയുമുണ്ടു മലയാളത്തിൽ. ഇതൊക്കെ നമ്മുടെ ദുരവസ്ഥയുടെ ആഴമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്.
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
തീവ്രവാദത്തോട് അയഞ്ഞ നിലപാടെടുക്കുന്നതിനും പ്രതികരിക്കാൻ മടിക്കുന്നതിനും മാർക്സിസ്റ്റുകൾ പലപ്പോഴും പറയാറുള്ള ഒരു ന്യായമുണ്ട്. "ന്യൂനപക്ഷ തീവ്രവാദത്തിന് ഒരിക്കലും ഫാസിസത്തിന്റെ രൂപം പ്രാപിക്കാൻ കഴിയില്ല. അതിന് രാഷ്ട്രീയമായ പിന്തുണ കിട്ടില്ല. അതുകൊണ്ട് അതിനെ "ഭൂരിപക്ഷ"തീവ്രവാദത്തിന്റെ അടിയിൽ പ്രതിഷ്ഠിച്ചാൽ മതി " എന്നൊക്കെ. ഈപ്പറയുന്ന “പക്ഷ”തീവ്രവാദത്തിന് രാഷ്ട്രീയമായ പിന്തുണ കൊടുക്കുന്നവർ തന്നെയല്ലേ ഇതു പറയുന്നതും എന്നതാണു രസകരം.
ആ വാദം തികച്ചും തെറ്റായ നിലപാടാണെന്നു മാത്രമല്ല - അങ്ങേയറ്റം ആത്മഹത്യാപരവുമാണ്. അതു പറയുന്നവർക്കു രാജ്യമല്ല – സ്വന്തം രാഷ്ട്രീയമാണു വലുത് എന്നു മാത്രമേ അതു കാണിക്കുന്നുള്ളൂ. രാഷ്ട്രീയ പരിഗണനകൾ മൂലമാണ് തീവ്രവാദത്തിനു നേരേ കണ്ണടയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണത്.
മറ്റു ചിലർ അല്പം കൂടി മനസ്സു തുറക്കാറുണ്ട്. “ന്യൂനപക്ഷതീവ്രവാദത്തെ തുറന്നെതിർക്കാനാവാത്ത സ്ഥിതിവിശേഷവുമുണ്ട് - അതു ഫാസിസ്റ്റുകൾക്കു രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നതിനാൽ” - എന്നു തുറന്നു പരിതപിക്കുന്നവരും കുറവൊന്നുമല്ല. (തങ്ങൾ പറഞ്ഞുകൊടുത്താൽ - അല്ലെങ്കിൽ തങ്ങൾ തുറന്നെതിർത്താൽ - മാത്രമേ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകൂ – അവർക്കു സ്വന്തമായ തിരിച്ചറിവൊന്നുമില്ല – എന്നൊരു അഹങ്കാരവും ഇവിടെ നിഴലിച്ചുകാണാം.)
ഇതൊക്കെത്തന്നെയാണിവിടുത്തെ യഥാർത്ഥപ്രശ്നം. ഈ രാഷ്ട്രീയപരിഗണനകളാണ് പ്രശ്നം. മതപ്രീണനത്തിന്റെ കാര്യത്തിൽ മാസ്റ്റേർസ് ഡിഗ്രി തന്നെ ഇതിനകം എടുത്തിട്ടുള്ള കൂസിസ്റ്റുപ്രസ്ഥാനങ്ങൾ മിക്കവയും മതതീവ്രവാദപ്രീണനത്തിനു കൂടി പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്നത് ആശങ്കയോടെയല്ലാതെ കാണാനാവില്ല.
വിശദീകരിച്ചാൽ നീണ്ടുപോകുമെന്നതിനാൽ മുതിരുന്നില്ല. എന്തായാലും, മേൽപ്പറഞ്ഞ മട്ടിലൊക്കെയുള്ള നിസാരവൽക്കരണം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നല്ലൊരു പ്രചോദനം തന്നെയാണെന്നതിൽ സംശയത്തിനു വകയില്ല.
----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?
Subscribe to:
Post Comments (Atom)
കേരളത്തിൽ നിന്നു ചിലരെ ആയുധങ്ങളണിയിച്ച് കശ്മീരിലേക്കയച്ചത് ആരായിരിക്കുമെന്നു സംശയിച്ചവരുണ്ട്. അവർക്കുള്ള മറുപടി ഒരു പത്രത്തിൽ കൊടുത്തിരിക്കുന്നതായി കണ്ടു.
ReplyDeleteമുംബൈ ആക്രമണകാര്യത്തിലും അതു തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു തീവ്രവാദിയുടെ കയ്യില്‍ ചുവന്ന ചരടുണ്ടായിരുന്ന്ത്രേ.
ReplyDeleteയാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന പോലെ എല്ലാവരും ഇരിക്കും. വെറുതെ സംഘപരിവാർ എന്നൊക്കെ നുണ പറഞ്ഞ് സമയം കളയും. എത്ര അനുഭവിച്ചാലും ഇവരൊന്നും പഠിക്കില്ല. ആർക്കു വേണ്ടിയാണ് ഇതൊക്കെ എന്നതാണ്. ഇനിയിപ്പോൾ ചുവന്ന ചരടിന്റെ പിന്നാലെ പോകുമായിരിക്കും. കഷ്ടം. ആരെങ്കിലും സ്വന്തം വീടിനു തീയിട്ടാലും അവനവന്റെ സഹോദരന്മാരെ പഴിക്കാനും തീയിട്ടവനെ സഹായിക്കാനും നിൽക്കുന്നവരേക്കുറിച്ച് എന്തു പറയാൻ. വീടു വെട്ടിപ്പൊളിച്ച ചൈനാക്കാരന്മാർക്ക് ചായ വെച്ചു കൊടുക്കാമെങ്കിൽ ഇതിലും ഇതിന്റെ അപ്പുറവും ആകാം.
