March 13, 2008

കണ്ണൂ(ണ്ണീ?)ര്‍ - ഒരു പുരോ(അധോ?)ഗമന കവിത

കവിതയ്ക്ക്‌ ഒരു ആമുഖം

ഉണ്ണിപ്പിള്ള ദൈവത്താണെ വിചാരിച്ചിരുന്നതല്ല - താനും ഒരിക്കല്‍ ഒരു കവിതയെഴുതിപ്പോകുമെന്ന്‌..

പരമാവധി വന്നാല്‍ ഒരു ലേഖനം. അതിനപ്പുറം പോകേണ്ടി വരുമെന്നു വിചാരിച്ചതല്ല.

ഇവിടെ - തങ്ങളുടെ കണ്മുന്നില്‍വച്ച്‌ ഒരു ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച്‌ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതു കണ്ടപ്പോള്‍ വിചാരിച്ചു - ഭരണകൂടഭീകരതയ്ക്കെതിരെ ഇപ്പോള്‍ ശബ്ദമുയര്‍ത്താന്‍ പോകുന്ന സാംസ്ക്കാരികനായകന്മാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നാലുവാക്കു പറയണം.

എവിടെ?

നാലു ദിവസത്തോളം നരമേധം തുടര്‍ന്നിട്ടും - കണ്ണില്‍ക്കാണുന്നവരൊക്കെ വെട്ടേറ്റു വീഴുന്ന സ്ഥിതിവിശേഷമുണ്ടായിട്ടും - ആരും ഒന്നും മിണ്ടിക്കേള്‍ക്കുന്നില്ല!

ഉണ്ണിപ്പിള്ളയും മിണ്ടാതിരുന്നു.

ഒടുവില്‍ പെട്ടെന്നൊരു ദിവസം ഒരു സംഭവമുണ്ടായി . പകുതിയും മുഴുവനുമായി മരിച്ച പത്തിരുപതു മനുഷ്യരുടെ ജീവനേക്കാളും വിലയുള്ള ഒരു സാധനം അതാ തകര്‍ന്നു വീണിരിക്കുന്നു. രാഷ്ട്രീയ - സാംസ്കാരിക രംഗം ചൂടുപിടിക്കുന്നു - നായകന്മാര്‍ ചാടിയിറങ്ങി പ്രതിഷേധിക്കുന്നു - പ്രകടനങ്ങള്‍ - പ്രസ്താവനകള്‍ - ആകെ ബഹളം.

ഉണ്ണിപ്പിള്ളയും ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അത്‌ ഒരു കവിതയുടെ രൂപത്തിലാണ്‌ പുറത്തു വന്നത്‌. ഇവിടുത്തെ “സാംസ്കാരിക നായക“ന്മാരുടെ ആത്മാര്‍ത്ഥതയും 'മാനവികത'യോടുള്ള പ്രതിബദ്ധതയും ഒക്കെ കണ്ടാല്‍ കരിങ്കല്ലിനു പോലും കവിത വന്നു പോകും പിന്നെയല്ലേ?

* * * * * *

ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!

വിങ്ങുമെന്‍ ഹൃദന്തത്തിന്‍ വേദനയുയിര്‍ക്കൊണ്ടു
പൊങ്ങുമീ ഗാനം നിങ്ങള്‍ കേള്‍ക്കുവാതിരിക്കുമോ?

* * *


ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!

'ഹിറ്റ്‌ല'റാണെറിഞ്ഞതു - കണ്ടതാണു ഞാന്‍ - അമ്മേ
'ബ്രെറ്റ്‌ലി'യാണിതില്‍ ഭേദം! നെഞ്ചു ഞാന്‍ തിരുമ്മട്ടെ.

എത്രമേല്‍ ഫാസ്റ്റായാണീ കല്ലുകള്‍ പതിക്കുന്ന-
തിത്രമേല്‍ ഫാസിസ്റ്റുകള്‍ ദില്ലിയിലുണ്ടെന്നാമോ?

കൊല്ലമെന്നൊരു നാട്ടില്‍ മാത്രമല്ലത്രേയിപ്പോള്‍
ദില്ലിയില്‍ക്കൂടിക്കിട്ടും കൊടുത്താല്‍ - കാലം മാറീ!

ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!
* * *
(നമ്മളാണെറിഞ്ഞതെന്നറിയാമാദ്യം - പക്ഷേ
ചമ്മലെന്തിനാ? കൊള്ളാം നല്ലതീ പ്രകോപനം.

ഇനി നാം തുടങ്ങില്ലേ ഗര്‍ജ്ജനം - നാടെങ്ങുമേ
മുഴങ്ങാന്‍ തുടങ്ങില്ലേ നമ്മള്‍ തന്‍ മുദ്രാവാക്യം?)

ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!

വിങ്ങുമെന്‍ ഹൃദന്തത്തിന്‍ വേദനയുയിര്‍ക്കൊണ്ടു
പൊങ്ങുമീ ഗാനം നിങ്ങള്‍ കേള്‍ക്കുവാതിരിക്കുമോ?

