October 19, 2008

കൊതി ! കൊതി ! മതം മാറാൻ കൊതി !

ഒരു അധോഗമന കവിത --- ഉണ്ണിപ്പിള്ള

----------------------------------------------------------------
ഈണം:-

എന്നു-മെന്റെ ചി-റകിന്റെ കീഴിൽ
നിന്നു-നിന്റെ....
” എന്ന മട്ട് (കോഴി).
----------------------------------------------------------------
ആദരസ്മരണ:-

കടമ്മനിട്ട
----------------------------------------------------------------
സമർപ്പണം :-

  • മതം മാ‘റ്റു’വാനുള്ള സ്വാതന്ത്ര്യത്തിനായി മരിക്കാൻ വരെ തയ്യാറുള്ള
    വിപ്ലവകാരികൾക്ക്.

  • ആരുടെയും പ്രേരണയോ പ്രലോഭനമോ ഭീഷണിയോ നിർബന്ധമോ
    ഒന്നുമില്ലാതെ, സ്വമതത്തിൽ മനസ്സുമടുത്ത് മതം മാറാൻ
    നിർബന്ധിതരായി എന്ന ഒറ്റക്കാരണത്താൽ മാത്രം
    ജീവൻ നഷ്ടമായ അനേകർക്ക്.

  • സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെട്ടാലും വേണ്ടില്ലെന്നു വച്ച് ജാതി മാത്രം
    മാറുമ്പോൾ, മൂക്കിന്റെ പാലം മുതൽ വീട്ടിലേയ്ക്കുള്ള പാലം വരെ
    നഷ്ടപ്പെടുന്നവർക്ക്.

----------------------------------------------------------------
“അച്ഛാ – മാറുക-യാണീ മതം ഞാൻ”
“ഇച്ഛ - കൊള്ളാം മ-നസ്സിൽ വച്ചോളൂ.. ”

“അച്ഛ – നെന്താണു - ഞാൻ മാറിയെന്നാൽ? ”
“ഒച്ച – വേണ്ട ന-ടപ്പില്ല മോനേ”

“അച്ഛ – നിത്രമേൽ - ചേതമെന്താണ് ? ”
“കൊച്ചി - നതൊന്നും - മനസിലാവില്ല”

“അച്ഛാ - വേണ്ട ത-ടുക്കേണ്ട പോകും. ”
“പശ്ചാ - ത്താപം പു-റകെ വന്നോളും”

“ഒന്നു - മാറുക - പോട്ടെ ഞാനച്ഛാ”
“പൊന്നു - മോനെ വി-ടില്ല ഞാൻ നിന്നെ”

“ഒന്നു – രണ്ടല്ല - മാറിയോരെത്ര പേർ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”


“പണ്ടു - വിശ്വൻ മ-റന്നുപോയെന്നോ? ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”


(Download this clip)


“പിന്നെ – പ്പോയി സു-ജേഷും സുനിലും ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”


(Download this clip)


“അന്നു - സൂരജ് മു-ഴപ്പിലങ്ങാട്ടെ? ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”


(Download this clip)


“പിന്നെ - ഷാജി പ-ടുവിലായ് ഷാജി”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”


(Download this clip)


“പിന്നെ - നിഖിലും – പണിക്കുപോകുമ്പോൾ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”


(Download this clip)


“ഇല്ല - നിൽക്കില്ല – പോകാനുറച്ചു”
“കൊല്ലാ - നില്ല മ-ടിയെന്നതോർത്തോ”

“ഒന്നു – മെന്നെത്ത-ടുക്കുവാനില്ല”
“ഒന്നു - കൂടി നീ - യോർത്തു നോക്കിക്കോ”

“നിശ്ച - യിച്ചു ക - ഴിഞ്ഞു ഞാനച്ഛാ”
“നിശ്ച - യിച്ചു ചി – ല,തെങ്കിൽ ഞാനും! ”

“ഈർച്ച - വാളൊന്നു - കാണുന്നതെന്താ? ”
“മൂർച്ച - പോര മി-നുക്കുവാനാണ് ”

“അച്ഛാ!!!!!!! – അച്ഛന്റെ - മോനല്ലേ ഞാനും? ”
“പിച്ച – വയ്പിച്ച - കാലം കഴിഞ്ഞു”

“അച്ഛ – നിത്രമേൽ - ക്രൂരനാകാമോ”
“നിശ്ച – യിച്ചു ക-ഴിഞ്ഞുപോയല്ലോ! ”

“ക്രൂര - നല്ല ഞാൻ - പാവമാണച്ഛാ”
“പേരു - നിന്റെ കു-റിച്ചു കഴിഞ്ഞു”

“ആര്യ-നല്ല ഞാൻ - ദ്രാവിഡനല്ല”
“കാര്യ – മില്പ പ–റഞ്ഞിട്ടതൊന്നും”

“പച്ച-യായ മ-നുഷ്യനാണച്ഛാ”
“പച്ച - യ്ക്കല്ല ചു-വപ്പിനെൻ ദാഹം! ”




പതിയെ പരക്കുന്ന ഇരുൾ .....

പശ്ച്ചാത്തലത്തിൽ ആർത്തനാദം.

ഓടിയകലുന്ന കാലൊച്ചകൾ.

ഒരു അമ്മയുടെ വിലാപത്തിന്റെ പശ്ചാത്തലത്തിൽ വേദിമദ്ധ്യത്തിൽത്തെളിയുന്ന സ്പോട്ട് ലൈറ്റിനു കീഴിൽ, നീട്ടിപ്പിടിച്ച വാളിന്റെ ചുവന്ന അരികുകൾ.

പൂർണ്ണമായി അണഞ്ഞശേഷം മങ്ങിയ വെട്ടമെത്തുമ്പോൾ....

തന്നെ ആവേശപൂർവ്വം എടുത്തുയർത്തിപ്പിടിച്ചിരിക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ, വീരപരിവേഷം ആസ്വദിക്കുന്ന മുഖത്തിനു മുമ്പിൽക്കൂടി നെഞ്ചിലേക്ക് ഒന്നിനു മേൽ ഒന്നായി വീഴുന്ന രക്തഹാരങ്ങൾ.

ആവേശമുയർത്തുന്ന മുദ്രാവാക്യ ലഹരി.

ആരംഭിക്കുന്ന ഗാനം.

ചോരവീണ മണ്ണിൽ നി....

താളാത്മകമായിത്തന്നെ താഴുന്ന കർട്ടൻ.

80 comments:

  1. അധോഗമനകലാസാഹിത്യസംഘത്തിന്റെ ആദ്യസംസ്ഥാനസമ്മേളനം കോട്ടയം തിരുവാർപ്പ് മത്തായിപ്പാലം കവലയിൽ വച്ച് നടക്കാൻ പോകുന്നു. വേദിയിൽ അവതരിപ്പിക്കുവാനായി ഉണ്ണിപ്പിള്ള തയ്യാർ ചെയ്ത കവിത

    ReplyDelete
  2. “പച്ച-യായ മ-നുഷ്യനാണച്ഛാ”
    “പച്ച - യ്ക്കല്ല ചു-വപ്പിനെൻ ദാഹം! ”

    :(

    ReplyDelete
  3. ചുവപ്പനില്‍ നിന്നും ഏത് വേറെ ഏത് മതത്തിലേക്ക് മാറിയാലും ഇതു തന്നെ. എന്തിന് വല്യേട്ടനില്‍ നിന്നും കുഞ്ഞെട്ടനിലേക്ക് മാറിയാല്‍ വരെ. ദേശാഭിമാനി മാറ്റി ചന്ദ്രിക വിതരണം ചെയ്തതിനല്ലേ ഒരു *പത്രപ്രവര്തകനു ജനകീയപ്രതിരോധം കിട്ടിയത്. കവിത അല്പം വലുതായാലും സാരമില്ല എല്ലാവരുടെയും ലിസ്റ്റ് ഇടെണ്ടാതായിരുന്നു.

    -----
    *പത്രം സൈക്കിളില്‍ വച്ചു വിതരണം ചെയ്യുന്നവന്‍.

    ReplyDelete
  4. ഒറിജിനൽ രണ്ടുദിവസം മുമ്പ് കേട്ടിരുന്നു. :-)

    ബി.ജെ.പി യിലേക്ക് മതം മാറാന്‍ നോക്കിയവരുടെ ലിസ്റ്റേയുള്ളുവല്ലോ.

    മറ്റു മതക്കാരുടെ പരിപാടിയിൽ ഒന്നു കൈയടിച്ചതിനു കൈയും കാലും തല്ലിയൊടിക്കപ്പെട്ട പോലത്തെ കേസൊക്കെ ചേര്ത്താൽ ഇതൊരു മഹാകാവ്യമാക്കാം.

    ഇതാ സാമ്പിൾ:-
    ശ്രീകണുപുരം: കെ.പി.സി.സി. ജന. സെക്രട്ടറി കെ.സുധാകരന്‍ കോണ്‍ഗ്രസ്‌ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ കൈയടിച്ച സി.ഐ.ടി.യു.ക്കാരന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. ഏരുവേശി പാടിക്കുറ്റി ക്ഷേത്രത്തിനടുത്ത ഇടശ്ശേരി രവി (സുമാ രവി -44)യുടെ കൈകാലുകളാണ്‌ തല്ലിയൊടിച്ചത്‌.............
    സി.പി.എമ്മിനുവേണ്ടി നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളതായി രവി പറയുന്നു!!!??????

    ReplyDelete
  5. നകുലേട്ടാ സത്യം പറഞ്ഞാല്‍ നന്നായി ചിരിച്ചു ....

    അത്യാവശ്യം ജാതിയൊക്കെ ഉള്ളത് തന്നെ സഖാക്കള്‍ക്ക് നല്ലത് .. ആര്‍.എസ്.എസ് ന്റെ സവര്‍ണ പ്രതീകങ്ങള്‍ എന്ന് ആരോപിചിരുന്നവകള്‍ ( രാമായണമാസം , സപ്താഹം , ഉത്സവങ്ങള്‍ ) ഒക്കെ മുന്നില്‍ നിന്ന് നടത്തേണ്ടി വരുന്ന ഗതികേടിലാണ് പാവങ്ങള്‍ ഇന്ന് ..

    പണ്ട് നിങ്ങളെ അങ്ങനെ ചെയ്തില്ലേ ... അതുകൊണ്ട് ഒരു കാലത്തും തമ്മില്‍ മിണ്ടരുത് .. മിണ്ടുന്നെന്കില്‍ ഞങ്ങളോട് മാത്രം ..
    ഞങ്ങള്‍ സവര്‍ണ സമുദായ സംഘടനകളിലോക്കെ അംഗങ്ങള്‍ ഒക്കെ ആകും .. എന്നാലും നിന്റെ സ്വത്വം ഞങ്ങള്‍ മറക്കില്ല .. അതില്‍ നിന്ന് കരകയറാന്‍ നിന്നെ ഞങ്ങള്‍ സമ്മതിക്കുകയുമില്ല ..

    വിവരം വെച്ചാല്‍ പിന്നെ കൊടി പിടിക്കാനും പോസ്റര്‍ ഒട്ടിക്കാനും ഒക്കെ ഞങ്ങള്‍ എന്തോ ചെയ്യും ..
    അതുകൊണ്ട് ഞങ്ങടെ കൂടെ തന്നെ നിന്നോളൂ ... ദാണ്ടേ കണ്ടില്ലേ നിങ്ങളെക്കാള്‍ പാവപ്പെട്ടവരായ ന്യൂന പക്ഷങ്ങള്‍ക്ക് ഞങ്ങള്‍ സ്കോളര്‍ഷിപ്പ് കൊടുക്കുന്നത് ...

    അഭിവാദ്യങ്ങളോടെ .......

    ReplyDelete
  6. ഹഹഹഹഹ്! കലക്കി! ഹഹഹ.ഇതാണ് കൊട്ട് എന്ന് പറഞ്ഞാൽ പള്ളിപ്പെരുന്നാളിന്റെ ബാന്റ് മേളം. ഹഹഹഹ്!

    ReplyDelete
  7. ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥ.

    അതിശക്തമായ വരികൾ.

    ReplyDelete
  8. ഇതിനോട് ചേര്‍ത്തു വയിക്കേണ്ടതാണ് ഡി.വൈ.എഫ്.ഐ യുടെ നുണപ്രചരണങ്ങള്‍.
    എന്റെ പ്രദേ‌ശത്തിനടുത്തായി ക്രിസ്ത്യന്‍ വിശ്വാസികളായ മുതിര്‍ന്ന കുട്ടികളെ പറഞ്ഞു ബോധിപ്പിച്ചിരിക്കുന്നത് സംഘ ശാഖകളില്‍ ഇവരോട് സംസാരിക്കരരുതെന്ന് അവിടെ വരുന്ന കുട്ടികളോട് പറയുമെന്നാണ്. ഇതു ആ കുട്ടികളെ അവരോടൊപ്പം നിര്‍ത്താനുള്ള തന്ത്രമായിരുന്നു. ഞാന്‍ രണ്ടുഭാഗത്തുള്ള കുട്ടികളോടും സംസാരിച്ചതില്‍ നിന്നും ഇതു വ്യക്തമായി. സത്യത്തില്‍ മതങ്ങള്‍ തമ്മില്‍ ഉള്ള അകല്‍ച്ച ‘ചുവപ്പൂ മതം’ പ്രയോജനപ്പെടുത്തുന്നു എന്നതാണ് സത്യം.

    ബാലഗോകുലം പ്രവര്‍ത്തിക്കുന്ന സമയത്ത് വേറെ പരിപാടികള്‍ കുട്ടികള്‍ക്കായി കൊണ്ടുവരുന്നതായിരിന്നു ഇവരുടെ വേറോരു തന്ത്രം.ഇതു ഹിന്ദു കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു, കുറച്ചു സാംസ്കാരിക പാ‍ഠങ്ങള്‍ ഒക്കെ പഠിച്ച് ഇവന്മാര്‍ ഭാവിയില്‍ ബി ജെ പി യില്‍ മറ്റോ ആയാലോ എന്നു ഭയന്നായിരിക്കും.രക്ഷകര്‍ത്താക്കള്‍ വിടാത്തതു കൊണ്ട് അതു പാളി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

    ReplyDelete
  9. മ്യാഊ മ്യാഊ.

    തല്‍കുത്തിമറിഞ്ഞാല്‍ പോലും കേരളത്തില്‍ ഒരു നിയമസഭാ സീറ്റുപോലും കിട്ടില്ല നകുല.

    കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു എന്നു പറയുന്നപോലെ ഉറക്കെ ഉറക്കെ കരയൂ.

    ReplyDelete
  10. കൊള്ളേണ്ടിടത്തു കൊണ്ടു തുടങ്ങിയല്ലോ ഉണ്ണിപ്പിള്ളേ :)

    ആത്മവിശ്വാസം കുറയുമ്പോളുണ്ടാകുന്ന പിച്ചും പേയുമൊക്കെ കേട്ടു തുടങ്ങി.

    ReplyDelete
  11. നകുലൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല.ആദ്യം സംഘത്തിന്റെയും ബിജെപിയുടേയും തല്ലൂതീർക്കാൻ നോക്ക്.എന്നിട്ടാകാം കവിതയെഴുത്ത്.
    അന്യമതക്കാരെയും പാർടിക്കാരെയും കുറ്റം പറഞ്ഞിട്റ്റ് എന്തുകാര്യം.അവർ സംഘടിക്കുന്നു വിലപേശുന്നു.നേടിയെടുക്കുന്നു.

    ശ്രമിച്ചാൽ നിങ്ങൾക്കും പറ്റും.

    ReplyDelete
  12. ha. ha. i liked it. but mr. nakulan,
    this is applicable to RSS too

    keep it up and down he he

    ReplyDelete
  13. കണ്ടന്‍ പൂച്ച. said...
    മ്യാഊ മ്യാഊ. തല്‍കുത്തിമറിഞ്ഞാല്‍ പോലും കേരളത്തില്‍ ഒരു നിയമസഭാ സീറ്റുപോലും കിട്ടില്ല നകുല.
    ---------------------------------------
    ബൂലോകത്തെ ഇടതുപക്ഷ മതേതര കഴുതപ്പുലികള്‍ മാത്രമല്ല കഴുതപ്പൂച്ചകള്‍ക്കും സമനില തെറ്റി എന്നു തോന്നുന്നു. എഴുത്തിന്റെ ഒരു ശക്തി എന്നല്ലാതെ എന്തു പരയാന്‍

    ReplyDelete
  14. ഏകേ,

    താങ്കൾ പറഞ്ഞതു ശരിയല്ല. അടിച്ചമർത്തലിന്റേയും അക്രമത്തിന്റെയും കാര്യത്തിൽ സി.പി.എമ്മുമായി തുലനം ചെയാവുന്ന ഒരൊറ്റ പ്രസ്ഥാനം പോലും ഇവിടെയില്ല. സംഘമെന്നല്ല, വേറേയൊന്നും.

    എന്തെങ്കിലും പറഞ്ഞാൽ ഉടൻ തന്നെ “മറ്റുള്ളവരും മോശമില്ല“ എന്നു പറഞ്ഞ് ഊരാൻ നോക്കുന്ന പരിപാടി ഇക്കാര്യത്തിൽ തീരെ നടപ്പില്ല.

    ആർ.എസ്.എസുകാർക്ക് മൃഗീയഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സി.പി.എമ്മുകാരെ ജീവിക്കാനനുവദിക്കാത്ത സാഹചര്യമൊന്നുമില്ല. പക്ഷേ, നേരേമറിച്ചുള്ള സ്ഥലങ്ങളിൽ അതല്ല സ്ഥിതി. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അവരെ എതിർക്കുന്നവരായ ആർക്കും – സംഘപ്രവർത്തകരെന്നല്ല – ആർക്കും മനസമാധാനമായി ജീവിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതൊക്കെ കേരളത്തിൽ ജീവിക്കുന്നവർക്കു നേരിട്ടു കണ്ടു മനസിലാക്കാവുന്നതേയുള്ളൂ.

    സ്വയംസേവകരുടെ ജീവനു പോലും വിലയില്ലാതാകുന്ന മട്ടിൽ നിരന്തരം ആക്രമണങ്ങളുണ്ടാകുകയും സുരക്ഷയ്ക്കായി വേറേ ആരെയും ആശ്രയിക്കാനില്ലാത്ത അവസ്ഥ വരികയും ചെയ്തിട്ടുള്ളപ്പോൾ പിടിച്ചു നിൽക്കാനായി സംഘം ശക്തമായ തിരിച്ചടികൾ കൊടുത്തിട്ടുണ്ടാവാം. പക്ഷേ ഒരിക്കൽ‌പ്പോലും തങ്ങളുടെ എതിർചേരിയിൽ നിൽക്കുന്നുവെന്ന കാരണത്താൽ മാത്രം വെറുതേനിൽക്കുന്നൊരാളെ അവർ ആക്രമിച്ചു പരിക്കേൽപിച്ച ചരിത്രമില്ല. സംഘം ഉൾപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങൾ ഒന്നുപോലും ഏകപക്ഷീയമായിരുന്നില്ല. ഒന്നും അവരായിട്ട് തുടങ്ങിയിട്ടുമില്ല. സംഭവങ്ങളുടെ തുടർച്ചയിൽ, സംഘം ആയുധമെടുക്കാൻ നിർബന്ധിതരാവുന്ന അന്നു മുതക്കേ വാർത്തകൾ പുറത്തുവിടൂ എന്നു വച്ച് സത്യം സത്യമല്ലാതാകുന്നില്ല.

    സ്വയംസേവകസംഘം എന്നതിന്റെ തുടക്കത്തിൽത്തന്നെയുള്ള “സ്വയം” എന്നതിന്റെ അർത്ഥം “സ്വന്തം ഇഷ്ടപ്രകാരമുള്ളത്“ എന്നു തന്നെയാണ്. സംഘം ഒരു കാര്യവും നിർബന്ധപൂർവ്വം അടിച്ചേൽ‌പ്പിക്കുന്ന പതിവില്ല. പാവപ്പെട്ട തൊഴിലാളികളും മറ്റും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഇടയ്ക്കിടെ നീക്കിവയ്ക്കുന്ന ഒറ്റരൂപാത്തുട്ടുകളും മറ്റും ചേർത്തുവച്ച് പൂർണ്ണമനസ്സോടെ വർഷത്തിലൊരിക്കൽ ഗുരുദക്ഷിണയായി അർപ്പിക്കുന്ന പണം മാത്രമാണ് സംഘത്തിന്റെ പ്രവർത്തനമൂലധനം. അവിടെയും യാതൊരു തരത്തിലുള്ള നിർബന്ധങ്ങളുമില്ല. മാർക്സിസ്റ്റുകളുടെ ഭീഷണശൈലിയിലുള്ള ബക്കറ്റു പിരിവുകളോ കോടികളുടെ കളികളോ ഒന്നും സംഘത്തിനില്ല. അതൊന്നും ഒരിക്കലും പ്രതീക്ഷിക്കേണ്ടതുമില്ല.

    തങ്ങളുടെ പ്രസ്ഥാ‍നത്തിൽ നിന്നു വിട്ടുപോയി എന്നു വച്ച് ഉടൻ തന്നെ വെട്ടിക്കൊല്ലുക, അങ്ങനെ പിന്നീടുള്ള കൊഴിഞ്ഞുപോക്കു തടയുക, പേടിപ്പിച്ചു കൂടെ നിർത്തുക, ഇതൊക്കെയു മാർക്സിസ്റ്റുകളുടെ മാത്രം ചരിത്രത്തിൽ നിന്നു വായിക്കാവുന്ന കഥകളാണ്. സംഘം ഒരിക്കലും അങ്ങനെ ചെയ്യില്ല. അവരെന്നല്ല, മാർക്സിസ്റ്റുകളല്ലാത്ത മറ്റു പ്രസ്ഥാനങ്ങളും അങ്ങനെ ചെയ്തു കണ്ടിട്ടില്ല.

    ReplyDelete
  15. "ആർ.എസ്.എസുകാർക്ക് മൃഗീയഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സി.പി.എമ്മുകാരെ ജീവിക്കാനനുവദിക്കാത്ത സാഹചര്യമൊന്നുമില്ല. പക്ഷേ, നേരേമറിച്ചുള്ള സ്ഥലങ്ങളിൽ അതല്ല സ്ഥിതി. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അവരെ എതിർക്കുന്നവരായ ആർക്കും – സംഘപ്രവർത്തകരെന്നല്ല – ആർക്കും മനസമാധാനമായി ജീവിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതൊക്കെ കേരളത്തിൽ ജീവിക്കുന്നവർക്കു നേരിട്ടു കണ്ടു മനസിലാക്കാവുന്നതേയുള്ളൂ."

    അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും സി പി എം കാരല്ലാത്തവര്‍ മനസമാധാനമായി ജീവിക്കുന്നില്ല എന്നാണല്ലോ അര്‍ത്ഥം. മുമ്പ് കണ്ണൂരില്‍(ആ നാട്ടുകാരനാണേ, നാട്ടിലായിരുന്ന സമയത്ത് ആ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞിട്ടുള്ളവനാ..., നാടുവിട്ടപ്പോഴാ ഇതുപോലുള്ള കള്ളപ്രചരണങ്ങളുടെ ആഴം മനസ്സിലായത്)മാത്രമായിരുന്നു രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും. ഇപ്പോഴത് പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, തിരു. എന്നിങ്ങനെ എല്ലായിടത്തും ആ‍യിരിക്കുന്നു. എന്താ കാരണം? അവിടങ്ങളിലെല്ലാം സി പി എം ശക്തിപ്പെടുന്നു. ആ പാര്‍ട്ടി ശക്തിപ്പെടുന്നിതില്‍ എതിരാളികള്‍ക്കുള്ള അസഹിഷ്ണുതയില്‍നിന്നും ഉണ്ടായതാണ് അക്രമങ്ങള്‍ എന്നല്ലേ കരുതേണ്ടത്?

    ReplyDelete
  16. കൊല്ലിയുടെ ഒരു കവിത തല്ലി നിവര്‍ത്തിയത്.

    ചോര കോരി തേവി ഞങ്ങള്‍
    വിപ്ലവം വരുത്തിടും
    വിപ്ലവം വരില്ലയെങ്കില്‍
    അക്രമങ്ങള്‍ ചെയ്തിടും

    പണിയെടുത്തു പശിയടക്കും
    പാവമാം ജനത്തിനെ
    പാര്‍ട്ടിയെന്നും ജാതിയെന്നും
    തമ്മിലടിപ്പിച്ചിടും

    തമ്മില്‍ തല്ലി ചാവുന്നോരുടെ
    ഇടയില്‍ ചാടി കേറിയിട്ടു
    ചോരയൂറ്റാന്‍ പറ്റുന്നോരുടെ
    കൂടെ മെല്ലെ ചേരണം.

    ചോര വേണം ചെങ്കൊടിക്കു
    മങ്ങലേറ്റിടാതിടാന്‍
    ചോര വേണം വിപ്ലവത്തിന്‍
    വീഥി ചായം പൂശുവാന്‍

    ചോപ്പുകാട്ടി വറ്റുകുത്തും
    കൂട്ട യൗവ്വനത്തെ മൊത്തം
    വെറളിയേറ്റി ആയുധത്താല്‍
    സഹോദരനെ കൊല്ലിക്കണം!

    ReplyDelete
  17. ജിവിയുടെ രണ്ട് അഭിപ്രായങ്ങൾ എത്രയും പെട്ടെന്ന് ആരെങ്കിലും സി.പി.എം. നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിൽ അവർക്കതു വലിയ ഉപകാരമായേനെ.

    (1) “കണ്ണൂരുപോലെ പലയിടത്തും സി.പി.എം. ശക്തിപ്പെടുകയാണ് “ ( :) )

    ഇതു പാർട്ടി നേതൃത്വം അറിഞ്ഞിരുന്നെങ്കിൽ - കൊഴിഞ്ഞുപോക്കിനേക്കുറിച്ചുള്ള ആശങ്കകൾ പ്രതിഫലിപ്പിച്ചുകൊണ്ട് കൊടിയേരിയടക്കം നടത്തിയ പ്രസ്താവനകൾ ഒഴിവാക്കാമായിരുന്നു. കോയമ്പത്തൂർ കോൺഗ്രസിലെ കണക്കവതരണം ഒഴിവാക്കാമായിരുന്നു. പാർട്ടികുടുംബങ്ങൾ നിർമ്മിച്ചില്ലെങ്കിൽ പ്രശ്നമാവുമെന്നു തുറന്നു പ്രഖ്യാപിച്ച് നാടൊട്ടുക്കും നടത്തിയ കുടുംബസമ്മേളനങ്ങൾ ഒഴിവാക്കാമായിരുന്നു. ഒടുവിൽ കണ്ണൂരിൽത്തന്നെയുള്ള കുടുംബസംഗമങ്ങളിൽ‌പ്പോലും ആയിരക്കണക്കിന് അംഗങ്ങളുടെ അഭാവമുണ്ടായതും അതു പരക്കെ ശ്രദ്ധിക്കപ്പെട്ടതും ഒഴിവാക്കാമായിരുന്നു.

    മറ്റു മതസ്ഥരെ അപേക്ഷിച്ച് കേരളത്തിലെ ഹിന്ദുക്കളുടെ സാമൂഹ്യസാമ്പത്തികപിന്നോക്കാവസ്ഥ കടുത്തതാണെന്നു ശാസ്ത്രസാഹിത്യപരിഷത്തു തന്നെ വിശദമായി പഠിച്ച് റിപ്പോർട്ടു സമർപ്പിച്ചെങ്കിലും അതു പൂഴ്ത്തിവച്ചിട്ട് മലപ്പുറം ചുവപ്പിക്കാനായി സച്ചാറിനേക്കാളും വലിയ പാലോളിക്കമ്മിറ്റി കൊണ്ടുവന്നത് : സഹികെട്ട പട്ടികജാതി/പട്ടികവർഗ്ഗസംഘടനക(ഒന്നും രണ്ടുമല്ല –നാല്പതിൽ‌പ്പരം സംഘടനക)ളുടെ പ്രതിനിധികൾ അദ്വാനിയുടെ സന്ദർശനവേളയിൽ അദ്ദേഹത്തെ സന്ദർശിച്ച് ചർച്ച നടത്തിയത് : അതുകണ്ടയുടൻ വിറളി പിടിച്ച് കൊച്ചിയിൽ പട്ടികജാതി സമ്മേളനം നടത്തിയത് : പാർട്ടിയംഗങ്ങളിലെ കുറച്ചു പട്ടികജാതിക്കാർ ഒന്നിച്ചുകൂടിയെന്നല്ലാതെ മറ്റൊരു ചലനവും അതിന് ഉണ്ടാക്കാൻ കഴിയാതെ പോയത് : കുറച്ചു പട്ടികജാതിസംഘടനകളുടേ ബദൽ സമ്മേളനം കാണേണ്ടി വന്നത് : വിദ്യാർത്ഥിസംഘടനയിൽ വരുന്നവർ പിന്നീടു പാർട്ടിയിൽ സജീവമാകുന്നില്ലെന്നു കണ്ടെത്തിയതിനാൽ ബംഗാൾ മോഡലിൽ അവരെ പാർട്ടിയോടടുപ്പിച്ചു തന്നെ നിലനിർത്തിക്കൊണ്ടുപോകാൻ (വിട്ടുപോകാതെ കുരുക്കു മുറുക്കാൻ ) തന്ത്രങ്ങളാവിഷ്കരിക്കാനുള്ള നയതീരുമാനമെടുത്തത് : അങ്ങനെ പലതും ഒഴിവാക്കാമായിരുന്നു. തിരുവാർപ്പിലെ പാലം‌വലിയടക്കം സകലതും ഒഴിവാക്കാമായിരുന്നു.

    പഴയ കുറേ അവകാശവാദങ്ങൾ, കുറച്ചു പരമ്പരാഗത കമ്മ്യൂണിസ്റ്റുകളുടെ പിന്തുടർച്ചക്കാർ, പഠിക്കുന്ന കാലം മുതലേ പേടിച്ചുകൂടെ നിന്നവർ, ഇങ്ങനെയൊക്കെയല്ലാതെ പുതുതലമുറയെ പാർട്ടിയിലേക്കാകർഷിക്കാൻ ഉതകുന്ന ആദർശങ്ങളൊന്നും അവകാശപ്പെടാനില്ലാതെ പരുങ്ങുകയല്ല – മറിച്ച് - സി.പി.എം. ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ് ! ജിവിയുടെ കണ്ടെത്തൽ ആരെങ്കിലുമൊന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും ടെൻഷൻ ഒഴിവാക്കാമായിരുന്നു. മറ്റുകുറേ സമ്മേളനങ്ങൾകൂടി വിളിച്ചുകൂട്ടുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.

    (2) “മാർക്സിസ്റ്റുപാർട്ടിയുടെ വളർച്ചയിൽ മറ്റുള്ളവർ അസഹിഷ്ണുതപ്പെടുന്നതുകൊണ്ടാണ് മറ്റിടങ്ങളിലും പ്രശ്നമുണ്ടാകുന്നത്.

    കുറഞ്ഞപക്ഷം ഇതെങ്കിലുമൊന്നു നേതൃത്വത്തെ അറിയിക്കുന്നതു നന്നായിരിക്കും. ടെൻഷനടിച്ചിരിക്കുന്നവർക്ക് ഒന്നു പൊട്ടിച്ചിരിക്കാനുള്ള അവസരം നൽകുകയാണു വേണ്ടത്. മറ്റുള്ളവരാണത്രേ പ്രശ്നമുണ്ടാക്കുന്നത്!

    പോലീസ് സ്റ്റേഷനുമുമ്പിൽ ബോംബുണ്ടാക്കാൻ മടിക്കില്ലെന്നു പ്രസംഗിച്ചയാളെ പോലീസ് വകുപ്പുതന്നെ ഏൽ‌പ്പിച്ചുകൊണ്ടുള്ള ഈ ഭരണം എന്നവസാനിക്കുന്നോ അന്നു നിൽക്കും ഇക്കണ്ട ആക്രമണങ്ങളെല്ലാം. ഇന്നിപ്പോളിതാ കോഴിക്കോട് അത്തോളിയിൽ ചിലരെ ആശുപത്രിയിൽ നിന്നു നിർബന്ധപൂർവ്വം ഡിസ്ചാർജ്ജു ചെയ്യിപ്പിച്ചിരിക്കുന്നു. അധിനിവേശപ്രതിരോധസമിതി നേതാവിനെ കൊല്ലാൻ ശ്രമിക്കുക : അതിനെതിരെ നടന്ന പ്രകടനത്തെ ആക്രമിച്ച് മറ്റു രണ്ടുപേരെ മരണാസന്ന നിലയിലാക്കുക : എന്നിട്ട് ആശുപത്രിക്കാരെ ഭീഷണിപ്പെടുത്തിയിട്ട് ഗുരുതരമായ പരിക്കുകളുള്ളവരേപ്പോലും ബലമായി ഡിസ്ചാർജ്ജു ചെയ്യിക്കുക : ഇതൊക്കെക്കണ്ടിട്ടും മറ്റുള്ളവരുടെ അസഹിഷ്ണുതയേപ്പറ്റി പറയുന്ന “ജി”വിച്ചേട്ടാ - മുമ്പു കണ്ണൂരിലായിരുന്നല്ലോ. ഇപ്പോൾ എവിടെയാണു “ജി”വിക്കുന്നത് എനു സംശയം തോന്നുന്നു. പൊറുക്കണേ.

    ReplyDelete
  18. ജി.വി, ഈ മൂപ്പിലാനെപ്പോലെയുള്ള വര്‍ഗീയ വിഷപ്പാമ്പുകള്‍ക്ക് മാളത്തിലിരുന്ന് എന്തും പറയാം. പുറത്തിറങ്ങിയാല്‍ തല്ലിക്കൊല്ലാമായിരുന്നു. പക്ഷേ ഇപ്പോഴും ഒളിച്ചിരിക്കുകയാണല്ലോ

    കമ്യൂണിസ്റ്റുകള്‍ക്ക് വിഷപ്പാമ്പുകളെ കൊല്ലാന്‍ മടിയില്ലെന്ന് അറിയാമല്ലോ.

    ReplyDelete
  19. വായിച്ചു. കേൾക്കുകയും ചെയ്തു. ഹഹ എന്നു നിസംഗമായി ചിരിക്കാൻ കഴിയാത്തതിനു ക്ഷമാപണം. ചിരിച്ചവരോടു വിയോജിപ്പും.

    കൊല്ലിയുടെ കവിതയും നന്നായി. ഇതു കൊല്ലിയല്ല, കൊലകൊല്ലിയായിപ്പോയി. അധോഗമനസംഘത്തിലേയ്ക്ക് അപേക്ഷയയച്ചുനോക്കൂ. അതോ ഇതിനകം തന്നെ അതിലുണ്ടോ?

    സ്വതന്ത്രമാദ്ധ്യമങ്ങൾ എന്നൊരു സംഗതി ഉണ്ടായി വരുമെന്നു വിപ്ലവകാരികൾ തീരെ വിചാരിച്ചിരിക്കില്ല. തമസ്ക്കരണതന്ത്രങ്ങൾ ഇനി ഫലിക്കില്ല. അനോണികളായും അല്ലാതെയും ആളുകൾ നഗ്നയാഥാർത്ഥ്യങ്ങൾ വിളിച്ചുപറയുന്നതു കേൾക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിറളി പിടിക്കുന്നതായിക്കാണുന്നു. സത്യത്തെ പ്രതിരോധിക്കുക അസാധ്യമായതിനാൽ ജല്പനങ്ങൾ പുറപ്പെടുവിക്കുന്നു. കൂടുതൽ നാണക്കേടുണ്ടാവാതിരിക്കാൻ മിണ്ടാതിരിക്കലാണു ബുദ്ധിയെന്നറിയാനുള്ള തിരിച്ചറിവൊട്ടില്ല താനും.

    വിഭാഗീയതയ്ക്കും തമ്മിൽത്തല്ലിനുമുള്ള കാരണമെന്ത് എന്നിനി അന്വേഷിക്കേണ്ടതില്ല. മാർക്സിസ്റ്റുകൾക്കു തിരിച്ചറിവുണ്ടായിരിക്കുന്നു എന്നതു തന്നെ കാരണം. വർഗ്ഗീയപ്പാമ്പുകളെ തല്ലാനുള്ള തീരുമാനമെടുത്തു. മാർക്സിസ്റ്റുകൾക്കുള്ളതിന്റെ പത്തിലൊന്നു വർഗ്ഗീയചിന്ത മനസ്സിലുള്ളവർ ഇന്നു കേരളത്തിലില്ല എന്ന സത്യം കൂടി ഒപ്പം തിരിച്ചറിഞ്ഞതോടെ പ്രശ്നമായി. പച്ചനുണകൾ പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കാൻ ശ്രമിക്കുന്ന, തീവ്രവാദസംഘടനകളെ പരസ്യമായി കെട്ടിപ്പിടിച്ചു സഹായിക്കുന്ന, കൊടും വിഷപ്പാമ്പുകളെയാണു തല്ലേണ്ടതെന്നു വരുമ്പോൾ, പരസ്പരം കൊത്തുകയല്ലാതെ നിവൃത്തിയില്ലല്ലോ.

    ReplyDelete
  20. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് എന്റെ പ്രൊഫൈലില്‍ പറഞ്ഞിട്ടുണ്ട് അനോണീ, താങ്കള്‍ എവിടെയാണ് ജീവിക്കുന്നത് എന്ന് ഞാന്‍ ചോദിക്കുന്നില്ല. അത് പറയാനാവാത്തത് കൊണ്ടാണല്ലോ അനോണിയായി വന്ന് ‘സത്യം’ വിളിച്ചുപറയുന്നത്.

    സി പി എം എപ്പോഴെങ്കിലും പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടായതായി പറഞ്ഞതായി അറിവില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ വിമര്‍ശനബുദ്ധ്യാ അവലോകനം ചെയ്യാനും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായാണ് അവര്‍ സമ്മേളനങ്ങള്‍ നടത്തുന്നത് എന്നാണ് എന്റെ അറിവ്. അത്തരം റിപ്പോര്‍ട്ടുകളെ സമ്മേളനാന്തരം വരാറുള്ളൂ.

    സി പി എംനെ തൊട്ടുകൂടാത്ത പാര്‍ട്ടിയായി കണ്ടിരുന്ന വലീയ വിഭാഗം ആള്‍ക്കാര്‍ ആ നിലപാട് മാറ്റി സി പി എം പറയുന്നത് ശ്രദ്ധിക്കാനും അവര്‍ക്ക് വോട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അതിലുള്ള അസഹിഷ്ണുത തന്നെയാണ് സി പി എംനെ ആക്രമിക്കാന്‍ അതിന്റ്നെ ഫാസിസ്റ്റ് എതിരാളികളെ പ്രേരിപ്പിക്കുന്നത്.

