January 29, 2009

സഖാവ് സദ്ദാം - ഇറാന്റെ ‘ഇഠോ’ – ‘ലജ്ജ’യില്ലാതെ!

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

ഇറാന്റെ ബോംബ്

മാർക്സിസ്റ്റുകൾ പൊതുവിൽ വളരേയേറെ വികാരം കൊണ്ടു കാണാറുള്ള ഒരു കാര്യമാണ് ഇറാന്റെ ആണവപരീക്ഷണം. ഇന്ത്യയുടെ അണവക്കരാറിനെ എതിർക്കുന്നതിന്റെ കാരണമായിപ്പോലും അവതരിപ്പിക്കപ്പെട്ടു അത്!!! മുമ്പൊരിക്കൽ, ഇറാനെ അനുകൂലിച്ചില്ലെങ്കിൽ യു.പി.എ.യ്ക്കുള്ള പിന്തുണ പിൻവലിക്കാൻ മടിക്കില്ലെന്നൊക്കെപ്പോലും ഭിഷണിയും മുഴക്കിയിരുന്നു!!!

ഇതിനു മുമ്പ് മാർക്സിസ്റ്റുകൾ ഏതെങ്കിലും ആണവപരീക്ഷണത്തെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ അതു ചൈനയുടെ പരീക്ഷണത്തെ മാത്രമായിരുനു. 1964-ൽ. ഇന്ത്യയുമായുള്ള യുദ്ധത്തിനുശേഷം അവർ തുടങ്ങിയ പരീക്ഷണങ്ങൾ!

പിന്നീട് ഇന്ത്യയുടെ തന്നെ ആണവപരീക്ഷണം നടന്നപ്പോൾപ്പോലും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ എതിർക്കുകയാണുണ്ടായത്. നമ്മുടെ പരീക്ഷണങ്ങളുടെ ലക്ഷ്യത്തെ സംബന്ധിച്ച് തെറ്റിദ്ധാരണകൾ അവതരിപ്പിച്ചുകൊണ്ടുള്ള ആ എതിർപ്പുകൾ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനായിരുന്നുവെന്ന് അന്നേ ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോളത്തെ ഈ ഇറാൻ പ്രേമവും ഫലത്തിൽ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കുന്ന ഒരു പരിപാടി തന്നെയായിട്ടാണു വിലയിരുത്തപ്പെടുന്നത്.

സ്വന്തം തലച്ചോർ ഉപയോഗിക്കാൻ മടിക്കുകയും നേതാക്കന്മാർ പറയുന്നതു വേദവാക്യമായി കരുതി മാനസികാടിമത്തം പുലർത്തുകയും ചെയ്യുന്ന പാവപ്പെട്ട അണികളെ പറ്റിക്കാനായി ഓരോ കൊള്ളരുതായ്മയ്ക്കും ഓരോ ന്യായീകരണം ചമയ്ക്കുന്ന പതിവു കണ്ടുവരുന്നുണ്ട്. പാവങ്ങൾക്കു മനസ്സിലാകാത്ത ഭാഷയിലായിരിക്കും ന്യായീകരണമെന്നതു കൊണ്ട് കുറെയെല്ലാം സംശയങ്ങളും ചോദ്യങ്ങളും ഒഴിവാകുകയും ചെയ്യും. ഇറാനെ അനുകൂലിക്കുന്നതു തങ്ങളുടെ “സാമ്രാജ്യത്വവിരുദ്ധത”യുടെ ഭാഗമാണെന്നാണ് അവകാശവാദം. ചങ്കുപൊട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരുവനെ നയത്തിൽ അടുത്തേയ്ക്കു വിളിച്ച് ‘എന്താണു ചങ്ങാതീ സത്യത്തിൽ ഈ സാമ്രാജ്യത്വം’ എന്നോ, ‘ഇറാൻ ബോംബുണ്ടാക്കിയാലും ഇല്ലെങ്കിലും താങ്കൾക്കെന്താണു സുഹൃത്തേ സത്യത്തിൽ കാര്യം - തുറന്നുപറയുമോ’ എന്നോ മറ്റോ ഒരു തനി ബൂർഷ്വാസി ചോദ്യം ചോദിച്ചാൽ എന്തായിരിക്കും അവസ്ഥയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ഈപ്പറയുന്ന ‘സാമ്രാജ്യത്വവിരുദ്ധത’ എന്ന പേരിലൊക്കെ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കിൽ ചൈനയുടെ സാമ്രാജ്യത്വമോഹങ്ങളേയും എതിർക്കേണ്ടതാണല്ലോ എന്നതാണൊരു പ്രധാന സംശയം. പ്രത്യേകിച്ചും അതു മാതൃരാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണികൂടിയായിരിക്കെ. പക്ഷേ മാർക്സിസ്റ്റുകൾ അതിനെ പിന്തുണയ്ക്കുന്നതായാണു കാണുന്നത്. അരുണാചൽപ്രദേശിലെന്നല്ല – അമ്പലപ്പുഴ വരെ കടന്നു വന്ന് ചൈനീസ് പട്ടാളം അവകാശവാദം ഉന്നയിച്ചാലും ശരി - അഭിവാദ്യങ്ങളർപ്പിക്കാൻ ചെന്നേക്കാമെന്നല്ലാതെ അവർ അനങ്ങുമെന്നു കരുതാൻ ബുദ്ധിമുട്ടാണ്. ചൈനയ്ക്കുവേണ്ടി ഏറ്റവും ഉറക്കെ മുദ്രാവാക്യം വിളിക്കാൻ ഞങ്ങൾക്കാണോ അതോ നിങ്ങൾക്കാണോ അവകാശം എന്നുമാത്രമായിരിക്കും ഒരുപക്ഷേ ആശങ്കയും തർക്കവും.

അതുപോലെ തന്നെ, ഇസ്ലാമിസ്റ്റുകൾക്കു താൽപര്യമുള്ള ഒരു രാജ്യമല്ല ഇറാന്റെ സ്ഥാനത്തെങ്കിൽ ഇടതുപക്ഷം ഇത്രയ്ക്കു ബലം പിടിക്കുമായിരുന്നോ എന്നും ചിന്തിക്കണം. എവിടെനോക്കിയാലും ക്രൈസ്തവരേക്കൊണ്ടു നിറഞ്ഞതും തുർക്കിയോടു വലിയ ആഭിമുഖ്യമൊന്നുമില്ലാത്തതുമായ ഒരു യൂറോപ്യൻ രാജ്യമോ മറ്റോ ആണവപരീക്ഷണം നടത്താൻ ശ്രമം നടത്തിനോക്കട്ടെ. പിന്തുണയുടെ കാര്യം അപ്പോളറിയാം. അല്ലെങ്കിൽത്തന്നെ, ഇവിടെ കേരളത്തിലെ സാധാരണക്കാരായ പട്ടിണിപ്പാവങ്ങളുടെ കാര്യമന്വേഷിക്കാൻ സമയമില്ലാതെ തമ്മിൽത്തല്ലുന്ന ഇക്കൂട്ടരെന്തിനാണ് ഇറാന്റെയും ഇസ്താംബൂളിന്റെയുമൊക്കെ കാര്യമെത്തുമ്പോൾ ചങ്കുപൊട്ടുവാൻ ഒറ്റക്കെട്ടായി നിൽക്കുന്നത്?

ഇതിപ്പോൾ - ഈപ്പറയുന്ന സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ടൊക്കെ അമേരിക്കാവിരുദ്ധത എന്നേ അർത്ഥമാക്കേണ്ടതുള്ളൂ എന്നു തീർച്ചയാണ്. അറബ് ലോകത്തിന് പലഭാഗത്തും അമേരിക്കയോട് എതിർപ്പുണ്ട്. അതിനു തീർച്ചയായും മതപരമായ മാനങ്ങളും ഉണ്ട് (ആണവക്കരാർ മുസ്ലീം വിരുദ്ധമാണെന്നു പോലും ഒരു മാർക്സിസ്റ്റു നേതാവു പറഞ്ഞുകളഞ്ഞു!!!.). അതേ വികാരം ഉള്ളിൽപ്പേറുന്ന ഇന്ത്യൻ ഇസ്ലാമിസ്റ്റുകളെ ഉദ്ദേശിച്ചു തന്നെയാവണം മാർക്സിസ്റ്റുകളുടെ ഈ ഇറാൻ പ്രേമം. അല്ലാതെന്ത്?