ReplyDelete[വിശദാംശത്തിനു ഈ വരികള്‍ നോക്കൂ-കമന്റുകളും വാല്യുബിള്‍ ആണ്]
ReplyDeleteഹാ ഇനി നാളെ കേള്‍ക്കാം
“പാര്‍ലമെന്റ് അറ്റാക്ക് പോലെ മുംബൈ ആക്രമണത്തിനു പിന്നിലും ബീഹാറില്‍ നിന്നുള്ള സംഘപരിവാറുകാരായിരുന്നു എന്ന് ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം”
“അതിനെ പറ്റി പഠിച്ച ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയുടെ തീസിസ് തടയപ്പെട്ടു”
“ഈ ആക്രമണം മാലേഗാവ് കേസന്വേഷിച്ച എടിഎസ് തലവനെ വധിക്കാന്‍ സൈന്യവും സംഘപരിവാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന”
“മറീന്‍ കമാന്‍ഡോസ് കണ്ടെത്തിയ വീസാ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് മുതലായവ വ്യാജം”
“മാലേഗാവ് അന്വേഷണത്തില്‍ മാത്രമേ എടിഎസിനെ വിശ്ശ്വസിക്കാന്പാടുള്ളൂ - മുംബൈ ആക്രമിച്ച തീവ്രവാദികള്‍ ലഷ്കര്‍-ഇ-തോയ്ബ” എന്ന് വെളിപ്പെടുത്തിയ രഹസ്യ്യാന്വേഷണ ഏജന്‍സികളേ മൊത്തം സംഘപരിവാര്‍ ഹൈജാക്ക് ചെയ്തിരിക്കയാണ്.”
എന്തു പറ്റി ആവോ! സൂപ്പര്‍ ഡിക്ടക്ടീവ് അമര്‍നാഥ് അവര്‍കളെ ഇന്ന് കണില്ലല്ലോ? കര്‍ക്കറെയുടെ ശരീരത്തില്‍ എവിടെയൊക്കെ ആണ് വെടിയേറ്റതെന്ന് നോക്കി ആരാണ് വെടിവച്ചതെന്ന് കണ്ടുപിടിക്കാന്‍ പുള്ളി വരാതിരിക്കില്ല
ഈ നാട് ലജ്ജിക്കുന്നു-ഇത്തരം നപുംസകങ്ങള്‍ക്ക് ജന്മം നല്കി പോയതോര്‍ത്ത്
ഈ നാട് രക്ഷപ്പെടില്ല - ഇത്തരം ഷണ്ഡന്മാര് ജീവിച്ചിരിക്കുന്നേടത്തോളം
ഭീകരനോടൊപ്പം ആഭ്യന്തര മന്ത്രിയും മദനിയും ഒരേ വേദിയില്‍ - ഇന്ത്യാവിഷനില്‍ വാര്‍ത്ത - കമ്മ്യൂണിസ്റ്റുകാര്‍ കണ്ട് ആസ്വദിക്കൂ... നമ്മുടെ ഒരു ന്വൂനപക്ഷ സംരക്ഷണമേ... വാഹ് വാഹ്
ReplyDeleteകശ്മീരിലെ മതമില്ലാത്ത മലയാളിഭീകരന്മാരിൽ മരിക്കാതെ രക്ഷപെട്ട് ഇപ്പോൾ പിടിയിലായ ജബ്ബാർ പണ്ട് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പി.ഡി.പി.യുടെ സ്ഥാനാർത്ഥിയായിരുന്നുവെന്നു പറയുന്നു. (വരുന്ന തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിർത്തിയാൽ സി.പി.എം. പിന്തുണച്ചേക്കും) എം. എ. ബേബി ഈയിടെയും പി.ഡി.പി.യുടെ പരിപാടിയിൽ പങ്കെടുത്തെന്നും കേൾക്കുന്നു. ഇന്നത്തെ ദേശാഭിമാനി എഡിറ്റോറിയലും വായിക്കേണ്ടതു തന്നെ. മുംബൈയിൽ അലമ്പുണ്ടാക്കിയത് ചുമ്മാ മുജാഹിദ്ദീനുകളൊക്കെയാണെന്നു പറയാൻ വരട്ടെ, “ഹിന്ദുഭീകരന്മാർ“ ആണോയെന്നു കാത്തിരിക്കാം എന്നാണ് ദേശാഭിമാനസന്ദേശങ്ങളിലൊന്ന്. അമേരിക്കയുമായി കൂടുതൽ ബന്ധത്തിനു തുനിയുന്ന രാജ്യങ്ങളിലൊക്കെ ഭീകരാക്രമണങ്ങളും വർദ്ധിക്കുമെന്ന മട്ടിൽ ഒരു മാതിരി രാജീവ് ചേലനാട്ടിന്റെ രീതിയും കണ്ടു. ഇവരെയൊക്കെ എത്ര കാലം ചുമക്കുമോ അത്രയും കാലം ഗതികേട്.
ReplyDeleteയഥാര്‍ത്ഥത്തില്‍ ഭീകരര്‍ സകല ഭരണസംവിധാനങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നോ എന്നു സംശയിക്കാവുന്നതാണ് ഈ സ്ഫോടനങ്ങളില്‍ കാണുന്ന തയ്യാറെടുപ്പും വ്യാപ്തിയും മറ്റും കാണുമ്പോള്‍ തോന്നുന്നത്. ഇതിലെല്ലാം മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ പങ്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. കാരണം ഇതാദ്യമായാണ് അവര്‍ക്ക് കേന്ദ്രഭരണത്തില്‍ നിര്‍ണായകമായ പങ്ക് കിട്ടുന്നത്. മുഹമ്മദ് കോയ സായ്വിന്റെ മുസ്ലിം ലീഗല്ല ഇന്നത്തെ മുസ്ലിം ലീഗ്. ജനാധിപത്യവാദിയായ മുനീറിനൊന്നും അതില്‍ ഇപ്പോള്‍ കാര്യമായ സ്വാധീനമില്ല. മാറാട് കലാപവും മറ്റും പല സംശയങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. പീഡീപീ, എന്‍ഡീഎഫ് എന്നിവയുടെ പ്രവര്‍ത്തനരീതി കാരണം, പലപ്പോളും സംശയം അവരില്‍ കേന്ദ്രീകരിക്കുന്നത് ലീഗിന് സഹായകമായിത്തീരുന്നുമുണ്ട്.