    അത്തോളിയില്‍ നടന്നത് താങ്കള്‍ എഴുതിയതുപോലെയല്ലല്ലോ, പല മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകളില്‍ ഞാന്‍ കേട്ടത്. എന്നെ സംബന്ധിച്ച്, ഒരു വാര്‍ത്തയും വായിക്കേണ്ടതില്ല, എല്ലാ പാര്‍ട്ടികളെയും ഒരേപോലെ ചീത്തവിളിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. കൂടുതല്‍ മാന്യവും ജനാധിപത്യപരവുമായ ഇടപെടല്‍ ഏത് പാര്‍ട്ടിയില്‍നിന്നും ഉണ്ടായോ ആ പാര്‍ട്ടിയോടാണ് ഇപ്പോള്‍ അനുഭാവം.

    ReplyDelete
  21. @ജിവി/JiVi

    "അത്തോളിയില്‍ നടന്നത് താങ്കള്‍ എഴുതിയതുപോലെയല്ലല്ലോ, പല മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകളില്‍ ഞാന്‍ കേട്ടത്. എന്നെ സംബന്ധിച്ച്, ഒരു വാര്‍ത്തയും വായിക്കേണ്ടതില്ല"


    'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം എന്ന ഗ്രന്ഥത്തിന്റെ സഹകര്‍ത്താവും' ദേശാഭിമാനിയില്‍ സഹപത്രാധിപരുമായിരുന്ന കെ.എസ്. ഹരിഹരന്‍ അത്തോളി സ്വദേശികളായ ഔദ്യോഗിഗ മാര്‍ക്സിസ്റ്റുകളുടെ ക്രൂരമര്ദ്ധനത്തിനിരയായി കഴിഞ്ഞ ദിവസം വരെ കോഴിക്കോട് ബീച്ചാശുപത്രിയിലയിരുന്നു. മേല്പ്പറഞ്ഞ പുസ്തകത്തിന്റെ മറ്റൊരു സഹകര്‍ത്താവും പു ക സ സംസ്ഥാന സെക്രെടരിയുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഹൈന്ദവ ഫാസിസത്തിന്റെ ഒറീസ്സ കാണ്ഠം 'പഠിക്കാന്‍' ഭുവനേശ്വരിലും കണ്ടമാലിലും ചുട്ടിതിരിയുംപോള്‍ തന്നെയാണ് നമ്മുടെ മുറ്റത്തെ മറ്റൊരു ഫാസിസം ഹരിഹരന് മേല്‍ രാത്തല്ലായി പെയ്തിരങ്ങിയത്.


    വായിക്കുക

    P.S. This is my first comment here. And Mr. JIVI, please read the pdf completely.

    ReplyDelete
  22. ജിവി,
    എന്നെ അറിയില്ലേ? ഞാന്‍ ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കുന്നു!

    എന്താ ? ഞാന്‍ ജീവിക്കുന്നത് എവിടെയാണെന്ന് പറഞ്ഞല്ലോ? പോരേ?

    പിന്നെ ജി.വി, ഈ മൂപ്പിലാനെപ്പോലെയുള്ള വര്‍ഗീയ വിഷപ്പാമ്പുകള്‍ക്ക് മാളത്തിലിരുന്ന് എന്തും പറയാം. പുറത്തിറങ്ങിയാല്‍ തല്ലിക്കൊല്ലാമായിരുന്നു. പക്ഷേ ഇപ്പോഴും ഒളിച്ചിരിക്കുകയാണല്ലോ
    കമ്യൂണിസ്റ്റുകള്‍ക്ക് വിഷപ്പാമ്പുകളെ കൊല്ലാന്‍ മടിയില്ലെന്ന് അറിയാമല്ലോ.
    ---ഇത് താങ്കള്‍ കണ്ടില്ലേ? പിന്നെങ്ങനാ ഒരാള്‍ സ്വന്തം സ്വതം പറഞ്ഞ് കമന്റിടുന്നത്? നാളെ ഇവിടെ ജീവിക്കണ്ടേ?

    എനിക്ക് സ്വന്തമായി ഒരു ബ്ലോഗും പ്രൊഫൈലും ഉണ്ട്.എങ്കിലും ജീവഭയത്താല്‍ അതുപയോഗിക്ക്കുന്നില്ല എന്നേ ഉള്ളൂ.ഗള്‍ഫിലേക്ക് ഒരു വിസ തരാമെങ്കില്‍ അതിന്ന് കമന്റിടാം :)


    അത്തോളിയില്‍ നടന്നതിനെ പറ്റി താങ്കള്‍ വായിച്ച/അറിഞ്ഞ മാധ്യമങ്ങള്‍ ഏതൊക്കെയാണ്? (ദയവായി കൈരളിയും ദേശാഭിമാനിയും പറയല്ലേ പ്ലീസ്.തിരുവാര്‍പ്പിലെ പാര്‍ട്ടി ഓഫീസ് ആക്രമണം പോലും പറയാത്ത പത്രത്തെ വിശ്വസിക്കാന്‍ അത്ര സോഷ്യലിസ്റ്റല്ല ഞാന്‍)

    പിന്നെ ജിവി , സിപി‌എം എവിടെ ശക്തരാകുന്നൂ എന്നാ പറയുന്നത്? അധീകാരത്തിന്റെ തണലില്‍ അക്രമം നടത്തുന്നതാണ് ശക്തിപ്പെടലെങ്കില്‍ നന്ന്!

    അടുത്ത തിരഞ്ഞെടുപ്പില്‍ (ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍) സിപി‌എം എത്ര സീറ്റ് നേടുന്നു എന്ന് കണ്ടിട്ട് ഒന്നുകൂടി ഈ വാചകങ്ങള്‍ പറയൂ.(കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സമിതി തെരഞ്ഞെടുപ്പ് പോലെ അല്ല എങ്കില്‍!)

    താങ്കള്‍ അനോണിയെ അനോണീന്ന് കളിയാക്കുന്നു - അപ്പോള്‍ താങ്കളോ? ഒരു പ്രൊഫൈല്‍ വന്നൂന്ന് വച്ച് അനോണിമിറ്റി മാറുമോ?നിങ്ങളുടെ പേരു പോലും ഇല്ലല്ലോ അതില്‍?


    കണ്ണൂരില്‍ നേരിട്ട് കണ്ടപ്പോള്‍ സാക്ഷി പറഞ്ഞു -പുറത്ത് വന്ന്നപ്പോള്‍ സത്യം മനസിലായി -താങ്കള്‍ക്ക് കണ്ണിനേയോ കാതിനേയോ വിശ്വാസം?

    അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും സി പി എം കാരല്ലാത്തവര്‍ മനസമാധാനമായി ജീവിക്കുന്നില്ല എന്നാണല്ലോ അര്‍ത്ഥം------ഇപ്പോഴത് പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, തിരു. എന്നിങ്ങനെ എല്ലായിടത്തും ആ‍യിരിക്കുന്നു. എന്താ കാരണം? അവിടങ്ങളിലെല്ലാം സി പി എം ശക്തിപ്പെടുന്നു---രണ്ടുമങ്ങോട്റ്റ് ചേരുന്നില്ലല്ലോ ജിവി?

    സി പി എംനെ തൊട്ടുകൂടാത്ത പാര്‍ട്ടിയായി കണ്ടിരുന്ന വലീയ വിഭാഗം ആള്‍ക്കാര്‍ ആ നിലപാട് മാറ്റി സി പി എം പറയുന്നത് ശ്രദ്ധിക്കാനും അവര്‍ക്ക് വോട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.---ആരെയാണാവോ ഉദ്ദേശിച്ചത്?

    എന്നെ സംബന്ധിച്ച്, ഒരു വാര്‍ത്തയും വായിക്കേണ്ടതില്ല---അതു തന്നെയാണ് കുഴപ്പവും.

    പിന്നെ ഈ ഫാസിസം എന്ന വാക്കിനു ജിവി കൊടുക്കുന്ന അര്‍ത്ഥം എന്തെന്നറിഞ്ഞാല്‍ കൊള്ളാം.

    ഇനി ഇതു കൂടി ഒന്ന് വായിക്കൂ (ഫാസിറ്റ് പത്രമാണോന്നറിയില്ല) - ഫ്fഅസിസ്റ്റ് പത്രത്തിന്റെ കള്ളപ്രചരണം

    ReplyDelete
  23. Blogger ജിവി/JiVi said...

    സി പി എംനെ തൊട്ടുകൂടാത്ത പാര്‍ട്ടിയായി കണ്ടിരുന്ന വലീയ വിഭാഗം ആള്‍ക്കാര്‍ ആ നിലപാട് മാറ്റി സി പി എം പറയുന്നത് ശ്രദ്ധിക്കാനും അവര്‍ക്ക് വോട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അതിലുള്ള അസഹിഷ്ണുത തന്നെയാണ് സി പി എംനെ ആക്രമിക്കാന്‍ അതിന്റ്നെ ഫാസിസ്റ്റ് എതിരാളികളെ പ്രേരിപ്പിക്കുന്നത്.

    -------------------------------
    തൊട്ടു കൂട്ടിക്കൊണ്ടിരുന്നവര്‍ രുചി മനസ്സിലായപ്പം വിട്ടു പോകുകയാണല്ലോ ജീവി. തിരുവാര്‍പ്പില്‍ സിപിയെമ്മില്‍ നിന്നു ആളുകള്‍ തങ്കളുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് സിപിയെമ്മിന്റെ ശക്തി കുറയുന്നത് കണ്ട് സിപിഐ ക്കാര്‍ നടത്തുന്ന കലപമായിരിക്കും.

    അങ്ങനെ സിപിഐയും ഫാസിസ്റ്റായി.

    എറ്റവും കൂടിയ ഫാസിസിസ്റ്റിനെ വിളിക്കനുള്ള പേരായിരിക്കും സിപി‌എം

    ReplyDelete
  24. അണ്ണന്മാരെ, ഞാന്‍ സമ്മതിച്ച് തന്ന്

    സി പി എം തന്നെ വലീയ ഫാസിസ്റ്റ് പാര്‍ട്ടി.

    സമാധാനമായല്ലോ, അല്ല ഇതിലപ്പുറം വേണമെങ്കില്‍ അതുമാവാം. പറയാന്‍ മടിക്കല്ലേ..

    ReplyDelete
  25. ജിവി,
    ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞണം കുത്തിയതാണ് എന്നാരും പറയില്ല

    ബെസ്റ്റ് പെര്‍ഫോമന്‍സ്

    മറുപടികള്‍ മറുപടികളായി പറയൂ,അല്ലാതെ വെറും പിണറായി ആകാതെ

    ReplyDelete
  26. ഞാന്‍ മുമ്പത്തെ കമന്റില്‍ എഴുതിയത്:

    “എന്നെ സംബന്ധിച്ച്, ഒരു വാര്‍ത്തയും വായിക്കേണ്ടതില്ല, എല്ലാ പാര്‍ട്ടികളെയും ഒരേപോലെ ചീത്തവിളിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. കൂടുതല്‍ മാന്യവും ജനാധിപത്യപരവുമായ ഇടപെടല്‍ ഏത് പാര്‍ട്ടിയില്‍നിന്നും ഉണ്ടായോ ആ പാര്‍ട്ടിയോടാണ് ഇപ്പോള്‍ അനുഭാവം“

    എനിക്ക് കിട്ടിയ മറുപടി:

    “എന്നെ സംബന്ധിച്ച്, ഒരു വാര്‍ത്തയും വായിക്കേണ്ടതില്ല---അതു തന്നെയാണ് കുഴപ്പവും.“

    ഇത്തരത്തില്‍ തര്‍ക്കിക്കുന്നവരോട് ഉത്തരം പറഞ്ഞ് കളിക്കുന്നുത് എന്നെത്തന്നെ കൊഞ്ഞനം കുത്തലാവും, അനോണി.

    ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തിയതാണെന്ന് താങ്കള്‍ക്ക് തോന്നിയല്ലോ! സമാധാനമായി ഇരുന്നാട്ടെ.

    ReplyDelete
  27. >> [ജിവി] “കൂടുതൽ മാന്യവും ജനാധിപത്യപരവുമായ ഇടപെടൽ ഏത് പാര്‍ട്ടിയില്‍നിന്നും ഉണ്ടായോ ആ പാര്‍ട്ടിയോടാണ് ഇപ്പോൾ അനുഭാവം.

    [നകുലൻ] ഇവിടെ സി.പി.എമ്മിനെയാണോ ഉദ്ദേശിച്ചിരിക്കുന്നതെന്നറിയില്ല. എന്തായാലും സി.പി.എമ്മിന്റെ മാന്യതയേക്കുറിച്ചും “ജനാധിപത്യപരത”യേക്കുറിച്ചും ഉൾപ്പാർട്ടി ജനാധിപത്യത്തേക്കുറിച്ചും വാചാലരാകുന്ന മറ്റു പലരേയും കണ്ടിട്ടുണ്ട്. ഈ വാദങ്ങൾ ശരിയാണെങ്കിൽ, ഗൌരവമുള്ള ചില ചോദ്യങ്ങളുയർത്തുന്നുണ്ട് അത്.

    സി.പി.എമ്മിന്റെ തെറ്റായ നയങ്ങൾ തിരുത്താൻ അവരുടെ ജനാധിപത്യപ്രവണതകൾക്കു സാധിക്കാത്തതെന്താണ് എന്നതാണു ചോദ്യം. ഒന്നുകിൽ സി.പി.എമ്മിലെ ഭൂരിപക്ഷവും ക്രൂരന്മാരും കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നവരുമായിരിക്കണം. അല്ലെങ്കിൽ, അത്തരക്കാരായ ന്യുനപക്ഷത്തിന് പാർട്ടിയിലെ മര്യാദക്കാരായ ഭൂരിപക്ഷത്തെ ഭയപ്പെടുത്തിയോ മറ്റോ നിശ്ശബ്ദരാക്കാൻ കഴിയുന്നുണ്ടാവണം.

    സി.പി.എം. വിട്ട് ബി.ജെ.പി.യിലേക്കു പോയവരെ മാത്രമല്ലല്ലോ കൊന്നത്. തലശ്ശേരിയിൽ മാർക്സിസ്റ്റുകാർ കൊന്നുകളഞ്ഞ ഫസൽ എന്ന യുവാവ് സി.പി.എം. വിട്ടിട്ട് മുസ്ലീം സംഘടനയിലേക്കല്ലേ പോയിരുന്നത് ? എന്നിട്ട്, ആ മുസ്ലീം യുവാവിനെ കൊന്നതു ഹിന്ദുക്കളാണെന്നു വാദിച്ച് വർഗ്ഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചു. ഒടുവിൽ സത്യം പുറത്തുവന്നു. അതേ കൊലപാതകത്തിലെ പ്രതിയായിരുന്ന മാർസിസ്റ്റുകാരൻ ജിജേഷ് പിന്നീട് മരണപ്പെട്ടു. മുസ്ലീം സംഘടന പകരം വീട്ടിയതാണെന്നു സംശയിക്കപ്പെട്ടു. പക്ഷേ അവിടെയും കഥയൊന്നുമറിയാതെ നിന്നിരുന്ന – തികച്ചും നിരപരാധികളായ - സംഘപ്രവർത്തകരെ കുറ്റപ്പെടുത്തി അറസ്റ്റുചെയ്യിച്ചു - കലാപമുണ്ടാക്കി അഞ്ചുപേരെ കൊന്നു. ഇപ്പോളതാ വീണ്ടും ജിജേഷ്‌വധത്തിലും മാർക്സിസ്റ്റുകൾ തന്നെയാവാം പ്രതികൾ എന്ന സൂചനകൾ പുറത്തുവന്നിരിക്കുന്നു. മാഹിയിലോ മറ്റോ വച്ച് മദ്യത്തിന്റെ ലഹരിയിൽ ജിജേഷ് ഒരിക്കൽ ഫസൽ വധം സംബന്ധിച്ച ചില വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നുവെന്നു കേൾക്കുന്നു. ജിജേഷ് വധത്തിലെ പ്രതികളേക്കുറിച്ച് പോലീസിന് ഒരു സൂചനപോലും ഇതുവരെ ലഭിച്ചില്ല എന്ന വാദം കൂടി കണക്കിലെടുക്കുമ്പോൾ, സംശയിക്കപ്പെടുന്നത് മാർക്സിസ്റ്റുകൾ തന്നെയാണ്. ഭരണം മാറുന്നതുവരെ അവർ അറസ്റ്റുചെയ്യപ്പെട്ടേക്കില്ല.

    അതിനു മുമ്പ് ബി.ജെ.പി. പ്രവർത്തകൻ കൂടിയായ അഭിഭാഷകൻ വത്സരാജക്കുറുപ്പിനെ മാർക്സിസ്റ്റുകൾ വധിച്ചിട്ട് അതുപോലും സംഘപ്രവർത്തകരുടെ തലയിൽത്തന്നെ വച്ചതു വേറേ കഥ!

    മറ്റു സ്ഥലങ്ങളിൽ മാർക്സിസ്റ്റുകൾ ശക്തിപ്രാപിക്കുന്നതിനാൽ ഫാസിസ്റ്റുകൾ അവരെ വേട്ടയാടുന്നു എന്ന മട്ടിലൊക്കെപ്പറയുന്നത് എത്രമാത്രം അർത്ഥശൂന്യമാണ് ! അതൊക്കെ കണ്ണുമടച്ച് അംഗീകരിച്ചാൽത്തന്നെ, താങ്കളുടെ നാടായ കണ്ണൂരിൽ നടക്കുന്നതെങ്കിലും ശുദ്ധകൊള്ളരുതായ്മയാണെന്നു താങ്കൾ സമ്മതിക്കുന്നോ?

    കണ്ണൂരിൽ കഴിഞ്ഞയിടെ നടന്ന രണ്ടു കലാപങ്ങളും തുടങ്ങിവച്ചത് മാർക്സിസ്റ്റുകളായിരുന്നില്ലേ? ആദ്യകലാപത്തിൽ അനവധി സംഘപ്രവർത്തകർ വെട്ടേറ്റുവീണതിനുശേഷം മാത്രമല്ലേ സംഘം ആയുധമെടുക്കാൻ നിർബന്ധിതരായത്? രണ്ടു തവണയും ഏറ്റവുമധികം പരിക്കേറ്റത്‌ സംഘത്തിനല്ലേ? മാർക്സിസ്റ്റുകൾക്കു ഭൂരിപക്ഷമുണ്ടായിരിക്കുക മാത്രമല്ല – അക്രമികളുടെ വൻ‌സന്നാഹം തന്നെ കയ്യിലുള്ള കണ്ണൂരിൽ, സംഘമായിട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ച് മാർക്സിസ്റ്റുകളോട് ഏറ്റുമുട്ടുമെന്നു കരുതാൻ മാത്രം വിഡ്ഢികളാണോ ജനങ്ങൾ? സംഘമാണു പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്ന വാദം നൂറുശതമാനം അർത്ഥശൂന്യമാണ്. ആ വാദങ്ങളൊക്കെ ഇതിനകം തന്നെ തകർന്നു തരിപ്പണമായിക്കഴിഞ്ഞവയാണ്.

    സമ്മേളനങ്ങളിൽ എന്തൊക്കെ നല്ലകാര്യം ചർച്ചചെയ്താലും ശരി – അവയൊക്കെ അരുതാത്തതു പലതിനും കൂടി മറയൊരുക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിനു ശേഷം ആക്രമണമുണ്ടാകുമെന്നു ബി.ജെ.പി.യ്ക്കു വ്യക്തമായ സൂചന ലഭിച്ചതല്ലേ? അതവർ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയതല്ലേ? അറിവ്‌ നൂറുശതമാനം ശരിയായിരുന്നുവെന്നു തെളിയിച്ചുകൊണ്ട്‌ മാർക്സിസ്റ്റുകൾ സുമേഷിനെ വെട്ടിപ്പിളർന്നു കൊണ്ട് കലാപവും തുടങ്ങിയില്ലേ? രോഗിയും വൃദ്ധനുമായിരുന്ന സുരേന്ദ്രനേയടക്കം മൊത്തം അഞ്ചുപേരെ അങ്ങനെ കൊന്നില്ലേ? അനേകരെ ജീവച്ഛവങ്ങളാക്കിയില്ലേ?

    അത്തവണയും സംഘം കഴുത്തുനീട്ടിക്കൊടുക്കുക മാത്രമായിരുന്നില്ല എന്നതു സമ്മതിക്കുന്നു. പക്ഷേ, തെറ്റായ കാരണങ്ങൾ നിരത്തി കലാപം തുടങ്ങിയതും പടർത്തിയതും ഒടുവിൽ ഇനി മതി എന്നു തോന്നിയപ്പോൾ അവസാനിപ്പിച്ചതും എല്ലം മാർക്സിസ്റ്റുകൾ തന്നെയായിരുന്നു. ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് പോലീസുകാർ വഴി നടത്തിയ പീഢനങ്ങൾ വേറെ. രണ്ടുകലാപങ്ങളുടെയും സമ്പൂർണ്ണ ഉത്തരവാദിത്തത്തിൽനിന്ന് മാർക്സിസ്റ്റുകൾക്ക് മാറിനിൽക്കാനാവില്ല.

    മാർക്സിസ്റ്റുകൾ അന്നു കൊന്ന അഞ്ചു സംഘപ്രവർത്തകരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട്‌ - അത്‌ സംഘം നടത്തിയ കൊലപാതകമാണെന്നു പറഞ്ഞ്‌ മാർക്സിസ്റ്റുകാരൻ സഹദേവൻ ഇംഗ്ലീഷിൽ ബ്ലോഗെഴുതി കേരളത്തിനു പുറത്തു വിൽ‌പ്പനയ്ക്കു വച്ചില്ലേ?

    സമാധാനചർച്ചകളിലെ ഉറപ്പുകളെല്ലാം കാറ്റിൽ‌പ്പറത്തി പിന്നെയും എത്രയോ തവണ സംഘപ്രവർത്തകരെ ആക്രമിച്ചു. വീണ്ടും കൊലപാതകങ്ങളും നടത്തിയില്ലേ? വെട്ടിയിട്ടിരിക്കുന്ന ശരീരത്തിനു മുകളിൽ ഫാസിസ്റ്റ് എന്നൊരു ലേബലൊട്ടിച്ചാൽ കൊലപാതകത്തിനു ന്യായീകരണമായി എന്നു കരുതരുത്. മുകളിലൊരാൾ അനോണിയെ (അതോ എന്നെയോ?) ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കിയതു പോലെ, പാമ്പിനെ കൊല്ലാൻ മടിക്കില്ല എന്നൊക്കെ മസിലു പെരുക്കിയാൽ ജനം കൂടുതൽ കാർക്കിച്ചുതുപ്പുകയേയുള്ളൂ. മനസ്സാക്ഷിയുള്ളവർ സി.പി.എമ്മിന്റെ നുണപ്രചാരണങ്ങൾ വിശ്വസിക്കില്ല.

    ഏറ്റവും അവസാനം ഇതാ രണ്ടാഴ്ച മുമ്പ് കണ്ണൂരിനടുത്ത് കാസർഗോഡ് അദ്വാനി വന്ന സമയത്ത് ഒരു മുസ്ലീം ചെറുപ്പക്കാരനെ മാർക്സിസ്റ്റുകൾ ചേർന്നു കൊന്നു തള്ളി. അപ്പൊഴും സംഘപ്രവർത്തകരുടെ മേൽ കുറ്റം ചാർത്തി ഹർത്താൽ പോലും നടത്തി! ഒരു കലാപത്തിനു വരെ വഴിതെളിച്ചേക്കുമായിരുന്ന മട്ടിൽ വർഗ്ഗീയപ്രചാരണം നടത്തി. ഭാഗ്യത്തിന് രണ്ടു ദിവസങ്ങൾക്കകം തന്നെ ഡി.വൈ.എഫ്.ഐ.ക്കാരായ പ്രതികൾ അറസ്റ്റിലായി!

    എന്തൊരു നാണക്കേടാണിത്! ഈ സി.പി.എം. കാ‍ട്ടിക്കൂട്ടുന്നതൊക്കെ എത്ര നിന്ദ്യമായ പരിപാടികളാണ്! മാർക്സിസ്റ്റുകാർ എങ്ങനെയാണു മറ്റുള്ളവരുടെ മുഖത്തുനോക്കുന്നത്! കള്ളം പറയാൻ ഇവർക്കു യാതൊരു ലജ്ജയുമില്ലാത്തതെന്താണ്!

    ജിവീ, ഉറപ്പാണ് - താങ്കൾക്ക് അനുഭാവം സി.പി.എമ്മിനോടാവാൻ വഴിയില്ല. കൂടുതൽ “മാന്യ”മായ ഇടപെടൽ ഉണ്ടായത് അവരുടെ ഭാഗത്തുനിന്നാണെങ്കിൽ, മറ്റുള്ളവരുടെ ഇടപെടലുകൾ അപ്പോൾ എത്രമാത്രം നികൃഷ്ടമായിരിക്കണം! ഒരുപക്ഷേ താങ്കളുടെ വ്യക്തിപരമായ അനുഭവങ്ങളെടുത്താൽ അതു സത്യമായേക്കാം. പക്ഷേ പൊതുവിൽ ലഭിക്കുന്ന ചിത്രമനുസരിച്ചു പറയുകയാണെങ്കിൽ, മനുഷ്യത്വമുള്ള ഏതൊരാൾക്കും ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഇടപെടലുകളാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ കൊള്ളരുതായ്കകളുമായി തട്ടിച്ചു നോക്കിയാൽ കാതങ്ങൾ മുമ്പിൽ! ആളുകൾ വിട്ടുപോകുന്നെങ്കിൽ അതിന്റെ കാരണം കണ്ടെത്തി തിരുത്തുകയാണു വേണ്ടത്. വാളുകൊണ്ടു തടയാവുന്നതല്ല ആ പോക്ക്.

    കലാപങ്ങൾക്കു ശേഷവും കണ്ണൂരിലെ മാർക്സിസ്റ്റുകൾ മാന്യന്മാരാണെന്നു ചിലർ വാദിച്ചപ്പോൾ ഉയർന്ന ചില ചിന്തകൾ ഇവിടെ പറഞ്ഞിരുന്നു. കണ്ണൂർ - പ്രശ്നപരിഹാരം എത്ര ലളിതമാണ്!

    qw_er_ty

    ReplyDelete
  28. ജിവി,

    എന്റെ കമന്റ് താങ്കളെ ഏതെങ്കിലും രീതിയില്‍ വേദനിപ്പിച്ചു എങ്കില്‍ മാപ്പ് ചോദിക്കുന്നു :

    അത്തോളിയില്‍ നടന്ന സംഭവം, തിരുവാര്‍പ്പ് സംഭവം എന്നിവയില്‍ ജിവിക്ക് വിവരം ലഭിച്ച മാധ്യമങ്ങള്‍ ഏതൊക്കെ ആണ് എന്ന എന്റെ ചോദ്യം ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നു :

    "അത്തോളിയില്‍ നടന്നത് താങ്കള്‍ എഴുതിയതുപോലെയല്ലല്ലോ, പല മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകളില്‍ ഞാന്‍ കേട്ടത്. "-
    എന്ന് പറയുമ്പോള്‍ ജിവി കേട്ടതെന്തെന്ന് പറയുവാനുള്ള ധാര്‍മ്മിക ചുമതല താങ്കളില്‍ വരുന്നില്ലേ?

    (ദേശാഭിമാനി ഒഴികെ എല്ലാ പത്രങ്ങളിലും ഈ രണ്ട് വാര്‍ത്തകളും വന്നിരുന്നു,ദേശാഭിമാനിയില്‍ റഫറന്‍സ് പോലുമില്ല എന്നിരിക്കെ , അതില്‍ സിപി‌എമ്മിനു ദോഷം ചെയ്യുന്ന ഘടകങ്ങള്‍ ഉള്ളതിനാലായിരിക്കുമല്ലോ പാര്‍ട്ടി പത്രം ആ വാര്‍ത്തകളെ തമസ്കരിച്ചത്?)

    കണ്ണൂരില്‍ ജിവി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷി പറയുകയും കണ്ണൂരിനു പുറത്തെത്തിയപ്പോള്‍ സത്യം ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് ജിവി പറഞ്ഞിരുന്നല്ലോ. അപ്പോള്‍ ഒന്നുകില്‍ താങ്കള്‍ കണ്ണൂരില്‍ വച്ച് പറഞ്ഞത് കള്ളസാക്ഷി ആകണം(അപ്പോള്‍ ആ സാക്ഷി പറയാന്‍ താങ്കളെ പ്രേരിപ്പിച്ച വ്യക്തികള്‍/ഘടകങ്ങള്‍ എന്താണ്?) അല്ലെങ്കില്‍ അവിടെ നടന്ന സംഭവം പാര്‍ട്ടി തെറ്റു ചെയ്തതിനാലാകണം ജിവി സാക്ഷി പറഞ്ഞത് (അപ്പോള്‍ ആ തെറ്റിനെ ജിവി ന്യായീകരിക്കുന്നുണ്ടോ?)


    കൂടുതല്‍ മാന്യവും ജനാധിപത്യപരവുമായ ഇടപെടല്‍ ഏത് പാര്‍ട്ടിയില്‍നിന്നും ഉണ്ടായോ ആ പാര്‍ട്ടിയോടാണ് ഇപ്പോള്‍ അനുഭാവം“ -
    (നേരത്തെ ആ വാചകങ്ങള്‍ കൂട്ടി വായിക്കാന്‍ കഴിയാതിരുന്നതിനാലാണ് എനിക്ക് തെറ്റ് സംഭവിച്ചത് എന്ന് പറഞ്ഞു കൊള്ളട്ടെ) കണ്ണൂരില്‍ പാര്‍ട്ടിക്കെതിരെ സാക്ഷി പറഞ്ഞ ജിവിക്ക് പാര്‍ട്ടിയില്‍ നിന്നും ഉണ്ടായ ജനാധിപത്യപരവും മാന്യവുമായ പ്രതികരണം എന്തെന്ന് ഞാന്‍ അല്‍ഭുതപ്പെടുകയാണ്.ജിവിക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും ഉണ്ടായ അതിലും മോശമായ അനുഭവങ്ങള്‍ എന്തെന്ന് ആകാംക്ഷ തോന്നുകയാണ് (സിപി‌എമ്മിന്റേത് ഏറ്റവും നല്ല പെരുമാറ്റമെങ്കില്‍, ഒന്നുകില്‍ ജിവി മറ്റ് പാര്‍ട്ടികളുമായി ഇടപഴകിയിട്ടില്ല,അല്ലെങ്കില്‍ കേരളത്തിലെ മറ്റ് കക്ഷികളെല്ലാം ലോകത്തിലേക്കും വച്ച് മോശമാകണം,അതും അല്ലെങ്കില്‍ എന്റെ സ്ഥിരബുദ്ധിക്കെന്തോ തകരാറുണ്ട്.)


    നകുലന്റെ ഒറീസ പോസ്റ്റ് പലരേയും ഉത്തരം മുട്ടിച്ചു എന്നും സത്യങ്ങള്‍ പുറത്ത് വരുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും മനസിലാക്കാന്‍ മറ്റൊന്നും വേണ്ട, ഇവിടെയും അവിടെയും ഒരു സംവാദത്തിനോ ,ഒരു കമന്റ് ഇടാനോ പോലും ഭയന്നവര്‍ പുതിയ ബ്ലോഗും കവിതയും ഒക്കെ കൊണ്ട് പ്രതികരിക്കാനും (പിടിച്ച് നില്‍ക്കാനും) ശ്രമിക്കുന്നത് കണ്ടാല്‍ മതി.(സത്യത്തില്‍ സഹതാപം തോന്നിപ്പോകുന്നു, അവരറിയുന്നുവോ അതിലൂടെ അവര്‍ സമ്മതിക്കുകയാണ് എന്ന് - നകുലന്റെ പോസ്റ്റ് അവരുടെ നുണകള്‍ കൊണ്ട് പടുത്ത അസ്ഥിവാരത്തിലേറ്റ ആഘാതമാണ് എന്ന്?)


    ഏതായാലും 'വര്‍ഗീയ ഫാ‍സിസ്റ്റുകള്‍' എന്ന് താങ്കളും 'വിഷപ്പാമ്പുകളെ'ന്ന് മുകളില്‍ സഹിഷ്ണുതയുടെ അവതാരമെന്ന് ജിവി പറഞ്ഞ റീഡിനെ പോലെ ഉള്ളവരും വിവക്ഷിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ ജിവി ശ്രദ്ധിക്കേണ്ട, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന, കൂസിസ്റ്റെന്ന് വര്‍ഗീയ (ലേബല്‍ ചെയ്യപ്പെട്ട)ഫാസിസ്റ്റുകളും ഫാസിസ്റ്റെന്ന് സിപി‌എമ്മും വിളിക്കുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ വരികളില്‍ ചിലത് (23/10/2008 മാതൃഭൂമിയിലെ ഇടതുപക്ഷം എന്ന കോളത്തില്‍ എഴുതിയത്) അടുത്ത കമന്റില്‍ നല്‍കാം, ജിവി അദ്ദേഹത്തെ എന്ത് വിളിക്കും?


    സത്യത്തില്‍ ഞാന്‍ സ്വന്തം പ്രൊഫൈലില്‍ കമന്റാത്തത് ഭയന്നാണ്- ഫാസിസ്റ്റെന്നും വര്‍ഗീയവാദിയെന്നും മുദ്രകുത്തപ്പെട്ട് ഇവിടെ ചിലരെ പോലെ എനിക്കും ഊരു വിലക്ക് ലഭിക്കുമോ എന്ന്.


    ജിവിക്ക് മറ്റൊന്നിനും മറുപടി തരാന്‍ കഴിയുന്നില്ല എങ്കില്‍ , ഈ ചോദ്യത്തിനെങ്കിലും മറുപടി തരിക : “പലരും സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് അര്‍ത്ഥം തേഞ്ഞു പോയ ഒരു വാക്കാണ് ഫാസിസം എന്നത്.ജിവി അതിനു നല്‍കുന്ന അര്‍ത്ഥം എന്താണ്?” - ഫാസിസം എന്ന വാക്കിനു ഞാന്‍ നല്‍കുന്ന അര്‍ത്ഥം തന്നെ ആണോ ജിവി നല്‍കുന്നത് എന്നറിയാന്‍ ചോദിക്കുകയാണ്, (മറ്റൊന്നിനും ഉത്തരമില്ലെങ്കിലും ഇതിനെങ്കിലും തരിക, കാരണം ഇത് ജിവിയുടെ ചിന്തയാണ്,ഫാസിസം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അതിനൊരു അര്‍ത്ഥം പരികല്‍പ്പിച്ചാവും ഉപയോഗിക്കുന്നത്,ആ അര്‍ത്ഥമെന്ത് എന്നു മാത്രമാണ് ചോദ്യം)

    ReplyDelete
  29. ആശയവും ആയുധവും

    സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഒരാള്‍ക്ക്‌
    തനിച്ചോ മറ്റൊരു സംഘടനയില്‍ ചേര്‍ന്നോ
    പൊതുസമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും ജീവിക്കാനുമുള്ള അവകാശമില്ലെന്ന സമീപനമാണ്‌ സി.പി.എം. നേതൃത്വം എടുക്കുന്നത്‌

    ഇടതുപക്ഷം
    അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌



    1.ഇന്ന്‌ പാര്‍ട്ടി പത്രത്തില്‍ കാണാത്തതും എന്നാല്‍ മറ്റ്‌ പത്രങ്ങളില്‍ വന്നതുമായ രണ്ട്‌ വാര്‍ത്തകളാണ്‌ അതിനിടയാക്കുന്നത്‌. ''അധിനിവേശപ്രതിരോധസമിതി സംസ്ഥാന സെക്രട്ടറി കെ.എസ്‌. ഹരിഹരനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ അത്തോളിയില്‍ പ്രകടനം നടത്തിയവരെ പ്രകടനമായെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. വടികൊണ്ടുള്ള അടിയേറ്റാണ്‌ പലര്‍ക്കും പരിക്കേറ്റത്‌''-എന്നാണ്‌ മാതൃഭൂമി വാര്‍ത്ത. ഇതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫില്‍ പെടാത്ത രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അത്തോളിയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കയാണ്‌ എന്നും. ദേശാഭിമാനി ഒഴിച്ചുള്ള മറ്റെല്ലാ മാധ്യമങ്ങളും (ചാനലുകളടക്കം) കഴിഞ്ഞ ദിവസങ്ങളില്‍ സൂക്ഷ്‌മമായി ശ്രദ്ധിച്ച ഒരു കേരളീയന്‌ സംഭവത്തിന്റെ പശ്ചാത്തലം ഏതാണ്ടിങ്ങനെ വ്യക്തമാകും. കമ്യൂണിസ്റ്റ്‌ പ്രചാരണസമിതിയുടെ നേതൃത്വത്തില്‍ അത്തോളിയില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ച്‌ മടങ്ങുകയായിരുന്നു ഹരിഹരന്‍. രാത്രി കോഴിക്കോട്ട്‌ ബസ്സിറങ്ങി നടന്ന ഹരിഹരനെ അത്തോളിയില്‍ നിന്ന്‌ ബസ്സില്‍ പിന്തുടര്‍ന്നവര്‍ വളഞ്ഞ്‌ ആക്രമിച്ചു. കല്ലുകൊണ്ട്‌ തലയ്‌ക്കടിച്ചു. ടാക്‌സി ഡ്രൈവര്‍മാരും വഴിയാത്രക്കാരും ചെന്നപ്പോള്‍ അക്രമികള്‍ ഓടിപ്പോയി

    2.ഹരിഹരന്‍ അധിനിവേശ പ്രതിരോധ സമിതി സെക്രട്ടറി മാത്രമല്ല. ചീഫ്‌ എഡിറ്റര്‍ വി.വി.ദക്ഷിണാമൂര്‍ത്തി അടക്കം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി പത്രാധിപസമിതിയുടെ ഹാജര്‍പട്ടികയില്‍ ഇനിയും നിയമപരമായി നീക്കം ചെയ്‌തിട്ടില്ലാത്ത (സസ്‌പെന്‍ഷനില്‍ കഴിയുന്ന) ഒരാള്‍ കൂടിയാണ്‌. അധിനിവേശപ്രതിരോധസമിതിയുടെയോ കമ്യൂണിസ്റ്റ്‌ പ്രചാരണസമിതിയുടെയോ മറ്റേതെങ്കിലും സംഘടനയുടെയോ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്‌

    3.ആശയപരമായി വിയോജിപ്പുള്ളവരെ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താന്‍ പാര്‍ട്ടിക്ക്‌ കഴിയുന്നില്ലെങ്കില്‍ അത്‌ നേതൃത്വത്തിന്റെ ദൗര്‍ബല്യവും പരാജയവുമാണ്‌. ഹരിഹരനെ പോലുള്ളവര്‍ അധിനിവേശ പ്രതിരോധസമിതിയിലൂടെയോ കമ്യൂണിസ്റ്റ്‌ പ്രചാരണസമിതിയിലൂടെയോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നയങ്ങള്‍ക്ക്‌ നിരക്കുന്നതല്ലെങ്കില്‍ അത്‌ വിശദീകരിച്ച്‌ അണികളെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടിക്ക്‌ കഴിയേണ്ടതാണ്‌. അതിന്‌ പകരം കല്ലും ആയുധവുമെടുത്ത്‌ ആളുകളെ ഉന്മൂലനം ചെയ്യുക എന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ പൊറുക്കാനും അംഗീകരിക്കാനും കഴിയില്ല

    4.സി.പി.എമ്മുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ കേരളത്തിലാകെ പടര്‍ന്നു പിടിക്കുന്ന ആപത്‌കരമായ പ്രവണതയുടെ ഉദാഹരണങ്ങള്‍ ഏറിയേറി വരികയാണ്‌. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പില്‍ സി.പി.എം. വിട്ടതിന്റെ പേരില്‍ പാലം വലിച്ചതും വഴിമുടക്കിയതും ദിവസങ്ങളായി മാധ്യമങ്ങളില്‍ (പാര്‍ട്ടിപത്രം ഒഴികെ) വാര്‍ത്തയായി നിറഞ്ഞു നില്‍ക്കുന്നു. തിരുവാര്‍പ്പിലെ ഒരു കുടുംബം സി.പി.ഐ.യിലേക്ക്‌ മാറി. അഭിപ്രായ-സഞ്ചാര സ്വാതന്ത്ര്യം മാത്രമല്ല ജീവിതോപാധി മുട്ടിക്കുന്നതടക്കമുള്ള ഫാസിസ്റ്റ്‌ നടപടികളാണ്‌ സി.പി.എം.അവിടെ സ്വീകരിച്ചത്‌

    5. അധികാരവും പോലീസും കൈയിലുണ്ടാകുമ്പോള്‍ ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കാവുന്ന കെടുതിയിലേക്കാണ്‌ കേരളത്തില്‍ സി.പി.എം. വീണിരിക്കുന്നത്‌.