ജമാ-അത്തെ-ഇസ്ലാമി പോലുള്ള സംഘടനകൾ ഇടതന്മാരുടെ തോളിൽ കയ്യിട്ട് സാമ്രാജ്യത്വവിരുദ്ധമുഷ്ടി ചുരുട്ടിക്കാണാറുണ്ട്. എന്നാൽ, സാമ്രാജ്യത്വം എന്ന ആശയത്തോടൊന്നുമല്ല – മറിച്ച് തങ്ങൾ ക്രൈസ്തവസാമ്രാജ്യത്വം എന്നു കരുതുന്ന ഒരു ശക്തിസ്വരൂപത്തോടാണ് ഇസ്ലാമിസ്റ്റുകളുടെ എതിർപ്പ് എന്നതു പകൽ പോലെ വ്യക്തമാണ്. ലോകം നിലനിൽക്കേണ്ടത് ഇസ്ലാമിന്റെ കീഴിലാണെന്നും അതിന്റെ നെടുനായകത്വമാണ് ഉറപ്പുവരുത്തേണ്ടത് എന്നും വിശ്വസിക്കുന്നവർ അമേരിക്കയെ എതിർക്കുമെന്നതു സ്വാഭാവികമാണ്. സാമ്രാജ്യത്വം എന്നൊരു പേരിൽപ്പൊതിഞ്ഞെന്നു വച്ച് അതിന്റെ യഥാർത്ഥസ്വഭാവം ആളുകൾക്കു മനസ്സിലാകാതെയൊന്നുമിരിക്കുന്നില്ല. ഇടതുപക്ഷമോ ഇസ്ലാമിസ്റ്റുകളോ വിചാരിക്കുന്നത്ര ചിന്താശൂന്യരല്ല ഇവിടുത്തെ ജനങ്ങൾ.

എന്തായാലും, ഈയവസരത്തിൽ, മാർക്സിസ്റ്റുകളുടെ ഈ അന്ധമായ ഇറാൻ അനുകൂല നിലപാട് തീവ്ര ഇസ്ലാമിസ്റ്റുകൾക്കു തീർച്ചയായും ഒരു വലിയ പ്രോത്സാഹനം തന്നെയാണെന്നതിൽ സംശയമില്ല. ഇതൊന്നും മറ്റുള്ളവർക്കു മനസ്സിലാകുന്നില്ല എന്നാണു മാർക്സിസ്റ്റുകൾ ധരിക്കുന്നതെങ്കിൽ, അവർ മൂഢസ്വർഗ്ഗത്തിലാണ് എന്നു തന്നെ പറയേണ്ടിവരും.

സദ്ദാം വധം

സദ്ദാംവധത്തിനെതിരെ ലോകത്തു മറ്റൊരിടത്തും കാണാത്ത പ്രതിഷേധം കേരളത്തിൽക്കണ്ടു എന്നൊക്കെ അഭിമാനപൂർവ്വം പയുന്ന മാർക്സിസ്റ്റ് അനുഭാവികളുണ്ട്. പക്ഷേ അന്നു യഥാർത്ഥത്തിൽ കേരളത്തിൽക്കണ്ടത് അമേരിക്കയോടുള്ള പ്രതിഷേധമായിരുന്നോ അതോ ഒരു മുസ്ലീം ഭരണാധികാരിയെ തൂക്കിലേറ്റിയതിനെതിരെയുള്ള പ്രകടനങ്ങളായിരുന്നോ എന്നൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും. അമേരിക്കയുടെ ധാർഷ്ട്യത്തെ എതിർക്കണമെന്നതു ശരി. പക്ഷേ അത് ഇത്തരം പ്രവണതകൾക്കുള്ള ന്യായീകരണമല്ല.

യഥാർത്ഥത്തിൽ, കമ്മ്യൂണിസ്റ്റുകൾക്കോ ഇസ്ലാമിസ്റ്റുകൾക്കോ യാതൊരനുഭാവവും ഉണ്ടാകേണ്ട പശ്ചാത്തലമുള്ളയാളല്ല സദ്ദാം എന്നതാണു വേറൊരു കൗതുകം. കമ്മ്യൂണിസ്റ്റുകൾക്ക് അനുഭാവമുണ്ടായിരിക്കേണ്ട ഇറക്കി ഇടതന്മാരെ കാലപുരിക്കയച്ച ചരിത്രമാണ് സദ്ദാമിന്റേത്. ഇസ്ലാമിസ്റ്റുകൾക്കു കൂടുതൽ ആഭിമുഖ്യമുള്ള ഇറാനോടാണെങ്കിൽ സദ്ദാം ചെയ്തുകൂട്ടിയതൊന്നും വിസ്തരിക്കേണ്ട ആവശ്യം തന്നെയില്ല. അതൊന്നും പക്ഷേ സദ്ദാം അനുകൂലപ്രകടനങ്ങൾക്കു പിന്നിൽ അമേരിക്കാവിരുദ്ധത എന്ന വികാരം മാത്രമാണ് എന്നതിന്റെ തെളിവല്ല. (തീവ്രനിലപാടുകാരായ മുസ്ലീങ്ങൾ വിരോധം വച്ചുപുലർത്തുന്ന രാജ്യമായ) ‘അമേരിക്ക അതാ ഒരു മുസ്ലീം നേതാവിനെ വധിക്കുന്നു’ എന്ന മട്ടിലൊരു വർഗീയ വികാരമുണ്ടാക്കുകയും തുടർന്ന് അക്കാര്യത്തിൽ തങ്ങളാണ് അനുഭാവം പ്രകടിപ്പിക്കുന്നത് എന്നു തെളിയിക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ, നാടു സ്തംഭിപ്പിച്ചുകൊണ്ടുള്ള അതിരുകടന്ന അനുഭാവപ്രകടനങ്ങൾ കൊണ്ട് ഇവിടുത്തെ സാധാരണ ജനതയ്ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു കരുതാൻ വയ്യ. ഇവിടുത്തെ മുസ്ലീം ജനതയ്ക്ക് പ്രത്യേകിച്ചും യാതൊരു പ്രയോജനവുമില്ലെന്നും തീർച്ചയാണ്. വർഗ്ഗീയ വികാരം ഉജ്ജ്വലിപ്പിക്കപ്പെടുകയും, ഐക്യദാർഢ്യപ്രകടനം ഉണ്ടാകുകയും ചെയ്യുമ്പോൾ, മറ്റു ചിലർക്കാണ് അതുകൊണ്ടു പ്രയോജനം ലഭിക്കുക.

ഒരു ബ്ലോഗർ അക്കാലത്ത്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു:- “മയിലമ്മ മരിച്ചുകിടക്കുമ്പോൾ സദ്ദം ഹുസൈന്റെ പതിനാറടിയന്തിരത്തിനു പോയിരിക്കുകയാണ് ഇവിടെച്ചിലർ” എന്ന മട്ടിൽ. മയിലമ്മയ്ക്ക് ആകെയുള്ളത് ഒരേയൊരു വോട്ടാണെന്നും, അവരുടെ മരണത്തോടെ അതുകൂടി ഇല്ലാതായി എന്നും അദ്ദേഹം ഓർത്തുകാണില്ല.

തസ്ലീമ – ‘ലജ്ജ’യില്ലാതെ

തസ്ലീമ നസ്രീനെ രായ്ക്കുരാമാനം രാജ്യം കടത്തിയതിനു പിന്നിൽ സി.പി.എമ്മിന്റെ ഭയം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. ലജ്ജ എന്ന നോവലിൽ മതനിന്ദയൊന്നുമില്ലെന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേപ്പറ്റിയോ മറ്റോ വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി. എന്തായാലും, ഹൈദ്രാബാദിൽ വച്ച് ചില “ജനപ്രതിനിധികൾ” ചേർന്ന് തസ്ലീമയെ ആക്രമിക്കുകയും പിന്നീട് കൽക്കത്തയിൽ ഒരു പ്രകടനം നടക്കുകയും ചെയ്തതോടെ മാർക്സിസ്റ്റുകൾ അക്ഷരാർത്ഥത്തിൽ വിരണ്ടു. മുസ്ലീങ്ങളോളം മാർക്സിസ്റ്റുകാർ ഭയക്കുകയും തൊഴുതു നിൽക്കുകയും ചെയ്യുന്ന വേറൊരു കൂട്ടരില്ല. കൽക്കത്തയിൽ ഒരൊറ്റ പ്രകടനം നടന്നതേയുള്ളൂ - സംസ്ഥാനത്തെ സി.പി.എം. സർക്കാർ ബംഗാളിൽ നിന്നും, അന്നു സി.പി.എം. താങ്ങി നിർത്തിയിരുന്ന കേന്ദ്രസർക്കാർ ഈ രാജ്യത്തുനിന്നും അവരെ തുരത്തിയോടിച്ചു. മുസ്ലീം വോട്ടുബാങ്കിനു ക്ഷതം വരുമെന്നുണ്ടെങ്കിൽ തസ്ലീ‍മയല്ല തമ്പുരാൻ വന്നാലും ഗതി ഇതൊക്കെത്തന്നെയായിരിക്കും.

