“ഹലോ..”
“ഹലോ – കെ.പി.എ.സി.യുടെ ഓഫീസല്ലേ? ”
“അല്ല – കെ.പി.സി.സി.യാണോ ഉദ്ദേശിച്ചത്? ഇതു കോൺഗ്രസിന്റെ ഓഫീസാണ് . സോറി. റോംഗ് നംബർ. ”
“അയ്യോ വയ്ക്കല്ലേ – ഞാൻ നിങ്ങളെത്തന്നെയാണു വിളിച്ചു നോക്കിയത്. ”
“ആരാ? എന്തുവേണം? ”
“എന്റെ പേര് ഉണ്ണിപ്പിള്ള. എനിക്ക് അത്യാവശ്യമായി ഒരു കാര്യം അറിയാനുണ്ടായിരുന്നു. അവിടെയിപ്പോൾ നേതാക്കളിൽ ആരെങ്കിലുമുണ്ടോ – സംസാരിക്കാമോ? ”
“ആരെയാണു വേണ്ടത്? എന്താണു കാര്യം? ”
“ഒരു ചെറിയ പ്രശ്നം. എനിക്ക് കോൺഗ്രസിൽ ചേരാൻ മുട്ടുന്നു. എന്താണതിന്റെ അടുത്ത സ്റ്റെപ് എന്നൊന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ആരെയാണു കോണ്ടാക്ടു ചെയ്യേണ്ടത്? സംഗതി എത്രയും പെട്ടെന്നു വേണം. വളരെ അത്യാവശ്യമാണ്. ”
“എന്താ ഹേ ഒരു പരിഹാസം പോലെ? നാടകക്കമ്പനിയുടെ പേരും പാർട്ടിക്കമ്മിറ്റിയുടെ പേരും പോലും തിരിച്ചറിയാത്ത താങ്കൾക്കെന്താ ഇപ്പോൾ പാർട്ടിയിൽച്ചേരണമെന്നൊരു പൂതി? ”
“രണ്ടും നാടകക്കമ്പനി തന്നല്ലോ. ”
“എന്ത്? ”
“ഏയ് ഒന്നുമില്ല. ”
“പിന്നെ? ”
“അല്ലാ - നിങ്ങളൊരു ചെറുപ്പക്കാരനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നു കേട്ടിരുന്നു. ”
“അതെ. അതിന്? ”
“അതെനിക്കിഷ്ടപ്പെട്ടിരുന്നു - പക്ഷേ, രാഹുൽഗാന്ധിയായിരിക്കും എന്നോർത്തപ്പോൾ നിരാശതോന്നിയിരുന്നു. ”
“എന്തേ? ”
“ഒന്നാമതായി - ഈ നെഹൃകുടുംബത്തിനു പുറത്തുനിന്ന് നിങ്ങൾക്കൊരു നേതാവിനെ ഇനിയും കിട്ടാറായില്ലേ എന്നത് – പിന്നെ – രാഹുലിന്റെ പ്രസിദ്ധമായ പരാമർശങ്ങൾ എല്ലാം തന്നെ തമാശകളായിരുന്നല്ലോ. എവിടെയൊക്കെ റോഡ്ഷോ നടത്തിയോ അവിടെയൊക്കെ പാർട്ടി തോൽക്കുകയും ചെയ്തു. ആ കുട്ടി തീരെ പോര. സംഗതി രാജ്യഭരണമല്ലേ - പിള്ളകളിയല്ലല്ലോ. ”
“എന്താടോ തന്റെ പ്രശ്നം? ”
“അല്ല - ഇപ്പോൾ നിങ്ങൾ പുതിയൊരു ചെറുപ്പക്കാരനെ കണ്ടെത്തിയെന്നറിഞ്ഞു. രാജ്യഭാരം ഏൽപ്പിച്ചു കൊടുക്കാൻ എന്തുകൊണ്ടും പറ്റിയൊരാൾ. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന അവസ്ഥയാണ്. പാർട്ടിയിൽച്ചേരാൻ മുട്ടിയിട്ടു വയ്യ. അതിനായി എവിടെ വരണമെന്നറിഞ്ഞാൽ...”
“താനെന്താടോ ആളെക്കളിയാക്കുന്നത്? ആരുടെ കാര്യമാ പറയുന്നത്?”
”ബഷീറിന്റെ”
“ബഷീറോ?”
“അതെ. മുഫ്തി അബു ബഷീർ”
“ഹലോ ....”
“ഞാനിവിടെത്തന്നെയുണ്ട്…പാർട്ടിയിൽച്ചേരാൻ എന്തുചെയ്യണമെന്ന് ഇനിയും പറഞ്ഞില്ല...”
“.....”