    6.വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ്‌ കമ്യൂണിസ്റ്റുകാരുടെ ഗതിയെ നിയന്ത്രിക്കുന്നത്‌ എന്ന്‌ എഴുതിവെച്ചിട്ടുള്ള മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വിമര്‍ശനം സഹിക്കാന്‍ വയ്യ എന്നു തോന്നുന്നുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. പാര്‍ട്ടിക്കകത്ത്‌ എന്തും പറയാം എന്നു പറയാം, പക്ഷേ പാര്‍ട്ടിക്ക്‌ പുറത്താണെങ്കില്‍ ഒന്നും പറയാന്‍ വയ്യാത്ത സ്ഥിതിയാണ്‌.
    നിങ്ങള്‍ക്ക്‌ ശാസ്‌ത്രത്തിലാണ്‌ വിശ്വാസമെങ്കില്‍ ഏതുതരത്തിലുള്ള വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യാന്‍ തയ്യാറാകണം. അല്ലെങ്കില്‍ നിങ്ങള്‍ ശാസ്‌ത്രജ്ഞനല്ല. പള്ളിയുടെ അധികാരി പോലെയാകും.
    എല്ലാവരും പറയും നിങ്ങള്‍ വിമര്‍ശിച്ചോളൂ എന്ന്‌. ആരെങ്കിലും വിമര്‍ശിക്കുകയാണെങ്കില്‍ അയാള്‍ക്കെതിരായി ഉള്ളില്‍ വൈരം വെച്ചു പുലര്‍ത്തും. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇതേക്കുറിച്ച്‌ ആലോചിക്കണം. രാഷ്ട്രീയമായി വിഭിന്ന ആശയങ്ങള്‍വെച്ചു പുലര്‍ത്തുന്നു എന്നതുകൊണ്ടുമാത്രം നമ്മള്‍ ശിക്ഷ അര്‍ഹിക്കുന്നില്ല. പക്ഷേ, ശിക്ഷിക്കപ്പെടുന്നു.


    7.വിപ്ലവപാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുപോയവരായാലും ശരി പുറന്തള്ളപ്പെട്ടവരായാലും ശരി അവരുടെ അന്നം മുട്ടിക്കുക എന്ന പരിപാടിയില്‍ വലിയ മാര്‍ക്‌സിസം ഒന്നും ഞാന്‍ കാണുന്നില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളൊന്നും അങ്ങനെയല്ല ചെയ്യുന്നത്‌.

    8.കേവലം അന്നം മുട്ടിക്കുക എന്ന പ്രശ്‌നം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍-ജീവന്‍സംരക്ഷിക്കാനുള്ള അവകാശം വരെ നിഷേധിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം കേരളത്തില്‍ വളര്‍ന്നുവരികയാണ്‌. സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഒരാള്‍ക്ക്‌ തനിച്ചോ മറ്റൊരു സംഘടനയില്‍ ചേര്‍ന്നോ പൊതുസമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും ജീവിക്കാനുമുള്ള അവകാശമില്ലെന്ന സമീപനമാണ്‌ സി.പി.എം. നേതൃത്വം എടുക്കുന്നത്‌. പാര്‍ട്ടി വിരുദ്ധ എന്ന ലേബലില്‍ ഇത്‌ നടപ്പാക്കപ്പെടുന്നു.


    9.മൂന്നേകാല്‍ ലക്ഷം അംഗസംഖ്യയുള്ള സി.പി.എമ്മിന്റെ 'തിരുവായ്‌ക്ക്‌ എതിര്‍വാ' പാടില്ല എന്ന അവസ്ഥ ന്യായീകരിക്കപ്പെടുന്നു. ഇത്‌ നഷ്‌ടപ്പെടുത്തുന്നത്‌ ഇടതുപക്ഷത്തിന്റെ വ്യതിരിക്തമായ സ്വത്വമാണ്‌

    10.മാഫിയകളെ കേരളസമൂഹത്തില്‍ നിന്ന്‌ തുടച്ച്‌ നീക്കുമെന്ന്‌ പ്രതിജ്ഞയെടുത്ത ഒരു മുഖ്യമന്ത്രിയുടെ ഭരണത്തിലാണ്‌ ഇന്നലെവരെ സര്‍വസ്വവും പ്രസ്ഥാനത്തിന്‌ സമര്‍പ്പിച്ച്‌ പ്രവര്‍ത്തിച്ചവര്‍ക്ക്‌ നേരെ മാഫിയകളെ അഴിച്ചുവിടുന്നത്‌

    ReplyDelete
  30. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കേരളത്തില്‍തന്നെ ജീവിക്കുന്നയാളല്ലേ? അദ്ദേഹത്തെക്കാള്‍ രൂക്ഷമായി സി പി എം നെ വിമര്‍ശിക്കുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ കേരളത്തില്‍ സ്വൌര്യമായി ജീവിക്കുന്നില്ലേ? അവര്‍ക്കൊക്കെ എന്തൊക്കെ ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട് എന്നറിഞ്ഞാല്‍ കൊള്ളാം. സി പി എം നെതിരെ വിമര്‍ശനവുമായി(പാതിയും കഴമ്പില്ലാത്ത)സ്വൌര്യവിഹാരം നടത്തുകയും എന്നിട്ട് സി പി എം ഫാസിസം പേടിച്ച് വഴിനടക്കാന്‍ വയ്യെ എന്ന് അട്ടഹസിക്കുകയും ചെയ്യുന്നത് തന്നെ ശുദ്ധ തല്ലുകൊള്ളിത്തരം. കാട്ടുപൂച്ചക്കും ഒട്ടും ഭയക്കാതെ കമന്റുകള്‍ ഇടാം. നല്ല ‘ഭംഗി’യുള്ള ഭാഷയില്‍ സി പി എംനെതിരെ കമന്റുകളും പോസ്റ്റുകളും എഴുതുന്ന നിരവധിപേര്‍ ഈ ബൂലോകത്തുണ്ട്, പേരും വിലാസവും വെച്ച് എഴുതുന്നവര്‍. അവര്‍ക്കാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല.

    ഈയിടെയാണ് ഒരു പുതിയ ശൈലിയും ഉടലെടുത്തിട്ടുണ്ട്. നെറികെട്ട ഭാഷയില്‍ എന്തും എഴുതും സി പി എം നെതിരെ. എഴുത്തിന്റെ അടിസ്ഥാനം ഏതെങ്കിലും ‘നിഷ്പക്ഷ’ മാധ്യമത്തിലെ വാര്‍ത്ത, അല്ലെങ്കില്‍ ലേഖനം. എന്നിട്ട് അവസാനം ഒരു വാചകമുണ്ട് - ഇതൊന്നും ആരും പറയാത്തത് പേടിച്ചിട്ടാണ്.

    അത്തോളിയിലും തിരുവാര്‍പ്പിലും അങ്ങനെ നിരവധിയിടങ്ങളിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ പിന്നാമ്പുറം അറിയാന്‍ പുറത്തൊരാള്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയാണ്. ഒരു സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ അത് ഒരു വരി വാര്‍ത്തയാണ്. അല്ലാത്തവന് ഒന്നു പോറിയാല്‍ വെണ്ടക്കാ തലക്കെട്ടില്‍ എട്ടുകോളം വാര്‍ത്തയാണ്. കണ്ണൂരില്‍തന്നെ കൊല്ലപ്പെട്ട സി പി എം- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ എണ്ണം ഏതാണ്ട് തുല്യമാണ്(ഒന്നോ രണ്ടോ കൂടുതല്‍ സി പി എം ആണെന്നാണ് അറിവ്). എന്നാല്‍ അര്‍ എസ് എസ് കാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമേ അക്രമം എന്ന് വലീയവായില്‍ വിലാപവുമായി മാധ്യമങ്ങള്‍ രംഗത്ത് വരുന്നത് കണ്ടിട്ടുള്ളൂ! ഇത് അര്‍ എസ് എസിനോടുള്ള സ്നേഹമല്ല എന്നറിയാം. സി പി എം നോടുള്ള വിരോധം മാത്രം.

    എന്റെ അനുഭവങ്ങള്‍ വിവരിക്കാന്‍ മിനക്കെടുന്നില്ല. ഉചിതമായ അവസരങ്ങളില്‍ പോസ്റ്റായി ഇടാം എന്ന് വിചാരിക്കുന്നു. കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളില്‍ പരമ്പരാഗത കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഒരാളെന്ന നിലയില്‍ ഫാസിസ്റ്റ് രീതിയിലുള്ള പെരുമാറ്റം സി പി എം ല്‍ നിന്നും നേരിടേണ്ടി വന്നിട്ടില്ല. അതേസമയം ഏറ്റവും മര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ട് താനും. കുടുംബത്തില്‍ ഞാനടക്കമുള്ള ഇപ്പോഴത്തെ തലമുറയിലെ ഭൂരിഭാഗം പേരും സി പി എം നോട് അനുഭാവമുള്ളവരായി മാറിയതും അതുകൊണ്ട്തന്നെ. കൈപ്പത്തിയിലല്ലാതെ വേറെ വോട്ട് ചെയ്യില്ലെന്ന് ശാഠ്യം പിടിച്ചിരുന്ന കാരണവന്മാര്‍വരെ കഴിഞ്ഞ ഇലക്ഷന് മാറിചെയ്തു എന്ന് അറിഞ്ഞപ്പോഴുണ്ടായ അദ്ഭുതം ഇപ്പോഴും മാറിയിട്ടില്ല.(ഒരു കാര്യം കൂടി-അവരുടെ ഒക്കെ വോട്ടുകള്‍ ഇത്രയും കാലം ചെയ്തിരുന്നത് അവര്‍തന്നെയാണ്!!)

    ReplyDelete
  31. >> [ജിവി] "കണ്ണൂരിൽത്തന്നെ കൊല്ലപ്പെട്ട സി പി എം- ആർ. എസ്. എസ്. പ്രവർത്തകരുടെ എണ്ണം ഏതാണ്ട് തുല്യമാണ് (ഒന്നോ രണ്ടോ കൂടുതൽ സി പി എം ആണെന്നാണ് അറിവ്) "

    [നകുലൻ] ജിവീ, കൊല്ലപ്പെട്ടവരുടെ കണക്കുപറച്ചിൽ ക്രൂരമാണ്. പക്ഷേ ഇതുപറയാതിരിക്കുന്നത് അതിലും ക്രൂരമാണ്. “പരസ്പരമുള്ള ഏറ്റുമുട്ടലിൽ” എന്നുകൂടി താങ്കൾ ഉദ്ദേശിച്ചിരുന്നുവോ? ഉവ്വെങ്കിൽ ആ വാചകം തികച്ചും തെറ്റാണ്. അങ്ങനെയൊരു ചിത്രം കുറച്ചുപേരുടെ മനസ്സിലെങ്കിലും പതിപ്പിക്കാൻ മാർക്സിസ്റ്റു പ്രചാരണതന്ത്രങ്ങൾക്കു സാധിച്ചിട്ടുണ്ട് എന്നതു മാത്രമാണു ശരി.

    ആദ്യത്തെ ഇരയായ വാടിക്കൽ രാമകൃഷ്ണൻ മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ 11-നു കൊല്ലപ്പെട്ട അനൂപ് എന്ന സ്വയംസേവകൻ വരെയുള്ളവരുടെ കണക്കെടുത്താൽ ഭീതിദമാണ്. അത്രയും മാർക്സിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടില്ല തന്നെ. അങ്ങനെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് സി.പി.എം. അനുഭാവികൾക്കിടയിൽ ചിലർക്ക് അൽപം ആശ്വാസവും മറ്റു ചിലർക്കു വർദ്ധിതവൈരവും തോന്നിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. യാഥാർത്ഥ്യമറിയാവുന്നവർ വേറെയുണ്ട്.

    കഴിഞ്ഞ കലാപത്തിനു ശേഷം ദേശീയവ്യാപകമായി പ്രതികരണങ്ങളുണ്ടായപ്പോൾ, നന്ദിഗ്രാമിനുശേഷം ഭരണകൂടഭീകരതയുടെ ഉദാഹരണമായി അതു പാർലമന്റിൽ വരെ ചർച്ച ചെയ്യപ്പെട്ടപ്പോൾ - ഇതേ തന്ത്രം തന്നെ അവിടെയും പ്രയോഗിച്ചു നോക്കിയിരുന്നു. ആറു മാർക്സിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടും പാർട്ടി ഒട്ടും പ്രതികരിക്കാതെ പിടിച്ചു നിന്നു - ഒടുവിൽ തിരിച്ചടിച്ചപ്പോൾ അഞ്ചു സംഘപ്രവർത്തകർ കൊല്ലപ്പെട്ടതാണ് - എന്ന്. (അവിടെയും കൂടുതൽ മരണം തങ്ങളുടെ ഭാഗത്താണെന്നൊരു പതം പറച്ചിൽ!)

    പച്ചക്കള്ളമായിരുന്നു അത് .

    അന്ന് കലാപകാലത്തു മാർക്സിസ്റ്റുകൾ അരിഞ്ഞിട്ട അഞ്ചുപേരും രാഷ്ട്രീയകൊലപാതകത്തിന്റെ മാത്രം ഇരകളായിരുന്നു. സംഘവുമായി അൽപമെങ്കിലും ബന്ധമുണ്ടായിരുന്നു എന്നതുമാത്രമായിരുന്നു അവരുടെ ജീവൻ നഷ്ടപ്പെടാനുള്ള ഹേതു. ചിലർക്ക് അനുഭാവം മാത്രം. എന്നാൽ, കൃഷിത്തർക്കത്തിന്റെയും മറ്റു കുടുംബവഴക്കിന്റെയുമൊക്കെപ്പേരിൽ - തികച്ചും രാഷ്ട്രീയരഹിതമായ കാരണങ്ങളാൽ അക്കാലയളവിൽ കൊല്ലപ്പെട്ട ചിലർ, മാർക്സിസ്റ്റുകൾ തന്നെ കൊന്നതായി സംശയിക്കുന്ന മറ്റൊരാൾ - അങ്ങനെയെല്ലാമുള്ള ചില സംഭവങ്ങൾ ചേർത്തുവച്ച് ലജ്ജാകരവും ക്രൂരവുമായ ഒരു കണക്കൊപ്പിക്കലാണ് അന്നു സി.പി.എം. നടത്തിയത്. അവർ അന്നു നടത്തിയത് ഒരു "തിരിച്ചടി"യോ "പ്രതിരോധ"മോ ഒന്നുമായിരുന്നില്ല. മറിച്ച് സംഘപ്രവർത്തകർക്കു നേരെയുള്ള ഏകപക്ഷീയമായ ആക്രമണമായിരുന്നു. രണ്ടുകലാപവും തുടങ്ങിയത് സി.പി.എമ്മിന്റെ ആക്രമണങ്ങളിലൂടെയായിരുന്നു. ഓരോ സംഭവങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് - സകല വിശദാംശങ്ങളും അവതരിപ്പിച്ച് - സി.പി.എമ്മിന്റെ വാദങ്ങൾ ഓരോന്നും തെറ്റായിരുന്നെന്നു നിസ്സംശയം തെളിയാൻ സഹായിക്കുന്ന ചിലത് ഇവിടെ വായിക്കാം.

    കണ്ണൂർ കലാപം - യാഥാർത്ഥ്യം ഇങ്ങനെയൊക്കെയാണ്

    ReplyDelete
  32. Chora veena mannil.. enna ganam Anil panachooran ezhuthiyathu GURUVAYURAPPANTE MUNNIL NINNANNU.. Sakhakkalonnorkkanam.. it is D-day for all of them.. Guruvayuril Garudanallinu munnillulla lavante oru rakthasachi mandapam.. Marxist party should bebanned all over the world.

    ReplyDelete
  33. നകുലന്‍, കണ്ണൂര്‍ കലാപത്തെക്കുറിച്ച്(കലാപമോ, ഈ കലാപം എന്നു പറയുന്ന സംഗതി നടക്കുന്ന സമയത്ത് നാട്ടിലുണ്ടായിരുന്നയാളാണ് ഞാന്‍. ഒരു കലാപം നടക്കുന്നതായി തോന്നിയില്ല)താങ്കള്‍ എഴുതിയത് വായിച്ചു.

    അതില്‍ കുതിരവട്ടന്‍ എന്ന ബ്ലോഗര്‍ എഴുതിയ കമന്റ് എനിക്ക് ക്ഷ പിടിച്ചു.

    “പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി എഴുതിയിരിക്കുന്നു.“

    അതെ, അതാണ് ശരി. താങ്കള്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ‘ആധികാരിക’ മായിത്ത്ന്നെ എഴുതിയിരിക്കുന്നു. അതും ഇതും.

    ഇനിയെങ്കിലും ഒരു പത്രനിരീക്ഷണം നടത്തിനോക്കൂ. സി പി എംനെതിരെ അക്രമമുണ്ടാകുമ്പോള്‍ പത്രങ്ങള്‍ ആ വാര്‍ത്ത കൈകാര്യം ചെയ്യുന്നതും, തിരിച്ച് സി പി എം അക്രമം നടത്തുമ്പോള്‍ അത് ഏത് രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നും. താങ്കളുടെ സംഘപരിവാര്‍ മനസ്സ് കൊലചെയ്യപ്പെട്ട സഹാനുയായികളുടെ കൃത്യമായ കണക്കെടുത്ത് വെച്ചിരിക്കുന്നു. അതേ സമയം, കൊലചെയ്യപ്പെട്ട സി പി എം കാരെ താങ്കള്‍ കാണുന്നേയില്ല. അഥവാ ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍തന്നെ അത് പ്രാദേശിക പ്രശ്നങ്ങളും മറ്റെന്തൊക്കെയോ പ്രശ്നങ്ങളും. ഇതൊക്കെ ഒരു കഥയാക്കി എഴുതാം. വസ്തുതകള്‍ എന്ന രൂപത്തില്‍ ബ്ലോഗെഴുതിയാല്‍ ബൂലോകത്തെ സകലമാന സി പി എം വിരുദ്ധരും വന്ന് വലീയ അഭിനന്ദനങ്ങള്‍ തരും. സംഘപരിവാര്‍ ഇരകളായവര്‍ ഉള്‍പ്പെടെ. സത്യമറിയാവുന്നവര്‍ അവഗണിക്കും. തര്‍ക്കത്തില്‍ ഇവിടെ പെര്‍ഫോം ചെയ്താല്‍ ഒരു കോടിയുടെ വില്ലയൊന്നും കിട്ടില്ലല്ലോ. താങ്കളെപ്പോലുള്ളവരെ ഒരു തരിമ്പും മാറ്റാനും കഴിയില്ല.

    ReplyDelete
  34. "അതില്‍ കുതിരവട്ടന്‍ എന്ന ബ്ലോഗര്‍ എഴുതിയ കമന്റ് എനിക്ക് ക്ഷ പിടിച്ചു.

    “പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി എഴുതിയിരിക്കുന്നു.“

    --------------------------------------------------
    ജിവി, എടുത്തെഴുതിയപ്പോഴേ മനസ്സിലാക്കിയപ്പോഴോ തെറ്റിപ്പോയി. കുതിരവട്ടന്‍ എഴുതിയത് ഇങ്ങനെയാൺ.

    "നല്ല ലേഖനം. പത്രവാര്‍ത്തകള്‍ സഹിതം ആധികാരികമായിത്തന്നെ ലേഖനം തയ്യാരാക്കിയിരിക്കുന്നു."
    -------------------------------------------------

    "നകുലന് ചിത്രങ്ങൾ സഹിതം പോസ്റ്റിട്ടിരിക്കുന്നു" എന്നു കുതിരവട്ടന്‍ പറഞ്ഞാൽ നാളെ അത് നകുലന്‍ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പോസ്റ്റിട്ടു എന്നു വല്ലയിടത്തും പൊങ്ങുമല്ലോ മാഷേ :-)

    സഹിതം = കൂടെ, കൂടി‌‌‌‌‌‌
    കവിത സഹിതം = കവിതയോടു കൂടെ, കവിതയോടു കൂടി
    അടിസ്ഥാനമാക്കി = ആധാരമാക്കി
    കവിത അടിസ്ഥാനമാക്കി = കവിതയെ ആധാരമാക്കി

    ഇനി തെറ്റിക്കരുത്ട്ടോ :-)

    ReplyDelete
  35. ഹി ഹി! കാട്ടുപൂച്ചയെ മനസ്സിലായി. താങ്കളെന്തിന് പേടിക്കണം കുതിരവട്ടന്‍, എന്നെപ്പോലെതന്നെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ലല്ലോ താങ്കളും. മാത്രമല്ല, താങ്കള്‍ യൂറോപ്പില്‍ എവിടെയൊ അല്ലേ?

    ഇനി തെറ്റിക്കില്ല. മിസ്ക്വോട്ട് ചെയ്തതിന് ക്ഷമിക്കുമല്ലോ. പക്ഷെ അതുകൊണ്ട് എന്റെ അഭിപ്രായം മാറുന്നില്ല എന്ന് നകുലനേയും അറിയിക്കുന്നു.

    ReplyDelete
  36. ജിവി ചേട്ടോ, കാട്ടുപൂച്ചയെ മനസ്സിലായെന്നു പറഞ്ഞു. മനസ്സിലായെന്കിൽ നല്ലത്. അതാരാ എന്നു കൂടി വെളിപ്പെടുത്തിക്കൂടെ?

    കുതിരവട്ടനു ആരെ പേടിയാണെന്നാണു ജീവി പറയുന്നത്? ഇക്കിളിയാക്കരുത്ട്ടോ ;-)

    ഊഹിക്കുന്നതിനു എന്തെന്കിലും ആധാരമൊക്കെ വേണ്ടേ മാഷേ? പണ്ടേ ഞാന്‍ പറഞ്ഞിട്ടുള്ളതാണു ഇത്.
    "വെറുതേ ഊഹിക്കല്ലേ"

    മറന്നോ?

    ചക്ക ന്നു പറഞ്ഞു തന്നാലും ചുക്ക് ന്ന് തന്നെയേ മനസ്സിലാക്കാവൂട്ടാ. :-)

    ReplyDelete
  37. ജിവി/JiVi said...
    ഇനി തെറ്റിക്കില്ല. മിസ്ക്വോട്ട് ചെയ്തതിന് ക്ഷമിക്കുമല്ലോ. പക്ഷെ അതുകൊണ്ട് എന്റെ അഭിപ്രായം മാറുന്നില്ല എന്ന് നകുലനേയും അറിയിക്കുന്നു.
    -----------------------------------

    അമ്പൊ അപ്പോ ഈ ബ്ലൊഗ്ഗിന്റെ അവതാര ലക്ഷ്യം നടക്കുന്നില്ലല്ലോ. ജീവി എന്ന ബ്ലൊഗ്ഗറൂടെ അഭിപ്രയം മാറ്റാന്‍ വേണ്ടിയാണല്ലൊ നകുലന്‍ ഇതു തുടങ്ങിയത്.

    പോത്ത് എന്ന ജീവിയോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് പണ്ടാരോ പറഞ്ഞിരുന്നു.

    ReplyDelete
  38. ജിവി,

    താങ്കള്‍ ഇങ്ങനെ സ്വയം വിഢിയായി അഭിനയിക്കരുത്.ഉത്തരങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ വിഢിത്തമെന്ന് സ്വയം തോന്നുന്നവ എങ്കിലും ഒഴിവാക്കുന്നത് നന്നായിരിക്കും

    -ഈ പറഞ്ഞത് കൊണ്ട് ഒരു തരത്തിലും ജിവിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും പാര്‍ട്ടി ചെയ്തവ എന്ന കാരണത്താല്‍ എല്ലാറ്റിനേയും ന്യായീകരിക്കുന്ന താങ്കളുടെ വാദങ്ങളെ മാത്രമാണ് ഉദ്ദേശിച്ചത്.

    താങ്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കൊക്കെ അക്കമിട്ട് മറുപടി പറയാന്‍ ശ്രമിക്കാം, എന്റെ ചോദ്യങ്ങള്‍ ഉത്തരമില്ലാത്തവ ആയി നില്‍ക്കുന്നു എങ്കിലും.


    1.-(ജിവി) - അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കേരളത്തില്‍തന്നെ ജീവിക്കുന്നയാളല്ലേ? അദ്ദേഹത്തെക്കാള്‍ രൂക്ഷമായി സി പി എം നെ വിമര്‍ശിക്കുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ കേരളത്തില്‍ സ്വൌര്യമായി ജീവിക്കുന്നില്ലേ? അവര്‍ക്കൊക്കെ എന്തൊക്കെ ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട് എന്നറിഞ്ഞാല്‍ കൊള്ളാം. സി പി എം നെതിരെ വിമര്‍ശനവുമായി(പാതിയും കഴമ്പില്ലാത്ത)സ്വൌര്യവിഹാരം നടത്തുകയും എന്നിട്ട് സി പി എം ഫാസിസം പേടിച്ച് വഴിനടക്കാന്‍ വയ്യെ എന്ന് അട്ടഹസിക്കുകയും ചെയ്യുന്നത് തന്നെ ശുദ്ധ തല്ലുകൊള്ളിത്തരം--


    (കാട്ടു പൂച്ച )-
    അതു തന്നെ ആണ് ജിവി പലരും അതിനു മടിക്കുന്നത്.സിപി‌എമ്മിനൂ വിമര്‍ശനമെന്നോ പാര്‍ട്ടി വിരുദ്ധത എന്നോ തോന്നുന്നതൊക്കെ തല്ലുകൊള്ളിത്തരം എന്ന താങ്കളുടെ വാക്കുകള്‍ മാത്രം വായിച്ചാല്‍ മതിയാകും പലരും മടിക്കുന്നതിനു കാരണം.

    കണ്ണടച്ച് റോഡ് മുറിച്ചു കടക്കുന്നതു പോലെയാണു താന്കൾ ഇപ്പറഞ്ഞ 'സൗരവിഹാരം'. എപ്പോഴാ പണികിട്ടുന്നേന്ന് കിട്ടിയിട്ടേ പറയാന്‍ പറ്റൂ. കെ.എസ് ഹരിഹരനും തല്ലു കിട്ടുന്ന അന്നു രാത്രി വരെ 'സൗരവിഹാര'മായിരുന്നു നടത്തിയിരുന്നത്. ദേശാഭിമാനിയിൽ സഹപത്രാധിപരായിരുന്നുവത്രേ ഇദ്ദേഹം. പറഞ്ഞിട്ടെന്താ, രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും പാര്ട്ടി, കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും പാര്ട്ടി.



    2.-(ജിവി) - നല്ല 'ഭംഗി'യുള്ള ഭാഷയില്‍ സി പി എംനെതിരെ കമന്റുകളും പോസ്റ്റുകളും എഴുതുന്ന നിരവധിപേര്‍ ഈ ബൂലോകത്തുണ്ട്, പേരും വിലാസവും വെച്ച് എഴുതുന്നവര്‍. അവര്‍ക്കാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല.
    -


    (കാട്ടു പൂച്ച )-
    പേരും വിലാസവും വെച്ച് സിപി‌എം നെ വിമര്‍ശിക്കുന്ന എത്ര ബ്ലോഗര്‍മാരെ താങ്കള്‍ക്കറിയാം? മാത്രമല്ല, ബ്ലോഗ് പോലെ ഒരു മാധ്യമത്തില്‍ വിമര്‍ശനം വന്നാല്‍ യു‌എ‌ഇയിലോദുബായിലോ ഇരുന്ന്ന്‍ വിമര്‍ശിക്കുന്നവര്‍ക്ക് ഫോട്ടോയോ ഡീറ്റെയിത്സോ വയ്ക്കാം, എന്നാല്‍ കേരളത്തില്‍ നിന്നും അഡ്രസ് വച്ച് സിപി‌എമിനെ വിമര്‍ശിക്കുന്ന എത്ര ബ്ലോഗര്‍മാരെ ജിവിക്കറിയാം എന്ന് ഒന്ന് പറഞ്ഞാല്‍ കൊള്ളാം (ഫോട്ടോ വച്ചതു കൊണ്ടോ പേരു പറഞ്ഞതു കൊണ്ടോ അവര്‍ കൊല്ലപ്പെടും എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല -എന്നാല്‍ വിമര്‍ശനത്തെ ആശ്ശയം കൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോള്‍ പാര്‍ട്ടി ആയുധം കൊണ്ട് നേരിടുന്നു എന്നാണ് ഞാന്‍ പറഞ്ഞത്)



    3.-(ജിവി) - ഈയിടെയാണ് ഒരു പുതിയ ശൈലിയും ഉടലെടുത്തിട്ടുണ്ട്. നെറികെട്ട ഭാഷയില്‍ എന്തും എഴുതും സി പി എം നെതിരെ. എഴുത്തിന്റെ അടിസ്ഥാനം ഏതെങ്കിലും 'നിഷ്പക്ഷ' മാധ്യമത്തിലെ വാര്‍ത്ത, അല്ലെങ്കില്‍ ലേഖനം-


    (കാട്ടു പൂച്ച )-
    ഇതില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയങ്ങള്‍ ആണ് : ഒന്ന് ഈ ശൈലി സ്വീകരിക്കുന്നവര്‍ അടിസ്ഥാനമായി എന്തെങ്കിലും ലേഖനമോ വാര്‍ത്തയോ നല്‍കാറുണ്ട്, രണ്ട്- അവര്‍ 'നിഷ്പക്ഷ' മാധ്യമത്തിലെ വാര്‍ത്തകളാണ് നല്‍കുന്നത്

    പിന്നെ ഞാന്‍ ഇവിടെ നല്‍കിയത് ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടി നേതാവ് എംഡി ആയിട്ടുള്ള ഒരു മാധ്യമത്തില്‍ നിന്നാണ്.

    ഇതുവരെ 'നിഷ്പക്ഷ'മോ 'സപക്ഷ'മോ ആയ ഒരു മാധ്യമത്തില്‍ നിന്നുമ്ം ഒരു വാര്‍ത്തയോ ലേഖനമോ ജിവി അടിസ്ഥാനമായി നല്‍കിയിട്ടില്ല എന്നിരിക്കെ, അങ്ങനെ വാര്‍ത്ത അടിസ്ഥാനമാക്കുന്നതാണോ ഒരടിസ്ഥാനവുമില്ലാതെ പറയുന്നതാണോ ശരിയായ രീതി? ജിവിയുടെ അഭിപ്രായം എന്താണ്?




    4. -(ജിവി) -
    അത്തോളിയിലും തിരുവാര്‍പ്പിലും അങ്ങനെ നിരവധിയിടങ്ങളിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ പിന്നാമ്പുറം അറിയാന്‍ പുറത്തൊരാള്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയാണ്
    -


    (കാട്ടു പൂച്ച )-
    സ്വന്തമായി ഒരു പത്രവും രണ്ട് ചാനലുകളും സ്വന്തമായുള്ള സിപി‌എമ്മിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘര്‍ഷങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാന്‍ കഴിയുന്നില്ല എങ്കില്‍ കാരണങ്ങള്‍ രണ്ടാകാം -ഒന്ന് ആ മാധ്യമങ്ങള്‍ പരാജയങ്ങളാണ്, രണ്ട് ആ സംഘര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ ഭാഗത്ത് തെറ്റുണ്ടാകാം (അല്ലെങ്കില്‍ ഒരൊ റഫറന്‍സ് പോലും നല്‍കാതെ എന്ത് കൊണ്ട് ദേശാഭിമാനി ആ വാര്‍ത്ത തമസ്കരിച്ചു? എന്തുകൊണ്ട് ആ സംഭവങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ ദേശാ‍ഭിമാനി ശ്രമിച്ചില്ല?)



    5. -(ജിവി) - കണ്ണൂരില്‍തന്നെ കൊല്ലപ്പെട്ട സി പി എം- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ എണ്ണം ഏതാണ്ട് തുല്യമാണ്(ഒന്നോ രണ്ടോ കൂടുതല്‍ സി പി എം ആണെന്നാണ് അറിവ്). എന്നാല്‍ അര്‍ എസ് എസ് കാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമേ അക്രമം എന്ന് വലീയവായില്‍ വിലാപവുമായി മാധ്യമങ്ങള്‍ രംഗത്ത് വരുന്നത് കണ്ടിട്ടുള്ളൂ! ഇത് അര്‍ എസ് എസിനോടുള്ള സ്നേഹമല്ല എന്നറിയാം. സി പി എം നോടുള്ള വിരോധം മാത്രം.
    -


    (കാട്ടു പൂച്ച )-
    അപ്പോള്‍ താങ്കള്‍ക്ക് ആ കണക്ക് എവിടെ നിന്നാണ് കിട്ടിയത് എന്ന് ഞാന്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടോ? എത്രപേര്‍ വരുമത്? കണക്കും റഫറന്‍സും തന്നാല്‍ നന്നായിരുന്നു.താങ്കള്‍ ഇതിനു തൊട്ടു മുന്‍പ് ഇട്ട കമന്റില്‍ പറഞ്ഞിരിക്കുന്നു - അതെ, അതാണ് ശരി. താങ്കള്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 'ആധികാരിക' മായിത്ത്ന്നെ എഴുതിയിരിക്കുന്നു. അതും ഇതും. -

    നകുലന്‍ എണ്ണം പറഞ്ഞത് പത്രവാര്‍ത്തകളെ ഉദ്ധരിച്ചാണ് . ശരി അത് തെറ്റെങ്കില്‍ താങ്കള്‍ക്കും പത്രവാര്‍ത്തകളെ ഉദ്ധരിച്ച്(ദേശാഭിമാനിയോ ജനയുഗമോ ആകട്ടെ) ആധികാരികമായി സിപി‌എം രക്തസാക്ഷികളുടെ കണക്ക് അവതരിപ്പിക്കാമല്ലോ? അല്ലാതെ ഒരു റഫറന്‍സും നല്‍കാതെ പരിഹസിക്കുക മാത്രം ചെയ്യുന്ന ശൈലി ആണ് ശരിയായത് എന്ന് താങ്കള്‍ വാദിക്കുന്നു എങ്കില്‍ നമുക്ക് ഈ സംവാദം അവസാനിപ്പിക്കാം :

    പിന്നെ മരണങ്ങളില്‍ പത്രങ്ങള്‍ കാട്ടുന്ന വിവേചനം നേരെ തിരിച്ചാണ് എന്നതാണ് എന്റെ അനുഭവം -അല്ലാതെ ഒരു RSS-CPM സംഘട്ടനത്തില്‍ ഇരുകക്ഷികളും മരിച്ചപ്പോള്‍ പത്രങ്ങള്‍ കാട്ടിയ ഇരട്ടത്താപ്പിനു ഒരു ഉദാഹരണമെങ്കിലും താങ്കള്‍ നല്‍കും എന്ന് കരുതുന്നു.

    അഥവാ ജിവി പറഞ്ഞതു പോലെ പത്രങ്ങള്‍ എല്ലാം സിപി‌എമ്മിനെ എതിര്‍ക്കുന്നു എങ്കില്‍ അവരുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് അര്‍ഥം,അല്ലെങ്കില്‍ എല്ലാ പത്രങ്ങളും (ദേശാഭിമാനി ഒഴികെ) അമേരിക്കന്‍ ചാരന്മാര്‍ ആണെന്ന്?

    ഏതായാലും ഒരു കാര്യത്തില്‍ ബഹുമാനമുണ്ട് ജിവി, പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്കില്‍ നുഴഞ്ഞ് കയറിയ RSS കാരാണ് ഈ പക്ഷപാത്ത്വത്തിനു കാരണം എന്ന രീതിയിലുള്ള വിഢിത്തങ്ങള്‍ (ഈ ബ്ലോഗില്‍ തന്നെ മറ്റു ചിലര്‍ പറഞ്ഞിട്ടുള്ളത്) ഉന്നയിക്കാ‍ഞ്ഞതില്‍
    ആരോപണങ്ങള്‍



    6. -(ജിവി) - അതേസമയം ഏറ്റവും മര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ട് താനും.-


    (കാട്ടു പൂച്ച )-
    സത്യത്തില്‍ അത്ഭുതം തോന്നുന്നു ജിവി, ആദ്യമായാണ് ജീവിതത്തില്‍ ഈ വാചകം കേള്‍ക്കുന്നത്.

    താങ്കള്‍ കണ്ണൂരില്‍ നിന്ന് പോരുന്നിട്ട് എത്ര വര്‍ഷമാകുന്നു?ഇപ്പോള്‍ ഒന്ന് തിരികെ ചെന്ന് കോണ്‍ഗ്രസുകാരന്‍ എന്ന് പറഞ്ഞ് പ്രവര്‍ത്തിക്കാന്‍ ധൈര്യമുണ്ടോ?