ReplyDeleteഒന്നോർത്താൽ ശരിയാണ്. മാറാട്ടെ പുനരധിവാസക്കാര്യത്തിൽ ശണ്ഠ കൂടിയതും ആന്റണി ചില അപ്രിയസത്യങ്ങൾ പറയാനിടയായതും അതിന്റെ പേരിൽ അദ്ദേഹത്തിന്റെ കസേര പോയതും, ഇവിടെയെല്ലാം ലീഗിന്റെ സാന്നിദ്ധ്യമുണ്ട്. പള്ളിതുറന്നതും തറകഴുകി ചോരപ്പാടു മായ്ച്ചതുമൊക്കെയായ ആരോപണങ്ങൾ വേറെയും കിടക്കുന്നു.
ReplyDeleteസ്വാതന്ത്ര്യം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കാണുന്ന ഒരു ഷണ്ഡന് അടിയറ വച്ച്, അവന്റെ കാരുണ്യത്തിനും
ReplyDeleteപ്രീതിയ്ക്കും വാക്കൈ പൊത്തി നില്ക്കുന്ന കഴുത ജനം, ചെറ്റ രാഷ്ട്രീയക്കാരനെ കക്ഷിരാഷ്ട്രീയഭേദമെന്യേ നടുറോഡില്‍ കുത്തിനു പിടിക്കുന്ന കാലത്ത് സ്ഥിതിഗതികള്‍ മാറിയേക്കാം. ജനജീവനു പുല്ലുവില കല്‍പ്പിക്കാത്ത തീവ്രവാദത്തിന്റെ തന്തയില്ലാ സന്താനങ്ങളെയും കൊലപതങ്ങളുടെ ചോരപ്പരവതാനിയിലൂടെ സിംഹാസനത്തിലേക്കു നടക്കുന്ന നേതാക്കന്മാരെയും പുല്ലിലെ പാമ്പിനെയെന്നപോലെ ചതയ്ക്കന് ജനത്തിനു ധൈര്യം വരുന്നൊരുദിനം നമുക്കു സ്വപ്നം കാണാം.
ശവം ചുട്ടു തീനികള്‍ ബാങ്കളൂരില് ചെന്നു ശവം മാന്താന്‍ പറ്റാതെ നാണം കെട്ട് തിരിച്ചു പോന്നു...
ReplyDeleteകാണാപ്പുറം,
ReplyDeleteഇവിടെ എന്ത് അനിഷ്ഠ സംഭവം ഉണ്ടായാലും അതിന്റെ പിന്നില്‍ സംഘ പരിവാറിന്റെ കൈ കണ്ടെത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപടിയനെങ്കില്, തന്റെ പോസ്റ്റും അനോണി ഉണ്ണാക്കന്മാരുടെ കമന്റും അത് തന്നെ അല്ലെ ചെയ്യുന്നത്. ഇവിടെ ഇത്രമാത്രം വലിയ ഒരു രാജ്യാന്തര തീവ്രവാദി ആക്രമണം രാജ്യത്ത് ഉണ്ടായപ്പോഴും അതിന്റെ പേരില്‍ ഒരു ഡൂഗ്ലി രാഷ്ട്രീയപര്ടിയെ പര്‍വതീകരിച്ച് പഴിചാരുന്ന തന്റെ ഉദ്യമം മിതമായി പറഞ്ഞാല്‍ ചെറ്റത്തരമാണ്.
ചെറ്റത്തരം കണ്ടെത്താൻ വിരുതുകാണിച്ച - തൊട്ടുമുകളിൽ കമന്റിട്ട - അനോണീ,
ReplyDeleteരാജ്യാന്തരതീവ്രവാദി ആക്രമണം ഉണ്ടായപ്പോൾ അതിന്റെ പേരിൽ ഒരു ഡൂഗ്ഗ്ലി രാഷ്ട്രീയപ്പാർട്ടിയെ പർവ്വതീകരിച്ചു പഴിചാരുന്ന ഏതെങ്കിലും പോസ്റ്റു താങ്കൾ വായിച്ചുവോ? ഉവ്വെങ്കിൽ അതിന്റെ ലിങ്ക് ഒന്നു തരിക. ഒന്നു വായിക്കട്ടെ.
എന്തായാലും, എവിടെയെങ്കിലും വല്ല പോസ്റ്റും വായിച്ചിട്ട് ഇവിടെ വന്നു കമന്റിട്ടതും ഏതാണ്ട് തരക്കേടില്ലാത്ത ഒരു “അനോണിത്തരം” തന്നെയായിപ്പോയി.
dear kaanappuram,
ReplyDeleteNjaan thaankalodu yojikkunnu...
ഹ ഹ, ആ അനോണി പോസ്റ്റ് വായിക്കാതെ ഊഹിച്ചു കമന്റിട്ടതാ :-)
ReplyDeleteസഖാക്കള്‍ ബ്ലോഗി തോല്പിക്കാന് കോണ്ട്രാക്റ്റ് പണി കൊടുത്ത വല്ലവനും ആയിരിക്കും ഈ അനോണി. അതാണ് വായിക്കാതെയൊക്കെ എന്തെങ്കിലുമൊക്കെ എഴുതുന്നത്.