ആർട്ടിക്കിൾ 370, ഏകീകൃത സിവിൽ കോഡ് മുതലായ വിഷയങ്ങൾ ഏതെടുത്താലും ശരി - സത്യത്തിൽ ഇടതുകക്ഷികൾക്ക് ബി.ജെ.പി.യുടെ അതേ നിലപാട് ഉണ്ടായിരിക്കേണ്ടതാണ്. പണ്ടൊക്കെ അവർ അതേ നിലപാടു തന്നെയായിരുന്നു പ്രകടിപ്പിച്ചിരുന്നതും. മുസ്ലീങ്ങൾക്ക് ഇഷ്ടക്കേടുണ്ടായാലോ എന്ന പേടി മൂലം അവരതൊക്കെ മാറ്റി വച്ചതാണ്. അയോദ്ധ്യാവിഷയത്തിലും അവരുടെ നിലപാടുകൾ നിർണ്ണയിക്കുന്നതിലെ ഒരു ഘടകം ഈ പേടി മാത്രമാണ്. ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ ബാലിശമായ പല നടപടികളേയും കണ്ണുമടച്ച് അനുകൂലിച്ചതല്ലാതെ യുക്തിസഹമായ നടപടികളൊന്നും ഇടതർ എടുത്തുകണ്ടില്ല. പേടിയായിരുന്നു അവർക്ക്‌. തികഞ്ഞ പേടി.

പക്ഷേ, കൂസിസ്റ്റു പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവമായ ഈ ഭീരുത്വത്തിന്റെ പേരിൽ അവരെ ആക്ഷേപിക്കുന്നവരുണ്ടെങ്കിൽ ഒന്നോർക്കണം. അധികാരത്തിന്റെ അപ്പക്കഷണം കടിക്കണമെന്നുണ്ടെങ്കിൽ, ഒരുപക്ഷേ ഈ ഭീരുത്വം ഒരു അലങ്കാരമായി കൊണ്ടുനടക്കേണ്ടിവരുമെന്നാണെങ്കിലോ? ഉദരനിമിത്തം ബഹുകൃതവേഷം – പാവം മതേതരരാഷ്ട്രീയക്കാരെ ആക്ഷേപിക്കാതെ വിടുക.

22 comments:

  1. മൌദൂദിസ്റ്റ്/വഹാബികളായ സുന്നി ഇസ്ലാമിസ്റ്റുകള്‍ക്ക് ഒട്ടും താത്പര്യമില്ലാത്ത ഒരു രാജ്യമാണ് ഷിയാ ഇസ്ലാമിസ്റ്റുകള്‍ ഭരിക്കുന്ന ഇറാന്‍ എന്ന കാര്യം നകുലന് അറിയില്ലേ. ഇറാനില്‍ നടന്ന ഷിയാ ഇസ്ലാമിസ്റ്റ് വിപ്ലവത്തെ ഏറ്റവും ഭീതിയോടേ കണ്ടത് അറ്ബ് ഏകാധിപതികളും, സുന്നി ഇസ്ലാമിസ്റ്റുകളുമായിരുന്നു. ഇന്ത്യയ്ല് ഷിയാക്കള്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ്

    ReplyDelete
  2. താങ്കളുടെ ബ്ലോഗിലെ പുതിയ പോസ്റ്റ് വായിച്ചു. വസ്തുതകളൊന്നുമില്ലാതെ വെറുതെ കുറെ വാരി വലിച്ച് എഴുതിയിരിക്കുന്നു. കാര്യങ്ങള്‍ പഠിച്ച് തെളിവുകളുടെ പിന്‍ബലത്തോടുകൂടി എഴുതുക. ഇറാനായാലും ചൈനയായാലും ഹ്യൂഗോ ചാവേസ് അങ്ങിനെ ആരായാലും അമേരിക്കക്കെതിരെ നിലകൊള്ളുന്നുവെന്നത് തന്നെ വലിയ കാര്യമാണ്.

    ReplyDelete
  3. "അരുണാചൽപ്രദേശിലെന്നല്ല – അമ്പലപ്പുഴ വരെ കടന്നു വന്ന് ചൈനീസ് പട്ടാളം അവകാശവാദം ഉന്നയിച്ചാലും ശരി - അഭിവാദ്യങ്ങളർപ്പിക്കാൻ ചെന്നേക്കാമെന്നല്ലാതെ അവർ അനങ്ങുമെന്നു കരുതാൻ ബുദ്ധിമുട്ടാണ്."

    ദൈവം പരമമായ സത്യം ആണൊ എന്തൊ? പക്ഷെ മോളിലെ വാചകം പരമസത്യം.

    ReplyDelete
  4. അനോണീ,
    അതു നല്ല പോയിന്റ്. നന്ദി.
    അതിനോടനുബന്ധിച്ച് ചില ചിന്തകൾ തഴെ. താങ്കളുടെ നിരീക്ഷണങ്ങൾ പങ്കുവച്ചാൽ നന്നായിരുന്നു.

    1. അമേരിക്കാവിരുദ്ധത എന്ന ഒരൊറ്റക്കാരണം മാത്രമാണ് സ്വാഭാവികമായും ഇറാൻ അനുകൂലനിലപാടായി മാറിയത് എന്നു കരുതാൻ മാത്രം ശക്തമാണോ ആ പോയിന്റ്? (ഇന്ത്യയിൽ ഇറാൻ അനുകൂലമനോഭാവമുള്ള മുസ്ലീങ്ങൾ (ഷിയാകൾ) ന്യൂനപക്ഷമാണ് എന്നത്?)

    2. ഇറാനെ അനുകൂലിച്ചു നിലപാടെടുത്താൽ അതു വലിയ പ്രശ്നമാവും എന്ന നിലയിൽത്തന്നെ ശക്തമാണോ ഇന്ത്യയിലെ സുന്നികളുടെ നിലപാട്? അതായത് വോട്ടുകൾ നഷ്ടപ്പെടാൻ വരെ അത് ഇടയാക്കുമോ എന്ന്. അവർ ഇറാൻ അനുകൂലമല്ല എന്നേയുള്ളോ അതോ ശക്തമായ ‘ഇറാൻ വിരുദ്ധത‘ ഉണ്ടോ?

    3. ഒരുകൂട്ടരെ പ്രീണിപ്പിക്കാൻ ചെയ്യുന്ന പരിപാടികൾ മറ്റുചിലരുടെ അപ്രീതി ക്ഷണിച്ചുവരുത്തും എന്നതു നിസ്തർക്കമാണ്. പക്ഷേ, അതു പലപ്പോഴും ‘പുതിയ‘ ഒരു നഷ്ടം കൊണ്ടുവരുന്നില്ല എന്നതുകൊണ്ട് – അന്തിമകണക്ക് ലാഭത്തിന്റേതാണ് എന്നൊരു അവസ്ഥയില്ലേ? സത്യത്തിൽ, ഇടതരുടെ പല പ്രീണനനയങ്ങൾക്കുമെതിരെ മുസ്ലീംസമുദായത്തിനുള്ളിൽ നിന്നു തന്നെ മുറുമുറുപ്പുകളില്ലേ? പക്ഷേ അതൊന്നും യാതൊരു നഷ്ടവുമുണ്ടാക്കുന്നില്ല എന്നതല്ലേ അവസ്ഥ? മൊത്തത്തിലുള്ള അന്ധമായ മുസ്ലീം അനുകൂലനയങ്ങൾക്കെതിരെ പ്രതിഷേധമുള്ളവർ പാർട്ടിക്കുള്ളിൽത്തന്നെയുമില്ലേ? പക്ഷേ, വലിയൊരു പൊട്ടിത്തെറിയുണ്ടായി വ്യാപകമായ വോട്ടുചോർച്ചയുണ്ടാകാൻ പര്യാപ്തമാണോ അത്? മുറുമുറുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ പ്രീണനനയങ്ങൾ തുടരുന്നത് തീർച്ചയായും ലാഭകരമല്ലേ?

    4. ഷിയാ/സുന്നി/പരിഗണനകളൊന്നുമില്ലാതെ മൊത്തത്തിൽ അമേരിക്കയ്ക്ക് ഒരു ആന്റിമുസ്ലീം പരിവേഷം ചാർത്താനുള്ള ശ്രമങ്ങളുണ്ടെന്നതു സത്യമല്ലേ? ആണവകരാർ മുസ്ലീം വിരുദ്ധമാണെന്നൊക്കെ പ്രചരിപ്പിച്ഛതിനു പിന്നിലെ ന്യായീകരണങ്ങൾ എന്തായിരുന്നിരിക്കണം? ആഗോളതലത്തിൽത്തന്നെ അങ്ങനെയൊരു പ്രചാരണമില്ലേ? അമേരിക്ക ഒരു മുസ്ലീ‍ം വിരുദ്ധരാജ്യമല്ലെന്ന് ഒബാമയ്ക്ക് ഈയിടെ പറയേണ്ടിവന്നുവല്ലോ. അമേരിക്കയെ എതിർക്കുന്നതു തങ്ങളാണെന്നു പ്രദർശിപ്പിക്കുന്നതിലൂടെ, മുസ്ലീങ്ങളുടെ ശതൃവിനെ തങ്ങൾ ചെറുക്കുന്നു എന്ന സൂചന കൂടി കൊടുത്ത് അനുഭാവം പിടിച്ചുപറ്റാനുള്ള ശ്രമമുണ്ട് എന്നു കരുതുന്നതിൽ തെറ്റുണ്ടോ?