    7.കഴിഞ്ഞ ഇലക്ഷന്‍ - കടുത്ത കോണ്‍ഗ്രസുകാരന്‍ പോലും മടിക്കും കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ , ആ ഭരണം കണ്ടപ്പോള്‍ :അതിനാലാണല്ലോ കുറ്റിപ്പുറവും കൊട്ടാരക്കരയും പോലും ചതിച്ചത് - തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് മാത്രം- ഈ വരുന്ന ഇലക്ഷനില്‍ നോക്കാം നമുക്ക്, എത്ര സീറ്റുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേടുന്നു എന്ന്- ജിവി പറഞ്ഞ പോലെ മാന്യന്മാരും സഹിഷ്ണുക്കളും ആയവരാണ് സിപി‌എം എങ്കില്‍ വോട്ട് കുറയില്ലല്ലോ? (പരിയാരം മെഡിക്കല്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പിനെ പറ്റി വിമര്‍ശിച്ചത് പത്രങ്ങള്‍ മാത്രമല്ല, ഹൈക്കോടതിയും കൂടി ആയിരുന്നു എന്നത് ജിവി ഓര്‍ക്കുന്നു എന്നു ഞാന്‍ കരുതട്ടെ.

    ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം-സിപി‌എം വിരുദ്ധര്‍ക്കും അണികള്‍ക്കും.എന്നാല്‍ എന്തെങ്കിലും ഒരു അടിസ്ഥാനത്തിലല്ലാതെ ഉന്നയിക്കുന്നവ ആരോപണങ്ങളല്ല, മറിച്ച് അസംബന്ധങ്ങളാണ്.
    നകുലനും കാട്ടു പൂച്ചയും ഒക്കെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്-എന്നാല്‍ ജ്ജിവിക്ക് ആരോപണങ്ങള്‍ മാത്രമേ ഉള്ളുവല്ലോ, എന്തെങ്കിലും ഒരടിസ്ഥാനം ആരോപണങ്ങള്‍ക്ക് നല്‍കേണ്ടതല്ലേ ജിവി?

    ഫാസിസത്തെ പറ്റി, താങ്കളുടെ സാക്ഷിയെപറ്റി ഒക്കെ എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായി നില്‍ക്കുന്നു.

    ഇനി കമന്റ് ക്വോട്ട് ചെയ്ത് മറുപടി പറയുന്ന രീതി കണ്ട് കാട്ടു പൂച്ച എന്നത് നകുലന്‍ ആണ് എന്നൊന്നും പറയരുത് പ്ലീസ്. നകുലന്റെ രീതി ഉപയോഗിച്ചു എന്ന് വച്ച് ഞാന്‍ നകുലനാകില്ലല്ലോ?

    ReplyDelete
  39. ജിവിയുടെ അവസാന കമന്റ് ഇപ്പോഴാണ് കണ്ടത് - നേരത്തെ ഉള്ള കമന്റില്‍ വിട്ടു പോയ ഒരു ഭാഗംകൂടി ചേര്‍ത്തു കൊള്ളട്ടെ -

    ഇത്തരുണത്തില്‍ നകുലന്റെ പോസ്റ്റില്‍ റോബി എന്ന ബ്ലോഗര്‍ നല്‍കിയ കമന്റ് കൂടി ഇവിടെ നല്‍കട്ടെ -

    ആര്‍.എസ്.എസ് നടത്തിയ ആദ്യ കൊലപാതാകങ്ങള്‍ക്കുശേഷം, പ്രതികളായ ക്രിമിനലുകളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു പോലീസും അധികാരവും കൈ‌യിലുള്ള മാര്‍‌ക്സിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടത്. അതിനു പകരം വെട്ടി തോല്പിക്കാന്‍ പോയത് പാര്‍ട്ടിയുടെ നേതാക്കളുടെ അല്പത്തം...ബുദ്ധിയില്ലായ്മ. അണികളെ ആകര്‍ഷിച്ചു നിര്‍ത്താന്‍ പഴയ നൂറ്റാണ്ടിലെ അടവ്. ആളുകളുടെ ചിന്താശേഷി മാറിയത് ഭരണാധികാരികള്‍ അറിയുന്നില്ല.
    -

    RSS ആണോ ആദ്യം കൊല നടത്തിയത് എന്ന് റോബി സ്വയം പരിശോധിക്കട്ടെ, അഥവാ ആ‍ണ് എങ്കില്‍ തന്നെ അതിനെ അക്രമം കൊണ്ട് നേരിടുകയാണോ ജനാധിപത്യവും മാന്യവുമായ പെരുമാറ്റം എന്ന് ജിവി വിവക്ഷിക്കുന്നത്

    കണ്ണൂരില്‍ സിപി‌എം അക്രമം നടത്തുന്നു എന്ന് താങ്കളും അംഗീകരിക്കുന്നു (“ഇനിയെങ്കിലും ഒരു പത്രനിരീക്ഷണം നടത്തിനോക്കൂ. സി പി എംനെതിരെ അക്രമമുണ്ടാകുമ്പോള്‍ പത്രങ്ങള്‍ ആ വാര്‍ത്ത കൈകാര്യം ചെയ്യുന്നതും, തിരിച്ച് സി പി എം അക്രമം നടത്തുമ്പോള്‍ അത് ഏത് രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നും. ") അക്രമത്തിനു അക്രമം മറുപടി എന്നതാണോ ജനാധിപത്യപരം എന്ന വിവക്ഷ?അധികാരവും പോലീസും കയ്യിലുള്ള സിപി‌എം ആ മാര്‍ഗം തിരഞ്ഞെടുക്കുന്നതിനെ ന്യായീകരിക്കുന്ന ജിവിക്ക്‍ അതില്ലാത്ത RSS അത് തിരഞ്ഞെടുക്കുമ്പോള്‍ അതിനെ ഫാസിസം എന്ന് വിവക്ഷിക്കുന്നതിന് അര്‍ഹതയുണ്ടോ?

    പിന്നെ ഒറ്റയടിക്ക് കാട്ടു പൂച്ച ആരെന്ന് മനസിലാക്കിയ ജിവിയെ പറ്റി ബഹുമാനം തോന്നുന്നു -ജമ്പനോടും തുമ്പനോടും ഉള്ള ബഹുമാനം.(Refer Balarama) :)

    ജിവിക്ക് ഒരു ഡിക്ടക്ടീവ് ഏജന്‍സി തുടങ്ങാവുന്നതാണ് -അനോണികളെ കണ്ടുപിടിച്ച് നല്‍കും എന്ന പരസ്യത്തോടെ.

    ഇനി കാട്ടുപൂച്ച ആരെന്നു കൂടി വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു

    ReplyDelete
  40. കാട്ടുപൂച്ച = കുതിരവട്ടന്‍

    പരകായപ്രവേശം ഒത്തിരി മെച്ചപ്പെടുത്തിയിട്ടുണ്ട് ഈ റൌണ്ടില്‍. കൊള്ളാം. കീപ്പിറ്റപ്പ്.

    “പാര്‍ട്ടി ചെയ്തവ എന്ന കാരണത്താല്‍ എല്ലാറ്റിനേയും ന്യായീകരിക്കുന്ന താങ്കളുടെ വാദങ്ങളെ മാത്രമാണ് ഉദ്ദേശിച്ചത്“

    അക്രമങ്ങള്‍ ആരു ചെയ്താലും ന്യായീകരിക്കാന്‍ എന്നെക്കിട്ടില്ല. ഞാന്‍ ആ അര്‍ത്ഥത്തില്‍ എഴുതിയ ഒരു വാചകം ചൂണ്ടിക്കാട്ടാമോ? ഇവിടെ സി പി എം മഹാ ഫാസിസ്റ്റുറ്റ്കള്‍, അര്‍ എസ് എസ് കാര്‍ നിഷ്കളങ്കരായ ഇരകള്‍ എന്ന അര്‍ത്ഥത്തില്‍ പോസ്റ്റും കമന്റുകളും വന്നപ്പോള്‍ അതിനെ എതിര്‍ക്കയാണ് ചെയ്തത്. എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍.

    ഞാന്‍ മുമ്പത്തെ കമന്റില്‍ എഴുതിയത്:

    “സി പി എം നെതിരെ വിമര്‍ശനവുമായി(പാതിയും കഴമ്പില്ലാത്ത)സ്വൌര്യവിഹാരം നടത്തുകയും എന്നിട്ട് സി പി എം ഫാസിസം പേടിച്ച് വഴിനടക്കാന്‍ വയ്യെ എന്ന് അട്ടഹസിക്കുകയും ചെയ്യുന്നത് തന്നെ ശുദ്ധ തല്ലുകൊള്ളിത്തരം“

    കിട്ടിയ മറുപടി:

    “അതു തന്നെ ആണ് ജിവി പലരും അതിനു മടിക്കുന്നത്.സിപി‌എമ്മിനൂ വിമര്‍ശനമെന്നോ പാര്‍ട്ടി വിരുദ്ധത എന്നോ തോന്നുന്നതൊക്കെ തല്ലുകൊള്ളിത്തരം എന്ന താങ്കളുടെ വാക്കുകള്‍ മാത്രം വായിച്ചാല്‍ മതിയാകും പലരും മടിക്കുന്നതിനു കാരണം.“

    ചക്ക ന്നു പറഞ്ഞു തന്നാലും ചുക്ക് ന്ന് തന്നെയേ മനസ്സിലാക്കാവൂട്ടാ. :-)

    “ഇതുവരെ 'നിഷ്പക്ഷ'മോ 'സപക്ഷ'മോ ആയ ഒരു മാധ്യമത്തില്‍ നിന്നുമ്ം ഒരു വാര്‍ത്തയോ ലേഖനമോ ജിവി അടിസ്ഥാനമായി നല്‍കിയിട്ടില്ല എന്നിരിക്കെ, അങ്ങനെ വാര്‍ത്ത അടിസ്ഥാനമാക്കുന്നതാണോ ഒരടിസ്ഥാനവുമില്ലാതെ പറയുന്നതാണോ ശരിയായ രീതി? ജിവിയുടെ അഭിപ്രായം എന്താണ്?“

    ദേശാഭിമാനിയിലോ കൈരളിയിലോ വരുന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി ഞാന്‍ കമന്റുകളിടാറില്ല. എന്റെ സ്വതന്ത്രചിന്ത അതിനനുവദിക്കുന്നില്ല. അതുപോലെ മനോരമയോ മാതൃഭൂമിയൊ ദീപികയോ അടിസ്ഥാനമാക്കി അതാണ് അവസാനവാക്ക് എന്ന രീതിയില്‍ കമന്റരുത് എന്നേ താങ്കളെപ്പോലുള്ളവരോടും എനിക്ക് പറയാനുള്ളൂ. ഒറീസ്സയിലും ഗുജറാത്തിലും നടന്നതിനെക്കുറിച്ച് ഈ പത്രങ്ങളിലെ വാര്‍ത്തകളെക്കുറിച്ച് എന്തുപറയുന്നു?

    “(കാട്ടു പൂച്ച )-
    അപ്പോള്‍ താങ്കള്‍ക്ക് ആ കണക്ക് എവിടെ നിന്നാണ് കിട്ടിയത് എന്ന് ഞാന്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടോ? എത്രപേര്‍ വരുമത്? കണക്കും റഫറന്‍സും തന്നാല്‍ നന്നായിരുന്നു.“

    കണക്കും റഫറന്‍സും തല്‍ക്കാലം തരാനില്ല. ആഞ്ഞു ശ്രമിച്ചാല്‍ കിട്ടും. നോക്കട്ടെ.

    “പിന്നെ മരണങ്ങളില്‍ പത്രങ്ങള്‍ കാട്ടുന്ന വിവേചനം നേരെ തിരിച്ചാണ് എന്നതാണ് എന്റെ അനുഭവം -അല്ലാതെ ഒരു RSS-CPM സംഘട്ടനത്തില്‍ ഇരുകക്ഷികളും മരിച്ചപ്പോള്‍ പത്രങ്ങള്‍ കാട്ടിയ ഇരട്ടത്താപ്പിനു ഒരു ഉദാഹരണമെങ്കിലും താങ്കള്‍ നല്‍കും എന്ന് കരുതുന്നു.“

    ഇപ്പോള്‍ തലശ്ശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുന്നതിന്‍ ഒരാഴ്ചമുമ്പ് തൃശ്ശൂരില്‍ ഒരു സി പി എംകാരന്‍ കൊല്ലപ്പെട്ടിരുന്നു. ആരെങ്കിലും അറിഞ്ഞോ?

    “-(ജിവി) - അതേസമയം ഏറ്റവും മര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ട് താനും.-“

    (കാട്ടു പൂച്ച )-
    സത്യത്തില്‍ അത്ഭുതം തോന്നുന്നു ജിവി, ആദ്യമായാണ് ജീവിതത്തില്‍ ഈ വാചകം കേള്‍ക്കുന്നത്.“

    ശരിയായിരിക്കാം. പാര്‍ട്ടികളായാലും വ്യ്ക്തികളായാലും കാട്ടുന്ന മര്യാദ ആരും ഓര്‍ത്തുവെക്കാറില്ല. അല്ലാത്തത് എന്തെങ്കിലും അബദ്ധത്തിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറക്കാറുമില്ല.

    “താങ്കള്‍ കണ്ണൂരില്‍ നിന്ന് പോരുന്നിട്ട് എത്ര വര്‍ഷമാകുന്നു?ഇപ്പോള്‍ ഒന്ന് തിരികെ ചെന്ന് കോണ്‍ഗ്രസുകാരന്‍ എന്ന് പറഞ്ഞ് പ്രവര്‍ത്തിക്കാന്‍ ധൈര്യമുണ്ടോ?“

    ഞാന്‍ കണ്ണൂരില്‍നിന്ന് പോന്നിട്ടൊന്നുമില്ല. തല്‍ക്കാലം ഉപജീവനാര്‍ത്ഥം മറ്റൊരു സ്ഥലത്ത് എന്നെയുള്ളൂ. വര്‍ഷത്തില്‍ ഒരു മാസം നാട്ടിലുണ്ടാവുകയും ചെയ്യും. നാട്ടിലെ എല്ലാത്തരം പാര്‍ട്ടികളുമായും എല്ലാത്തരം ആള്‍ക്കാരുമായും നിരന്തരമായ ബന്ധം എപ്പോഴുമുണ്ട്. കോണ്‍ഗ്രസ്സുകാരന്‍ എന്ന് പറഞ്ഞ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടൊന്നുമില്ല. ഇനി പ്രവര്‍ത്തിക്കുകയുമില്ല. ധൈര്യമില്ലാഞ്ഞിട്ടല്ല. അല്പം ആത്മാഭിമാനമുള്ളതുകൊണ്ട്.

    “ ഈ വരുന്ന ഇലക്ഷനില്‍ നോക്കാം നമുക്ക്, എത്ര സീറ്റുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേടുന്നു എന്ന്- ജിവി പറഞ്ഞ പോലെ മാന്യന്മാരും സഹിഷ്ണുക്കളും ആയവരാണ് സിപി‌എം എങ്കില്‍ വോട്ട് കുറയില്ലല്ലോ“

    തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യും. പാര്‍ട്ടിയെ തൊട്ടുകൂടാത്തവരായി കണ്ടിരുന്ന വലീയ വിഭാഗം ആള്‍ക്കാര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തുടങ്ങി എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലെങ്കില്‍ കുറ്റിപ്പുറത്തും കൊട്ടാരക്കരയിലും ജയിക്കുമോ? അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ മാറിചെയ്തേക്കാം.

    “നകുലനും കാട്ടു പൂച്ചയും ഒക്കെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്-എന്നാല്‍ ജ്ജിവിക്ക് ആരോപണങ്ങള്‍ മാത്രമേ ഉള്ളുവല്ലോ, എന്തെങ്കിലും ഒരടിസ്ഥാനം ആരോപണങ്ങള്‍ക്ക് നല്‍കേണ്ടതല്ലേ ജിവി?“

    ഞാനിവിടെ എന്ത് ആരോപണം ആര്‍ക്കെതിരെയാണ് ഉന്നയിച്ചത്? നേരത്തെ എഴുതിയതുപോലെ നിഷ്കളങ്ക ഇരകളാണ് സംഘപരിവാര്‍ എന്ന വാദത്തെ എതിര്‍ത്തു. അതിന്റെ അടിസ്ഥാനം കുറെ ഭാരിച്ചതാണ്. ഞാന്‍ ശ്രമിച്ചാല്‍ ഇവിടെ പൊക്കിവെക്കാന്‍ ആവില്ല.

    “ഫാസിസത്തെ പറ്റി, താങ്കളുടെ സാക്ഷിയെപറ്റി ഒക്കെ എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായി നില്‍ക്കുന്നു.“

    ഫാസിസം എന്നതിന് എന്റെവക സ്പെഷ്യല്‍ നിര്‍വചനങ്ങളൊന്നുമില്ല. ഇവിടെ പരാമര്‍ശിക്കപ്പെട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ലേഖനത്തില്‍തന്നെ ഫാസിസം വിശദീകരിക്കപ്പെടുന്നുണ്ടല്ലോ. എന്റെ അനുഭവം ഞാന്‍ ചുരുക്കിപ്പറയാം. മാര്‍ക്സിസ്റ്റുകള്‍ പ്രതികളായ ഒരു കോണ്‍ഗ്രസ്സുകാരന്‍ വാദിയായ ഒരു തല്ല്കേസില്‍(കോടതിയില്‍ കൊലപാതകശ്രമമാണ് കേസ്) രണ്ടാം സാക്ഷിയായിരുന്നു ഞാന്‍. എല്ലാവരും പറഞ്ഞു: നീ ഒന്നും കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍ മതി, ആരാണ് പ്രതികള്‍ എന്നറിയാമല്ലോ, ഞാന്‍ പോലീസിസ്നോടും കോടതിയിലും സത്യം പറഞ്ഞു. എനിക്ക് യാതൊരുവിധ ഭീഷണിയോ അക്രമമോ നേരിടേണ്ടിവന്നില്ല എന്നു മാത്രമല്ല, സംഭവം നടക്കുന്ന സമയത്ത് ഓടിയെത്തി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നൊട് രൂക്ഷമായി സംസാരിച്ചതിന് പാര്‍ട്ടിക്കാര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

    “കണ്ണൂരില്‍ സിപി‌എം അക്രമം നടത്തുന്നു എന്ന് താങ്കളും അംഗീകരിക്കുന്നു. അക്രമത്തിനു അക്രമം മറുപടി എന്നതാണോ ജനാധിപത്യപരം എന്ന വിവക്ഷ?അധികാരവും പോലീസും കയ്യിലുള്ള സിപി‌എം ആ മാര്‍ഗം തിരഞ്ഞെടുക്കുന്നതിനെ ന്യായീകരിക്കുന്ന ജിവിക്ക്‍ അതില്ലാത്ത RSS അത് തിരഞ്ഞെടുക്കുമ്പോള്‍ അതിനെ ഫാസിസം എന്ന് വിവക്ഷിക്കുന്നതിന് അര്‍ഹതയുണ്ടോ?“

    പ്രാദേശികമായ പല സംഘട്ടനങ്ങളിലും അതിന്റെ പിന്നാമ്പുറ കഥകള്‍ അറിയുമ്പോള്‍ വാദി പ്രതിയാകും. ഞാന്‍ തൊട്ടുമുമ്പ് എഴുതിയ സംഭവത്തില്‍ പോലും തികച്ചും രാഷ്ട്രീയേതരമായ ഒന്നാന്തരം തല്ലുകൊള്ളിത്തരം കാണിച്ചതിനാണ് അവിടെ തല്ലുണ്ടായത്. അങ്ങനെ ഓരൊ സംഭവത്തെയും പ്രത്യേകമെടുത്ത് പരിശോധിച്ചാല്‍ ലീസ്റ്റ് അഗ്ഗ്രെസ്സിവ് സി പി എം ആയിരിക്കും എന്ന് എനിക്കുറപ്പിച്ച് പറയാനാവും.

    ReplyDelete
  41. ചെറ്റത്തരം കാട്ടിയവന്മാരെ ഗുണ്ടായിസ്സത്തിന്റെ ബലത്തില്‍ പാര്‍ട്ടിക്കാരനാക്കിയപ്പം അവന്മാര്‍ക്ക് രാജാവിനെക്കാള്‍ രാജഭക്തിയൊള്ള ഒരാളെത്തന്നെ കിട്ടി.

    ReplyDelete
  42. ഒരു വഴിപോക്കനാണേയ്‌.. ബഹളം കേട്ടു വന്നുനോക്കിയതാ. ഈ കാട്ടുപൂച്ച ആരാണെന്നതാണോടേ നിങ്ങളൊക്കെ തല്ലിത്തീരുമാനിക്കുന്നത്‌? അതു ഞാന്നാ ഞാൻ. ഇന്നിയാരും ആ പേരിൽ എഴുതിയേക്കല്ലു പറഞ്ഞേക്കാം.

    ReplyDelete
  43. കാട്ടുപൂച്ച = കുതിരവട്ടന്‍
    ------------------------
    ജീവ്യേയ്,
    കാട്ടുപൂച്ചയെക്കേറി കുതിരവട്ടന്‍ എന്നു വിളിക്കുന്നതു കൊള്ളാം. പക്ഷെ അതിനു ദേഷ്യം വന്നു ആ ജീവി ഈ ജിവിയെ മാന്തിപ്പറിച്ചാൽ കുതിരവട്ടന്‍ ഉത്തരവാദിയല്ലാട്ടോ :-)

    പിന്നെ കുതിരവട്ടനെക്കേറി കാട്ടുപൂച്ച എന്നൊന്നും വിളിച്ചേക്കരുത്. രണ്ടും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരാം.

    ജിവി എഴുതിയ പോലെ കുതിരവട്ടന്‍ 'പോത്ത്=ജിവി' എന്നു എഴുതി എന്നു വിചാരിക്കുക.(പ്രത്യേകം ശ്രദ്ധിച്ചേക്കണേ, വിചാരിക്കാനേ പറഞ്ഞുള്ളു, കുതിരവട്ടന്‍ അങ്ങനെ എഴുതീട്ടില്ല. പോത്തിന്റെ ആരാധകരേ, എന്നെ തല്ലല്ലേ.) പോത്തിനു ന്യായമായും നാണക്കേടും ദേഷ്യോം ഒക്കെക്കൂടി വരും. ജിവി എന്നല്ലേ വിളിച്ചേക്കണേ. ദേഷ്യം വന്നില്ലെന്കിലേ ഉള്ളൂ അത്ഭുതം. അത്, അതിനെ കെട്ടിയിട്ടിടത്തു കിടന്നു വട്ടം കറങ്ങും, അതിനു സംസാരിക്കാനെങ്ങാനും പറ്റിയാൽ കുതിരവട്ടനെ തെറി വിളിക്കേം ചെയ്യും.

    നേരേ മറിച്ച് ഞാന്‍ എഴുതുന്നത് 'ജിവി=പോ--' എന്നാണെന്കിലോ? ജിവിയെ ഞാന്‍ അങ്ങനെ എന്നു വിളിച്ചു എന്നു വരും. ഒരു പോത്തിനെക്കേറി ജിവി എന്നു വിളിക്കുന്നതും ജിവിയെക്കേറി പോ-- എന്നു വിളിക്കുന്നതും വ്യത്യാസമുണ്ട് എന്ന് മനസ്സിലായല്ലോ.

    അതുകൊണ്ട് കുതിരവട്ടന്റെ മേത്തുക്കോടെ അസ്സൈന്മെന്റ് ഓപറേറ്റർ ഓടിക്കരുത്. കമ്പൈലർ ഇറർ C2106 - left operand must be l-value.

    വെറുതേയിരിക്കുന്ന കുതിരവട്ടനെ ഇനിയും തോണ്ടരുത്. എന്റെ പേരും വച്ച് ഞാന്‍ പറയാത്ത കാര്യം എഴുതി വച്ചിട്ടും ഞാന്‍ ഒന്നും പറയാതെ അത് തിരുത്തിത്തരികയേ ചെയ്തുള്ളൂ. എന്നു വച്ച് അത് തന്നെ ശീലമാക്കരുത്. ഉപദ്രവിക്കരുത്. അപേക്ഷയാണു.

    qw_er_ty

    ReplyDelete
  44. എന്റെ പേരിൽ തർക്കം പറയരുത്‌!
    തൊട്ടുമുമ്പിൽ ഈ പേരിൻ അവകാശവാദമുന്നയിച്ചവനും ഒറിജിനലല്ല. അവനും സത്യത്തിൽ പൊട്ടനാണ്. അവൻ എഴുതിയതു കണ്ടില്ലേ. ‘ഞാന്നാ’ ഞാൻ എന്നു പറഞ്ഞിരിക്കുന്നു. മലയാളം അറിയാത്തവൻ എന്റെ പേരു ചീത്തയാക്കുന്നു. ഞാനാണു യഥാർത്ഥ പൂച്ച. ഞാനിവിടെ ആദ്യമാണ്. ആദ്യം നീണ്ട കമന്റിട്ടതും സകലതും ഡ്യൂപ്ലിക്കേറ്റ്. ഇനി വേണമെന്നുള്ളവർ കൂട്ടുപൂച്ച എന്നെഴുതിക്കോളിൻ.

    പിന്നെ, ജിവി അനിയാ... അനിയന്റെ ഈ വാചകം വായിച്ചു. “ഇപ്പോള്‍ തലശ്ശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുന്നതിന്‍ ഒരാഴ്ചമുമ്പ് തൃശ്ശൂരില്‍ ഒരു സി പി എംകാരന്‍ കൊല്ലപ്പെട്ടിരുന്നു. ആരെങ്കിലും അറിഞ്ഞോ?” എന്ന്. പിന്നെ അറിയാതെയോ അനിയാ. എല്ലാവരും അറിഞ്ഞു. പക്ഷേ കൂട്ടത്തിൽ പലതും അറിഞ്ഞു. പണ്ടൊരു ബി.ജെ.പി.ക്കാരനെ കൊന്നവൻ തന്നെയാണു ചത്തതെന്നും അറിഞ്ഞു. അത്‌ അനിയൻ അറിഞ്ഞോ?
    ഒന്നുമീല്ലെങ്കിലും അവന്മാർ തല്ലിയവനെത്തന്നെ തിരിച്ചു തല്ലാനും കൊന്നവനെത്തന്നെ കൊല്ലാനുമെങ്കിലുമുള്ള മര്യാദ കാട്ടി. ‘മാന്യ’ന്മാരെപ്പോലെ കണ്ണിൽക്കണ്ടവനെത്തട്ടി കഴപ്പു തീർക്കുകയായിരുന്നില്ല. ആത്മാഭിമാനം അത്രയ്ക്കൊന്നും വരാത്തവന്മാർക്കും അവിടെ വലിയ രക്ഷയൊന്നുമില്ലെന്നറിയാം. അതിന്റെ കണക്കു കൂടി സൈഡീന്നു പറയട്ടോ‌? ലീസ്റ്റ്‌ അഗ്രസീവ്‌ ആണോ എന്ന്‌ അപ്പോൾ അറിയാം.

    ReplyDelete
  45. >>[ജിവി] “കലാപമോ, ഈ കലാപം എന്നു പറയുന്ന സംഗതി നടക്കുന്ന സമയത്ത് നാട്ടിലുണ്ടായിരുന്നയാളാണ് ഞാൻ. ഒരു കലാപം നടക്കുന്നതായി തോന്നിയില്ല

    [നകുലൻ] കണ്ണൂരെന്നു വച്ചാൽ, ജില്ലയിൽ എവിടെയായിരുന്നുവോ എന്തോ താങ്കൾ? പ്രശ്നബാധിതസ്ഥലങ്ങളിൽ എവിടെയെങ്കിലും ആയിരുന്നുവെന്നു കരുതാൻ പ്രയാസം തോന്നുന്നു. അഥവാ ആയിരുന്നെങ്കിൽ, ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ പ്രയോഗിച്ച് അർത്ഥശൂന്യമാക്കിയ “ഇര-വേട്ടക്കാരൻ” പ്രയോഗമൊക്കെ സത്യത്തിൽ ഇവിടെയാണു ചേരുക. ഒരു സി.പി.എം. അനുഭാവിയായ താങ്കൾക്ക് അവരുടെ കോട്ടയ്ക്കുള്ളിൽ സുരക്ഷിതത്വം അനുഭവപ്പെട്ടേക്കും. നോക്കി നിൽക്കെ ആളുകൾ അവിടവിടെ വെട്ടേറ്റു വീണതും ആയുധധാരികൾ റോന്തു ചുറ്റിയതും ഇടയ്ക്കിടയ്ക്കു മരണവാർത്തകൾ വന്നുകൊണ്ടിരുന്നതും – “വെട്ടേറ്റു വീഴുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകാനൊക്കെ സഹായിച്ചാൽ മതി – അക്രമികളെ തടയരുത്“ – എന്ന നിർദ്ദേശം കിട്ടിയ പോലീസുകാരേയും പേറി പോലീസ് ജീപ്പുകൾ ഇടയ്ക്കിടയ്ക്കു പൊയ്ക്കൊണ്ടിരുന്നതുമൊന്നും താങ്കളെ ബാധിച്ചതേയില്ലായിരിക്കും. അലോസരപ്പെടുത്തിയതേയില്ലായിരിക്കും! ദൈവമേ ഇത്രയ്ക്ക് നിസംഗമായാണോ കണ്ണൂരിലെ സി.പി.എം. അനുഭാവികൾ കൂട്ടക്കൊലകളെ വിലയിരുത്തുന്നത്!

    ‘ചില സമയങ്ങളിൽ ഉള്ളിൽ ചെറുതായി സംഘപരിവാർ അനുഭാവം തോന്നിപ്പോകുന്നു‘ എന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടു കുറച്ചുനാൾ പ്രശ്നമുള്ള സ്ഥലങ്ങളിലെവിടെയെങ്കിലും പോയി ജീവിച്ചുനോക്കൂ. ഭരണം പോകണമെങ്കിൽ കുറച്ചു വർഷങ്ങൾ കൂടിയുണ്ടല്ലോ. ഇനിയും കലാപങ്ങൾ സൃഷ്ടിച്ചെടുത്തുകൂടായ്കയില്ല. അന്ന്, എണ്ണം തികയ്ക്കാൻ നടക്കുന്നവരുടെയിടയിലെങ്ങാനും നിർഭാഗ്യവശാൽ അകപ്പെട്ടുപോയാൽ താങ്കൾക്കത് “അനുഭവപ്പെടുക” തന്നെ ചെയ്യും. ചിലപ്പോൾ, അറിയാനുള്ള സാവകാശം ലഭിക്കുന്നതിനു മുമ്പേ കഴിയുകയും ചെയ്യും.

    >>[ജിവി] “ഇനിയെങ്കിലും ഒരു പത്രനിരീക്ഷണം നടത്തിനോക്കൂ. സി പി എംനെതിരെ അക്രമമുണ്ടാകുമ്പോൾ പത്രങ്ങൾ ആ വാർത്ത കൈകാര്യം ചെയ്യുന്നതും, തിരിച്ച് സി പി എം അക്രമം നടത്തുമ്പോൾ അത് ഏത് രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നും.

    [നകുലൻ] എന്റെ ജിവീ, സി.പി.എമ്മിനു സഹായകരമായ രീതിയിൽ വാർത്തയെഴുതുന്നതു ദേശാഭിമാനി മാത്രമേയുള്ളൂ. അതിനു നമ്മളെന്തു ചെയ്യാനാണ്?
    സി.പി.എം. വിരോധികൾ സി.പി.എമ്മിന്റ്റെ ചെയ്തികൾ തുറന്നു കാട്ടുകയും പ്രാമുഖ്യം കൊടുക്കുകയും ചെയ്യും. അതിന്? അതൊന്നും നേരിടാനുള്ള കരുത്തില്ലാതെയാണോ താങ്കൾ സി.പി.എം. പോലെയൊരു പ്രസ്ഥാനത്തെ പിന്തുണയ്ക്കാനായി ഒരുങ്ങിയിരിക്കുന്നത് ? സി.പി.എമ്മിനു വേണ്ടി ആളെക്കൊല്ലാൻ മാത്രമല്ല – സി.പി.എമ്മിന്റെ ദുഷ്‌‌ചെയ്തികൾ വിമർശിക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിച്ച്- പാർട്ടിയെ അനുകൂലിച്ചു വാദിച്ചുനിൽക്കണമെങ്കിലും അത്യാവശ്യത്തിലധികം ചങ്കുറപ്പു തന്നെ വേണം. ആ ചങ്കുറപ്പുണ്ടെങ്കിൽ‌പ്പിന്നെ മാദ്ധ്യമങ്ങൾ സഹായിക്കുന്നില്ലെന്ന പരാതിയും വരില്ല. താങ്കളുടെ അനുഭാവം ആ തലം തരെ വളർന്നിട്ടില്ലെന്നു തോന്നുന്നു. ശ്രമിച്ചുനോക്കൂ - സാധിക്കും.

    ഇനി, മാദ്ധ്യമങ്ങൾ പറയുന്നതു തെറ്റാണ് – സി.പി.എമ്മിന്റെ ഭാഗത്താണു ന്യായം എന്നാണു താങ്കൾ പറഞ്ഞുവരുന്നതെങ്കിൽ അതു തെറ്റാണ്.

    ഒരു പത്രം മാത്രം പറയുന്നതു നാം കേൾക്കേണ്ടതില്ല. യാഥാർത്ഥ്യം മറ്റു മാർഗ്ഗങ്ങളിലൂടെയും പരിശോധിക്കാമല്ലോ. (ആദ്യം?) സി.പി.എമ്മിനെതിരെ അക്രമമുണ്ടാകുമ്പോൾ റിപ്പോർട്ടു ചെയ്യുന്നതും…..പിന്നെ, “തിരിച്ച്“ സി.പി.എം. അക്രമം നടത്തുമ്പോൾ റിപ്പോർട്ടു ചെയ്യുന്നതും…എന്നാണോ താങ്കൾ ഉദ്ദേശിച്ചത്? ആണെങ്കിൽ ശുദ്ധഭോഷ്ക്കാണത്. ജിവീ താങ്കൾ എത്ര ബലം പിടിച്ചിട്ടും യാതൊരു ഫലവുമില്ല. സംഭവങ്ങളുടെ തീയതിയും ആളുകളുടെ പേരുമെല്ലാം എണ്ണിപ്പറഞ്ഞുകൊണ്ട് യാതൊരു സംശയത്തിനുമിടയില്ലാത്ത വണ്ണം വ്യക്തമാക്കിയാലും താങ്കൾ ബലം പിടിച്ചേക്കും. പക്ഷേ സത്യത്തെ തിരുത്താൻ കഴിയില്ല. നവംബറിലും മാർച്ചിലും – രണ്ടു തവണയും അക്രമമാരംഭിച്ചതു സി.പി.എമ്മാണ്. സി.പി.എം. തന്നെയാണ്. സംഭവിച്ചുപോയ കാര്യം ഇനി പിറകോട്ടു പോയി തിരുത്താൻ നമുക്കെന്നല്ല മനുഷ്യരാശി ഒന്നടങ്കം വിചാരിച്ചാലും കഴിയില്ല.

    യാതൊരു പ്രകോപനവുമില്ലാതെ നിരവധി കൊലകൾ നടന്നിട്ടും പ്രതികരിക്കാതിരുന്ന സംഘം, നവംബറിൽ തുടർച്ചയായ ദിവസങ്ങളിൽ നാലുപേർ വെട്ടേറ്റു മൃതപ്രായരായപ്പോൾ മാത്രമാണ് ആയുധമെടുത്തത്. ആദ്യകലാപം ആരംഭിച്ചതു സി.പി.എമ്മല്ല എന്നു താങ്കൾ വാദിക്കുന്നെങ്കിൽ, “ജിവി” എന്നൊരു ബ്ലോഗറില്ല എന്നു വാദിക്കുന്നതിനു തുല്യമാണ്. നൂറുശതമാനം അസത്യമാണത്.

    പിന്നീട്‌, മാർച്ചിൽ, ഒരു പ്രകോപനവുമില്ലാതിരുന്ന സമയത്താണ് സംഘപ്രവർത്തകനായ സുമേഷിനെ വെട്ടിവീഴ്ത്തിക്കൊണ്ട് മാർക്സിസ്റ്റുകൾ രണ്ടാം കലാപത്തിനു തുടക്കം കുറിച്ചത്. അദ്ദേഹത്തിനു തലനാരിഴയ്ക്കു ജീവൻ തിരിച്ചു കിട്ടി. (അതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ വേറേ രണ്ടു സംഘപ്രവർത്തകരെ കൊന്നു) . മുമ്പൊക്കെ പ്രശ്നമുണ്ടാകുമ്പോൾ സമാധാനശ്രമങ്ങളിൽ മുമ്പിൽ നിന്നിരുന്ന ആ സംഘനേതാവിനെ വധിക്കാനായി മാർക്സിസ്റ്റുകൾ നടത്തിയ നിഷ്ഠൂരമായ ആക്രമണം തന്നെയായിരുന്നു അവിടെ ആദ്യം സംഭവിച്ച കാര്യം. പക്ഷേ, സുമേഷിനെ വെട്ടിയതിനുള്ള തിരിച്ചടിയിൽ സി.പി.എം. പ്രവർത്തകൻ രഞ്ജിത്തിനു വെട്ടേറ്റതോടെയാണ് സി.പി.എമ്മുകാർ ചാടിയിറങ്ങി വാദിച്ചു തുടങ്ങിയത്. (രഞ്ജിത് പിന്നീടു മരിച്ചു)അതാണു കുഴപ്പങ്ങൾക്കു തുടക്കമിട്ടത് എന്നൊക്കെ വാദിച്ചു. അഞ്ചുശവങ്ങളും പന്ത്രണ്ടിലധികം ജീവഛവങ്ങളും സൃഷ്ടിച്ചതിന്റെ ന്യായീകരണമായി പിന്നീടു പറഞ്ഞതും ആ നുണയായിരിന്നു. സുമേഷ് മരിക്കാതിരുന്ന അബദ്ധം ഇനിപ്പറ്റരുത് എന്നു തീരുമാനിച്ച് – മരണം ഉറപ്പു വരുത്താനായി തലയറുത്തു മാറ്റുന്ന പുതിയ ശൈലിയും പരീക്ഷിച്ചു കണ്ടു - താങ്കളോടു മാന്യമായി ഇടപെട്ടവരുടെ അതേ ലേബൽ പേറുന്ന മറ്റു ചിലർ. എന്നിട്ടും – അവിടെയും സംഘമാണു കുഴപ്പങ്ങളാരംഭിച്ചതെന്നു ദേശാഭിമാനി യാതൊരു ലജ്ജയുമില്ലാതെ (അവർക്കതു ചെയ്യാതെ തരമില്ല) തെറ്റിദ്ധാരണാജനകമായ വാർത്തകൊടുത്തിരുന്നു. ആ പ്രചാരണം മാത്രമാവും അന്നു താങ്കളും വിശ്വസിച്ചത് എന്നുണ്ടോ? ആ പച്ചനുണ അന്നു തന്നെ പൊളിഞ്ഞടുങ്ങിയിരുന്നല്ലോ ജിവീ. താങ്കൾ അറിയാതെ പോയതാണ്.