“ഹലോ... പാർട്ടിയിൽച്ചേരാൻ എവിടെ വരണമെന്ന് പറഞ്ഞില്ല?....ഹലോ..ഹലോ…..എന്താണവിടെയൊരു ബഹളം?.......ഹലോ…എന്ത്? പുറത്ത് ആളുകൾ ബഹളം കൂട്ടുന്നെന്നോ?....ചതിച്ചോ! പാർട്ടിയിൽച്ചേരാൻ തിരക്കുകൂട്ടുന്നവരായിരിക്കും. ദൈവമേ ..അപേക്ഷാഫോം കിട്ടാതെ വരുമോ? ഹലോ....ഫോൺ വഴി ബുക്കു ചെയ്യാൻ പറ്റുമോ?....ഹലോ…ഒരു ഫോമെങ്കിലും മാറ്റി വച്ചേക്കണേ.....ഹലോ”
-------------------------------------------------
നടുമുറി :-
-------------------------------------------------
വാൽമുറി :-
സർ, തെറ്റിദ്ധരിക്കണ്ട. അല്പമെങ്കിലും ആത്മാഭിമാനമോ ചിന്താശേഷിയോ ഉള്ള അവസാനത്തെയാളും പുറത്തേയ്ക്കു പോകാൻ നിർബന്ധിതനാകുന്ന തരത്തിലേയ്ക്ക് നിങ്ങൾ അധ:പതിക്കുമ്പോൾ, ഒരു എതിരൊഴുക്കു സൃഷ്ടിക്കാനുള്ള ശ്രമമൊന്നുമല്ല. ഇപ്പോൾ വേണ്ട പിന്നീടാവാമെന്നു വിചാരിച്ചാൽ ഒരുപക്ഷേ വളരെ വൈകിപ്പോയേക്കുമെന്ന ആശങ്ക കൊണ്ടാണ്. അപ്പോളേയ്ക്കും ഇവിടെ ആരെന്നുമെന്തെന്നും ആർക്കറിയാം?
ഒരുകാലത്ത് ഇന്ത്യ മുഴുവൻ അടക്കി വച്ചിരുന്ന കോൺഗ്രസിന് ഇപ്പോൾ ഒറ്റയ്ക്കു ഭരിക്കാൻ സാധിക്കുന്ന വലിയ സംസ്ഥാനങ്ങളുടെ എണ്ണം ഒന്നു മാത്രം! വലുപ്പത്തിലും ജനസാന്ദ്രതയിലുമൊക്കെ മുന്നിൽ നിൽക്കുന്ന യു.പി.യിലാണെങ്കിൽ നാലാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പിനുശേഷവും കോൺഗ്രസ് ചുരുങ്ങിവരിക തന്നെയാണ്. കാരണങ്ങളില്ലാതെ അങ്ങനെയൊന്നും സംഭവിക്കില്ല തന്നെ.
വെറുതെ ഒരു ഓട്ടോഗ്രാഫ് എഴുതിസൂക്ഷിക്കുന്നതുപോലുള്ള താല്പര്യം കൊണ്ടു മാത്രമാണ് പാർട്ടിയിൽച്ചേരാൻ ആഗ്രഹിക്കുന്നത്. മക്കളൊക്കെ വളർന്നു വലുതാകുമ്പോൾ അവർക്കു പറഞ്ഞുകൊടുക്കാമല്ലോ – പണ്ടിവിടെ കോൺഗ്രസ് എന്നൊരു പ്രസ്ഥാനമുണ്ടായിരുന്നെന്നും അവസാനകാലത്ത് അവരുടെ കൂടെ കുറച്ചുനാൾ താനും ഉണ്ടായിരുന്നെന്നും.
*-*-*-*-*-*-*-*-*-*-*-*-*
വായിക്കരുതാത്തത് :-
ഏതെങ്കിലുമൊരു കുറ്റകൃത്യത്തിന്റെ പേരിൽ മുസ്ലിം നാമധാരിയൊരാൾ കുറ്റാരോപിതനായാൽ ഉടൻ തന്നെ ‘മനുഷ്യാവകാശ‘സംഘടനകളും വർഗ്ഗീയകൂസിസ്റ്റു പ്രസ്ഥാനങ്ങളുമൊക്കെ പറന്നെത്തി അയാൾ നിരപരാധിയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന പ്രവണത ഈയിടെയായി അപകടകരമാം വിധം വർദ്ധിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന്റെ ഗൌരവം എത്രത്തോളമുണ്ടെന്നോ ഏതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റാരോപിതനായത് എന്നു പോലുമോ പരിശോധിക്കാൻ മെനക്കെടാതെ, “മുസ്ലീങ്ങൾ ഉപദ്രവിക്കപ്പെട്ടുകൂടാ“ എന്നൊരു അന്ധമായ മുദ്രാവാക്യവുമായി ചാടിയിറങ്ങുന്നവരെ ഭയപ്പെടാതെ വയ്യ. അതെന്താ മുസ്ലീങ്ങളാരും കുറ്റകൃത്യങ്ങളൊന്നും ചെയ്യില്ലേ? തെറ്റുചെയ്തു എന്ന് എല്ലാവർക്കും ഉറപ്പു വന്നു എന്നു കരുതുക. അപ്പോളെങ്കിലും ഈ രാജ്യത്തെ ശിക്ഷാനിയമങ്ങൾ അവർക്കു കൂടി ബാധകമാക്കാമോ? അതോ അപ്പോളും നാം മേൽക്കോടതിയിൽ അപ്പീലും അതിനുശേഷം ദയാഹർജിയുമൊക്കെപ്പോലെ, ആളെ രക്ഷിച്ചെടുക്കാനുള്ള അവസാനത്തെ വഴിയും പയറ്റുമോ? നമുക്കൊക്കെ എന്താണു സംഭവിക്കുന്നത്?