    ആശയങ്ങൾ അവതരിപ്പിച്ചതിനു നന്ദി – ഒരിക്കൽക്കൂടി.

    ReplyDelete
  5. As usual great analysis. Keep the good work going.

    ReplyDelete
  6. അനോണീ,
    ഒരു കാര്യം പറയാൻ വിട്ടു.
    ഇടതുപക്ഷം സദ്ദാം ഹുസൈനെ പൊക്കിപ്പിടിച്ചുകൊണ്ടു നടന്നപ്പോൾ - അതിന്റെയൊക്കെ ആവശ്യമുണ്ടോ – യഥാർത്ഥത്തിൽ സദ്ദാം ആദരവും അനുതാപവും അർഹിക്കുന്നുണ്ടോ എന്നൊരു സന്ദേഹം അവതരിപ്പിച്ചുകൊണ്ട് ജമാ-അത്തെ-ഇസ്ലാമിയുടെ സി.ജാവേദ് മാതൃഭൂമിയിൽ ലേഖനം എഴുതിയിരുന്നില്ലേ എന്നൊരു സംശയം. ഇറാനോടാണോ സദ്ദാമിനോടാണോ ഐക്യദാർഢ്യമുണ്ടാകേണ്ടത് എന്നൊരു ചോദ്യവും എവിടെനിന്നോ ഉയർന്നുകേട്ടിരുന്നു. കൃത്യമായ ഓർമ്മകിട്ടുന്നില്ല. ഉറപ്പു പറയാൻ വയ്യ. പഴയപ്രതികളൊക്കെ കണ്ടെടുക്കൽ വളരെ ശ്രമകരവുമാണ്.

    ReplyDelete
  7. [abuammar said]...>> ഇറാനായാലും ചൈനയായാലും ഹ്യൂഗോ ചാവേസ് അങ്ങിനെ ആരായാലും അമേരിക്കക്കെതിരെ നിലകൊള്ളുന്നുവെന്നത് തന്നെ വലിയ കാര്യമാണ്.<<

    അമേരിക്കയ്ക്കെതിരെ നിലകൊള്ളേണ്ടെന്നോ അതൊന്നും വലിയ കാര്യമല്ലെന്നോ ഒന്നുമല്ലല്ലോ അബൂ ഇവിടെ പറഞ്ഞത്. അമേരിക്കക്കെതിരെ ഏറ്റവും ശക്തമായി നിലകൊണ്ട-കൊള്ളുന്ന-കക്ഷിയേക്കാണാൻ ഇങ്ങു ചൈന വരെയൊന്നും വരേണ്ട. അവർ അമേരിക്കയുടെ മൂക്കിനു താഴെത്തന്നെ കിടപ്പുണ്ട്.. അതുപോലെ തന്നെ, ആണവായുധത്തിനൊക്കെപ്പകരം ആത്മാഭിമാനം മാത്രം കൈമുതലാക്കി പൊരുതിയവരാണ് വിയറ്റ്‌നാമിലുള്ളവർ. അമേരിക്ക മറക്കാനാഗ്രഹിക്കുന്ന ഒരു യുദ്ധമല്ല അതെന്നുണ്ടോ? അതൊന്നുമല്ല അബൂ ഇവിടെ വിഷയം. ദുർഗ്രഹമായ വാക്കുകൾ അവതരിപ്പിച്ച് പുകമറസൃഷ്ടിക്കുന്നതുപോലെ തന്നെയുള്ള ഒരു തന്ത്രമാണ് ചില പേരുകളൊക്കെ വിളിച്ചുപറഞ്ഞ് ഓടിക്കളയുക എന്നത്. “ഹ്യൂഗോ ചാവേസ്“ ഒക്കെ അവിടെ നിൽക്കട്ടെ. ഈപ്പറയുന്ന സോ കോൾഡ് ‘സാമ്രാജ്യത്വവിരുദ്ധത‘യ്ക്കു പിന്നിൽ മതപരമായ ഘടകങ്ങളുണ്ടെന്നും, ആ ഘടകങ്ങൾ മുതലെടുക്കാനാണ് ഇടതുപക്ഷം ഇത്രയ്ക്ക് ആവേശം പ്രകടിപ്പിക്കുന്നതെന്നുമുള്ള നിരീക്ഷണങ്ങളാണ് നിങ്ങൾ കാണാതെ പോയതോ കണ്ടില്ലെന്നു നടിച്ചതോ ആയ ‘വസ്തുത‘. അതേക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെന്നു വരുമോ എന്തോ?

    [abuammar said]...>> താങ്കളുടെ ബ്ലോഗിലെ പുതിയ പോസ്റ്റ് വായിച്ചു. വസ്തുതകളൊന്നുമില്ലാതെ വെറുതെ കുറെ വാരി വലിച്ച് എഴുതിയിരിക്കുന്നു. <<

    ഒരു മലയാളി എന്ന നിലയ്ക്ക്, വസ്തുതകളൊന്നുമില്ലാതെ എഴുതുന്നതു പലതും വായിക്കുവാൻ നിർബന്ധിതനാകുന്ന സാഹചര്യമുണ്ട്. അതൊക്കെ നിരന്തരം വായിച്ച്, അതുപോലെതന്നെ “മുഖ്യധാര“യിലേക്കു വരാനുള്ള ഒരു മോഹം അറിയാതെയെങ്ങാൻ മനസ്സിൽ കടന്നുകൂടിയോ എന്ന് ആർക്കറിയാം. എന്തായാലും, പരിശോധിച്ചു തിരുത്താം. പുതിയ ഈ പോസ്റ്റിനൊപ്പം ഒന്നോ രണ്ടോ പഴയ പോസ്റ്റുകൾ കൂടി വായിക്കാനപേക്ഷ. അവിടെയും വസ്തുതകളൊന്നും കണ്ടെത്താൻ കഴിയുന്നില്ല എന്നാണെങ്കിൽ, കണ്ണടയെ സംശയിക്കേണ്ടിവരുമെന്ന് മുൻ‌കൂറായി പറഞ്ഞുകൊള്ളട്ടെ.


    [abuammar said]...>> കാര്യങ്ങൾ പഠിച്ച് തെളിവുകളുടെ പിൻബലത്തോടുകൂടി എഴുതുക. <<

    തീർച്ചയായും ശ്രമിക്കാം. എന്തെങ്കിലും ഒരുകാര്യമെങ്കിലും പറഞ്ഞുതരാൻ താങ്കൾ ശ്രമിക്കുക കൂടി ചെയ്തിരുന്നെങ്കിൽ ഈ പറച്ചിലിൽ കുറച്ചുകൂടി ആത്മാർത്ഥത കണ്ടേനെ.

    എന്തായാലും, കൂടുതൽ പഠിക്കണമെന്നുണ്ട് അബൂ. ഇപ്പോളത്തെ സാഹചര്യമനുസരിച്ച് ഇനിയിപ്പോൾ മനശാസ്ത്രം കൂടി പഠിച്ചുനോക്കണമെന്ന സ്ഥിതിയാണ്. ഇടതുപക്ഷം ആത്മഹത്യാപരമായ മുസ്ലീംതീവ്രവാദപ്രീണനനയങ്ങൾ തുടരുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ പ്രത്യയശാസ്ത്രപുസ്തകങ്ങളെയോ സാമാന്യബുദ്ധിയേയോ ആശ്രയിച്ചു നടത്തുന്ന ശ്രമങ്ങൾ ഫലം കാണാൻ ബുദ്ധിമുട്ടുന്നു. ഇനിയിപ്പോൾ മനശാസ്ത്രഗ്രന്ഥങ്ങളെ ആശ്രയിച്ചു നോക്കണം. ഇവർക്കൊക്കെ എന്തുപറ്റിയെന്നറിയാൻ മറ്റെന്തെങ്കിലും മാർഗ്ഗങ്ങളേക്കുറിച്ച് അറിയാമെങ്കിൽ പറഞ്ഞു തരിക.