    വൈകിയാണെങ്കിലും, ആ നുണ പൊളിഞ്ഞടുങ്ങിയതിന്റെ വിശദാംശങ്ങൾ ഇവിടെ വായിക്കുക. ദേശാഭിമാനി പറയുന്നതു വിശ്വസിക്കുകയെന്ന അബദ്ധം ഇനിയെങ്കിലും പറ്റാതിരിക്കും. :- കണ്ണൂർ - വാർത്തകളെ വെട്ടിക്കൊല്ലുന്നവർ

    എന്റെ ജിവീ..ഇവിടെ വെറും വാദങ്ങൾക്ക് ആരും തുനിയുന്നില്ല. പലപല ഭാഗങ്ങളിൽ നിന്നു ലഭ്യമായ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെയാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. പത്രവാർത്തകൾ വിശദീകരിക്കുന്ന ബ്ലോഗാണു മാദ്ധ്യമ സിൻ-ഇൻഡിക്കേറ്റ്. അവിടെ പത്രവാർത്തകൾ ഉപയോഗിച്ചുകൊണ്ടു പറയും. അത്രയേയുള്ളൂ.

    പത്രങ്ങളല്ലാതെ മറ്റു മാദ്ധ്യമങ്ങൾ കൂടി ശ്രദ്ധിക്കണമെന്നാണെങ്കിൽ, മുകളിൽക്കൊടുത്ത പോസ്റ്റിൽ സംഘാനുഭാവിയൊന്നുമല്ലാത്ത മായാവി എന്ന ബ്ലോഗർ എഴുതിയ കമന്റിലെ ഒരുഭാഗം കാണൂ. “മീഡിയായിൽ വാർത്തക്കിടയിൽ കാണിക്കുന്ന ശവഘോഷയാത്ര, കൊല്ലപ്പെട്ടവരുടെ വീടുകൾ തുടങ്ങിയവ കൂടുതലും മാർക്സിസ്റ്റ്കാരുടെതാണ്, മീഡിയകളിൾ CPM/DYFIഅനുഭാവികളെ കുത്തിനിറച്ചതിന്റെ ഫലം.“

    അഞ്ചു സംഘപ്രവർത്തകരും രണ്ടു മാർക്സിസ്റ്റുകളും കൊല്ലപ്പെട്ട കലാപത്തെ – മാർക്സിസ്റ്റുകൾ തുടങ്ങുകയും അവർ തന്നെ അവസാനിപ്പിക്കുകയും ചെയ്ത കലാപത്തെ - മാദ്ധ്യമങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്തതെന്നു ശരിക്കും അറിയാവുന്നൊരാളോടു തന്നെയാണു താങ്കൾ സംസാരിക്കുന്നത്.

    അച്ചടിയോ അല്ലാത്തതോ ആയ ഒരു മാദ്ധ്യമവും റിപ്പോർട്ടു ചെയ്യാത്തതും, ജില്ലയിലായിരുന്നിട്ടു പോലും താങ്കൾ അറിയാത്തതുമായ എത്രയോ കാര്യങ്ങൾ വേറേയും കിടക്കുന്നു? ആയുധധാരികളായ നൂറിലധികം മാർക്സിസ്റ്റുകൾ ചേർന്ന് ഗ്രാമങ്ങൾ ആക്രമിച്ചതും അടുക്കളയിൽ നിന്ന് കറിക്കത്തിയും മറ്റുമെടുത്ത് അമ്മമാരടക്കമുള്ളവർ ചേർന്നു ചെറുത്തുനിന്ന് മണിക്കൂറുകളോളം നീണ്ട യുദ്ധസമാനമായ സാഹചര്യമുണ്ടായതുമെല്ലാം? ആദ്യം തന്ന പോസ്റ്റിലെ ഓഡിയോ ഫയൽ ഒന്നു ക്ഷമയോടെ കേട്ടുനോക്കൂ.

    >>[ജിവി] “താങ്കളുടെ സംഘപരിവാർ മനസ്സ് കൊലചെയ്യപ്പെട്ട സഹാനുയായികളുടെ കൃത്യമായ കണക്കെടുത്ത് വെച്ചിരിക്കുന്നു.

    [നകുലൻ] എന്റേത് ഇപ്പോൾ സംഘപരിവാർ അനുഭാവമുള്ള മനസ്സാണ്. തികച്ചും അന്യായമായ കാരണങ്ങൾ പറഞ്ഞ് കണ്ണുരിലെ മാർക്സിസ്റ്റുകൾ അവിടുത്തെ സംഘപ്രവർത്തകരെ കൊന്നു തള്ളുമ്പോൾ ഞാനതു ശ്രദ്ധിയ്ക്കും. മനുഷ്യത്വമുള്ള ഏതൊരാളും അതു ശ്രദ്ധിക്കണം. ഈയിടെയായി കണക്കെടുക്കുന്നുമുണ്ട് – കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട് (ഒരു ബുക്കു തീരാറായി). താങ്കളേപ്പോലെ തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ അസംബന്ധവാദങ്ങളുമായി വരുമ്പോൾ വസ്തുതകൾ നിരത്തി മറുപടി തരാൻ വേണ്ടിയാണ് അവ സൂക്ഷിക്കുന്നത്.

    രണ്ടാം കലാപകാലത്തെ കണക്കു കൃത്യമായി ഓർമ്മയുണ്ട്. ഡസനിലധികം സംഘാനുഭാവികൾ വെട്ടേറ്റുവീണതിൽ അഞ്ചുപേർ മരിച്ചു. (തലയറുത്തു മാറ്റിവച്ചാൽ‌പ്പിന്നെ ജീവൻ നിലനിൽക്കുന്നതെങ്ങനെ?) തിരിച്ചടികൾക്കിടയിൽ - ഞാൻ ആവർത്തിച്ച് – ബോൾഡിൽത്തന്നെ – പറയുകയാണ് - തിരിച്ചടികൾക്കിടയിൽ രണ്ടു മാർക്സിസ്റ്റുകളും കൊല്ലപ്പെട്ടു. ദേശാഭിമാനിയും ചില ദൃശ്യമാദ്ധ്യമങ്ങളുമൊക്കെപ്പറഞ്ഞത് അവിടെ സംഘം കൊലക്കത്തി താഴെവയ്ക്കണമെന്നാണ്. കൊലക്കത്തി താഴെവച്ചിട്ട് കുനിഞ്ഞുനിൽക്കുക കൂടി വേണമെന്നു പറയാഞ്ഞതു നന്നായി. മനസ്സിന് അന്ധത ബാധിച്ച – തലയ്ക്കു മുകളിൽ കത്തിജ്ജ്വലിക്കുന്ന സൂര്യനെ കാണിച്ചുകൊടുത്ത് നട്ടുച്ചയാണെന്നു പറഞ്ഞുകൊടുത്താലും പാർട്ടിയ്ക്ക് അനുകൂലം പാതിരാത്രി എന്നാണെങ്കിൽ, അങ്ങനെ വാദിച്ച് തൊണ്ടപൊട്ടിക്കുന്ന – മാർക്സിസ്റ്റുകൾ!

    >>[ജിവി] “ അതേ സമയം, കൊലചെയ്യപ്പെട്ട സി പി എം കാരെ താങ്കൾ കാണുന്നേയില്ല.

    [നകുലൻ] അസംബന്ധം പറയുന്നതിനും ഒരു അതിരൊക്കെയാവുന്നതു നല്ലതാണ്. വെറുതെ എന്തെങ്കിലും പറയാമെന്നു ധരിച്ചുകളയാമോ? ആർ എന്തു കാണുന്നേയില്ലെന്നാണ്? സംഘത്തിനും കൊലചെയ്യേണ്ടി വന്നുവെന്നത് ഞാൻ അംഗീകരിക്കാതിരുന്നിട്ടില്ലല്ലോ. പക്ഷേ അവർ പ്രശ്നങ്ങളാരംഭിച്ചുവെന്നു പറയുമ്പോളാണ് അംഗീകരിച്ചു തരാത്തത്. ശുദ്ധ അസംബന്ധം പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നതു തന്നെ കാരണം. സംഘപ്രവർത്തകരുടെ മേൽ അക്രമങ്ങളുടെ ഭാരം വീണുകാണാൻ ആർക്കുമിവിടെ താല്പര്യമില്ല. അവർക്കു കൊല നടത്തേണ്ടതായും ജയിലിൽപ്പോകേണ്ടതായും വരുന്നതു കാണാൻ ഒരു അനുഭാവിയെന്ന നിലയിൽ എനിക്കു തീരെ താല്പര്യമില്ല. ആയുധമെടുക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാക്കാതിരിക്കാൻ അവിടുത്തെ മാർകിസ്റ്റുകളോടു ഞാൻ അഭ്യർത്ഥിക്കുകയാണ്.

    താങ്കളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. സി.പി.എം. അനുഭാവം ആയിക്കൊള്ളൂ. അവർക്കു വേണ്ടി പ്രവർത്തിച്ചു കൊള്ളൂ. പക്ഷേ സംഘപ്രവർത്തകരെ ജീവിക്കാനനുവദിക്കുന്ന മട്ടിൽ അവിടുത്തെ സി.പി.എമ്മുകാരെ തിരുത്താൻ താങ്കൾ ശ്രമിക്കൂ. സി.പി.എമ്മാണ് ആക്രമിക്കപ്പെടുന്നതെന്ന വാദം കണ്ണുമടച്ചു വിശ്വസിക്കാതെ യാഥാർത്ഥ്യങ്ങൾ കണ്ണു തുറന്നു കണ്ടുമനസ്സിലാക്കൂ. ഉൾപ്പാർട്ടിജനാധിപത്യമൊക്കെ ഉപയോഗിച്ച്‌ പാർട്ടിയുടെ ക്രൂരനയങ്ങൾ തിരുത്തൂ.

    ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി സമാധാനസമ്മേളനങ്ങളിൽ നടത്തിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ സി.പി.എം. അവിടെ ആക്രമണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. പിന്നെയും എത്രയോ ആക്രമണങ്ങൾ - കൊലപാതകശ്രമങ്ങൾ - വിജയിക്കാതിരുന്നവയും വിജയിച്ചവയും. ആദ്യത്തെ ചിലതൊക്കെ ഇവിടെ എഴുതിയിരുന്നു.

    കണ്ണൂർ - പ്രതീക്ഷ നശിക്കുന്നു - വീണ്ടും!

    അന്ധമായ പ്രത്യയശാസ്ത്രശാഠ്യങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പേരിൽ - കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുകൊണ്ടാണ് സി.പി.എം. അവിടെ സംഘപ്രവർത്തകരെ നിരന്തരം ആക്രമിക്കുന്നത്. അവിടെ സംഘമാണു പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ അതിൽ‌പ്പരം വിഡ്ഢിത്തം വേറേയില്ല.

    >>[ജിവി] “ അഥവാ ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ അത് പ്രാദേശിക പ്രശ്നങ്ങളും മറ്റെന്തൊക്കെയോ പ്രശ്നങ്ങളും. ഇതൊക്കെ ഒരു കഥയാക്കി എഴുതാം. വസ്തുതകൾ എന്ന രൂപത്തിൽ ബ്ലോഗെഴുതിയാൽ ബൂലോകത്തെ സകലമാന സി പി എം വിരുദ്ധരും വന്ന് വലീയ അഭിനന്ദനങ്ങൾ തരും. സംഘപരിവാർ ഇരകളായവർ ഉൾപ്പെടെ. സത്യമറിയാവുന്നവർ അവഗണിക്കും. തർക്കത്തിൽ ഇവിടെ പെർഫോം ചെയ്താൽ ഒരു കോടിയുടെ വില്ലയൊന്നും കിട്ടില്ലല്ലോ.

    [നകുലൻ] ജിവീ, ഒരു പൊതുവേദിയിൽ ഇങ്ങനെ നിരുത്തരവാദപരമായി സംസാരിച്ചു കടന്നു കളയാമെന്നു താങ്കൾ ധരിക്കരുത്. സത്യമറിയാവുന്നവർ അവഗണിക്കുമെന്നോ? ദയവായി അവഗണിക്കാതിരിക്കൂ. എന്തു സത്യം താങ്കൾക്കറിയാമെന്നാണു താങ്കളുടെ വാദം? തന്റേടമുണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കുക. തെളിയിക്കുക. ഞാനവിടെ ചൂണ്ടിക്കാട്ടിയതൊക്കെ കഥയാണെന്നോ? പറയാൻ ലജ്ജയില്ലാതായല്ലോ താങ്കൾക്ക്. അന്ധമായ അഭിനിവേശവും അടിമത്തവും ഒന്നിനോടും വന്നുകൂടാ ജിവീ. പാർട്ടി പോക്രിത്തരം കാണിക്കുന്നുണ്ടെന്നു തുറന്നംഗീകരിക്കാൻ തയ്യാറില്ലാതെ ബലം പിടിച്ചുകൊണ്ടു തന്നെയാണു താങ്കളൊരു പാർട്ടി അനുഭാവികൂടിയായി പൊതുവേദികളിൽ അറിയപ്പെടാൻ പോകുന്നതെങ്കിൽ, വല്ലാത്ത കഷ്ടപ്പാടു നിറഞ്ഞൊരു കാര്യമായിരിക്കുമെന്നൊരു മുന്നറിയിപ്പു തരാൻ ഞാൻ ആഗ്രഹിക്കുന്നു.

    സി.പി.എം. കാർ കൊല്ലപ്പെട്ട ഒന്നു രണ്ടു സംഭവങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നില്ല എന്നതു പോലീസുകാർ വ്യക്തമാക്കിയതാണ്. പല മാദ്ധ്യമങ്ങളിൽ വന്നതാണ്. അതിനെ രാഷ്ട്രീയകൊലപാതകമാക്കി ചിത്രീകരിക്കേണ്ടതു മാർക്സിസ്റ്റുകാരുടെ മാത്രം ആവശ്യമാണ്. മറ്റെവിടെയോ നടന്ന ഏതെങ്കിലും സംഭവത്തിന്റെ പേരിൽ തലശ്ശേരിയിലെ സംഘപ്രവർത്തകന്റെ കഴുത്തറുക്കുമ്പോൾ അവന്റെ കൈയ്ക്കു കടന്നു പിടിക്കാനാണോ ശ്രമിക്കേണ്ടത് - അതോ അതിന്റെ യാഥാർത്ഥ്യം പറയുന്നതു കഥയാണെന്നാക്ഷേപിക്കുകയാണോ? ഒരു അനോണി മുകളിൽ സൂചിപ്പിച്ചു കണ്ടതുപോലെ, രാജാവിനേക്കാൾ വലിയ രാജഭക്തി താങ്കൾ കാണിക്കുന്നതായിത്തോന്നുന്നു.

    ഞാൻ താങ്കളെ പരസ്യമായി വെല്ലുവിളിക്കുകയാണ്. മാഹിയിൽ, സി..പി.എം. മെംബറും മുൻ‌പഞ്ചായത്തുമെംബറുമൊക്കെയായ സ്ത്രീയുടെ സംഘാനുഭാവിയായ മകൻ ഷെറിൻ - അയാളെ അമ്മയുടെ മുന്നിലിട്ടു തന്നെ മാർക്സിസ്റ്റുകൾ വെട്ടിയരിഞ്ഞതാണ് നവംവറിലെ ആദ്യസംഭവം. അല്ലെങ്കിൽ തെളിയിക്കുക. ആണെന്നു സമ്മതിക്കുന്നെങ്കിൽ എന്തിനായിരുന്നു ആ വെട്ടെന്നു പറയുക. അതിന്റെ തുടർച്ചയായി വേറേ രണ്ടുപേരെ വെട്ടിയതെന്തിനായിരുന്നു? അതിന്റെ പിന്നാലെ മറ്റൊരാളെ വെട്ടി സംസാരശേഷി നശിപ്പിച്ചതെന്തിനായിരുന്നു? ഇത്രയും സംഭവങ്ങൾക്കു ശേഷമല്ലേ മാർക്സിസ്റ്റുകാരുടെ നേരെയും ആയുധമുയർന്നു തുടങ്ങിയത്? മാർച്ചിൽ സുമേഷിനെത്തന്നെയല്ലേ ആദ്യം വെട്ടിയത്? വ്യക്തമായ ആസൂത്രണവും തയ്യാറെടുപ്പുമുണ്ടായിരുന്നതുകൊണ്ടല്ലേ തൊട്ടു പിന്നാലെ രണ്ടു സംഘാനുഭാവികളേക്കൂടി കൊല്ലാൻ സാധിച്ചത് ?

    >>[ജിവി] “താങ്കളെപ്പോലുള്ളവരെ ഒരു തരിമ്പും മാറ്റാനും കഴിയില്ല.

    [നകുലൻ] നിരാശപ്പെട്ടിട്ടു കാര്യമില്ല ജിവീ. പച്ചക്കള്ളം പറയുമ്പോൾ അവഗണിച്ചുവിടുന്നതിനു പകരം നേർക്കു നേർ നിന്ന് ആരെങ്കിലും അതിനെ ചോദ്യം ചെയ്യുന്നെങ്കിൽ അതിൽ നിരാശപ്പെട്ടിട്ടു യാതൊരു കാര്യവുമില്ല.

    മാറ്റാൻ കഴിയില്ല എന്നതൊക്കെ തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ്. നൂറുശതമാനം തെറ്റിദ്ധാരണ. “ഒന്നും വായിക്കാറില്ല – പത്രങ്ങൾ പറയുന്നതു ശരിയല്ല“ – എന്നൊക്കെപ്പറഞ്ഞു രക്ഷപെടാൻ ശ്രമിക്കാതെ – തന്റേടമുണ്ടെങ്കിൽ വിശദീകരിച്ചു തരൂ – എന്തു വസ്തുതയുടെ അടിസ്ഥാനത്തിലാണു താങ്കൾ ഓരോന്നു വാദിക്കുന്നതെന്ന്. എവിടെ നിന്നു കിട്ടിയ എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണു താങ്കളുടെ വാദങ്ങളെന്നു പറയൂ. വിശ്വസനീയമായ കാര്യം വസ്തുനിഷ്ഠമായി അവതരിപ്പിച്ചാൽ അംഗീകരിക്കാൻ മടിക്കേണ്ടതില്ല.

    പക്ഷേ അതെങ്ങനെ സാധിക്കും – തിരുവാർപ്പു പോലുള്ള സംഭവങ്ങളിൽ “സത്യ“മറിയാൻ മാർഗ്ഗമില്ല – എന്നു മാത്രമല്ലേ താങ്കൾ പറയുന്നുള്ളൂ – പാർട്ടിപത്രം പറയുന്ന കാര്യം അവതരിപ്പിക്കാൻ പോലും താങ്കൾക്കു കഴിയുന്നില്ല കാരണം – അവർ സമ്പൂർണ്ണമായി തമസ്ക്കരിക്കുകയല്ലേ ചെയ്തത്. ഷൊർണ്ണൂർ - തിരുവാർപ്പ് – അത്തോളി – വിഷയങ്ങളിൽ ലോകം മുഴുവൻ വിളിച്ചുപറഞ്ഞിട്ടും – പാർട്ടി പത്രത്തിന്റെ തന്ത്രപൂർവ്വമായ നിലപാടു കണ്ടിട്ടും – കാര്യങ്ങളൊന്നും മനസ്സിലാക്കാതെ താങ്കൾ ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചുപോകുകയാണ് – സി.പി.എം. ചെയ്യുന്നതു തെറ്റായിരിക്കരുതേ എന്ന്. അത്തരമൊരു വാർത്തയായിരിക്കും സത്യം എന്നു താങ്കളങ്ങു സ്വയം തീരുമാനിക്കുകയാണ്. അത്രയ്ക്കു താങ്കൾ പാർട്ടിയെ സ്നേഹിക്കുന്നു. ആ ആഗ്രഹം താങ്കളുടെ മനസ്സിനെ കീഴടക്കി സ്വയം വിശ്വസിക്കാൻ പ്രേരിപ്പിക്കുകയാണ് – സി.പി.എം. ചെയ്യുന്നതൊക്കെ നല്ലതാണ് – അഥവാ എന്തെങ്കിലും ചിലതു മോശം ചെയ്താൽത്തന്നെ അവ ന്യായീകരിക്കാവുന്ന പ്രതികരണങ്ങൾ മാത്രമാണ് – അവരെ കുറ്റപ്പെടുത്താനാവില്ല എന്നൊക്കെ സ്വയമങ്ങു സമാധാനിപ്പിക്കുകയാണ്. താങ്കളൊരു ശുദ്ധമനസ്കനായിരിക്കണം ജിവീ. ഇത്തരം ശുദ്ധമനസ്ക്കരെ പറഞ്ഞുപറ്റിച്ചു കൂടെ നിർത്താൻ കഴിയുന്നതുകൊണ്ടാണ് മാർക്സിസ്റ്റുകാരുടെ തികഞ്ഞ പോക്രിത്തരങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

    എന്നെ താങ്കൾക്കു മാറ്റാൻ കഴിയും. തരിമ്പെന്നല്ല – അടിമുടി മാറ്റാൻ കഴിയും. എന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞാൽ. വേണമെങ്കിൽ വഞ്ചനയിലൂടെയും മാറ്റാം. പ്രതികൂലമായ മാറ്റം. ആർ.എസ്.എസ്. കാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുട്ടിസഖാക്കളുടെ കൂടെ പ്രചാരണത്തിനിറങ്ങുകയും പ്രകടനത്തിൽ പങ്കെടുക്കുകയുമൊക്കെച്ചെയ്ത ഒരു കാലമുണ്ടായിരുന്നു എനിക്ക്. എന്റെ പക്ഷചിന്തകളിൽ പിന്നീട് അടിമുടി മാറ്റം വരുത്തിയത് ഇടതുകക്ഷികളുടെ – പ്രധാനമായും സി.പി.എമ്മിന്റെ പ്രവൃത്തികളാണ്. അവരുടെ പല പ്രവൃത്തികൾക്കും പ്രചാരണങ്ങൾക്കുമെല്ലാം പിന്നിൽ ശുദ്ധകാപട്യമുണ്ടെന്ന തിരിച്ചറിവുണ്ടാക്കാൻ പോന്ന ചില സംഭവങ്ങളായിരുന്നു തുടക്കം. പിന്നീട് വായനയിലൂടെയും നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയും മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ പക്ഷചിന്തകളെ തകിടം മറിച്ചുകളഞ്ഞു. മാന്യവും ജനാധിപത്യപരവുമായ ഇടപെടലുകളിലൂടെ ആളുകളെ പാർട്ടിയിലേക്കടുപ്പിക്കാൻ പോന്നവർ ഇക്കാലത്തും സി.പി.എമ്മിലുണ്ടെന്നു താങ്കൾ പറയുന്നതു ശരിയെങ്കിൽ നന്നായി. കാരണം, അനുഭാവമുള്ളവരെ കൂടുതൽ അടുപ്പിക്കുന്നതിനു പകരം ദൂരേയ്ക്ക് അകറ്റുന്നവർ പാർട്ടിയിലിപ്പോൾ ധാരാളമുണ്ട്. ഒരു ബാലൻസിംഗ് എഫക്ട് ഇല്ലെങ്കിൽ പ്രശ്നമാണല്ലോ.

    മാറ്റാൻ കഴിയാത്ത ഒന്നുണ്ട് എന്നു സമ്മതിക്കുന്നു. സത്യം എങ്ങനെയൊക്കെ വിശദീകരിച്ചാലും ശരി - എത്രയൊക്കെ തെളിവുകൾ കൊടുത്ത് വ്യക്തമാക്കിയാലും ശരി - അംഗീകരിക്കില്ല എന്നു ശഠിച്ചുകൊണ്ട് പിന്നെയും പിന്നെയും അസംബന്ധവാദങ്ങൾ ഉന്നയിക്കുന്ന മാർക്സിസ്റ്റുകളുടെ മുന്നിൽ നിന്ന് നിരാശനായി പിന്മാറാതെ – അനിഷേദ്ധ്യയാഥാർത്ഥ്യങ്ങൾ നിരന്തരം ചൂണ്ടിക്കാണിച്ചുകൊണ്ട് ശബ്ദിച്ചുകൊണ്ടേയിരിക്കും എന്ന ശാഠ്യമുണ്ടല്ലോ – അതു മാറ്റാനാവില്ല തന്നെ. പ്രചാരണസംവിധാനങ്ങളും പാർട്ടിയന്ത്രവുമുപയോഗിച്ച് പച്ച നുണ പലരേയും വിശ്വസിപ്പിക്കുന്ന ഈ മാർക്സിസ്റ്റു തന്ത്രത്തെ എത്ര ചെറുക്കാമോ അത്ര ചെറുക്കണം എന്നൊരു ചിന്ത മനസ്സിൽ പതിഞ്ഞുപോയി. ഇനി രക്ഷയില്ല. ഈ കമന്റും താങ്കളുടെ ദുശാഠ്യത്തെ ചെറുക്കാൻ പോയിട്ട് കുറയ്ക്കാനെങ്കിലും പര്യാപ്തമാവുമെന്നെനിക്കു പ്രതീക്ഷയില്ല. സംഘമാണു പ്രശ്നമുണ്ടാക്കുന്നത് (എന്തിന്റെ ആവശ്യമാണോ എന്തോ?) - സി.പി.എം. തിരിച്ചടിക്കുക മാത്രമാണ് – എന്നൊക്കെയുള്ള അസംബന്ധവാദവുമായി താങ്കൾ വീണ്ടുമെത്തിയേക്കാം. മറുപടിയുമായി ഞാനും.

    വാൽക്കഷണം:-
    (1) ഇനി, “സി.പി.എമ്മുകാരുടെ വീട്ടിൽക്കയറി അക്രമം കാണിച്ചതാണ് ” ആദ്യകലാപത്തിനു കാരണം എന്നൊരു വാദമാണ് താങ്കൾ ഉയർത്താൻ പോകുന്നതെങ്കിൽ ഞാൻ സമ്മതിച്ചു. അതിന്റെ കാരണം ഈ ചെറിയ ഓഡിയോ ക്ലിപ്പിംഗ്‌ കേട്ടുനോക്കിയാൽ മനസ്സിലാകും.

    (2) കലാപവുമായി ബന്ധപ്പെട്ട്‌ മാർക്സിസ്റ്റ്‌ അനുഭാവികൾ പറയുന്നതു വിശ്വസിക്കണമോ എന്നു തീരുമാനിക്കുന്നതിനു മുമ്പ്‌, പറച്ചിലിന്റെ കാര്യത്തിൽ അവർ ഏതറ്റംവരെ പോകും എന്നുകൂടി അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. അതിന് ഈ പോസ്റ്റു വായിക്കുക. മാര്‍ക്സിസ്റ്റുകാര്‍ ബ്ലോഗെഴുതിയാല്‍ ഇങ്ങനെയിരിക്കും! .. അതോ?

    qw_er_ty

    ReplyDelete
  46. ജിവി,

    വഴിയിലെങ്ങാണ്ട് കിടന്ന ഒരാളെ എന്റെ പേരില്‍ കെട്ടിവച്ചതും, അതിന്റെ പേരില്‍ ഒത്തിരി ഒത്തിരി കാട്ടുപൂച്ചകള്‍ വന്നതും ഒക്കെ കണ്ടല്ലോ? അതിനുള്ളത് വഴിയെ സമയം പോലെ തരാം


    ഇനി, സ്വയം വിഢിയാണെന്ന് പ്രഖ്യാപിക്കണമെങ്കില്‍ അതിനു മറ്റെന്തൊക്കെ വഴികളുണ്ട്?താങ്കള്‍ പറഞ്ഞ കാര്യങ്ങളെ ന്യായീകരിക്കാന്‍ സ്ഥിരബുദ്ധിയുള്ള ഒരു മാര്‍ക്സിസ്റ്റുകാരന്‍ കൂടി വരില്ല എന്ന് പറഞ്ഞു കൊള്ളട്ടെ .മറുപടി ഓരോന്നായി തരാം ::


    1. -(ജിവി) -എന്നിട്ട് സി പി എം ഫാസിസം പേടിച്ച് വഴിനടക്കാന്‍ വയ്യെ എന്ന് അട്ടഹസിക്കുകയും ചെയ്യുന്നത് തന്നെ ശുദ്ധ തല്ലുകൊള്ളിത്തരം"--


    (കാട്ടു പൂച്ച) -
    ഇതിന്റെ ജിവി തന്ന മറുപടി എനിക്ക് ക്ഷ പിടിച്ചു - കുതിരവട്ടന്‍ പറഞ്ഞ ഒരു വരി പറഞ്ഞതിലൂടെ /* കുതിരവട്ടന്‍=ജിവി */ എന്ന് ഞാന്‍ പറഞ്ഞാലോ? (മി.കുതിരവട്ടന്‍ ദയവായി എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കരുതെന്ന് അപേക്ഷിക്കട്ടെ.അസൈന്മെന്റ് ഓപറേറ്റര്‍ അല്ല, അത് /**/ കമന്റാണ് )


    ഈ ബ്ലോഗില്‍ തന്നെ തൊട്ടു മുകളില്‍ റീഡ് എന്ന മനുഷ്യന്‍ നിരത്തി വച്ചിരിക്കുന്ന കമന്റ് ജിവി കണ്ടിരുന്നു എന്ന് ഞാന്‍ കരുതട്ടെ.അതില്‍ അദ്ദേഹം എന്താണുദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായതാണ് ഞാന്‍ പറഞ്ഞത് - സിപി‌എമ്മിനെതിരെ പറയുന്നവരെ നേരിട്ട് കിട്ടിയിരുന്നു എങ്കില്‍ തല്ലിക്കൊല്ലാം എന്ന്.ഇനി അഥവാ അങ്ങനെ അല്ല എങ്കില്‍ ,ആരെ തല്ലിക്കൊല്ലാം എന്നാണ് റീഡ് ഉദ്ദേശിച്ചത്? നകുലനെ?അനോണിയെ? കാരണമെന്ത്?അവര്‍ സിപി‌എമ്മിനെതിരെ പോസ്റ്റിട്ടു എന്നതാണോ? തല്ലുകൊള്ളിത്തരം എന്നതു കൊണ്ട് ജിവി ഉദ്ദേശിച്ചതെന്ത്? തല്ലാന്‍ കഴിയുമായിരുന്നു എങ്കില്‍ തല്ലി തന്നെ തീര്‍ക്കുമായിരുന്നു എന്നല്ലേ? അത്ര തന്നെയേ പൂച്ചയും പറഞ്ഞുള്ളൂ.

    ഇനി താങ്കള്‍ ഉദ്ദേശിച്ച ചക്ക ഇതല്ലായിരുന്നു എങ്കില്‍ ദയവായി ആ ചക്ക എന്തെന്ന് ഒന്ന് വിശദമാക്കുക.


    2.-(ജിവി)‌-
    എന്റെ സ്വതന്ത്രചിന്ത അതിനനുവദിക്കുന്നില്ല. അതുപോലെ മനോരമയോ മാതൃഭൂമിയൊ ദീപികയോ അടിസ്ഥാനമാക്കി അതാണ് അവസാനവാക്ക് എന്ന രീതിയില്‍ കമന്റരുത് എന്നേ താങ്കളെപ്പോലുള്ളവരോടും എനിക്ക് പറയാനുള്ളൂ. ഒറീസ്സയിലും ഗുജറാത്തിലും നടന്നതിനെക്കുറിച്ച് ഈ പത്രങ്ങളിലെ വാര്‍ത്തകളെക്കുറിച്ച് എന്തുപറയുന്നു?-

    (കാ.പൂച്ച)
    താങ്കള്‍ക്ക് സ്വതന്ത്ര ചിന്ത ഉള്ളതായി തോന്നുന്നില്ല എന്ന് വ്യസനപൂര്‍വ്വം അറിയിക്കട്ടെ.

    മനോരമയോ മാതൃഭൂമിയോ ദീപികയോ അവസാനവാക്കാണ് എന്ന് ഇവിടെ ആരും തന്നെ കരുതുന്നില്ല- വായിക്കുന്ന മനുഷ്യന്റെ യുക്തിയെ ചോദ്യം ചെയ്യാത്ത തരത്തില്‍ Contradictory അല്ലാതെ കൂടുതല്‍ പത്രങ്ങള്‍ പറയുന്നതിനെ വിശ്വസിക്കുന്നു എന്നു മാത്രം.

    ഒറീസയിലേയും ഗുജറാത്തിലേയും പോലുള്ള ദേശീയപ്രശ്നങ്ങളെ പറ്റി പറയുമ്പോൾ ഈ പ്രാദേശിക പത്രങ്ങളോടൊപ്പം ദേശീയ പത്രങ്ങളെയും നമ്മൾ കണക്കിലെടുക്കുന്നു. അവലോകനം ചെയ്യുന്നു. മലയാളം പത്രങ്ങളിൽ വന്ന വാര്ത്തകൾ പലതും ബയസ്ഡ് ആയിരുന്നു എന്നു താങ്കളോടൊപ്പം പൂച്ചയും അംഗീകരിക്കുന്നു.

    പിന്നെ താങ്കള്‍ കമന്റിടാനും നിലപാടുകള്‍ സ്വീകരിക്കാനും അടിസ്ഥാനമാക്കുന്നത് എന്തിനെ ആണ്? അതോ ഒരടിസ്ഥാനവുമില്ലാതെ ആണോ ജിവി അത് ചെയ്യുന്നത്?


    3. -(ജിവി)-

    ഇപ്പോള്‍ തലശ്ശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുന്നതിന്‍ ഒരാഴ്ചമുമ്പ് തൃശ്ശൂരില്‍ ഒരു സി പി എംകാരന്‍ കൊല്ലപ്പെട്ടിരുന്നു. ആരെങ്കിലും അറിഞ്ഞോ?


    (കാ. പൂച്ച)
    ജിവിയുടെ നേത്രപരിശോധന ഒന്ന് നടത്തുന്നത് നന്നായിരിക്കും എന്ന എന്റെ ഉപദേശം സീരിയസ് ആയി പരിഗണിക്കേണ്ടിരിക്കുന്നു - ഒന്നുകില്‍ ജിവിക്ക് സംഭവിച്ചത് 'തന്മാത്ര' യില്‍ മോഹന്‍ലാലിനു സംഭവിക്കുന്ന രോഗം (പേര് ഓര്‍മയില്ല), അല്ലെങ്കില്‍ മറ്റുള്ളവര്‍ ഇത് കണ്ടിട്ടുണ്ടാകില്ല എന്ന തെറ്റിദ്ധാരണ, അതുമല്ല എങ്കില്‍ ജിവി പറഞ്ഞ പോലെ ഒരു പത്രവും വായിക്കേണ്ടതില്ല എന്ന ജിവിയുടെ നിലപാടു മൂലം സംഭവിച്ച അബദ്ധം-

    ജിവി ഉദ്ദേശിച്ചത് ബിജെപി പ്രവര്‍ത്തകനെ കൊന്ന കേസിലെ ഒന്നാം പ്രതി ധനേഷിന്റെ കാര്യം തന്നെ എന്ന് കരുതട്ടെ, അല്ല എങ്കില്‍ മാധ്യമങ്ങള്‍ തമസ്കരിച്ച ആ വാര്‍ത്ത ഏതെന്ന് ജിവി പറയേണ്ടി വരും( കാരണം ആരോപണം ഉന്നയിച്ചത് ജിവി ആണ് എന്നതിനാല്‍ )

    ആ വാര്‍ത്ത ഞാന്‍ കണ്ടിരുന്നു, കാണുക മാത്രമല്ല, സ്ക്രീന്‍ഷോട്ടുകളും എടുത്തിരുന്നു- സിപി‌എം വിരുദ്ധര്‍‌‌ എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന മാതൃഭൂമി,മനോരമ എന്നിവയിലെ മാത്രം തത്കാലം തരാം.മനോരമയുടെ ലിങ്ക് ഇപ്പോള്‍ കൈവശം ഇല്ല, മാത്രമല്ല, മനോരമയ്ക്ക് ആര്‍ക്കൈവും ഇല്ല.ഇനി നിര്‍ബന്ധമാണെങ്കില്‍ തപ്പി എടുത്തു നല്‍കാം ,അല്ലാതെ കിട്ടുമ്പോ‍ള്‍ തരാം എന്ന ജിവി ലൈന്‍ എനിക്ക് വശമില്ല.

    (ഇവിടെ തര്‍ക്കത്തില്‍ ജയിച്ചാല്‍ ആര്‍ക്കും ഒരു കോടിയുടെ വില്ല കിട്ടില്ല , എങ്കിലും)

    ഇവിടെ ഉണ്ട് സ്ക്രീന്‍ഷോട്ട് :
    1.മാതൃഭൂമി വാര്‍ത്ത
    ഒറിജിനൽ ലിങ്ക്
    2.മനോരമ ന്യൂസ്


    4. -(ജിവി)-

    കണക്കും റഫറന്‍സും തല്‍ക്കാലം തരാനില്ല. ആഞ്ഞു ശ്രമിച്ചാല്‍ കിട്ടും. നോക്കട്ടെ.


    (കാ. പൂച്ച)

    അറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ പറയരുത് എന്ന സാമാന്യതത്വം ജിവി ഓര്‍ക്കും എന്ന് കരുതട്ടെ. ഈ വാചകം ജിവി തന്നെ ആണ് പറഞ്ഞത് -
    കണ്ണൂരില്‍തന്നെ കൊല്ലപ്പെട്ട സി പി എം- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ എണ്ണം ഏതാണ്ട് തുല്യമാണ്(ഒന്നോ രണ്ടോ കൂടുതല്‍ സി പി എം ആണെന്നാണ് അറിവ്).

    ഏതാണ്ട് തുല്യമാണ് എന്ന ഡിക്ലറേറ്റീവ് സെന്റന്‍സ് സൂചിപ്പിക്കുന്നത് വ്യക്തമായ അടിസ്ഥാനത്തിലായിരുന്നു താങ്കളുടെ പ്രസ്താവന എന്നാണ്. അപ്പോള്‍ ആ കണക്കേ ഞാന്‍ ചോദിച്ചുള്ളൂ - എത്ര സിപി‌എം പ്രവര്‍ത്തകര്‍ മരിച്ചു എന്ന്. കണക്ക് കയ്യിലില്ല എങ്കില്‍ ആ സെന്റന്‍സ് എഴുതി വച്ചത് എന്ത് ധൈര്യത്തിലായിരുന്നു ജിവി? വായിക്കുന്നവര്‍ ജിവി പറഞ്ഞതായതിനാല്‍ മുഴുവന്‍ വിഴുങ്ങും എന്ന് കരുതി ആണോ?