ReplyDeleteഎന്തായാലും പോസ്റ്റ് നന്നായി.
ജയ് ഹിന്ദ്
പ്രിയ നകുലാ,
ReplyDeleteസത്യം പറഞ്ഞതിനു പ്രതിധ്വനിയെ ക്രൂശിക്കാതെ!
നകുലന് എഴുതുന്നതൊക്കെ വായിച്ചാല്‍ സംഘം ശുദ്ധ വെജിറ്റേറിയന്‍ സാംസ്കാരികസംഘമാണെന്ന് തോന്നും.
സത്യവുമായി പുലബന്ധമില്ലാത്ത ഒരു വാദമല്ലേ സത്യത്തില്‍ ഇത്?
സംഘം ഒരു ഹിന്ദുഹിസ്ബുല് മുജാഹിദീന്‍ ആണെന്നതില്‍ ഒരു സംശയവുമില്ല.
പക്ഷേ അതിനു പാവം ഹിന്ദുമതം ഒന്നും പിഴച്ചിട്ടില്ല.
ഹിന്ദുമതമാണു സംഘിന്റെ ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രചോദനം എന്ന് പറയാന്‍ ഞങ്ങള്‍ തയ്യാറില്ല. കാരണം പരിവാരവും ഹിന്ദുമതവും തമ്മില്‍ അദ്വാനിയും ദൈവവിശ്വാസവും തമ്മിലുള്ള ബന്ധം പോലുമില്ല.
എന്നുവെച്ചാല്‍ ഒട്ടും ബന്ധമില്ല എന്ന് തന്നെ!
ഒരിക്കല്‍പ്പോലും ഹിന്ദുമതദര്ശനം സത്യത്തില്‍ പഠിച്ചിട്ടുള്ളവരല്ല വിശ്വഹിന്ദുവും വനവാസി കല്യാണും പിന്നെ ഈ ദളും സംഘുമൊന്നും.
എന്തോന്നു മാനിഷാദ ബാബരി പള്ളി കുത്തിപ്പൊളിക്കുമ്പോള്‍..
ശ്രീരാമചന്ദ്രന് എന്തെന്ന് പഠിച്ചിട്ടാണോ മോഡി ഉരുത്തിരിഞ്ഞു വന്നത്?
ഗീതയെന്തെന്നറിയുമോ സിംഗാളിനും കൂട്ടര്‍ക്കും?
നകുലാ..എല്ലാ ബഹുമാനത്തോടെയും പറയട്ടെ...
താങ്കളുമായി സം വദിക്കാനിഷ്ടം തന്നെ. പരസ്പരം മാനസിക രോഗികളൊന്നുമാക്കി മുദ്ര കുത്തണ്ട.
നമുക്ക് എത്ര വേണമെങ്കിലും എഴുതാം..സ്വാഗതം.
പക്ഷേ സത്യം പറയാതിരിക്കാന്‍ വയ്യ. നകുലന് കഴിഞ്ഞ ലക്കം മാത്ര്യഭൂമി ആഴ്ചപ്പതിപ്പ് കണ്ടോ?
എഴുത്തുകാരന് എ.ആര്. ഉണ്ണി എഴുതിയത്?
'ഞാന്‍ ഒരു ആര്.എസ്.എസുകാരനായിരുന്നു എന്ന പേരില്‍.
സംഘിന്റെ യഥാര്‍ത്ഥ മുഖത്തെക്കുറിച്ച് അതില്‍ പറയുന്നുണ്ട്.
മുസ്ലിമിനെയോ ക്രിസ്ത്യാനിയെയോ വെറുത്തത് കൊണ്ട് കാര്യമില്ല.
അവരെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷേ ലോകത്തെല്ലായിടത്തും വേരോടിപ്പടര്‍ന്ന ഈ ആശയങ്ങളെ ത്രിശൂലം കൊണ്ട് നശിപ്പിക്കാന്‍ കഴിയില്ല.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രചരണം നടത്താം. യുക്തിസഹമായ പ്രചാരണമാര്‍ഗ്ഗങ്ങള്‍ എത്ര വേണമെങ്കിലും ആകാം.
പക്ഷേ എന്റെ അറിവില്‍ ഹീന്ദുമത ദര്‍ശനത്തെക്കുറിച്ചുള്ള ഒരു പ്രചാരണവും അന്യമതവിശ്വാസികളെ ആകര്‍ഷിക്കാനുള്ള
ഒരു പ്രവര്‍ത്തനവും സംഘ് ചെയ്യുന്നില്ല.
പരമാവധി മറ്റുള്ളവരെ വെറുപ്പിക്കുകയും മറ്റുള്ളവരെ വെറുക്കുകയും ചെയ്യുന്ന രീതി.
ഒന്നു മാറിച്ചിന്തിച്ചു കൂടെ? ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാല്‍ കുഴപ്പമില്ലായിരുന്നു. ഹിന്ദുമതം സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും
മതമാണല്ലോ.എല്ലാവര്ക്കും നന്മ വരുത്തുന്ന ഒരു ദര്‍ശനം രാജ്യം ഭരിച്ചാല്‍ എന്തു കുഴപ്പം?
പക്ഷേ പരിവാരമാണു ഹിന്ദുമതത്തിന്റെ പേരില്‍ അധികാരം കൊയ്യുന്നതെങ്കില്‍ ഒരു പാട് ഭയപ്പെടാനുണ്ട്.
അത് മാര്‍ക്സിസ്റ്റുകാര്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയത് കൊണ്ടൊന്നുമല്ല.
ബാബരി മസ്ജിദ്, ഒറീസ, ഗുജറാത്ത്, ഭീവണ്ടി, ഭഗല്‍പൂര്‍, ബോംബെ, മാലേഗാവ്, സംഝോത, അജ്മീര്‍ സ്ഫോടന പരമ്പരകള്‍.