ശിക്ഷാർഹനായ ഒരു അപരാധിയേയും ഒരു നിരപരാധിയേയും തമ്മിൽ വേർതിരിക്കുന്ന ആ അതിർവരമ്പ് എവിടെയാണു കിടക്കുന്നത്? തികച്ചും നിരപരാധിയായ ഒരു മുസ്ലീം അയാളുടെ സമുദായത്തിന്റെ മാത്രം പേരിൽ പീഢിപ്പിക്കപ്പെടുന്നു എന്ന ആരോപണം ഒരു വശത്ത്. നൂറു ശതമാനം കുറ്റവാളിയായൊരു മുസ്ലീം അയാളുടെ സമുദായത്തിന്റെ മാത്രം പേരിൽ സംരക്ഷിക്കപ്പെടുന്നു എന്ന ആരോപണം മറുവശത്ത്. ഇതിനു രണ്ടിനുമിടയിലുള്ള ഭാഗം - ഒരാൾ കുറ്റവാളിയാണെങ്കിൽ മാത്രം – മതപരിഗണനകൾ ലവലേശം പോലുമില്ലാതെ ശിക്ഷിക്കപ്പെടുക എന്നത് – അതിവിടെ സാദ്ധ്യമല്ലേ? അത് ഉറപ്പാക്കാനുള്ള ശക്തി നമ്മുടെ മതേതരത്വമൂല്യങ്ങൾക്കില്ലേ? വളരെ നിരാശതോന്നിപ്പോകുന്നു.
തെളിവില്ലാതെ അറസ്റ്റുചെയ്യുന്നു എന്നാണു പറയുന്നത്! തെളിവില്ലാതെയാണോ എന്നതു പരിശോധിക്കാമല്ലോ. പക്ഷേ, എന്തായാലും, “വെളിവില്ലാതെ”യല്ല എന്ന് ഉറപ്പ്. ആദ്യം കാണുന്ന ഏതെങ്കിലുമൊരാളെ കണ്ണുമടച്ച് അറസ്റ്റുചെയ്യുകയോ അല്ലെങ്കിൽ അയാളെ നറുക്കിട്ടുതെരഞ്ഞെടുക്കുകയോ ഒന്നുമല്ല നടക്കുന്നത് എന്നെങ്കിലും സമ്മതിക്കുമോ എന്തോ!
അഹമ്മദാബാദ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നത് ഗുജറാത്ത് പോലീസിന്റെ ആവശ്യമായിരുന്നു. അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു പ്രവർത്തിക്കാനുള്ള ആർജ്ജവം അവർക്കുണ്ടായി. അതുകൊണ്ട്? അതൊക്കെ മുസ്ലീങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കാനായി രാജ്യവ്യാപകമായി (ആഗോളവ്യാപകമായി?) നടക്കുന്ന ബോധപൂർവ്വമായ ചില ശ്രമങ്ങളുടെ ഭാഗമാണ് എന്ന മട്ടിലൊക്കെ ചിത്രീകരിക്കുന്നവരുടെ നീക്കങ്ങൾ സദുദ്ദേശപരമല്ല എന്നു തിരിച്ചറിയാൻ ഇത്രയ്ക്കൊക്കെ വിവേചനശേഷി ആവശ്യമുണ്ടോ? അത്തരം വാദങ്ങളെ പ്രോത്സാഹിപ്പിക്കാൻ തങ്ങളിൽ ആരാണു മുന്നിലെന്നു മത്സരിക്കുവാനായി കുറേ വർഗ്ഗീയകൂസ്റ്റിസ്റ്റുപ്രസ്ഥാനങ്ങളും! ഇവർക്കൊക്കെ എന്നാണിനി ഉത്തരവാദിത്തബോധമുണ്ടാവുക?