    ഓരോ കാര്യങ്ങള്‍ പറയുകയും പിന്നീട് അതിനെ പറ്റി ചോദ്യം വരുമ്പോള്‍ ഉരുണ്ടു കളിക്കുകയും ചെയ്യുക എന്നത് ജിവിയുടെ സ്ഥിരം പരിപാടി ആണെന്ന് അറിയാം, കുതിരവട്ടന്‍ തന്ന ലിങ്കില്‍ അത് ഞാന്‍ കണ്ടു -അതിവിടെ വേണ്ട.



    5.-(ജിവി)-
    ശരിയായിരിക്കാം. പാര്‍ട്ടികളായാലും വ്യ്ക്തികളായാലും കാട്ടുന്ന മര്യാദ ആരും ഓര്‍ത്തുവെക്കാറില്ല. അല്ലാത്തത് എന്തെങ്കിലും അബദ്ധത്തിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറക്കാറുമില്ല.--


    (കാ.പൂച്ച)

    ജിവി, മര്യാദ ഉള്ളവരെങ്കില്‍ ഓര്‍ത്തു വയ്ക്കും,(താങ്കള്‍ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും തീരൂമാനമെടുക്കുന്ന വ്യക്തി ആയതിനാല്‍ ഈ പറഞ്ഞതും ജിവിയുടെ രീതി ആയിരിക്കണം)എനിക്ക് സിപി‌എമ്മിന്റെ അക്രമം മനസിലാക്കാന്‍ ജിവിയെ പോലെ തന്നെ അനുഭവങ്ങളുണ്ട് (അവ ജിവി ജിവിയുടെ അനുഭവങ്ങള്‍ പോസ്റ്റായി ഇടുമ്പോള്‍ അവിടെ കമന്റായി ഇടുന്നതാണ്).


    എന്നാല്‍ ആ അനുഭവങ്ങള്‍ കൊണ്ട് മാത്രമല്ല ഞാന്‍ തീരുമാനങ്ങളെടുക്കുന്നത്, മറ്റാരെങ്കിലും പറയുന്നതനുസരിച്ചുമല്ല.പത്രവാര്‍ത്തകളിലൂടെ (ഞാന്‍ ഒരു പത്രം മാത്രമല്ല വായിക്കുന്നത്, ദേശാഭിമാനി അടക്കം വായിക്കുന്നു)യും മറ്റും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും എന്റെ യുക്തിപരമായ ചിന്തയിലൂടെയും ആണ് ഞാന്‍ തീരുമാ‍നമെടുക്കുന്നത്.എനിക്ക് പക്ഷമില്ല എന്നല്ല, പക്ഷമുണ്ട്, എന്നാല്‍ എന്റെ ചിന്തയെ അത് സ്വാധീനിക്കുന്ന പതിവ് കുറവാണ്.തെറ്റ് ഏതു പക്ഷം ചെയ്താലും അത് തെറ്റെന്ന് ഞാന്‍ പറയാറുണ്ട്.



    6.-(ജിവി)-
    കോണ്‍ഗ്രസ്സുകാരന്‍ എന്ന് പറഞ്ഞ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടൊന്നുമില്ല--


    (കാ. പൂച്ച)
    പിന്നെങ്ങനെ ആണ് ജിവി നിങ്ങള്‍ക്ക് പാര്‍ട്ടിക്കാരില്‍ നിന്നും മോശം അനുഭവം നേരിടുന്നത്? ഒരു കാര്യം ചെയ്യൂ, ഇനി പാര്‍ട്ടി വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് (മറ്റേതെങ്കിലും ഇടത് കക്ഷികളിലേക്ക് മാറിയാലും‌‌‌‌ മതി) കണ്ണൂരില്‍ ഒരാഴ്ച താമസിക്കൂ, പ്രവര്‍ത്തിക്കണമെന്നില്ല- കഴിയുമോ?


    7. -(ജിവി)-
    തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യും. പാര്‍ട്ടിയെ തൊട്ടുകൂടാത്തവരായി കണ്ടിരുന്ന വലീയ വിഭാഗം ആള്‍ക്കാര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തുടങ്ങി എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലെങ്കില്‍ കുറ്റിപ്പുറത്തും കൊട്ടാരക്കരയിലും ജയിക്കുമോ? അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ മാറിചെയ്തേക്കാം.-

    (കാ.പൂച്ച)
    അപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും സംഭവിച്ചത് അത് തന്നെ അല്ലേ ജിവി? സിപി‌എമിനു വോട്ട് ചെയ്താല്‍ അത് പ്രബുദ്ധത,അല്ലെങ്കില്‍ പാര്‍ട്ടിയുടെ വളര്‍ച്ച, തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ മാ‍റ്റിച്ചെയ്താല്‍ വര്‍ഗീയതയുടെ വിജയം, സ്വാഭാവികമായ മാറ്റം എന്ന് പറയുന്നത് ആശയങ്ങളിലെ , വാദങ്ങളിലെ പാപ്പരത്തമല്ലേ?


    "പാര്‍ട്ടിയെ തൊട്ടുകൂടാത്തവരായി കണ്ടിരുന്ന വലീയ വിഭാഗം ആള്‍ക്കാര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തുടങ്ങി", എന്നിട്ടും പാര്ട്ടി തോല്ക്കണമെന്കിൽ "പാര്‍ട്ടിയെ തൊട്ടു കൂട്ടിക്കൊണ്ടിരുന്ന അതിനേക്കാൾ വലീയ വിഭാഗം ആള്‍ക്കാര്‍ പാര്‍ട്ടിക്ക് എതിരെ വോട്ട് ചെയ്യാന്‍ തുടങ്ങു"ന്നതാണെന്ന് താങ്കളുടെ കോമണ്‍സെന്‍സ് പറഞ്ഞു തരുന്നില്ലേ?

    താങ്കള്‍ ഉദ്ദേശിച്ചത് കൃസ്ത്യന്‍ വിഭാഗത്തെ ആണെന്ന് മനസിലായി -അതിന്റെ കാരണം ഓര്‍ത്തഡോക്സ് സഭാ മേധാവി ഈയിടെ പറഞ്ഞിരുന്നു,ജിവി ശ്രദ്ധിച്ചിരിക്കും എന്ന് കരുതട്ടെ


    8. -(ജിവി)-
    ഞാനിവിടെ എന്ത് ആരോപണം ആര്‍ക്കെതിരെയാണ് ഉന്നയിച്ചത്? നേരത്തെ എഴുതിയതുപോലെ നിഷ്കളങ്ക ഇരകളാണ് സംഘപരിവാര്‍ എന്ന വാദത്തെ എതിര്‍ത്തു. അതിന്റെ അടിസ്ഥാനം കുറെ ഭാരിച്ചതാണ്. ഞാന്‍ ശ്രമിച്ചാല്‍ ഇവിടെ പൊക്കിവെക്കാന്‍ ആവില്ല.--


    (കാ. പൂച്ച)
    ആദ്യം തന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ, ആവാത്ത കാര്യങ്ങള്‍ക്ക് ഇറങ്ങിപുറപ്പെടരുത്.

    ഇനി ജിവി ആരോപണം ഉന്നയിച്ച കാര്യം : അക്കമിട്ട് പറയുന്നില്ല സൂചിപ്പിക്കാം (നിര്‍ബന്ധമെങ്കില്‍ വരി‍കള്‍ ക്വോട്ട് ചെയ്യാം, അതെന്റെ കൈവശമില്ല, ഞാന്‍ എന്റെ സ്വതന്ത്ര ചിന്തയില്‍ നിന്നുമാണ് പറഞ്ഞത് എന്ന് ഞാന്‍ പറയില്ല ) ജിവിയുടെ "സിപി‌എമിന്റെ വളര്‍ച്ചയില്‍ മറ്റ് പാര്‍ട്ടികളുടെ അസഹിഷ്ണുത,പത്രങ്ങളുടെ പക്ഷപാതം, "തല്ലുകൊള്ളിത്തര" പ്രയോഗം, അത്തോളി സംഭവത്തിലെ അവിശ്വാസ്യത (ആ സംഭവത്തിന്റെ പിന്നാമ്പുറ കഥ ജിവി മാത്രമേ അന്വേഷിച്ച് കണ്ടിട്ടുള്ളൂ), നെറികെട്ട ശൈലി പ്രയോഗം, പത്രനിരീക്ഷണം ഒക്കെ ആരോപണങ്ങള്‍ ആയിരുന്നില്ലേ?


    നകുലനോ കാട്ടുപൂച്ചയോ ആരോപണമോ പ്രസ്താവനയോ നടത്തുന്‍പോള്‍ എന്തെങ്കിലും ഒരടിസ്ഥാനം നല്‍കുന്നു -അതില്ലാതെ നടത്തുന്ന പ്രസ്ഥാവനകള്‍ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയുക തന്നെ വേണം -കാരണം ഞാന്‍ നേരത്തേ പറഞ്ഞതു പോലെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ അസംബന്ധങ്ങളാണ്.

    കണ്ണൂര്‍ സാക്ഷിയെ പറ്റി ഒരു പ്രത്യേക കമന്റ് വേണം എന്നതിനാല്‍ അതിവിടെ സൂചിപ്പിക്കുന്നില്ല

    പിന്നെ അത്തോളി,തിരുവാര്‍പ്പ് (രണ്ടിലും RSS ഇല്ലായിരുന്നു) സംഭവങ്ങളിലെ പിന്നാമ്പുറകഥകള്‍ ദേശാഭിമാനി പോലും പ്രസിദ്ധീകരിക്കാഞ്ഞതെന്തു കൊണ്ട് എന്ന് ജിവി പറയുന്നില്ല?ആ സംഭവങ്ങളെ പറ്റി ഒരു വരി വാര്‍ത്ത പോലും എന്തുകൊണ്ട് ദേശാഭിമാനിയോ കൈരളിയോ നല്‍കിയില്ല? പാര്‍ട്ടി നിലപാടുകള്‍ ‍വിശദീകരിക്കാനാണ് പാര്‍ട്ടി പത്രമെന്നിരിക്കെ, പാര്‍ട്ടിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി എന്തു കൊണ്ട് മറുപടി പറയാന്‍ ശ്രമിച്ചില്ല എന്ന് ചിന്തിക്കൂ!(ഇതിനേക്കാള്‍ നീചമായ പല കള്ളപ്രചാരണങ്ങളും നടത്തി ചരിത്രമുള്ള പത്രം ആണ് ദേശാഭിമാനി എന്നത് - അത് സ്വതന്ത്ര ചിന്തയെ ബാധിക്കുന്നു എന്ന് താങ്കള്‍ തന്നെ സമ്മതിച്ചു)എങ്ങനെ പറഞ്ഞാലും പ്രശ്നമാകും എന്നതിനാല്‍, അല്ലേ?



    9. -(ജിവി)-

    ഞാന്‍ തൊട്ടുമുമ്പ് എഴുതിയ സംഭവത്തില്‍ പോലും തികച്ചും രാഷ്ട്രീയേതരമായ ഒന്നാന്തരം തല്ലുകൊള്ളിത്തരം കാണിച്ചതിനാണ് അവിടെ തല്ലുണ്ടായത്. അങ്ങനെ ഓരൊ സംഭവത്തെയും പ്രത്യേകമെടുത്ത് പരിശോധിച്ചാല്‍ ലീസ്റ്റ് അഗ്ഗ്രെസ്സിവ് സി പി എം ആയിരിക്കും എന്ന് എനിക്കുറപ്പിച്ച് പറയാനാവും.

    (കാ.പൂച്ച)

    അപ്പോള്‍ തല്ലുകൊള്ളിത്തരം കാട്ടിയ കേസിനാണോ ജിവി സാക്ഷി പറഞ്ഞത്?


    രാഷ്ട്രീയേതരമായ പ്രശ്നങ്ങളെ പോലും സിപിഎം കൈക്കരുത്ത് കൊണ്ട് നേരിടുന്നതെന്തിനാൺ? രണ്ട് കലാപങ്ങളിലും (നോട്ട്: ജിവി ഒഴിച്ചുള്ളവര്‍ക്ക് മാത്രമായി ആണ് കലാപം എന്ന വാക്ക്, സുപ്രീംകോടതി ഉപയോഗിച്ചത് എന്ന നിലയില്‍) രാഷ്ട്രീയേതര പ്രശ്നങ്ങള്‍ കൊണ്ട് തന്ന് ആണോ CPM , RSS പ്രവര്‍ത്തകരെ കൊലപ്പെടുത്തി കലാപം തുടങ്ങി വച്ചത്? (ഇനി RSS ആണ് കലാപം തുടങ്ങിയത് എന്നാണ് ജിവി പറയുന്നത് എങ്കില്‍ ജിവി അത് സ്ഥാപിക്കേണ്ടി ഇരിക്കുന്നു, അറ്റ്ലീസ്റ്റ് പത്രവാര്‍ത്തകള്‍ കൊണ്ടെങ്കിലും - ജിവിയുടെ പത്രമാധ്യമ പക്ഷപാതിത്വം എന്ന തിയറി നിലനില്‍ക്കാത്തിടത്തോളം)


    ജിവി ഇതു വരെ ഉറപ്പുകളും പ്രസ്താവനകളും അല്ലാതെ തെളിവോ ലിസ്റ്റോ റഫറന്‍സോ തന്നിട്ടില്ലല്ലോ? താങ്കള്‍ പറയുന്ന വാദങ്ങള്‍ക്ക് റഫറന്‍സ്‍ ഞാന്‍ തപ്പി എടുത്തു കൊള്ളണം എന്നാണോ ജിവി പറയുന്നത്? ലിസ്റ്റ് ഞാന്‍ ചോദിക്കുന്നില്ല -എന്നാല്‍ എല്ലാ പ്രാദേശിക സംഭവങ്ങളുടേയും ആന്തരരഹസ്യങ്ങള്‍ ജിവി അറിയുന്നതെങ്ങനെ എന്നറിയാന്‍ താത്പര്യമുണ്ട്.

    ReplyDelete
  47. കലാപം എന്നല്ല, രണ്ട് രാഷ്ട്രീയ ഗ്രൂപ്പുകളുടെ ഗ്യാംഗ് വാര്‍ എന്നു മാത്രമേ കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവങ്ങളെ വിശേഷിപ്പിക്കാന്‍ പറ്റൂ. എല്ലായ്പോഴും അത് അങ്ങനെതന്നെയായിരുന്നു. ഈ പ്രശ്നബാധിത സ്ഥലത്തല്ല ഞാന്‍ താമസമെങ്കിലും ഈ ഏരിയകളിലൊക്കെ ആ സമയത്ത് ഞാന്‍ പലതവണ കറങ്ങിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരുപാടുപേരുണ്ട് ആ ഭാഗങ്ങളില്‍. സംശയിക്കണ്ട, ആര്‍ എസ് എസ് കാര്‍ ഉള്‍പ്പെടെ.

    (നകുലന്‍)നോക്കി നിൽക്കെ ആളുകൾ അവിടവിടെ വെട്ടേറ്റു വീണതും ആയുധധാരികൾ റോന്തു ചുറ്റിയതും ഇടയ്ക്കിടയ്ക്കു മരണവാർത്തകൾ വന്നുകൊണ്ടിരുന്നതും – “വെട്ടേറ്റു വീഴുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകാനൊക്കെ സഹായിച്ചാൽ മതി – അക്രമികളെ തടയരുത്“ – എന്ന നിർദ്ദേശം കിട്ടിയ പോലീസുകാരേയും പേറി പോലീസ് ജീപ്പുകൾ ഇടയ്ക്കിടയ്ക്കു പൊയ്ക്കൊണ്ടിരുന്നതുമൊന്നും താങ്കളെ ബാധിച്ചതേയില്ലായിരിക്കും.“

    പോലീസിന് ഈ നിര്‍ദേശം കിട്ടിയത് നകുലന്‍ വഴിയായിരുന്നോ അതോ ഈ വാര്‍ത്ത താങ്കള്‍ വായിച്ച പത്രം വഴിയായിരുന്നോ? നകുലന്‍ താങ്കളെഴുതിവിട്ട ഡാറ്റ മുഴുവന്‍ ഇത്തരത്തിലുള്ളതായിരുന്നു ദൌര്‍ഭാഗ്യവശാല്‍. സി പി എംനെ ന്യായീകരിക്കാന്‍ ഞാന്‍ ഡാറ്റാ തേടിപ്പിടിച്ചാലും അത് ഇത്തരത്തിലുള്ളതായിപ്പോകും.

    കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് കാര്‍ വെറും അനുഭാവികളാണെന്നും സി പി എം കാര്‍ ക്രിമിനലുകളാണെന്നും താങ്കള്‍ പറയും. താങ്കള്‍ക്കതുപറയാന്‍ പത്രവാര്‍ത്തകള്‍ അടിസ്ഥാനമായുണ്ട്. ഇതിന്റെ വിപരീതം ഒരു സി പി എം കാരനില്‍ നിന്നും കേള്‍ക്കാം. അയാള്‍ക്ക് ദേശാഭിമാനി വാര്‍ത്ത അടിസ്ഥാനമായുണ്ട്. ഞാനിതുരണ്ടും കേട്ട് അത് അപ്പഴേ അങ്ങ് വിടുന്നു. ഒന്നും ഒരു പുസ്തകത്തിലും റെക്കോഡ് ചെയ്ത് വെച്ചിട്ടില്ല. എനിക്കതിന്റെ ആവിശ്യമില്ല. എന്റെ അനുഭവം എനിക്കുണ്ട്. എന്റെ പല ജനുസ്സില്പെട്ട നാട്ടുകാരില്‍ നിന്നുള്ള ഫീഡ്ബാക്കുണ്ട്.

    കഴിഞ്ഞമാസം ഒരു പാഠപുസ്തകചര്‍ച്ചയില്‍, പുസ്തകത്തില്‍ നായര്‍വിദ്വേഷം ആരോപിച്ച് പരിഹാസ്യനായ വ്യക്തിയാണ് ശ്രീമാന്‍ കുതിരവട്ടന്‍. അങ്ങേര്‍ അഭിമാനപൂര്‍വ്വം ആ ലിങ്ക്(സൌകര്യം കിട്ടുമെങ്കില്‍ വായിച്ചുനോക്കുക) ഉയര്‍ത്തിക്കാട്ടുമ്പോള്‍ എനിക്ക് ചിരി വരുന്നു.

    നകുലന് സി പി എം അനുഭാവിയായിരുന്നു എന്നു പറഞ്ഞു. അവിടുന്ന് ഉണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കള്‍ പക്ഷം മാറി. താങ്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായൊ എന്നറിയാന്‍ താല്പര്യമുണ്ട്. ഇനി ഇപ്പോള്‍ താങ്കള്‍ സംഘപരിവാറിലാണ്. അവിടെനിന്നും മുമ്പുണ്ടായയ്തിനേക്കാള്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടാവുകയാണെങ്ക്കില്‍ താങ്കള്‍ വീണ്ടും മാറുമായിരിക്കാം.

    കാട്ടുപൂച്ചകളോട്(കുതിരവട്ടനോടും) എന്തുപറയാനാണ്?. ചക്ക് എന്ന് എഴുതുമ്പോള്‍ ചുക്ക് എന്ന് വായിക്കുന്നു എന്ന് ഞാന്‍ ആദ്യമേ എഴുതിയതാണ്, ഉദാഹരണസഹിതം. ആ എഴുതിയതുപോലും നേരെചൊവ്വെ വായിച്ചിട്ടില്ല. എന്നെ അധിക്ഷേപിച്ചതായി തോനുന്നെങ്കില്‍ ക്ഷമിക്കണമെന്ന് മറുപടി. എന്നെ പോത്തിനോടും മറ്റും ഉപമിച്ചുകൊണ്ട് ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ഷഭാരത സംസ്കാരമല്ലേ? പോത്തും ദൈവമാണ്. അല്ല, ഏതോ ഒരു ദൈവത്തിന്റെ വാഹനമോ മറ്റോ ആണ്, അല്ലേ?

    ReplyDelete
  48. ജിവിയോട് ഒരു കാര്യം : വളരെ വ്യക്തമായി അക്കമിട്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ചക്കയും ചുക്കും ചേര്‍ത്തുള്ള മറുപടി മാത്രമേ താങ്കള്‍ തന്നിട്ടുള്ളൂ എന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു.

    മാത്രമല്ല, ചക്കും ചുക്കും ആദ്യമെഴുതിയത് കുതിരവട്ടന്‍ ആണ്. താങ്കള്‍ നല്‍കിയ ഉദാഹരണം വായിച്ചിട്ട് അങ്ങനെ ഒരു വായന കാട്ടുപൂച്ചയുടെ ഭാഗത്തുണ്ടായി എന്ന് തോന്നുന്നില്ല.


    ചക്ക എന്താണെന്ന് വിശദമാക്കാനുള്ള ആര്‍ജ്ജവം പോലും താങ്കള്‍ ഇതു വരെ കാട്ടിയിട്ടില്ല.

    ആര്‍ഷഭാരത സംസ്കാരത്തെ പറ്റി താങ്കള്‍ പറയുന്നു : മാധ്യമപക്ഷപാതത്തെ പറ്റി ആരോപണം ഉന്നയിച്ച താങ്കള്‍ തന്ന ഉദാഹരണം തെറ്റാണെന്ന് തെളിവു സഹിതം കാട്ടുപൂ‍ച്ച പറഞ്ഞു കഴിഞ്ഞുവല്ലോ,എന്നിട്ട് അതേ പറ്റി താങ്കള്‍ മൌനം പാലിക്കുകയാണ്.

    ജിവിയുടെ വ്യക്തിപരമായ അനുഭവങ്ങളെ സാക്ഷ്യം പറഞ്ഞ് തീരുമാനമെടുക്കുന്ന ജിവി നകുലന്റെ അനുഭവങ്ങളെ പരിഹസിക്കുന്നതില്‍ യുക്തിയില്ലായ്മ അനുഭവപ്പെടുന്നു.

    ജിവിയെ പോത്ത് എന്ന് വിളിച്ചു എന്ന് ആര്‍ക്കും തോന്നുന്നില്ല, ചക്കയുടേയും ചുക്കിന്റേയും കാര്യം താങ്കള്‍ ഒന്ന് കൂടി വായിക്കേണ്ടി ഇരിക്കുന്നു.(കുതിരവട്ടന്‍ പറഞ്ഞത് - പ്രത്യേകം ശ്രദ്ധിച്ചേക്കണേ, വിചാരിക്കാനേ പറഞ്ഞുള്ളു, കുതിരവട്ടന്‍ അങ്ങനെ എഴുതീട്ടില്ല.)

    താങ്കള്‍ ആരോപണം ഉന്നയിക്കുകയും മറുപടിയും മറുചോദ്യങ്ങളും വന്നപ്പോള്‍ വിട്ടുകളഞ്ഞ് ഉരുണ്ടു കളിക്കുകയും ചെയ്ത 3 പ്രധാന കാര്യങ്ങളെ മാത്രം ചൂണ്ടി കാണിക്കട്ടെ

    1. അത്തോളി-തിരുവാര്‍പ്പ് സംഭവം :അതില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞു,അഥവാ അതിന്റെ പിന്നാമ്പുറ കഥ അറിയാന്‍ വഴികളില്ല എന്നു പറഞ്ഞു-ദേശാഭിമാനി അത് പുറത്ത് കൊണ്ടു വരാത്തതെന്ത് എന്ന ചോദ്യത്തിനു മൌനം.

    2. മാധ്യമ പക്ഷപാതത്തെ പറ്റി പറഞ്ഞു : അതിനു ജിവി കാട്ടിയ കാരണം തെളിവു സഹിതം കാട്ടു പൂച്ച ഖണ്ഡിച്ചു.അതിനെ പറ്റി പിന്നീട് മൌനം

    3. റീഡ് എന്ന വ്യക്തി നടത്തിയ പരാമര്‍ശം : അത് കണ്ടതായി പോലും ജിവി ഭാവിക്കുന്നില്ല

    നകുലന്‍ മുന്നില്‍ വയ്ച്ചത് പാര്‍ട്ടി പത്രമായിരുന്നില്ല,മുഖ്യധാരാ പത്രമായിരുന്നു.അതിനെ എതിര്‍ക്കാന്‍ പാര്‍ട്ടി മുന്നോട്ടു വ്ച്ച പാര്‍ട്ടി പത്ര നിലപാടുകള്‍ പോലും അടിസ്ഥാനമാക്കാതെ മറ്റെന്ത് അടിസ്ഥാനത്തിലാണ് ജിവി നിലപാടുകളും ആരോപണങ്ങളും മുന്നോട്ട് വച്ചത്? സ്വാനുഭവം കൊണ്ടോ? എല്ലാ സംഭവങ്ങളുടേയും ആന്തരീക രഹസ്യങ്ങള്‍ അറിയാന്‍ വഴിയില്ലാത്ത ജിവി അതിനെ വ്യക്തിപരമായ ഒന്നോ രണ്ടോ അനുഭവങ്ങളുടെ പേരില്‍ ഒരടിസ്ഥാനവും കാട്ടാതെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അതിനെ അംഗീകരിക്കാന്‍ വിഷമമുണ്ട്. (എന്റെ അംഗീകാരം വേണ്ട എങ്ക്നിലും ഒരുവായനക്കാരന്റെസ്വാതന്ത്ര്യമാണത്)

    കുതിരവട്ടനാണ് കാട്ടുപൂച്ച എന്ന ധാരണ അടിസ്ഥാനമുള്ളതല്ല എങ്കില്‍ മാ‍റ്റിയേക്കൂ കാരണം അയാളല്ല എങ്കില്‍ അത് അയാള്‍ക് പ്രയാസമുണ്ടക്കും - താങ്കള്‍ തന്നെ പലയിടത്തും ഈ ആരോപണം ഉന്നയിച്ചേക്കാം : താങ്കള്‍ക്ക് കുതിരവട്ടനുമായി നേരത്തേ ഉരസലുണ്ട് എന്ന് മനസിലായി ആ ലിങ്കില്‍ നിന്നും.അവിടെ അപഹാസ്യനായത് ആരെന്നും കണ്ടു. (“വിവാ‍ദം കൊടുമ്പിരിക്കൊണ്ട സമയത്ത് വായിച്ചതിന്റെ ഓര്‍മ്മയില്‍നിന്നുള്ള വളരെ ഇന്‍സ്റ്റന്റ് ആയ പ്രതികരണത്തില്‍ പിടിച്ചാണ് കുതിരവട്ടന്‍ എന്റെ പൂച്ച് കണ്ടുപിടിച്ചുകളഞ്ഞത്.“ എന്ന താങ്കളുടെ അപ്പോളജിഅവിടെ കണ്ടു)

    ഇനിയെങ്കിലും പ്രതികരിക്കുമ്പോള്‍ ന്യായമാ‍യ അടിത്തറയില്‍ നിന്ന് പ്രതികരിക്കുക, അല്ലാതെ തന്റെ ഒരനുഭവം വച്ച് മാത്രം പ്രതികരിക്കാതിരിക്കുക,അല്ലങ്കില്‍ മൌനം പാലിക്കുക (ചോദ്യങ്ങളോടല്ല, സിപി‌എം അടക്കം താന്‍ വിശ്വസിക്കുന്ന കക്ഷികള്‍ കാട്ടുന്ന തെറ്റുകളോട്, അത് എല്ലാവരും-ഒന്നുകില്‍ മൌനം പാലിക്കുക, അല്ലെങ്കില്‍ കൃത്യമായ അടിത്തറയില്‍, മറ്റുള്ളവര്‍ക്ക് കൂടി അംഗീകരിക്കാവുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രം വാദിക്കുക.കാരണം സ്വാനുഭവങ്ങള്‍ ആപേക്ഷികമാണ്)


    വ്യക്തമായും താങ്കളുടെ ഒഴിഞ്ഞു മാറല്‍ കാണുമ്പോള്‍ ഒരു നിഷ്പക്ഷ വായനക്കാരനു ബുദ്ധിമുട്ട് തോന്നുന്നു.

    (എഴുതുന്ന ശൈലി കണ്ട് അത് ഇന്നയാളാണ് എന്ന് വാദിക്കരുത് : ഇവിടെ ഞാന്‍ മറ്റൊരാളുടെ ശൈലി അഡോപ്റ്റ് ചെയ്താണെഴുതുന്നത് -ഞാന്‍ ആരെന്ന് താങ്കള്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല, ഞാന്‍ വെളിപ്പെടുത്താതെ-അതിനാല്‍ അത്തരം അബദ്ധങ്ങള്‍ പറഞ്ഞ് മറ്റുള്ള ബ്ലോഗര്‍മാരെ ബുദ്ധിമുട്ടിക്കരുതെന്ന് അപേക്ഷിക്കുന്നു)

    ReplyDelete
  49. >> [ജിവി] “ നകുലൻ - താങ്കളെഴുതിവിട്ട ഡാറ്റ മുഴുവൻ ഇത്തരത്തിലുള്ളതായിരുന്നു ദൌർഭാഗ്യവശാൽ. സി പി എംനെ ന്യായീകരിക്കാൻ ഞാൻ ഡാറ്റാ തേടിപ്പിടിച്ചാലും അത് ഇത്തരത്തിലുള്ളതായിപ്പോകും.

    [നകുലൻ] ആരെയും ന്യായീകരിക്കാനോ എതിർക്കാനോ അല്ലാത്ത യഥാർത്ഥ വാർത്ത തേടിപ്പിടിച്ചാലോ? അത് എങ്ങനെയിരിക്കും? സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ചു മാത്രം ഏതെങ്കിലും പത്രം എഴുതിയ തെറ്റായ ഡാറ്റയാണ് ആ പോസ്റ്റിൽ ഞാനുപയോഗിച്ചിരിക്കുന്നത് എങ്കിൽ - ശരിയായ ഡാറ്റ തരികയും അതു സമർത്ഥിക്കുകയും ചെയ്യുക.


    >> [ജിവി] “ കൊലചെയ്യപ്പെട്ട ആർ. എസ്. എസ് കാർ വെറും അനുഭാവികളാണെന്നും സി പി എം കാർ ക്രിമിനലുകളാണെന്നും താങ്കൾ പറയും.

    [നകുലൻ] മറ്റൊരാളെ (നകുലൻ) നോക്കി അയാൾ ഇങ്ങനെയേ പറയൂ എന്നു സ്വയമങ്ങു തീരുമാനിക്കുക – ഒരു പറച്ചിൽ (കാട്ടുപൂച്ചയുടെ) കേട്ട് ഇന്നയാളേ അങ്ങനെ പറയൂ എന്നു ശഠിക്കുക – ഇതു രണ്ടുമാണ് താങ്കൾക്കിവിടെ പറ്റിയ ഏറ്റവും വലിയ അബദ്ധം.

    പാറായി പവിത്രൻ സി.പി.എം. ക്രിമിനലൊന്നുമായിരുന്നില്ല.
    മാർക്സിസ്റ്റുകുടുംബത്തിൽ‌പ്പിറന്ന നിഖിലിന് സംഘത്തോട് അനുഭാവമുണ്ടായിരുന്നുവെന്നല്ലാതെ പ്രവർത്തിച്ചിരുന്നു പോലുമില്ല.

    ജിവീ – ഞാൻ ആവർത്തിച്ചു പറയുകയാണ്. ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങൾ പലതും അറിഞ്ഞുവച്ചിട്ടാണ് താങ്കളോടു പലരും സംസാരിക്കുന്നതായിക്കാണുന്നത്. താങ്കളാകട്ടെ താങ്കളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മാത്രമാണു പങ്കുവയ്ക്കുന്നത്.

    >> [ജിവി] “പോലീസിന് ഈ നിർദ്ദേശം കിട്ടിയത് നകുലൻ വഴിയായിരുന്നോ അതോ ഈ വാർത്ത താങ്കൾ വായിച്ച പത്രം വഴിയായിരുന്നോ?

    [നകുലൻ] ആ നിർദ്ദേശത്തേക്കുറിച്ചുള്ള പത്രവാർത്ത സമ്പൂർണ്ണമായും തെറ്റായിരുന്നുവെന്നു തന്നെ വിചാരിക്കുക. എന്നിട്ട്, ജിജേഷ് വധത്തിനു ശേഷം നടന്ന സ്ഥലം മാറ്റങ്ങൾ എന്തിനായിരുന്നു എന്നു പറഞ്ഞു തരിക. നിരപരാധികളായ സംഘപ്രവർത്തകരെ അറസ്റ്റു ചെയ്യാനുള്ള നിർദ്ദേശം പാർട്ടി ഓഫീസിൽ നിന്നു വന്നിരുന്നില്ല എങ്കിൽ അതു തെളിയിക്കുക. പിന്നെ എന്തടിസ്ഥാനത്തിലാണ് അജേഷിനേയും മറ്റും അറസ്റ്റു ചെയ്തത് എന്നു പറയുക. പാർട്ടിയ്ക്കു വഴങ്ങാതിരുന്നവരെ പല ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയത്- അല്ലാത്തവരെ അവിടെ പ്രതിഷ്ഠിച്ചത് – ഇതിന്റെയൊക്കെ പിന്നിൽ രാഷ്ട്രീയേതരമായ എന്തെങ്കിലും ന്യായീകരണമുണ്ടെങ്കിൽ അതു പറഞ്ഞുതരിക.

    >> [ജിവി] “ നകുലൻ സി പി എം അനുഭാവിയായിരുന്നു എന്നു പറഞ്ഞു. അവിടുന്ന് ഉണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ താങ്കൾ പക്ഷം മാറി. താങ്കൾക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായോ എന്നറിയാൻ താല്പര്യമുണ്ട്.

    [നകുലൻ] ഇല്ല. എന്റെ അനുഭാവം മാറിയതിന്റെ പേരിൽ ശാരീരികാക്രമണങ്ങൾ ഉണ്ടായിട്ടില്ല. അത്തരമൊന്നുണ്ടാകാൻ മാത്രം ആക്റ്റീവായിരുന്നില്ല ഞാൻ. അന്നും ഇന്നും. എന്റെ പക്ഷചിന്തകൾ മാറിയതിനു കാരണങ്ങൾ പലതാണ്. ഒരൊറ്റ ദിവസം കൊണ്ടോ വർഷം കൊണ്ടോ ഉണ്ടായ മാറ്റമല്ല താനും. വിദ്യാർത്ഥിജീവിതത്തിനിടയിലായിരുന്നു കൂടുതലും ഇടതുപക്ഷത്തോട് അടുത്തു നിന്നത്. അന്നു ജീവിച്ചിരുന്ന സ്ഥലവും വേറെയായിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് എവിടെയാണെന്നു പോലുമറിയില്ല.

    അക്കാലത്ത്, ഞാൻ ഇടതുപക്ഷാനുഭാവി തന്നെയാണ് എന്നു തിരിച്ചറിഞ്ഞപ്പോൾ “ശ്ശൊ. ഞങ്ങൾ ഓങ്ങി വച്ചിരുന്നതാണ്. അബദ്ധം പറ്റിയേനെ” എന്നൊരു സഖാവു മനസ്സു തുറന്നിരുന്നു. നടന്ന സംഭവമാണിത്. ഒരു ഭീഷണി എന്ന നിലയിൽ ഓർത്തെടുക്കാൻ പറ്റുന്നത് അത്തരം ചില നുറുങ്ങുകൾ മാത്രം.

    >> [ജിവി] “ ഇനി ഇപ്പോൾ താങ്കൾ സംഘപരിവാറിലാണ്. അവിടെനിന്നും മുമ്പുണ്ടായതിനേക്കാൾ മോശമായ അനുഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ താങ്കൾ വീണ്ടും മാറുമായിരിക്കാം.

    [നകുലൻ] മുമ്പത്തേതിനേക്കാൾ മോശമാവണമെന്നില്ല – അതിനേക്കുറിച്ച് ഓർമ്മിപ്പിക്കുകയെങ്കിലും ചെയ്തേക്കാവുന്ന അനുഭവങ്ങളുണ്ടായാൽ മാറും. മാറിപ്പോകും. പക്ഷേ അങ്ങനെയൊരു സാഹചര്യമുണ്ടാവുമെന്ന് ഇപ്പോൾ ഊഹിക്കാനാവുന്നില്ല. മാത്രവുമല്ല – സി.പി.എം. അനുഭാവം തിരിച്ചെത്തുമെന്നത് ഏതാണ്ട് അസംഭവ്യവുമാണ്. അവരുടെ കൂട്ടത്തിലുള്ള ആരുടെയെങ്കിലും നല്ല പെരുമാറ്റം കണ്ടാൽ ആ വ്യക്തികളോടു മാത്രം അടുപ്പമുണ്ടാവുമെന്നേയുള്ളൂ. ആ സാഹചര്യം ഇപ്പോളേയുണ്ട്.

    ReplyDelete
  50. പൊന്നു ചേട്ടന്‍ ജിവി,

    ഞാന്‍ അങ്ങയോട് ഈ പോസ്റ്റിൽ വാദിക്കാന്‍ നിന്നിട്ടില്ല. ആവശ്യമില്ലാതെ, ഏതോ പഴയ പോസ്റ്റിൽ നിന്നും കുതിരവട്ടന്‍ പറയാത്ത എന്തൊക്കെയോ പറഞ്ഞെന്ന് പറഞ്ഞ് എഴുന്നള്ളിച്ചപ്പോൾ തിരുത്തിത്തരികയേ ചെയ്തിട്ടുള്ളു. ഈ പോസ്റ്റിനെക്കുറിച്ച് കുതിരവട്ടന്‍ ഒരേയൊരു കമന്റേ ഇട്ടിട്ടുള്ളു. ആ കമന്റൊഴിച്ച് ബാക്കി എല്ലാ കമന്റും (ഈ കമന്റടക്കം) ജീവി എന്റെ പേരിൽ അനാവശ്യങ്ങൾ/അപവാദങ്ങൾ എഴുതിയതിനുള്ള മറുപടികളാൺ. ദയവായി മറ്റു വായനക്കാർ ക്ഷമിക്കുക.

    ബഹുമാനപ്പെട്ട ജിവി, കുറേയേറെ നേരമായി അങ്ങ് കാട്ടുപൂച്ചയെ കുതിരവട്ടന്‍ എന്നു വിളിച്ചു തുടങ്ങിയിട്ട്. അക്കാര്യത്തിൽ കാട്ടുപൂച്ചക്ക് എന്തെന്കിലും അനിഷ്ടം തോന്നിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്തായാലും അത് എന്നെ ബാധിക്കില്ല. കാട്ടുപൂച്ച എന്റെ അമ്മാവന്റെ മോനൊന്നുമല്ലല്ലോ. പക്ഷേ എന്നെ കാട്ടുപൂച്ച എന്നു വിളിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. എന്നു കരുതി വിളിക്കരുത് എന്നൊന്നും ഞാന്‍ പറയില്ല. അത് അങ്ങയുടെ സംസ്കാരം. കുപ്രചരണങ്ങളെ അമിതമായി ആശ്രയിക്കുന്ന ഏതെന്കിലും പ്രത്യശാസ്ത്രത്തില് അന്ധമായി വിശ്വസിക്കുന്നതാവാം കാരണം.