ഇനിയും തെളിയിക്കപ്പെടാത്ത ഹിന്ദുഭീകരപ്രവര്ത്തനങ്ങള്...
ഇതൊക്കെയാണു മുസ്ലിം ഭീകരവാദത്തെപ്പോലെ പരിവാരഭീകരവാദവും വെറുക്കപ്പെടാന്‍ കാരണം.
തല മണ്ണില്‍ പൂഴ്ത്തി ഒട്ടകപ്പക്ഷിയെപ്പോലെ സംഘം പാവം ശുദ്ധം ശാന്തി എന്ന മട്ടില്‍ എഴുതാന്‍ നകുലനു കഴിയും. നല്ലത്.
പക്ഷേ എല്ലാവരും നകുലനെപ്പോലെ എഴുതാനല്ല. ഉണ്ണി മാത്ര്യഭൂമിയില്‍ എഴുതിയത് പോലെ മേത്തന്മാരെ എങ്ങിനെ കൊല്ലാമെന്ന ഗവേഷണത്തിലാണവര്‍. ഭാരതത്തില്‍ ശാന്തിയാണു നമുക്ക് വേണ്ടത്. ഹിന്ദുരാഷ്ട്രമായിക്കോട്ടെ. പക്ഷേ അത് നയിക്കുന്നത് ഭാരതത്തിലെ നല്ല മണിമുത്തുകള്‍ പോലെ ജീവിക്കുന്ന സ്വാമിമാരും സന്യാസിമാരുമൊക്കെയാകണം.
ഈ പരിവാര ഭീകരത ഹിന്ദുരാഷ്ട്രം സ്ഥാപിച്ചാല്‍ അത് നല്ല ഒന്നാന്തരം ഒരു താലിബാന് ആയിരിക്കും.
ഒരു സംശയവുമില്ല. നകുലാ...ഒരു കാര്യം കൂടി പറയട്ടെ..നകുലന്റെ പ്രക്ര്യതത്തിനു ചേരില്ല പരിവാരം.
അത് വിട്ട് നല്ല ഒരു ഹിന്ദുവായി ജീവിക്ക്. മാര്‍ക്സിസ്റ്റുകളെ എതിര്‍ത്ത് തോല്പ്പിച്ചോ..പക്ഷേ പരിവാരത്തിന്റെ ഹിന്ദുദര്‍ശനം മാമുനിമാരുടെതല്ല. ക്രിമിനലുകളുടെതാണെന്ന് തിരിച്ചറിയുക. അതിനു വിചാരധാരയൊന്നും പഠിക്കണമെന്നില്ല. കണ്ണു തുറന്നൊന്നു നോക്കിയാല്‍ മതി. കണ്ണടച്ചു പിടിച്ചാല്‍ പിന്നെ രക്ഷയില്ല. പരിവാരത്തിനൊരിക്കലും ഇന്ത്യക്ക് നന്മ കൊണ്ടു വരാന്‍ കഴിയില്ല. അശാന്തി അശാന്തി മാത്രമേ വരുത്തുകയുള്ളൂ. മറ്റുള്ളവരെ വെറുത്തത് കൊണ്ട് ലോകം കീഴ്പ്പെടുത്താന്‍ കഴിയില്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ചന്ദനപ്പൊട്ട് കൊണ്ടോ തൊപ്പി കൊണ്ടോ മറച്ചത് കൊണ്ട് കാര്യമില്ല. യഥാര്‍ത്ഥ മതത്തെ ഉയര്‍ത്തിപ്പിടിക്കുക. അമ്പലമെന്തെന്ന് കാണാത്ത , വിശ്വാസിയല്ലാത്ത അദ്വാനി നയിച്ചാല്‍ ഹിന്ദുമതത്തിനൊരു കാര്യവുമില്ല. കിട്ടിയ വിഗ്രഹങ്ങളൊക്കെ ഉരുക്കി മൂലധനമാക്കി മാറ്റിയ കറാച്ചിക്കാരനും ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. നകുലന്റെ പ്രക്ര്യതം നന്മയുടെതാണെന്നത് തീര്‍ച്ച. നകുലന് വ്യക്തിപരമായി നന്മയുള്ളയാളാണെന്ന് നകുലന്റെ പോസ്റ്റുകള്‍ പലതും വിളിച്ചു പറയുന്നു. പക്ഷേ അക്രമണോല്സുകതയില് വാജ്പേയ്ജിക്ക് പോലും ദു:ഖിക്കേണ്ടി വന്ന പരിവാരത്തിന്റെ നിയന്ത്രണമില്ലാത്ത കാടത്തവുമായി നകുലന്റെ നന്മക്ക് എത്ര കാലം സന്ധി ചെയ്യാന്‍ കഴിയും എന്നത് നകുലന് സ്വയം ചോദിക്കേണ്ട ചോദ്യമാണു.. അല്ലെങ്കില്‍ കുറെക്കാലം കഴിഞ്ഞ് മറ്റൊരു എ.ആര്. ഉണ്ണിയായി കുമ്പസരിക്കേണ്ടി വരും. തീര്‍ച്ച. (മാത്ര്യഭൂമി കാണാന്‍ മറക്കണ്ട)
അനോണിച്ചേട്ടന്മാരെ,
ReplyDelete'ധീരദേശാഭിമാനി'കളൊക്കെ (വെറും നാട്യം!! ശവപ്പെട്ടി വരെ വില്ക്കുന്നവരല്ലേ.രാജ്യത്തെ ഒറ്റുകൊടുത്ത് ഐ.എസ്.ഐയുമായി വരെ ബന്ധം പുലര്‍ത്തിയ പാര്‍ട്ടി!!) ഇങ്ങിനെ അനോണികളായി വന്നാല്‍ മറുപടിയെഴുതാന്‍ രസമില്ല.