    പിന്നെ, പ്രത്യേകിച്ചു പഠിക്കുകയൊന്നും ചെയ്യാതെ, നിത്യജീവിതത്തിൽ നാം നേരിട്ടുകാണുന്ന കാര്യങ്ങളിൽ നിന്നു ലഭിക്കുന്ന അറിവുകൾ തിരസ്ക്കരിക്കാമോ എന്നു കൂടി പറഞ്ഞുതരാൻ അപേക്ഷ. തിരുവാമ്പാടി ഉപതെരഞ്ഞെടുപ്പിന്റെ കാലത്ത് താങ്കൾ കേരളത്തിലുണ്ടായിരുന്നോ എന്തോ? ഇടതുപക്ഷത്തിന്റെ സദ്ദാം അനുകൂലപ്രസ്താവനകൾ വച്ചു വിലപേശി അന്നവിടെ വോട്ടുപിടുത്തം നടന്നതു താങ്കൾക്കറിവുള്ളതാണോ എന്തോ? പറഞ്ഞുവരുമ്പോൾ അമേരിക്കയ്ക്കും ബ്രിട്ടനും ഇടതുസ്ഥാനാർത്ഥിയ്ക്കും പൊതുവായി ചിലതുണ്ടെന്നു പറഞ്ഞ് മുസ്ലീംലീഗ് മറുവാദം ഉന്നയിച്ചതു നമുക്കു മറക്കാമോ? അവരെല്ലാം ക്രിസ്ത്യാനികളാണ് അതുകൊണ്ട് മുസ്ലീം സ്ഥാനാർത്ഥിക്കുവോട്ടുചെയ്യണം എന്ന “മറു(പ്രതി?)വർഗ്ഗീയത“യല്ലായിരുന്നോ അത്? ഇടതുവലതുമുന്നണികൾ മറയില്ലാതെ തങ്ങളുടെ വർഗ്ഗീയ അജണ്ടപുറത്തെടുത്ത ആ ഉപതെരഞ്ഞെടുപ്പിൽ നിന്നു കിട്ടിയ വിവരങ്ങളെ നമുക്ക് ഉപയോഗിക്കാമോ ഇല്ലയോ? സദ്ദാമിനെ അനുകൂലിക്കുന്നതു തങ്ങളാണെന്നു വരുത്തിയാൽ, സദ്ദാമിനെ ഉപദ്രവിക്കുന്നതു മറ്റേ സ്ഥാനാർത്ഥിയുടെ ആളുകളാണെന്നു (കഷ്ടം!! കേരളത്തിന്റെയൊരു ദുർവിധി!) വരുത്തിയാൽ , തങ്ങൾക്കനുകൂലമായി വോട്ടുകൾ വീഴ്ത്താൻ പറ്റും എന്ന തോന്നലിൽ നിന്നല്ലേ ഇരു മുന്നണികളും നഗ്നമായ സദ്ദാംവർഗ്ഗീയകാർഡ് ഇറക്കിയത്? അല്ലെങ്കിൽപ്പിന്നെ - ഹാ കഷ്ടം - ആ തെരഞ്ഞെടുപ്പിനിടെ സദ്ദാം എന്ന പേരു തന്നെ മുഴങ്ങാൻ പാടുള്ളതല്ലല്ലോ. എന്തിനാണിങ്ങനെ നാം കണ്ണടച്ച് ഇരുട്ടാക്കുന്നത് അബൂ?

    അതിനും കുറച്ചുമാസങ്ങൾക്കു മുമ്പ് മലപ്പുറത്തു വച്ച് ഒരു സമ്മേളനത്തിനിടെ സി.പി.എം. സെക്രട്ടറി പ്രസംഗിക്കുമ്പോൾ മന്മോഹൻ സിംഗിനെ വർഗ്ഗീയവാദി എന്നു വിളിച്ചിരുന്നു. അദ്ദേഹം ബുഷിനെ പിന്തുണച്ചു എന്നതാണത്രെ കാരണം. ഇറാക്കിനെ ആക്രമിക്കാൻ തന്റെ ദൈവം തന്നെ ഉപദേശിച്ചെന്നോ മറ്റോ ഉള്ള ബുഷിന്റ്റെ പ്രസ്താവനയും ഒക്കെ ഒപ്പം ചേർത്തിരുന്നു. ബുഷിന്റെ ദൈവത്തേയും ഇറാക്കുകാരുടെ ദൈവത്തേയും, ഒക്കെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള അത്തരം പരാമർശങ്ങൾ തീക്കളിയാണ്. മലപ്പുറത്തുപോയി അത്തരം പ്രസംഗം നടത്താൻ തുനിയുന്ന പാർട്ടിക്കാർ ആരായാലും ശരി അവർ അങ്ങേയറ്റത്തെ വർഗ്ഗീയവിഷം വമിക്കുന്നവരാണ്. ജനങ്ങളിലെ വർഗ്ഗീയവികാരം ഉണർത്തി അതു മുതലെടുക്കാൻ ശ്രമിക്കുന്നവരാണ്. അതോടൊപ്പം അവർ മതേതരമുഖം മൂടി അണിയാൻ ശ്രമിക്കുക കൂടിയാണെങ്കിൽ അവർ തികഞ്ഞ കൂസിസ്റ്റുകളാണെന്നാണ് അതിനർത്ഥം. ഇതേപ്പറ്റിയൊക്കെ താങ്കൾ എന്തു പറയുന്നു? തെറ്റോ ശരിയോ? നല്ലതുപോലെ പഠിച്ച് വസ്തുനിഷ്ഠമായിപ്പറഞ്ഞാൽ മതി. കാത്തിരിക്കാൻ ഒരുക്കമാണ്. മറുപടി പ്രതീക്ഷിക്കുന്നു.

    ഒരേയൊരു അപേക്ഷയേയുള്ളൂ. മലയാളഗ്രാമങ്ങളിലെ നഗ്നയാഥാർത്ഥ്യങ്ങളേക്കുറിച്ചു പറയുമ്പോൾ ദയവുചെയ്ത് ഹോച്ചിമിനെയോ ചെഗുവേരയേയോ ഒന്നും കൂട്ടുപിടിച്ച് “ആകെ കൺക്ലൂഷനാ“ക്കരുത്. നമ്മുടെ തൊട്ടപ്പുറത്തെ ചായക്കടയിൽ ബീഡിയും വലിച്ചിരിക്കുന്ന ഒരു കുട്ടപ്പന്റെയോ കുഞ്ഞാലിക്കയുടെയോ ഒക്കെ മനസ്സിലെന്താണ് എന്നറിയാനാണ് കൂടുതൽ താല്പര്യം. അതിനു ശേഷം മറ്റുള്ളവരുടെ പിന്നാലെ പോകാം.

    ReplyDelete
  8. സദ്ദാമിനെ പറ്റി ജമാ അത്തെ ഇസ്ലാമി അങിനെ എഴുതിയതില്‍ അത്ഭുതപ്പെടാനില്ല. ബാസ്/ത്ത് സോഷ്യലിസ്റ്റ് പര്‍ട്ടിയും അതിന്റെ നേതാവുമായ സദാമും സെക്കുലറിസ്റ്റുകള്‍ ആണ്. ഇസ്ലാമിസ്റ്റുകളുടെ ഭാഷയില്‍ സെക്കുലറിസ്റ്റുകള്‍ എന്നാല്‍ ഏറ്റവും വെറുക്കപ്പെടേണ്ട ഒന്നും. ഇന്ത്യയിലും മതേതരത്വവാദികള്‍ ആണ് ഇസ്ലാമിസ്റ്റുകളുടെ മുഖ്യ പ്രത്യയ ശാസ്ത്ര ശത്രു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിസ്റ്റുകള്‍, സംഘപരിവാറുമായി യോജിക്കാന്‍ വരെ തയ്യാറാണ്. ഇസ്ലാമിസ്റ്റുകളുടെ ഭാഷയില്‍ ഇവര്‍ അള്‍ട്രാ സെക്കുലറിസ്റ്റുകളും, സംഘപരിവാര്‍ ഭാഷയില്‍ അത് സ്യൂഡോ സെക്കുലറിസ്റ്റുകളും എന്നാകും എന്ന് മാത്രം. ഇപ്പൊ തന്നെ മാംഗ്ലൂരില്‍ പബ്ബില്‍ ഉല്ലസിക്കാനെത്തിയ പെണ്‍കുട്ടികളെ തല്ലി ചതച്ച കാര്യത്തില് ഇസ്ലാമിസ്റ്റുകള്‍ക്കും, സംഘപരിവാര്‍ ശ്രീരാമ/വാനര സേനയ്ക്കും ഒരേ അഭിപ്രായമാണ് എന്ന് ഈ വിഷയത്തില്‍ വന്ന പോസ്റ്റുകളിലെ ചില കമന്റുകള്‍ കണ്ടാല്‍ അറിയാം. ശരിക്ക് പറഞ്ഞാല്‍ ഇതു പോലെ പല വിഷയങളിലും സംഘ പരിവാറിനും, ഇസ്ലാമിസ്റ്റുകള്‍ക്കും ഒരേ നിലപാട് ആണ്. ഗുരു ഗോള്‍വാല്‍ക്കറും, മൌദൂദിയും, ആയത്തൊള്ള കൊമേനിയും, ആ ഗുരു പരമ്പരയിലെ കണ്ണികള്‍ മാത്രം.

    ReplyDelete
  9. “ഇപ്പൊ തന്നെ മാംഗ്ലൂരില്‍ പബ്ബില്‍ ഉല്ലസിക്കാനെത്തിയ പെണ്‍കുട്ടികളെ തല്ലി ചതച്ച കാര്യത്തില് ഇസ്ലാമിസ്റ്റുകള്‍ക്കും, സംഘപരിവാര്‍ ശ്രീരാമ/വാനര സേനയ്ക്കും ഒരേ അഭിപ്രായമാണ് എന്ന് ഈ വിഷയത്തില്‍ വന്ന പോസ്റ്റുകളിലെ ചില കമന്റുകള്‍ കണ്ടാല്‍ അറിയാം. ശരിക്ക് പറഞ്ഞാല്‍ ഇതു പോലെ പല വിഷയങളിലും സംഘ പരിവാറിനും, ഇസ്ലാമിസ്റ്റുകള്‍ക്കും ഒരേ നിലപാട് ആണ്“

    ഇതെവിടുന്നു കിട്ടി അണ്ണാ.. ശ്രീരാമ സേനയും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത്യൊന്നും താങ്കളുടെ കണ്ണില്‍ പെട്ടില്ലേ?