    ഞാന്‍ അങ്ങയെ പോത്തിനോട് ഉപമിച്ചു എന്ന പച്ചക്കള്ളം അങ്ങ് പറഞ്ഞു കണ്ടു. അതിനെ ഞാന്‍ ശക്തമായി നിഷേധിക്കുന്നു. പോത്തിനെ ജിവി എന്നു വിളിക്കുന്നതും ജിവിയെ പോ-- എന്നു വിളിക്കുന്നതും തമ്മിൽ വ്യ്ത്യാസമുണ്ട് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ജിവി പറയുന്ന പോലത്തെ ഒരു ഉപമ നടത്തിയാൽ, അത് ഏതെന്കിലും പോത്ത് കേട്ടാൽ, പിന്നെ എന്താവും കുതിരവട്ടന്റെ അവസ്ഥ!!!

    താന്കൾ എന്തിനാണു കുതിരവട്ടനാണു കാട്ടുപൂച്ച എന്ന പേരിൽ കമന്റിട്ടത് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നേയില്ല. എന്തായിരിക്കും അതിൽ നിന്നും താന്കളുടെ ലാഭം? പേടികൊണ്ടാണു കുതിരവട്ടന്‍ കാട്ടുപൂച്ച എന്ന പേരിൽ കമന്റിടുന്നതെന്നോ? എന്കിൽ അതു തന്നെയല്ലേ കാട്ടുപൂച്ച പറഞ്ഞു കൊണ്ടിരിക്കുന്നതും. പേടികൊണ്ടാൺ അയാൾ അയാളുടെ ഒറിജിനൽ പ്രൊഫൈൽ ഉപയോഗിക്കാത്തതെന്ന്, പേരു വച്ച് വിമര്ശിച്ചാൽ താന്കളുടെ പാര്ട്ടി അവരെ സായുധമായി നേരിടുമെന്ന്? സിപിഎമ്മിനെ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്കിൽ അത് കാട്ടുപൂച്ചയെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കൂ. ചിലപ്പോൾ അയാൾ അയാളുടെ ഒറിജിനൽ പ്രൊഫൈലിൽ നിന്നും കമന്റിട്ടേക്കും.

    ഏതു പ്രൊഫൈലിൽ നിന്നും കമന്റിട്ടാലും താന്കള് പറയുന്നതിനെ തെളിവു സഹിതം എതിര്ക്കുകയാണു കാട്ടുപൂച്ച ചെയ്തത്. താന്കൾ കാണിച്ച പോലെ(കാണിക്കുന്ന പോലെ) മൂന്നാംകിട തരികിടകൾ ഒന്നും അയാളിൽ നിന്നുണ്ടായിട്ടില്ല. താന്കളോ, കാട്ടുപൂച്ചയെ കുതിരവട്ടന്‍ എന്നു വിളിക്കുകയല്ലാതെ കാട്ടുപൂച്ചയുടെ ഒരു ചോദ്യത്തിനെന്കിലും മറുപടി എഴുതിയോ?

    താന്കളല്ലേ മാഷേ പറഞ്ഞത് ഏതോ ഒരു വാര്ത്ത കേരളത്തിലെ പത്രങ്ങളെല്ലാം തമസ്കരിച്ചിരിക്കുന്നു എന്ന്. അതല്ലേ കാട്ടുപൂച്ച അവിടെ സ്കാന്‍ ചെയ്തിട്ടിരിക്കുന്നത്? പച്ചക്കള്ളമല്ലേടോ മാഷേ താന്കൾ പറഞ്ഞത്? താന്കൾ വിചാരിച്ചിട്ടുണ്ടാവുമല്ലേ ആരും വാര്ത്തയൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല, അഥവാ ശ്രദ്ധിച്ചാൽ തന്നെ സ്ക്രീന്ഷോട്ട് ഒന്നും എടുത്ത് വയ്ക്കുന്നുണ്ടാവില്ല എന്ന്. നാണമില്ലേടോ മാഷേ?

    ചക്ക് എന്നു എഴുതുമ്പോൾ ചുക്ക് എന്നു വായിക്കുന്നുവെന്ന് താന്കൾ ആദ്യമേ എഴുതി എന്നു പറയാന്‍ ഉളുപ്പില്ലേടോ മാഷേ? ഞാന്‍ അല്ലേടോ തന്നോട് അതു പറഞ്ഞത്. മാഷ് പണ്ടും ഇങ്ങനെ തന്നെയായിരുന്നു. അതു കൊണ്ടു കൂടിയാണു അതു പറഞ്ഞത്. വേണ്ടാ എന്നു വച്ച് പോയാലും പറയിപ്പിച്ചാൽ എന്താ ചെയ്യാ.

    ഇതിനെല്ലാമുപരി, ഈ പോസ്റ്റ് എന്താണെന്ന് വായിച്ചിട്ടാണോ മാഷേ കമന്റിടുന്നത്? പാര്ട്ടി വിട്ടുപോയതിന്റെ പേരിൽ കൊല്ലപ്പെട്ടവരുടെ ലിസ്റ്റാൺ നകുലന്‍ അവിടെ കൊടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ടവരുടെ ലിസ്റ്റ് നകുലന്‍ പറഞ്ഞിട്ടില്ല. മറ്റു പാര്ട്ടിക്കാരുടെ യോഗത്തിൽ ഒന്നു കൈയടിച്ചതിന്റെ പേരിൽ കൈയും കാലും തല്ലിയൊടിക്കപ്പെട്ട ഒരാളുടെ കാര്യം കുതിരവട്ടന്‍ മുകളിൽ കൊടുത്തിട്ടുണ്ട്(ആ ഒരു കമന്റേ കുതിരവട്ടന്‍ ഈ വിഷയത്തിൽ ഇവിടെയിട്ടിട്ടുള്ളു. ബാക്കിയൊക്കെ ജിവി ആവശ്യമില്ലാതെ എന്റെ പേരിൽ ഞാന്‍ പറയാത്ത കാര്യങ്ങൾ എഴുതി വച്ചതിനുള്ള മറുപടികളാണ്). തിരുവാര്പ്പിൽ സിപിഎം വിട്ട് സിപിഐയിലേക്ക് മാറിയതിന്റെ പേരിൽ പാലം വലിക്കുകയോ ഊരുവിലക്കോ നേരിടുന്നവരെക്കുറിച്ച് വേറെ ആരോ പറഞ്ഞു. അത്തോളിയിൽ പഴയ ദേശാഭിമാനി സഹപത്രാധിപകര്ക്കു വരെ ഇരുട്ടടി കിട്ടിയതിനെക്കുറിച്ച് മറ്റാരോ പറഞ്ഞു.

    ബിജെപിയിലോ കോണ്ഗ്രസ്സിലോ അല്ലെന്കിൽ മറ്റേതെന്കിലും പാര്ട്ടിയിൽ പാര്ട്ടി വിട്ടു പോയതിന്റെ പേരിൽ ആരെന്കിലും കൊല്ലപ്പെട്ടതായി മാഷ് കേട്ടിട്ടുണ്ടോ? ഉണ്ടെന്കിൽ അതു പറ. ഇല്ലെന്കിൽ മൗനം ---- ഭൂഷണം.
    കുറഞ്ഞ പക്ഷം ഇവിടെയെങ്ങുമില്ലാത്ത ആള്ക്കാരെ ആവശ്യമില്ലാതെ തോണ്ടി അവരുടെ വായിലിരിക്കുന്നത് കേള്ക്കാന്‍ നില്ക്കരുത്.


    qw_er_ty

    ReplyDelete
  51. "എഴുതുന്ന ശൈലി കണ്ട് അത് ഇന്നയാളാണ് എന്ന് വാദിക്കരുത് : ഇവിടെ ഞാന്‍ മറ്റൊരാളുടെ ശൈലി അഡോപ്റ്റ് ചെയ്താണെഴുതുന്നത് -ഞാന്‍ ആരെന്ന് താങ്കള്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല, ഞാന്‍ വെളിപ്പെടുത്താതെ-അതിനാല്‍ അത്തരം അബദ്ധങ്ങള്‍ പറഞ്ഞ് മറ്റുള്ള ബ്ലോഗര്‍മാരെ ബുദ്ധിമുട്ടിക്കരുതെന്ന് അപേക്ഷിക്കുന്നു)"

    ഒരു ബ്ലോഗര്‍ മറ്റൊരു പേരില്‍ വന്ന് മറ്റൊരാളുടെ ശൈലി ബോധപൂര്‍വ്വം അഡോപ്റ്റ് ചെയ്യുന്നത് ബ്ലോഗിംഗിലെ ഏറ്റവും ദുഷിച്ച പ്രവണതയെന്ന് ഞാന്‍ പറയും. കാട്ടുപൂച്ച താനും ഒരു ബ്ലോഗറാണെന്ന് പറയുകയും അദ്ദേഹത്തിന്റെ ശൈലി കുതിരവട്ടന്റേതുമായി സാമ്യപ്പെടുകയും ചെയ്യുമ്പോള്‍ അങ്ങേര്‍ കുതിരവട്ടനായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തതിന് തെറ്റിദ്ധരിച്ച എന്നെക്കാള്‍ ഉത്തരവാദിത്തം കാട്ടുപൂച്ചക്കായിരിക്കും. കുതിരവട്ടന്‍ സമാധാനം ചോദിക്കേണ്ടത് കാട്ടുപൂച്ചയോടാണ്. എന്റെ തെറ്റിദ്ധാരണ ഞാന്‍ മാറ്റുന്നു. കാട്ടുപൂച്ചയും കുതിരവട്ടനും രണ്ട് പേര്‍ തന്നെ.

    ReplyDelete
  52. ജിവി ചേട്ടോ, ഉരുളാതെ. കാട്ടുപൂച്ച എന്റെ ശൈലി അഡോപ്റ്റ് ചെയ്തു എന്നാണോ പറയുന്നത്? ഞാന്‍ വിചാരിച്ചു ജീവി മാഷിനു വെളിപാടുണ്ടായതാണെന്ന്.

    ചേട്ടന്റെ "ഹി ഹി" കമന്റിനു (വെളിപാട് കമന്റിനു) മുകളിലെ എന്റെ കമന്റ് നോക്കിയേ. ചേട്ടന്‍ പറഞ്ഞ പൊട്ടത്തരം തിരുത്തിക്കൊണ്ടുള്ള കമന്റ്. കാട്ടുപൂച്ചയുടെ കമന്റിനു ശേഷമല്ല, എന്റെ ആ കമന്റിനു ശേഷമായിരുന്നു നോക്കിയായിരുന്നു ചേട്ടന്‍ കണ്ടുപിടുത്തം എഴുന്നള്ളിച്ചത്. അതിലെ ഏതു വാചകമാ മാഷേ കാട്ടുപൂച്ചയുടെ പോലെ ഉള്ളത്? അതിൽ ആകെ മൂന്നു വാചകമേയുള്ളു. മറന്നു പോയെന്കിൽ താഴെ പേസ്റ്റ് ചെയ്യുന്നു.

    1. "ജിവി, എടുത്തെഴുതിയപ്പോഴേ മനസ്സിലാക്കിയപ്പോഴോ തെറ്റിപ്പോയി. കുതിരവട്ടന്‍ എഴുതിയത് ഇങ്ങനെയാൺ."
    2. "നകുലന് ചിത്രങ്ങൾ സഹിതം പോസ്റ്റിട്ടിരിക്കുന്നു" എന്നു കുതിരവട്ടന്‍ പറഞ്ഞാൽ നാളെ അത് നകുലന്‍ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പോസ്റ്റിട്ടു എന്നു വല്ലയിടത്തും പൊങ്ങുമല്ലോ മാഷേ :-)
    3. "ഇനി തെറ്റിക്കരുത്ട്ടോ :-)"

    ഈ മൂന്നു വാചകങ്ങളിൽ ഏതു വാചകം കണ്ടിട്ടാ മാഷേ താന്കൾ കണ്ടുപിടുത്തം നടത്തിയത്?

    മാഷിതിനു മുകളിൽ എഴുതിവച്ച നുണകൾ ഒക്കെ ഞാന്‍ ക്ഷമിച്ചു. പക്ഷേ എല്ലാം വല്ലവന്റെയും തലയിൽ കൊട്ടിയിട്ടുള്ള ഉരുളൽ വേണ്ടാ ട്ടോ. അടിമുടി കമ്മ്യൂണിസ്റ്റ് തന്നെ ചേട്ടന്‍! സമ്മതിച്ചു.

    എന്നിട്ട് അവസാനം എന്റെ തെറ്റിദ്ധാരണ ഞാന്‍ മാറ്റുന്നു എന്നൊരു പ്രഖ്യാപനവും. ഛീ!!!

    qw_er_ty

    ReplyDelete
  53. ജിവി മാഷേ, തൊട്ടുമുകളിലെ കമന്റിനു മുകളിൽ വേറൊരു കമന്റിട്ടിട്ടുണ്ട്. അതിലെ ബോള്ഡിലാക്കിയിട്ടുള്ള അവസാന പാരഗ്രാഫ് വായിച്ചോ?

    "ബിജെപിയിലോ കോണ്ഗ്രസ്സിലോ അല്ലെന്കിൽ മറ്റേതെന്കിലും പാര്ട്ടിയിൽ പാര്ട്ടി വിട്ടു പോയതിന്റെ പേരിൽ ആരെന്കിലും കൊല്ലപ്പെട്ടതായി മാഷ് കേട്ടിട്ടുണ്ടോ? ഉണ്ടെന്കിൽ അതു പറ. ഇല്ലെന്കിൽ മൗനം ---- ഭൂഷണം.
    കുറഞ്ഞ പക്ഷം ഇവിടെയെങ്ങുമില്ലാത്ത ആള്ക്കാരെ ആവശ്യമില്ലാതെ തോണ്ടി അവരുടെ വായിലിരിക്കുന്നത് കേള്ക്കാന്‍ നില്ക്കരുത്. "


    വെളിപാടുകൾ കുറക്കണ്ട കേട്ടോ. പക്ഷേ അതു വിളിച്ചു പറയൽ അല്പം കുറച്ചോളൂ. വെളിപാടിനോടൊപ്പം രക്തവെഞ്ചിരിപ്പും ഉണ്ടോ‌ മാഷേ? അതോ വെളിച്ചപ്പാട് സ്റ്റൈലിലുള്ള വെളിപാടുകൾ ആണോ? ;-)

    പൂച്ചയുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാന്‍ കാണിച്ച കുരുട്ടു ബുദ്ധിയാണല്ലേ? എന്തായാലും നന്നായി. ഈ പോസ്റ്റും ജോജുവിന്റെ പോസ്റ്റും വായിക്കുന്ന എല്ലാവര്ക്കും ഓര്മ്മ കാണും ഈ മാഷിനെ :-)

    qw_er_ty

    ReplyDelete
  54. ചക്ക, ചുക്ക് പ്രയോഗങ്ങള്‍ കുതിരവട്ടനില്‍ നിന്നും കടംകൊണ്ടതാണ്. ഞാന്‍ എഴുതുന്നതെന്ത്, വായിക്കപ്പെടുന്നത് എന്ത് എന്ന് ഉദാഹരണസഹിതം ഞാന്‍ കുതിരവട്ടന്റെ പ്രയോഗത്തിന് മുമ്പേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രണ്ടാമതൊരു ഉദാഹരണം കൂടി നല്‍കി. അതൊന്നും ചക്കയും ചുക്കും ആയി കാണാന്‍ കഴിയില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല.

    കുതിരവട്ടന്‍ ജോജുവിന്റെ പോസ്റ്റില്‍ വിജയിയായി എന്ന് ഭാവിക്കുന്നെങ്കില്‍ ഹാ കഷ്ടം എന്നെ പറയാനുള്ളൂ. താങ്കളെ കളിയാക്കാന്‍ ആ ലിങ്ക് മറ്റൊരിടത്ത് മറ്റൊരാള്‍ ഇട്ടത് കണ്ടിരുന്നില്ലേ? എല്ലാം കഴിഞ്ഞപ്പോള്‍ ആന്‍ഡമാനിലെ കല്ല്യാണങ്ങളെക്കുറിച്ച് വെളിപാടുകളുമായി താങ്കള്‍ വന്നു. ശവത്തില്‍കുത്തണ്ട എന്നുകരുതി അതിന് മറുപടിയെഴുതാതിരുന്നതാണ്. ആരുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടേണ്ട അവസ്ഥ എനിക്കില്ല. കുറ്റവാളിയുടെ വക്കാലത്തുമായി ചോദ്യങ്ങളെ ഭയന്ന് കോടതിമുറിയില്‍നില്‍ക്കുന്ന വക്കീലല്ല ഞാന്‍. ആരുടെയെങ്കിലും ചോദ്യങ്ങള്‍കൊണ്ട് എന്റെ ഉള്ളിലെ ഇരുട്ട് ഓടിരക്ഷപ്പെടുമെങ്കില്‍ അതില്‍ സന്തോഷിക്കുന്നവനാണ് ഞാന്‍. അതിന് വേണ്ടിയാണ് ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും. പോയന്റുകള്‍ തിരഞ്ഞുപിടിച്ച് വാദിക്കലും ജയിക്കലും അജണ്ടയായവര്‍ക്ക് എന്റെ ഈ നിലപാട് ഉള്‍ക്കോള്ളാനാവില്ലായിരിക്കും. അതെന്റെ പ്രശ്നമല്ല.

    ReplyDelete
  55. നിഷ്പക്ഷ വായനക്കാര്‍നോട്:

    താങ്കള്‍ അക്കമിട്ട് നല്‍കിയ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടിനല്‍കുന്നു, ഉരുണ്ടുകളിക്കുന്നില്ല.

    അത്തോളി-തിരുവാര്‍പ്പ് സംഭവങ്ങളില്‍ സി പി എം കാണിച്ചത് ശുദ്ധ ഫാസിസമാണ്.

    മാധ്യമങ്ങള്‍ സി പി എം പക്ഷപാതിത്വം ഉള്ളവരാണ്.

    റീഡ് എന്ന ബ്ലോഗര്‍ എഴുതിയത് സി പി എം ഫാസിസത്തിന്റെ ഉത്തമോദാഹരണമാണ്.

    ഇനി എന്റെ അനുഭവങ്ങള്‍ എന്നെ സംബന്ധിച്ചെങ്കിലും ആധികാരികമാണ് പത്രവാര്‍ത്തകളേക്കാള്‍. നകുലന്റെ അനുഭവങ്ങളെ ഞാന്‍ ഒരു തരത്തിലും അപഹസിച്ചിട്ടില്ല, തികഞ്ഞ ബഹുമാനത്തോടെ അങ്ങനെയുണ്ടെങ്കില്‍ എഴുതണമെന്ന് പറഞ്ഞു. ഓര്‍ത്തെടുക്കാവുന്ന ഒന്നും ഇല്ല എന്ന് നകുലന്‍ പറയുകയും ചെയ്തു. പുള്ളി സജീവമായിരുന്നില്ല. ശരി.

    കണ്ണൂറ് ജില്ലയില്‍ നിന്നുള്ള ബി ജെ പിയുടെ പ്രമുഖനേതാവാണ് സി കെ പദ്മനാഭന്‍. അദ്ദേഹം ഒരു പഴയ സഖാവിന്റെ മകനാണ്. സ്ക്കൂള്‍ കാലത്ത് സജീവ SFIക്കാരനായിരുന്നു.

    പാര്‍ട്ടി മാറിയതുകൊണ്ടുമാത്രം ആരും ആക്രമിക്കപ്പെട്ടിട്ടില്ല. പിന്നാമ്പുറത്ത് വേറെയും കാരണങ്ങള്‍ കാണും. അതു പുറത്ത് അറിയാന്‍ മാര്‍ഗ്ഗമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ദേശാഭിമാനിക്ക് അത് എങ്ങനെ എഴുതാനാവും. അക്രമത്തിനുപിന്നില്‍ പാര്‍ട്ടിയല്ല എന്നല്ലേ അവര്‍ക്കെപ്പൊഴും പറയാനാവൂ.

    പിന്നെ കുതിരവട്ടന്റെ ചോദ്യത്തിനും കൂടി ഇവിടെ ഉത്തരം നല്‍കാം.

    പിന്നെ കോണ്‍ഗ്രസ്സില്‍നിന്നും ബി ജെ പിയില്‍നിന്നും മാറുന്നവര്‍.. അങ്ങനെയുണ്ടോ സര്‍, ഈ രണ്ടുപാര്‍ട്ടികളിലും ദേശീയനേതാക്കള്‍ വരെ ഇന്നു പാര്‍ട്ടിമാറും, നാളെ വീണ്ടും വരും, മറ്റന്നാള്‍ പിന്നെയും മാറും.

    ഇനി എല്ലാവരോടുമായി എന്റെ രണ്ടു സംശയങ്ങള്‍ ചോദിക്കാം. എന്റെ സാമാന്യബുദ്ധിയില്‍നിന്നും ഉരുത്തിരിഞ്ഞവ. ഒരു മുഖ്യധാരാമാധ്യമത്തിന്റെയും വാര്‍ത്തകള്‍ അടിസ്ഥാനമായി നല്‍കാനില്ല. ആപേക്ഷികമായ എന്റെ അനുഭവങ്ങളുടെ അടിസ്ഥാനവുമില്ല. വെറും സാമാന്യബുദ്ധി.

    1. ഇത്രയും ഫാസിസ്റ്റ് പ്രസ്ഥാനമായ സി പി എം കേരളത്തിലെ ഏറ്റവും വലീയ പാര്‍ട്ടിയാവാനും പലതവണ അധികാരത്തിലെത്താനും എന്താവും കാരണം?

    2. ചുരുങ്ങിയപക്ഷം കണ്ണൂര്‍ ജില്ലയിലെങ്കിലും അവിടുത്തെ പരമ്പരാഗത തൊഴില്‍ മേഖലകള്‍ സംരക്ഷിച്ച് നിര്‍ത്തുകയും മറ്റും ചെയ്തവരാണ് സി പി എം. അതുകൊണ്ട് ഒരുപക്ഷെ ശരിയും തെറ്റും നോക്കാതെ ആ പ്രസ്ഥാനത്തിന് വേണ്ടി കൊല്ലാനും ചാവാനും തയ്യാറായി ചിലരെങ്കിലും ഉണ്ടാവാം.

    എന്നാല്‍ ബഹുഭൂരിപക്ഷം പാര്‍ട്ടി അനുഭാവികളായ ഒരു സ്ഥലത്ത് അവരുടെ ഭീകരവാഴ്ചക്കെതിരെ ഇത്രയും പൊരുതാന്‍ അര്‍ എസ് എസ്ന് ആളെക്കിട്ടുന്നെങ്കില്‍ അത്ര ശക്തിയായി അവിടെ ആശയപ്രചരണം നടത്താന്‍ ആര്‍ എസ് എസ്നു കഴിഞ്ഞിട്ടുണ്ടോ? ഇനി അതു കഴിഞ്ഞു എന്നാണെങ്കില്‍ അതുതന്നെ സി പി എം ഫാസിസ്റ്റ് പാര്‍ട്ടിയാണ് എന്ന വാദത്തെ കൊണ്‍-ഡ്രഡിക്റ്റ് ചെയ്യുന്നതല്ലേ?

    ReplyDelete
  56. ജിവി/JiVi said...
    പിന്നാമ്പുറത്ത് വേറെയും കാരണങ്ങള്‍ കാണും. അതു പുറത്ത് അറിയാന്‍ മാര്‍ഗ്ഗമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ദേശാഭിമാനിക്ക് അത് എങ്ങനെ എഴുതാനാവും. അക്രമത്തിനുപിന്നില്‍ പാര്‍ട്ടിയല്ല എന്നല്ലേ അവര്‍ക്കെപ്പൊഴും പറയാനാവൂ.
    --------------------------------------------

    പ്ലീസ് ഇനിയെങ്കിലും നിങ്ങല്‍ ഞങ്ങളെ തെറ്റിദ്ധരിക്കരുത്. പിന്നാമ്പുറത്ത് എന്തു പ്രശ്നമുണ്ടായാലും ഞങ്ങല്‍ അതു തല്ലിയും കൊന്നും നീതി നടപ്പാക്കും. നിയമ വ്യവസ്ഥയൊന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ല. അതു ഫാസിസ്റ്റു പരിപാടിയല്ലേ എന്നു ചോദിച്ചാല്‍ ന്യുനപക്ഷ സംരക്ഷണത്തിനായി ഫാസിസ്റ്റാകാന്‍ ഞങ്ങള്‍ക്ക് മടിയില്ല എന്നു തന്നെയാണ്‍ ഉത്തരം.

    പിന്നെ ഇവിടുള്ളവര്‍ കരുതുന്നതു പോലൊന്നുമല്ല സ: ജീവി ഞങ്ങളുടെ പാര്‍ട്ടി ലൈന്‍ തന്നാ പറയുന്നത്. കണ്ണുര്‍ കലാപങ്ങളെക്കുറിച്ച് ഞങ്ങളുടെ സര്‍ക്കാര്‍ കോടതിയില്‍ നള്‍കിയ മറുപടി അനുസ്സരിച്ച് കണ്ണൂ ര്‍ 2-3 രാഷ്ടീയ കൊലപാതകങ്ങല്‍ മാത്രമേ നടന്നിട്ടുള്ളൂ. ബാക്കിയൊക്കെ ചെറിയ കുടുംബ വഴക്കു മാത്രം. ജയക്രിഷണന്മാഷ് അദ്ദെഹത്തിന്റെ ബന്ധുവിന്റെ വീട്ടിലേ ഒരു പൂവോ മറ്റോ പറിച്ച ഒരു പ്രശ്ന്മായിരുന്നു. പിന്നെ സുപ്രീം കോടതി അവരെ വെറുതെ വിട്ടപ്പം ന്യൂനപക്ഷത്തെ രക്ഷിക്കാനാണ് കൊല നടത്തിയത് അതു തന്നെ ഇനിയും ചെയ്യാന്‍ തയ്യാറാണ്‍് എന്നൊക്കെപ്പറഞ്ഞത് ഫാസ്സിസ്സമാണ് എന്നൊക്കെ നിങ്ങള്‍്‍ക്ക് തോന്നുന്നുവെങ്കില്‍ അതു മനസ്സില്‍ വച്ചേക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മതം മറാനോ ഞങ്ങള്‍ക്ക് ഒരു ന്യൂനപക്ഷ സംരക്ഷണം കൂടി നടത്താന്‍ സമയമായി എന്നോ ആണ്‍ തോന്നുന്നത്.

    ReplyDelete
  57. ജിവി/JiVi said...
    ഇത്രയും ഫാസിസ്റ്റ് പ്രസ്ഥാനമായ സി പി എം കേരളത്തിലെ ഏറ്റവും വലീയ പാര്‍ട്ടിയാവാനും പലതവണ അധികാരത്തിലെത്താനും എന്താവും കാരണം?

    ----------------------------------------

    പൊന്നു ജീവിച്ചേട്ട ഹിറ്റ്ലറിനും മുസ്സോളിനിക്കും സ്റ്റാലിനും ഒക്കെ അവിടുത്തെ വലിയ പാര്‍ട്ടികളുടെയും ജനങ്ങളുടെയുമൊക്കെ പിന്തുണ ഉണ്ടായിരുന്നു.

    എന്തായാലും അവിടുത്തെ തൊലിക്കട്ടിക്കു മുന്‍പില്‍ മേലപറഞ്ഞവര്‍ പോലും തൊറ്റു പോകുമെന്നു തോന്നുന്നു.

    ReplyDelete
  58. "പൊന്നു ജീവിച്ചേട്ട ഹിറ്റ്ലറിനും മുസ്സോളിനിക്കും സ്റ്റാലിനും ഒക്കെ അവിടുത്തെ വലിയ പാര്‍ട്ടികളുടെയും ജനങ്ങളുടെയുമൊക്കെ പിന്തുണ ഉണ്ടായിരുന്നു."

    ശരിയാ, ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ വന്‍ ജനപിന്തുണയൊടെ തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തി അമ്പതും അറുപതും വര്‍ഷം ഭരിച്ചിരുന്നു.

    രണ്ടാമത്തെ ചോദ്യത്തിന് ഉത്തരമായി ചരിത്രപാഠങ്ങളൊന്നുമില്ലേ?

    അവസാനമായി ഒരു കമന്റ് കൂടി ഇടുവാനുണ്ട്. അതിനുമുമ്പേ നകുലന്റെയോ കാട്ടുപൂച്ചയുടെയോ ഒക്കെ കുറെക്കൂടി ഗൌരവമായ കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

    Guess you guys are away from the net,bcse of sunday & then deewali..

    Happy Deewali,

    ReplyDelete
  59. ജിവി/JiVi said...
    ശരിയാ, ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ വന്‍ ജനപിന്തുണയൊടെ തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തി അമ്പതും അറുപതും വര്‍ഷം ഭരിച്ചിരുന്നു.

    എന്തരു ചേട്ടാ സ്റ്റാലിനെ വിട്ടു കളഞ്ഞതു്. മറ്റേ അണ്ണന്മാരെ തീര്‍ത്തത് അരൊക്കെ ചേര്‍ന്നാണെന്ന കാര്യം മറന്നോ.

    ReplyDelete
  60. ജിവി/JiVi said...
    നിഷ്പക്ഷ വായനക്കാര്‍നോട്:

    1. ഇത്രയും ഫാസിസ്റ്റ് പ്രസ്ഥാനമായ സി പി എം കേരളത്തിലെ ഏറ്റവും വലീയ പാര്‍ട്ടിയാവാനും പലതവണ അധികാരത്തിലെത്താനും എന്താവും കാരണം?
    ********

    ഇതു തന്നെയാ ജിവി നരേന്ദ്രമോഡിയും ബി ജെ പീയും ചോദിക്കുന്നത്. കേരളം എന്നതു മാറ്റി കേരളം, ബംഗാള്‍ എന്നിവിടങ്ങള്‍ ഒഴിച്ച് ഇന്ത്യയിലെ വലിയ കക്ഷികളില്‍ ഒന്ന് എന്ന് ചോദ്യം മറ്റിയാല്‍ മതി. അവര്‍ക്ക് കേരളത്തിലും ബംഗാളിലും പഞ്ചായത്ത് തലത്തിലെങ്കിലും സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിപിയെമ്മിന് ബി ജെ പി ശക്തമായ സ്ഥലങ്ങളില്‍ സാന്നിധ്യം പോലുമില്ല എന്നതല്ലേ വാസ്തവം.

    അപ്പോള്‍ നിഷ്പക്ഷമായി ചിന്തിക്കുമ്പോല്‍ എന്താണു മനസ്സിലക്കേണ്ടത് - രണ്ടും ഫാസിസ്സ്റ്റുകളുടെ കൂടാരമാണന്നോ - അതു കൊണ്ടായിരിക്കുമല്ലൊ ഒന്നു ശക്തമായ ഇടങ്ങളില്‍ മറ്റേതിന്റെ ആശയ പ്രചരണങ്ങള്‍ വിജയിക്കാത്തത്. അതോ രണ്ടും എറ്റവും നല്ല ജനാധിപത്യ വാദികള്‍ എന്നോ?

    ആശംസകളോടെ

    ReplyDelete
  61. നകുലന്‍,

    താങ്കള്‍ ഈ പറഞ്ഞ പ്രദേശത്തൊക്കെ എങ്ങിനെയാണെന്നറിയില്ല. എനിയ്ക്ക് നേരിട്ട് അറിയാവുന്ന ചില കാര്യങ്ങല്‍ പറയാം.

    തകഴിയില്‍ ചില സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായി. ഇവരു സിപി‌എം ല്‍ നിന്നു വീട്ടുപോകുവാന്‍ കാരണം കമ്യൂണിസ്റ്റു തത്വശാസ്ത്രത്തോടൂള്ള എതിര്‍പ്പുകൊണ്ടോ ആര്‍എസ്‌എസ് തത്വശാസ്ത്രങ്ങളോടുള്ള അനുഭാവം കൊണ്ടോഅല്ല. ഇവര്‍ പണ്ട് സിപി‌എം ല്‍ പ്രവര്‍ത്തിച്ചിരുന്നതും കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളോടുള്ള അനുഭാവം കൊണ്ടൂമല്ല.

    സാങ്കേതികകാരണങ്ങളാല്‍(ചേരിതിരിവ് വ്യക്തിപരമായ പ്രശ്നങ്ങള്‍) കൂടുമാറേണ്ടിവരികയും കായികമായ ഒരു സുരക്ഷിതത്വം/പ്രതിരോധം നല്‍കാന്‍ കഴിയുന്നത് ആര്‍.എസ്.എസ് ന് ആണെന്നും മനസിലാക്കി ചേരുന്നതാണ്.

    ReplyDelete
  62. ജിവി/JiVi said...
    ശരിയാ, ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ വന്‍ ജനപിന്തുണയൊടെ തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തി അമ്പതും അറുപതും വര്‍ഷം ഭരിച്ചിരുന്നു.

    ഹ ഹ ഹ ശരിയാണ്. അവന്മാര്‍ക്ക് അമ്പതും അറുപതും വര്‍ഷം ഭരിക്കാന്‍ പറ്റിയില്ല. അതിനു മുന്‍പ് അവരെ തകര്‍ത്തു കളഞ്ഞു. പഖേ കമ്മ്യൂണിസ്റ്റ് വേഷമിട്ട ഫാസിസ്റ്റുകള്‍ക്ക് ഭയങ്കരന്‍ ഇലക്ഷനും മറ്റും നടത്തി അമ്പതും അറുപതും വര്‍ഷം ഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭയങ്കര ജനാധിപത്യ വിശ്വാസ്സികളായതു കൊണ്ട് മറ്റു പാര്‍ട്ടികള്‍ ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് കിടിലന്‍ ഭൂരിപക്ഷത്തിലാ ജയിച്ചു കൊണ്ടിരുന്നത്.

    അവസ്സാനം ജനാധിപത്യപരമായ രീതിയില്‍ ജനങ്ങല്‍ തന്നെ കല്ലിനു മേല്‍ കല്ലില്ലാതെ തുടച്ചു നീക്കുകയായിരുന്നു.

    ഈ ഭയങ്കര ജനാധിപത്യ വിശ്വാസ്സികള്‍ 2-3 സ്ഥലത്ത് ഒതുങ്ങിയതു നന്നായി, ഭാഗ്യം എന്നൊക്കെയാല്ലാതെ എന്തു പറയാന്‍

    ReplyDelete
  63. നാട്ടുപൂച്ചയോട്,

    നരേന്ദ്രമോഡിയും ബി ജെ പിയും വളരുന്നു എന്ന് പറയുമ്പോള്‍തന്നെ ഇന്ത്യന്‍ ദേശീയത അതിന്റെ ഏറ്റവും വലീയ വെല്ലുവിളികളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു എന്നകാര്യം മറക്കരുത്. ഇത്തരം വെല്ലുവിളികള്‍ വിജയകരമായി നേരിട്ട് മുന്നോറുന്നതോടൊപ്പം നമ്മുടെ രാജ്യം നരേന്ദ്രമോഡിയുടെയും ബി ജെ പിയുടെയും വിജയരഥങ്ങളെ മൂലക്കിരുത്തുമെന്നും പ്രതീക്ഷിക്കാം.

    റഷ്യന്‍ പൂച്ചയോട്,

    സോവിയയ്റ്റ് യൂനിയനറ്റെ തകര്‍ച്ചയെ ഒരു ദേശാഭിമാനിയായ താങ്കള്‍ക്ക് ഇത്ര സന്തോഷത്തോടെയും പരിഹാസത്തോടെയും അവതിരിപ്പിക്കാനാവുന്നത് കഷ്ടം തന്നെ. ശീതയുദ്ധകാലത്തും പാക്കിസ്ഥാനുമായുള്ള യുദ്ധസമയത്തും ശാസ്ത്രസാങ്കേതിക മേഖലയിലും നമ്മെ സഹായിച്ച ഭരണകൂടമായിരുന്നു അത്. പിന്നെ താങ്കള്‍ പറഞ്ഞതുപോലെ അവിടെ കല്ലിനുമേല്‍ കല്ലില്ലാതെ തുടച്ചുനീക്കപ്പെട്ടിട്ടൊന്നും ഇല്ല. അവിടെയെന്നല്ല, ലോകത്തിലെവിടെയും അങ്ങനെ സംഭവിച്ചിട്ടില്ല.

    പിന്നെ ഇവിടെ നമ്മള്‍ ചര്‍ച്ചചെയ്യുന്ന വിഷയം കേരളത്തിലെ സി പി എം-മറ്റ് പാര്‍ട്ടികളുമായുള്ള സംഘര്‍ഷങ്ങളുമാണ്(വിശിഷ്യാ ആര്‍ എസ് എസ്). തല്‍ക്കാലം അവിടെത്തന്നെ ഒതുക്കുന്നതല്ലേ നല്ലത്.

    ReplyDelete
  64. ഇന്ത്യൻ ദേശീയത വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന ജിവിയുടെ നിരീക്ഷണം പ്രസക്തമാണ്. പ്രാദേശികവാദവും മറ്റും ഉന്നയിച്ച് ആളുകൾ തമ്മിൽത്തല്ലുന്നതിൽ‌പ്പരം ആത്മഹത്യാപരമായി മറ്റൊന്നില്ല. ഈ സാഹചര്യത്തിൽ, ആസേതുഹിമാചലമുള്ള ജനങ്ങൾ ഭാരതീയർ ഒന്നടങ്കം ഒരു പൊതു സാംസ്കാരികധാരയാൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജാതിമതവർഗ്ഗവർണ്ണവ്യത്യാസമില്ലാതെ അവർ ഒരൊറ്റ അമ്മ പെറ്റ മക്കളാണെന്ന മട്ടിലും വിശ്വസിക്കുന്ന ഉജ്ജ്വലമായ ദേശീയവാദം ഉന്നയിക്കുന്ന ബി.ജെ.പി.യേപ്പോലുള്ള കക്ഷികളുടെ വളർച്ച മാത്രമാണു പ്രതീക്ഷ നൽകുന്നത്. ഹിന്ദു എന്നതിന്റെ വിവക്ഷയെന്തെന്നുപോലുമറിയാത്ത ചിലർ എല്ലാവരേയും ഹിന്ദുമതവിശ്വാസികളാക്കാനുള്ള നീക്കമെന്നൊക്കെയുള്ള മണ്ടത്തരങ്ങളും പറഞ്ഞുനടക്കുന്നത് ഒരു തമാശയായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ. ചൈനയ്ക്കുവേണ്ടി മരിക്കാനും മടിക്കാത്ത, യുദ്ധകാലത്ത് ഭാരതമണ്ണിനെ വഞ്ചിച്ച് ചൈനയ്ക്കൊപ്പെം നിന്ന കമ്മ്യൂണിസ്റ്റുകളും മറ്റുമാണ് കള്ളപ്രചാരണങ്ങൾക്കു പിന്നിൽ എന്നതും ശ്രദ്ധേയമാണ്. ഭാരതീയജനതാപാർട്ടിയിൽ ആളുകൾ ആകൃഷ്ടരാകുന്നത് എന്തെല്ലാം ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നറിയാത്തിടത്തോളം കാലം അവരുടെ വളർച്ച തടയാൻ ആരേക്കൊണ്ടുമാവില്ല.