നേരെ ചൊവ്വേ വാ.. തെറി വിളിക്കില്ലെങ്കില്‍ എത്ര വേണമെങ്കിലും എഴുതാം.
ചോദ്യം
1) ആരാണു മാലേഗാവില്‍ ചോര ചിതറിച്ചത്?
2) മദനിയെ പത്രപ്രവര്‍ത്തകനെ അയച്ച് ജയിലില്‍ പോയിക്കണ്ട് വോട്ടിനു വേണ്ടി യാചിച്ച പരിവാരത്തിനു മദനിയെക്കുറിച്ച് മിണ്ടാന്‍ അവകാശമുണ്ടോ?
3) ഗോവിന്ദാചാര്യയെ അറിയുമോ? താതിക വല്ലഭന് രണ്ട് ദിവസം മുമ്പ് പറഞ്ഞത് അദ്വാനിയെപ്പോലുള്ളവരെക്കൊണ്ട് ഒരു കാര്യവുമില്ലെന്നാണു.
4) ബി.ജെ.പിക്ക് ഹിന്ദുവിരുദ്ധ താല്പര്യമെന്ന് വിശ്വഹിന്ദു പരിഷത്ത്. അതെന്തേ അങ്ങിനെ?
5) ബി.ജെ.പിക്കാരന് ആര്.എസ്.എസുകാരനെ വെട്ടിക്കൊല്ലുന്നത് എന്തിനു വേണ്ടി? ജിഹാദി മേത്തന്മാരുടെ കുഴപ്പം വല്ലതുമാണോ അത്?
6)കാര്‍ക്കറെ യുടെ ഭാര്യ കാര്‍ക്കിച്ചു തുപ്പിയില്ലേ മോഡിയുടെ മുഖത്ത്? എന്തു പറയാനുണ്ട് ഈ ധീരവനിതയെക്കുറിച്ച്?
മറുപടിയെഴുത് അനോണിച്ചേട്ടന്മാരെ, .. അതിനു മുമ്പ് എല്ലാവരും ഓരോ ജിമെയില്‍ ഐഡി എടുത്താട്ടെ..
കേരളത്തില്‍ നടന്ന പല സംഭവങ്ങളും നകുലനോട് വിട്ടു പോയിട്ടൂണ്ട്.
ReplyDeleteഓര്‍മ്മിപ്പിക്കുന്നില്ല.
മനപ്പൂര്‍വ്വം വിട്ടതല്ലേ? ഓര്‍മ്മിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നില്ല.
കേരളത്തില്‍ ഒരു പാട് സ്ഫോനങ്ങള്‍ നടന്നു...
ReplyDeleteനകുലന്റെ അഭിപ്രായത്തില്‍ കേരളം മുഴുവന്‍ ഭീകരവാദികളെക്കൊണ്ട് നിറഞ്ഞു...
പരിഹാരമായി മാര്ക്സിസ്റ്റുകാരന് എന്താണാവോ ചെയ്യേണ്ടത്?
മേത്തന്മാരെ മുഴുവന്‍ പാകിസ്ഥാനിലേക്കയക്കണോ?
അതോ ഗുജറാത്തിലെ പ്പോലെ മുണ്ടു പൊക്കി നോക്കി എല്ലാത്തിനെയും കാച്ചണോ?
അതോ വംശഹത്യാസിദ്ധാന്തം ചമക്കണോ?
ഇന്ത്യയിലും കേരളത്തിലും ഒക്കെ മുസ്ലിം തീവ്രവാദികളെ നിയന്ത്രിക്കാന്‍ ഒറ്റ വഴിയേയുള്ളൂ.
പരിവാരം ഭരിക്കണം. (അന്നേരമാണല്ലോ പാര്‍ലിമെന്റ് അക്രമിക്കപ്പെട്ടത്!!)
അല്ലെങ്കില്‍ പിന്നെ മോഡി വരണം.. (അതൊരു പുലി തന്നെ!!)
കൊന്നും കൊലവിളിച്ചും എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നം പരിഹരിച്ചിട്ടുണ്ടോ പരിവാരമേ...?
നന്മയും സ്നേഹവും കൊണ്ടാണു തിന്മയെ തടയേണ്ടത്.
എല്ലാ തിന്മയെയും കാണുകയും വേണം.
കണ്ണൂരിലെ ബോംബുകളും സ്വയം സ്ഫോടകസംഘം നാഴികക്ക് നാല്‍പ്പത് വട്ടം പൊട്ടിത്തെറിക്കുന്നതുമൊക്കെ
കാണണം.
അങ്ങാടിപ്പുറത്ത് ശോഭായാത്രക്കിടയില്‍ ബോംബ് വെക്കാന്‍ പരിവാരക്കാരന്‍ ശ്രമിച്ച് പിടിയിലായത് കാണണം.
തലശ്ശേരി കലാപത്തില്‍ കമ്മീഷന് പറഞ്ഞ പങ്ക് കാണണം.
എത്ര മലയാളികളെ കൊന്നുതള്ളിയെന്നു കാണണം.
നകുലാ...താങ്കളൊരു ഒട്ടകപ്പക്ഷി തന്നെ.
എല്ലാം കാണും.. എല്ലാം പറയില്ല.
നകുലന്...പ്ലീസ്... ഒരു ഭാഗം മാത്രം നോക്കല്ലേ... ഒരു മാതിരി കോങ്കണ്ണന്മാരെപ്പോലെ..! കഷ്ടം..
Nithya Saakshi,
ReplyDeleteYou said it....! Nakulan's post stands eclipsed by your profound, well-thought and crystal clear comment........!! Thanks.
പ്രധിധ്വനി, നിത്യസാക്ഷി, dont, ബൈജു തുടങ്ങിയ എന്ഡീഎഫുകാരുടെ വാദങ്ങള്‍ എത്ര ശക്തം, ഒരു എന്ഡീഎഫുകാരനും നിക്ഷേതിക്കാന് പറ്റില്ല.