    ReplyDelete
  10. ഇതിനു തൊട്ടു മുന്‍പുള്ള രണ്ടാമത്തെ അനോണീ...

    താങ്കള്‍വായിക്കുന്നത് ദേശാഭിമാനിയോ തേജസോ അല്ല എന്ന ധാരണയില്‍/വിശ്വാസത്തില്‍ പറയട്ടെ...

    ബിയര്‍ പബ്ബ് ആക്രമണത്തെ പറ്റി സംഘപരിവാറും ബിജെപിയും പ്രതികരിച്ചതിനെ പറ്റി ഇംഗ്ലീഷ് പത്രങ്ങളുള്‍പ്പടെ ഉള്ളവയില്‍ വാര്‍ത്തകള്‍ വന്നിരുന്നു - കണ്ടില്ലേ????

    ദാ ഇന്ത്യ്യന്‍ എക്സ്പ്രെസ്സിലെ വാര്‍ത്ത : http://www.indianexpress.com/news/squirming-sangh-says-hoodlums-no-bjp-link/415573/---

    സംഘം പറഞ്ഞിരിക്കുന്നു : “ബിയര്‍ പബ് സംസ്കാരം ഭാരതീയ സംസ്കാരത്തിനെതിരെങ്കിലും പബ്ലിക് വയലന്‍സല്ല, പൊതു ബോധവത്കരണമാണു വേണ്ടതെന്ന്” (ഏത് അക്രമത്തെയും അപലപിക്കുന്നു എന്നുമൂണ്ട് - ഇനി ഇതിനെയും കണ്ണൂരിനെയും ഇവിടെ കൂട്ടിക്കെട്ടല്ലേ, വ്വിഷയം അതല്ല)


    ഇനി വേറൊരു തമാശ അറിഞ്ഞില്ലേ അനോണീ?

    രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബിയര്‍ പബ്ബുകളെ നിരോധിക്കണമെന്ന് പരഞ്ഞത്? ഇല്ലെങ്കില്‍ അതിന്റെ വാര്‍ത്തയുമുണ്ട് -

    http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20090081762&ch=1/29/2009%209:33:00%20AM

    പിന്നെ ഇവിടെ ശ്രീരാമസേനയും ബിയര്‍പബ്ബും സംഘപരിവാറും കടന്നു വരേണ്ട ആവശ്യമെന്തായിരുന്നു അനോണീ?

    ഇറാനും മാര്‍ക്സിസവും ഒക്കെ വിഷയമായ പോസ്റ്റിലേക്ക് അനോണി സംഘത്തെയും പബ് സംഭവത്തെയും വലിച്ചിഴച്ച രീതി എനിക്കിഷ്ടപ്പെട്ടു - പ്പെട്ടെന്നാര്‍ക്കും കല്ലുകടി ഫീല്‍ ചെയ്യ്യേമില്ല, എന്നാല്‍ വിഷയം മാറുകേം ചെയ്യും...മിടുക്കന്‍...

    ഒന്നു രണ്ടു കാര്യം ചോദിക്കട്ടെ അനോണീ...

    1) തീര്‍ത്തും സെക്യുലര്‍ ആയതു കൊണ്ടാണോ മാര്‍ക്സിസ്റ്റുകള്‍ സദാമിനെ പിന്തുണച്ചറ്റ്, സദാമിനു വേണ്ടി ഇത്രയും കോലാഹലവുംകണ്ണീരൊഴുക്കലും ഹര്‍ത്താലുകളും ഇന്ന് രക്തസാക്ഷിത്വവും അണിയിച്ചൊരുക്കിറ്യത്?

    2) തീര്‍ത്തും സെക്യുലര്‍ ആയതു കൊണ്ടാണോ സദ്ദാം കുര്‍ദ്ദിഷ് ജനതയെ കൂട്ടക്കൊല ചെയ്തത്? കമ്യൂണിസ്റ്റുകളെ ആട്ടിയൊടിക്കുകയും കൊല്ലുകയും ചെയ്തത്? കമ്യൂണിസ്റ്റുകളെ കണ്ടുകൂടായിരുന്ന്ന സദ്ദാം മരണാശേഷം രക്തസാക്ഷിയും ദേശാ‍ഭിമാനി വായനക്കാരനും (ദേശാഭിമാനി പോസ്റ്റര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ!) ഒക്കെ ആയത് അദ്ദേഹം തികച്ചും സെക്യുലര്‍ ആയതിനാലാണോ?

    3) സദ്ദാമിനെ സെക്യുലര്‍ ആയതിനാല്‍ ജമാ അത്തെ ഇസ്ലാമി എതിര്‍ക്കുന്നു - അതേ ജമാ അത്ത്റ്റെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പ് സഖ്യമുള്ള ഇടതുപക്ഷം ...അതിലെ കല്ലുകടി ഇത്തിരി കൂടുതലല്ലേ അനോണീ? മതേതരവാദികള്‍ മുഖ്യശത്രുവായ ജമാ‍ അഥ്റ്റെ ഇസ്ലാമിയോട് തിരഞ്ഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനും മാത്രം പാപ്പരായോ ഇടതു പക്ഷം?

    ജമാ അത്തെയും സംഘവും തുല്യരെങ്കില്‍ (?!) പിന്നെ ഒന്നിനു മാത്രം അയിത്താം വരുന്നതെങ്ങനെ?

    4) ഇതേ പോസ്റ്റില്‍ പറയുന്ന ഇറാനെ 8 വര്‍ഷത്തോളം അമേരിക്കന്‍ സഹായത്തോടെ ആക്രമിച്ച ആളല്ലേ ഈ സദ്ദാം? അപ്പോള്‍ ഈ സാമ്രാജ്യത്വ വീരുദ്ധത എവിടെ പോയിരുന്നു?

    5) അനോണി പബ്ബ് സംഭവം കൊണ്ടു വന്നതിനാല്‍ ഒന്നോര്‍മ്മിപ്പിക്കുകയാണ് - അത് ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശമില്ല, ഈ വിഷയത്തിനു താനകളുടെ മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കുകയും ചെയ്യാം എങ്ക്kഇലും -- സിംഗൂരിലെ സ്ത്രീകളെ പട്ടിയെ പോലെ തല്ലിച്ചതയ്ക്കുകയും ഥപസി മാലിക്കിനെ എന്ന പോലെ ബലാത്സംഗം ചെയ്യുകയും ചുട്ടുകൊല്ലുകയും, അവിടേക്ക് വന്ന സ്ത്രീകളുള്‍പ്പടെ ഉള്ള കലാകാരന്മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും തല്ലിയോടിക്ക്കുകയും സ്ത്രീകളുടെ വസ്ത്രം വലിച്ച് കീറുകയും ഒക്കെ ചെയ്ത മതേതര സിപി‌എം പ്രവര്‍ത്തകരും , ബിയര്‍പബ്ബില്‍ കുടിച്ച് കൂത്താടിയ പെണ്‍കുട്ടികളെ തല്ലിയ ശ്രീരാമസേനാ തെമ്മാടികളൂം തമ്മില്‍ ഉള്ള വ്യത്യാസമെന്തായിരുന്നു???

    സിംഗൂരില്‍ ജീവ്വിക്കാനുള്ള ഭൂമിക്കായി സമരം നടത്തിയ സ്ത്രീകളെ മാനം നശിപ്പിച്ചും ചുട്ടുകൊന്നതിലും അധികമോ ഇത്?

    (സ്ത്രീയെ ഉപദ്രവിക്കുന്നവന്റെ കയ്യരിയണമെന്ന ശ്രുതിവാക്യം വിശ്വസിക്കുന്നവനാണു ഞാന്‍ , സ്ത്രീയുടെ മാനത്തിനായി യുദ്ധം ചെയ്ത ശ്രീരാമന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം തെമ്മാടികളെ തൂക്കിക്കൊല്ലുക തന്നെ വേണമെന്ന വാദഗതിക്കാരനും...എന്നാല്ല് ഇടതുപക്ഷത്തിനെതിരെ ആരോപണം വരുമ്പോള്‍ “ദാ ശ്രീരാമസേനേ...ദാണ്ടേ സംഘപരിവാറേയ്...“ എന്നൊക്കെ പറഞ്ഞ് വിഷയം മാറ്റിതടിയൂരുന്നു സ്ഥിരം മാര്‍ക്സിസ്റ്റ് തന്ത്രം വളാരെ ഭംഗിയായി അവത്തരിപ്പിച്ച അനോണിയോട് സ്വന്തം പല്ലിട കുത്തി നാറ്റിക്കരുതെന്ന് അപേക്ഷിച്ചെന്നു മാത്രം

    അപ്പോ അനോണീ, ലാല്‍ ച്ഛേ സോറി ഹരിത സലാം...