ഗുജറാത്ത് പോലീസിനെ എഴുതിത്തള്ളിയേക്കുക. അവർ കഴിവില്ലാത്തവരാണെന്നു തന്നെ അന്ധമായി വിശ്വസിച്ചു കൊള്ളുക. അവർക്ക് നിരപരാധികളെ ഉപദ്രവിക്കാൻ മാത്രമേ അറിയൂ എന്ന് ആണയിട്ടുകൊള്ളുക. പക്ഷേ, ഇത്തവണയെങ്കിലും, മറ്റു വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ കൂടി സഹായത്തോടെയാണ് അവർ കുറ്റവാളികളെ പിടികൂടുന്നതെന്നതു നാം അംഗീകരിക്കാത്തതെന്താണ്? ഗുജറാത്തിലെ പോലീസ് സേനയ്ക്കു തങ്ങളുടെ മണ്ണിൽ വന്ന് തന്നിഷ്ടത്തോടെ പ്രവർത്തിച്ചു മടങ്ങാൻ എല്ലാവരും അനുവദിക്കുന്നതെന്തുകൊണ്ടാണ്? (സംസ്ഥാനപോലീസിനെ അറിയിക്കാതെ രഹസ്യമായി വന്ന് ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി മടങ്ങുന്ന ദുരവസ്ഥ കേരളത്തിൽ മാത്രമേ കേട്ടിട്ടുള്ളൂ. അതു മറ്റൊരു കഥ. അതു പോട്ടെ)
അതെല്ലാം പോട്ടെ. ഇത്തവണയും, അന്വേഷണത്തിന് സുപ്രധാനമായ സഹായം നൽകിയതു് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളാണ്. കോൺഗ്രസിനെന്താ അവരെയൊന്നും വിശ്വാസമില്ലേ? വീണ്ടും ചോദിക്കുകയാണ് - ചുരുങ്ങിയപക്ഷം കേന്ദ്രഏജൻസികളെയെങ്കിലും – കേന്ദ്രസർക്കാറേ – കോൺഗ്രസേ – നിങ്ങൾക്കു വിശ്വാസമില്ലേ? കഷ്ടം! നിങ്ങൾക്കു പിന്നെ ആരു പറയുന്നതിലാണു വിശ്വാസം?
അബു ബഷീറും കൂട്ടരും നിരപരാധികളാണോ എന്നതു പ്രധാനപ്പെട്ടതു തന്നെ. പക്ഷേ – കുറ്റമാരോപിക്കപ്പെട്ടതായി അറിഞ്ഞ ഉടൻ തന്നെ – എന്തുകൊണ്ടു കുറ്റമാരോപിക്കപ്പെട്ടു എന്നുപോലും കേൾക്കാൻ നിൽക്കാതെ - രാഷ്ട്രീയ-മത-നേതാക്കളെത്തി പിന്തുണ അറിയിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാമെന്നു പറയുകയും ചെയ്യുന്നത് ആത്മഹത്യാപരമാണ്. ഭീതിജനകമാണ്. എന്താണ് അവർക്കാവശ്യമായ സഹായം? എങ്ങനെയാണു രാഷ്ട്രീയക്കാർ അതു നൽകാൻ പോകുന്നത് ?
മക്കൾക്കു വഴിതെറ്റിപ്പോയതിൽ മാതാപിതാക്കളെ സാന്ത്വനിപ്പിക്കൽ മാത്രമാണോ ഉദ്ദേശം? അതോ മക്കൾ തെറ്റുകാരല്ലെന്നും തങ്ങൾ സഹായിക്കാമെന്നുമുള്ള വാഗ്ദാനമാണോ മുന്നോട്ടുവയ്ക്കുന്നത്? എന്താണവിടെ പകർന്നു നൽകപ്പെട്ട സന്ദേശമെന്നറിയാൻ ഇവിടുത്തെ പൌരന്മാർക്ക് ആകാംക്ഷയുണ്ട്. പറയുക - കോൺഗ്രസ്! അതു നിങ്ങളിൽ നിന്നു ജനം പ്രതീക്ഷിക്കുന്നുണ്ട്.
ഇതൊക്കെ വളരെ തെറ്റായ സന്ദേശമാണു നൽകുന്നത്. തീർച്ചയായും തെറ്റായ സന്ദേശമാണു നൽകുന്നത്. തീവ്രവാദത്തെ ചെറുക്കുന്നത് ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ മാത്രം ആവശ്യമാണെന്ന അവസ്ഥയുണ്ടാക്കരുത്. തീവ്രവാദവിരുദ്ധപ്രവർത്തനങ്ങളെ സമുദായവിരുദ്ധമായി ദയവായി ചിത്രീകരിക്കരുത്. രാജ്യത്തോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവർ ആരായാലും ശരി - അവർക്കിതൊരു വലിയ പ്രോത്സാഹനമാണെന്നു ദയവായി തിരിച്ചറിയുക. എന്തൊക്കെ പോക്രിത്തരം പ്രവർത്തിച്ചാലും ശരി – പ്രതിസ്ഥാനത്തു മുസ്ലീങ്ങളാണെന്നു വന്നാൽ ഉടൻ തന്നെ രക്ഷിക്കാനായി ആളുകൾ ഓടിക്കൂടുമെന്നും – അറസ്റ്റുണ്ടായാൽ അത് പീഢനത്തിന്റെ അടുത്ത കഥയായി അവതരിപ്പിക്കാമെന്നുമുള്ള ഇരട്ട നേട്ടങ്ങളുണ്ട് എന്നു കാണുമ്പോൾ - വഴിതെറ്റിയ്ക്കപ്പെട്ട ചെറുപ്പക്കാർക്ക് തീവ്രവാദപ്രവർത്തനങ്ങളിലേയ്ക്കു തിരിയാൻ അതു പ്രോത്സാഹനം നൽകില്ലേ? ഇതൊക്കെ കേവലയുക്തികൊണ്ടു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ? കേവലമായ രാഷ്ട്രീയനേട്ടങ്ങളുടെ പേരിൽ - കൂസിസ്റ്റുകളേ – നിങ്ങൾ ദയവായി ഈ രാജ്യത്തെ കൊലയ്ക്കു കൊടുക്കരുത്. തിരുത്താനാവാത്ത ധാരാളം തെറ്റുകൾ ഇതിനകം തന്നെ വരുത്തിക്കഴിഞ്ഞു. ഇനിയെങ്കിലും നിങ്ങൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക.