    ReplyDelete
  65. ജിവിയുടെ ലാസ്റ്റ് കമന്റു കണ്ടാൽ തോന്നുന്നത് ആർ.എസ്.എസ്. ഒരു പാർട്ടിയാണെന്നാണല്ലോ! ജിവീ, താങ്കൾക്ക് സംഘമെന്താണ്, ബി.ജെ.പി.യെന്താണ്, അവർ തമ്മിലുള്ള ബന്ധമെന്താണ് എന്നൊന്നും വലിയ പിടിയുള്ളതായി തോന്നുന്നില്ലല്ലോ. കണ്ണൂരെ ഏതൊക്കെയോ സംഘപ്രവർത്തകർ സുഹൃത്തുക്കളായി ഉണ്ടെന്നു മുമ്പെപ്പൊളോ പറഞ്ഞതു പോലെ തോന്നുന്നു. അവരോടൊക്കെ സംസാരിച്ച് കാര്യങ്ങൾ ഒന്നു മനസ്സിലാക്കി വയ്ക്കുമോ?

    ReplyDelete
  66. ജിവി/JiVi said...
    സോവിയയ്റ്റ് യൂനിയനറ്റെ തകര്‍ച്ചയെ ഒരു ദേശാഭിമാനിയായ താങ്കള്‍ക്ക് ഇത്ര സന്തോഷത്തോടെയും പരിഹാസത്തോടെയും അവതിരിപ്പിക്കാനാവുന്നത് കഷ്ടം തന്നെ.
    ...
    ഇല്ലാത്ത ദേശീയത കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ശക്തിയുപയോഗിച്ച് ഉണ്ടാക്കാനവില്ല എന്നതിന്റെ തെളിവാണ് യു എസ് എസ് ആറിന്റെ തകര്‍ച്ച തെളിയിക്കുന്നത്.

    പതിനായിരത്തോളം വര്‍ഷങ്ങളായി ഭാരതത്തിന്റെ അടിത്തറയായി വളര്‍ന്നു വന്ന ഹൈന്ദവ ആല്‍മീയത തന്നെയാണ് ഇന്നു ഇന്ത്യയെ ഒന്നിച്ചു നിര്‍ത്തുന്നത്. അതെവിടെയൊക്കെ ഇല്ലാതാകുന്നുവോ അവിടെയൊക്ക വിഘടന വാദവും വളരുന്നുണ്ട്.

    പതിനായിരക്കണക്കിനു വര്‍ഷങ്ങളായുള്ള ആല്‍മീയതയുടെ ചരിത്രമെടുത്താല്‍ 60-70 വര്‍ഷം കൊണ്ടു തന്നെ നിലനില്‍പ്പില്ലാത്തത് എന്നു തെളിയിച്ച കമ്മ്യുണിസ്സത്തിന് ഭാരതത്തില്‍ ഇനിയൊന്നും ചെയ്യാനില്ല, കോണ്‍ഗ്രസ്സിനെയും ബി എസ് പിയെയും മറ്റും പിന്തുണക്കുക എന്ന രീതിയിലുള്ള ചില കൂട്ടിക്കൊടുപ്പുകള്‍ അല്ലാതെ.


    കോടിക്കണക്കിനു രൂപയുടെ ആയുധ വാങ്ങലുകാര്‍ക്ക് അതു നടത്തുന്നവര്‍ കൊടുക്കാന്‍ പറ്റുന്ന ഉപകാരങ്ങള്‍ മാത്രമേ റഷ്യ ചെയ്തിട്ടുള്ളൂ. ഇന്ത്യ-ചൈന ഇന്ത്യയിലെ യുദ്ധകാലത്തെ കമ്മ്യൂണിസ്റ്റഉകളുടെ പിന്തുണ ആര്‍ക്കായിരുന്നു എന്നു എല്ല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

    ജയിച്ച യുദ്ധം പോലും തോറ്റുകൊടുത്ത് അധിനിവേശ കാശ്മീര്‍ ഉണ്ടാക്കിയും കാശ്മീര്‍, പഞ്ചാബ് ,അസ്സാം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതലായ ഇടങ്ങളിന്‍ വിഘടന വാദത്തിനു വഴിമരുന്നിട്ടും മുന്നേറിയ കോണ്‍ഗ്രസ്സ് ഇപ്പോള്‍ രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ന്യുനപക്ഷങ്ങളാണെന്നും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്കുപോലും മെറിറ്റല്ല മതമാണ് മാനദണ്ഡം എന്നും ഭീകരന്മാരുടെ ജാതി നോക്കിയേ കോടതി വിധിച്ച ശിക്ഷ നടപ്പാക്കൂ എന്നും പ്രഖ്യാപിച്ചു രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ജാതി രാഷ്ട്രീയം കളിക്കുന്ന ചില പ്രാദേശിക പാര്‍ട്ടികളെ കൂട്ടു പിടിച്ചു കോണഗ്രസ്സിനോട് വിലപേശാമെന്നു കരുതുന്ന കമ്മ്യുണിസ്റ്റുകള്‍ക്ക് നാള്‍ക്കുനാള്‍ പിന്തുണകുറയുന്നതില്‍ എന്താണല്‍ഭുതം. ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസി മതം മാറിയാല്‍ അത്രേം വരട്ടു വാദം കുറഞ്ഞു.

    -------------------------------
    ജിവി/JiVi said...
    പിന്നെ ഇവിടെ നമ്മള്‍ ചര്‍ച്ചചെയ്യുന്ന വിഷയം കേരളത്തിലെ സി പി എം-മറ്റ് പാര്‍ട്ടികളുമായുള്ള സംഘര്‍ഷങ്ങളുമാണ്(വിശിഷ്യാ ആര്‍ എസ് എസ്). തല്‍ക്കാലം അവിടെത്തന്നെ ഒതുക്കുന്നതല്ലേ നല്ലത്.
    ------------------------------

    വിദേശത്തുനിന്നും കൊണ്ടുവന്ന(അവിടെ എടുക്കാചരക്കായത്) ഒരു വിശ്വാസത്തെക്കുറിച്ചു പറയുമ്പോല്‍ ലോകമൊട്ടുക്കും അതു കാട്ടിക്കൂട്ടിയ ഫാസ്സിസ്സത്തെക്കുറിച്ചു പറയാതെ പറ്റില്ലല്ലോ.

    അധികാരവും നിയന്മപരിപാലനവും പല പ്രാവശ്യം ‘വന്‍ഭൂരിപക്ഷത്തോടെ’ കയ്യാളിയവര്‍ക്കു സംഘപരിവാറിന്റെ ‘ഏകപക്ഷീയമായ ഫാസിസ്റ്റ് അക്രമങ്ങളെ നിയമപരമായ സവിധാനങ്ങള്‍ ഉപയോഗിച്ചോ, ‘കേരളത്തിലേ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ’ ആശയ പ്രചാരണം മൂലമോ ഇല്ലതാക്കാന്‍ പറ്റുന്നില്ലേ. അതിനു പകരം അധികാരവും ഗുണ്ടാശക്തിയുമുപയോഗിച്ചു ആളുകളെ കൊന്നൊടുക്കി അതിനു ‘മതേതരം കാത്തുസൂക്ഷിക്കാനുള്ള സംഘര്‍ഷം’ എന്നു പേരിട്ട് ന്യൂനപക്ഷ വോട്ടുകള്‍ നേടാമെന്ന വ്യാമോഹം ഈനും നടക്കില്ല.

    ഭൂരിപക്ഷവര്‍ഗ്ഗീയതയാണു പ്രശ്നം എന്നു പറഞ്ഞു മടിയില്‍ വച്ചു ഓമനിച്ചു വലര്‍ത്തിയ ന്യൂനപഖ വര്‍ഗ്ഗിയത വളര്‍ന്നു പത്തി വിടര്‍ത്തി ആടുന്നതു കണ്ടു പേടിച്ച് ആഭ്യന്തര്‍ മന്ത്രി പത്നീ സമേതനായി ടൂരിസ്സം വളര്‍ത്താന്‍ അമേരിക്കയിലേക്കു (മുതലാളിത്ത ബൂര്‍ഷ്വാ...) പോയി. വ്യവസായം കോണ്ടുവരാന്‍ അടുത്ത മന്ത്രി ഇന്നു പുറപ്പെട്ടു. ഭാര്യയും മക്കളും അമേരിക്കന്‍ പൌരന്മാരായ ധനമന്ത്രി പറയുന്നത് അമേരിക്ക പാപ്പരായി എന്നാണ്. പിന്നെ ഇവരങ്ങു പോകുന്നത് സി ഐ എ യുമായി അടുത്ത ഇലക്ഷന് സോണിയായെ പ്രധാന മന്ത്രിയാക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണൊ. ഇത്രയുമൊക്കെയേയുള്ളു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരന്റെ കമ്മ്യൂണിസ്സം.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  67. "വിദേശത്തുനിന്നും കൊണ്ടുവന്ന(അവിടെ എടുക്കാചരക്കായത്) ഒരു വിശ്വാസത്തെക്കുറിച്ചു പറയുമ്പോല്‍ ലോകമൊട്ടുക്കും അതു കാട്ടിക്കൂട്ടിയ ഫാസ്സിസ്സത്തെക്കുറിച്ചു പറയാതെ പറ്റില്ലല്ലോ."

    വിശ്വാസം വിദേശത്തുനിന്നും കൊണ്ടുവന്നതല്ല സുഹൃത്തേ, സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍... പോസ്റ്റിന്റെ അവസാനമുള്ള ഗാനത്തിലെ മ്റ്റൊരു വരി. അത് ഭൂമിയിലെല്ലായിടത്തുമുള്ള ഒരു സങ്കല്പമാണ്. മലയാളിയുടെ ദേശീയാഘോഷമായ ഓണത്തിന്റെ ഐതീഹ്യം തന്നെ നോക്കുക. സമത്വം എന്ന സങ്കല്പം ലക്ഷ്യമാക്കി രൂപം കൊടുക്കപ്പെട്ടിട്ടുള്ള ശാസ്ത്രം എന്ന് കമ്മ്യൂണിസത്തെ വിളിക്കാം. അത് ചിലപ്പോള്‍ ശാസ്ത്രമല്ലായിരിക്കാം. എന്തായാലും ലോകത്തിലെ എല്ലാ പ്രമുഖ ജനാധിപത്യരാജ്യങ്ങളിലും ഇടതുപക്ഷ ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മതങ്ങള്‍ ചെയ്യുമ്പോലെ ജനിക്കുന്നതിനുമുമ്പേ ആളുകളെ അംഗങ്ങളാക്കി സാമൂഹ്യമായ വിധേയത്വം സൃഷ്ടിച്ചെടുത്തിട്ടില്ല. നന്മ ആഗ്രഹിക്കുന്ന ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ സ്വമേധയാ പലതരം ഭ്രഷ്ടുകളെയും ശാരീരിക ആക്രമണങ്ങളെയും പ്രതിരോധിച്ചുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് വന്നുചേര്‍ന്നു. അതിന്റെ ഇന്ത്യന്‍പതിപ്പുകളില്‍ ഏറ്റവും മുന്‍ നിരയിലുള്ള പ്രസ്ഥാനമാണ് സി പി എം. ആ പാര്‍ട്ടിക്കെതിരെയുണ്ടായിട്ടുള്ളത്രയും ആക്രമണങ്ങള്‍ ആര്‍ എസ് എസ്നു ഉണ്ടായിക്കാണില്ല എന്നാണ് എന്റെ വിശ്വാസം.

    ഹിന്ദുത്വം എന്ന് ഞാനും വിശേഷിപ്പിക്കുന്ന നമ്മുടെ സംസ്കാരം തന്നെയാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഘടകം എന്ന് ഞാനും വിശ്വസിക്കുന്നു. അതേസമയം ഹിന്ദുസംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ ശക്തിപ്പെട്ടുവരുമ്പോള്‍തന്നെ ഇന്ത്യന്‍ ദേശീയത തകര്‍ക്കപ്പെടുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

    ReplyDelete
  68. കമ്മ്യൂണിസ്റ്റുകൾ അവസരസമത്വമെത്തിച്ചു എന്നതൊക്കെ അവകാശവാദങ്ങൾ മാത്രമായി അവശേഷിക്കുകയല്ലേ എന്നൊന്നു പരിശോധിക്കേണ്ടതാവശ്യമാണ്. ജാതിഭ്രഷ്ടിനെതിരെയും മറ്റുമുള്ള നവോത്ഥാനശ്രമങ്ങൾ എന്നും ആരംഭിച്ഛത്‌ ഹിന്ദുസമൂഹത്തിനുള്ളിൽ നിന്നു തന്നെയായിരുന്നു. മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു സമൂഹത്തിനു മാത്രം സ്കോളർഷിപ്പ്‌ ഏർപ്പെടുത്തണമെന്നു ശഠിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക്‌ സമത്വത്തേക്കുറിച്ചു പറയാൻ എന്താണ് അവകാശമെന്നും ചിന്തിക്കേണ്ടതാണ്. കമ്മ്യൂണിസ്റ്റുകളുടെ ജാതിനിഷേധമൊക്കെ ഒരു തരം ഉപരിപ്ലവമായ സംഗതി മാത്രമായിരുന്നു. ജാതിനിഷേധം മുൻ‌നിർത്തുകയല്ല, ജാതിവിരോധം മുതലെടുക്കുക മാത്രമാണവർ ചെയ്തത്‌. എന്നിട്ട് അവസാനം ഇ.എം.എസിന്റെ മുമ്പിൽ വച്ച്‌ അദ്ദേഹത്തിന്റെ മകൻ ഗൌരിയമ്മയെ ചോത്തിഗൌരീ എന്നു വിളീക്കുകയും ഗൌരിയമ്മ അതിനെ അവഗണിക്കുന്നതിനു പകരം ആക്ഷേപകരമായി എടുത്ത്‌ ഇ.എം.സിനെ നമ്പൂതിരിപ്പാടേ എന്നു വിളിക്കുകയുമൊക്കെച്ചെയ്തു. ജാതിചിന്ത നശിപ്പിക്കുകയല്ല, ചെങ്കൊടി കൊണ്ടു പൊതിഞ്ഞുവയ്ക്കുക മാത്രമാണവരെല്ലാം ചെയ്തത്‌. ജാതി പ്രശ്നമാണ് അതുകൊണ്ടു നിങ്ങൾ ജാതിയും മതവുമെല്ലാം ഉപേക്ഷിച്ചു ചെങ്കൊടിയേന്തൂ എന്നാണവർ പറഞ്ഞത്‌. എന്നാൽ, ജാതി മൂലമുള്ള അസ്പൃശ്യതയും സ്പർദ്ധയുമൊക്കെ ഉപേക്ഷിച്ചിച്ച്‌ മനുഷ്യനാകുക മാത്രമേ വേണ്ടൂ എന്നും അതിന്റെ പേരിൽ ചവിട്ടിനിൽക്കുന്ന നിലം കുഴിച്ചുകളയേണ്ടതില്ല എന്നും നില്പാടെടുത്ത സംഘപ്രസ്ഥാനങ്ങളാണ് കുറേക്കൂടി വിപ്ലവകരവും പ്രായോഗികവുമായ നയങ്ങൾ ആവിഷ്കരിച്ചത്‌. പുലയനെന്നോ പട്ടരെന്നോ ഉള്ള ചിന്തയില്ലാതെ ആളുകൾ ഒരുമിച്ചു വരികയും ഒപ്പമിരുന്നു പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നതു തന്നെയാണ് സംഘപ്രസ്ഥാനങ്ങളുടെയും ഏറ്റവും വലിയ ആകർഷണീയതകളിലൊന്ന്. ദലിതൻ അമ്പലത്തിൽ കയറിയാൽ അവനെ വെട്ടുന്ന സ്ഥിതിവിശേഷം ഇപ്പോളും നിലവിലുള്ള ബീഹാറിലും മറ്റും അത്തരം സാഹചര്യങ്ങളോടു നിരന്തരം പടവെട്ടിക്കൊണ്ട്‌ അയിത്തജാതിക്കാരായി കരുതപ്പെട്ടിരുന്നവരെ അമ്പലത്തിലെന്നല്ല ശ്രീകോവിലിൽ വരെ പ്രവേശിപ്പിച്ചു പൂജാരി തന്നെയാക്കിയിടത്താണ് സംഘത്തിന്റെ വിജയരഹസ്യം കിടക്കുന്നത്‌. സംഘത്തെ തളർത്താനായി അവരിൽ സവർണ്ണാഭിമുഖ്യം ആരോപിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കൊന്നും കാര്യങ്ങളുടെ യഥാർത്ഥത്തിലുള്ള കിടപ്പിനേപ്പറ്റി കാര്യമായ പിടിപാടുണ്ടെന്നു തോന്നുന്നില്ല. സംഘം ഇതൊന്നും കൊട്ടിഘോഷിച്ചു നടക്കാറില്ലാത്തതുകൊണ്ട്‌ പലർക്കും ഇതേക്കുറിച്ചൊന്നും അറിയില്ല.

    ReplyDelete
  69. ജിവി/JiVi said...
    മതങ്ങള്‍ ചെയ്യുമ്പോലെ ജനിക്കുന്നതിനുമുമ്പേ ആളുകളെ അംഗങ്ങളാക്കി സാമൂഹ്യമായ വിധേയത്വം സൃഷ്ടിച്ചെടുത്തിട്ടില്ല.

    നന്മ ആഗ്രഹിക്കുന്ന ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ സ്വമേധയാ പലതരം ഭ്രഷ്ടുകളെയും ശാരീരിക ആക്രമണങ്ങളെയും പ്രതിരോധിച്ചുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് വന്നുചേര്‍ന്നു.
    ----------------------------------------

    റഷ്യയില്‍ അങ്ങനെയായിരുന്നു. ചൈനയിലും കമ്മുണിസ്റ്റു പാര്‍ട്ടിയില്‍ അംഗങ്ങളാകുന്നത് അങ്ങനെ തന്നെയാണ്. സ്വമേധയാ ആളുകള്‍ പാര്‍ട്ടിയില്‍ ചേരുകയാണ്.

    മറ്റൊരു പാര്‍ട്ടിയുണ്ടാക്കാമെന്നോ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ എതിര്‍ക്കാമെന്നോ ആരെങ്കിലും വിചരിച്ചാല്‍ അവര്‍ സ്വമേധയാ മരിച്ചും പോകും എന്ന ഒരു കുഴപ്പം മാത്രമേഉള്ളൂ.

    കോട്ടയത്ത് ഇന്നെലെ കുറെ പോലീസുകാര്‍ ആരുടെയൊക്കെയോ ഭ്രഷ്ടുകളെയും ശാരീരിക ആക്രമണങ്ങളെയും പ്രതിരോധിച്ചുകൊണ്ട് സ്വമേധയാ മാര്‍ക്സിസ്സ്റ്റ് പാര്‍ട്ടി ഓഫീസില്‍ യോഗം നടത്തി ആരുടെയൊക്കയോ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

    നമുക്കു ഭരണമില്ലാത്തിടത്തെല്ലം പോലീസ് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. നമുക്കു ഭരണമുള്ള ഇടങ്ങളില്‍ അതു നമ്മുടെ ഭാഗമാക്കി അഭിമാനിക്കും. ചങ്ങനാശ്ശേരിയില്‍ പോലീസുകാരന്‍ മരിച്ച സംഭവത്തില്‍ നിരപരാഹികളെ പ്രതിയാക്കന്‍ കള്ളത്തരം കാണിച്ച പോലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍‌വലിച്ചു. മര്‍ദ്ദന്മേറ്റ നിരപരാധികള്‍ ഇപ്പൊഴും ചികിത്സയില്‍. ഇങ്ങനെയൊക്കെയാണ് നമ്മളുടെ പ്രധിരോധം.
    പ്രധിരോധക്കരെല്ലാം അങ്ങനെയൊന്നിക്കട്ടെ, പാര്‍ട്ടി വളരട്ടെ, വിപ്ലവം തുലയട്ടെ.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  70. ജിവി/JiVi said...
    ഹിന്ദുത്വം എന്ന് ഞാനും വിശേഷിപ്പിക്കുന്ന നമ്മുടെ സംസ്കാരം തന്നെയാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഘടകം എന്ന് ഞാനും വിശ്വസിക്കുന്നു. അതേസമയം ഹിന്ദുസംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ ശക്തിപ്പെട്ടുവരുമ്പോള്‍തന്നെ ഇന്ത്യന്‍ ദേശീയത തകര്‍ക്കപ്പെടുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
    ------------------------------------

    താങ്കളുടെ അഭിപ്രായത്തില്‍ ഈ ഹിന്ദുത്വത്തിന് എന്തെങ്കിലും തകര്‍ച്ച ഉണ്ടായിട്ടിണ്ടോ. അതു സംരക്ഷിക്കേണ്ടത് ആരാണ്. മതം മാറ്റം മൂലം ഹിന്ദുത്വം ഇല്ലാതാകുന്നുണ്ടോ? മതം മാറ്റം മൂലം ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഇന്ത്യ ഇന്നത്തെ രീതിയില്‍ നില നില്‍ക്കുമോ?

    ReplyDelete
  71. “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയേണ്ട കാര്യം ഇവിടെയില്ല.“

    “പോളണ്ടിനെക്കുറിച്ചും പറഞ്ഞുപോകും, സോളിഡാരിറ്റിയും ലെ വലേസയും....”

    “എന്തുചെയ്തെന്നാണ്? അതെ കമ്മ്യൂണിസ്റ്റ് ഭരണകൂടെത്തെ തകര്‍ത്തു, പക്ഷെ കമ്മ്യൂണിസം പോളണ്ടിലും ലോകത്തെല്ലായിടത്തും ഇപ്പൊഴും സജീവം“

    “ചങ്ങനാശ്ശേരിയിലെന്തു സംഭവിച്ചു?ചങ്ങനാശ്ശേരിയിലെന്തു സംഭവിച്ചു? ചങ്ങനാശ്ശേരിയിലെന്തു സംഭവിച്ചു?”

    ReplyDelete
  72. റഷ്യന്‍ പൂച്ച:: മതേതരത്വം, ഹിന്ദുത്വം, പോലീസ്, ഭരണകൂടം, ചങ്ങനാശ്ശേരി

    സഖാവ്: "Why, റഷ്യന്‍ പൂച്ച, don't the non-communist people talk the same way we does?"

    റഷ്യന്‍ പൂച്ച: "No,സഖാവ് ; you couldn't understand a word they said -- not a single word."

    സഖാവ്: "Well, now, I be ding-busted! How do that come?"

    റഷ്യന്‍ പൂച്ച: "I don't know; but it's so. I got some of their jabber out of a book. S'pose a man was to come to you and say ‘ജനാധിപത്യം‘ -- what would you think?"

    സഖാവ്: "I wouldn' think nothing; I'd take and bust him over the head for calling me like that.

    റഷ്യന്‍ പൂച്ച: "Shucks, it ain't calling you anything. It's only saying, Government by the people, exercised either directly or through elected representatives."

    സഖാവ്: "Well, den, why couldn't he say it?"

    റഷ്യന്‍ പൂച്ച: "Why, he is a-saying it. That's a non-communist's way of saying it."

    സഖാവ്: "Well, it's a blame ridicklous way, en I doan' want to hear no mo' 'bout it. Dey ain' no sense in it."

    റഷ്യന്‍ പൂച്ച: "Looky here, സഖാവ്; does a cat talk like we do?"

    സഖാവ്: "No, a cat don't."

    റഷ്യന്‍ പൂച്ച: "Well, does a cow?"

    സഖാവ്: "No, a cow don't, nuther."

    റഷ്യന്‍ പൂച്ച: "Does a cat talk like a cow, or a cow talk like a cat?"

    സഖാവ്: "No, dey don't."

    റഷ്യന്‍ പൂച്ച: "It's natural and right for 'em to talk different from each other, ain't it?"

    സഖാവ്: "Course."

    റഷ്യന്‍ പൂച്ച: "And ain't it natural and right for a cat and a cow to talk different from us?"

    സഖാവ്: "Why, mos' sholy it is."

    റഷ്യന്‍ പൂച്ച: "Well, then, why ain't it natural and right for a non-communist to talk different from us? You answer me that."

    സഖാവ്: "Is a cat a man, Huck?"

    റഷ്യന്‍ പൂച്ച: "No."

    സഖാവ്: "Well, den, dey ain't no sense in a cat talkin' like a man. Is a cow a man? -- er is a cow a cat?"

    റഷ്യന്‍ പൂച്ച: "No, she ain't either of them."

    സഖാവ്: "Well, den, she ain't got no business to talk like either one er the yuther of 'em. Is a Frenchman a man?"

    റഷ്യന്‍ പൂച്ച: "Yes."

    സഖാവ്: "WELL, den! Dad blame it, why doan' he talk like a man? You answer me dat!"


    റഷ്യന്‍ പൂച്ച: I see it warn't no use wasting words -- you can't learn a സഖാവ് to argue. So I quit.

    കടപ്പാട് : മാര്‍ക്ക് ട്വൈന്‍

    ReplyDelete
  73. ഹ ഹ ഹ കൊള്ളാ‍മല്ലോ...
    Frenchman എന്നത് non-communist എന്നാക്കണമല്ലോ

    ReplyDelete
  74. “താങ്കളുടെ അഭിപ്രായത്തില്‍ ഈ ഹിന്ദുത്വത്തിന് എന്തെങ്കിലും തകര്‍ച്ച ഉണ്ടായിട്ടിണ്ടോ. അതു സംരക്ഷിക്കേണ്ടത് ആരാണ്. മതം മാറ്റം മൂലം ഹിന്ദുത്വം ഇല്ലാതാകുന്നുണ്ടോ? മതം മാറ്റം മൂലം ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഇന്ത്യ ഇന്നത്തെ രീതിയില്‍ നില നില്‍ക്കുമോ?“

    ഹിന്ദുസംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ ശക്തിപ്പെട്ടുവരുമ്പോള്‍തന്നെ ഇന്ത്യന്‍ ദേശീയത തകര്‍ക്കപ്പെടുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സച്ചിന്‍ സെഞ്ച്വറി അടിച്ചു, പക്ഷെ ഇന്ത്യ തോറ്റു എന്ന് പറയുമ്പോലെയാണിത്. പക്ഷെ ഇതിനും രണ്ട് സ്വഭാവമുണ്ട്.

    1.ഇന്ത്യന്‍ ദേശീയത വെല്ലുവിളികള്‍ നേരിടുമ്പോള്‍ അതിനെ പ്രതിരോധിച്ച് ഭാരതത്തിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള ജനതയുടെ ശ്രമം എന്ന നിലയില്‍ യഥാര്‍ത്ഥ ദേശീയവാദികളായ സംഘപരിവാര്‍ ശക്തിപ്പെടുന്നു.(ഇന്ത്യയെ പരാജയത്തില്‍ നിന്നും രക്ഷിക്കാന്‍ പോരാളിയായ സച്ചിന്‍ ധീരമായി പൊരുതി സെഞ്ച്വെറി നേടി)

    2.സ്വന്തം രാഷ്ടീയ ലാഭത്തിനായി ഇന്ത്യയുടെ ദേശീയതയെ തകര്‍ക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ക്ക് വഴിവെച്ചുകൊണ്ടുപോലുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ സംഘപരിവാര്‍ ശക്തിപ്പെട്ടു.(സ്വന്തം വ്യക്തിഗത നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി കളിച്ച് സച്ചിന്‍ സെഞ്ച്വറി നേടി, അത് ഇന്ത്യയുടെ പരാജയത്തിന് വഴിവെച്ചു)

    സച്ചിന്റെ കാര്യത്തില്‍ ആദ്യത്തെകാര്യമാകാം ശരി. പക്ഷെ സംഘ്പരിവാറിന്റെ കാര്യത്തില്‍ രണ്ടാമത്തതാണ് സംഭവിക്കുന്നത് എന്ന് പറയേണ്ടിവരുന്നു.

    ഏത് തനത് സംസ്കൃതിയുടെയും സംരക്ഷണത്തിനും എന്തിന് പരിപോഷണത്തിന് തന്നെയും ഇടതുപക്ഷശാക്തീകരണമാണ് നല്ലത്. സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ ഏത് സംസ്കാരത്തിലും അന്തര്‍ലീനമായിട്ടുള്ള ഒന്നാണെന്ന് ഓണം ഉദാഹരണമായി ഞാന്‍ നേരത്തെ പറഞ്ഞല്ലോ. മതപരിവര്‍ത്തനം പോലുള്ളവ ഒരു ഇടതുആഭിമുഖ്യമുള്ള സമൂഹത്തില്‍ ഉണ്ടാവില്ല.(കല്‍ക്കട്ടയില്‍ മദര്‍തെരേസ മതപരിവര്‍ത്തനമില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയത് അവരുടെ മാത്രം സവിശേഷതയാണെന്ന് എനിക്ക് തോനുന്നില്ല) അതേസമയം തന്നെ കേവലമായ നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും വഴികളിലൂടെയല്ല സി പി എം പോലുള്ള സംഘടനകള്‍ സഞ്ചരിക്കുന്നത്.

    റഷ്യന്‍പൂച്ചക്ക്,

    ആ ഭാഗം താങ്കള്‍ക്ക് ഇതുപോലുള്ള ഏത് ചര്‍ച്ചയുടെയും അവസാനം ഉപയോഗിക്കാവുന്നതാണ്. ഗോര്‍ക്കിയുടെയും ദസ്തയേവ്സ്കിയുടെയും കൃതികളില്‍നിന്നും സമാനമായ ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതും ഹൃദിസ്ഥമാക്കി ആവിശ്യം പോലെ മാറിമാറി ഉപയോഗിക്കാവുന്നതാണ്. താങ്കളുടെ ഉന്നതമായ സാംസ്ക്കാരിക നിലവാരം ബോധ്യപ്പെടുത്തുകയും ചെയ്യാം.

    ReplyDelete
  75. 1. സച്ചിൻ എന്നൊരാൾക്കു ചുറ്റുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം ഉണ്ടാക്കിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പേ ഉള്ള ടീമിൽ, ഇടയ്ക്ക് സച്ചിൻ ഭാഗമായതാണ്. അദ്ദേഹം പോയാലും ടീം ഉണ്ടാവും. സച്ചിൻ ടീമിൽ വേണമെന്നോ സെഞ്ച്വറി അടിക്കണമെന്നോ മറ്റു ടീമംഗങ്ങൾക്കു വലിയ ബലം പിടുത്തമൊന്നുമില്ല. വ്യക്തിഗതനേട്ടങ്ങളുടെ കാര്യങ്ങളിൽ സച്ചിനുമായി മത്സരിക്കുന്ന മറ്റുള്ളവർ തങ്ങളുടെ നിരാശമുഴുവൻ സച്ചിനോടുമാത്രമല്ല ടീമിനോടു മൊത്തത്തിൽ തീർക്കുന്നതുപോലെ തോന്നുന്നു. സച്ചിനെ തോൽ‌പ്പിക്കണമെന്നുള്ളവർ ആദ്യം സ്വന്തം ബാറ്റിംഗിലെ പോരായ്മകൾ പരിഹരിക്കണം. പിന്നെ, നോബോളുകൾ എറിയുന്നതു നിർത്തുകയും വേണം.

    2. തനതു സംസ്കൃതിയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ഇടതുപക്ഷശാക്തീകരണമാണു നല്ലതെന്നു പറയുന്നു. ഒറീസയിലെ ആദിവാസികൾക്കിടയിൽ ഇടതുപക്ഷം ശക്തമായിരുന്നെങ്കിൽ, മിഷണറിമാരുടെ ആക്രമണത്തെ ചെറുക്കാമായിരുന്നു എന്ന് അർത്ഥമാക്കാമോ?

    ReplyDelete
  76. സി.പി.എം. പ്രവർത്തകരോ അനുഭാവികളോ വിട്ടുപോയി എന്നു കരുതി ഉടൻ തന്നെ അവർ കൊല്ലപ്പെടണമെന്നൊന്നുമില്ല എന്നാണെന്നു തോന്നുന്നു ജിവി പറഞ്ഞുവച്ചത്‌. അതു ശരിയാണ്. സി.പി.എമ്മിൽ സജീവമായിരുന്നവർ മറ്റൊരിടത്തുപോകുകയും അവിടെയും അതുപോലെ തന്നെ സജീവമാകുകയും ചെയ്യുമ്പോൾ മാത്രമാണെന്നു തോന്നുന്നു കൂടുതലും ആക്രമണങ്ങൾ നടന്നു കാണുന്നത്‌.

    ഇന്നു വന്ന ഉപതെരഞ്ഞെടുപ്പു ഫലം ശ്രദ്ധേയമാണ്. ഇത്തവണ, തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒരു വാർഡിൽക്കൂടി ബി.ജെ.പി. എല്‍.ഡി.എഫിനെ മറികടന്നു. 48- വാര്‍ഡിൽ വലതുമുന്നണിയിലെ പി.പി. സാജിദ 459 വോട്ടുകൾ നേടി വിജയിച്ചു. ബി.ജെ.പിയുടെ ഇ.കെ. സാവിത്രി 291 വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തായി. ഇടതു മുന്നണിയുടെ വി.കെ. ശശികലയ്‌ക്ക്‌ 179 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. മുമ്പ്‌, മൊത്തത്തിൽ നടന്ന തെരഞ്ഞെടുപ്പിലുമതെ, തലശ്ശേരിയിൽ ബി.ജെ.പി. ചരിത്രത്തിലാദ്യമായി മൂന്നു വാർഡുകളിൽ വിജയിക്കുകയും രണ്ടിടങ്ങളിൽ കുറഞ്ഞ വോട്ടിനു രണ്ടാമതാകുകയും ചെയ്തിരുന്നു. ഇവിടങ്ങളിലൊക്കെ സി.പി.എമ്മിനെ മുമ്പു പിന്തുണച്ചിരുന്ന ചിലർ ഇപ്പോൾ ബി.ജെപി.യെ പിന്തുണയ്ക്കുന്നുണ്ട്‌ എന്നതൊരു പുതിയ കാര്യമല്ല. സി.പി.എമ്മിന് ഇതേപ്പറ്റിയൊന്നും അറിയാതെയുമല്ല. പക്ഷേ അങ്ങനെ മാറുന്നവരൊന്നും കൊല്ലപ്പെടുന്നില്ലല്ലോ.

    ഇന്നത്തെ ഫലം പ്രകാരം, കായംകുളം നഗരസഭയിലെ പുതിയിടം വാര്‍ഡിലും മുന്നണികൾക്കെതിരെ ഒറ്റയ്ക്കു മത്സരിച്ച ബി.ജെ.പി സ്‌ഥാനാര്ത്ഥി രണ്ടാമതെത്തിയിട്ടുണ്ട്‌. 53 വോട്ടിന്റെ വ്യത്യാസത്തിൽ. അവിടെയും ആരെങ്കിലും ആക്രമിക്കപ്പെടുമെന്നു തോന്നുന്നില്ല.

    പക്ഷേ എന്തെങ്കിലുമൊക്കെ രീതിയിൽ ചിലപ്പോൾ അസഹിഷണുത പ്രകടിപ്പിച്ചെന്നു വന്നേക്കാമെന്നേയുള്ളു. കഴിഞ്ഞ ദിവസം തണ്ണീർമുക്കത്തും ഒരു പാലം വലി നടന്നിരുന്നു. വികലാംഗനായ ഒരു ബി.ജെ.പി. പ്രവർത്തകന്റെ വീട്ടിലേക്കുള്ള പാലമാണ് സി.പി.എമ്മുകാർ എടുത്തു മാറ്റിയത്‌.

    ReplyDelete
  77. രണ്ടു കാര്യങ്ങളില്‍ താങ്കളോട് വളരെയധികം ബഹുമാനം ഉണ്ട് , ഒന്ന് താങ്കള്‍ കുറേയൊക്കെ മാന്യമായ ഭാഷയിലാണ് ഇത് വരെ പ്രതികരിച്ചു കണ്ടത് . നകുലന്റെ വാദങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ സഖാക്കള്‍ നടത്തുന്ന സ്ഥിരം ചീത്ത വിളി താങ്കള്‍ ചെയ്തില്ല . രണ്ടു - ഗുജറാത്തിലെ ഗര്‍ഭിണിയെ താങ്കള്‍ വെറുതെ വിട്ടു - മൂലധനത്തെ ക്കാളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉപകാരമുള്ള ഒരു ഉപകരണം ആണ് താങ്കള്‍ ഉപയോഗിക്കഞ്ഞത് .

    പ്രത്യയശാസ്ത്രം മനുഷ്യ ജീവനേക്കാള്‍ വലുതല്ല എന്ന് താങ്കള്‍ക്ക് വിശ്വസിക്കാന്‍ കഴിയും എന്ന് തോന്നുന്നു .

    ആശംസകളോടെ ,
    പ്രവീണ്‍

    ReplyDelete
  78. JiVi - യോടാണ് കമന്റ് , അത് എഴുതാന്‍ വിട്ടു .ക്ഷമിക്കുക

    ReplyDelete
  79. തൊട്ടുമുകളിൽ പറഞ്ഞ കമന്റിന് ഒരു അനുബന്ധം കൂടി.
    ഇന്നലെ വന്ന ഉപതെരഞ്ഞെടുപ്പുഫലങ്ങളിൽ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ.

    കോട്ടയത്ത് കുറിച്ചി ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് ബി.ജെ.പി. പിടിച്ചെടുത്തിരിക്കുന്നു.

    ഷൊർണ്ണൂരിൽ വാർഡ് 28-ൽ ബി.ജെ.പി. രണ്ടാമതെത്തി. അതിനും പിറകിൽ മൂന്നാമതായി മാത്രം എൽ.ഡി.എഫ്.

    ഈ വാർത്തയിൽ കണ്ടതുപോലെ, ഉപതെരഞ്ഞെടുപ്പു ഫലങ്ങളുടെ ചില പ്രത്യേകതകൾ ചിലരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെങ്കിൽ അത്ഭുതമില്ല.
    qw_er_ty

    ReplyDelete