ReplyDeleteസംഘം ഐ എസ് ഐ ബദ്ന്ദം അതു അടിച്ചിറക്കിയവര്‍ തന്നെ പിന്‍വലിച്ച വിവരം ഒന്നും ഇവര്‍ അറിയില്ല കാരണം പാക്കിസ്ഥാനില്‍ ഇറങ്ങുന്ന പത്രങ്ങളേ വായിക്കൂ.
പാവങ്ങള്‍(?) അതോ പാവമോ.. സമനില തെറ്റുമ്പോല് ഇതുപോലെ പലതും പറഞ്ഞു പോകും.
സത്യം പറയുന്നവരെയെല്ലാം എന്‍.ഡി.എഫാക്കാന് നോക്കല്ലേ പറഞ്ഞ സാക്ഷീ..
ReplyDeleteചുണയുണ്ടെങ്കില്‍, സത്യം കൂടെയുണ്ടെങ്കില്‍, ആശയമെഴുതി ഫലിപ്പിക്ക്.
അല്ലാതെ എന്‍.ഡി.എഫുകാരാണേ എന്ന് കൂവിയത് കൊണ്ടൊന്നും ഒരു കാര്യവുമില്ല.
എന്‍.ഡി.എഫാകാതിരിക്കാനുള്ള വിവേകമൊക്കെയുണ്ട്.
മുസ്ലിം വര്‍ഗ്ഗീയതയും ഹിന്ദുവര്ഗ്ഗീയതയുമൊക്കെ തുല്യം തന്നെ.
എന്‍.ഡി.എഫും ആര്.എസ്.എസുമൊന്നുമല്ല പരിഹാരം.
മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കണം ആദ്യം.
മതം പഠിപ്പിക്കാം, പ്രചരിപ്പിക്കാം,... പക്ഷേ മദം പ്രചരിപ്പിക്കരുത്.
അത് എന്‍.ഡി.എഫായാലും ആര്.എസ് .എസായാലും ഒക്കെ എതിര്‍ക്കണം നമ്മള്.
കണ്ണു തുറന്ന് മുസ്ലിം തീവ്രവാദത്തെ എതിര്‍ക്കുന്നത് നല്ല കാര്യം തന്നെ.
പക്ഷേ കണ്ണ് കോങ്കണ്ണാകുന്നതിനെയാണു വിമര്‍ശിക്കുന്നത്.
സ്വന്തം ഒരു മുറം വെച്ചിട്ട് ആരാന്റെ ഒന്നരമുറം പറയരുതെന്നേ പറഞ്ഞുള്ളൂ..
നിത്യസാക്ഷീ,
ReplyDeleteതാങ്കൾ പറഞ്ഞ ഓരോ വാചകത്തിനും, ചോദിച്ച ഓരോ ചോദ്യത്തിനും മറുപടി പറയണമെന്ന് ആഗ്രഹമുണ്ട്. ചിലതിനെങ്കിലും മറുപടി തരാൻ, സമയംകിട്ടുന്നതനുസരിച്ച്, ശ്രമിക്കാം.
ഈ പോസ്റ്റുകളിൽ, ഇടതുപക്ഷത്തിന്റെ ചില നിലപാടുകൾ എങ്ങനെ മതതീവ്രവാദത്തിനു പ്രോത്സാഹനമാകുന്നു എന്ന വിഷയമാണു ചർച്ച ചെയ്യുന്നത്. ഇവിടെ സംഘപരിവാറിനെ വിമർശിക്കുമെന്നു പ്രതീക്ഷിക്കുന്നതു തന്നെ വലിയ അബദ്ധമാണ്. സംഘപരിവാർ പറഞ്ഞിട്ടല്ല ഇടതുപക്ഷത്തിന്റെ നിലപാടുകൾ നിർണ്ണയിക്കപ്പെടുന്നത്.
പിന്നെ, മറ്റുപോസ്റ്റുകൾ എടുത്താലും ശരി - ഒരുകണ്ണുകൊണ്ടു മാത്രം കാണുന്നുവെന്ന കാര്യം ഒരു കുറ്റമെന്ന നിലയിൽ ദയവായി എന്റെ മേൽ ആരോപിക്കരുത്. വാദിയെ പ്രതിയാക്കുന്നതിനു തുല്യമാണത്. സംഘപരിവാറിനു നേരേ മാധ്യമങ്ങൾ ഏകപക്ഷീയമായ ആക്രമണം അഴിച്ചുവിടുമ്പോൾ യാഥാർത്ഥ്യങ്ങൾ പലതും മറച്ചുവയ്ക്കപ്പെടാൻ ഇടയാകുന്നു – സംഘമാണെങ്കിൽ അതൊന്നും വിശദീകരിക്കാൻ മെനെക്കെടുകയുമില്ല – അതുകൊണ്ട്, നാമറിയാതെ പോകുന്ന പല വസ്തുതകളും ഉണ്ട് – എന്നതാണല്ലോ ഞാൻ പലപ്പോഴായി പറയാറുള്ളത്. പർവ്വതീകരിച്ചും വികലമാക്കിയും മറ്റും എല്ലാവരും കാണിക്കുന്ന പുറങ്ങൾ ഞാൻ കൂടി ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു വളരെ വ്യക്തമല്ലെന്നുണ്ടോ? കാണാത്ത പുറങ്ങൾക്കാണ് പ്രാമുഖ്യം. അത്തരം കാര്യങ്ങളേക്കുറിച്ചാണ് എഴുതുന്നതെങ്കിൽ, എപ്പോളും ഒരു ബാലൻസിംഗ് നടത്താനൊക്കെ ശ്രമിച്ച് ഒരു ന്യൂട്രൽ അവലോകനമൊന്നുമാവില്ല എന്റെ ലക്ഷ്യമെന്ന് എത്രയോ മുമ്പു തന്നെ വ്യക്തമാക്കിയിരുന്നതുമാണ്. തീർച്ചയായും ഒരു സംഘപരിവാർ അനുകൂലമനസ്സുള്ള ഒരാളാണ് ഇതെഴുതുന്നത്. എഴുതുന്നയാളുടെ പക്ഷചിന്തകൾ എഴുത്തിൽ തീർച്ചയായും പ്രതിഫലിക്കുകയും ചെയ്യും. തെറ്റ് എഴുതിയാൽ ചൂണ്ടിക്കാണിക്കാം. അതുകൂടിപ്പറയൂ - ഇതുകൂടിപ്പറയാത്തതെന്താ എന്ന മട്ടുള്ള നിർദ്ദേശങ്ങൾ നിർഭാഗ്യവശാൽ സ്വികാര്യമല്ലാത്തതിനു ക്ഷമാപണം.