----------------
ഇതും ഇതിലപ്പുറവും നടന്നാലും ഒരു സ്വയം വിമർശനത്തിനു പോലും തയ്യാറാകാതെ പാർട്ടിയെ കൂടുതൽ പിറകോട്ടടിപ്പിക്കുന്ന കോൺഗ്രസ് അനുഭാവികളായ സുഹൃത്തുക്കളോട്:-
ഈ കാണുന്ന പ്രവണതകളൊക്കെ ഈ രാജ്യത്തോടും ജാതിമതഭേദമെന്യേ ഇവിടുത്തെ ജനങ്ങളോടും അല്പമെങ്കിലും പ്രതിബദ്ധതയുള്ള ഏതൊരാളെ സംബന്ധിച്ചും അങ്ങേയറ്റം ഭീതിജനകമാണ്. ഇതിലെനിക്ക് കടുത്ത പ്രതിഷേധമുണ്ട്. അത് ഇങ്ങനെ പറയാനാണ് തോന്നിയത്. ക്ഷമിക്കുക. വിമർശനങ്ങളെ ശരിയായ അർത്ഥത്തിൽ മാത്രം എടുക്കുക.
വെറുതെ ഒരു ഓട്ടോഗ്രാഫ് എഴുതിസൂക്ഷിക്കുന്നതുപോലുള്ള താല്പര്യം കൊണ്ടു മാത്രമാണ് പാർട്ടിയിൽച്ചേരാൻ ആഗ്രഹിക്കുന്നത്. മക്കളൊക്കെ വളർന്നു വലുതാകുമ്പോൾ അവർക്കു പറഞ്ഞുകൊടുക്കാമല്ലോ – പണ്ടിവിടെ കോൺഗ്രസ് എന്നൊരു പ്രസ്ഥാനമുണ്ടായിരുന്നെന്നും അവസാനകാലത്ത് അവരുടെ കൂടെ കുറച്ചുനാൾ താനും ഉണ്ടായിരുന്നെന്നും.
ReplyDeleteകേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ലല്ലോ. ഈയിടെ വന്ന
ReplyDeleteമംഗളം വാര്ത്ത ശ്രദ്ധിച്ചോ?
എന്താ നകുലൻ ഇതു്. ഇങ്ങനെ വസ്തുതകൾ വിളിച്ചു പറഞ്ഞു മനുഷ്യ മനസ്സുകളെ ‘വേർതിരിക്കുന്നത്‘.
ReplyDeleteനിങ്ങൾ ഇതൊക്കെ മാറ്റി ആ പാവം പോരാളികൽക്ക് കുറച്ചു ആശ്വാസ വചനങ്ങൾ പറയൂ.
അങ്ങനെ ഒരു മതേതര ഇന്ത്യ്ക്കു വേണ്ടി ശ്രമിക്കൂ.
.......
ReplyDelete“കുറ്റമാരോപിക്കപ്പെട്ടതായി അറിഞ്ഞ ഉടൻ തന്നെ – എന്തുകൊണ്ടു കുറ്റമാരോപിക്കപ്പെട്ടു എന്നുപോലും കേൾക്കാൻ നിൽക്കാതെ - രാഷ്ട്രീയ-മത-നേതാക്കളെത്തി പിന്തുണ അറിയിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാമെന്നു പറയുകയും ചെയ്യുന്നത് ആത്മഹത്യാപരമാണ്. ഭീതിജനകമാണ്. എന്താണ് അവർക്കാവശ്യമായ സഹായം? എങ്ങനെയാണു രാഷ്ട്രീയക്കാർ അതു നൽകാൻ പോകുന്നത് ? മക്കൾക്കു വഴിതെറ്റിപ്പോയതിൽ മാതാപിതാക്കളെ സാന്ത്വനിപ്പിക്കൽ മാത്രമാണോ ഉദ്ദേശം? അതോ മക്കൾ തെറ്റുകാരല്ലെന്നും തങ്ങൾ സഹായിക്കാമെന്നുമുള്ള വാഗ്ദാനമാണോ മുന്നോട്ടുവയ്ക്കുന്നത്? എന്താണവിടെ പകർന്നു നൽകപ്പെട്ട സന്ദേശമെന്നറിയാൻ ഇവിടുത്തെ പൌരന്മാർക്ക് ആകാംക്ഷയുണ്ട്. പറയുക - കോൺഗ്രസ്! അതു നിങ്ങളിൽ നിന്നു ജനം പ്രതീക്ഷിക്കുന്നുണ്ട്.”