    ReplyDelete
  11. dear all
    iam a malyalee settled out side india and i get immense pleasure in reading all the malayalm blogs and especially yours, first of all thanks to all bloggers as this makes us very close to malayalm

    ... see if we check aour past most of us were associated with SFI, and defenitely as a personal note i was very much impressed with the leftist ideology . its true the hindu culture had lot of bad practices , but the problem i see with the leftist is everything associated with Hindu is bad , it cant be like this ,in my personnel experience when i started reading i get the true picture and actually we were really misguided by the leftist all half lies, and defenitely as iam independant i have moved from the the leftist ideology . i always wonder is it coz of leftist and congress india is secular or its coz in india 80% ppl follow hindu culture

    ReplyDelete
  12. സംശയ്മെന്താ സുനില്‍,
    33 കോടി ദേവന്മാരെ ആരാധിക്കുന്ന,എങനനെ ആരാധിചാലും ഏതു പേരില്‍ ആരാധിചാലും ഫലം ഒന്നു തന്നെ എന്നു വിശ്വസിക്കുന്ന ഒരു മത സമൂഹം ഭൂരിപക്ഷം ആയിരിക്കുന്ന കാലം വരെ മാത്രമെ “മതേതരത്വം” ഇവിടുന്ടാകൂ.

    ReplyDelete
  13. CPM and congress (I) should have infact kept quiet or celebrated Sadddam's death for 2 reasons unique to kerala.

    1. Saddam was responsible for making lot of malayalees jobless/ in deep financial trouble by invading Kuwait..Lot of labourers and lot of semi skilled workers who worked hard and reached Gulf by selling their property and even the "Thali" of their wife were in trouble when Saddam invaded Kuwait..Most of them couldn't afford to go back and their next generation is also in deep trouble..If you go around Kerala and ask any person who worked in Gulf he will support this.

    2. Saddam also killed a lot of Muslims of one sect - Kurds by using chemical weapons and at that time no human rights or any other activists were visible voicing their opinion for Kurds.
    Saddam Kurd

    ReplyDelete
  14. തൊട്ടുമുകളിലുള്ള രണ്ടുമൂന്നു കമന്റുകൾ കണ്ടപ്പോൾ ഓർത്ത ഒരുകാര്യം.

    അക്കാലത്ത്‌ - “കർഷകകോൺഗ്ര”സിന്റേതായി ഒരു പോസ്റ്റർ പതിച്ചുകണ്ടിരുന്നു. “സദ്ദാം വധത്തെ ന്യായീകരിച്ച ചൈനയുടെ പിണിയാളുകളെ തിരിച്ചറിയുക”എന്ന്‌! ഇതെന്തൊരു “കൃഷി”യാണ് ഈ കോൺഗ്രസുകാർ നടത്തുന്നത്‌ എന്നുവിചാരിച്ച്‌ മുക്കത്തുവിരൽ‌വച്ചുപോയി.

    മാർക്സിസ്റ്റുകാർ സദ്ദാമിന്റെ പിറകെ പോയാൽ അതിലെ വർഗ്ഗീയത ചൂണ്ടിക്കാണിച്ചു വിമർശിക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല എന്നതാണു കാര്യം. തങ്ങളുടെ വോട്ടുപോയാലോ എന്ന ഭയം അവരെ നിയന്ത്രിക്കുന്നു. വർഗ്ഗീയത പറഞ്ഞ്‌ വോട്ടുകൾ ചോർത്തിയെടുക്കുന്നതു തടയാനായി അവരും അതേ വർഗ്ഗീയതന്ത്രം തന്നെ പ്രയോഗിക്കുന്നു. ഇടതുവലതു മുന്നണികളുടെ വഞ്ചനയും വർഗ്ഗീയതയും തുറന്നുകാട്ടിക്കൊണ്ട്‌ ബി.ജെ.പി. നിലപാടെടുക്കുമ്പോൾ അതാ ‘മുസ്ലീംവിരുദ്ധം’എന്ന ബാലിശമായ വാദം ഉന്നയിക്കുകയും ചെയ്യും. ഈ സദ്ദാമിനെയൊക്കെ എന്തിനാണ്‌ മുസ്ലീം സമൂഹത്തിന്റെ പ്രതിനിധിയെന്ന മട്ടിൽ തോളിലേറ്റുന്നത്‌ - മാറി നിൽക്കൂ മുന്നണികളേ എന്ന്‌ ആർജ്ജവത്തോടെ പറയാൻ മുസ്ലീം സമൂഹത്തിനു സാധിക്കാത്തിടത്തോളം കാലം ഇതൊക്കെത്തന്നെ അവസ്ഥ.

    ReplyDelete
  15. ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കോളേജില്‍ നിന്നും ടൂറ് പോവുകയായിരുന്ന ബസിന് കല്ലെറിഞ്ഞെന്ന വാര്‍ത്ത
    വാര്‍ത്തയില്‍ നിന്ന്:

    A student said: “When we asked them why they were targeting us, they told us to stop cultivating friends from other communities.”

    When contacted by The Hindu, president of the city unit of the Bajrang Dal Sharan Pumpwell said: “It is a natural reaction from us against those who dare to commit moral violations.”

    He claimed that the attack on the bus was based on a tip off by one of the students who was also part of the excursion. “Our boy informed us that several Hindu girls were travelling in the bus which also had Muslim and Christian boys,” he said.

    ReplyDelete
  16. dear anonymous friend
    if i am not mistaken what we trying to do is to show the double standard adopted by our parties dealing with issues of the same kind in religious context and their apathy towards Hindu culture.i doubt anybody with little integrity will supoort the dastard acts you narrated , i strongly condemn it , the point is we as hindus, we are facing humilation from every where and the so called secular parties and media are competing to get mileage from it . just see the in the oldest democracy the president takes oath usiing bilble , he go to church and starts his work by praying , no problems but imagine if our pm does anything like this all will bent on him and will label him as a fascist. it has reached to a level that a true secular sd always say atleast few bad things everyday abut hindu culture , that sd be his trade mark , i still remember around 12 years before when i was debating with my history professors regarding indias future , we all come to a conclusion ... intolerence is to run high among hindus and one day we might regret what happening around us... like what you have just quoted , see india may be shining but anything we do its communalised , a poor judge in Supremecourt gave his view abt terrorist and then we denigrae him like anything.... see in india even 10% of hindus feel the same as way as i do it comes nealy or more as the minority community ... its a large number dont ignore all what we ask is to show respect ......

    ReplyDelete
  17. Why are you not seeing the news that India's pride missile Brahmos was failed in last test because of US spy satellite works ??

    ReplyDelete
  18. ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ഉള്ള, പാകിസ്ഥാന്‍ അനുകൂല നിലപാടുകള്‍ ഉള്ള സുന്നി അറബ് രാജ്യങളെ കാണുന്നതു പോലെ ഷിയാ ഇറാനെ കാണുന്നത് ശരിയല്ലാ. OIC പോലെയുള്ള സംഘടനകളില്‍ കാശ്മീരിന് വേണ്ടി ഇന്ത്യാ വിരുദ്ധ പ്രമേയങള്‍ അംഗീകരിക്കപ്പെടുന്നതിനെതിരെ ഉറച്ച നിലപാട് എടുക്കുന്ന രാജ്യമാണ് ഇറാന്‍ . ഇന്ത്യാ-ഇറാന്‍ ബന്ധങളെ പറ്റി വിക്കി പറയുന്നത് ഇങനെ:
    India and Iran have friendly relations in many areas. There are significant trade ties, particularly in crude oil imports into India and diesel exports to Iran. Iran frequently objected to Pakistan's attempts to draft anti-India resolutions at international organizations such as the OIC. India welcomed Iran's inclusion as an observer state in the SAARC regional organization.

    There is a small Indian community in Iran. There are still small Hindu temples in Bandar Abbas and Zahidan. There are also small communities in India who trace their ancestry to Iran.

    A small number of Iranian students are enrolled at universities in India. The growing Iranian film industry looks to India's Bollywood for technical assistance and inspiration. The clerical government in Teheran sees itself as a leader of Shiites worldwide including India. Indian Shiites enjoy state support such as a recognised national holiday for Muharram and are generally considered less targeted than in religiously polarized Pakistan. Lucknow continues to be a major centre of Shiite culture and Persian study in the subcontinent.

    In the 1990s, India and Iran supported the Northern Alliance in Afghanistan against the Taliban regime. They continue to collaborate in supporting the broad-based anti-Taliban government led by Hamid Karzai and backed by the United States.