കൊല്ലമെന്നൊരു നാട്ടില്‍ മാത്രമല്ലത്രേയിപ്പോള്‍
ദില്ലിയില്‍ക്കൂടിക്കിട്ടും കൊടുത്താല്‍ - കാലം മാറീ!
* * * * *

ഒരു കവിതയിലൂടെ സാംസ്ക്കാരികനായകര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചശേഷം ഉണ്ണിപ്പിള്ള തന്റെ ഹോബിയായ പത്രവായനയിലേക്കു മടങ്ങി. ചില വാര്‍ത്തകള്‍ ഇവിടെ.

6 comments:

  1. ഉണ്ണിപ്പിള്ള ദൈവത്താണെ വിചാരിച്ചിരുന്നതല്ല - താനും ഒരിക്കല്‍ ഒരു കവിതയെഴുതിപ്പോകുമെന്ന്‌..

    അതും ഒരു പുരോഗമനകവിത!

    ReplyDelete
  2. കവിത നന്നായി ഉണ്ണിപ്പിള്ള തന്നെ അടുത്ത പു.ക.സാ
    സെക്രടറി.
    പണ്ട് നമുക്കൊരു എം.എന്‍ വിജയന്‍ മാഷ് ഉണ്ടായിരുന്നു, അതു വരെ സി.പി.എം കാര്‍ക്ക്
    ദൈവമായിരുന്ന ഒരാള്‍ പിന്നെ എന്തോ പിണറായി സാറെക്കുറിച്ച് പറഞ്ഞതു കൊണ്ട് വെറുക്കപ്പെട്ടവനായിപോയി, അവസാനകാലത്ത് കൊടുങ്ങല്ലൂരിലെ ലോകമലേശ്വരാത്തായിരിക്കുമ്പോള്‍ മാഷെ അറിയാമായിരുന്നു, ഒരു അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ താന്‍ സ്നേഹിച്ച തന്റെ പ്രസ്ഥാനം ഇത്രയേറെ തന്നെ ക്രൂശിച്ചതില്‍ അദ്ദേഹം
    വളരെയേറെ വേദനിച്ചിരുന്നു .
    മാഷെ അനുകൂലിച്ചു എന്നതിന്റെ പേരില്‍ അന്ന് വരെ ബുദ്ധിജീവികളും സാംസ്കാരികനായകരുമായിരുന്ന ഒരുപാട് പേര്‍ തമസ്കരിക്കപ്പെട്ടു.

    നമ്മുടെ സാഹിത്യനായകരൊന്നും വായ തുറക്കില്ല
    സദ്ദാമിനെ തൂക്കിക്കൊന്നപ്പോള്‍ നട്ടുച്ച വെയിലത്ത് കൊടി പിടിച്ച് പ്രതിഷേധിച്ചവര്‍
    സ്വന്തം നാട്ടില്‍ മനുഷ്യരെ വെട്ടിക്കീറി കൊല്ലുന്നതില്‍
    പ്രതിഷേധിക്കില്ല .

    കാരണം അവരാഗ്രഹിക്കുന്നതൊന്നും കിട്ടില്ല, ബുദ്ധിജീവിയാകാന്‍ കഴിയില്ല ഏതെങ്കിലും മുക്കില്‍ കിടന്നു കാലം കഴിക്കാം. പു.ക. സാ. ന്റെ ഏഴയലത്ത് അടുപ്പിക്കില്ല .
    എത്രയെത്ര ഉദാഹരണങ്ങള്‍ .......
    അതു കൊണ്ട് ബുദ്ധിജീവികളെ നിങ്ങള്‍ അനുഭാവം പ്രകടിപ്പിക്കുക
    ഡെല്‍ഹിയില്‍ പൊട്ടിയ കാറിന്റെ ചില്ലിനോട്.
    പ്രതികരിക്കുക ഡെല്‍ഹിയിലെ കൊടിയ ആക്രമണകാരികളായ ,
    പാര്‍ടി ഓഫീസിന്റെ ചുമരില്‍ കല്ലെറിഞ്ഞ് പാട് വീഴ്ത്തിയ ഫാസിസ്റ്റുകളോട്

    അപ്പോള്‍ കണ്ണൂരില്‍ കുറെ മനുഷ്യരെ വെട്ടിക്കൊന്നുവെന്ന് കേട്ടല്ലോ ,അതിനെതിരെ... ?

    NO NO YOU ARE NOT ALLOWED TO DO THAT

    ReplyDelete
  3. നമ്മുടെ സാഹിത്യനായകരൊന്നും വായ തുറക്കില്ല
    സദ്ദാമിനെ തൂക്കിക്കൊന്നപ്പോള്‍ നട്ടുച്ച വെയിലത്ത് കൊടി പിടിച്ച് പ്രതിഷേധിച്ചവര്‍
    സ്വന്തം നാട്ടില്‍ മനുഷ്യരെ വെട്ടിക്കീറി കൊല്ലുന്നതില്‍
    പ്രതിഷേധിക്കില്ല .

    ReplyDelete
  4. പറഞ്ഞത് കാര്യം തന്നെ.

    ReplyDelete
  5. എവന്മാരെയെല്ലാം സംസ്കാരികനായകന്മാര്‍ എന്നു വിളിക്കുന്നവരെ വേണം ഇനി കല്ലെറിയാന്‍... എന്തായാലും കവിത നന്നായി

    ReplyDelete
  6. Ee kavithayum, mattu artcles okke nannayittundu. Waiting for your next post.

    ReplyDelete