.......
ഇമ്മാതിരി വർഗ്ഗീയകൂസിസ്റ്റുകക്ഷികളിൽ നിന്നൊക്കെ ഇതുപോലുള്ള കാര്യങ്ങളിൽ മറുപടിയും പ്രതീക്ഷിച്ച് ജനം ഇരിപ്പാണെന്നോ? വെറുതെയല്ല പൊതുജനം കഴുതയെന്ന പ്രയോഗം തന്നെ ഉണ്ടായത്. ഇത്രയും പേർ അറസ്റ്റുചെയ്യപ്പെട്ടതിൽ ഹൃദയം നൊന്തും അവരുടെ കുടുംബാംഗങ്ങളുടെ കാര്യമോർത്ത് “ഉറക്കം നഷ്ടപ്പെട്ടും”കഴിയുകയായിരിക്കില്ലേ കൂസിസ്റ്റു ഭരണകർത്താക്കൾ? ഒന്നാമതെ ടെൻഷൻ - അതിനിടയിൽ ഉത്തരം മുട്ടിക്കുന്ന ഓരോ ചോദ്യങ്ങളുമായി വന്നാൽ? വിഡ്ഢി ജനം!
നാടിന്റെ അഭിമാനവും മാനവും എല്ലാം ആര്‍ക്കു വേണം..അവര്‍ക്കു വലുത് അവരുടെ രാഷ്ട്രീയ മുതലെടുപ്പല്ലെ... കള്ളപ്പരിഷകള്‍...ഇത്തരം ഘട്ടങ്ങളില്‍ നാം ജനം ഇത്തരം കള്ളനാണയങ്ങളെ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പിനു തന്നെ അതു അപകടമായിത്തീരുമെന്നതില്‍ സംശയമേ വേണ്ട...
ReplyDeleteനാടിന്റെ അഭിമാനവും മാനവും എല്ലാം ആര്‍ക്കു വേണം..അവര്‍ക്കു വലുത് അവരുടെ രാഷ്ട്രീയ മുതലെടുപ്പല്ലെ... കള്ളപ്പരിഷകള്‍...ഇത്തരം ഘട്ടങ്ങളില്‍ നാം ജനം ഇത്തരം കള്ളനാണയങ്ങളെ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പിനു തന്നെ അതു അപകടമായിത്തീരുമെന്നതില്‍ സംശയമേ വേണ്ട...
ReplyDeletehttp://www.ibnlive.com/blogs/saurabhsaksena/559/52599/bias-theory-in-media-and-govt-cosmos-hindumuslim-equation.html
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്ത് കഷ്ടം ആണിത് .. കുറഞ്ഞ പക്ഷം സത്യാവസ്ഥ അന്വേഷിച്ചിട്ട് വേണ്ടേ ഇതൊക്കെ കാണിക്കാന്‍ ..
ReplyDeleteഇനിയിപ്പോ കുറെ മതെതരക്കാര്‍ കരച്ചില്‍ തുടങ്ങും ... മുസ്ലീം വേട്ട , സാംസ്കാരിക ഉന്മൂലനം .. അങ്ങനെ അങ്ങനെ മതേതരത്വം പൂക്കുകേം കായ്കേം ഒക്കെ ചെയ്യും .. നമുക്ക് കാത്തിരിക്കാം..
തിവ്രവാദികളുടെ ചെരുപ്പു നക്കാൻ മാത്രമല്ല, അതിൽ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പോലും ധൈര്യപ്പെട്ടിരിക്കുന്നു ചിലർ! ഈ രാജ്യം ഇത്രയ്ക്ക് അധ:പതിച്ചിരിക്കുന്നെങ്കിൽ, കണ്ണിൽക്കണ്ടവരൊക്കെ ബോംബു പൊട്ടിച്ചു കളിക്കുന്നതിൽ എന്തതിശയമാണുള്ളാത്?
ReplyDeleteSeven persons were seriously injured as the convoy of Bharatiya Janata Party member of Parliament Yogi Adityanath was attacked on Sunday by angry protesters while he was on his way to address an anti-terrorism rally in Azamgargh district of Uttar Pradesh.
The BJP leader from Gorakhpur was whisked to safety by his supporters as dozens of people armed with sticks attacked his convoy pelting stones at it and trying to torch the vehicles in Takia area, police sources said.
The rally was organised by BJP and Hindu Yuva Vahini to protest a meeting organised in support of SIMI activist Abdul Bashar after his arrest on August 11.
BJP MP's convoy attacked, seven injured
ഒരൊറ്റ രാഷ്ട്രീയക്കാർക്കും ഇതൊന്നും കണ്ടിട്ടു മിണ്ടാട്ടമില്ല! അവനൊക്കെ വോട്ടുവേണം! അതിനായി - ആക്രമിച്ചവർക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്താനും മതി.