    ഇങനെയുള്ള ഇറാനെ , ഷിയാ ഇറാനുമായി ഇന്ത്യയുടെ ബന്ധങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആണ് ദേശീയ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘപരിവാര്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ മുസ്ലീമുകള്‍ക്കിടയില്‍ ഷിയാ-സുന്നി ഭേദമന്യേ ഇറാനോട് അനുഭാവം ഉണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാര്‍ ചെയ്യേണ്ടത്. ഒരു വശത്ത് അമേരിക്കന്‍ അനുകൂല , അറബ് വിരുദ്ധ നിലപാടുകള്‍ എടുക്കുമ്പോള്‍ മറുവശത്ത് ഇറാന് അനുകൂലമായും നിലപാട് എടുക്കുന്നതില്‍ വൈരുദ്ധ്യം കാണേണ്ടതില്ല. പണ്ട് ഇറാനിലെ ഇസ്ലാമിക വിപ്ലവം കഴിഞ്ഞ്, അമേരിക്കയും ഇറാനും , തമ്മിലുള്ള വഴക്ക് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുമ്പോള്‍ തന്നെ , ഇറാന് ആയുധം വിറ്റ് അ കാശ് നിക്കാരാഗ്വയിലെ ഇടതു സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്ട്രാ ഗറില്ലകള്‍ക്ക് കൊടുക്കാന്‍ അമേരിക്ക മടി കാണിച്ചില്ല എന്നത് ഓര്‍ക്കുക. അത് കൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ആണ് എന്നത് കൊണ്ട് മാത്രം നമ്മള്‍ ഇറാനെ എതിര്‍ക്കേണ്ടതില്ല . ചിലപ്പോഴെങ്കിലും ഇന്ത്യയുടെ മുഖ്യ ശത്രുവായ പാകിസ്ഥാനെയും, അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന സുന്നി ഇസ്ലാമിക ഭീകരരെയും എതിര്‍ക്കാന്‍ ഇറാന്‍ ഉപകാരപ്പെടും.

    ReplyDelete
  19. തൊട്ടുമുകളിൽ കമന്റിട്ട അനോണീ,

    യാഥാർത്ഥ്യബോധത്തോടെയുള്ളതും കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ളതുമായ കമന്റുകൾ അപൂർവ്വമായെങ്കിലും വന്നു കാണുന്നത് അങ്ങേയറ്റം സന്തോഷകരമാണെന്ന് എടുത്തുപറഞ്ഞുകൊള്ളട്ടെ. നന്ദി.

    പിന്നെ, ഇറാനെ ശതൃപക്ഷത്തു നിർത്തി മാത്രമേ വീക്ഷിക്കാവൂ എന്നൊരു സന്ദേശം ഇവിടെ പ്രത്യക്ഷമായോ പരോക്ഷമായോ എവിടെയെങ്കിലും വന്നുപോയിട്ടുണ്ടെങ്കിൽ അതൊരു പിഴവുതന്നെയാണ്. അങ്ങനെ ഉദ്ദേശിച്ചിട്ടില്ലതന്നെ. ഇറാൻ അന്നും ഇന്നും സുഹൃത്തുതന്നെയാണല്ലോ. പക്ഷേ, ഇന്ത്യയുടെ അണുപരീക്ഷണത്തെ എതിർക്കുകയും ചൈനയുടേതിനെ മാത്രം ഇതുവരെ അനുകൂലിക്കുകയും ചെയ്ത ഇടതുപക്ഷം ഒരു സുപ്രഭാതത്തിൽ ഇറാന്റെ ആണവപരീക്ഷണങ്ങളെ അനുകൂലിച്ചുകാണുന്നെങ്കിൽ അതിന്റെ പിന്നിലെ പ്രേരണാഘടകങ്ങളെന്താവും എന്നതു മാത്രമാണ് ഇവിടുത്തെ വിവക്ഷ. “സാമ്രാജ്യത്വവിരുദ്ധത” എന്ന പദപ്രയോഗത്തിൽ‌പ്പോലും തികഞ്ഞ കാപട്യമില്ലേ എന്നതാണു ചോദ്യം.

    പിന്നെ, സൌഹൃദത്തിന്റെ കാര്യത്തിൽ നിലപാടുകളിലെ വൈരുദ്ധ്യത്തേക്കുറിച്ചു സൂചിപ്പിച്ചത് – അത് ഇപ്പോൾത്തന്നെ നമുക്കൊരു പ്രശ്നമേയല്ലല്ലോ. ഇറാനൊപ്പം ഇസ്രായേലും സുഹൃത്തുതന്നെയാണ്. അല്ലെങ്കിൽത്തന്നെ, ഒരാളെ “ശതൃ” എന്നു പരസ്യമായി വിശേഷിപ്പിക്കാൻ സാധിക്കാത്ത തരത്തിലുള്ളതാണ് നമ്മുടെ പാരമ്പര്യം. അത് സത്യത്തിൽ ഹിന്ദുത്വത്തിന്റ്റെ ഭാഗമായ “ഓൾ ഇൻ‌ക്ലൂസീവ്‌നെ”സിൽ നിന്നു വരുന്നതാണു താനും (അതൊരു ശക്തിയാണോ അതോ ദൌർബല്യമാണോ എന്നതിൽ മാത്രമേ തർക്കമുണ്ടാവാനിടയുള്ളൂ). പിന്നെ, പാകിസ്ഥാന്റ്റെ കാര്യത്തിലാണെങ്കിൽ‌പ്പോലും, ശതൃരാജ്യമെന്ന സങ്കല്പം മാറ്റി സുഹൃദ്‌രാജ്യമെന്നു കരുതുകയല്ല – ഒരു പടി കൂടി കടന്ന് സഹോദരരാജ്യമെന്നു കരുതിക്കൊണ്ടായിരുന്നല്ലോ സംഘപശ്ചാത്തലമുള്ളവർ നയിച്ച ഗവണ്മെന്റിന്റെ നയതന്ത്രനിലപാടുകൾ. അതൊക്കെ സംഘപരിവാറിന്റെ അഖണ്ഡഭാരതസങ്കല്പത്തിൽനിന്നും ഹിന്ദുത്വത്തിന്റെ വിശാലവീക്ഷണത്തിൽ നിന്നും വരുന്നതാണ്.

    ചുരുക്കിപ്പറഞ്ഞാൽ, ഇടതുപക്ഷത്തിന്റെ ഇറാൻ അനുകൂല മുദ്രാവാക്യങ്ങളിലെ കാപട്യത്തേക്കുറിച്ചു പറയുമ്പോൾ, നമ്മൾ ഇറാൻ വിരുദ്ധരാണെന്നു ധരിക്കേണ്ടതില്ല. സദ്ദാംവധത്തോടുള്ള പ്രതിഷേധങ്ങളുടെ പിന്നാമ്പുറത്തേക്കുറിച്ചു സൂചിപ്പിക്കുമ്പോൾ നമ്മൾ അമേരിക്കയുടെ ധാർഷ്ട്യത്തെ അംഗീകരിക്കുന്നുവെന്ന് അർത്ഥമില്ലല്ലോ. അതുപോലെ തന്നെ ഇതും.

    ReplyDelete
  20. CPM ippol madaniyute pockettil aanu. Ellavarum kooti chernnanu ippol ponnanilyil mathetharathwam kontuvarunnathu. Enthoru puragamana prasathanam!!

    ReplyDelete
  21. കാണാപ്പുറം നകുലൻ നന്നായിരിക്കുന്നു. പോസ്റ്റിന്റെ നീളം വായനയെ അലോസരപ്പെടുത്തുവാൻ ഇടയുണ്ട്‌.

    ReplyDelete
  22. കേരളത്തി‌ലെ ഇടതുപക്ഷതെപ്പറ്റി K വേണു പറഞ്ഞ വസ്തുതയാണ് ഒരു വലിയ യാതാര്‍ത്ഥ്യം. കേരളത്തിലെ ഇടതുപക്ഷം ഒരു feudal ഇടതുപക്ഷം ആണ് . അതുന്കൊണ്ടാണ് ലവന്മാര്‍ ഇപ്പോള്‍ എല്ലാ പ്രത്യയശാസ്ത്ര നിലപാടുകളെയും കാറ്റില്‍ പരത്തി ഇപ്പോള്‍ അധികാര രാഷ്ട്രീയത്തിനു വേണ്ടി പൊന്നാനിയില്‍ അടി ഉണ്ടാക്കുന്നത്‌ . communism ലോകത്തില്‍ എല്ലായിടത്തും പരാജയപ്പെട്ടപ്പോഴും ഇത് കേരളത്തില്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യവും ഇത് തന്നെയാണ് . ജനങളെ അടിമകള്‍ ആകി വെക്കാന്‍ ഒരു fuedal വ്യവതയിലെ പറ്റൂ. ഇതു കേരളത്തില്‍ ഇന്യും തുടര്‍ന്ന് പോകും . ഈ എലെച്റേനില്‍ പരാജയപ്പെട്ടാലും മലയാളിയുടെ fuedal മൂല്യന്കളില്‍ വിശ്വാസം കാരണം ഇതു വീണ്ടും തിരിച്ചുവരും .

    ReplyDelete