നന്മയുള്ള വളരെയാളുകൾ സംഘപരിവാറിൽ ഉണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് അവരെയൊക്കെ ആകർഷിക്കുന്ന ഘടകങ്ങൾ എന്താണെന്നു കൂടി കണ്ടെത്താനുള്ള ഔത്സുക്യം എന്നിൽ ഉടലെടുത്തത്. അത്തരമൊരു ജിജ്ഞാസ സ്വാഭാവികമായും ആർക്കുമുണ്ടാകാവുന്നതേയുള്ളൂ എന്നാണു തോന്നുന്നത്. അങ്ങനെ മനസ്സിലാക്കിയ വിവരങ്ങൾ എഴുത്തിനിടയിൽ കടന്നു വരുന്നതു തികച്ചും സ്വാഭാവികം. സംഘത്തെ എതിർത്തുകൊണ്ടു ഞാൻ സംസാരിക്കുന്നില്ല എന്ന ആരോപണത്തിന്റെ ആവശ്യം തന്നെയില്ല. കാരണം, സംഘത്തെ എന്തുകൊണ്ട് ആളുകൾ എതിർക്കുന്നു എന്നായിരുന്നില്ല ഞാൻ അന്വേഷിച്ചത്. എന്തുകൊണ്ട് അനുകൂലിക്കുന്നു എന്നായിരുന്നു. അപ്പോൾ സ്വാഭാവികമായും കണ്ടെത്തുന്ന കാര്യങ്ങൾ അവർക്കനുകൂലമായിരിക്കുമല്ലോ.
സംഘത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല എന്നു മാത്രമുള്ള പരാതി ഞാൻ പരിഗണിക്കേണ്ടതില്ലെങ്കിലും, പറയുന്ന വാദങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽത്തന്നെ ഏകപക്ഷീയമാവുന്നുണ്ട് എഴുത്ത് - എന്ന മട്ടിൽ ആരെങ്കിലും അഭിപ്രായപ്പെട്ടാൽ മറുപടി നൽകേണ്ടതുണ്ട്. അതു ചെയ്യാറുമുണ്ട്. ഉദാഹരണത്തിന്, കേരളത്തിൽ തീവ്രവാദമുണ്ടാകുന്നതിനു “കാരണം തന്നെ സംഘപരിവാറാണ് “ – അപ്പോൾ അതു പറയാതെ തീവ്രവാദം മാത്രം പറഞ്ഞാൽ എങ്ങനെ ശരിയാകും – എന്നൊക്കെ ചോദിച്ചാൽ മറുപടി പറയാൻ ബാദ്ധ്യസ്ഥനാണ്. അതാണല്ലോ ഇതിന്റെ ആദ്യഭാഗത്ത് (മറ്റൊരു പോസ്റ്റ്) ജോക്കർ എന്നയാൾക്കുള്ള മറുപടികളിൽ വ്യക്തമാക്കിയത്.
നിത്യസാക്ഷീ, ഒരു ഓടോ:- താങ്കൾ കോഴിക്കോടിനടുത്ത് ഒരിടത്തു നിന്നാണെന്നും താങ്കളെ എനിക്കും തിരിച്ചിങ്ങോട്ടും മുൻപരിചയമുണ്ടെന്നും ഇടയ്ക്കെപ്പോഴോ തോന്നിപ്പോയി. ഒരുപക്ഷേ വെറും തോന്നലാവാം. എന്റെ തോന്നൽ സത്യമാണെങ്കിൽ മാത്രം എനിക്കൊരു മെയിൽ അയയ്ക്കുമോ? അങ്ങോട്ടു മെയിലയയ്ക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടാണു കമന്റിടുന്നത്. ഇതു പിന്നീടു ഡീലീറ്റു ചെയ്യും.
ReplyDeleteqw_er_ty
mone nakulaaa...sahadeva,,,ithenthaa ee blogil maaathram ithra anonimikal......
ReplyDeletemattoru anonimi
അനോണിമി,
ReplyDeleteഇവിടെ “അനോണിമി”കൾ അധികമായി അനുഭവപ്പെട്ടില്ലല്ലോ. എന്തായാലും, താങ്കൾ തന്നെ “അനോണിമി”യായി വന്നതു കൊണ്ട് അങ്ങനെ വരുന്നവരുടെ ഉദ്ദേശത്തേക്കുറിച്ച് പറഞ്ഞുതരേണ്ടതില്ലല്ലോ. പേരു വെളിപ്പെടുത്താതെ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നവരെ വിലക്കാൻ ഉദ്ദേശിച്ചിട്ടില്ല. അമിതസ്വാതന്ത്ര്യമെടുത്താൽ കമന്റു ഡിലീറ്റു ചെയ്യാമല്ലോ.
qw_er_ty
Nakulan: Good Job. We need to differentiate pseudo secular parties, who brings religion based on the names when there is a terror attack. I agree with you in many points. Present CPIM is a party does not have any ethics and morality.
ReplyDelete