ഏഴു പേർക്ക് ഗുരുതരമായ പരിക്കു പറ്റിയിരിക്കുന്നു! അനിഷ്ടകരമായത് എന്തെങ്കിലും തുടർന്നു സംഭവിച്ചാൽ, അടികിട്ടിയവർക്കോ അവരോട് അനുഭാവമുള്ളവർക്കോ ഒക്കെ കൈക്ക് എല്ലുണ്ടെങ്കിൽ ചുട്ടയടി തിരിച്ചു കൊടുക്കും എന്ന് കൊച്ചു കുട്ടികൾക്കു പോലും അറിയാം. അപ്പോൾ എല്ലാ രാഷ്ട്രീയക്കാരും കൂടി പ്രസ്താവനകളുമായി ഇറങ്ങും. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നു എന്നൊക്കെപ്പറഞ്ഞ്. നാണം കെട്ടവരും നട്ടെല്ലില്ലാത്തവരുമായ ഇവരൊക്കെത്തന്നെ കൂസിസ്റ്റുകൾ. ഇത്തരം രാഷ്ട്രീയക്കാരാണ് ഈ നാടിനെ കൊലയ്ക്കു കൊടുത്തുകൊണ്ടിരിക്കുന്നത്.
ബോംബുസ്ഥോടനക്കേസിലെ പ്രതിക്ക് പിന്തുണ പ്രകടിപ്പിക്കാന്‍ രാഷ്ട്രീയക്കാരുടെ മത്സരം. അതിനെതിരേ ആരെന്കിലും പ്രതിഷേധം പ്രകടിപ്പിച്ചാല്‍ അവര്ക്കെതിരെ വധശ്രമവും. ഒരൊറ്റ മലയാള പത്രത്തിലും കണ്ടില്ല ഈ വാര്ത്ത. അദ്ദേഹത്തിനെന്തെന്കിലും സംഭവിച്ചാല്‍, കൈക്കെല്ലുള്ള ആരെന്കിലും പ്രതികരിച്ചാല്‍ ഓടിക്കൂടാന്‍ തയ്യാറായിരിക്കുകയായിരിക്കും.
ReplyDeleteഈ വാര്ത്ത ഇവിടെ പ്രസിദ്ധീകരിച്ചതിന്‍ നന്ദി അനോണീ.
കോഴിക്കോട്: വര്‍ഗീയ ഫാഷിസത്തിനെതിരായ പ്രതിരോധവും തുല്യാവകാശത്തിനായുള്ള പോരാട്ടവും കൊണ്ട് ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സാമൂഹിക മുഖ്യധാരയില്‍ ശ്രദ്ധേയമായ ഇടം നേടിയ നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ടി(എന്‍.ഡി.എഫ്)ന് പുതിയ മാനം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെ, പിന്നാക്ക-ന്യൂ—നപക്ഷ ശാക്തീകരണത്തിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രഭാഗധേയമായി എന്‍.ഡി.എഫ് മാറി.
ReplyDeleteഅപവാദങ്ങളുടെയും ആരോപണങ്ങളുടെയും മുനയൊടിച്ച് ക്രിയാത്മകവും വ്യതിരിക്തവുമായ സാമൂഹിക ഇടപെടലുകളിലൂടെ വേറിട്ട വ്യക്തിത്വം ആര്‍ജിച്ച സംഘടന, ദേശീയ ന്യൂനപക്ഷ ശാക്തീകരണ പ്രസ്ഥാനത്തിന്റെ കണ്ണിയായതോടെ നിര്‍ണായക നാഴികക്കല്ലാണ് പിന്നിടുന്നത്. എന്‍.ഡി.എഫ് കൈവരിച്ച മുന്നേറ്റങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള കേരളത്തിന്റെ കരുത്തും പ്രചോദനവുമായി മാറുമെന്നതാണ് പ്രധാന വിലയിരുത്തല്‍.
1993 നവംബര്‍ 14നാണ് കോഴിക്കോട് ആസ്ഥാനമായി നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ട് പിറവികൊണ്ടത്. അയോധ്യയുടെ പേരില്‍ ഹിന്ദുത്വഭീകരത സംഹാരരൌദ്രത പ്രാപിച്ച പശ്ചാത്തലമായിരുന്നു അത്. ബാബരി ദുരന്തത്തെത്തുടര്‍ന്ന് അരക്ഷിതബോധവും ഭീതിയും മുസ്ലിം സമുദായത്തെ വേട്ടയാടി. മതേതരപ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും കൈവിട്ടതോടെ നിന്ദ്യതയും നിരാശയും സുരക്ഷിതത്വമില്ലായ്മയും മുസ്ലിംകളെ ഒറ്റപ്പെടുത്തി.
മതേതര-പരമ്പരാഗത പ്രസ്ഥാനങ്ങള്‍ ആ ഭീഷണി നേരിടുന്നതില്‍ പരാജയപ്പെട്ടതോടെ ഫാഷിസത്തിനെതിരായ പ്രതിരോധമായും തുല്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടമായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വതന്ത്രവേദികള്‍ രൂപംകൊണ്ടിരുന്നു. ആ ചെറുസംഘങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളുടെയും ആശയക്കൈമാറ്റത്തിന്റെയും ഏകോപനത്തിനൊടുവിലാണ് എന്‍.ഡി.എഫ് നിലവില്‍ വന്നത്.
പിന്നീട് വര്‍ഗീയ ഫാഷിസത്തിനും ഭരണകൂട നീതിനിഷേധങ്ങള്‍ക്കുമെതിരേ സംഘടന ക്രിയാത്മക ഇടപെടലുകളുമായി രംഗത്തുവന്നു. "ബാബരി മസ്ജിദ് നമുക്കു മറക്കാതിരിക്കുക' എന്ന പ്രമേയം ബാബരി ദുരന്തത്തിന്റെ നോവായി ഓരോ ആണ്ടറുതിയിലും സമുദായത്തെ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ആവശ്യപ്പെട്ട് എന്‍.ഡി.എഫ് ശക്തമായി രംഗത്തുവന്നു. നരേന്ദ്രന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച സംവരണ പാക്കേജിനു പിന്നില്‍ പ്രധാനമായും എന്‍.ഡി.എഫിന്റെ പ്രയത്നങ്ങളായിരുന്നു.
97ല്‍ കോഴിക്കോട്ട് നടത്തിയ ദേശീയ മനുഷ്യാവകാശ സമ്മേളനം, പൌരത്വനിഷേധത്തിനെതിരേ '94ല്‍ കോഴിക്കോട്ടു നടത്തിയ ബഹുജന പ്രതിഷേധറാലി, ടാഡക്കെതിരേ '95ല്‍ ജില്ലാകേന്ദ്രങ്ങളില്‍ നടത്തിയ പ്രചാരണറാലി, മഅ്ദനി നിയമസഹായ സമിതി, മുസ്ലിംവേട്ടയ്ക്കെതിരായ ഇടപെടലുകള്‍, "പ്രതിരോധം അപരാധമല്ല' കാംപയിനുകള്‍, മാറാട്ടെ ഇരകള്‍ക്ക് ദുരിതാശ്വാസവും നിയമസഹായവും, ഗ്രാസിം മലിനീകരണത്തിനെതിരായ ജനകീയ സമരം, ബ്രഹ്മപുരം-കരിമുകള്‍ മലിനീകരണവിരുദ്ധ സമരങ്ങള്‍, സ്കൂള്‍ കൊഴിഞ്ഞുപോക്കിനെതിരായ ബോധവത്കരണം, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഗുജറാത്തിലും അസമിലും വസ്ത്രവും മരുന്നുമെത്തിക്കല്‍, മുത്തങ്ങയില്‍ ഇരകളായ ആദിവാസികള്‍ക്ക് സഹായനടപടികള്‍, സ്ത്രീധനരഹിത വിവാഹങ്ങള്‍, സാമ്രാജ്യത്വവിരുദ്ധ കാംപയിനുകള്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, ഫ്രീഡം പരേഡുകള്‍ തുടങ്ങിയ പരിപാടികള്‍ എന്‍.ഡി.എഫിനെ പൊതുസമൂഹത്തില്‍ ശ്രദ്ധേയമാക്കി.
പി.എസ്.സിയുടെ സംവരണവിരുദ്ധ സമീപനത്തിനെതിരേ അടുത്ത കാലത്ത് രൂപംകൊണ്ട പിന്നാക്ക-ന്യൂനപക്ഷ പ്രക്ഷോഭം എന്‍.ഡി.എഫിന്റെ സാമൂഹിക ഇടപെടലിന്റെ സാക്ഷ്യമാണ്.
പി.എസ്.സിയുടെ സവര്‍ണ വിധേയത്വത്തിനും പിന്നാക്കവിരോധത്തിനുമെതിരേ ദുര്‍ബലമായിപ്പോകുമായിരുന്ന പ്രതിഷേധം എന്‍.ഡി.എഫിന്റെ സമയോചിതവും ഗുണപരവുമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് പ്രതിഷേധക്കൊടുങ്കാറ്റായി രൂപാന്തരപ്പെട്ടത്.
എന്‍.ഡി.എഫിനെതിരേ ചില രാഷ്ട്രീയപ്പാര്‍ട്ടികളും സംഘപരിവാരവും ഒരുപറ്റം മാധ്യമങ്ങളും തുടക്കം മുതല്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നുപോലും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നതും, മലപോലെ ഉയര്‍ന്ന അപവാദങ്ങളെല്ലാം മഞ്ഞുപോലെ ആവിയായിപ്പോയതും ശ്രദ്ധേയമാണ്. ഏറ്റവുമൊടുവില്‍ കശ്മീരില്‍ നാലു മലയാളികള്‍ ദുരൂഹമായി കൊല്ലപ്പെട്ട കേസില്‍ എന്‍.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും വിജയിച്ചില്ല.
എന്‍.ഡി.എഫിനെതിരായ ആരോപണങ്ങള്‍ ഭരണാധികാരികള്‍ക്കുതന്നെ നിഷേധിക്കേണ്ടിവന്നു. പിണറായി വിജയനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് ഒടുവില്‍ മിണ്ടാട്ടംമുട്ടുകയും ചെയ്തു.